scorecardresearch

University Announcements 23 June 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 23 June 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university news, education, ie malayalam

University Announcements 23 June 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.

Kerala University Announcements: കേരള സര്‍വകലാശാല

എം.ബി.എ. (ജനറല്‍), എം.ബി.എ. (ടൂറിസം) – ഗ്രൂപ്പ് ഡിസ്കഷന്‍, പേഴ്സണല്‍ ഇന്‍റര്‍വ്യൂ – തിരുത്ത്

കേരളസര്‍വകലാശാലയുടെ കാര്യവട്ടം ക്യാമ്പസില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ് ഇന്‍ കേരളയില്‍ (ഐ.എം.കെ.), സി.എസ്.എസ്. സ്കീമില്‍ എം.ബി.എ. (ജനറല്‍), എം.ബി.എ. (ടൂറിസം) കോഴ്സുകളിലേക്ക് 2022 – 23 അദ്ധ്യയന വര്‍ഷത്തെ പ്രവേശനത്തിനായി അപേക്ഷ സ്വീകരിക്കുന്ന തീയതി ജൂണ്‍ 20 വരെ നീട്ടിയിരുന്നു. അന്നേ ദിവസം വരെ അപേക്ഷ സമര്‍പ്പിച്ച യോഗ്യരായ എല്ലാ പ്രവേശനാര്‍ത്ഥികളും ജൂണ്‍ 27, 28 എന്നീ തീയതികളിലായി പുനഃക്രമീകരിച്ചിരിക്കുന്ന ഗ്രൂപ്പ് ഡിസ്കഷന്‍, പേഴ്സണല്‍ ഇന്‍റര്‍വ്യൂ എന്നിവയ്ക്ക് ഹാജരാകേണ്ടതാണ്. ഈ പത്രക്കുറിപ്പ് ഗ്രൂപ്പ് ഡിസ്കഷന്‍, പേഴ്സണല്‍ ഇന്‍റര്‍വ്യൂ എന്നിവയുടെ തീയതി ജൂണ്‍ 27, 28 ന് പകരം ജൂലൈ 27, 28 എന്നായിരുന്നു. ആയതിനാല്‍ അത് ജൂണ്‍ 27, 28 എന്ന് തിരുത്തി വായിക്കേണ്ടതാണ്.

പരീക്ഷാഫലം

കേരളസര്‍വകലാശാല 2021 ഡിസംബറില്‍ നടത്തിയ അഞ്ചാം സെമസ്റ്റര്‍ സി.ബി.സി.എസ്. ബി.എസ്സി. സ്പെഷ്യല്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂലൈ 4 വരെ ഓഫ്ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

ടൈംടേബിള്‍

കേരളസര്‍വകലാശാല 2022 ജൂലൈ 4 ന് ആരംഭിക്കുന്ന ബി.പി.എഡ്. (ദ്വിവത്സര കോഴ്സ് – 2020 സ്കീം), രണ്ടാം സെമസ്റ്റര്‍ (റെഗുലര്‍ & സപ്ലിമെന്‍ററി), നാലാം സെമസ്റ്റര്‍ (റെഗുലര്‍) പരീക്ഷകളുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

കേരളസര്‍വകലാശാല യൂണിയന്‍ (2021 – 2022)

ഭാരവാഹികളുടേയും സെനറ്റ്/സ്റ്റുഡന്‍റ്സ് കൗണ്‍സിലിലേക്കുളള വിദ്യാര്‍ത്ഥി പ്രതിനിധികളുടേയും തെരഞ്ഞെടുപ്പ് ജൂണ്‍ 27 ന്. കേരളസര്‍വകലാശാല 2022 ജൂണ്‍ 24 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന കേരളസര്‍വകലാശാല യൂണിയന്‍ (2021 – 2022) ഭാരവാഹികളുടേയും സെനറ്റ്/സ്റ്റുഡന്‍റ്സ് കൗണ്‍സിലിലേക്കുമുളള വിദ്യാര്‍ത്ഥി പ്രതിനിധികളുടേയും തെരഞ്ഞെടുപ്പ് ജൂണ്‍ 27 ലേക്ക് മാറ്റിവച്ചിരിക്കുന്നു.

പരീക്ഷാ വിജ്ഞാപനം

കേരളസര്‍വകലാശാല യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ് കാര്യവട്ടത്തെ 2018 സ്കീം (2018 അഡ്മിഷന്‍) ആറാം സെമസ്റ്റര്‍ (ഇംപ്രൂവ്മെന്‍റ്), ജൂണ്‍ 2022 പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

കേരളസര്‍വകലാശാല യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ് കാര്യവട്ടത്തെ 2018 സ്കീം എട്ടാം സെമസ്റ്റര്‍ (റെഗുലര്‍), ജൂണ്‍ 2022 പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

പരീക്ഷാഫീസ്

കേരളസര്‍വകലാശാല 2022 ആഗസ്റ്റ് 5 ന് ആരംഭിക്കുന്ന എട്ടാം സെമസ്റ്റര്‍ ഇന്‍റഗ്രേറ്റഡ് പഞ്ചവത്സര ബി.എ./ബി.കോം./ബി.ബി.എ.എല്‍.എല്‍.ബി. പരീക്ഷക്ക് പിഴകൂടാതെ ജൂണ്‍ 28 വരെയും 150 രൂപ പിഴയോടെ ജൂലൈ 1 വരെയും 400 രൂപ പിഴയോടെ ജൂലൈ 4 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

എം.പി.ഇ.എസ്. ബി.പിഎഡ്. കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

കേരളസര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുളള തിരുവനന്തപുരം കാര്യവട്ടത്തുളള ലക്ഷ്മീഭായി നാഷണല്‍ കോളേജ് ഓഫ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ (എല്‍.എന്‍.സി.പി.ഇ.) നടത്തുന്ന എം.പി.ഇ.എസ്., ബി.പിഎഡ്. (നാല് വര്‍ഷം) ഇന്നോവേറ്റീവ് കോഴ്സുകളിലേക്കുളള 2022 – 23 അദ്ധ്യയന വര്‍ഷത്തേക്കുളള അഡ്മിഷനായി ജൂലൈ 1 മുതല്‍ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ക്ക് സര്‍വകലാശാല വെബ്സൈറ്റ് സന്ദര്‍ശിക്കുക.

സമ്പര്‍ക്ക ക്ലാസ്

കേരളസര്‍വകലാശാല വിദൂരവിദ്യാഭ്യാസവിഭാഗം മൂന്നാം സെമസ്റ്റര്‍ പി.ജി. (എം.എസ്സി. ഒഴികെ) പ്രോഗ്രാമുകളുടെ സമ്പര്‍ക്ക ക്ലാസുകള്‍ ഓണ്‍ലൈനായി ജൂണ്‍ 25 ന് ആരംഭിക്കും.

Kannur University Announcements: കണ്ണൂര്‍ സര്‍വകലാശാല

സ്പോർട്സ് ഗ്രേസ് മാർക്ക് 

2021-22  ഒന്നാം വർഷ ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളുടെയും , പ്രൊഫഷണൽ കോഴ്‌സ് വിദ്യാർത്ഥികളുടെയും സ്പോർട്സ് ഗ്രേസ് മാർക്കിനുള്ള അപേക്ഷകൾ പ്രിൻസിപ്പൽ സാക്ഷ്യപ്പെടുത്തിയ നിശ്ചിത ഫോമിൽ 30 / 06 / 2022 നു മുൻപായി ഡയറക്കററ്റ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ, കണ്ണൂർ യൂണിവേഴ്സിറ്റി മങ്ങാട്ടുപറമ്പ ക്യാമ്പസ് –  670567 എന്ന വിലാസത്തിൽ സമർപ്പിക്കേണ്ടതാണ് .

സ്പോർട്സ് കോട്ട പ്രവേശനം 

കണ്ണൂർ സർവ്വകലാശാലയിലെ വിവിധ പഠന വകുപ്പുകളിലേക്കു 2022-23  വർഷത്തേക്ക് സ്പോർട്സ് കോട്ട പ്രവേശനത്തിനുള്ള അപേക്ഷകൾ ക്ഷണിക്കുന്നു. ഓൺലൈൻ മുഖേന സമർപ്പിച്ച അപേക്ഷയും , സ്പോർട്സ് സർട്ടിഫിക്കറ്റ് പകർപ്പ് സഹിതം 30 / 06 / 2022 നു മുൻപായി ഡയറക്കററ്റ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ, കണ്ണൂർ യൂണിവേഴ്സിറ്റി  മങ്ങാട്ടുപറമ്പ ക്യാമ്പസ് – 670567 എന്ന വിലാസത്തിൽ സമർപ്പിക്കേണ്ടതാണ് .

MG University Announcements: എംജി സർവകലാശാല

അപേക്ഷാ തീയതി

ഒന്നാം സെമസ്റ്റർ എം.എ./ എം. എസ് സി / എം കോം/ എം.സി.ജെ / എം.ടി.എ / എം.എച്ച്.എം./ എം.എം.എച്ച് / എം.റ്റി.റ്റി.എം – (സി.എസ്.എസ്. -2021 അഡ്മിഷൻ – റഗുലർ ) ബീരുദ പരീക്ഷകൾക്ക് പിഴയില്ലാതെ ജൂൺ 28 മുതൽ ജൂലൈ ഒന്ന് വരെയും 525 രൂപ പിഴയോടു കൂടി ജൂലൈ രണ്ടു മുതൽ നാല് വരെയും 1050 രൂപ സൂപ്പർഫൈനോടു കൂടി ജൂലൈ 5 നും ഓൺലൈനായി രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ (www.mgu.ac.in)..

ഒന്നാം സെമസ്റ്റർ സി. ബി. സി. എസ് (പുതിയ സ്കീം -2021 അഡ്മിഷൻ – റഗുലർ/2020 അഡ്മിഷൻ ഇംപ്രൂവ്മെൻ്റ് / 2017, 2018, 2019, 2020 അഡ്മിഷനുകൾ – റീ – അപ്പിയറൻസ്), ഒന്നാം സെമസ്റ്റർ സി.ബി.സി.എസ് – ബി. എസ് സി – സൈബർ ഫോറൻസിക് (2021 അഡ്മിഷൻ – റഗുലർ/2020 അഡ്മിഷൻ – ഇംപ്രൂവ്മെൻ്റ് / 2019, 2020 അഡ്മിഷനുകൾ – റീ- അപ്പിയറൻസ് ) പരീക്ഷകൾക്ക് പിഴയില്ലാതെ ജൂൺ 27 മുതൽ 30 വരെയും 525 രൂപ പിഴയോടു കൂടി ജൂലൈ ഒന്നിനും 1050 രൂപ സൂപ്പർഫൈനോടു കൂടി ജൂലൈ 2 നും അപേക്ഷിക്കാവുന്ന വിധത്തിൽ തീയതികൾ പുനഃക്രമീകരിച്ചതായി പരീക്ഷാ കൺട്രോളർ അറിയിച്ചു. കൂടുതൽ വിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ (www.mgu.ac.in)

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

ഐ.ടി.എസ്.ആറില്‍ ബി.എ. സോഷ്യോളജി

വയനാട്ടിലെ ചെതലയത്തുള്ള ഗോത്രവര്‍ഗ പഠന ഗവേഷണ കേന്ദ്രത്തില്‍ ബി.എ. സോഷ്യോളജിയില്‍ പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് അവസരം. അപേക്ഷകര്‍ പ്രവേശന വിഭാഗം വെബ്‌സൈറ്റില്‍ ക്യാപ് രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിച്ചിരിക്കണം. ജൂലൈ 12-നു മുമ്പായി അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. ഫോണ്‍ 04936 238500, 9605884635, 9961665214.      

കോണ്‍ടാക്ട് ക്ലാസ്സ്

എസ്.ഡി.ഇ. രണ്ടാം സെമസ്റ്റര്‍ ബി.എ., ബി.കോം., ബി.ബി.എ. വിദ്യാര്‍ത്ഥികളുടെ കോണ്‍ടാക്ട് ക്ലാസ്സുകള്‍ 25-ന് തുടങ്ങും. വിദ്യാര്‍ത്ഥികള്‍ ഐ.ഡി. കാര്‍ഡ് സഹിതം സെന്ററുകളില്‍ ഹാജരാകണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. ഫോണ്‍ 0494 2400288, 2407356, 2407494.    

പുനഃപരീക്ഷ

എസ്.ഡി.ഇ., പ്രൈവറ്റ് രജിസ്‌ട്രേഷന്‍ അവസാന വര്‍ഷ / 3, 4 സെമസ്റ്റര്‍ എം.എ. മലയാളം ഏപ്രില്‍/മെയ് 2021 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ റദ്ദാക്കിയ സംസ്‌കൃതം 1, 2 പേപ്പറുകളുടെ പുനഃപരീക്ഷ ജൂലൈ 20, 22 തീയതികളില്‍ നടക്കും.  

പരീക്ഷ മാറ്റി

ജൂണ്‍ 24-ന് തുടങ്ങാനിരുന്ന നാലാം സെമസ്റ്റര്‍ ബി.ടെക്. (2014 മുതല്‍ 2018 വരെ പ്രവേശനം) ഏപ്രില്‍ 2021 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളും ഏപ്രില്‍ 2020 കോവിഡ്-19 പ്രത്യേക പരീക്ഷയും മാറ്റി. പുതുക്കിയ സമയക്രമം പിന്നീട് അറിയിക്കും. നാലാം സെമസ്റ്റര്‍ ബി.ടെക്. (2009 മുതല്‍ 2013 വരെ പ്രവേശനം), പാര്‍ട്ട് ടൈം ബി.ടെക്. (2009 മുതല്‍ 2014 വരെ പ്രവേശനം) ഏപ്രില്‍ 2021 സപ്ലിമെന്ററി പരീക്ഷകളിലും ഏപ്രില്‍ 2020 കോവിഡ് 19 പ്രത്യേക പരീക്ഷയിലും സപ്തംബര്‍ 2021 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷയിലും മാറ്റമില്ല.      

പരീക്ഷാ ഫലം

ഒന്നാം സെമസ്റ്റര്‍ ബി.എസ് സി., ബി.സി.എ. നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ജൂലൈ 12 വരെ അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റര്‍ ബി.വോക്. ഫുഡ് സയന്‍സ് ഏപ്രില്‍ 2020 റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ജൂലൈ 6 വരെ അപേക്ഷിക്കാം.  

പുനര്‍മൂല്യനിര്‍ണയ ഫലം

രണ്ടാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ. ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.  

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 23 june 2022