scorecardresearch
Latest News

University Announcements 23 June 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 23 June 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും

University Announcements 23 June 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 23 June 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും.

Kerala University Announcements: കേരള സര്‍വകലാശാല

ടൈംടേബിള്‍

കേരളസര്‍വകലാശാല ഏപ്രില്‍ 19 ന് നടത്താനിരുന്നതും കോവിഡ് പശ്ചാത്തലത്തില്‍ മാറ്റിവച്ചതുമായ നാലാം വര്‍ഷ ബി.എഫ്.എ. (പെയിന്റിംഗ്, സ്‌കള്‍പ്പ്ച്ചര്‍ ആന്റ് അപ്ലൈഡ് ആര്‍ട്ട്) പരീക്ഷകള്‍ ജൂണ്‍ 28 ലേക്ക് പുനഃക്രമീകരിച്ചിരിക്കുന്നു. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

കേരളസര്‍വകലാശാല ഏപ്രില്‍ 27 മുതല്‍ നടത്താനിരുന്നതും കോവിഡ് പശ്ചാത്തലത്തില്‍ ജൂണ്‍ 25 ലേക്ക് മാറ്റിവച്ചതുമായ നാലാം സെമസ്റ്റര്‍ എം.എഡ്. (2018 സ്‌കീം – റെഗുലര്‍ ആന്റ് സപ്ലിമെന്ററി, 2015 സ്‌കീം – സപ്ലിമെന്ററി) ഡിഗ്രി പരീക്ഷ ജൂണ്‍ 29 മുതല്‍ ആരംഭിക്കുന്നതാണ്. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

കേരളസര്‍വകലാശാല മെയ് 17 മുതല്‍ നടത്താനിരുന്നതും മാറ്റിവച്ചതുമായ ഒന്നാം സെമസ്റ്റര്‍ എം.എഡ്. (2018 സ്‌കീം റെഗുലര്‍ ആന്റ് സപ്ലിമെന്ററി) ഡിഗ്രി പരീക്ഷ ജൂണ്‍ 30 മുതല്‍ നടത്തുന്നതാണ്. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

കേരളസര്‍വകലാശാല ജൂണ്‍ 29 ന് ആരംഭിക്കുന്ന അവസാനവര്‍ഷ ബി.ബി.എ. (ആന്വല്‍ സ്‌കീം – പ്രൈവറ്റ് രജിസ്‌ട്രേഷന്‍) റെഗുലര്‍ ആന്റ് സപ്ലിമെന്ററി പരീക്ഷകളുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 ജനുവരിയില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ എം.ബി.എ. (ഫുള്‍ടൈം/യു.ഐ.എം./ട്രാവല്‍ ആന്റ് ടൂറിസം/ഈവനിംഗ്) റെഗുലര്‍ 2018 സ്‌കീം പരീക്ഷയുടെ മാറ്റിവച്ച ഇന്റേണ്‍ഷിപ്പ് ആന്റ് വൈവാ വോസി പരീക്ഷ ജൂണ്‍ 28 ന് പുനഃരാരംഭിക്കുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായും പരീക്ഷയില്‍ ഹാജരാകാവുന്നതാണ്.

പ്രാക്ടിക്കല്‍

യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കാര്യവട്ടത്തെ 2013 സ്‌കീമിലെ 2017 അഡ്മിഷന്‍ വിദ്യാര്‍ത്ഥികളുടെ ഏഴാം സെമസ്റ്റര്‍ റെഗുലര്‍ ബി.ടെക്. ഡിഗ്രി പരീക്ഷ മാര്‍ച്ച് 2021 ന്റെ ഭാഗമായുളള പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ് വിഭാഗത്തിന് ജൂലൈ 5 മുതല്‍ 7 വരെയും, കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനീയറിംഗ് വിഭാഗത്തിന് ജൂണ്‍ 29 മുതല്‍ 30 വരെയും ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വിഭാഗത്തിന് ജൂലൈ 5 മുതല്‍ 6 വരെയും നടത്തുന്നതാണ്. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

MG University Announcements: എംജി സർവകലാശാല

ബി.എ./ബി.കോം. പരീക്ഷകേന്ദ്രം

ആറാം സെമസ്റ്റർ ബി.എ./ബി.കോം. (സി.ബി.സി.എസ്. – 2018 അഡ്മിഷൻ റഗുലർ, 2017 അഡ്മിഷൻ റീഅപ്പിയറൻസ് – പ്രൈവറ്റ് രജിസ്‌ട്രേഷൻ) പരീക്ഷകേന്ദ്രം സംബന്ധിച്ച വിജ്ഞാപനം സർവകലാശാല വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചു. വിദ്യാർഥികൾ ഹാൾടിക്കറ്റുകൾ രജിസ്റ്റർ ചെയ്ത സെന്ററിൽ നിന്നും വാങ്ങി പരീക്ഷകേന്ദ്രമായി അനുവദിച്ചിരിക്കുന്ന കോളേജിൽ പരീക്ഷയ്ക്ക് ഹാജരാകണം. ജൂൺ 25 മുതൽ ഹാൾടിക്കറ്റുകൾ കൈപ്പറ്റാവുന്നതാണ്.

അപേക്ഷ തീയതി നീട്ടി

കോവിഡ് 19 മൂലമുള്ള പ്രത്യേക സാഹചര്യം പരിഗണിച്ച് മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് മാനേജ്‌മെന്റ് ആന്റ് ബിസിനസ് സ്റ്റഡീസിലെ 2021 വർഷത്തെ എം.ബി.എ. പ്രോഗ്രാമിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂൺ 30 വരെ നീട്ടി.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

ഇന്‍സ്ട്രക്ടര്‍, ട്രേഡ്സ്മാന്‍ നിയമനം

കാലിക്കറ്റ് സര്‍വകലാശാല എഞ്ചിനീയറിംഗ് കോളേജില്‍ ഇന്‍ഫര്‍മേഷന്‍ ആന്‍റ് ടെക്നോളജി വകുപ്പില്‍ ഇന്‍സ്ട്രക്ടര്‍, ട്രേഡ്സ്മാന്‍ തസ്തികകളിലെ ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ജൂലൈ 2-ന് നടക്കുന്ന വാക്ക്-ഇന്‍-ഇന്റര്‍വ്യൂവിനെക്കുറിച്ചും നിയമനവുമായി ബന്ധപ്പെട്ട മറ്റു വിശദവിവരങ്ങള്‍ക്കും www. cuiet.info എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

പുനര്‍മൂല്യനിര്‍ണയ ഫലം

ഒന്നാം സെമസ്റ്റര്‍ എം.എസ്.സി. അപ്ലൈഡ് ജിയോളജി നവംബര്‍ 2019 പരീക്ഷയുടേയും രണ്ടാം സെമസ്റ്റര്‍ എം.എസ്.സി. ഹെല്‍ത്ത് ആന്റ് യോഗതെറാപ്പി ജൂണ്‍ 2019 പരീക്ഷയുടേയും വിദൂരവിദ്യാഭ്യാസ വിഭാഗം നാലാം സെമസ്റ്റര്‍ ബി.ഐ.ഡി. ഏപ്രില്‍ 2017 പരീക്ഷയുടേയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

Kannur University Announcements: കണ്ണൂർ സർവകലാശാല

തീയതി നീട്ടി

തളാപ്പ്, ഹൃദയാരാം കമ്മ്യൂണിറ്റി കോളേജ് ഓഫ് കൌൺസിലിങിലും, തങ്കയം, ഫാപ്പിയൻസ് കമ്മ്യൂണിറ്റി കോളേജ് ഓഫ് ബിഹേവിയറൽ മാനേജ്മെൻറിലും 2021- 22 അധ്യയന വർഷത്തേക്ക് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കൌൺസലിങ് സൈക്കോളജി (പി.ജി.ഡി.സി.പി- പാർട്ട് ടൈം) കോഴ്സ് പ്രവേശനത്തിന് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ജൂൺ 30 വരെ നീട്ടി.

ഹാൾടിക്കറ്റ്

29.06.2021 ന് ആരംഭിക്കുന്ന മൂന്നാം വർഷ വിദൂരവിദ്യാഭ്യാസ ബിരുദ (2014 അഡ്മിഷൻ മുതൽ – റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്)മാർച്ച് 2021 പരീക്ഷയുടെയും മൂന്നാം വർഷ വിദൂരവിദ്യാഭ്യാസ ബിരുദ കോവിഡ് സ്പെഷ്യൽ മാർച്ച് 2020 പരീക്ഷയുടെയും ഹോൾടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ നിന്നും ഡൌൺലോഡ് ചെയ്യാം. ഹോർടിക്കറ്റ് അറ്റസ്റ്റ് ചെയ്യാൻ സാധിക്കാത്തവർ സ്വയം സാക്ഷ്യപ്പെടുത്തിയ ഹോൾടിക്കറ്റിനൊപ്പം ഏതെങ്കിലും ഫോട്ടോ പതിപ്പിച്ച സർക്കാർ അംഗീകൃത തിരിച്ചറിയൽ രേഖ ഹാജരാക്കണം.

രണ്ട് പരീക്ഷകൾക്കും രജിസ്റ്റർ ചെയ്തവർ ഏതെങ്കിലും ഒരു പരീക്ഷയുടെ ഹോൾടിക്കറ്റ് ഡൗൺലോഡ് ചെയ്ത് അതിൽ പറഞ്ഞിരിക്കുന്ന കേന്ദ്രത്തിൽ പരീക്ഷക്ക് ഹാജരാകേണ്ടതാണ്.

പരീക്ഷാകേന്ദ്രം

07.07.2021, 09.07.2021 തീയതികളിൽ നടക്കുന്ന ബി. കോം. അഡീഷണൽ കോ-ഓപ്പറേഷൻ സപ്ലിമെന്ററി (മാർച്ച് 2021) പരിക്ഷക്ക് അപേഷിച്ചിരിക്കുന്ന മുഴുവൻ പരീക്ഷാർഥികളുടെയും പരീക്ഷാകേന്ദ്രം സർവകലാശാലയുടെ താവക്കര (കണ്ണൂർ) ക്യാംപസ് ആയിരിക്കും.

പരീക്ഷാവിജ്ഞാപനം

അഫീലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും ഒന്നാം സെമസ്റ്റർ എം. സി. എ. (2014 അഡ്മിഷൻ മുതൽ – റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) നവംബർ 2020 പരീക്ഷകൾക്ക് 12.07.2021 മുതൽ 14.07.2021 വരെ പിഴയില്ലാതെയും 16.07.2021 വരെ പിഴയോടു കൂടെയും അപേക്ഷിക്കാം. അപേക്ഷകളുടെ പകർപ്പ് 21.07.2021 നകം സർവകലാശാലയിൽ സമർപ്പിക്കണം. പരീക്ഷാവിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 23 june 2021