University Announcements 23 July 2021: കേരളത്തിലെ വിവിധ യൂണിവേഴ്സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ
Kerala University Announcements: കേരള സര്‍വകലാശാല
പ്രാക്ടിക്കല്‍/വൈവ
കേരളസര്‍വകലാശാലയുടെ ആറാം സെമസ്റ്റര്‍ (2008 സ്കീം) സെപ്റ്റംബര്‍ 2020 ബി.ടെക്. ഡിഗ്രി പരീക്ഷയുടെ ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ് ബ്രാഞ്ചിന്റെ 08607- മൈക്രോ കണ്ട്രോളര് ലാബ് വിഷയത്തിന്റെ പ്രാക്ടിക്കല്‍ പരീക്ഷ ജൂലൈ 26 ന് തിരുവനന്തപുരം ലൂര്‍ദ് മാതാ കോളേജ് ഓഫ് സയന്‍സ് ആന്റ് ടെക്നോളജിയില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
കേരളസര്‍വകലാശാലയുടെ നാലാം സെമസ്റ്റര്‍ എം.എഡ്. (2019 – 2021 അഡ്മിഷന്) വാചാ പരീക്ഷ 2021 ഓഗസ്റ്റ് 2ന് ആരംഭിക്കും. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍
പരീക്ഷാത്തീയതി
കേരളസര്‍വകലാശാലയുടെ രണ്ടാം വര്‍ഷ (ത്രിവത്സരം) എല്‍.എല്‍.ബി. (ഓള്‍ഡ് സ്കീം -മേഴ്സി ചാന്‍സ്) (1998 അഡ്മിഷന് മുമ്പുള്ളത്) മാര്‍ച്ച് 2021 മാറ്റിവച്ച പരീക്ഷകള്‍ ഓഗസ്റ്റ് 2 മുതല്‍ ആരംഭിക്കുന്നതാണ്. പുതുക്കിയ ടൈംടേബിള്‍ സര്‍വകലാശാല വെബ്സൈറ്റില്‍.
കേരളസര്‍വകലാശാലയുടെ മൂന്നാം സെമസ്റ്റര്‍ എം.എസ്.സി. മേഴ്സി ചാന്‍സ് പരീക്ഷ (ഒക്ടോബര്‍ 2020) അതാത് ഓഗസ്റ്റ് 2 മുതല്‍ അതാത് കേന്ദ്രങ്ങളില്‍ വച്ച് നടത്തുന്നതാണ് വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
കേരളസര്‍വകലാശാലയുടെ എം.എസ്.സി. ബയോടെക്നോളജി മൂന്നാം സെമസ്റ്റര്‍ (ഒക്ടോബര്‍ 2020) പ്രാക്ടിക്കല്‍ പരീക്ഷ ജൂലൈ 29 മുതല്‍ അതാത് കേന്ദ്രങ്ങളില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
കേരളസര്‍വകലാശാല 2021 ഫെബ്രുവരിയില്‍ നടത്തിയ ഒന്നും രണ്ടും വര്‍ഷ എം.എ. മ്യൂസിക് (വിദൂരവിദ്യാഭ്യാസം) സപ്ലിമെന്ററി ഡിഗ്രി പരീക്ഷകളുടെ പ്രാക്ടിക്കല്‍ പരീക്ഷ യഥാക്രമം ജൂലൈ 27, ഓഗസ്റ്റ് 2 തീയതികളില്‍ ആരംഭിക്കുന്നതാണ്. വൈവ വോസി ഓഗസ്റ്റ് ആറാം തീയതി നടത്തുന്നതാണ.് വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
പരീക്ഷാഫലം
കേരളസര്‍വകലാശാല 2020 മാര്‍ച്ചില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എ. സംസ്കൃതം സ്പെഷ്യല്‍ (വേദാന്ത, ന്യായ, വ്യാകരണ, സാഹിത്യ, ജ്യോതിഷ), എം.എ. പൊളിറ്റിക്കല്‍ സയന്‍സ്, അറബിക് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍, ഹിസ്റ്ററി, പബ്ലിക് അഡ്മിനിസ്ട്രേഷന്, ഇംഗ്ലീഷ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍, ഹിന്ദി ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍, എം.എസ്.സി. ബയോകെമിസ്ട്രി, സൈക്കോളജി, കൗണ്‍സിലിംഗ് സൈക്കോളജി, ഇലക്ട്രോണിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ് എസ്.എസ്.ഡബ്ല്യു.എന്നീ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 9. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍
പരീക്ഷാഫീസ്
കേരളസര്‍വകലാശാല 2021 സെപ്റ്റംബര്‍ 6 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റര്‍ ബി.ഡെസ്സ്. പരീക്ഷക്ക് പിഴകൂടാതെ ജൂലൈ 30 വരെയും 150 രൂപ പിഴയോടുകൂടി ഓഗസ്റ്റ് 4 വരെയും 400 രൂപ പിഴയോടുകൂടി ഓഗസ്റ്റ് 6 വരെയും അപേക്ഷിക്കാവുന്നതാണ്. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍
MG University Announcements: എംജി സർവകലാശാല
പരീക്ഷ തീയതി
ഒന്നാം സെമസ്റ്റർ എം.എ. (പ്രിന്റ് ആന്റ് ഇലക്ട്രോണിക ജേർണലിസം – 2019 അഡ്മിഷൻ – റഗുലർ ) പരീക്ഷകൾ ഓഗസ്റ്റ് ആറ്, ഒൻപത് തീയതികളിൽ നടക്കും. പിഴയില്ലാതെ ജൂലൈ 27 വരെയും 525 രൂപ പിഴയോടെ ജൂലൈ 28 വരെയും 1050 രൂപ സൂപ്പർഫൈനോടെ ജൂലൈ 29 വരെയും അപേക്ഷിക്കാം.
പരീക്ഷഫലം
2019 ഡിസംബറിൽ നടന്ന ഒന്ന്, രണ്ട്, മൂന്ന്, നാല് സെമസ്റ്റർ എം.എസ് സി. കമ്പ്യൂട്ടർ സയൻസ് (നോൺ സി.എസ്.എസ്. സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഓഗസ്റ്റ് ആറുവരെ അപേക്ഷിക്കാം.
Calicut University Announcements: കാലിക്കറ്റ് സർവകലാശാല
പരീക്ഷാഫലം
സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. നാലാം സെമസ്റ്റർ ബി.എ., ബി.എസ്.ഡബ്ല്യു., ബി.ടി.ടി.എം., ബി.എ. അഫ്സലുൽ ഉലമ ഏപ്രിൽ 2020 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷാ അപേക്ഷ
മൂന്നാം സെമസ്റ്റർ എം.പി.എഡ്. 2019 പ്രവേശനം നവംബർ 2020 റഗുലർ പരീക്ഷക്കും 2016, 2018 പ്രവേശനം ഏപ്രിൽ 2021 സപ്ലിമെന്ററി പരീക്ഷക്കും പിഴ കൂടാതെ ആഗസ്ത് 3 വരേയും 170 രൂപ പിഴയോടെ 5 വരേയും ഫീസടച്ച് 6 വരെ അപേക്ഷിക്കാം.
കാലിക്കറ്റ് സർവകലാശാല എഞ്ചിനീയറിംഗ് കോളേജിലെ 2019 സ്കീം, 2019 പ്രവേശനം മൂന്നാം സെമസ്റ്റർ ബി.ടെക്. നവംബർ 2020 റഗുലർ പരീക്ഷക്ക് പിഴ കൂടാതെ 24 വരേയും 170 രൂപ പിഴയോടെ 28 വരേയും ഫീസടച്ച് 29 വരെ അപേക്ഷിക്കാം.
പുനർമൂല്യനിർണയ ഫലം
ഒന്നാം സെമസ്റ്റർ എം.എ. ഹിസ്റ്ററി നവംബർ 2019 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു
Kannur University Announcements: കണ്ണൂർ സർവകലാശാല
അസി. പ്രൊഫസർ നിയമനം
കണ്ണൂർ സർവകലാശാലയുടെ നീലേശ്വരം പി കെ രാജൻ മെമ്മോറിയൽ ക്യാമ്പസ്സിലെ ഹിന്ദി പഠന വകുപ്പിലെ നിലവിലുള്ള രണ്ട് ഒഴിവുകളിലേക്ക് അസി .പ്രൊഫസർ തസ്തികയിൽ നിയമനം നടത്തുന്നു. മണിക്കൂർ അടിസ്ഥാനത്തിലാണ് നിയമനം. പി.എച്ച്.ഡി/നെറ്റ് യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന. താല്പര്യമുള്ളവർ ബയോഡാറ്റ , യോഗ്യത സർട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവ സ്കാൻ ചെയ്ത് ജൂലൈ 30 വെള്ളിയാഴ്ച 5 മണിക്കകം hodhindi@kannuruniv.ac.in എന്ന ഇ-മെയിൽ ഐഡിയിലേക്ക് അയക്കേണ്ടതാണ്. ഇൻറർവ്യൂ തീയതി ,സമയം എന്നിവ പിന്നീട് അറിയിക്കുന്നതാണ്.
ഫോൺ നമ്പർ : 9847859018
ബി. ടെക്. പരീക്ഷകൾ
ഒന്നും രണ്ടും കംബൈൻഡ് സെമസ്റ്റർ സെമസ്റ്റർ ബി. ടെക്. (സപ്ലിമെന്ററി), ജനുവരി 2020 പരീക്ഷകൾ 06.08.2021 ന് ആരംഭിക്കും. 2007 മുതൽ 2010 വരെയുള്ള അഡ്മിഷൻ റെഗുലർ/പാർട് ടൈം വിദ്യാർഥികൾക്ക് ഇത് അവസാന അവസരമാണ്.
ബി. എ. എൽഎൽ. ബി. പരീക്ഷകൾ
അഞ്ചാം സെമസ്റ്റർ ബി. എ. എൽഎൽ. ബി. (റെഗുലർ/ സപ്ലിമെന്ററി), നവംബർ 2020 പരീക്ഷകൾ 10.08.2021 ന് ആരംഭിക്കും.
പരീക്ഷാഫലം
പാർട് II – മൂന്നാം സെമസ്റ്റർ എം. എസ്സി. മെഡിക്കൽ മൈക്രോബയോളജി/മെഡിക്കൽ ബയോകെമിസ്റ്ററി ഡിഗ്രി (2017 അഡ്മിഷൻ റെഗുലർ/സപ്ലിമെന്ററി) നവംബർ 2019 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു . ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
പുനർമൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷകൾ 05.08.2021, 5 മണി വരെ സർവകലാശാലയിൽ സ്വീകരിക്കും.
പ്രോജക്ട് വൈവ/ പ്രായോഗിക പരീക്ഷകൾ
ഏപ്രിൽ 2021 ലെ നാലാം സെമസ്റ്റർ പി. ജി. ഡിഗ്രി (സി. ബി. എസ്. എസ്. – റെഗുലർ/ സപ്ലിമെന്ററി) പ്രോഗ്രാമുകളുടെ പ്രോജക്ട് വൈവ/ പ്രായോഗിക പരീക്ഷകൾ ചുവടെ സൂചിപ്പിച്ച തീയതികളിൽ നടക്കും
എം. എസ് സി. ജിയോളജി – 26.07.2021 മുതൽ (കാസറഗോഡ് ഗവഃ കോളേജ്)
എം. എ. ഹിസ്റ്ററി – 26.07.2021 മുതൽ (അതാത് കേന്ദ്രങ്ങളിൽ)
എം. കോം. 27.07.2021 (ഓൺലൈൻ)
എം. എസ് സി. ഫിസിക്സ് –28.07.2021 മുതൽ (അതാത് കേന്ദ്രങ്ങളിൽ)
എം. എ. എക്കണോമിക്സ്- 29.07.2021 (ഓൺലൈൻ)
എം. എ. ഇംഗ്ലീഷ് –27.07.2021, 28.07.2021 (ഓൺലൈൻ)
ടൈം ടേബിൾ സർവ്വകലാശാലാ വെബ് സൈറ്റിൽ ലഭ്യമാണ്. രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ അതാത് കോളേജുമായി ബന്ധപ്പെടുക.