scorecardresearch
Latest News

University Announcements 23 January 2023: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university news, education, ie malayalam

University Announcements 23 January 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.

Kerala University Announcements: കേരള സര്‍വകലാശാല

ടൈംടേബിള്‍

കേരളസര്‍വകലാശാല 2023 ഫെബ്രുവരി 14ന് ആരംഭിക്കുന്ന ഏഴാം സെമസ്റ്റര്‍ ഇന്‍റഗ്രേറ്റഡ് പഞ്ചവത്സര ബി.കോം, ബി.ബി.എ എല്‍.എല്‍.ബി (റെഗുലര്‍, സപ്ലിമെന്‍ററി) പരീക്ഷകളുടെയും ഫെബ്രുവരി 16ന് ആരംഭിക്കുന്ന ബി.എ എല്‍.എല്‍.ബി (റെഗുലര്‍, സപ്ലിമെന്‍ററി,മേഴ്സി ചാന്‍സ്) പരീക്ഷകളുടെയും ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്സൈറ്റില്‍.

പരീക്ഷ ഫലം

കേരളസര്‍വകലാശാലയുടെ കമ്പൈന്‍ഡ് ഒന്ന് & രണ്ട് ബി.ടെക് സപ്ലിമെന്‍ററി പരീക്ഷ (2008 സ്കീം പാര്‍ട്ട് ടൈം മേഴ്സി ചാന്‍സ്) ജൂണ്‍ 2022 (കമ്പൈന്‍ഡ് ഒന്ന് രണ്ട് ബി.ടെക് സപ്ലിമെന്‍ററി പരീക്ഷ (2013 സ്കീം, സെഷനല്‍ ഇമ്പ്രൂവ്മെന്‍റ് 2008 & 2013 സ്കീം) മെയ് 2022 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഓണ്‍ലൈനായി മാത്രം അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 3. വിശദവിവരം വെബ്സൈറ്റില്‍.

പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമവും മെറിറ്റ് ഡേയും

കേരളസര്‍വകലാശാല കൊമേഴ്സ് വിഭാഗം പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമവും മെറിറ്റ് ഡേയും ജനുവരി 28 രാവിലെ 10 മണിക്ക് കാര്യവട്ടം ക്യാമ്പസില്‍ വച്ച് നടത്തുന്നു പ്രസ്തുത സമ്മേളനം പൂര്‍വ്വ വിദ്യാര്‍ത്ഥിയും ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റി പ്രൊ വൈസ് ചാന്‍സലറുമായ ഡോ. എസ്.വി സുധീര്‍ ഉദ്ഘാടനം ചെയ്യുന്നു.റാങ്ക് ജേതാക്കളെയും, യു.ജി.സി ജെ.ആര്‍.എഫ് നേടിയവരെയും അനുമോദിക്കുകയും, തെരഞ്ഞെടുക്കപ്പെട്ട പ്രമുഖ പൂര്‍വ വിദ്യാര്‍ത്ഥികളെ ആദരിക്കുകയും ചെയ്യുന്നതാണ്.

MG University Announcements: എം ജി സര്‍വകലാശാല

അപേക്ഷ; സമയപരിധി നീട്ടി

മൂന്നാം സെമസ്റ്റർ സി.ബി.സി.എസ്. (പുതിയ സ്‌കീം, 2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ ഇംപ്രൂവ്മെൻറ്, 2017,2018,2019,2020 അഡ്മിഷനുകൾ റീ-അപ്പിയറൻസ്), ബി.എസ്.സി സൈബർ ഫോറൻസിക് (2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ ഇംപ്രൂവ്മെൻറ്, 2019,2020 അഡ്മിഷനുകൾ റീ-അപ്പിയറൻസ്), പ്രൈവറ്റ് രജിസ്ട്രേഷൻ മൂന്നാം സെമസ്റ്റർ ബി.എ, ബി.കോം (സി.ബി.സി.എസ് – 2021 അഡ്മിഷൻ റഗുലർ) പരീക്ഷകൾക്ക് ജനുവരി 28 വരെ അപേക്ഷ നൽകാം.

പിഴയോടു കൂടി ജനുവരി 30 വരെയും സൂപ്പർഫൈനോടെ ജനുവരി 31 നു അപേക്ഷ സ്വീകരിക്കും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

പരീക്ഷയ്ക്ക് അപേക്ഷിക്കാം

ഒന്ന്, രണ്ട്, മൂന്ന് വർഷ ബി.എസ്.സി മെഡിക്കൽ മൈക്രോ ബയോളജി (2008 മുതൽ 2014 വരെ അഡ്മിഷനുകൾ രണ്ടാം മെഴ്സി ചാൻസ്) പരീക്ഷകൾക്ക് ഫെബ്രുവരി 14 വരെ അപേക്ഷ നൽകാം.

പിഴയോടു കൂടി ഫെബ്രുവരി 15 നും സൂപ്പർ ഫൈനോടെ ഫെബ്രുവരി 16 നും അപേക്ഷ സ്വീകരിക്കും.

രണ്ടാം മെഴ്സി ചാൻസ് വിദ്യാർഥികൾ പരീക്ഷാ ഫീസിനും ക്യാമ്പ് ഫിസിനുമൊപ്പം 7720 രൂപ സ്പെഷ്യൽ ഫീസ് അടയ്ക്കണം

പരീക്ഷാ ടൈം ടേബിൾ

ജനുവരി നാലിന് ആരംഭിച്ച ആറാം സെമസ്റ്റർ ബി.വോക് (2018,2019 അഡ്മിഷനുകൾ റീ-അപ്പിയറൻസ്, പുതിയ സ്‌കീം) പരീക്ഷയോടൊപ്പം ലൈവ്ലിഹുഡ് മാനേജ്മെൻറ് എന്ന പേപ്പർ കൂടി ഉൾപ്പെടുത്തി. പരീക്ഷ ജനുവരി 31 ന് നടക്കും.

പ്രാക്ടിക്കൽ

രണ്ടാം സെമസ്റ്റർ ബി.എസ്.സി മോഡൽ 1 – പ്യുവർ കെമിസ്ട്രി, മോഡൽ 2 – ഇൻഡസ്ട്രിയൽ കെമിസ്ട്രി (സി.ബി.സി.എസ്, പുതിയ സ്‌കീം – 2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ ഇംപ്രൂവ്മെൻറ്, 2017,2018,2019,2020 അഡ്മിഷനുകൾ റീ-അപ്പിയറൻസ് – ഒക്ടോബർ 2022) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഇന്ന്(ജനുവരി 24) മുതൽ വിവിധ കേന്ദ്രങ്ങളിൽ നടത്തും.

രണ്ടാം സെമസ്റ്റർ എം.എ കഥകളി സംഗീതം, മദ്ദളം (സി.എസ്.എസ് -2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ ഇംപ്രൂവ്മെൻറ്, 2019,2020 അഡ്മിഷനുകൾ സപ്ലിമെൻററി – ഡിസംബർ 2022) പരീക്ഷകളുടെ പ്രാക്ടിക്കൽ പരീക്ഷകൾ നാളെ(ജനുവരി 25) തൃപ്പൂണിത്തുറ ആർ.എൽ.വി. കോളജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്‌സിൽ നടത്തും. വിശദമായ ടൈം ടേബിൾ വെബ്സൈറ്റിൽ.

എൽ.എൽ.ബി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

അവസാന സെമസ്റ്റർ പഞ്ചവത്സര എൽ.എൽ.ബി (2017-2022) ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഫെബ്രുവരി ഏഴു വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ അപേക്ഷ നൽകാം.

പരീക്ഷാ ഫലം

നാലാം സെമസ്റ്റർ എം.എസ്.സി. കമ്പ്യൂട്ടർ സയൻസ് – ഡാറ്റാ അനലിറ്റിക്സ് (പി.ജി.സി.എസ്.എസ്. – 2020 അഡ്മിഷൻ – ഓഗസ്റ്റ് 2022), എം.എസ്.സി സ്റ്റാറ്റിസ്റ്റിക്സ് (2020 അഡ്മിഷൻ റഗുലർ, 2019 അഡ്മിഷൻ സപ്ലിമെൻററി ഓഗസ്റ്റ് 2022) പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു.

പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഫെബ്രുവരി ആറു വരെ ഓൺലൈനിൽ അപേക്ഷ നൽകാം.

2022 ഒക്ടോബറിൽ നടന്ന രണ്ടാം സെമസ്റ്റർ എം.എഡ്. സ്പെഷ്യൽ എജ്യുക്കേഷൻ – ഇൻറലക്ച്വൽ ഡസെബിലിറ്റി (202123 ബാച്ച് റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് സഹിതം ഫെബ്രുവരി ആറു വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ അപേക്ഷ നൽകാം.

പത്താം സെമസ്റ്റർ പഞ്ചവത്സര ഇൻറഗ്രേറ്റഡ് ഡിഗ്രി ബി.എ. എൽ.എൽ.ബി (2015, 2014,2013,2012 അഡ്മിഷനുകൾ സ്പ്ലിമെൻററി), ബി.എ ക്രിമിനോളജി എൽ.എൽ.ബി (2011 അഡ്മിഷൻ സപ്ലിമെൻററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് സഹിതം ഫെബ്രുവരി ഏഴു വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ അപേക്ഷ നൽകാം.

2022 ഓഗസ്റ്റിൽ നടന്ന നാലാം സെമസ്റ്റർ എം.എസ്.സി മൈക്രോ ബയോളജി (റഗുലർ, സപ്ലിമെൻററി) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു.

പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഫെബ്രുവരി ഏഴു വരെ ഓൺലൈനിൽ അപേക്ഷ നൽകാം.

മൂന്നാം സെമസ്റ്റർ എം.എസ്.സി ഡാറ്റാ അനലിറ്റിക്‌സ് (2020 അഡ്മിഷൻ റഗുലർ – 2022 ഏപ്രിൽ) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു.

പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഫെബ്രുവരി ഏഴു വരെ ഓൺലൈനിൽ അപേക്ഷ നൽകാം.

Calicut University Announcements: കാലിക്കറ്റ് സര്‍വകലാശാല

കാളിദാസോത്സവം – സംസ്‌കൃത സെമിനാര്‍

കാലിക്കറ്റ് സര്‍വകലാശാലാ സംസ്‌കൃത പഠന വിഭാഗം ‘കാളിദാസോത്സവം’ സംസ്‌കൃത സെമിനാര്‍ സംഘടിപ്പിക്കുന്നു. 24-ന് രാവിലെ 11 മണിക്ക് പഠനവിഭാഗം സെമിനാര്‍ ഹാളില്‍ മുന്‍ വുകപ്പ് മേധാവി ഡോ. സി. രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. പ്രൊഫ. കേശവന്‍ വെളുത്താട്ട്, പ്രൊഫ. പി.വി. നാരായണന്‍, പ്രൊഫ. കെ.എം. സംഗമേശന്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.

കെ.എന്‍.എന്‍. ഇളയത് എന്‍ഡോമെന്റ് പ്രഭാഷണം

കാലിക്കറ്റ് സര്‍വകലാശാലാ സംസ്‌കൃത പഠന വിഭാഗത്തില്‍ നിന്നും വിരമിച്ച പ്രൊഫ. കെ.എന്‍.എന്‍. ഇളയതിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ എന്‍ഡോവ്‌മെന്റ് പ്രഭാഷണം 24-ന് നടക്കും. പഠനവിഭാഗം സെമിനാര്‍ ഹാളില്‍ രാവിലെ 9.30-ന് പ്രൊഫ. എം.ആര്‍. രാഘവ വാര്യരാണ് പ്രഭാഷണം നടത്തുന്നത്.

പുസ്തക പ്രകാശനം

സംസ്‌കൃത മഹാകവി ഭാരവിയുടെ ‘കിരാതാര്‍ജ്ജുനീയം’ മഹാകാവ്യത്തിന്റെ മലയാള പരിഭാഷയുടെ പ്രകാശനം 24-ന് കാലിക്കറ്റ് സര്‍വകലാശാലാ സംസ്‌കൃത പഠനവിഭാഗത്തില്‍ നടക്കും. പ്രശസ്ത ചരിത്രകാരന്‍ പ്രൊഫ. കേശവന്‍ വെളുത്താട്ടാണ് പരിഭാഷകന്‍. പഠനവകുപ്പ് മുന്‍മേധാവി പ്രൊഫ. സി. രാജേന്ദ്രന്‍ പ്രൊഫ. എന്‍.കെ. സുന്ദരേശന് നല്‍കിയാണ് പ്രകാശനം നിര്‍വഹിക്കുന്നത്. കോട്ടയം സാഹിത്യ പ്രവര്‍ത്തക സംഘമാണ് പ്രസാധകര്‍. കാലിക്കറ്റ് സര്‍വകലാശാലാ സംസ്‌കൃത പഠനവിഭാഗവും സാഹിത്യ പ്രവര്‍ത്തക സംഘവും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

പരീക്ഷാ ഫലം

1, 2 സെമസ്റ്റര്‍ എം.എച്ച്.എം. നവംബര്‍ 2020, ഏപ്രില്‍ 2021 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഫെബ്രുവരി 3 വരെ അപേക്ഷിക്കാം.

പുനര്‍മൂല്യനിര്‍ണയ ഫലം

എസ്.ഡി.ഇ. ഫൈനല്‍ എം.കോം. ഏപ്രില്‍ 2021 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

Kannur University Announcements: കണ്ണൂർ സര്‍വകലാശാല

പരീക്ഷാഫലം

അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ എം.എ (എം. എ ഇംഗ്ലീഷ് ഒഴികെ) /എം.കോം /എം. എസ്.ഡബ്ല്യൂ (റെഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ്- 2018 അഡ്മിഷൻ മുതൽ -ന്യൂ ജെനെറേഷൻ ഉൾപ്പെടെ) ഡിഗ്രി ,ഏപ്രിൽ 2022 പരീക്ഷാ ഫലം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ് . പുനർമൂല്യ നിർണ്ണയം / സൂക്ഷ്മ പരിശോധന / പകർപ്പ് ലഭ്യമാക്കൽ എന്നിവയ്ക്ക് ഫെബ്രുവരി 3 ന് വൈകുന്നേരം5 മണിവരെ അപേക്ഷിക്കാം.

പ്രായോഗിക പരീക്ഷ

മൂന്നാം സെമസ്റ്റർ എം.എസ്.സി കമ്പ്യൂട്ടർ സയൻസ് ഡിഗ്രി, ഒക്ടോബർ 2022 പ്രായോഗിക പരീക്ഷകൾ 2023 ജനുവരി 24 ,25 തീയതികളിൽ അതാത് കോളേജുകളിൽ വെച്ച് നടത്തപ്പെടുന്നതാണ്. വിശദമായ ടൈം ടേബിൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.

തീയ്യതി നീട്ടി

രണ്ടാം സെമസ്റ്റർ ബി.എ/ ബി.കോം/ ബി. ബി. എ (പ്രൈവറ്റ് രെജിസ്ട്രേഷൻ -റെഗുലർ /സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ്) ഡിഗ്രി, ഏപ്രിൽ 2022 പരീക്ഷയ്ക്ക് പിഴയോടുകൂടി രെജിസ്റ്റർ ചെയ്യുവാനുള്ള അവസാന തീയ്യതി ജനുവരി 24 വരെ നീട്ടി.

തീയ്യതി നീട്ടി

കണ്ണൂർ സർവകലാശാല 2022 – 23 അധ്യയന വർഷം വിജ്ഞാപനം ചെയ്ത പ്രൈവറ്റ് രജിസ്ട്രേഷൻ ബിരുദ/ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കും സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്കും ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യേണ്ട തീയ്യതി 28.01.2023 വരെ നീട്ടി. 2022 മാർച്ച്/ഏപ്രിൽ/ജൂൺ/ജൂലൈ സെഷനുകളിലും അതിനു മുൻപും യോഗ്യതാപരീക്ഷ വിജയിച്ചവർക്ക് മാത്രമാണ് അപേക്ഷിക്കാൻ അർഹത.

ഓൺലൈൻ രജിസ്ട്രേഷന്റെ ഭാഗമായാണ് പ്രവേശന ഫീസ് അടയ്ക്കേണ്ടത്. മറ്റു ലിങ്കുകൾ വഴി ഫീസ് അടയ്ക്കരുത്. അപേക്ഷയുടെ ഹാർഡ് കോപ്പി, നിർദിഷ്ട രേഖകൾ സഹിതം 31.01.2023 വൈകിട്ട് നാലു മണിക്ക് മുൻപ് വിദൂര വിദ്യാഭ്യാസ വിഭാഗം ഓഫിസിൽ നേരിട്ടോ തപാൽ വഴിയോ എത്തിക്കണം.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 23 january 2023