scorecardresearch
Latest News

University Announcements 23 February 2023: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 23 February 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും അറിയാം

university news, education, ie malayalam
University News

കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും അറിയാം.

Kerala University Announcements: കേരള സര്‍വകലാശാല

ഗവേഷക എക്‌സ്‌ചേഞ്ച് പ്രോഗ്രാം: അപേക്ഷ ക്ഷണിച്ചു

കേരള സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്ത ഗവേഷക വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ഗവേണഷത്തിന്റെ ഭാഗമായി ലാറ്റിനമേരിക്കയിലെ ഏതെങ്കിലും സര്‍വകലാശാലയുമായി സഹകരിച്ചു പ്രവര്‍ത്തിക്കാനുളള അവസരം. ക്ലാസ് എക്‌സ്‌ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായാണ് ഈ പദ്ധതി. ഈ അദ്ധ്യയന വര്‍ഷത്തിലെ പ്രോഗ്രാം ഗവേഷകര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തും. 3-6 മാസത്തേക്കുളളതാണു പ്രോഗ്രാം. തിരഞ്ഞെടുത്ത അപേക്ഷകരുടെ യാത്ര, ഭക്ഷണം, താമസ ചെലവുകള്‍ എന്നിവ പ്രോഗ്രാം ഉള്‍ക്കൊള്ളുന്നു.

തിരഞ്ഞെടുപ്പ് മാനദണ്ഡം:

  1. ഗവേഷകര്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ ഗവേഷണം പൂര്‍ത്തിയാക്കിയിരിക്കണം (രജിസ്‌ട്രേഷനു ശേഷം).
  2. ഗവേഷകര്‍ അതാതു ഗവേഷണ വിഷയത്തെക്കുറിച്ചും ലാറ്റിനമേരിക്കയിലെ അതിന്റെ പ്രാധാന്യത്തെക്കുറിച്ചും മതിയായ അറിവ് പ്രകടിപ്പിക്കണം.
  3. കോഴ്‌സ് വര്‍ക്ക് പരീക്ഷ വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കണം.
  4. അപേക്ഷകര്‍ അഫിലിയേറ്റ് ചെയ്യാനും ഗവേഷണം നടത്താനും ആഗ്രഹിക്കുന്ന സര്‍വകലാശാലയിലെ ഒരു ഗവേഷണ സൂപ്പര്‍വൈസറുടെ സമ്മതപത്രം ഉണ്ടായിരിക്കണം.
  5. ഏതെങ്കിലും യു.ജി.സി.-കെയര്‍-ലിസ്റ്റ്/സ്‌കോപ്പസ്-ഇന്‍ഡക്‌സ് ചെയ്ത ജേണല്‍/ബുക്ക് ചാപ്റ്ററുകളില്‍ ഒരു പ്രസിദ്ധീകരണമെങ്കിലും ഉണ്ടായിരിക്കണം.
  6. ഒന്നാം ക്ലാസോടെ ബിരുദാനന്തര ബിരുദം നേടിയിരിക്കണം.

അപേക്ഷകര്‍ പിഎച്ച്.ഡി. പ്രൊപ്പോസലും ബയോഡാറ്റയും അനുബന്ധ രേഖകളും clas@keralauniversity.ac.in എന്ന ഇ-മെയില്‍ വിലാസത്തില്‍ സമര്‍പ്പിക്കണം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി മാര്‍ച്ച് എട്ട് വൈകിട്ട് അഞ്ച് മണി. വിശദവിവരങ്ങള്‍
https://keralauniversity.ac.in/news എന്ന ലിങ്കില്‍ ലഭ്യമാണ്.

ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോഷിപ്പ്

ഇന്ത്യ-ലാറ്റിനമേരിക്ക ബന്ധത്തിന്റെ വിവിധ മേഖലകളില്‍ ഗവേഷണം നടത്തുന്ന വിദ്യാര്‍ത്ഥികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനായി കേരളസര്‍വകലാശാല സെന്റര്‍ ഫോര്‍ ലാറ്റിന്‍ അമേരിക്കന്‍ സ്റ്റഡീസ് ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോഷിപ്പുകള്‍ക്ക് (ക്ലാസ് ജെ.ആര്‍.എഫ്.) അപേക്ഷ ക്ഷണിച്ചു.

ഫെല്ലോഷിപ്പ് വ്യവസ്ഥകള്‍:

  1. പ്രതിമാസം 32,000 രൂപ ഒരു വര്‍ഷത്തേക്ക് നല്‍കും.
  2. ഫെല്ലോഷിപ്പിനിടെ നടത്തിയ ഗവേഷണം, ഒന്നുകില്‍ ഒരു ഇഘഅട വര്‍ക്കിംഗ് പേപ്പറായോ അല്ലെങ്കില്‍ ഒരു സയന്റിഫിക് ജേണലിലോ അല്ലെങ്കില്‍ ഒരു പ്രശസ്ത അക്കാദമിക് പ്രസാധകന്‍ മുഖേനയോ ഒരു പ്രസിദ്ധീകരണത്തിലേക്ക് നയിക്കണം.

തെരഞ്ഞെടുപ്പ് മാനദണ്ഡം:

  1. കേരളസര്‍വകലാശാലയുടെ പിഎച്ച്.ഡി. പ്രോഗ്രാമില്‍ എന്റോള്‍ ചെയ്തിരിക്കണം.
  2. ഗവേഷക/ഗവേഷകന്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ ഗവേഷണം പൂര്‍ത്തിയാക്കിയിരിക്കണം (രജിസ്‌ട്രേഷനു ശേഷം).
  3. അപേക്ഷകന് യു.ജി.സി.-കെയര്‍ ലിസ്റ്റഡ്/സ്‌കോപ്പസ് ഇന്‍ഡക്‌സ് ചെയ്ത ജേണലുകളില്‍ കുറഞ്ഞത് രണ്ടു പ്രസിദ്ധീകരണങ്ങളെങ്കിലും ഉണ്ടായിരിക്കണം.
  4. ഗവേഷണ വിഷയത്തില്‍ മതിയായ അറിവ് പ്രകടിപ്പിക്കണം.
  5. യു.ജി.സി.-നെറ്റിന് വെയിറ്റേജ് ഉണ്ടാകുന്നതാണ്.

ബയോ-ഡേറ്റയും ആവശ്യമായ എല്ലാ സഹായ രേഖകളും clas@keralauniversity.ac.in എന്ന ഇ-മെയില്‍ വിലാസത്തില്‍ സമര്‍പ്പിക്കണം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി മാര്‍ച്ച് എട്ട് വൈകിട്ട് അഞ്ചു മണി.

സമര്‍പ്പിക്കേണ്ട രേഖകളുടെ ലിസ്റ്റ്:

  1. പിഎച്ച്.ഡി. പ്രൊപ്പോസല്‍.
  2. ബയോ ഡേറ്റ
  3. പിഎച്ച്.ഡി. രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്.
  4. വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഉളള പ്രായ സര്‍ട്ടിഫിക്കറ്റ്/എസ്.എസ്.എല്‍.സി. സര്‍ട്ടി
    ഫിക്കറ്റ്.
  5. ജെ.ആര്‍.എഫ്.-നെറ്റ് സര്‍ട്ടിഫിക്കറ്റ്.
  6. മാസ്റ്റേഴ്‌സ് ഡിഗ്രി സര്‍ട്ടിഫിക്കറ്റ്.
  7. മാസ്റ്റേഴ്‌സ് ഡിഗ്രി മാര്‍ക്ക് ഷീറ്റ്.
  8. അണ്ടര്‍-ഗ്രാജ്വേറ്റ് ഡിഗ്രി സര്‍ട്ടിഫിക്കറ്റ്.
  9. അണ്ടര്‍-ഗ്രാജ്വേറ്റ് ഡിഗ്രി മാര്‍ക്ക് ഷീറ്റ്.
  10. എല്ലാ പ്രസിദ്ധീകരണങ്ങളുടെയും പകര്‍പ്പ്.

വിശദവിവരങ്ങള്‍ https://keralauniversity.ac.in/news എന്ന ലിങ്കില്‍ ലഭ്യമാണ്.

സൂക്ഷ്മപരിശോധന

2022 ജൂലൈയില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ ബി.ബി.എ, ബി.എസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ് (2013 അഡ്മിഷന്‍ ജൂലൈ 2022 മേഴ്‌സി ചാന്‍സ്) ഡിഗ്രി പരീക്ഷകളുടെ സൂക്ഷ്മപരിശോധ നയ്ക്കുവേണ്ടി അപേക്ഷ സമര്‍പ്പിച്ച വിദ്യാര്‍ത്ഥികള്‍ ഫോട്ടോ പതിച്ച ഐ.ഡി കാര്‍ഡ് / ഹാള്‍ടിക്കറ്റുമായി ഫെബ്രുവരി 24 മുതല്‍ മാര്‍ച്ച് മുന്നു വരെയുള്ള പ്രവൃത്തിദിനങ്ങളില്‍ ഇജെ-മൂന്ന് സെക്ഷനില്‍ ഹാജരാകണം.

പരീക്ഷ രജിസ്‌ട്രേഷന്‍

ഫെബ്രുവരി 23 നു വിജ്ഞാപനം പുറപ്പെടുവിച്ച അഞ്ചാം സെമസ്റ്റര്‍ ന്യൂജനറേഷന്‍ ഡബിള്‍ മെയിന്‍ ബി.എ/ബി.എസ്.സി/ ബി.കോം (2020 അഡ്മിഷന്‍ – റെഗുലര്‍) മാര്‍ച്ച് 2023 ഡിഗ്രി പരീക്ഷയ്ക്കു പിഴ കൂടാതെ മാര്‍ച്ച് മൂന്നു വരെയും 150 രൂപയോടുകൂടി ഏഴുവ വരെയും 400 രൂപയോടെ ഒന്‍പതു വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.

MG University Announcements: എം ജി സര്‍വകലാശാല

പി ജി കോഴ്സുകള്‍

സ്‌കൂള്‍ ഓഫ് ഗാന്ധിയന്‍ തോട്ട് ആന്‍ഡ് ഡെവലപ്മെന്റ് സ്റ്റഡീസില്‍ 2023 അധ്യയന വര്‍ഷത്തെ ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എം.എ ഗാന്ധിയന്‍ സ്റ്റഡീസ്, എം.എ ഡവലപ്മെന്റല്‍ സ്റ്റഡീസ് എന്നിവയാണ് കോഴ്സുകള്‍. ഗാന്ധിയന്‍ ദര്‍ശനങ്ങളെക്കുറിച്ചുള്ള പഠനത്തിനൊപ്പം വൈവിധ്യമാര്‍ന്ന ഇന്റര്‍ ഡിസ്സിപ്ലിനറി വിഷയങ്ങളും ഈ കോഴ്സിന്റെ പ്രത്യേകതയാണ്.

പ്രായോഗിക സാമ്പത്തിക ശാസ്ത്രം, വികേന്ദ്രീകൃത ഭരണ സംവിധാനം,സോഷ്യല്‍ സ്റ്റാറ്റിസ്റ്റിക്‌സ് തുടങ്ങിയ വിഷയങ്ങള്‍ ഉള്‍പ്പെട്ടതാണ് എം.എ ഡവലപ്മെന്റ് സ്റ്റഡീസ്. എം ജി സര്‍വകലാശാലയില്‍നിന്ന് എക്കണോമിക്സിന് തുല്യതാ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന ഈ കോഴ്സില്‍ സാമ്പത്തിക ശാസ്ത്രം, രാഷ്ട്രതന്ത്രം, ചരിത്രം, വിദ്യാഭ്യാസം, സമൂഹശാസ്ത്രം തുടങ്ങിയ വിഷയങ്ങള്‍ ഉള്‍പ്പെടുന്നു. ഉന്നത പഠനത്തിനും ജോലിക്കും ഏറെ സാധ്യതകളുണ്ട്.

ഏതെങ്കിലും വിഷയത്തില്‍ 45 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോടെ ബിരുദമാണ് അപേക്ഷിക്കുന്നതിനുള്ള അടിസ്ഥാന യോഗ്യത. ഈ വര്‍ഷം അവസാന സെമസ്റ്റര്‍ ബിരുദ പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷ നല്‍കാം.

മേയ് ആറ്, ഏഴ് തീയതികളില്‍ നടക്കുന്ന പൊതുപ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണു പ്രവേശനം. ഓണ്‍ലൈനില്‍ മാര്‍ച്ച് ഒന്നു വരെ ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ സമര്‍പ്പിക്കുന്നതിനും വിശദ വിവരങ്ങള്‍ക്കും http://www.cat.mgu.ac.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

പരീക്ഷാ തീയതി

മൂന്നാം സെമെസ്റ്റര്‍ എം.ബി.എ (2021 അഡ്മിഷന്‍ റഗുലര്‍, 2019, 2020 അഡ്മിഷനുകള്‍ സപ്ലിമെന്ററി) പരീക്ഷകള്‍ മാര്‍ച്ച് ഒന്നിന് ആരംഭിക്കും. വിശദമായ ടൈം ടേബിള്‍ സര്‍വകലാശാല വെബ്സൈറ്റില്‍.

പരീക്ഷാ അപേക്ഷ

അഫിലിയേറ്റഡ് കോളജുകളുടെ അഞ്ചാം സെമസ്റ്റര്‍ ത്രിവത്സര യൂണിറ്ററി എല്‍.എല്‍.ബി (2020 അഡ്മിഷന്‍ റഗുലര്‍, 2019,2018 അഡ്മിഷനുകള്‍ സപ്ലിമെന്ററി), ത്രിവത്സര എല്‍.എല്‍.ബി (2017 അഡ്മിഷന്‍ സപ്ലിമെന്ററി, 2016 അഡ്മിഷന്‍ ആദ്യ മെഴ്സി ചാന്‍സ്, 2015 അഡ്മിഷന്‍ രണ്ടാം മെഴ്സി ചാന്‍സ്, 2014 അഡ്മിഷന്‍ മൂന്നാം മെഴ്സി ചാന്‍സ്), ഒന്‍പതാം സെമസ്റ്റര്‍ പഞ്ചവത്സര എല്‍.എല്‍.ബി (2010 അഡ്മിഷനുകള്‍ മൂന്നാം മെഴ്സി ചാന്‍സ് (കോമണ്‍) പരീക്ഷകള്‍ക്കു പിഴയില്ലാതെ മാര്‍ച്ച് ഒന്നു വരെയും പിഴയോടെ മാര്‍ച്ച് രണ്ടിനും സൂപ്പര്‍ഫൈനോടെ മാര്‍ച്ച് മൂന്നിനും അപേക്ഷ സമര്‍പ്പിക്കാം. വിശദവിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.

മൂന്നാം സെമെസ്റ്റര്‍ എം.എ, എം.എസ്‌സി, എം.കോം, എം.സി.ജെ, എം.എസ്.ഡബ്ല്യു, എം.ടി.എ, എം.എച്ച്.എം, എം.എം.എച്ച്, എം.ടി.ടി.എം (സി.എസ്.എസ് – 2021 അഡ്മിഷന്‍ റഗുലര്‍, 2020,2019 അഡ്മിഷനുകള്‍ സപ്ലിമെന്ററി) പരീക്ഷകള്‍ക്ക് മാര്‍ച്ച് ഒന്നു മുതല്‍ ഏഴു വരെ അപേക്ഷ നല്‍കാം. പിഴയോടെ മാര്‍ച്ച് എട്ടിനും ഒന്‍പതിനും സൂപ്പര്‍ഫൈനോടു കൂടി മാര്‍ച്ച് 10നും അപേക്ഷ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ സര്‍വകലാശാല വെബ്സൈറ്റില്‍.

പരീക്ഷാ ഫലം

രണ്ടാം സെമെസ്റ്റര്‍ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബി.കോം എല്‍.എല്‍.ബി (ഓണേഴ്സ് – 2018 അഡ്മിഷന്‍ സപ്ലിമെന്ററി), പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിള്‍ ഡിഗ്രി ബി.കോം എല്‍.എല്‍.ബി (ഓണേഴ്സ്, 2015-2017 അഡ്മിഷന്‍ സപ്ലിമെന്ററി, 2013-2014 അഡ്മിഷന്‍ സപ്ലിമെന്ററി – ഓഗസ്റ്റ് 2022) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷ നിശ്ചിത ഫീസ് സഹിതം മാര്‍ച്ച് എട്ടു വരെ പരീക്ഷാ കണ്‍ട്രോളറുടെ കാര്യാലയത്തില്‍ സ്വീകരിക്കും.

2022 ജനുവരിയില്‍ നടത്തിയ മൂന്ന്, നാല് സെമെസ്റ്റര്‍ എം.കോം പ്രൈവറ്റ് രജിസ്ട്രേഷന്‍ (20192021 അഡ്മിഷന്‍ – സെപ്റ്റംബര്‍ 2021) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് മാര്‍ച്ച് പത്ത് വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

Calicut University Announcements: കാലിക്കറ്റ് സര്‍വകലാശാല

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ

എസ്.ഡി.ഇ. നാലാം സെമസ്റ്റര്‍ എം.ബി.എ. സെപ്റ്റംബര്‍ 2023 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. 27 മുതല്‍ മാര്‍ച്ച് 15 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷയുടെ പകര്‍പ്പും അനുബന്ധ രേഖകളും മാര്‍ച്ച് 20-നു മുമ്പായി പരീക്ഷാ കണ്‍ട്രോളര്‍ക്കു സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

പരീക്ഷാ ഫലം

ഒന്നാം സെമസ്റ്റര്‍ ബി.എ. മള്‍ട്ടിമീഡിയ നവംബര്‍ 2021 റുഗലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് മാര്‍ച്ച് ഏഴു വരെ അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റര്‍ ബി.എ., ബി.എ. അഫ്സലുല്‍ ഉലമ നവംബര്‍ 2021 റഗുലര്‍ പരീക്ഷയുടെയും ബി.എ., ബി.എ. അഫ്സലുല്‍ ഉലമ, ബി.എസ്‌സി. നവംബര്‍ 2021 സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു.

നാലാം സെമസ്റ്റര്‍ എം.വോക്. സോഫ്റ്റ് വെയര്‍ ഡവലപ്മെന്റ് ഏപ്രില്‍ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

രണ്ടാം സെമസ്റ്റര്‍ എം.എ. എക്കണോമിക്സ്, ഫിനാന്‍ഷ്യല്‍ എക്കണോമിക്സ് ഏപ്രില്‍ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

രണ്ടാം സെമസ്റ്റര്‍ എം.എ. ഇംഗ്ലീഷ് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍ ഏപ്രില്‍ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനര്‍മൂല്യനിര്‍ണയ ഫലം

മൂന്നാം സെമസ്റ്റര്‍ ബി.എസ്‌സി., ബി.സി.എ. നവംബര്‍ 2021 സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

എം.എ. എക്കണോമിക്സ് നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2021 കോവിഡ് സ്പെഷല്‍ പരീക്ഷയുടെയും എസ്.ഡി.ഇ. ഒന്നാം സെമസ്റ്റര്‍ മേയ് 2020 പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

ഒന്നാം സെമസ്റ്റര്‍ എം.കോം., എം.എസ്‌സി. ബോട്ടണി, കെമിസ്ട്രി, കമ്പ്യൂട്ടര്‍ സയന്‍സ്, മാത്തമാറ്റിക്സ് വിത്ത് ഡേറ്റ സയന്‍സ്, മൈക്രോബയോളജി, സൈക്കോളജി, അപ്ലൈഡ് ജിയോളജി, ഫിസിക്സ്, മാത്തമറ്റിക്സ് നവംബര്‍ 2021 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

Kannur University Announcements: കണ്ണൂർ സര്‍വകലാശാല

അസൈന്‍മെന്റ്

പ്രൈവറ്റ് രജിസ്‌ട്രേഷന്‍ രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2022 സെഷന്‍ ബിരുദ പ്രോഗ്രാമുകളുടെ 2A04ENG റീഡിങ്സ് ഓണ്‍ ജെന്‍ഡര്‍, 2A08ARB ലിറ്ററേച്ചര്‍ ഇന്‍ അറബിക് എന്നീ പേപ്പറുകളുടെ ഇന്റേണല്‍ ഇവാല്വേഷന്‍ അസൈന്‍മെന്റിന്റെ പുതുക്കിയ ചോദ്യപേപ്പറുകള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്. പുതുക്കിയ ചോദ്യപേപ്പറുകള്‍ പ്രകാരമാണ് അസൈന്‍മെന്റ് സമര്‍പ്പിക്കേണ്ടത്. എല്ലാ പ്രോഗ്രാമുകളുടെയും അസൈന്‍മെന്റ് സമര്‍പ്പിക്കേണ്ട അവസാന തീയതി മാര്‍ച്ച് വരെ നീട്ടിയിട്ടുണ്ട്.

പ്രൈവറ്റ് രജിസ്‌ട്രേഷന്‍ സ്‌പോട്ട് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍

2022-23 അധ്യയന വര്‍ഷം വിജ്ഞാപനം ചെയ്ത പ്രൈവറ്റ് രജിസ്‌ട്രേഷന്‍ ബിരുദ/ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കും സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളിലേക്കുമുള്ള സ്‌പോട്ട് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സൗകര്യം ഫെബ്രുവരി 24 25 തീയതികളില്‍ സര്‍വകലാശാല താവക്കര ക്യാംപസില്‍ ലഭ്യമാണ്. വിശദവിവരങ്ങള്‍ക്ക് വിദൂര വിദ്യാഭ്യാസ വിഭാഗവുമായി ബന്ധപ്പെടുക.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 23 february 2023

Best of Express