scorecardresearch
Latest News

University Announcements 23 February 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 23 February 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

University Announcements 23 February 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 23 February 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സര്‍വകലാശാല

പരീക്ഷ ഫലം

കേരളസര്‍വകലാശാല 2021 ഒക്ടോബറില്‍ നടത്തിയ ഒന്നും രണ്ടും സെമസ്റ്റര്‍ ബി. എഡ് (2013 സ്‌കീം മേഴ്‌സി ചാന്‍സ്) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദമായ പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരി ശോധനയ്ക്കും മാര്‍ച്ച് 4 വരെ അപേക്ഷിക്കാവുന്നതാണ്.

കേരളസര്‍വകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗം 2021 ഓഗസ്റ്റ് മാസം നടത്തിയ എം.എ എക്കണോമിക്‌സ് ഒന്നും രണ്ടും സെമസ്റ്റര്‍ പരീക്ഷകളുടെ (2019 അഡ്മിഷന്‍ റെഗുലര്‍, 2017 & 2018 അഡ്മിഷന്‍ സപ്ലിമെന്ററി) ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ യത്തിനും സൂക്ഷ്മപരിശോധനയ്ക്കും മാര്‍ച്ച് 3 വരെ അപേക്ഷിക്കാവുന്നതാണ്. വിശദവിവരം വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 ഓഗസ്റ്റ് മാസം നടത്തിയ ഒന്നും രണ്ടും വര്‍ഷ എം.എ ഹിന്ദി 2016 അഡ്മിഷന്‍ ആന്വല്‍ സ്‌കീം സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്‌സൈറ്റില്‍ സൂക്ഷ്മപരിശോധനയ്ക്ക് മാര്‍ച്ച് നാലുവരെ അപേക്ഷിക്കാവുന്നതാണ് മാര്‍ക്ക് ലിസ്റ്റുകള്‍ ഹാള്‍ടിക്കറ്റുമായി ഇ.ജെ കക സെക്ഷനില്‍ നിന്ന് ഫെബ്രുവരി 25 മുതല്‍ കൈപ്പറ്റാവുന്നതാണ്.

കേരളസര്‍വകലാശാല 2021 ഓഗസ്റ്റ് മാസം നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.എ മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസം പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കുള്ള അവസാന തീയതി മാര്‍ച്ച് 3. വിശദവിവരം വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 നവംബര്‍ മാസം നടത്തിയ ആറാം സെമസ്റ്റര്‍ ബി.കോം ഹിയറിംഗ് ഇമ്പയേര്‍ഡ് (2013 സ്‌കീം റെഗുലര്‍/ സപ്ലിമെന്ററി ) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണയത്തിനും മാര്‍ച്ച് 4 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരം വെബ്‌സൈറ്റില്‍.

കേരള സര്‍വകലാശാല വിദൂര വിദ്യാഭ്യാസ കേന്ദ്രം 2021 ഓഗസ്റ്റ് മാസം നടത്തിയ എം.എ ഇംഗ്ലീഷ് (2019 അഡ്മിഷന്‍ റെഗുലര്‍ 2017 & 2018 അഡ്മിഷന്‍ -സപ്ലിമെന്ററി, 2018 അഡ്മിഷന്‍-ഇംപ്രൂവ്‌മെന്റ്) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു പുനര്‍മൂല്യ നിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മാര്‍ച്ച് 3 വരെ അപേക്ഷിക്കാം വിശദവിവരം വെബ്‌സൈറ്റില്‍.
സൂക്ഷ്മപരിശോധന

കേരളസര്‍വകലാശാല 2021 സെപ്റ്റംബര്‍ മാസം നടത്തിയ നാലാം സെമസ്റ്റര്‍ യൂണിറ്ററി എല്‍.എല്‍.ബി പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള വിദ്യാര്‍ത്ഥികള്‍ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡും പ്രസ്തുത പരീക്ഷയുടെ ഹാള്‍ ടിക്കറ്റുമായി 2022 ഫെബ്രുവരി മാസം 24, 25, 26 തീയതികളില്‍ ഋഖ ത (പത്ത്) എത്തിച്ചേരേണ്ടതാണ്.

ടൈംടേബിള്‍

കേരളസര്‍വകലാശാല 2022 മാര്‍ച്ച് മാസം 15 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റര്‍ എം.ബി.എ (റെഗുലര്‍ 2020 സ്‌കീം/ സപ്ലിമെന്ററി 2014 സ്‌കീം/ 2017 അഡ്മിഷന്‍ 2018 സ്‌കീം/ 2018 & 2019 അഡ്മിഷന്‍) പരീക്ഷകളില്‍ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. ഇന്റേണ്‍ഷിപ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള അവസാന തീയതി മെയ് 31.

കേരളസര്‍വകലാശാല യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കാര്യവട്ടത്തെ ഏഴാം സെമസ്റ്റര്‍ ബി.ടെക്. റെഗുലര്‍ (മാര്‍ച്ച് 2022) – 2018 അഡ്മിഷന്‍ വിദ്യാര്‍ത്ഥികളുടെ പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാലയുടെ മൂന്നാം സെമസ്റ്റര്‍ എം.എ./എം.എസ്‌സി./എം.കോം. സ്‌പെഷ്യല്‍ പരീക്ഷ, ഒക്‌ടോബര്‍ 2020 പരീക്ഷ ഫെബ്രുവരി 28 മുതല്‍ ആരംഭിക്കുന്നതാണ്. അപേക്ഷകര്‍ അതാത് കോളേജുമായി ബന്ധപ്പെടേണ്ടതാണ്. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

MG University Announcements: എംജി സർവകലാശാല

പരീക്ഷാ തീയതി

മൂന്നാം സെമസ്റ്റർ ഐ.എം.സി.എ. (2019 അഡ്മിഷൻ – റെഗുലർ / 2018, 2017 അഡ്മിഷൻ – സപ്ലിമെന്ററി), ഡി.ഡി.എം.സി.എ. (2014 മുതൽ 2016 വരെയുള്ള അഡ്മിഷനുകൾ – സപ്ലിമെന്ററി) പരീക്ഷകൾ മാർച്ച് 11 ന് തുടങ്ങും. പിഴയില്ലാതെ മാർച്ച് മൂന്ന് വരെയും 525 രൂപ പിഴയോടു കൂടി മാർച്ച് മൂന്നിനും 1050 രൂപ സൂപ്പർഫൈനോടു കൂടി മാർച്ച് നാലിനും അപേക്ഷിക്കാം.

പ്രാക്ടിക്കൽ പരീക്ഷ

രണ്ടാം സെമസ്റ്റർ ബി.എഡ്. സ്‌പെഷ്യൽ എഡ്യുക്കേഷൻ – ലേർണിങ് ഡിസ്സെബിലിറ്റി ആൻഡ് ഇന്റലക്ച്വൽ ഡിസ്സെബിലിറ്റി (ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ – 2020 അഡ്മിഷൻ – റെഗുലർ / സപ്ലിമെന്ററി) പ്രാക്ടിക്കൽ പരീക്ഷ ഫെബ്രുവരി 28 മുതൽ മാർച്ച് എട്ട് വരെ സർവ്വകലാശാലയുടെ കീഴിലുള്ള വിവിധ കേന്ദ്രങ്ങളിൽ നടത്തും. വിശദമായ ടൈംടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

പരീക്ഷാ ഫലം

2021 നവംബറിൽ നടന്ന എട്ടാം സെമസ്റ്റർ ബാച്‌ലർ ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് (2017 അഡ്മിഷൻ – റെഗുലർ / 2013-2016 അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷകൾ യഥാക്രമം 370 രൂപ, 160 രൂപ നിരക്കിലുള്ള ഫീസ് സഹിതം മാർച്ച് എട്ടിനകം പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ സമർപ്പിക്കണം.

2021 ജൂലൈയിൽ സ്‌കൂൾ ഓഫ് കമ്പ്യൂട്ടർ സയൻസസ് നടത്തിയ ഒന്നാം സെമസ്റ്റർ എം.എസ് സി. കമ്പ്യൂട്ടർ സയൻസ് (2022-22 ബാച്ച് – റെഗുലർ, സയൻസ് ഫാക്കൽറ്റി – സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു.

2021 ഫെബ്രുവരിയിൽ സ്‌കൂൾ ഓഫ് മാനേജ്‌മെന്റ് ആൻഡ് ബിസിനസ് സ്റ്റഡീസ് നടത്തിയ പി.എച്ച.ഡി. കോഴ്‌സ് വർക്ക് (2018, 2019 അഡ്മിഷൻ – മാനേജ്‌മെന്റ് സയൻസസ് ഫാക്കൽറ്റി – സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു.

2021 ഡിസംബറിൽ സ്‌കൂൾ ഓഫ് ലെറ്റേഴ്‌സ് നടത്തിയ രണ്ടാം സെമസ്റ്റർ എം.ഫിൽ മലയാളം / ഇംഗ്ലീഷ് (ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ – ഫാക്കൽറ്റി), എം.ഫിൽ തീയേറ്റർ ആർട്‌സ് (ഫൈൻ ആർട്‌സ് – ഫാക്കൽറ്റി) (സി.എസ്.എസ്. – 2019-2020) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു.

2021 സെപ്റ്റംബറിൽ നടന്ന നാലാം സെമസ്റ്റർ ബി.ഫാം – സപ്ലിമെന്ററി (2016 അഡ്മിഷൻ – പുതിയ സ്‌കീം, 2016 ന് മുൻപുള്ള അഡ്മിഷൻ – പഴയ സ്‌കീം) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. 2016 അഡ്മിഷന് മുൻപുള്ള പഴയ സ്‌കീം വിദ്യാർത്ഥികൾ പുനർമൂല്യനിർണയത്തിനുള്ള അപേക്ഷ 370 രൂപ ഫീസ് സഹിതം മാർച്ച് നാലിനകം പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ സമർപ്പിക്കണം. 2016 അഡ്മിഷന് മുൻപുള്ള പഴയ സ്‌കീം വിദ്യാർത്ഥികളും 2016 അഡ്മിഷൻ പുതിയ സ്‌കീം വിദ്യാർത്ഥികളും സൂക്ഷ്മപരിശോധനയ്ക്ക് 160 രൂപ ഫീസ് സഹിതം പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ മാർച്ച് നാലിനകം അപേക്ഷ സമർപ്പിക്കണം.

Calicut University Announcementsകാലിക്കറ്റ് സർവകലാശാല

പരീക്ഷാ അപേക്ഷ

ഒന്നാം സെമസ്റ്റര്‍ ബി.എഡ്. സ്‌പെഷ്യല്‍ എഡ്യുക്കേഷന്‍ (ഹിയറിംഗ് ആന്റ് ഇംപയര്‍മെന്റ്) നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷക്ക് പിഴ കൂടാതെ മാര്‍ച്ച് 7 വരെയും 170 രൂപ പിഴയോടെ 9 വരെയും ഫീസടച്ച് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

എസ്.ഡി.ഇ., പ്രൈവറ്റ് രജിസ്‌ട്രേഷന്‍ സി.ബി.സി.എസ്.എസ്.-യു.ജി. ആറാം സെമസ്റ്റര്‍ ഏപ്രില്‍ 2022 പരീക്ഷക്ക് പിഴ കൂടാതെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അവസാന തീയതി മാര്‍ച്ച് 2 വരെ നീട്ടി. 170 രൂപ പിഴയോടെ മാര്‍ച്ച് 5 വരെ രജിസ്റ്റര്‍ ചെയ്യാം.

Kannur University Announcementsകണ്ണൂർ സർവകലാശാല

സമ്പർക്ക ക്ലാസുകൾ

കണ്ണൂർ സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം മൂന്നാം വർഷ ബിരുദ വിദ്യാർത്ഥികളുടെ സമ്പർക്ക ക്ലാസുകൾ 2022 ഫെബ്രുവരി 26, 27 തീയതികളിൽ (ശനി,ഞായർ -10 am to 4 pm ) എസ് എൻ കോളേജ് കണ്ണൂർ, എൻ എ എസ് കോളേജ് കാഞ്ഞങ്ങാട് , സെൻറ് ജോസഫ്സ് കോളേജ് പിലാത്തറ, സർ സയ്യിദ് കോളേജ് തളിപ്പറമ്പ എന്നീ പഠന കേന്ദ്രങ്ങളിൽ നടത്തുന്നു. വിശദാംശങ്ങൾ സർവകലാശാലാ വെബ് സൈറ്റിൽ

ടൈംടേബിൾ

08.03.2022 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ ബി. എ. എൽഎൽ. ബി., മെയ് 2021 പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

പുനർമൂല്യനിർണയഫലം

മൂന്നാം വർഷ വിദൂരവിദ്യാഭ്യാസ ബി. കോം., മാർച്ച് 2021 പരീക്ഷയുടെ പുനർമൂല്യനിർണയഫലം സർവകലാശാല വൈബ്സൈറ്റിൽ ലഭ്യമാണ്.

Read More: University Announcements 22 February 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 23 february 2022