University Announcements 23 December 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ
Kerala University Announcements: കേരള സര്‍വകലാശാല
പരീക്ഷാഫലം
കേരളസര്‍വകലാശാല ഓഗസ്റ്റില്‍ നടത്തിയ ബി.കോം അന്വല്‍ സ്‌കീം പ്രൈവറ്റ് സ്റ്റഡി പാര്‍ട്ട് കകക ഏപ്രില്‍ 2021 പരീക്ഷയുടെ ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി, അഡീഷണല്‍ ഇലക്ടീവ് -കോ-ഓപ്പറേഷന്‍ വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യ നിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓണ്‍ലൈനായും ഓഫ് ലൈനായും 2022 ജനുവരി 4 വരെ അപേക്ഷിക്കാം. വിശദവിവരം വെബ്‌സൈറ്റില്‍.
കേരളസര്‍വകലാശാല സെപ്റ്റംബറില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ പഞ്ചവത്സര എല്‍.എല്‍.ബി പരീക്ഷ (2011-12 അഡ്മിഷന് മുന്‍പുള്ളത്) (മേഴ്‌സി/ സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും അപേക്ഷിക്കാനുള്ള അവസാന തീയതി 2021 ഡിസംബര്‍ 31. വിശദവിവരം വെബ്‌സൈറ്റില്‍.
കേരളസര്‍വകലാശാല യുണിറ്ററി എല്‍.എല്‍.ബി മൂന്നാം സെമസ്റ്റര്‍ ഫെബ്രുവരി 2021, ആറാം സെമസ്റ്റര്‍ മെയ് 2021 സ്‌പെഷ്യല്‍ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓഫ്‌ലൈനായി 2021 ഡിസംബര്‍ 31 വരെ അപേക്ഷിക്കാം. വിശദവിവരം വെബ്‌സൈറ്റില്‍.
ടൈംടേബിള്‍
കേരളസര്‍വകലാശാല 2022 ജനുവരിയില്‍ നടത്തുന്ന ഒന്നാം സെമസ്റ്റര്‍ എം.സി.എ ഡിഗ്രി (2015 സ്‌കീം) സപ്ലിമെന്ററി പരീക്ഷയുടെ ടൈംടേബിള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
MG University Announcements: എംജി സർവകലാശാല
അപേക്ഷാതീയതി നീട്ടി
സ്‌കൂൾ ഓഫ് ഇൻഡ്യൻ ലീഗൽ തോട്ടിന്റെ നാലാം സെമസ്റ്റർ പഞ്ചവത്സര ബി.ബി.എ. – എൽ.എൽ.ബി. (ഓണേഴ്‌സ്) – 2017 അഡ്മിഷൻ റെഗുലർ / 2016 അഡ്മിഷൻ സപ്ലിമെന്ററി പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിനുള്ള തീയതി നീട്ടി. പിഴയില്ലാതെ ഡിസംബർ 24 വരെയും, 525 രൂപ പിഴയോടു കൂടി ഡിസംബർ 27 വരെയും 1050 രൂപ സൂപ്പർഫൈനോടെ ഡിസംബർ 28 നും അപേക്ഷിക്കാം.
സീറ്റൊഴിവ്
മഹാത്മാഗാന്ധി സർവ്വകലാശാലയുടെ കീഴിലുള്ള സ്‌കൂൾ ഓഫ് നാനോ സയൻസ് ആന്റ് നാനോ ടെക്‌നോളജിയിൽ എം.ടെക്, എം.എസ് സി – (നാനോ സയൻസ് ആൻ്റ് നാനോ ടെക്നോളജി) യുടെ പുതുതായി ആരംഭിക്കുന്ന ബാച്ചിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. നാല് സെമസ്റ്ററുകളായി നടത്തുന്ന കോഴ്‌സുകളിൽ അവസാന രണ്ട് സെമസ്റ്ററുകൾ വിദേശ സർവ്വകലാശാലകളിൽ സ്‌റ്റൈപ്പന്റോടെ ഗവേഷണം നടത്തുന്നതിന് വരെ അവസരം ലഭിക്കുന്നതാണ്. ഫിസിക്‌സ്, കെമിസ്ട്രി, മെറ്റീരിയൽസ് സയൻസ്, പോളിമർ സയൻസ് അല്ലെങ്കിൽ ബി.ടെക് നാനോ സയൻസ് ആന്റ് നാനോടെക്‌നോളജി, കെമിക്കൽ എൻജിനീയറിംഗ് പോളിമർ ടെക്‌നോളജി, ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷൻ. ബയോടെക്‌നോളജി, സിവിൽ, മെക്കാനിക്കൽ എന്നിവയിൽ ഏതെങ്കിലും ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. എ.ഐ.സി.ടി.ഇ. -യുടെ അംഗീകാരം ലഭിച്ചിട്ടുള്ള ഈ കോഴ്‌സിൽ പ്രവേശനത്തിന് ഡിസംബർ 30 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9447712540.
വോക്ക്-ഇൻ ഇന്റർവ്യു
മഹാത്മാഗാന്ധി സർവ്വകലാശാല സ്‌കൂൾ ഓഫ് ഫുഡ് സയൻസ് ആന്റ് ടെക്‌നോളജി വകുപ്പിൽ ഫുഡ് സയൻസ് ആന്റ് ടെക്നോളജി, ഫുഡ് മൈക്രോബയോളജി വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപക നിയമനത്തിനുള്ള വോക്ക്-ഇൻ ഇന്റർവ്യു ജനുവരി നാലിന് രാവിലെ 11.00 മണിക്ക് സർവ്വകലാശാല അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിലെ റൂം നം. 21 -ൽ നടക്കും. ഫുഡ് സയൻസ് ആന്റ് ടെക്‌നോളജി വിഷയത്തിൽ ഒ.സി., ഒ.ബി.സി. വിഭാഗങ്ങൾക്ക് ഓരോന്ന് വീതവും ഫുഡ് മൈക്രോബയോളജി വിഷയത്തിൽ ഒ.സി. വിഭാഗത്തിൽ ഒന്നും ഒഴിവുകളാണുള്ളത്. ഫുഡ് സയൻസ് ആന്റ് ടെക്നോളജി/ ഫുഡ് സയൻസ് ആന്റ് ന്യൂട്രീഷൻ/ ഫഡ് സർവ്വീസ് മാനേജ്‌മെന്റ് ആന്റ് ഡയറ്റെറ്റിക്‌സ്/ ഫുഡ് സയൻസ് ആന്റ് അല്ലൈഡ് സബ്ജക്ട്‌സ് എന്നിവയിലേതിലെങ്കിലും ബിരുദാനന്തര ബിരുദം, നെറ്റ് / പി.എച്ച്.ഡി. എന്നീ യോഗ്യതയുള്ളവരെയാണ് ഫുഡ് സയൻസ് ആന്റ് ടെക്‌നോളജി വിഭാഗത്തിൽ പരിഗണിക്കുക. മൈക്രോബയോളജിയിൽ ബിരുദാനന്തര ബിരുദം, നെറ്റ് / പി.എച്ച്.ഡി. എന്നീ യോഗ്യതയുള്ളവരെയാണ് ഫുഡ് മൈക്രോബയോളജി വിഭാഗത്തിൽ പരിഗണിക്കുക.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വെള്ള പേപ്പറിൽ എഴുതിയ അപേക്ഷയും പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് / നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ്, അധിക യോഗ്യത എന്നിവയുടെ അസ്സൽ സർട്ടിഫിക്കറ്റുകൾ പകർപ്പുകൾ എന്നിവയും സഹിതം ഹാജരാകണം. കോവിഡ്-19 പ്രോട്ടോക്കോൾ പാലിച്ചായിരിക്കും ഇന്റർവ്യു നടപടികൾ.
പരീക്ഷാഫലം
2021 ജൂലൈയിൽ നടന്ന നാലാം സെമസ്റ്റർ എം.എസ്.സി അപ്ലൈഡ് മൈാക്രോബയോളജി റെഗുലർ പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും യഥാക്രമം 370 രൂപ, 160 രൂപ വീതം ഫീസടച്ച് ജനുവരി ആറ് വരെ അപേക്ഷിക്കാം.
2021 ജൂലൈയിൽ നടന്ന നാലാം സെമസ്റ്റർ എം.എസ്.സി ഫുഡ് ആന്റ് ഇന്റസ്ട്രിയൽ മൈാക്രോബയോളജി റെഗുലർ പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും യഥാക്രമം 370 രൂപ, 160 രൂപ വീതം ഫീസടച്ച് ജനുവരി ആറ് വരെ അപേക്ഷിക്കാം.
2021 മാർച്ചിൽ നടന്ന ഒന്നാം സെമസ്റ്റർ എൽ.എൽ.എം. റെഗുലർ/ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു.
2021 ആഗസ്റ്റിൽ നടന്ന രണ്ടാം സെമസ്റ്റർ എൽ.എൽ.എം. റെഗുലർ/ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു.
സ്‌കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ട് 2021 ജൂലൈയിൽ നടത്തിയ ഒന്നാം സെമസ്റ്റർ പഞ്ചവത്സര ബി.ബി.എ. – എൽ.എൽ.ബി (ഓണേഴ്‌സ്) – ലോ ഫാക്കൽറ്റി, സി.എസ്.എസ് – 2020-2025 ബാച്ച്, റെഗുലർ & സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്‌സിദ്ധീകരിച്ചു.
2021 ജൂലൈയിൽ നടന്ന നാലാം സെമസ്റ്റർ എം.എസ്.സി. ജിയോളജി (റെഗുലർ) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും യഥാക്രമം 370 രൂപ, 160 രൂപ വീതം ഫീസടച്ച് ജനുവരി അഞ്ച് വരെ അപേക്ഷിക്കാം.
2021 ജൂലൈയിൽ നടന്ന നാലാം സെമസ്റ്റർ എം.എസ്.സി. സ്റ്റാറ്റിസ്റ്റിക്‌സ് (അപ്ലൈഡ് – റെഗുലർ) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും യഥാക്രമം 370 രൂപ, 160 രൂപ വീതം ഫീസടച്ച് ജനുവരി അഞ്ച് വരെ അപേക്ഷിക്കാം.
2021 ജൂലൈയിൽ നടന്ന നാലാം സെമസ്റ്റർ എം.എസ്.സി – കെമിസ്ട്രി സി.എസ്.എസ് – റെഗുലർ പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണ്ണ യത്തിനും സൂക്ഷ്മപരിശോധനയ്ക്കും യഥാക്രമം 370 രൂപ, 160 രൂപ വീതം ഫീസടച്ച് ജനുവരി ആറ് വരെ അപേക്ഷിക്കാം.
Calicut University Announcements: കാലിക്കറ്റ് സർവകലാശാല
ലേറ്റ് രജിസ്‌ട്രേഷന്‍ – റാങ്ക്‌ലിസ്റ്റ്
കാലിക്കറ്റ് സര്‍വകലാശാലാ പഠനവകുപ്പുകള്‍, സെന്ററുകള്‍, അഫിലിയേറ്റഡ് കോളേജുകള്‍ എന്നിവയിലെ എം.സി.എ., എം.എസ് സി. കമ്പ്യൂട്ടര്‍ സയന്‍സ്, എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍, ജനറല്‍ ബയോടെക്‌നോളജി, എം.എ. ഫോക്‌ലോര്‍, എം.എസ്.ഡബ്ല്യു., എം.എസ് സി. ഹെല്‍ത്ത് ആന്റ് യോഗ തെറാപ്പി, എം.എ. സംസ്‌കൃതം, ഫിലോസഫി, ബാച്ചിലര്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ്, എല്‍.എല്‍.എം. എന്നീ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ലേറ്റ് രജിസ്‌ട്രേഷന്‍ ചെയ്തവരുടെ റാങ്ക്‌ലിസ്റ്റ് പ്രവേശന വിഭാഗം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. സ്റ്റുഡന്റ്‌സ് ലോഗിന്‍ വഴി വിദ്യാര്‍ത്ഥികള്‍ക്ക് റാങ്ക്‌നില പരിശോധിക്കാം. സര്‍വകലാശാലാ പഠനവകുപ്പുകള്‍, സെന്ററുകള്‍, അഫിലിയേറ്റഡ് കോളേജുകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള നിര്‍ദ്ദേശാനുസരണം മെറിറ്റടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടേണ്ടതാണ്.
എം.എ. ജേണലിസം സ്‌പോട്ട് അഡ്മിഷന്‍
കാലിക്കറ്റ് സര്‍വകലാശാലാ ജേണലിസം പഠനവിഭാഗത്തില്‍ ഒഴിവുള്ള മുസ്ലീം സംവരണ സീറ്റിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ 28-ന് രാവിലെ 10.30-ന് പഠനവിഭാഗത്തില്‍ നടക്കും. റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ട ഇന്റക്‌സ് മാര്‍ക്ക് 38 വരെയുള്ള പ്രസ്തുത വിഭാഗത്തിലുള്ളവർ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം.
കായികാധ്യാപക അഭിമുഖം
കാലിക്കറ്റ് സര്‍വകലാശാലാ സെന്റര്‍ ഫോര്‍ ഫിസിക്കല്‍ എഡ്യുക്കേഷനില്‍ അസോസിയേറ്റ് പ്രൊഫസര്‍, അസിസ്റ്റന്റ് പ്രൊഫസര്‍ (അത്‌ലറ്റിക്‌സ്), അസിസ്റ്റന്റ് പ്രൊഫസര്‍ (ഖോ-ഖോ, കബഡി) അസിസ്റ്റന്റ് പ്രൊഫസര്‍ (ജനറല്‍) തസ്തികകളില്‍ കരാര്‍നിയമനത്തിന് അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ക്കുള്ള അഭിമുഖം ജനുവരി 7-ന് നടക്കും. യോഗ്യരായവരുടെ പേരും അവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും വെബ്‌സൈറ്റില്‍.
ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ
അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റര്‍ സി.യു.സി.എസ്.എസ്.-പി.ജി. സപ്തംബര്‍ 2021 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ ജനുവരി 5-ന് തുടങ്ങും.
പരീക്ഷ
മൂന്നാം സെമസ്റ്റര്‍ ബി.ആര്‍ക്ക്. ജനുവരി 2021 റഗുലര്‍, സപ്ലിമെന്ററി ഇന്റേണല്‍ പരീക്ഷ ജനുവരി 4-ന് തുടങ്ങും.
പുനര്‍മൂല്യനിര്‍ണയ ഫലം
ഒമ്പതാം സെമസ്റ്റര്‍ ബി.ബി.എ., എല്‍.എല്‍.ബി. (ഹോണേഴ്‌സ്) ഡിസംബര്‍ 2020 സപ്ലിമെന്ററി പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റര്‍ എം.എസ് സി. കെമിസ്ട്രി, സ്റ്റാറ്റിസ്റ്റിക്‌സ് ഏപ്രില്‍ 2020 പരീക്ഷകളുടെയും മൂന്നാം സെമസ്റ്റര്‍ എം.എസ് സി മൈക്രോബയോളജി നവംബര്‍ 2020 പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
കോവിഡ് സ്‌പെഷ്യല്‍ പരീക്ഷാ ലിസ്റ്റ്
നാലാം സെമസ്റ്റര്‍ ബി.വോക്. ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി കോവിഡ് -19 സ്‌പെഷ്യല്‍ പരീക്ഷക്ക് യോഗ്യരായവരുടെ ലിസ്റ്റ് സര്‍വകലാശാലാ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.
പരീക്ഷാ അപേക്ഷ
എം.സി.എ. ലാറ്ററല്‍ എന്‍ട്രി ഒന്നാം സെമസ്റ്റര്‍ ഏപ്രില്‍ 2021 സപ്ലിമെന്ററി പരീക്ഷക്കും രണ്ടാം സെമസ്റ്റര്‍ ഡിസംബര്‍ 2021 സപ്ലിമെന്ററി പരീക്ഷക്കും പിഴ കൂടാതെ ജനുവരി 4 വരെയും 170 രൂപ പിഴയോടെ 6 വരെയും ഫീസടച്ച് ഓണ്‍ലൈനായി അപേക്ഷിക്കാം.
Kannur University Announcements: കണ്ണൂർ സർവകലാശാല
അപേക്ഷ ക്ഷണിച്ചു
കണ്ണൂര്‍ സര്‍വകാലാശാല വിദൂര വിദ്യാഭ്യാസം അഡീഷണല്‍ ഓപ്ഷന്‍ (കോ ഓപ്പറേഷന്‍ ) സര്‍ട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് (2021-22) അപേക്ഷ ക്ഷണിച്ചു. പിഴയില്ലാതെ ജനുവരി 10 വരെയും പിഴയോട് കൂടി ജനുവരി 15 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം . വിശദ വിവരങ്ങള്‍ സര്‍വകാലാശാല വെബ്‌സൈറ്റില്‍ ലഭ്യം. 0497-2715 183,184,149,185,189 നമ്പറുകളില്‍ ബന്ധപ്പെടാം.
വിദൂര വിദ്യാഭ്യാസം
കണ്ണൂര്‍ സര്‍വകലാശാല വിദൂര വിദ്യാഭ്യാസ രണ്ടാം വര്‍ഷ ബിരുദ പ്രോഗ്രാമുകള്‍ക്ക് 2020-21 അധ്യയന വര്‍ഷം ട്യൂഷന്‍ ഫീസടച്ച് പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാതിരുന്ന വിദ്യാര്‍ഥികള്‍ക്ക്, രണ്ടും മൂന്നും വര്‍ഷ ട്യൂഷന്‍ ഫീസ് ഒടുക്കി രണ്ടാം വര്‍ഷ ഏപ്രില്‍ 2021 പരീക്ഷയ്ക്ക് ടോക്കണ്‍ രജിസ്‌ട്രേഷന്‍ നല്‍കികൊണ്ട് മൂന്നാം വര്‍ഷ ബിരുദ പ്രോഗ്രാമില്‍ പഠനം തുടരാം. അര്‍ഹരായ വിദ്യാര്‍ഥികള്‍ രണ്ടും മൂന്നും വര്‍ഷ ബിരുദ പ്രോഗ്രാം ട്യൂഷന്‍ ഫീസ് ഫൈനോട് കൂടി ഒടുക്കി രണ്ടാം വര്‍ഷ ഏപ്രില്‍ 2021 പരീക്ഷയ്ക്ക് ടോക്കണ്‍ രജിസ്‌ട്രേഷന്‍ ലഭിക്കുന്നതിന് അപേക്ഷ, ഫീസ് ഒടുക്കിയ ചലാന്‍ സഹിതം , വിദൂര വിദ്യാഭ്യാസ വിഭാഗത്തില്‍ 2022 ജനുവരി 15നകം സമര്‍പ്പിക്കേണ്ടതാണ്. വിശദ വിവരങ്ങള്‍ക്ക് 04972715183 എന്ന മ്പറില്‍ ബന്ധപ്പെടുക.
പ്രൊജക്റ്റ് റിപ്പോർട്ട്
വിദൂര വിദ്യാഭ്യാസ വിഭാഗം എം എ ഇംഗ്ലീഷ് രണ്ടാം വർഷ വിദ്യാർത്ഥികളുടെ പ്രൊജക്റ്റ് റിപ്പോർട്ട് കണ്ണൂർ സർവകലാശാല (താവക്കര) വിദൂര വിദ്യാഭ്യാസ വിഭാഗത്തിൽ 31.12.2021 നകം സമർപ്പിക്കേണ്ടതാണ്
പരീക്ഷാഫലം
സർവകലാശാല പഠനവകുപ്പിലെ ഒന്നാം സെമസ്റ്റർ എം എ. ആന്ത്രപ്പോളജി, നവംബർ 2020 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധനക്കും പകർപ്പിനും സൂക്ഷ്മപരിശോധനക്കും 04.01.2022 വരെ അപേക്ഷിക്കാം.
പുനർമൂല്യനിർണയഫലം
മൂന്നാം സെമസ്റ്റർ നവംബർ 2020 ബിരുദ പരീക്ഷകളുടെയും നാലാം സെമസ്റ്റർ (കോവിഡ് സ്പെഷ്യൽ) ഏപ്രിൽ 2020 ബിരുദപരീക്ഷകളുടെയും പുനർമൂല്യനിർണയ ഫലം സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്. മൂന്നാം സെമസ്റ്റർ നവംബർ 2020 ബിരുദ പരീക്ഷകളുടെ പുനർമൂല്യനിർണയം പൂർത്തിയായ ഫലങ്ങളാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചിട്ടുളളത്. പൂർണഫലപ്രഖ്യാപനം മൂല്യനിർണയം പൂർത്തിയാകുന്ന മുറയ്ക്ക് നടത്തുന്നതാണ്. മാർക്ക് മാറ്റമുളള പക്ഷം റെഗുലർ വിദ്യാർത്ഥികൾ ഒഴികെ മറ്റുളളവർ അവരുടെ മാർക്ക് ലിസ്റ്റും റിസൽട്ട് മെമ്മോയുടെ ഡൌൺലോഡ് ചെയ്ത പകർപ്പും സഹിതം മാർക്ക് ലിസ്റ്റ് പുതുക്കി ലഭിക്കുന്നതിനുളള അപേക്ഷ ബന്ധപ്പെട്ട ടാബുലേഷൻ സെക്ഷനിൽ സമർപ്പിക്കേണ്ടതാണ്.
Read More: University Announcements 22 December 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ