/indian-express-malayalam/media/media_files/uploads/2021/10/university-news-2.jpg)
university news
University Announcements 23 August 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ
Kerala University Announcements: കേരള സര്‍വകലാശാല
പരീക്ഷാഫലം
കേരളസര്‍വകലാശാല 2022 മാര്‍ച്ചില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ.എല്‍.എല്‍.ബി./ബി.കോം.എല്‍.എല്‍.ബി./ബി.ബി.എ.എല്‍.എല്‍.ബി. പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ആഗസ്റ്റ് 31 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
കേരളസര്‍വകലാശാല 2022 ഫെബ്രുവരിയില്‍ നടത്തിയ നാല്, ആറ് സെമസ്റ്റര്‍ ബി.എഫ്.എ. (എച്ച്.ഐ.) (ന്യൂ സ്‌കീം) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ആഗസ്റ്റ് 31 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
പുതുക്കിയ പരീക്ഷാത്തീയതി
കേരളസര്‍വകലാശാല 2022 ആഗസ്റ്റ് 25 മുതല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ബി.എ./ബി.എ. അഫ്‌സല്‍ - ഉല്‍ - ഉലാമ/ബി.എസ്‌സി./ബി.കോം. (ആന്വല്‍ സ്‌കീം, പ്രൈവറ്റ് സ്റ്റഡി) പാര്‍ട്ട് ഒന്ന്, രണ്ട് പരീക്ഷകളുടെ തീയതി പുനഃക്രമീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
ടൈംടേബിള്‍
കേരളസര്‍വകലാശാല 2022 ആഗസ്റ്റ് 29 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റര്‍ എം.ബി.എ. (ഫുള്‍ടൈം (യു.ഐ.എം.ഉള്‍പ്പെടെ)/റെഗുലര്‍ ഈവനിംഗ്/ട്രാവല്‍ ആന്റ് ടൂറിസം) മേഴ്‌സിചാന്‍സ് (2014 സ്‌കീം - 2014 മുതല്‍ 2017 അഡ്മിഷന്‍ വരെ) പരീക്ഷകളുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
കേരളസര്‍വകലാശാല 2022 സെപ്റ്റംബര്‍ 15 ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റര്‍ പഞ്ചവത്സര ബി.എ/ബി.കോം./ബി.ബി.എ.എല്‍.എല്‍.ബി. പരീക്ഷകളുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
കേരളസര്‍വകലാശാല 2021 ഡിസംബര്‍ ല്‍ നടത്തിയ ഒന്‍പതാം സെമസ്റ്റര്‍ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബി.എ.എല്‍.എല്‍.ബി. പരീക്ഷകളുടെ സ്‌പെഷ്യല്‍ പരീക്ഷ 2022 ആഗസ്റ്റ് 29, 31 എന്നീ തീയതികളില്‍ നടക്കുന്നതാണ്. പ്രസ്തുത പരീക്ഷകള്‍ക്ക് സബ്‌സെന്റര്‍ ഉണ്ടായിരിക്കുന്നതല്ല. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
കേരളസര്‍വകലാശാല വിദൂരവിദ്യാഭ്യാസ കേന്ദ്രം നടത്തുന്ന എം.എ/ എം.എസ് സി/ എം.കോം (അന്വല്‍ സ്‌കീം) സപ്ലിമെന്ററി പരീക്ഷകളുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്‌സൈറ്റില്‍.
സൂക്ഷ്മപരിശോധന
കേരളസര്‍വകലാശാല 2022 ഏപ്രില്‍ മാസം നടത്തിയ ആറാം സെമസ്റ്റര്‍ യൂണിറ്ററി എല്‍.എല്‍.ബി, പത്താം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് എല്‍.എല്‍.ബി എന്നീ പരീക്ഷകളുടെ ഉത്തരക്കളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള വിദ്യാര്‍ത്ഥികള്‍ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡും പ്രസ്തുത പരീക്ഷയുടെ ഹാള്‍ടിക്കറ്റുമായി 22 ആഗസ്റ്റ് 24, 25, 26 തീയതികളില്‍ ഇ. ജെ ത സെക്ഷനില്‍ എത്തിച്ചേരേണ്ടതാണ്.
പ്രാക്ടിക്കല്‍
കേരളസര്‍വകലാശാല 2022 ഏപ്രിലില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ ബി.വോക്. ഫുഡ് പ്രോസസിംഗ് (359), ബി.വോക്. ഫുഡ് പ്രോസസിംഗ് ആന്റ് മാനേജ്‌മെന്റ് (356) കോഴ്‌സുകളുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 2022 ആഗസ്റ്റ് 24 മുതല്‍ ആരംഭിക്കുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
ആന്വല്‍ സ്‌കീം - മേഴ്‌സിചാന്‍സ് പരീക്ഷാ വിജ്ഞാപനം
കേരളസര്‍വകലാശാലയുടെ ഒന്നും രണ്ടും മൂന്നും വര്‍ഷ ബി.എ./ബി.എ. അഫ്‌സല്‍ - ഉല്‍ - ഉലാമ/ബി.കോം. (ആന്വല്‍ സ്‌കീം) പ്രൈവറ്റ് സ്റ്റഡി (2016 അഡ്മിഷന്‍) വിദ്യാര്‍ത്ഥികളുടെ മേഴ്‌സിചാന്‍സ് പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
പരീക്ഷാഫീസ്
കേരളസര്‍വകലാശാല നടത്തുന്ന ഒന്നാം സെമസ്റ്റര്‍ എം.സി.എ. (2020 സ്‌കീം - 2021 അഡ്മിഷന്‍ - റെഗുലര്‍, 2020 അഡ്മിഷന്‍ സപ്ലിമെന്ററി) ഡിഗ്രി പരീക്ഷയുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. പിഴകൂടാതെ ആഗസ്റ്റ് 30 വരെയും 150 രൂപ പിഴയോടെ സെപ്റ്റംബര്‍ 2 വരെയും 400 രൂപ പിഴയോടെ സെപ്റ്റംബര്‍ 5 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
സീറ്റ് ഒഴിവ്
കേരളസര്‍വകലാശാലയുടെ പഠനവഗവേഷണ വകുപ്പുകളില്‍ എം.എ റഷ്യന്‍, ജര്‍മന്‍ , ഇസ്ലാമിക ഹിസ്റ്ററി , വെസ്റ്റ് ഏഷ്യന്‍ സ്റ്റഡീസ്, ,ഹിന്ദി , ലിംഗ്വിസ്റ്റിക്‌സ് , അറബിക് , സംസ്‌കൃതം , ഫിലോസഫി, എം. എസ്.സി ഡെമോഗ്രഫി , സ്റ്റാറ്റിസ്റ്റിക്‌സ് ,അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്‌സ് , ഡാറ്റ സയന്‍സ്, കമ്പ്യൂട്ടര്‍ സയന്‍സ് ,കമ്പ്യൂട്ടര്‍ സയന്‍സ് വിത്ത് സ്‌പെഷ്യലൈസേഷന്‍ ഇന്‍ അക ,കംപ്യുട്ടേഷണല്‍ ബയോളജി , എം.ടെക് കമ്പ്യൂട്ടര്‍ സയന്‍സ് , ഒപ്‌റ്റോ ഇലക്ട്രോണിക്‌സ് , ടെക്‌നോളജി മാനേജ്മന്റ് എന്നീ പ്രോഗ്രാമുകള്‍ക്ക് 2022 -24 ബാച്ച് അഡ്മിഷനു ടഇ,ടഠ സീറ്റ് ഒഴിവുണ്ട് . പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ 25 / 08 / 2022 നു രാവിലെ 11 മണിക്ക് അസല്‍ സര്‍ട്ടിഫിക്കറ്റ് കളു മായി വകുപ്പില്‍ നേരിട്ട് ഹാജരാകേണ്ടതാണ് .
കേരളസര്‍വകലാശാലയുടെ പഠനഗവേഷണ വകുപ്പുകളില്‍ എം.സ്.സി ആക്ച്ചൂരിയല്‍ സയന്‍സ്, മാത്തമാറ്റിക്‌സ് വിത്ത് ഫിനാന്‍സ് ആന്‍ഡ് കംപ്യൂട്ടേഷന്‍ , ഇലക്ട്രോണിക്‌സ്, എംകോം ബ്ലൂ ഇക്കോണമി ആന്‍ഡ് മാരിടൈം ലോ എന്നീ പ്രോഗ്രാമുകള്‍ക്ക് 2022 -24 ബാച്ച് അഡ്മിഷനു ടഇ സീറ്റ് ഒഴിവുണ്ട് . പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ 25 / 08 / 2022 നു രാവിലെ 11 മണിക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി വകുപ്പില്‍ നേരിട്ട് ഹാജരാകേണ്ടതാണ് .
കേരളസര്‍വകലാശാലയുടെ പഠനഗവേഷണ വകുപ്പുകളില്‍ എം.എ ഫിനാന്‍ഷ്യല്‍ ഇക്കണോമിക്‌സ് , തമിഴ് , പൊളിറ്റിക്‌സ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്‍ഡ് ഡിപ്ലോമസി, മലയാളം , മ്യൂസിക് , മലയാളസാഹിത്യവും കേരളപഠനങ്ങളും എം.എസ്.സി ജിയോളജി, കെമിസ്ട്രി, ഇന്റഗ്രേറ്റീവ് ബയോളജി, മാത്തമാറ്റിക്‌സ് ,ഫിസിക്‌സ് ,എല്‍ .എല്‍ .എം , എം.കോം ഗ്ലോബല്‍ ബിസിനസ് ഓപ്പറേഷന്‍സ് എന്നീ പ്രോഗ്രാമുകള്‍ക്ക് 2022 -24 ബാച്ച് അഡ്മിഷനു ടഠ സീറ്റ് ഒഴിവുണ്ട് . പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ 25 / 08 / 2022 നു രാവിലെ 11 മണിക്ക് അസല്‍ സര്‍ട്ടിഫിക്കറ്റ് കളുമായി വകുപ്പില്‍ നേരിട്ട് ഹാജരാകേണ്ടതാണ് .
കേരള യൂണിവേഴ്‌സിറ്റി സ്റ്റഡി ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ ആലപ്പുഴയില്‍ എംകോം റൂറല്‍ മാനേജ്മന്റ് പ്രോഗ്രാമിന് 2022 അഡ്മിഷന് ടഇ , ടഠ സീറ്റുകള്‍ ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 25 / 08 / 2022 നു രാവിലെ 11.00 മണിക്ക് വകുപ്പില്‍ നേരിട്ട് ഹാജരാകണം . വിശദവിവരങ്ങള്‍ക്ക് ജഒ: 04772266245
MG University Announcements: എംജി സർവകലാശാല
എം.ജി. ബിരുദ-ഇന്റഗ്രേറ്റഡ് ഏകജാലകം: രണ്ടാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു
മഹാത്മാഗാന്ധി സർവ്വകലാശാല ബിരുദ-ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളിലേക്കുള്ള ഏകജാലകം രണ്ടാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. പുതുതായി അലോട്‌മെന്റ് ലഭിച്ചവർ ആഗസ്റ്റ് 26 ന് വൈകിട്ട് നാല് മണിക്ക് മുൻപായി നിശ്ചിത സർവ്വകലാശാല ഫീസ് ഒടുക്കി പ്രവേശനമെടുക്കേണ്ടതാണ്. സ്ഥിര പ്രവേശമാഗ്രഹിക്കുന്നവരും ഒന്നാം ഓപ്ഷനിൽ അലോട്ട്‌മെന്റ് ലഭിച്ചവരും പ്രവേശനത്തിനായി നേരിട്ട് കോളേജുകളിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്. താത്കാലിക പ്രവേശമെടുക്കുന്നവർ നിശ്ചിത സർവ്വകലാശാല ഫീസ് ഒടുക്കി 'മോഡ് ഓഫ് അഡ്മിഷൻ' കൺഫേം ചെയ്ത് കോളേജുമായി ബന്ധപ്പെട്ട് പ്രവേശനം കൺഫേം ചെയ്യേണ്ടതാണ്. പ്രവേശാർത്ഥികൾ ആഗസ്റ്റ് 26 ന് വൈകിട്ട് നാല് മണിക്ക് മുൻപായി പ്രവേശനം നേടിയതിന്റെ കൺഫർമേഷൻ സ്ലിപ് ഡൗൺ ലോഡ് ചെയ്ത് സൂക്ഷിക്കേണ്ടതാണ്. കൺഫർമേഷൻ സ്ലിപ് ഇല്ലാതെ പരാതികൾ സ്വീകരിക്കുന്നതല്ല. ഒന്നാം അലോട്ട്‌മെന്റിൽ താത്കാലിക പ്രവേശനം ലഭിച്ചവർക്ക് രണ്ടാം അലോട്ട്‌മെന്റിലും അതേ അലോട്ട്‌മെന്റ് സ്റ്റാറ്റസ് തന്നെയാണെങ്കിൽ അത്തരക്കാർ സ്ഥിരഃപ്രവേശം ആഗ്രഹിക്കുന്നുവെങ്കിൽ മാത്രം സ്ഥിരപ്രവേശം സെലക്ട് ചെയ്ത് കോളേജുകളിൽ ഹാജരായി പ്രവേശനം കൺഫേം ചെയ്യേണ്ടതാണ്. ഒന്നാം അലോട്ട്‌മെന്റിൽ താത്കാലിക പ്രവേശനം ലഭിച്ചവർ താത്കാലിക പ്രവേശനത്തിൽ തുടരാൻ ആഗ്രഹിക്കുവെങ്കിൽ ഒന്നും തന്നെ ചെയ്യേണ്ടതില്ല. വിശദവിവരങ്ങൾക്ക് cap. mgu.ac.in എന്ന ക്യാപ്പ് വെബ്സൈറ്റിൽ നൽകിയിട്ടുള്ള വീഡിയോ ഡെമോ കാണേണ്ടതാണ്.
എം.ജി. യിൽ പൊതു പ്രവേശനദിനം
മഹാത്മാഗാന്ധി സർവ്വകലാശാലയിലെ പഠന വകുപ്പുകളിലും സെന്ററുകളിലും വിദ്യാർത്ഥികൾ, പൊതുജനങ്ങൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, എൻ.ജി.ഒ., വ്യവസായ യൂണിറ്റുകൾ തുടങ്ങിയവർക്ക് സർവ്വകലാശാല സന്ദർശിക്കുവാൻ അവസരം നൽകുന്നു. ആഗസ്റ്റ് 26 ന് രാവിലെ ഒൻപത് മുതൽ വൈകിട്ട് ആറ് വരെയാണ് പൊതുപ്രവേശനം അനുവദിക്കുന്നത്. സർവ്വകലാശാലയിലെ വിവിധ പഠന വകുപ്പുകളിലെ പ്രവർത്തനങ്ങളും ഗവേഷണ സൗകര്യങ്ങളും പൊതു സമൂഹത്തിന് മുമ്പിൽ അവതരിപ്പിക്കുകയെന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം. ഗവേഷണശാല സന്ദർശനം, ലൈബ്രറി, മ്യൂസിയം സന്ദർശനം, ശാസ്ത്ര പ്രദർശനങ്ങൾ, ഫോട്ടോ/ പോസ്റ്റർ എക്‌സിബിഷൻ, ബോധവത്കരണ ക്ലാസ്സുകൾ, യോഗ/ മന:ശാസ്ത്ര പരിശീലനം, സെമിനാറുകൾ/ സംവാദങ്ങൾ, പുസ്തകമേള തുടങ്ങിയവയാണ് പരിപാടിയുടെ പ്രധാന ആകർഷണങ്ങൾ.
ഏകദിന ശില്പശാല: ഡീ അഡിക്ഷൻ കൗൺസിലിംഗ്
മഹാത്മാഗാന്ധി സർവ്വകലാശാല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിസർച്ച് ഇൻ ലേണിംഗ് ഡിസെബിലിറ്റിയുടെയും ഇന്ത്യൻ കൗൺസിലേഴ്‌സ് അസ്സോസിയേഷന്റെയും ആഭിമുഖ്യത്തിൽ ഡീഅഡിക്ഷൻ കൗൺസിലിംഗിൽ ഏകദിന ശില്പശാല സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 27 ന് രാവിലെ 10 മുതൽ വൈകിട്ട് നാല് വരെ നടക്കുന്ന ശില്പശാലയിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ ആഗസ്റ്റ് 25 ന് മുമ്പ് 8606534916, 9497585033 എന്നീ നമ്പറുകളിൽ ബന്ധപ്പെട്ട് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.
കരാർ നിയമനം
മഹാത്മാഗാന്ധി സർവ്വകലാശാലയുടെ ഇന്റർ സ്‌കൂൾ സെന്റർ ആയ ബിസിനസ് ഇന്നൊവേഷൻ ആന്റ് ഇൻക്യുബേഷൻ സെന്റർ (ബി.ഐ.ഐ.സി.) ൽ 'ടെക്‌നോളജി ബിസിനസ് ഇൻക്യുബേറ്റർ മാനേജർ' തസ്തികയിൽ ഒരൊഴിവിലേക്ക് താൽകാലിക / കരാർ നിയമനത്തിനായി വോക്-ഇൻ ഇന്റർവ്യു ആഗസ്റ്റ് 29 ന് 10 മണിക്ക് സർവ്വകലാശാല ഹെഡ് ക്വാർട്ടേഴ്‌സിൽ വച്ച് നടക്കും. യോഗ്യത, പ്രായം, പ്രതിഫലം തുടങ്ങിയ വിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ (www. mgu.ac.in).
സീറ്റൊഴിവ്
മഹാത്മാഗാന്ധി സർവ്വകലാശാല സ്‌കൂൾ ഓഫ് ബിഹേവിയറൽ സയൻസസിൽ എം.എ.എസ്.ഡബ്ല്യു.ഡി.എസ്.എ. കോഴ്‌സിന് 2022-24 പ്രവേശന ബാച്ചിൽ എസ്.സി. വിഭാഗത്തിൽ സീറ്റൊഴിവുണ്ട്. താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് 24 ന് രാവിലെ 10 മുതൽ 11.30 നകം വകുപ്പ് ഓഫീസിൽ എത്തേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 0481-2731034, 9496201466, 9495213248 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
പ്രാക്ടിക്കൽ/ വൈവാ വോസി
2022 ജൂലൈിൽ നടന്ന മൂന്നാം സെമസ്റ്റർ എം.എൽ.ഐ.ബി.എസ്.സി. (2020 അഡ്മിഷൻ - റഗുലർ) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ ആഗസ്റ്റ് 27 ന് പില്ലരിക്കുന്ന് സ്‌കൂൾ ഓഫ് ടെക്‌നോളജി ആൻഡ് അപ്ലൈഡ് സയൻസിൽ വച്ച് നടത്തും. വിശദമായ ടൈംടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.
2022 ജൂണിൽ നടത്തിയ ആറാം സെമസ്റ്റർ ബി.കോം. സി.ബി.സി.എസ്.എസ്. (2013-2016 അഡ്മിഷൻ - റീ-അപ്പിയറൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ/ വൈവാ വോസി പരീക്ഷകൾ ആഗസ്റ്റ് 29, 30, 31 തീയതികളിൽ അതത് കേന്ദ്രങ്ങളിൽ വച്ച് നടത്തും. വിശദമായ ടൈംടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.
മൂന്നാം സെമസ്റ്റർ എം.എസ്.ഡബ്ല്യു (2020 അഡ്മിഷൻ - റഗുലർ) ആഗസ്റ്റ് 2022 പരീക്ഷയുടെ ഫീൽഡ് വർക്ക് വൈവ വോസി പരീക്ഷ ആഗസ്റ്റ് 29 മുതൽ അതത് കോളേജിൽ വച്ച് നടത്തും.
ഒന്നാം സെമസ്റ്റർ ബി.എസ്.സി. കമ്പ്യൂട്ടർ സയൻസ് (2021 അഡ്മിഷൻ - റഗുലർ / 2020 അഡ്മിഷൻ - ഇംപ്രൂവ്‌മെന്റ് / റീ-അപ്പിയറൻസ് / 2017, 2018, 2019 അഡ്മിഷൻ - റീ-അപ്പിയറൻസ്) ജൂൺ 2022 പരീക്ഷയുടെ സോഫ്റ്റ്‌വെയർ ലാബ് I പ്രാക്ടിക്കൽ പരീക്ഷ ആഗസ്റ്റ് 29, 30 തീതികളിൽ നടത്തും. വിശദമായ ടൈംടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.
മാറ്റി വച്ച പ്രാക്ടിക്കൽ പരീക്ഷ
2022 ജൂണിൽ നടന്ന രണ്ടാം സെമസ്റ്റർ ബി.വോക്. ഫാഷൻ ടെക്‌നോളജി (പുതിയ സ്‌കീം - 2020 അഡ്മിഷൻ - റഗുലർ / 2018, 2019 അഡ്മിഷൻ - റീ-അപ്പിയറൻസ്/ ഇംപ്രൂവ്‌മെന്റ്) പരീക്ഷയുടെ മാറ്റി വച്ച പ്രാക്ടിക്കൽ പരീക്ഷകൾ ആഗസ്റ്റ് 29 മുതൽ പാലാ അൽഫോൻസാ കോളേജിൽ വച്ച് നടത്തും. വിശദമായ ടൈംടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.
പരീക്ഷാ ഫലം
2022 മാർച്ചിൽ നടത്തിയ ഒന്ന്, നാല് വർഷ ബി.എഫ്.എ. പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷകൾ നിശ്ചിത ഫീസ് സഹിതം സെപ്റ്റംബർ ആറ് വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ സ്വീകരിക്കും.
Calicut University Announcements: കാലിക്കറ്റ് സർവകലാശാല
എം.എഡ്. പ്രവേശനം
കാലിക്കറ്റ് സര്‍വകലാശാലാ എഡ്യുക്കേഷന്‍ പഠനവകുപ്പില്‍ എം.എഡ്. പ്രവേശനത്തിന് താല്‍പര്യമുള്ളവരും ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചവരുമായവര്‍ ബി.എഡ്., പി.ജി. അവസാന വര്‍ഷ മാര്‍ക്ക് ലിസ്റ്റുകള്‍ സര്‍വീസ് സര്‍ട്ടിഫക്കറ്റുകള്‍ എന്നിവ 26-നകം വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള ഗൂഗിള്‍ ഫോം വഴി സമര്‍പ്പിക്കണം.
പൊളിറ്റിക്കല്‍ സയന്‍സ് വൈവ
നാലാം സെമസ്റ്റര്‍ എം.എ. പൊളിറ്റിക്കല്‍ സയന്‍സ് ഏപ്രില്‍ 2021 പരീക്ഷയുടെ വൈവ 29 മുതല്‍ പഠനവിഭാഗം സെമിനാര്‍ ഹാളില്‍ നടക്കും. വിശദമായ സമയക്രമം വെബ്‌സൈറ്റില്‍.
പരീക്ഷാ അപേക്ഷ
ലോ കോളേജുകളിലെ ഒന്നാം സെമസ്റ്റര്‍ എല്‍.എല്‍.എം. ജൂണ്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്കും നവംബര്‍ 2022 സപ്ലിമെന്ററി പരീക്ഷകള്‍ക്കും പിഴ കൂടാതെ സപ്തംബര്‍ 12 വരെയും 170 രൂപ പിഴയോടെ 15 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.
പരീക്ഷ
അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പി.ജി. നവംബര്‍ 2020, 2021 റഗുലര്‍ പരീക്ഷകള്‍ പുതുക്കിയ സമയക്രമമനുസരിച്ച് 24-ന് തുടങ്ങും.
പുനര്‍മൂല്യനിര്‍ണയ ഫലം
ഒന്നാം സെമസ്റ്റര്‍ എം.പി.എഡ്. നവംബര്‍ 2020 സപ്ലിമെന്ററി പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
എം.എ. 1, 2 സെമസ്റ്റര്‍ ഇംഗ്ലീഷ്, ഒന്നാം വര്‍ഷ എക്കണോമിക്‌സ്, എസ്.ഡി.ഇ. ഒന്നാം വര്‍ഷ ഇംഗ്ലീഷ് മെയ് 2020, രണ്ടാം സെമസ്റ്റര്‍ എക്കണോമിക്‌സ് ഏപ്രില്‍ 2021 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
Kannur University Announcements: കണ്ണൂർ സർവകലാശാല
സീറ്റ് ഒഴിവ്
കണ്ണൂർ സർവകലാശാല പാലയാട് ക്യാമ്പസ് നിയമ പഠന വകുപ്പിൽ 2022-23 വർഷത്തിലേക്കുള്ള എൽ.എൽ.എം പ്രോഗ്രാമിൽ താഴെ പറയുന്ന വിഭാഗങ്ങളിൽ സീറ്റ് ഒഴിവുണ്ട്. എസ്.സി - 1 എസ്.ടി - 2 , മുസ്ലിം-1, ഇ.ടി.ബി-1. യോഗ്യതയുള്ള വിദ്യാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്ത് 26 ന് 10 മണിക്ക് വകുപ്പ് മേധാവിക്ക് മുമ്പാകെ ഹാജരാവേണ്ടതാണ്. ഫോൺ: 9961936451.
സീറ്റ് ഒഴിവ്
കണ്ണൂർ സർവ്വകലാശാല നീലേശ്വരം ക്യാമ്പസ് ഹിന്ദി ഡിപ്പാർട്മെന്റിൽ എം.എ ഹിന്ദി പ്രോഗ്രാമിന് സീറ്റുകൾ ഒഴിവ് . യോഗ്യതയുള്ള വിദ്യാർഥികൾ അസ്സൽ യോഗ്യതാ സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്ത് 29 ന് രാവിലെ 10.30 മണിക്ക് വകുപ്പ് മേധാവിക്ക് മുൻപിൽ നേരിട്ട് ഹാജരാകേണ്ടതാണ്. സംവരണം പാലിച്ചു കൊണ്ട് ഡിഗ്രി പരീക്ഷക്ക് ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും പ്രവേശനം. ഫോൺ :8921288025
ഓൺലൈനായി അപേക്ഷിക്കാനുള്ള തീയ്യതി നീട്ടി
കണ്ണൂർ സർവ്വകലാശാലയുടെ മാങ്ങാട്ടുപറമ്പ ക്യാമ്പസ്,നീലേശ്വരം ക്യാമ്പസ് എന്നിവടങ്ങളിൽ നടത്തുന്ന പി ജി ഡിപ്ലോമ ഇൻ ഡാറ്റ സയൻസസ് ആൻഡ് അനലിറ്റിക്സ് പ്രോഗ്രാമിലേക്കുള്ള 2022-23 വർഷത്തെ പ്രവേശനത്തിന് ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയ്യതി ആഗസ്റ്റ് 31 വരെയായി നീട്ടി.വിശദാംശങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. www. kannuruniversity.ac.in
അസിസ്റ്റൻറ് പ്രൊഫസർ നിയമനം
കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ് ക്യാമ്പസിലെ സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസസ് ഡിപ്പാർട്ട്മെൻറിൽ അസിസ്റ്റൻറ് പ്രൊഫസർ തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദവും പി. എച്ച് . ഡി അല്ലെങ്കിൽ നെറ്റ് ആണ് യോഗ്യത. യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്റ്റ് 29 ന് തിങ്കളാഴ്ച രാവിലെ 10.30 ന് ബിഹേവിയറൽ സയൻസ് ഡിപ്പാർട്മെന്റിൽ എത്തണം. ഫോൺ: 0497-2782441
സീറ്റ് ഒഴിവ്
കണ്ണൂർ സർവ്വകലാശാല പാലയാട് ഡോ. ജാനകി അമ്മാൾ ക്യാമ്പസിൽ എം.എ എക്കണോമിക്സ് പ്രോഗ്രാമിൽ ഒരു സീറ്റ് ഒഴിവുണ്ട്. യോഗ്യതയുള്ളവർ അസ്സൽ പ്രമാണങ്ങൾ സഹിതം ആഗസ്ത് 26 ന് രാവിലെ 10 മണിക്ക് മുമ്പായി കണ്ണൂർ സർവ്വകലാശാല ഡോ. ജാനകി അമ്മാൾ ക്യാമ്പസിൽ ഹാജരാകണം. ഫോൺ: 0490 2347385 , 9400337417
ബി.എഡ് പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
അഫിലിയേറ്റഡ് കോളേജുകളിലേക്കും സർവ്വകലാശാല ടീച്ചർ എഡ്യൂക്കേഷൻ സെന്ററുകളിലേക്കുമുള്ള 2022-23 അധ്യയന വർഷത്തിലെ ബി.എഡ് പ്രവേശനത്തിനായുള്ള പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് സർവ്വകലാശാല അഡ്മിഷൻ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.
അപേക്ഷയിലെ തെറ്റുകൾ തിരുത്തുന്നതിനും ഓപ്ഷൻ മാറ്റുന്നതിനും ആഗസ്ത് 24 മുതൽ 26 വരെ അവസരമുണ്ട്. ഇതിനായി അപേക്ഷകർ തങ്ങളുടെ പ്രൊഫൈൽ ലോഗിൻ ചെയ്ത് 200/- രൂപ പിഴ അടച്ച് bedsws@ kannuruniv.ac.in എന്ന ഇ മെയിൽ ഐഡി യിലേക്ക് മെയിൽ ചെയ്യേണ്ടതാണ്. Website:www. admission.kannuruniversity.ac.in ഫോൺ: 0497-2715261, 0497-2715284, 7356948230.
എം.സി.എ- സീറ്റ് ഒഴിവ്
കണ്ണൂർ യൂണിവേഴ്സിറ്റി പാലയാട് ക്യാമ്പസ് ഐ.ടി എജുക്കേഷൻ സെൻററിലെ എം.സി.എ പ്രോഗാമിൽ എസ്.സി, എസ്.ടി വിഭാഗക്കാർക്കായി സംവരണം ചെയ്ത സീറ്റുകൾ ഒഴിവുണ്ട്. യോഗ്യതയുള്ളവർ മങ്ങാട്ടുപറമ്പ് ക്യാമ്പസിലെ ഇൻഫർമേഷൻ ടെക്നോളജി പഠന വകുപ്പിൽ ആഗസ്ത് 24ന് രാവിലെ 10 മണിക്ക് യോഗ്യത സർട്ടിഫിക്കറ്റുകളുമായ് എത്തണം.
പരീക്ഷാഫലം
രണ്ടാം സെമസ്റ്റർ ബി. എ. സോഷ്യൽ സയൻസസ്, ബി. എസ് സി. ലൈഫ് സയൻസ്/ കോസ്റ്റ്യൂം & ഫാഷൻ ഡിസൈനിങ് ഏപ്രിൽ 2021 (റെഗുലർ) പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനഃപരിശോധനക്കും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 02.09.2022 വരെ ഓൺലൈനായി അപേക്ഷിക്കാം.
29.08.2022 ന് ആരംഭിക്കുന്ന ബി. എം. എം. സി. ഉൾപ്പെടെയുള്ള ന്യൂജനറേഷൻ പ്രോഗ്രാമുകളുടെ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് 24.08.2022 ന് അപേക്ഷിക്കാം. അപേക്ഷകളുടെ പ്രിന്റൌട്ടും ചലാനും 25.08.2022 ന് വൈകുന്നേരം 5 മണിക്കകം സർവകലാശാലയിൽ സമർപ്പിക്കണം.
സർവകലാശാല പഠനവകുപ്പിലെ ഒന്നാം സെമസ്റ്റർ എം. ബി. എ. നവംബർ 2020 (സപ്ലിമെന്ററി) പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനഃപരിശോധനക്കും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 02.09.2022 വരെ അപേക്ഷിക്കാം.
സർവകലാശാല പഠനവകുപ്പിലെ ഒന്നാം സെമസ്റ്റർ എം. എ. ജേണലിസം & മാസ് കമ്യൂണിക്കേഷൻ നവംബർ 2020 (സപ്ലിമെന്ററി) പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനഃപരിശോധനക്കും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 03.09.2022 വരെ അപേക്ഷിക്കാം.
പരീക്ഷ പുനഃക്രമീകരിച്ചു
27.08.2022 (ശനി), 31.08.2022 (ബുധൻ) തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന രണ്ടാം സെമസ്റ്റർ ബിരുദാനന്തര ബിരുദ (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), ഏപ്രിൽ 2022 പരീക്ഷകൾ യഥാക്രമം 12.09.2022 (തിങ്കൾ), 13.09.2022 (ചൊവ്വ) തീയതികളിൽ നടക്കുന്ന രീതിയിൽ പുനഃക്രമീകരിച്ചു. പരീക്ഷാകേന്ദ്രത്തിലും സമയക്രമത്തിലും മാറ്റമില്ല.
തീയതി നീട്ടി
നാലാം സെമസ്റ്റർ ബിരുദ (ഏപ്രിൽ 2022) പരീക്ഷകളുടെ ഇന്റേണൽ മാർക്ക് സമർപ്പിക്കുന്നതിനുള്ള സമയപരിധി 25.08.2022 വരെ നീട്ടി.
ടൈംടേബിൾ
15.09.2022 ന് ആരംഭിക്കുന്ന ചുവടെ നൽകിയ പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു:
ഒന്നാം വർഷ അഫ്സൽ-ഉൽ-ഉലമ (പ്രിലിമിനറി) റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് (പ്രൈവറ്റ് രജിസ്ട്രേഷൻ/ വിദൂരവിദ്യാഭ്യാസം ഉൾപ്പെടെ), ഏപ്രിൽ 2022
ഒന്നാം സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ ബി. എ./ ബി. കോം./ ബി. ബി. എ. (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), നവംബർ 2021
ഒന്നാം സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ എം. എ. (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), നവംബർ 2021
മൂല്യനിർണ്ണയം/ വൈവ-വോസി
അഫിലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും നാലാം സെമസ്റ്റർ എം. ബി. എ. ഡിഗ്രി (റെഗുലർ/ സപ്ലിമെന്ററി - 2018 അഡ്മിഷൻ മുതൽ) ഏപ്രിൽ 2022 പ്രൊജക്ട് മൂല്യനിർണ്ണയവും വൈവ-വോസി പരീക്ഷകളും 30.08.2022 ന് സി. എം. എസ്. മാങ്ങാട്ടുപറമ്പ, എം.ബി.എ സെന്റർ നീലേശ്വരം, കണ്ണൂർ സർവകലാശാല താവക്കര ക്യാംപസ് എന്നിവിടങ്ങളിൽ നടത്തക്കും. വിശദമായ ടൈംടേബിൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us