scorecardresearch

Latest News

University Announcements 23 April 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 23 April 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university news, education, ie malayalam

University Announcements 23 April 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സര്‍വകലാശാല

പരീക്ഷാഫലം

കേരളസര്‍വകലാശാല സെപ്റ്റംബര്‍ 2021 ന് നടത്തിയ ഒന്നാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ.എല്‍.എല്‍.ബി./ബി.കോം.എല്‍.എല്‍.ബി./ബി.ബി.എ.എല്‍.എല്‍.ബി. പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണ്ണയത്തിനും മെയ് 4 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല വിദൂരവിദ്യാഭ്യാസകേന്ദ്രം 2021 ജൂലൈയില്‍ നടത്തിയ ഒന്നും രണ്ടും വര്‍ഷ എം.കോം. പ്രൈവറ്റ് രജിസ്‌ട്രേഷന്‍ (2016 അഡ്മിഷന്‍ – ആന്വല്‍ സ്‌കീം) സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ടൈംടേബിള്‍

കേരളസര്‍വകലാശാല മെയ് 17 ന് നടത്തുന്ന ഒന്നാം സെമസ്റ്റര്‍ എം.ബി.എല്‍., ഒക്‌ടോബര്‍ 2021 ടീച്ചിംഗ് പ്രാക്ടീസ് പരീക്ഷയുടെ വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

പരീക്ഷാ വിജ്ഞാപനം

കേരളസര്‍വകലാശാലയുടെ എട്ടാം സെമസ്റ്റര്‍ ബി.ടെക്. സപ്ലിമെന്ററി (2013 സ്‌കീം) & സെഷണല്‍ ഇംപ്രൂവ്‌മെന്റ് (2008 & 2013 സ്‌കീം), മെയ് 2022 പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

MG University Announcements: എംജി സർവകലാശാല

പരീക്ഷ മാറ്റി
 
എം.എ.- ഇക്കണോ മെട്രിക്സ്, എം.എസ് സി – ഇൻഡസ്ട്രിയൽ കെമിസ്ട്രി, എം.എസ് സി – ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ബിരുദാനന്തര ബിരുദ  കോഴ്സുകളുടെ (സി.എസ്.എസ് -2020 അഡ്മിഷൻ -റഗുലർ/ 2019 അഡ്മിഷൻ – സപ്ലിമെന്ററി) നാളെ ( ഏപ്രിൽ 25) മുതൽ നടത്താനിരുന്ന മൂന്നാം സെമസ്റ്റർ പരീക്ഷകൾ മാറ്റിയതായി പരീക്ഷാ കൺട്രോളർ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട്.

പരീക്ഷാ ഫലം

2021 നവമ്പറിൽ  നടത്തിയ നാലാം സെമസ്റ്റർ  സി.ബി.സി.എസ്. -ബി.എ., ബി.കോം (മോഡൽ l, II, III) 2019 അഡ്മിഷൻ – റഗുലർ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.  പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും പേപ്പറൊന്നിന് യഥാക്രമം 370 രൂപ, 160 രൂപ നിരക്കിൽ ഫീസടച്ച് മെയ് ഏഴ് വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ  www. mgu.ac.in എന്ന വെബ് സൈറ്റിൽ.

2021 നവമ്പറിൽ  നടത്തിയ നാലാം സെമസ്റ്റർ  സി.ബി.സി.എസ്. -ബി.ബി.എ., ബി.സി.എ., ബി.ബി.എം, ബി.എഫ്.ടി. ബി. ടി.എസ്.ബി.എസ്. ഡബ്ല്യു (മോഡൽ – III), 2019 അഡ്മിഷൻ – റഗുലർ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.  പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും പേപ്പറൊന്നിന് യഥാക്രമം 370 രൂപ, 160 രൂപ നിരക്കിൽ ഫീസടച്ച് മെയ് ഏഴ് വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ  www. mgu.ac.in എന്ന വെബ് സൈറ്റിൽ.

2021 ഡിസംബറിൽ നടന്ന മൂന്നാം വർഷ ബി.എസ് സി – മെഡിക്കൽ മൈക്രോബയോളജി – (2008 – 2014, 2015-2016 അഡ്മിഷനുകൾ – സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.പഴയ സ്കീമിൽ (2008-2014 അഡ്മിഷൻ)  പരീക്ഷയെഴുതിയ  വിദ്യാർത്ഥികളുടെ പുനർമൂല്യനിർണ്ണയത്തിനുള്ള  അപേക്ഷ  പേപ്പറൊന്നിന് 370 രൂപ, നിരക്കിലുള്ള ഫീസ് സഹിതം പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ ലഭിക്കേണ്ട അവസാന തീയതി മെയ് ആറ്. 

പഴയ സ്കീമിലും പുതിയ സ്കീമിലും 2008- 2014, 2015, 2016 അഡ്മിഷൻ) പരീക്ഷ എഴുതിയവരുടെ സൂക്ഷ്മപരിശോധനക്കുള്ള അപേക്ഷകളും പെപ്പറൊന്നിന്ന് 160 രൂപ വീതമുള്ള ഫീസ് സഹിതം മെയ് ആറ് വരെ നിശ്ചിത ഫോറത്തിൽ പരീക്ഷാ കൺട്രോളറുടെ ഒഫീസിൽ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾ  www. mgu.ac.in എന്ന വെബ് സൈറ്റിൽ .
പരീക്ഷ മെയ് 13 മുതൽ

തൃപ്പൂണിത്തുറ ആർ.എൽ.വി. കോളേജ് ഓഫ് മ്യൂസിക് ആന്റ് ഫൈൻ ആർട്ട്സ് നടത്തുന്ന പി.ജി. സി. എസ്.എസ്.- എം.എ.- മ്യൂസിക്കൽ (വോക്കൽ) (2019 അഡ്മിഷൻ – ) രണ്ടാം സെമസ്റ്റർ – ഇംപ്രൂവ്മെന്റ് / സപ്ലിമെന്ററി പരീക്ഷകൾ മെയ് 13ന് ആരംഭിക്കും.  പിഴയില്ലാതെ ഏപ്രിൽ 27 വരെയും 525 രൂപ പിഴയോടു കൂടി ഏപ്രിൽ 29 വരെയും 1050 രൂപ സൂപ്പർഫൈനോടു കൂടി ഏപ്രിൽ 30നും അപേക്ഷിക്കാം.

വൈവാ വോസി 

നാലാം സെമസ്റ്റർ എം.എ. ഹിസ്റ്ററി (പ്രൈവറ്റ് രജിസ്‌ട്രേഷൻ – 2019 അഡ്മിഷൻ – റെഗുലർ) പരീക്ഷയുടെ (2022- ജനുവരി) വൈവാ വോസി പരീക്ഷകൾ ഏപ്രിൽ 28, 29 തീയതികളിൽ നടക്കും.  വിശദവിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

സി.യു.എസ്.എസ്.പി. സര്‍ട്ടിഫിക്കറ്റ് ഇ-മെയില്‍, മൊബൈല്‍ നമ്പറുകള്‍ മാറ്റുന്നതിന് അപേക്ഷിക്കാം

കാലിക്കറ്റ് സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസ വിഭാഗത്തില്‍ 2019 പ്രവേശനം സി.ബി.സി.എസ്.എസ്.-യു.ജി. വിദ്യാര്‍ത്ഥികല്‍ കോഴ്‌സ് പൂര്‍ത്തീകരിക്കുന്നതിനായി കാലിക്കറ്റ് സര്‍വകലാശാലാ സോഷ്യല്‍ സര്‍വീസ് പ്രോഗ്രാം സര്‍ട്ടിഫിക്കറ്റ് സ്റ്റുഡന്റ്‌സ് പോര്‍ട്ടലില്‍ അപ് ലോഡ് ചെയ്യണം. രജിസ്റ്റര്‍ നമ്പര്‍ ഉപയോഗിച്ച് സൈന്‍അപ്പ് ചെയ്താണ് സര്‍ട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്യേണ്ടത്. അഡ്മിഷന്‍ സമയത്ത് നല്‍കിയ ഇ-മെയില്‍, മൊബൈല്‍ നമ്പറുകളിലേക്ക് അയക്കുന്ന ഒ.ടി.പി. സൈന്‍ അപ് ചെയ്യാന്‍ ആവശ്യമാണ്. പ്രസ്തുത മൊബൈല്‍ നമ്പറും ഇ-മെയിലും ഇപ്പോള്‍ നിലവിലില്ലെങ്കില്‍ മാറ്റുന്നതിനായി മെയ് 15 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഇ-മെയില്‍ വിലാസവും അപേക്ഷയോടൊപ്പം വേണ്ട അനുബന്ധരേഖകളുടെ വിവരങ്ങളും മറ്റു വിശദാംശങ്ങളും വെബ്‌സൈറ്റില്‍.

പരീക്ഷ

നാലാം വര്‍ഷ ബി.എസ് സി. മെഡിക്കല്‍ ബയോകെമിസ്ട്രി, മെഡിക്കല്‍ മൈക്രോബയോളജി, മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി നവംബര്‍ 2021 സപ്ലിമെന്ററി പരീക്ഷകളും നവംബര്‍ 2020 കോവിഡ് സ്‌പെഷ്യല്‍ പരീക്ഷയും ഏപ്രില്‍ 2021 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷയും മെയ് 11-ന് തുടങ്ങും.

മൂന്നാം സെമസ്റ്റര്‍ ബി.പി.എഡ്. നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ മെയ് 9-നും ഒന്നാം സെമസ്റ്റര്‍ മെയ് 11-നും തുടങ്ങും.

ഒന്നാം സെമസ്റ്റര്‍ എല്‍.എല്‍.എം. ജൂണ്‍ 2021 റഗുലര്‍ പരീക്ഷയും നവംബര്‍ 2021 സപ്ലിമെന്ററി പരീക്ഷയും മെയ് 11-ന് തുടങ്ങും.

അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ്.-യു.ജി. റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ മെയ് 4-ന് തുടങ്ങും. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.

പ്രാക്ടിക്കല്‍ പരീക്ഷ

രണ്ടാം സെമസ്റ്റര്‍ എം.എസ് സി. റേഡിയേഷന്‍ ഫിസിക്‌സ് ജൂലൈ 2021 പരീക്ഷയുടെ വൈവയും പ്രാക്ടിക്കലും 29, 30 തീയതികളില്‍ സര്‍വകലാശാലാ ഫിസിക്‌സ് പഠനവിഭാഗത്തില്‍ നടക്കും.

പുനര്‍മൂല്യനിര്‍ണയം – അപേക്ഷ നീട്ടി

നാലാം സെമസ്റ്റര്‍ ബി.എസ് സി., ബി.സി.എ. ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിക്കേണ്ട അവസാന തീയതി 30 വരെ നീട്ടി.

പരീക്ഷാഫലം

പത്താം സെമസ്റ്റര്‍ ബി.ആര്‍ക്ക് ഡിസംബര്‍ 2021 സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

ഓഡിറ്റ് കോഴ്‌സ് പരീക്ഷക്ക് ഓണ്‍ലൈന്‍ മോഡല്‍ പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസ വിഭാഗം 2019 പ്രവേശനം ബിരുദ വിദ്യാര്‍ഥികള്‍ക്ക് ഒന്നാം സെമസ്റ്റര്‍ ഓഡിറ്റ് കോഴ്‌സ് ഓണ്‍ലൈന്‍ പരീക്ഷക്ക് മുന്നോടിയായി ഏപ്രില്‍ 27-ന്ഓണ്‍ലൈന്‍ മോഡല്‍ പരീക്ഷ നടത്തുന്നു. ബി.കോം., ബി.എ. സോഷ്യോളജി വിദ്യാര്‍ഥികള്‍ക്ക് 11 മണിക്കും മറ്റുള്ളവര്‍ക്ക് രണ്ട് മണിക്കുമാണ് പരീക്ഷ. പരീക്ഷയുടെ ഓണ്‍ലൈന്‍ ലിങ്കും നടപടിക്രമങ്ങള്‍ വിശദമാക്കുന്ന വീഡിയോയും 26-ന് എസ്.ഡി.ഇ. വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. യഥാര്‍ഥ പരീക്ഷയുടെ സമയക്രമം പിന്നീട് ലഭ്യമാക്കും.

പരീക്ഷ മാറ്റി

കാലിക്കറ്റ് സര്‍വകലാശാല ഏപ്രില്‍ 25-ന് നടത്താനിരുന്ന അഞ്ച്, ആറ് സെമസ്റ്റര്‍ ബി.എ. മള്‍ട്ടി മീഡിയ പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാറ്റി. പുതുക്കിയ തീയതി പിന്നീടറിയിക്കും.

Kannur University Announcements: കണ്ണൂർ സർവകലാശാല

തീയ്യതി നീട്ടി

ആറാം സെമെസ്റ്റർ ബിരുദ പ്രോഗ്രാമുകളുടെ(ഏപ്രിൽ2022) പ്രായോഗിക പരീക്ഷ/ആന്തരിക മൂല്യ നിർണയം/പ്രൊജക്റ്റ് എന്നിവയുടെ മാർക്കുകൾ പരീക്ഷാ ബോർഡ് ചെയർപേഴ്സന്മാർ 2022 മെയ്23ന് മുമ്പായി നിശ്ചിത ലിങ്കിൽ അപ് ലോഡ് ചെയ്ത് അതിന്റെ ഹാർഡ്കോപ്പി 2022 മെയ് 25ന് സർവ്വകലാശാലയിൽ സമർപ്പിക്കേണ്ടതാണ്.

മറ്റു വിദ്യാഭ്യാസ അറിയിപ്പുകൾ

കിറ്റ്‌സിൽ എം.ബി.എ (ട്രാവൽ ആൻഡ് ടൂറിസം) കോഴ്‌സിന് അപേക്ഷിക്കാം

സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്‌സിൽ എം.ബി.എ. (ട്രാവൽ ആൻഡ് ടൂറിസം) കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. കേരള സർവകലാശാലയുടെയും, എ.ഐ.സി.ടി.ഇ.യുടെയും അംഗീകാരത്തോടെയാണ് കോഴ്‌സ് നടത്തുന്നത്. അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ 50 ശതമാനം മാർക്കോടെ ബിരുദവും കെമാറ്റ്/സിമാറ്റ് യോഗ്യത ഉള്ളവർക്കും അവസാന വർഷ ഡിഗ്രി വിദ്യാർഥികൾക്കും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www. kittsedu.org, 9446529467/0471-2329539, 2327707.

Read More: University Announcements 22 April 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 23 april 2022