University Announcements 22 September 2022: കേരളത്തിലെ വിവിധ യൂണിവേഴ്സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ
Kerala University Announcements: കേരള സര്‍വകലാശാല
ബിരുദ പ്രവേശന സ്പോര്‍ട്സ് ക്വാട്ട സപ്ലിമെന്ററി റാങ്ക് ലിസ്റ്റ്: പരാതി നല്‍കാം
സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്ത കോളേജുകളിലെ ബിരുദ കോഴ്സുകളിലെ സ്പോര്‍ട്സ് ക്വാട്ട സപ്ലിമെന്ററി റാങ്ക്ലിസ്റ്റിലേക്കുളള വെരിഫിക്കേഷന് പൂര്‍ത്തിയായി. വിദ്യാര്‍ത്ഥികള്‍ക്ക് പ്രൊഫൈലില്‍ നിന്നും വെരിഫിക്കേഷന് സ്റ്റാറ്റസ് പരിശോധിക്കാവുന്നതാണ്.
പരാതിയുളള/സര്‍ട്ടിഫിക്കറ്റ് റിജക്ടായ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ പുതിയതായി സെപ്റ്റംബര്‍ 25 നകം പ്രൊഫൈലില്‍ അപ്ലോഡ് ചെയ്യാവുന്നതാണ്. സെപ്റ്റംബര്‍ 25 വരെയുളള പരാതികള്‍ പരിഗണിച്ചതിനുശേഷം ഫൈനല്‍ റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരിക്കും. ഇതിനുശേഷം ലഭിക്കുന്ന പരാതികള്‍ പരിഗണിക്കില്ല. പരാതികള്‍ സര്‍വകലാശാ ലയിലേക്ക് നേരിട്ടോ/ഇ-മെയില്‍ ആയോ അയയ്ക്കേണ്ടതില്ല.
കമ്യൂണിറ്റി ക്വാട്ട സീറ്റുകളിലേക്കുള്ള പ്രവേശനം.
എയ്ഡഡ് കോളജുകളിലെ കമ്യൂണിറ്റി ക്വാട്ട സീറ്റുകളിലേക്കുള്ള അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. പ്രൊഫൈലില്‍ ലോഗിന്‍ ചെയ്ത് കമ്യൂണിറ്റി ക്വാട്ട എന്ന ടാബ് ഉപയോഗിച്ച് അലോട്ട്മെന്റ് പരിശോധിക്കാം. അലോട്ട്മെന്റ് ലഭിച്ചിട്ടുളള പക്ഷം ഫീസ് ഒടുക്കി (നിലവില്‍ യൂണിവേഴ്സിറ്റി ഫീ അടയ്ക്കാത്തവര്‍) അലോട്ട്മെന്റ് മെമ്മോ ഡൗണ്‍ലോഡ് ചെയ്ത് ആയതില്‍ പറഞ്ഞിരിക്കുന്ന തീയതിയില്‍ അലോട്ട്മെന്റ് ലഭിച്ച കോളേജില്‍
ഹാജരാകണം.
സെപ്റ്റംബര്‍ 23, 26 തീയതികളിലാണ് കോളേജ് പ്രവേശനം. കമ്യൂണിറ്റി ക്വാട്ടയില്‍ അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ അഡ്മിഷന് സമയത്ത് കമ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ്, ടി.സി എന്നിവ ഉള്‍പ്പെടെ എല്ലാ സര്‍ട്ടിഫിക്കറ്റുകളും ഹാജരാ്ക്കണം. വിശദ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കുക
നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി
വെള്ളിയാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും (തിയറി, പ്രാക്ടിക്കല്‍, വൈവ വോസി) മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
സ്പോട്ട് അഡ്മിഷന് മാറ്റി
സെപ്റ്റംബര്‍ 23 ന് ബി.എഡ്. പ്രവേശനത്തിനായി കൊല്ലം എസ്.എന്‍. കോളജില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന സ്പോട്ട് അഡ്മിഷന് ഹര്‍ത്താലിനെ തുടര്‍ന്ന് 25 ലേക്ക് പുനഃക്രമീകരിച്ചു.
പരീക്ഷാഫലം
2021 മേയില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ ബി.ഡെസ്, സെപ്റ്റംബറില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ ബി.ഡെസ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒക്ടോബര്‍ ആറു വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
പ്രാക്ടിക്കല്‍
ഓഗസ്റ്റില്‍ നടത്തിയ നാല്, ആറ്, എട്ട് സെമസ്റ്റര്‍ ബി.കോം. (ഹിയറിങ് ഇംപയേര്‍ഡ്) കോഴ്സിന്റെ പ്രായോഗിക പരീക്ഷകള്‍ യഥാക്രമം സെപ്റ്റംബര്‍ 26, 27 തീയതി മുതല്‍ അതാത് കോളജുകളില്‍ നടത്തും. വിശദവിരങ്ങള്‍ വെബ്സൈറ്റില്‍.
ജൂണില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എസ്സി. എന്വിയോണ്മെന്റല് സയന്‍സ് പരീക്ഷയുടെ പ്രാക്ടിക്കല്‍, വൈവ എന്നിവ സെപ്റ്റംബര്‍ 26 മുതല്‍ ഒക്ടോബര്‍ ഏഴു വരെ അതാതു കോളജുകളില്‍ നടത്തും. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
പരീക്ഷാ ഫീസ്
വിദൂരവിദ്യാഭ്യാസപഠനകേന്ദ്രം ഒക്ടോബര്‍ 19 മുതല്‍ ആരംഭിക്കുന്ന ഒന്ന്, രണ്ട് സെമസ്റ്റര്‍ എം.എല്‍.ഐ.എസ്.സി. (എസ്.ഡി.ഇ. – റെഗുലര്‍ 2020 അഡ്മിഷന്, സപ്ലിമെന്ററി – 2019 അഡ്മിഷന്) പരീക്ഷകള്‍ക്കു പിഴകൂടാതെ സെപ്റ്റംബര്‍ 28 വരെയും 150 രൂപ പിഴയോടെ ഒക്ടോബര്‍ ഒന്നു വരെയും 400 രൂപ പിഴയോടെ ഒക്ടോബര്‍ 6 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.
സൂക്ഷ്മപരിശോധന
ഏപ്രിലില്‍ നടത്തിയ അഞ്ചും ആറും സെമസ്റ്റര്‍ ബി.എ. (എസ്.ഡി.ഇ.) പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുളള വിദ്യാര്‍ത്ഥികള്‍ ഫോട്ടോ പതിച്ച ഐ.ഡി. കാര്‍ഡും ഹാള്‍ടിക്കറ്റുമായി സെപ്റ്റംബര്‍ 23 മുതല്‍ 30 വരെയുളള പ്രവൃത്തി ദിനങ്ങളില്‍ ബി.
എ. റീവാല്യുവേഷന് സെക്ഷനില്‍ ഹാജരാകണം.
എം ബി എ (ഈവനിങ്) സ്പോട്ട് അഡ്മിഷന്
കാര്യവട്ടം ഐ.എം.കെ., കവടിയാര്‍ എച്ച്.എല്‍.എല്‍. മാനേജ്മെന്റ് അക്കാദമി, മണ്‍വിള അഗ്രികള്‍ച്ചറല്‍ കോ-ഓപ്പറേറ്റീവ് സ്റ്റാഫ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളില്‍ എം.ബി.എ. (ഈവനിങ്) കോഴ്സിലേക്കുളള സ്പോട്ട് അഡ്മിഷന് സെപ്റ്റംബര്‍ 26 മുതല്‍ 30 വരെ നടത്തും.
എം എസ്സി സീറ്റ് ഒഴിവ്
ഫിസിക്സ് പഠനവഗവേഷണ വകുപ്പില്‍ എം.എസ്സി. പ്രോഗ്രാം അഡ്മിഷന് എസ്.സി. സീറ്റ് ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ സെപ്റ്റംബര്‍ 26 ന് രാവിലെ 11ന് അസ്സല് സര്‍ട്ടിഫിക്കറ്റുകളുമായി വകുപ്പില്‍ നേരിട്ട് ഹാജരാകണം.
Kerala University Announcements: കേരള സര്‍വകലാശാല
എം എസ്സി സീറ്റ് ഒഴിവ്
സ്കൂള്‍ ഓഫ് നാനോ സയന്‍സ് ആന്‍ഡ് നാനോ ടെക്നോളജി വിഭാഗത്തില്‍ കണ്ണൂര്‍, മഹാത്മാ ഗാന്ധി സര്‍വകലാശാലകള്‍ സംയുക്തമായി നടത്തുന്ന എം.എസ്.സി. ഫിസിക്സ്, എം.എസ്.സി. കെമിസ്ട്രി പ്രോഗ്രാമുകളിലേക്ക് പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗങ്ങളില്‍ ഓരോ സീറ്റു വീതം ഒഴിവുണ്ട്. അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ അസ്സല് യോഗ്യതാ രേഖകളുമായി ഹാജരാകണം. യോഗ്യത സംബന്ധിച്ച വിവരങ്ങള്‍ വെബ്സൈറ്റില്ല് ലഭിക്കും. ഫോണ്‍ -9446422080.
പരീക്ഷാ തീയതി
അഫിലിയേറ്റഡ് കോളജുകളിലെ പഞ്ചവത്സര എല്‍.എല്‍.ബി. പ്രോഗ്രാമിന്റെ രണ്ടാം സെമസ്റ്റര്‍ പരീക്ഷകള്‍ ഒക്ടോബര്‍ ഏഴിനും ഒന്‍പതാം സെമസ്റ്റര്‍ പരീക്ഷകള്‍ ഒക്ടോബര്‍ 14 നും ആരംഭിക്കും. വിശദമായ ടൈംടേബിള്‍ സര്‍വകലാശാല വെബ്സൈറ്റില്‍.
എം ടെക് പരീക്ഷ
ഒന്ന്, രണ്ട്, മൂന്ന് സെമസ്റ്റര്‍ എം.ടെക് (2013, 2014 അഡ്മിഷന് – മെഴ്സി ചാന്‍സ്) പരീക്ഷകള്‍ക്ക് പിഴ കൂടാതെ ഒക്ടോബര്‍ 11 വരെയും പിഴയോടു കൂടി ഒക്ടോബര്‍ 12 നും സൂപ്പര്‍ഫൈനോടു കൂടി ഒക്ടോബര്‍ 13 നും അപേക്ഷ നല്‍കാം. ഫീസ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ സര്‍വകലാശാല വെബ്സൈറ്റില്‍.
പരീക്ഷാ അപേക്ഷ
ഒക്ടോബര്‍ 25 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റര്‍ എം.എല്‍.ഐ.ബി.ഐ.എസ്.സി. (2020 അഡ്മിഷന് – റഗുലര്‍) പരീക്ഷകള്‍ക്ക് പിഴയില്ലാതെ ഒക്ടോബര്‍ 10 വരെയും പിഴയോടുകൂടി ഒക്ടോബര്‍ 11 നും സൂപ്പര്‍ ഫൈനോടുകൂടി ഒക്ടോബര്‍ 12 നും അപേക്ഷ നല്‍കാം. വിശദമായ ടൈംടേബിള്‍ വെബ്സൈറ്റില്‍.
പരീക്ഷാ ഫലം
എം.എ ഇക്കണോമിക്സ് ഒന്നും രണ്ടും സെമസ്റ്റര്‍(പ്രൈവറ്റ് പഠനം) സപ്ലിമെന്ററി/ മേഴ്സി ചാന്‍സ്(മാര്‍ച്ച് 2021) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യ നിര്‍ണയമോ സൂക്ഷ്മപരിശോധനയോ നടത്തുന്നതിന് 2015 മുതലുള്ള അപേക്ഷകര്‍ക്ക് യഥാക്രമം 390 രൂപ, 170 എന്നിങ്ങനെ ഫീസടച്ച് ഒക്ടോബര്‍ ഏഴുവരെ ഓണ്‍ലൈനില്‍ അപേക്ഷ നല്‍കാം. അപേക്ഷ സമര്‍പ്പിക്കുന്നതിന്റെ വിശദാംശങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍ സ്റ്റുഡന്റ് പോര്‍ട്ടല്‍ ലിങ്കില്‍ ലഭ്യമാണ്.
2015 അഡ്മിഷനു മുന്‍പുള്ള അപേക്ഷകര്‍ പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകള്‍ പൂരിപ്പിച്ച് യഥാക്രമം 390 രൂപയും 170 രൂപയും ഫീസ് അടച്ച് ഒക്ടോബര്‍ ഏഴിനു മുന്‍പ് പരീക്ഷാ കണ്‍ട്രോളറുടെ ഓഫീസില്‍ എത്തിക്കണം. അപേക്ഷാ ഫോറം 35 രൂപയ്ക്ക് സര്‍വകലാശാലയുടെ പരീക്ഷാ സ്റ്റോറില്‍നിന്ന് ലഭിക്കും. വെബ്സൈറ്റില്‍നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കുന്ന അപേക്ഷകള്‍ക്ക് അപേക്ഷാ ഫീസായി 35 രൂപ അടയ്ക്കണം.
2021 നവംബറില്‍ നടത്തിയ നാലാം സെമസ്റ്റര്‍ പി.ജി.സി.എസ്.എസ്. – എം.കോം. (2018, 2017, 2016 അഡ്മിഷന് – സപ്ലിമെന്ററി / 2015, 2014, 2013, 2012 അഡ്മിഷന് – മെഴ്സി ചാന്‍സ്), നാലാം സെമസ്റ്റര്‍ പി.ജി.സി.എസ്.എസ് – എം.എ. മലയാളം (2012 2018 അഡ്മിഷന് – സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനക്കും യഥാക്രമം 390 രൂപയും 170 രൂപയും ഫീസടച്ച് ഒക്ടോബര്‍ ഏഴു വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. വിശദാംശങ്ങള്‍ വെബ്സൈറ്റില്‍.
Calicut University Announcements: കാലിക്കറ്റ് സര്‍വകലാശാല
വാക് ഇന്‍ ഇന്റര്‍വ്യൂ
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിലെ പ്രിന്റിങ് ടെക്നോളജി, മെക്കാനിക്കല്‍ എഞ്ചിനീയറിങ് വകുപ്പുകളില്‍ ലക്ചറര്‍ തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ താല്കാലിക ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. സെപ്തംബര്‍ 27നാണ് വാക് ഇന്‍ ഇന്റര്‍വ്യൂ. വിവരങ്ങള്‍ http://www.cuiet.info എന്ന വെബ്സൈറ്റില്‍.
ബിടെക് പ്രവേശനം
സര്‍വകലാശാലാ എന്‍ജിനീയറിങ് കോളേജ് 2022-23 അധ്യയന വര്‍ഷത്തേക്കുള്ള ബിടെക് (എന്‍ആര്‍ഐ സീറ്റുകള്‍) കോഴ്സുകളിലേക്കുള്ള പ്രവേശന നടപടികള്‍ കോളജില്‍ നടത്തുന്നു. ബിടെക് പ്രിന്റിങ് ടെക്നോളജി നടത്തുന്ന കേരളത്തിലെ ഒരേ ഒരു സ്ഥാപനമായ ഇവിടെ മികച്ച പ്ലേസ്മെന്ററും നല്കുന്നു. എന്‍ജിനീയറിങ് പ്രവേശന പരീക്ഷ എഴുതാത്തവര്‍ക്കും പ്രവേശനം നേടാം. പ്രവേശന നടപടികള്‍ , ഫീസ് അവസാന വര്‍ഷ റാങ്ക് എന്നിവയെക്കുറിച്ചുള്ള സംശയങ്ങള്‍ക്ക് 9567172591 എന്ന നമ്പറില്‍ വിളിക്കാം.
പരീക്ഷ
മൂന്നാം സെമസ്റ്റര്‍ എംവോക് സോഫ്റ്റ് വെയര്‍ ഡെവലപ്മെന്റ് (ഡാറ്റ അനലറ്റിക്സ് നവംബര്‍ 2021) പരീക്ഷ സെപ്തംബര്‍ 23-ന് ആരംഭിക്കും.
രണ്ടാം സെമസ്റ്റര്‍ ബിഎഡ് 2017 സിലബസ് (2018 പ്രവേശനം മുതല്‍) റഗുലര്‍ സപ്ലിമെന്ററി പരീക്ഷ ഒക്ടോബര്‍ 25-ന് ആരംഭിക്കും.
രണ്ടാം സെമസ്റ്റര്‍ ബിപിഎഡ് (രണ്ട് വര്‍ഷം) (2019 പ്രവേശനം മുതല്‍) റഗുലര്‍/സപ്ലിമെന്ററി ഏപ്രില്‍ 2022 പരീക്ഷ ഒക്ടോബര്‍ 11ന് ആരംഭിക്കും.
പി.ജി പ്രവേശനം -ലേറ്റ് രജ്സ്ട്രേഷന്
2022-23 വര്‍ഷത്തെ ഏകജാലകം മുഖേനയുള്ള പിജി പ്രവേശനത്തിന് ലേറ്റ് ഫീസോടുകൂടി രജിസ്ട്രേഷന് ആരംഭിച്ചു. http://www.admission.uoc.ac.in മുമ്പ് അപേക്ഷിച്ചവരുടെ അഭാവത്തില്‍ മാത്രമേ ലേറ്റ് രജ്സ്ട്രേഷന് അപേക്ഷകരെ മെറിറ്റ് സീറ്റുകളിലേക്ക് പരിഗണിക്കുകയുള്ളൂ.
പരീക്ഷാ രജിസ്ട്രേഷന്
രണ്ടാം വര്‍ഷ ബിഎച്.എം റഗുലര്‍/സപ്ലിമെന്ററി ഏപ്രില്‍ 2022 (2018 പ്രവേശനം മുതല്‍) പരീക്ഷക്ക് ഓണ്‍ലൈനായി പിഴയില്ലാതെ ഒക്ടോബര്‍ 10 വരെയും 170 രൂപ പിഴയോടെ ഒക്ടോബര്‍ 13 വരെയും അപേക്ഷിക്കാം.
എംഎസ്.സി ഹെല്‍ത്ത് ആൻഡ് യോഗ തെറാപ്പി രണ്ടാം സെമസ്റ്റര്‍ ജൂണ്‍ 2022(20182021 പ്രവേശനം), നാലാം സെമസ്റ്റര്‍ റഗുലര്‍/സപ്ലിമെന്ററി (2019 പ്രവേശനം മുതല്‍) റഗുലര്‍/സപ്ലിമെന്ററി പരീക്ഷക്ക് പിഴകൂടാതെ ഒക്ടോബര്‍ ആറ് വരെയും 170 രൂപ പിഴയോടെ ഒക്ടോബര്‍ 11 വരെയും അപേക്ഷിക്കാം.
പരീക്ഷാ ഫലം
നാലാം സെമസ്റ്റര്‍ ബിആര്‍ക്ക് ഏപ്രില്‍ 2021 (2012, 2017 സ്കീം) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. പുനപരിശോധന/ഫോട്ടോ കോപ്പി എന്നിവക്ക് ഒക്ടോബര്‍ ആറ് വരെ അപേക്ഷിക്കാം.
പുനര്‍മൂല്യനിര്‍ണയ ഫലം
എം.എ സോഷ്യോളജി രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2021, മൂന്നാം സെമസ്റ്റര്‍, എംഎ പോസ്റ്റ് അഫ്സല് ഉല് ഉലമ നവംബര്‍ 2021 പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റര്‍ എം.എസ്.സി മാത്തമാറ്റിക്സ് ഏപ്രില്‍ 2021 , മൂന്നാം സെമസ്റ്റര്‍ എം.എസ്.സി ജനറല്‍ ബയോടെക്നേളജി, മൂന്നാം സെമസ്റ്റര്‍ എം.എസ്സി േൈമ്രകാബയോളജി നവംബര്‍ 2021 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലങ്ങള്‍ പ്രസിദ്ധീകരിച്ചു.
Kannur University Announcements: കണ്ണൂർ സര്‍വകലാശാല
പരീക്ഷകള്‍ പുനഃക്രമീകരിച്ചു
23ന് നടത്താന്‍ നിശ്ചയിച്ചിരുന്ന ഒന്നാം സെമസ്റ്റര്‍ പ്രൈവറ്റ് രജിസ്ട്രേഷന് ബി. ബി. എ. (റെഗുലര്‍/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), നവംബര്‍ 2021 പരീക്ഷകള്‍ 24നു നടക്കുന്ന രീതിയില്‍ പുനഃക്രമീകരിച്ചു.
23ന് നടത്താന്‍ നിശ്ചയിച്ചിരുന്ന ഒന്നാം വര്‍ഷ അഫ്സല് ഉല് ഉലമ പ്രിലിമിനറി. (റെഗുലര്‍/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), ഏപ്രില്‍2022 പരീക്ഷകള്‍ 24നുനടക്കുന്ന രീതിയില്‍ പുനഃക്രമീകരിച്ചു.
23ന് നടത്താന്‍ നിശ്ചയിച്ചിരുന്ന നാലാം സെമസ്റ്റര്‍ ബി. പി. എഡ്. (റെഗുലര്‍), മേയ് 2022 പരീക്ഷകള്‍ 24നു നടക്കുന്ന രീതിയില്‍ പുനഃക്രമീകരിച്ചു.
23ന് നടത്താന്‍ നിശ്ചയിച്ചിരുന്നരണ്ടാം സെമസ്റ്റര്‍ എം. ബി. എ. (റെഗുലര്‍), മേയ് 2022 പരീക്ഷകള്‍ 24നു നടക്കുന്ന രീതിയില്‍ പുനഃക്രമീകരിച്ചു.
•23ന് നടത്താന്‍ നിശ്ചയിച്ചിരുന്ന ഒന്നാം സെമസ്റ്റര്‍ പ്രൈവറ്റ് രജിസ്ട്രേഷന് എം. എ.അറബിക് (റെഗുലര്‍/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), നവംബര്‍ 2021 പരീക്ഷകള്‍ 29നു നടക്കുന്ന രീതിയില്‍ പുനഃക്രമീകരിച്ചു.
23ന് നടത്താന്‍ നിശ്ചയിച്ചിരുന്ന എട്ടാം സെമസ്റ്റര്‍ ബി. എ. എല്‍എല്‍. ബി. (റെഗുലര്‍/സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), മേയ് 2022 പരീക്ഷകള്‍ ഒക്ടോബര്‍ ആറിനു നടക്കുന്ന രീതിയില്‍ പുനഃക്രമീകരിച്ചു.
പരീക്ഷകള്‍ മാറ്റിവച്ചു
23ന് നടത്താന്‍ നിശ്ചയിച്ചിരുന്ന മുഴുവന്‍ പ്രായോഗിക പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
സ്പെഷല്‍ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
2022-23 അധ്യയന വര്‍ഷത്തിലെ ബിരുദ പ്രവേശനത്തിനായുള്ള പട്ടികജാതി/ പട്ടികവര്‍ഗ്ഗ/ ഭിന്നശേഷി വിഭാഗങ്ങള്‍ക്ക് മാത്രമായുള്ള സ്പെഷ്യല്‍ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അപേക്ഷകര്‍ തങ്ങളുടെ പ്രൊഫൈല്‍ ലോഗിന്‍ ചെയ്ത് വിവരങ്ങള്‍ അറിയേണ്ടതാണ്.ആദ്യമായി അലോട്ട്മെന്റ് ലഭിച്ചവര്‍ അഡ്മിഷന് ഫീ പ്രൊഫൈലില്‍ ലഭ്യമായ ലിങ്ക് വഴി ഓണ്‍ലൈനായി ഒടുക്കണം. പ്രൊഫൈലില്‍ ലഭ്യമാകുന്ന അലോട്ട്മെന്റ് മെമ്മോ ഡൌണ്‍ലോഡ് ചെയ്ത് മെമ്മോയില്‍ പറഞ്ഞിരിക്കുന്ന രേഖകളുമായി സെപ്തംബര്‍ 23 , 24 തിയ്യതിയില്‍ കോളജില്‍ പ്രവേശനത്തിനായി ഹാജരാകേണ്ടതാണ്.
ടൈംടേബിള്‍
ഒക്ടോബര്‍ ഒന്നിന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റര്‍ പ്രൈവറ്റ് രജിസ്ട്രേഷന് ബിരുദ റെഗുലര്‍ (നവംബര്‍ 2021) പരീക്ഷകളുടെയും 19, 20 തീയതികളില്‍ യഥാക്രമം ആരംഭിക്കുന്ന നാലും ആറും സെമസ്റ്റര്‍ ബി. ടെക്. സപ്ലിമെന്ററി (മെയ് 2021) പരീക്ഷകളുടെയും ടൈംടേബിളുകള്‍ സര്‍വകലാശാല വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു.
റാങ്ക് ലിസ്റ്റ്
കണ്ണൂര്‍-മഹാത്മാഗാന്ധി സര്‍വകലാശാലകള്‍ സംയുക്തമായി നടത്തുന്ന എം.എസ്.സി. കെമിസ്ട്രി & ഫിസിക്സ് (നാനോനസന്സ് ആന്‍ഡ് നാനോടെക്നോളജി)പ്രോഗ്രാമുകളിലേക്കുള്ള റാങ്ക്ലിസ്റ്റ് സര്‍വകലാശാല വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. പ്രവേശനം സെപ്റ്റംബര്‍ 26 രാവിലെ 10.30 ന് അതതു പഠന വകുപ്പുകളില്‍ നടത്തും. വിശദവിവരങ്ങള്‍ സര്‍വകലാശാല വെബ്സൈറ്റില്‍ ലഭ്യമാണ്.
പുനർമൂല്യനിർണയഫലം
മൂന്നാം സെമസ്റ്റർ എം. കോം. (ഒക്റ്റോബർ 2021) പരീക്ഷയുടെ പുനർമൂല്യനിർണയഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
പരീക്ഷാഫലം
സർവകലാശാല പഠനവകുപ്പിലെ രണ്ടാം സെമസ്റ്റർ എം. ബി. എ. (സപ്ലിമെന്ററി – 2015 സിലബസ്) മെയ് 2021 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനഃപരിശോധനക്കും സൂക്ഷ്മപരിശോധനക്കും പകർപ്പിനും ഒക്ടോബർ ഒന്നിനു വൈകുന്നേരം അഞ്ച് വരെ അപേക്ഷിക്കാം.
സംസ്കൃത സർവകലാശാലയിൽ ബിരുദ പ്രവേശനം : അവസാന തീയതി 23
ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയുടെ കാലടി മുഖ്യകേന്ദ്രത്തിലും, പ്രാദേശിക കേന്ദ്രങ്ങളിലും 2022-23 അധ്യയന വർഷത്തിലെ ബിരുദ പ്രോഗ്രാമുകളിലേക്ക് പ്രവേശനത്തിന് ഹയർ സെക്കന്ററി ‘സേ’ പരീക്ഷ പാസ്സായ വിദ്യാർത്ഥികൾ ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട തീയതി 23 വൈകീട്ട് അഞ്ചു വരെ ദീർഘിപ്പിച്ചു. വിശദവിവരങ്ങൾക്ക് സർവ്വകലാശാല വെബ്സൈറ്റ് സന്ദർശിക്കുക (www.ssus.ac.in).