University Announcements 22 September 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 22 September 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university announcements, ie malayalam

University Announcements 22 September 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സര്‍വകലാശാല

പരീക്ഷാഫലം

2020 ഒക്‌ടോബറില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ എം.എസ്‌സി. കെമിസ്ട്രി, എം.എസ്‌സി.അനലിറ്റിക്കല്‍/അപ്ലൈഡ്/പോളിമര്‍ കെമിസ്ട്രി, എം.എസ്‌സി. മാത്തമാറ്റിക്‌സ്, ബോട്ടണി എന്നീ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ഒക്‌ടോബര്‍ 4 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പ്രാക്ടിക്കല്‍

2021 മേയില്‍ നടത്തിയ നാലാം സെമസ്റ്റര്‍ ബി.പി.എ. (വോക്കല്‍, വയലിന്‍, ഡാന്‍സ്) പരീക്ഷകളുടെ പ്രാക്ടിക്കല്‍ 2021 സെപ്റ്റംബര്‍ 27 മുതല്‍ തിരുവനന്തപുരം ശ്രീ.സ്വാതി തിരുനാള്‍ സംഗീത കോളേജില്‍ വച്ച് ആരംഭിക്കുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

2021 മേയില്‍ നടത്തിയ നാലാം സെമസ്റ്റര്‍ ബി.എസ്‌സി. ബയോകെമിസ്ട്രി ആന്റ് ഇന്‍ഡസ്ട്രിയല്‍ മൈക്രോബയോളജി (248) പരീക്ഷയുടെ കോംപ്ലിമെന്ററി കെമിസ്ട്രി പ്രാക്ടിക്കല്‍ പരീക്ഷ സെപ്റ്റംബര്‍ 24 മുതലും ബി.എസ്‌സി. ബയോടെക്‌നോളജി (മള്‍ട്ടിമേജര്‍ – 350) കെമിസ്ട്രി പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഒക്‌ടോബര്‍ 5 മുതലും അതാത് കേന്ദ്രങ്ങളില്‍ വച്ച് ആരംഭിക്കുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാത്തീയതി

രണ്ട്, നാല് സെമസ്റ്റര്‍ (പഞ്ചവത്സരം) (2011-12 അഡ്മിഷന് മുന്‍പുളളത്) (ഫൈനല്‍ മേഴ്‌സിചാന്‍സ്/സപ്ലിമെന്ററി) എല്‍.എല്‍.ബി. പരീക്ഷകള്‍ യഥാക്രമം ഒക്‌ടോബര്‍ 6, 20 തീയതികളില്‍ ആരംഭിക്കുന്നതാണ്. പ്രസ്തുത പരീക്ഷകള്‍ക്ക് ഗവ.ലോ കോളേജ് മാത്രമാണ് പരീക്ഷാകേന്ദ്രം.

പരീക്ഷാഫീസ്

യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കാര്യവട്ടത്തെ 2018 സ്‌കീം വിദ്യാര്‍ത്ഥികളുടെ ഒക്‌ടോബര്‍ 27 ന് ആരംഭിക്കുന്ന കമ്പൈന്‍ഡ് ഒന്നും രണ്ടും സെമസ്റ്റര്‍ ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി ബി.ടെക്. ഡിഗ്രി പരീക്ഷകള്‍ക്ക് പിഴകൂടാതെ സെപ്റ്റംബര്‍ 30 വരെയും 150 രൂപ പിഴയോടെ ഒക്‌ടോബര്‍ 5 വരെയും 400 രൂപ പിഴയോടെ ഒക്‌ടോബര്‍ 7 വരെയും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

MG University Announcements: എംജി സർവകലാശാല

ഹാൾ ടിക്കറ്റ് കൈപ്പറ്റണം

മൂന്ന്, നാല് സെമസ്റ്റർ ബി.എ., ബി.കോം സി.ബി.സി.എസ്.എസ് – 2017 മുൻപുള്ള അഡ്മിഷൻ – സപ്ലിമെൻ്ററി, 2012, 2013 അഡ്മിഷൻ – മേഴ്സി ചാൻസ്, പരീക്ഷാ കേന്ദ്രങ്ങളുടെ വിവരങ്ങൾ സർവ്വകലാശാല വെബ് സൈറ്റിൽ ലഭിക്കും. വിദ്യാർത്ഥികൾ അതത് പരീക്ഷാ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് സെപ്തംബർ 24 മുതൽ ഹാൾ ടിക്കറ്റ് കൈപ്പറ്റണം.

പി എസ് സി പരീക്ഷാ പരിശീലനം

പി.എസ്.സി നടത്തുന്ന 10-ാം തരം മെയിൻ പരീക്ഷ എഴുതുന്നവർക്കായി മഹാത്മാഗാന്ധി സർവ്വകലാശാല എംപ്ലോയ്മെൻ്റ് ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ബ്യൂറോ 30 ദിവസത്തെ സൗജന്യ പരിശീലനം നൽകുന്നു. പി.എസ്.സി ഇതുമായി ബന്ധപ്പെട്ട് നടത്തിയ പ്രാഥമിക പരീക്ഷ വിജയിച്ചവരാകണം അപേക്ഷകർ. താത്പര്യമുള്ളവർ സെപ്തംബർ 25 ന് വൈകിട്ട് 5ന് മുമ്പായി 0481-2731025 എന്ന ഫോൺ നമ്പറിൽ വിളിച്ച് പേര് രജിസ്റ്റർ ചെയ്യണം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 250 പേർക്കായിരിക്കും പ്രവേശനം നൽകുക.

ടെക്നിക്കൽ അസിസ്റ്റന്റ് കരാർ നിയമനം

മഹാത്മാഗാന്ധി സർവ്വകലാശാല സ്കൂൾ ഓഫ് കമ്പ്യൂട്ടർ സയൻസസിൽ ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിൽ ഓപ്പൺ കാറ്റഗറി വിഭാഗത്തിലുള്ള ഒരു ഒഴിവിലേക്ക് ഒരു വർഷത്തേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.

കംമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് /കമ്പ്യൂട്ടർ സയൻസ്/ഐ.ടി. അല്ലെങ്കിൽ തത്തുല്യ വിഷയങ്ങളിൽ ബിരുദാനന്തര -ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം. പ്രായം – 2021, ജനുവരി ഒന്നിന് 36 വയസ്സ് കവിയരുത്. പട്ടികജാതി, പട്ടികവർഗ്ഗ, പിന്നാക്ക വിഭാഗക്കാർക്ക് നിയമാനുസൃത വയസ്സിളവ് അനുവദിക്കും. സഞ്ചിത നിരക്കിൽ പ്രതിമാസം 15000 രൂപ വേതനം ലഭിക്കും.

താത്പര്യമുള്ളവർ  www. mgu.ac.in എന്ന വെബ്‌സൈറ്റിൽ നിന്ന് അപേക്ഷാ ഫോറം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് ഒക്ടോബർ ഒന്നിന് വൈകിട്ട് 5ന് മുമ്പ് ada5 @ mgu.ac.in എന്ന ഇ-മെയിൽ വിലാസത്തിൽ അയക്കണം. അപേക്ഷയോടൊപ്പം യോഗ്യത, പ്രായം, പ്രവൃത്തി പരിചയം, സംവരണാനൂല്യങ്ങൾക്കുള്ള അർഹത എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ കൂടി സമർപിക്കണം. കൂടുതൽ വിവരങ്ങൾ  www. mgu.ac.in എന്ന വെബ് സൈറ്റിൽ ലഭിക്കും.

കരാർ നിയമനം

മഹാത്മാഗാന്ധി സർവ്വകലാശാല സോഫിസ്റ്റിക്കേറ്റഡ് അനലറ്റിക്കൽ ഇൻസ്ട്രമെൻറ് ഫെസിലിറ്റി സംവിധാനത്തിലുള്ള ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിൽ ഈഴവ വിഭാഗക്കാർക്കായി സംവരണം ചെയ്തിട്ടുള്ള ഒരു ഒഴിവിലേക്ക് ഒരു വർഷത്തേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
കെമിസ്ട്രയിൽ ഫസ്റ്റ് ക്ലാസ്സ് ബിരുദാനന്തര ബിരുദവും കോൺഫോക്കൽ രാമൻ മൈക്രോസ്കോപ്പ് ആന്റ് എ എഫ് എം കൈകാര്യം ചെയ്യുന്നതിൽ ഒരു വർഷത്തിൽ കുറയാതെ പ്രവൃത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം.

നിശ്ചിത വിഭാഗത്തിൽ നിന്നുള്ള യോഗ്യരായ അപേക്ഷകരുടെ അഭാവത്തിൽ പൊതുവിഭാഗം അപേക്ഷകരേയും പരിഗണിക്കും. പ്രായം – 2021, ജനുവരി ഒന്നിന് 36 വയസ്സ് കവിയരുത്. പട്ടികജാതി, പട്ടികവർഗ്ഗ, പിന്നാക്ക വിഭാഗക്കാർക്ക് നിയമാനുസൃത വയസ്സിളവ് അനുവദിക്കും. സഞ്ചിത നിരക്കിൽ പ്രതിമാസം 25000 രൂപ വേതനം ലഭിക്കും.

താത്പര്യമുള്ളവർ www. mgu.ac.in  എന്ന വെബ്‌സൈറ്റിൽ നിന്ന് അപേക്ഷാ ഫോറം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് സെപ്തംബർ 30 ന് വൈകിട്ട് 5 ന് മുമ്പ് ada5 @ mgu.ac.in എന്ന ഇ-മെയിൽ വിലാസത്തിൽ അയക്കണം. അപേക്ഷയോടൊപ്പം യോഗ്യത, പ്രായം, പ്രവൃത്തി പരിചയം, സംവരണാനൂല്യങ്ങൾക്കുള്ള അർഹത എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ കൂടി സമർപിക്കണം. കൂടുതൽ വിവരങ്ങൾ  www. mgu.ac.inഎന്ന വെബ് സൈറ്റിൽ ലഭിക്കും.

റിസർച്ചർ ഡവലപ്പ്മെന്റ് പ്രോഗ്രാം

മഹാത്മാ ഗാന്ധി സർവ്വകലാശാല ലൈബ്രറി സെപ്തംബർ 27 മുതൽ അഞ്ചു ദിവസത്തെ ഓൺലൈൻ റിസെർച്ചർ ഡവലപ്പ്മെൻറ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. ഗവേഷണം സമയബന്ധിതമായും ഫലപ്രദമായും പൂർത്തീകരിക്കുന്നതിന് സഹായകരമായ വിവിധ സോഫ്റ്റ് വെയറുകൾ, ഗവേഷണ പ്രബന്ധത്തിന്റെ മൗലികത പരിശോധിക്കുന്ന സോഫ്റ്റ് വെയർ, ഇൻ്റർനെറ്റിൽ നിന്നുള്ള വിവരശേഖരണം എന്നീ വിഷയങ്ങൾ സംബന്ധിച്ചാണ് പരിശീലനം. സർവ്വകലാശാല പഠന വകുപ്പുകൾ, കൊളജുകൾ എന്നിവിടങ്ങളിൽ നിന്നുള്ള അധ്യാപകർക്കും ഗവേഷകർക്കും പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾ  www. mgu.ac.in എന്ന വെബ് സൈറ്റിൽ.

ജൂനിയർ റിസർച്ച് ഫെലോഷിപ്പ്

പഠന വകുപ്പുകളിലെയും സർവകലാശാല അംഗീകൃത ഗവേഷണ കേന്ദ്രങ്ങളിലെയും മുഴുവൻ സമയ പി.എച്ച്.ഡി. ഗേവഷകരിൽ നിന്ന് 2021- 2022 വർഷത്തേക്കുള്ള സർവകലാശാല ജൂനിയർ റിസർച്ച് ഫെലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു . 100 പേർക്കാണ് ഫെലോഷിപ് ലഭിക്കുക. അപേക്ഷകരുടെ പ്രായം ഗവേഷണത്തിന് ചേരുന്ന തീയതിയിൽ 35 വയസ് കവിയരുത്. പ്രതിമാസം 12,000 രൂപയാണ് ഫെലോഷിപ്പ്. മൂന്ന് വർഷമാണ് കാലാവധി. അപേക്ഷാ ഫോറവും വിശദ വിവരവും  www. mgu.ac.in എന്ന വെബ് സൈറ്റിൽ ലഭിക്കും. ഗവേഷണ കേന്ദ്രം മേധാവി, ഗൈഡ് എന്നിവരുടെ ശുപാർശകൾ, മറ്റ് അനുബന്ധ രേഖകൾ എന്നിവ സഹിതം നിർദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷ ഒക്ടോബർ 20 നകം സമർപ്പിക്കണം.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

ഇഷ്ടവിഷയം പഠിക്കാന്‍ അവസരം

സര്‍വകലാശാലാ പഠനവകുപ്പുകളിലെ പി.ജി. വിദ്യാര്‍ഥികള്‍ക്ക് മറ്റുവകുപ്പുകളിലുള്ള ഇഷ്ടവിഷയം കൂടി പഠിക്കാന്‍ അവസരം. ശാസ്ത്രം പഠിക്കുന്നവര്‍ക്ക് ഭാഷാ വിഷയങ്ങളോ മാനവിക വിഷയങ്ങള്‍ പഠിക്കുന്നവര്‍ ശാസ്ത്ര വിഷയങ്ങളോ അങ്ങനെ ലഭ്യമായതെന്തും തിരഞ്ഞെടുക്കാവുന്ന ഹൊറിസോണ്ടല്‍ മൊബിലിറ്റി സംവിധാനം ഏര്‍പ്പെടുത്തി. വൈസ് ചാന്‍സിലര്‍ ഡോ.എം.കെ. ജയരാജ്, രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, പരീക്ഷാ കണ്‍ട്രോളര്‍ ഡോ. സി.സി. ബാബു, സിണ്ടിക്കേറ്റ് അംഗം ഡോ. എം. മനോഹരന്‍, പഠനവകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്ത സി.സി.എസ്.എസ്. പി.ജി. അക്കാദമിക് കമ്മിറ്റി യോഗത്തിലാണ് തീരുമാനം.

ഓരോ വകുപ്പിനും മറ്റുവകുപ്പിലെ വിദ്യാര്‍ഥികള്‍ക്ക് നല്‍കാവുന്ന ഇലക്ടീവ് വിഷയങ്ങളുടെ പട്ടിക തയ്യാറാക്കി സമര്‍പ്പിക്കാന്‍ സമിതി നിര്‍ദേശിച്ചിട്ടുണ്ട്. രണ്ട്, മൂന്ന്, നാല് സെമസ്റ്ററുകളിലായി നാല് വിഷയങ്ങള്‍ ഇലക്ടീവായി പഠിച്ച് 16 ക്രെഡിറ്റ് വരെ നേടാനാകും. ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ രണ്ട് മണി മുതല്‍ നാല് മണി വരെയാകും ഈ വിഷയങ്ങളുടെ ക്ലാസുകള്‍. സി.സി.എസ്.എസിന് കീഴില്‍ വരുന്ന മുപ്പതോളം പഠനവകുപ്പുകളുണ്ട്. ഇഷ്ടവിഷയങ്ങള്‍ പഠിക്കാനായി വിദ്യാര്‍ഥികള്‍ രജിസ്ട്രേഷന്‍ തുടങ്ങിക്കഴിഞ്ഞെന്ന് സി.സി.എസ്.എസ്. കണ്‍വീനര്‍ ഡോ. പി.പി. പ്രദ്യുമ്നന്‍ പറഞ്ഞു.

എം.എഡ്. പ്രവേശനം

2021 അദ്ധ്യയന വര്‍ഷത്തെ എം.എഡ്. പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിച്ചവര്‍ യോഗ്യതാ പരീക്ഷയുടെ മാര്‍ക്ക് /ഗ്രേഡിന്റെ ശതമാനം 23, 24 തീയതികളില്‍ നിര്‍ബന്ധമായും അപേക്ഷയില്‍ കൂട്ടിച്ചേര്‍ക്കണം. അപേക്ഷയില്‍ തെറ്റു തിരുത്തുന്നതിനും അവസരമുണ്ട്. ഫോണ്‍ : 0494 2407016, 7017

അഡീഷണല്‍ കോ-ഓര്‍ഡിനേറ്റര്‍ അഭിമുഖം

സര്‍വകലാശാലക്കു കീഴില്‍ തൃശൂരില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസില്‍ അഡീഷണല്‍ കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ കരാര്‍ നിയമനത്തിനായി അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ക്കുള്ള അഭിമുഖം 29-ന് കാലത്ത് 9.45-ന് നടക്കും. യോഗ്യരായവരുടെ പേരും മറ്റു വിവരങ്ങളും സര്‍വകലാശാലാ വെബസൈറ്റില്‍

ബിരുദപ്രവേശനം : ഭിന്നശേഷിക്വാട്ട ലിസ്റ്റ്

2021-22 അദ്ധ്യയന വര്‍ഷത്തെ ബിരുദ പ്രവേശനത്തിന് ഭിന്നശേഷി ക്വാട്ടയില്‍ അപേക്ഷിച്ചവരുടെ പട്ടിക അതതു കോളേജുകളില്‍ ലഭ്യമാക്കിയിട്ടുണ്ട്. 24 മുതല്‍ 30-ന് വൈകീട്ട് 3 മണി വരെയാണ് പ്രവേശനം. വിദ്യാര്‍ത്ഥികള്‍ കോളേജുകളുമായി നേരിട്ട് ബന്ധപ്പെടണം.

പ്രാക്ടിക്കല്‍ പരീക്ഷ

2018 ബാച്ച് ബി.വോക് സോഫ്റ്റ്‌വെയര്‍ ഡവലപ്‌മെന്റ് അഞ്ചാം സെമസ്റ്റര്‍ നവംബര്‍ 2020 പരീക്ഷയുടേയും ആറാം സെമസ്റ്റര്‍ ഏപ്രില്‍ 2021 പരീക്ഷയുടേയും പ്രാക്ടിക്കല്‍ പരീക്ഷ 24-നും. 3, 4, 5 സെമസ്റ്റര്‍ ബിവോക് ഒപ്‌ടോമെട്രി ആന്റ് ഒഫ്താല്‍മോളജിക്കല്‍ ടെക്‌നിക്ക്‌സ് 27-നും ബി.വോക് ഫിഷ്‌പ്രോസസിംഗ് നവംബര്‍ 3-നും തുടങ്ങും.

പരീക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റര്‍ പി.ജി. 2017, 2018 പ്രവേശനം സി.യു.സി.എസ്.എസ്., സി.ബി.സി.എസ്.എസ്. 2019, 2020 പ്രവേശനം ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ ഒക്‌ടോബര്‍ 4 വരെയും 170 രൂപ പിഴയോടെ 7 വരെയും ഫീസടച്ച് 8 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

പരീക്ഷാ ഫലം

മൂന്നാം സെമസ്റ്റര്‍ ബി.എസ് സി. എം.എല്‍.ടി. നവംബര്‍ 2019 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഒക്‌ടോബര്‍ 2 വരെ അപേക്ഷിക്കാം.

സി.സി.എസ്.എസ്. മൂന്നാം സെമസ്റ്റര്‍ എം.ബി.എ. നവംബര്‍ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനര്‍മൂല്യനിര്‍ണയ ഫലം

എം.പി.എഡ്. മൂന്നാം സെമസ്റ്റര്‍ ഏപ്രില്‍ 2020 പരീക്ഷയുടേയും നാലാം സെമസ്റ്റര്‍ ജൂലൈ 2020 പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

Kannur University Announcements: കണ്ണൂർ സർവകലാശാല

പരീക്ഷാഫലം

രണ്ടാം സെമസ്റ്റർ ബി.എ.എൽ.എൽ.ബി (റെഗുലർ / സപ്ലിമെൻറ്ററി) മെയ് 2020 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധനയ്ക്കും സൂക്ഷ്മപരിശോധനയ്ക്കും ഫോട്ടോസ്റ്റാറ്റിനുമുള്ള അപേക്ഷകൾ 04.10.2021, 5:00 p.m. വരെ സർവകലാശാലയിൽ സ്വീകരിക്കും.

കോളേജ്  ഓഫ് അപ്ലൈഡ്  സയന്‍സ്

അപേക്ഷ ക്ഷണിച്ചു

കോളേജ്  ഓഫ് അപ്ലൈഡ്  സയന്‍സ്  പുത്തന്‍വേലിക്കര ( ഐ എച്ച് ആര്‍ ഡി ) ലെ   ബി കോം കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ , ബി എസ് സി, കമ്പ്യൂട്ടര്‍ സയന്‍സ്, ബി എസ് സി ഇലക്ട്രോണിക്‌സ് എന്നീ കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.സി, എസ്.റ്റി, ഒ.ബി.സി വിഭാഗങ്ങളിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ്  ആനുകൂല്യം ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടുക ഫോണ്‍: 0484 2487790, 2980324.

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: University announcements 22 september 2021

Next Story
Victers Channel Timetable September 23: വിക്ടേഴ്‌സ് ചാനൽ, സെപ്റ്റംബർ 23 വ്യാഴാഴ്ച ക്ലാസുകളുടെ ടൈംടേബിൾvicters, victers timetable, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com