scorecardresearch
Latest News

University Announcements 22 October 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 22 October 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

University Announcements 22 October 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 22 October 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സര്‍വകലാശാല

ഒന്നാം വര്‍ഷ ബിരുദാനന്തര ബിരുദ പ്രവേശനം – 2022

കേരളസര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവണ്‍മെന്റ്/എയ്ഡഡ്/സ്വാശ്രയ/ യു.ഐ.റ്റി./ ഐ.എച്ച്.ആര്‍.ഡി. കോളേജുകളിലെ ഒന്നാം വര്‍ഷ ബിരുദാനന്തരബിരുദ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേയ്ക്ക് മേഖലാ തലത്തില്‍ കമ്മ്യൂണിറ്റിക്വാട്ട ഉള്‍പ്പെടെയുളള സ്‌പോട്ട് അലോട്ട്‌മെന്റ് നടത്തുന്നു.

Colleges (Zone wise)VenueSubjectsDate
Kollam, Alappuzha & PathanamthittaS N College, KollamMSc & MCom
MA
25.10.2022
26.10.2022
ThiruvananthapuramSenate Hall, University of Kerala, PalayamMSc & MCom
MA
27.10.2022
28.10.2022

വിദ്യാര്‍ത്ഥികള്‍ അപേക്ഷയുടെ പ്രിന്റൗട്ട് സഹിതം മുകളില്‍ പറഞ്ഞിരിക്കുന്ന സെന്ററുകളില്‍ രാവിലെ 10 മണിക്ക് മുന്‍പായി റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. രജിസ്‌ട്രേഷന്‍ സമയം 8 മണി മുതല്‍ 10 മണി വരെ. ടി സമയം കഴിഞ്ഞു വരുന്നവരെ ഒരു കാരണവശാലും അലോട്ട്‌മെന്റില്‍ പരിഗണിക്കുന്നതല്ല. അലോട്ട്‌മെന്റ് സെന്ററുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളു. ഏതെങ്കിലും കാരണത്താല്‍ ഹാജരാകാന്‍ സാധിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് സാക്ഷ്യപത്രം (authorization letter) നല്‍കി രക്ഷകര്‍ത്താവിനെ അയക്കാവുന്നതാണ്.

നിലവില്‍ കോളേജുകളില്‍ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ സ്‌പോട്ട് അലോട്ട്‌മെന്റില്‍ പ്രവേശനം ഉറപ്പായാല്‍ മാത്രമേ ടി.സി.വാങ്ങുവാന്‍ പാടുള്ളൂ. സ്‌പോട്ട് അലോട്ട്‌മെന്റില്‍ പങ്കെടുക്കാന്‍ വരുന്ന വിദ്യാര്‍ത്ഥികളുടെ കൈവശം യോഗ്യതയും ജാതിയും (Non-creamy Layer Certificate for SEBC Candidates, Community Certificate for SC-ST Candidates, EWS Certificate for EWS Candidates) തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ ഉണ്ടായിരിക്കണം. കോളേജും കോഴ്‌സും അലോട്ട് ചെയ്തു കഴിഞ്ഞാല്‍ യാതൊരു കാരണവശാലും മാറ്റം അനുവദിക്കുകയില്ല. ഇതുവരെ അഡ്മിഷന്‍ ഫീ അടയ്ക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് സ്‌പോട്ട് അലോട്ട്‌മെന്റില്‍ അഡ്മിഷന്‍ ലഭിക്കുകയാണെങ്കില്‍ യൂണിവേഴ്‌സിറ്റി അഡ്മിഷന്‍ ഫീസിനത്തില്‍ (എസ്.ടി/എസ്.സി വിഭാഗങ്ങള്‍ക്ക് 200/- രൂപ, ജനറല്‍/ മറ്റ് സംവരണ വിഭാഗങ്ങള്‍ക്ക് 1030/- രൂപ) അടയ്ക്കേണ്ടതാണ്. ഇതിനായി പ്രത്യേക സമയം അനുവദിക്കുന്നതല്ല. മുന്‍പ് യൂണിവേഴ്‌സിറ്റി അഡ്മിഷന്‍ ഫീസ് അടച്ചവര്‍ പ്രസ്തുത പേയ്മെന്റ് രസീതിന്റെ കോപ്പി കൈയില്‍ കരുതേണ്ടതാണ്.

വിവിധ മേഖലകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന കോളേജുകളുടെ വിവരം, ഒഴിവുള്ള സീറ്റുകളുടെ വിവരം എന്നിവ സര്‍വകലാശാല വെബ്‌സൈറ്റില്‍ (http://admissions.keralauniversity.ac.in) പ്രസിദ്ധീകരിക്കുന്നതാണ്.

പരീക്ഷ വിജ്ഞാപനം

കേരളസര്‍വകലാശാല നാലാം സെമസ്റ്റര്‍ ബി.ടെക് (2018 സ്‌കീം ) ഇംമ്പ്രൂവ്‌മെന്റ്/ സപ്ലിമെന്ററി നവംബര്‍ 2022 (യൂ.സി.ഇ.കെ) പരീക്ഷ വിജ്ഞാപനം പ്രസിദ്ധീകരിച്ചു ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. വിശദവിവരം വെബ്‌സൈറ്റില്‍.

പരീക്ഷ തീയതി

കേരള സര്‍വകലാശാല ആറാം ബി.ടെക് ഡിഗ്രി (മെയ് 2022) 2013 സ്‌കീം ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ് ബ്രാഞ്ചിന്റെ സോഫ്റ്റ്വെയര്‍ ലാബ് (13608) പ്രാക്ടിക്കല്‍ പരീക്ഷ ഒക്ടോബര്‍ 31ന് ടി.കെ.എം കോളേജ് ഓഫ് എന്‍ജിനീയറിങ് സെന്ററില്‍ വെച്ച് നടത്തുന്നതാണ് വിശദവിവരം വെബ്‌സൈറ്റില്‍.

പ്രാക്ടിക്കല്‍ പരീക്ഷ

കേരളസര്‍വകലാശാല 2022 ജൂണില്‍ നടത്തിയ ബി.പി.എ മ്യൂസിക് (വീണ ) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ നവംബര്‍ 7 മുതലും 2022 ഓഗസ്റ്റ് നടത്തിയ നാലാം സെമസ്റ്റര്‍ ബി.പി.എ (വീണ) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ നവംബര്‍ 9 മുതലും തിരുവനന്തപുരം ശ്രീ സ്വാതി തിരുനാള്‍ സംഗീത കോളേജില്‍ വച്ച് രാവിലെ 10 മണി മുതല്‍ നടത്തുന്ന വിശദവിവരം വെബ്‌സൈറ്റില്‍.

സൂക്ഷ്മ പരിശോധന

കേരളസര്‍വകലാശാല പാര്‍ട്ട് കകക ബി.കോം (ആന്വവല്‍) ഏപ്രില്‍ 2022 ഡിഗ്രി പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് വേണ്ടി അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള വിദ്യാര്‍ത്ഥികള്‍ ഫോട്ടോ പതിച്ച ഐ.ഡി. കാര്‍ഡും ഹാള്‍ടിക്കറ്റുമായി റീവാല്യുവേഷന്‍ സെക്ഷനില്‍ (ഇ.ജെ ഢകക) 26.10.2022 മുതല്‍ 28.10.2022 വരെയുള്ള പ്രവൃത്തി ദിനങ്ങളില്‍ ഹാജരാകേണ്ടതാണ്.

കേരളസര്‍വകലാശാല 2022 മാര്‍ച്ച് നടത്തിയ മൂന്നാം സെമസ്റ്റര്‍ എം.എ /എം.എസ് സി/ എം. കോം/ എം. എം.സി.ജെ/ എം.എസ്.ഡബ്ലിയു പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്കുള്ള അവസാനത്തെ തീയതി ഒക്ടോബര്‍ 28 വരെ.

MG University Announcements: എംജി സർവകലാശാല

കോവിഡ് സാഹചര്യത്തിൽ പരീക്ഷ എഴുതാൻ കഴിയാതിരുന്നവർക്ക് അവസരം

നിലവിൽ വിജ്ഞാപനം പുറപ്പെടുവിച്ച രണ്ടാം സെമസ്റ്റർ സി.ബി.സി.എസ് 2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ ഇംപ്രൂവ്മെൻറ്, 2017 മുതൽ 2019 വരെ അഡ്മിഷൻ റീ-അപ്പിയറൻസ്,രണ്ടാം സെമസ്റ്റർ പി.ജി.സി.എസ്.എസ് 2021 അഡ്മിഷൻ റഗുലർ, 2020, 2019 അഡ്മിഷൻ റീ-അപ്പിയറൻസ് പരീക്ഷകൾ കോവിഡ് സംബന്ധമായ കാരണങ്ങളാൽ തൊട്ടു മുൻപ് നടന്ന റഗുലർ പരീക്ഷകൾ എഴുതാൻ കഴിയാതിരുന്ന വിദ്യാർഥികൾക്ക് ആദ്യ ചാൻസായി എഴുതാം.

ഈ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾ മെഡിക്കൽ സർട്ടിഫിക്കറ്റ് സഹിതം അതത് കോളജ് പ്രിൻസിപ്പൽമാർക്ക് അപേക്ഷ നൽകണം. ഇവർ റീ-അപ്പിയറൻസ് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യേണ്ടതില്ല. ഹാജരാകാതിരുന്ന പരീക്ഷയുടെ ഹാൾ ടിക്കറ്റ് ഉപയോഗിച്ചാണ് പരീക്ഷ എഴുതേണ്ടതെന്ന് പരീക്ഷാ കൺട്രോളർ അറിയിച്ചു.

പരീക്ഷകൾക്ക് അപേക്ഷിക്കാം

നവംബർ 16 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ ബി.പി.റ്റി (2014 മുതൽ 2016 വരെ അഡ്മിഷൻ സപ്ലിമെന്ററി, 2008 മുതൽ 2013 വരെ അഡ്മിഷൻ മെഴ്‌സി ചാൻസ്) പരീക്ഷയ്ക്ക് പിഴ കൂടാതെ നവംബർ മൂന്നു വരെയും പിഴയോടു കൂടി നവംബർ നാലിനും സൂപ്പർ ഫൈനോടു കൂടി നവംബർ അഞ്ചിനും അപേക്ഷ നൽകാം.

രണ്ടാം സെമസ്റ്റർ എം.എ, എം.എസ്.സി, എം.കോം, എം.സി.ജെ, എം.എസ്.ഡബ്ല്യു, എം.ടി.എ, എം.എച്ച്.എം, എം.എം.എച്ച്, എം.ടി.ടി.എം. (സി.എസ്.എസ്, 2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്, 2020, 2019 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾക്ക് പിഴ കൂടാതെ നവംബർ മൂന്ന് മുതൽ പത്ത് വരെ അപേക്ഷ നൽകാം.

പിഴയോടു കൂടി നവംബർ 11 മുതൽ 14 വരെയും സൂപ്പർഫൈനോടു കൂടി നവംബർ 15 നും അപേക്ഷ സ്വീകരിക്കും. അപേക്ഷിക്കേണ്ട രീതി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ സർവകലാശാലാ വെബ്‌സൈറ്റിൽ.

പ്രാക്ടിക്കൽ

മൂന്നാം സെമസ്റ്റർ ബി.വോക് ഫുഡ് ടെക്‌നോളജി ആൻഡ് അനാലിസിസ് (പുതിയ സ്‌കീം, 2020 അഡ്മിഷൻ റഗുലർ, 2018, 2019 അഡ്മിഷൻ സപ്ലിമെന്ററി) സെപ്റ്റംബർ 2022 ബിരുദ പരീക്ഷയുടെ പ്രക്ടിക്കൽ (എ.ഒ.സി.) പരീക്ഷകൾ ഒക്ടോബർ 27 ന് അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ നടക്കും.

രണ്ടാം സെമസ്റ്റർ ബി.വോക് സ്‌പോർട്ട്‌സ് ന്യൂട്രീഷൻ ആൻഡ് ഫിസിയോതെറാപ്പി (പുതിയ സ്‌കീം – 2021 അഡ്മിഷൻ റഗുലർ) ഓഗസ്റ്റ് 2022 ബിരുദ പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഒക്ടോബർ 25, 27 തീയിതികളിൽ പാലാ, അൽഫോൺസാ കോളേജിൽ നടക്കും.

ഈ വർഷം മെയ് മുതൽ ആഗസ്റ്റ് വരെ മാസങ്ങളിൽ നടന്ന ഒന്നു മുതൽ എട്ടു വരെ സെമസ്റ്റർ ബി.ടെക്. ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിംഗ് (പഴയ സ്‌കീം – 1997 മുതൽ 2009 വരെ അഡ്മിഷൻ മെഴ്സി ചൻസ്) പരീക്ഷകളുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഒക്ടോബർ 26 മുതൽ തൊടുപുഴ, മുട്ടം, യു.സി.ഇ. കോളേജിൽ നടക്കും.

മൂന്നാം സെമസ്റ്റർ എം.എസ്.സി. കമ്പ്യൂട്ടർ സയൻസ് (2016 മുതൽ 2018 വരെ അഡ്മിഷനുകൾ സപ്ലിമെൻററി/ 2012 മുതൽ 2015 വരെ അഡ്മിഷനുകൾ മെഴ്സി ചാൻസ്) മാർച്ച് 2022 പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഒക്ടോബർ 28 ന് തൃക്കാക്കര കെ.എം.എം. കോളേജിൽ നടക്കും.

വിശദമായ ടൈം ടേബിൾ സർവകലാശാല വെബ്സൈറ്റിൽ.

വൈവ വോസി

നാലാം സെമസ്റ്റർ എം.എസ്.ഡബ്ല്യു. (2020 അഡ്മിഷൻ റഗുലർ, 2019 അഡ്മിഷൻ സപ്ലിമെന്ററി) ഒക്ടോബർ 2022 പരീക്ഷയുടെ ഫീൽഡ് വർക്ക് വൈവ വോസി പരീക്ഷ ഒക്ടോബർ 28 മുതൽ നവംബർ 11 വരെ അതതു കോളേജുകളിൽ നടക്കും.

പ്രൈവറ്റ് രജിസ്‌ട്രേഷൻ നാലാം സെമസ്റ്റർ എം.എ. അറബിക് (2016, 2017, 2018 അഡ്മിഷനുകൾ സപ്ലിമെന്ററി, 2015, 2014 അഡ്മിഷനുകൾ മെഴ്‌സി ചാൻസ്) ആഗസ്റ്റ് 2022 ബിരുദ പരീക്ഷയുടെ ഭാഗമായ വൈവ വോസി പരീക്ഷ ഒക്ടോബർ 27ന് എറണാകുളം മഹാരാജാസ് കോളേജ്, അറബിക് വിഭാഗത്തിൽ നടക്കും. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ.

നാലാം സെമസ്റ്റർ എം.എഡ്. (ദ്വിവത്സരം, 2020 അഡ്മിഷൻ റഗുലർ , 2019 അഡ്മിഷൻ സപ്ലിമെൻററി) ഒക്ടോബർ 2022 പരീക്ഷയുടെ വൈവ വോസി പരീക്ഷ ഒക്ടോബർ 31 മുതൽ നവംബർ 10 വരെ സർവകലാശാല സ്‌കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിൽ നടക്കും. ടൈം ടേബിൾ വെബ്സൈറ്റിൽ.

ടൈം ടേബിൾ പരിഷ്‌ക്കരിച്ചു

നവംബർ എട്ടിന് ആരംഭിക്കുന്ന എട്ടാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബി.കോം. എൽ.എൽ.ബി. (2016, 2015 അഡ്മിഷൻ സപ്ലിമെന്ററി) ബിരുദ പരീക്ഷയോടൊപ്പം പ്രാക്ടിക്കൽ ഓഡിറ്റിംഗ് പേപ്പർ കൂടി ഉൾപ്പെടുത്തി ടൈം ടേബിൾ പരിഷ്‌ക്കരിച്ചു. ഒക്ടോബർ 31 നാണ് ഈ വിഷയത്തിന്റെ പരീക്ഷ. പരീക്ഷാ കേന്ദ്രത്തിന് മാറ്റമില്ല.

ക്വട്ടേഷൻ

മഹാത്മാ ഗാന്ധി സർവ്വകലാശാലയിലെ സ്‌കൂൾ ഓഫ് സോഷ്യൽ സയൻസസ് പുല്ലരിക്കുന്നിന് സമീപം കരാർ അടിസ്ഥാനത്തിൽ ലഘു ഭക്ഷണശാല ആരംഭിക്കുന്നതിന് പരിചയസമ്പന്നരായ വ്യക്തികളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ഒക്ടോബർ 31ന് ഉച്ചകഴിഞ്ഞ് മൂന്നു വരെ നൽകാം. അപേക്ഷാ ഫോറവും കൂടുതൽ വിവരങ്ങളും സർവകലാശാല വെബ്‌സൈറ്റിൽ ലഭിക്കും. ഫോൺ: 9747772069

പരീക്ഷാ ഫലം

ഈ വർഷം മേയിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.എ ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ് (2021 അഡ്മിഷൻ റെഗുലർ), എം.എച്ച്.ആർ.എം. (2020 അഡ്മിഷൻ സപ്ലിമെന്ററിയും ഇംപ്രൂവ്മെന്റും) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർ മൂല്യ നിർണയത്തിനും സൂക്ഷ്മ പരിശോധയ്ക്കും നിശ്ചിത ഫീസ് അടച്ച് നവംബർ അഞ്ചിനു മുൻപ് പരീക്ഷാ കൺട്രോളറുടെ ഓഫീസിൽ അപേക്ഷ നൽകണം. വിശദ വിവരങ്ങൾ സർവകലാശാലാ വെബ്സൈറ്റിൽ.

2021 നവംബറിൽ നടന്ന നാലാം സെമസ്റ്റർ എം.എസ്.സി. ബോട്ടണി, എം.എസ്.സി. ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രി (സി.എസ്.എസ് സപ്ലിമെൻററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് നവംബർ അഞ്ചു വരെ ഓൺലൈനിൽ അപേക്ഷ സമർപ്പിക്കാം.

ഈ വർഷം ജനുവരിയിൽ നടന്ന മൂന്നാം സെമസ്റ്റർ എം.ബി.എ. (2016 അഡ്മിഷൻ സപ്ലിമെൻററി, 2015 അഡ്മിഷൻ മെഴ്സിൻസ്, 2017, 2018 അഡ്മിഷൻ സപ്ലിമെൻററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് സഹിതം നവംബർ ഏഴിനകം പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ അപേക്ഷ സമർപ്പിക്കാം.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

ബി.ടെക്. ലാറ്ററല്‍ എന്‍ട്രി സ്‌പോട്ട് അഡ്മിഷന്‍

കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജില്‍ 2022-23 അദ്ധ്യയനവര്‍ഷത്തെ ബി.ടെക്. ഒന്ന്, രണ്ട് വര്‍ഷങ്ങളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് 25-ന് ലാറ്ററല്‍ എന്‍ട്രി സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഉച്ചക്ക് 12 മണിക്കുള്ളില്‍ ഓഫീസില്‍ ഹാജരാകണം. വിശദവിവരങ്ങള്‍ കോളേജ് വെബ്‌സൈറ്റില്‍. ഫോണ്‍ 9567172591, 9188400223.

ബി.എസ് സി., എം.എസ് സി. ഫാഷന്‍ ഡിസൈനിംഗ് സീറ്റൊഴിവ്

കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴില്‍ കോഴിക്കോട് കോസ്റ്റ്യൂം ആന്റ് ഫാഷന്‍ ഡിസൈനിംഗ് സെന്ററില്‍ ബി.എസ് സി. കോസ്റ്റ്യൂം ആന്റ് ഫാഷന്‍ ഡിസൈനിംഗ്, എം.എസ് സി. ഫാഷന്‍ ആന്റ് ടെക്‌സ്റ്റൈല്‍ ഡിസൈനിംഗ് കോഴ്‌സുകളില്‍ ഏതാനും സംവരണ സീറ്റുകള്‍ ഒഴിവുണ്ട്. ഫോണ്‍ 0495 2761335, 8547210023, 9895843272, 8893280055. പി.ആര്‍. 1463/2022

പി.എച്ച്.ഡി. പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാലാ ഇംഗ്ലീഷ്, എഡ്യുക്കേഷന്‍ പി.എച്ച്.ഡി. പ്രവേശന ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട് പഠനവിഭാഗങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തവര്‍ 27-ന് രാവിലെ 10 മണിക്ക് അസ്സല്‍ രേഖകള്‍ സഹിതം അഭിമുഖത്തിന് ഹാജരാകണം.

കാലിക്കറ്റ് സര്‍വകലാശാലാ സൈക്കോളജി പി.എച്ച്.ഡി. പ്രവേശന ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട് പഠനവിഭാഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തവര്‍ 26-ന് രാവിലെ 10.30 മുതല്‍ നടക്കുന്ന അഭിമുഖത്തിന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും റിസര്‍ച്ച് പ്രൊപ്പോസലുമായി ഹാജരാകണം.

എം.ബി.എ. സീറ്റൊഴിവ്

കാലിക്കറ്റ് സര്‍വകലാശാലക്കു കീഴിലുള്ള കോഴിക്കോട് സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസില്‍ എം.ബി.എ. റഗുലര്‍ കോഴ്‌സിന് ഏതാനും സംവരണ സീറ്റുകള്‍ ഒഴിവുണ്ട്. പ്രവേശനത്തിന് താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി രക്ഷിതാവിനോടൊപ്പം 25-ന് വൈകീട്ട് 3 മണിക്കു മുമ്പായി കോളേജില്‍ ഹാജരാകണം. കെമാറ്റ് യോഗ്യതയില്ലാത്തവരെയും പരിഗണിക്കും. സംവരണ സീറ്റുകളില്‍ അപേക്ഷകരില്ലാത്തപക്ഷം സീറ്റുകള്‍ പരിവര്‍ത്തനം ചെയ്യും.

ബി.പി.എഡ്. റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിച്ചു

കാലിക്കറ്റ് സര്‍വകലാശാലാ 2022-23 അദ്ധ്യയന വര്‍ഷത്തെ ബി.പി.എഡ്. റാങ്ക്‌ലിസ്റ്റ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. പ്രവേശനത്തിനുള്ള കൗണ്‍സിലിംഗ് 25-ന് സര്‍വകലാശാലാ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കും. റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ ആവശ്യമായ രേഖകള്‍ സഹിതം രാവിലെ 10 മണിക്ക് ഹാജരാകണം. സംവരണവിഭാഗങ്ങളിലുള്ളവര്‍ ജാതിസര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാ ഫലം

അഞ്ചാം സെമസ്റ്റര്‍ ബി.വോക്. ഫുഡ് സയന്‍സ്, എക്കൗണ്ടിംഗ് ആന്റ് ടാക്‌സേഷന്‍, ബാങ്കിംഗ് ഫിനാന്‍സ് സര്‍വീസ് ആന്റ് ഇന്‍ഷൂറന്‍സ് നവംബര്‍ 2021 പരീക്ഷകളുടെയും ആറാം സെമസ്റ്റര്‍ ഏപ്രില്‍ 2022 പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് നവംബര്‍ 3 വരെ അപേക്ഷിക്കാം.

നാലാം സെമസ്റ്റര്‍ എം.ടി.എച്ച്.എം., എം.എസ് സി. സ്റ്റാറ്റിസ്റ്റിക്‌സ് ഏപ്രില്‍ 2022 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് നവംബര്‍ 3 വരെ അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റര്‍ ബി.വോക്. ഒപ്‌റ്റോമെട്രി ആന്റ് ഒഫ്താല്‍മോളജിക്കല്‍ ടെക്‌നിക്‌സ് നവംബര്‍ 2019 റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് നവംബര്‍ 5 വരെ അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റര്‍ എം.എസ് സി. ബയോകെമിസ്ട്രി നവംബര്‍ 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

ഒമ്പതാം സെമസ്റ്റര്‍ ബി.ബി.എ.-എല്‍.എല്‍.ബി. (ഓണേഴ്‌സ്) ഡിസംബര്‍ 2021, അഞ്ചാം സെമസ്റ്റര്‍ എല്‍.എല്‍.ബി. യൂണിറ്ററി ഡിഗ്രി ഡിസംബര്‍ 2022 സേ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് നവംബര്‍ 11 വരെ അപേക്ഷിക്കാം. പി.ആര്‍. 1467/2022

പരീക്ഷാ അപേക്ഷ

നാലാം സെമസ്റ്റര്‍ എം.ആര്‍ക്ക്. ജൂലൈ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ നവംബര്‍ 7 വരെയും 170 രൂപ പിഴയോടെ 11 വരെയും അപേക്ഷിക്കാം.

നാലാം സെമസ്റ്റര്‍ ബി.ആര്‍ക്ക്. ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി നവംബര്‍ 2 വരെ നീട്ടി. 170 രൂപ പിഴയോടെ നവംബര്‍ 4 വരെയും അപേക്ഷിക്കാം.

പരീക്ഷ

സര്‍വകലാശാലാ പഠനവിഭാഗങ്ങളിലെ മാറ്റി വെച്ച രണ്ടാം സെമസ്റ്റര്‍ പി.ജി. ഏപ്രില്‍ 2022 പരീക്ഷകള്‍ നവംബര്‍ 14-ന് തുടങ്ങും.

പുനര്‍മൂല്യനിര്‍ണയ ഫലം

എസ്.ഡി.ഇ. അഞ്ചാം സെമസ്റ്റര്‍ ബി.എ., ബി.എ. അഫ്‌സലുല്‍ ഉലമ, ബി.കോം., ബി.ബി.എ. നവംബര്‍ 2019, 2020, 2021 ആറാം സെമസ്റ്റര്‍ ബി.എ., ബി.എ. അഫ്‌സലുല്‍ ഉലമ ഏപ്രില്‍ 2019,2020,2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

Kannur University Announcements: കണ്ണൂർ സർവകലാശാല

പരീക്ഷാഫലം

രണ്ടാം സെമസ്റ്റർ എം എഡ് സപ്ലിമെൻ്ററി മെയ് 2021 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം വെബ്സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസുകളുടെ പുന:പരിശോധന/സൂക്ഷ്മ പരിശോധന/ഫോട്ടോക്കോപ്പി എന്നിവയ്ക്ക് നവംബർ 4 വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം.

പരീക്ഷാഫലം

കണ്ണൂർ സർവകലശാലാ പഠന വകുപ്പിലെ രണ്ടാം സെമസ്റ്റർ എം എൽ ഐ എസ് സി (സി സി എസ് എസ് – 2015 സിലബസ്) സപ്ലിമെൻ്ററി (മേഴ്സി ചാൻസ് ഉൾപ്പെടെ) മെയ് 2021 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം വെബ്സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസുകളുടെ പുന:പരിശോധന/സൂക്ഷ്മ പരിശോധന/ഫോട്ടോക്കോപ്പി എന്നിവയ്ക്ക് നവംബർ 4 വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം.

സ്പോട്ട് അഡ്മിഷൻ

പയ്യന്നൂർ സ്വാമി ആനന്ദതീർത്ഥ ക്യാമ്പസ്സിൽ എം എസ് സി കെമിസ്ട്രി (നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി) ജോയിൻഡ് പ്രോഗ്രാമിൽ ഏതാനുംസീറ്റുകൾ ഒഴിവുണ്ട്. അർഹരായവർ യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി ഒക്ടോബർ 25 – ന് രാവിലെ 10.30 മണിക്ക് പഠന വകുപ്പിൽ വകുപ്പ് തലവൻ മുൻപാകെ ഹാജരാകണം. ഫോൺ: 9847421467

ഡോക്ടർ ഒഴിവ്

കണ്ണൂർ സർവകലാശാല ,ഡോ. പി.കെ. രാജൻ സ്മാരക ക്യാമ്പസ് ഹെൽത്ത് സെന്ററിലേക്ക് കരാർ വ്യവസ്ഥയിൽ ഡോക്ടർ തസ്തികയിൽ ഒരൊഴിവുണ്ട് . താല്പര്യമുള്ള യോഗ്യരായ ജനറൽ ഫിസിഷ്യൻമാർ വിശദമായ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം 2022 ഒക്ടോബർ 31 ന് കാലത്ത് 11 മണിക്ക് കണ്ണൂർ സർവ്വകാലശാല ഡോ . പി. കെ. രാജൻ മെമ്മോറിയൽ ക്യാമ്പസിൽ വച്ച് നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ഹാജരാകേണ്ടതാണ്.

അഡ്‌ഹോക് ഫാക്കൽറ്റി ഇൻസ്ട്രക്ടർ ഒഴിവ്

കണ്ണൂർ സർവകലാശാല ഐ ടി പഠനവകുപ്പിൽ നടത്തിവരുന്ന പി ജി ഡി ഡി എസ് എ പ്രോഗ്രാമിൽ അഡ്‌ഹോക് ഫാക്കൽറ്റി ഇൻസ്ട്രക്ടർ ഒഴിവിലേക്ക് വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു. കമ്പ്യൂട്ടർസയൻസ്/ അപ്ലിക്കേഷനിൽ പിജിയും ഡാറ്റ സയൻസ് മേഖലയിലെ പ്രവർത്തിപരിചയവും ആണ് യോഗ്യത താല്പര്യം ഉള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസൽ രേഖകളുമായി ഒക്‌ടോബർ 26നു രാവിലെ 11 മണിക്ക് മാങ്ങാട്ടുപറമ്പ ക്യാമ്പസ്സിലെ ഐ ടി പഠനവകുപ്പ് ഓഫീസിൽ എത്തിച്ചേരേണ്ടതാണ്.

ത്രി വത്സര എൽ. എൽ. ബി പ്രോഗ്രാമിന് അപേക്ഷിക്കാം

കണ്ണൂർ സർവകലാശാല മഞ്ചേശ്വരം ക്യാമ്പസിലെ സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിൽ, 2022-23 അധ്യയന വർഷത്തിൽ പുതുതായി ആരംഭിക്കുന്ന ത്രി വത്സര എൽ. എൽ.ബി പ്രോഗ്രാമിന്റെ പ്രവേശനത്തിനായി ഒക്ടോബർ 25 വരെ അപേക്ഷിക്കാം. പ്രവേശനം സംബന്ധിച്ച കൂടുതല്‍ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.

പരീക്ഷാവിജ്ഞാപനം

രണ്ടാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം. എസ് സി. (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), ഏപ്രിൽ 2022 പരീക്ഷകൾക്ക് 03.11.2022 മുതൽ 07.11.2022 വരെ അപേക്ഷിക്കാം. എസ് ബി ഐ ഇ-പേ മുഖാന്തിരം ഫീസടച്ചാൽ മാത്രമേ റെഗുലർ വിദ്യാർഥികളുടെ രജിസ്ട്രേഷൻ പൂർത്തിയാകൂ. വിശദമായ പരീക്ഷാവിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ.

പ്രായോഗിക പരീക്ഷ

ഒന്നാം സെമസ്റ്റർ പി. ജി. ഡി. എൽ. ഡി. (റെഗുലർ/ സപ്ലിമെന്ററി), നവംബർ, 2021 പ്രായോഗിക പരീക്ഷകൾ 31.10.2022 ന് ഫാപ്പിൻസ് കമ്മ്യൂണിറ്റി കോളേജ് ഓഫ് ബിഹേവിയർ മാനേജ്മെന്റിൽ വച്ച് നടക്കും.

രണ്ടാം സെമസ്റ്റർ എം. എസ് സി. കംപ്യൂട്ടർ സയൻസ് ഏപ്രിൽ 2022 പ്രായോഗിക പരീക്ഷകൾ 26.10.2022 ന് അതാത് കോളേജുകളിൽ വച്ച് നടക്കും.

രണ്ടാം സെമസ്റ്റർ എം. എസ് സി. കൗൺസലിങ് സൈക്കോളജി ഏപ്രിൽ 2022 പ്രായോഗിക പരീക്ഷ 25.10.2022, 26.10.2022, 28.10.2022, 29.10.2022 തീയതികളിൽ അതാത് കോളേജുകളിൽ വച്ച് നടക്കും.

മൂന്നാം സെമസ്റ്റർ എം. എസ് സി. ഫിസിക്സ് വിത്ത് കമ്പ്യൂട്ടേഷണൽ ആൻറ് നാനോസയൻസ് സ്പെഷ്യലൈസേഷൻ റഗുലർ, ഒക്ടോബർ 2021 പ്രായോഗിക പരീക്ഷ 07.11.2022, 08.11.2022 തീയതികളിൽ ഗവ. കോളേജ് കാസറഗോഡ് വച്ച് നടക്കും

മൂന്നാം സെമസ്റ്റർ എം. എസ് സി. കംപ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് റഗുലർ, ഒക്ടോബർ 2021 പ്രായോഗിക പരീക്ഷ കംപ്യൂട്ടർ 28.10.2022 ന് ഗവ. കോളേജ് തലശ്ശേരിയിൽ വച്ച് നടക്കും. ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 22 october 2022