Latest News

University Announcements 22 October 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 22 October 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university news, education, ie malayalam

University Announcements 22 October 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സര്‍വകലാശാല

ഒന്നാം വര്‍ഷ ബിരുദ പ്രവേശനം – 2021ഓണ്‍ലൈന്‍ അപേക്ഷ അവസാന തീയതി ഒക്‌ടോബര്‍ 23

കേരളസര്‍വകലാശാലയുടെ ഒന്നാം വര്‍ഷ ബിരുദ പ്രവേശനത്തിനുള്ള (സ്‌പെഷ്യല്‍ സപ്ലിമെന്ററി) ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഒക്‌ടോബര്‍ 23 ന് അവസാനിക്കുന്നതാണ്. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയവര്‍ അപേക്ഷയുടെ ഏറ്റവും പുതിയ പ്രിന്റൗട്ട് തുടര്‍ ആവശ്യത്തിനായി സൂക്ഷിക്കണം.

സ്‌പോര്‍ട്‌സ്‌ക്വാട്ട പ്രവേശനത്തിന് അപേക്ഷിക്കുന്ന വിദ്യാര്‍ത്ഥികള്‍ സ്‌പോര്‍ട്‌സ് സര്‍ട്ടിഫിക്കറ്റുകള്‍ സ്‌കാന്‍ ചെയ്ത് അപ്‌ലോഡ് ചെയ്ത ശേഷം പ്രൊഫൈലില്‍ ലഭ്യമാകുന്ന പ്രോഫോമ തങ്ങള്‍ ഓപ്ഷന്‍ നല്‍കിയിട്ടുള്ള കോളേജുകളില്‍ (സ്‌പോര്‍ട്ട്‌സ്‌ക്വാട്ട പ്രവേശനത്തിന് താല്‍പര്യമുള്ള കോളേജുകളില്‍ മാത്രം) നേരിട്ടോ ഇ-മെയില്‍ മുഖാന്തിരമോ ഒക്‌ടോബര്‍ 23 ന് വൈകിട്ട് 3 മണിക്ക് മുന്‍പായി സമര്‍പ്പിക്കേണ്ടതാണ്. കോളേജുകളുടെ ഇ-മെയില്‍ ഐ.ഡി. അഡ്മിഷന്‍ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്.

ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സംബന്ധിച്ച വിശദ വിവരങ്ങള്‍ക്ക് http:// admissions.keralauniversity.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക

പ്രാക്ടിക്കല്‍

കേരളസര്‍വകലാശാല 2021 മേയില്‍ നടത്തിയ നാലാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്.എസ്. ബി.എസ്‌സി. ഇലക്‌ട്രോണിക്‌സ് ഡിഗ്രി കോഴ്‌സിന്റെ പ്രായോഗിക പരീക്ഷ ഒക്‌ടോബര്‍ 28 മുതല്‍ അതാത് കോളേജുകളില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

റിസര്‍ച്ച് പ്രോജക്ട് – അപേക്ഷാത്തീയതി നീട്ടി

കേരളസര്‍വകലാശാലയുടെ കീഴിലുളള വിവിധ പഠനവകുപ്പുകളിലും, സെന്ററുകളിലുമുളള അദ്ധ്യാപകരില്‍ നിന്ന് 2020 – 21 സാമ്പത്തിക വര്‍ഷത്തിലെ വിവിധ ‘റിസര്‍ച്ച് പ്രോജക്ട്’ അവാര്‍ഡുകള്‍ക്കു വേണ്ടിയുളള അപേക്ഷ സമര്‍പ്പിക്കുന്നതിനുളള അവസാന തീയതി നവംബര്‍ 8 വരെ ദീര്‍ഘിപ്പിച്ചിരിക്കുന്നു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

MG University Announcements: എംജി സർവകലാശാല

എം.എഡ്. പ്രവേശനം

മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി സ്‌കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിലെ 2021 ബാച്ച് എം.എഡ് പ്രവേശനത്തിനായി പ്രസിദ്ധീകരിച്ച പ്രൊവിഷണൽ ലിസ്റ്റിന്റെ വെയിറ്റ് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ആദ്യത്തെ 13 പേർക്ക് പ്രവേശനത്തിന് അവസരമുണ്ട്. താത്പര്യമുള്ളവർ ഒക്ടോബർ 25ന് രാവിലെ 10.30ന് പഠനവകുപ്പിൽ നേരിട്ടെത്തി പ്രവേശനം ഉറപ്പാക്കണം. വിശദ വിവരങ്ങൾ വിദ്യാർഥികളുടെ ഇമെയിൽ വിലാസത്തിൽ അയച്ചിട്ടുണ്ട്. കൂടാതെ സ്‌കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിന്റെ വെബ്സൈറ്റിലും ലഭ്യമാണ്. ഫോൺ: 0481-2731042

റാങ്ക് ലിസ്റ്റ്

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ട് നടത്തുന്ന പഞ്ചവത്സര ബി.ബി.എ. – എൽ.എൽ.ബി. കോഴ്സ് പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് സ്‌കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ട് വെബ് സൈറ്റിൽ പരിശോധിക്കാം.

സീറ്റൊഴിവ്

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് കമ്പ്യൂട്ടർ സയൻസസിൽ എം.എസ് സി. കമ്പ്യൂട്ടർ സയൻസ് പ്രോഗ്രാമിൽ (2021-2023) എസ്.സി. വിഭാഗത്തിനായി സംവരണം ചെയ്ത സീറ്റുകളിൽ രണ്ട് ഒഴിവുകളുണ്ട്. എം.ജി. സർവകലാശാല അംഗീകരിച്ച ബി.എസ് സി. കമ്പ്യൂട്ടർ സയൻസ്/ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ/ ബി.സി.എ. അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ് മുഖ്യ വിഷയമായുള്ള ബിരുദമാണ് യോഗ്യത. താല്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന അസൽ രേഖകൾ സഹിതം ഒക്ടോബർ 25ന് രാവിലെ 11ന് നേരിട്ട് എത്തണം. വിശദവിവരത്തിന് ഫോൺ: 9947745617.

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിൽ എം.എഡ്. (2021-2023 ബാച്ച്) സി.എസ്.എസ്. പ്രോഗ്രാമിൽ എസ്.സി. വിഭാഗത്തിൽ രണ്ട് സീറ്റൊഴിവുണ്ട്. ക്യാറ്റ് പ്രോസ്പെക്ടസ് പ്രകാരം യോഗ്യരായ എസ്.സി. വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾ ആവശ്യമായ രേഖകൾ ഒരു പി.ഡി.എഫ്. ഫയലായി spsadmission2021@ലmgu.ac.in എന്ന ഇമെയിൽ വിലാസത്തിൽ അയച്ച് അപേക്ഷിക്കണം. ഫയൽ നെയിമായി ഒഫീഷ്യൽ പേര് ചേർക്കണം. വിശദവിവരത്തിന് ഫോൺ: 0481-2731042.

പരീക്ഷഫലം

2020 മാർച്ചിൽ നടന്ന ഒന്നാം സെമസ്റ്റർ എം.എസ് സി. കമ്പ്യൂട്ടർ സയൻസ് (സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ അഞ്ചുവരെ ഓൺലൈനായി അപേക്ഷിക്കാം.

വിവരങ്ങൾ സമർപ്പിക്കണം

ഫെബ്രുവരി/ മാർച്ച് മാസങ്ങളിൽ നടന്ന മൂന്നും നാലും സെമസ്റ്റർ പ്രൈവറ്റ് പരീക്ഷകളുടെ പ്രൊജക്ട്, വൈവാവോസി എന്നിവയ്ക്ക് രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ സർവകലാശാല വെബ് സൈറ്റിൽ നൽകിയിട്ടുള്ള ഗൂഗിൾ ഫോമിൽ ഒക്ടോബർ 28നകം വിവരങ്ങൾ സമർപ്പിക്കണം. വിശദവിവരം സർവകലാശാല വെബ് സൈറ്റിൽ.

സൗജന്യ വാക്സിനേഷൻ

മഹാത്മാഗാന്ധി സർവകലാശാല ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ഡിസെബിലിറ്റി സ്റ്റഡീസ്, മഹാത്മാഗാന്ധി സർവകലാശാല ടീച്ചേഴ്സ് അസോസിയേഷൻ, ജൂനിയർ ചേംബർ ഇന്റർനാഷണൽ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഒക്ടോബർ 28, 29 തീയതികളിൽ സർവകലാശാല കാമ്പസിൽ ‘സൗജന്യ വാക്സിനേഷൻ യജ്ഞം നടത്തുന്നു. വിവിധ ഡിപ്പാർട്ട്മെന്റ്കളിൽ ഇനിയും വാക്സിൻ എടുക്കാത്തവർ ഈ അവസരം ഉപയോഗിക്കണം. രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്നവർ ഒക്ടോബർ 25ന് മുമ്പായി പേര് രജിസ്റ്റർ ചെയ്യണം. ഇതിനായി http:// forms.gle/ywkBSPyeSX837Pqpq എന്ന ലിങ്കിൽ നൽകിയിട്ടുള്ള ഗൂഗ്ൾ ഫോറം പൂരിപ്പിച്ച് നൽകണം. വാക്സിൻ ഏതെന്ന് അറിയിക്കുകയും വേണം. തത്സമയ രജിസ്ട്രേഷനും ലഭ്യമാണ്. വിശദവിവരത്തിന് ഫോൺ: 0481-2731580

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

സര്‍വകലാശാലാ നിയമനങ്ങള്‍ : വ്യാജ പ്രചാരണങ്ങളില്‍ വഞ്ചിതരാകരുത്

കാലിക്കറ്റ് സര്‍വകലാശാലയില്‍ വിവിധ തസ്തികകളിലേക്ക് സ്ഥിരനിയമനം നടക്കുന്നുവെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാജപ്രചാരണം നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതായി രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ് അറിയിച്ചു.

അടുത്തിടെ സര്‍വകലാശാലാ പ്രസ്സിലേക്ക് കൗണ്ടര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനത്തിന് നല്‍കിയ വിജ്ഞാപനം തെറ്റായ രീതിയില്‍ പ്രചരിപ്പിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ജോലിയാണ്, ഭാവിയില്‍ സ്ഥിരപ്പെടാം എന്ന മട്ടില്‍ സമൂഹമാധ്യമങ്ങളില്‍ ചിലര്‍ നടത്തിയ പ്രചാരണത്തില്‍ നിരവധി പേര്‍ തെറ്റിധരിക്കാനിടയായി. പന്ത്രണ്ടായിരത്തിലധികം അപേക്ഷകളാണ് ഇതിനകം സര്‍വകലാശാലയില്‍ ലഭിച്ചത്. അപേക്ഷാ സമര്‍പ്പണത്തിനും വിവരങ്ങള്‍ അപ് ലോഡ് ചെയ്യുന്നതിനും ചില ഓണ്‍ലൈന്‍ സേവനകേന്ദ്രങ്ങള്‍ വലിയ തുക ഫീസിനത്തിലും ഈടാക്കുന്നതായും ഉദ്യോഗാര്‍ഥികള്‍ പരാതിപ്പെട്ടിരുന്നു.

സര്‍വകലാശാലയിലേക്കുള്ള നിയമനങ്ങള്‍ സംബന്ധിച്ച് ഔദ്യോഗിക വെബ്സൈറ്റിലും പത്രമാധ്യമങ്ങളിലും സര്‍വകലാശാല നല്‍കുന്ന വിജ്ഞാപനങ്ങള്‍ മാത്രമാണ് ആധികാരികം. തെറ്റായ പ്രചാരണങ്ങളില്‍ വഞ്ചിതരാകാതിരിക്കാന്‍ ഉദ്യോഗാര്‍ഥികള്‍ ജാഗ്രത കാണിക്കണം. അല്ലാതെയുണ്ടാകുന്ന കഷ്ട നഷ്ടങ്ങള്‍ക്ക് സര്‍വകലാശാല ഉത്തരവാദിയായിരിക്കില്ലെന്നും രജിസ്ട്രാര്‍ അറിയിച്ചു.

കോളേജുകളിലെ ഇന്റഗ്രേറ്റഡ് പി.ജി. – അപേക്ഷ തിരുത്താം

കാലിക്കറ്റ് സര്‍വകലാശാലാ ഗവണ്‍മെന്റ്, എയ്ഡഡ് കോളേജുകളിലേക്കുള്ള 5 വര്‍ഷ ഇന്റഗ്രേറ്റഡ് പി.ജി. പ്രോഗ്രാമുകളിലേക്ക് അപേക്ഷിച്ചവര്‍ക്ക് അപേക്ഷയില്‍ തിരുത്തലുകള്‍ വരുത്താന്‍ അവസരം. പുതുതായി രജിസ്റ്റര്‍ ചെയ്യുന്നതിനും അപേക്ഷയില്‍ തിരുത്തലുകള്‍ വരുത്തുന്നതിനുമുള്ള സൗകര്യം പ്രവേശന വെബ്‌സൈറ്റില്‍ 25 വരെ ലഭ്യമാണ്. യോഗ്യത, രജിസ്റ്റര്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ എന്നിവ ഒഴികെയുള്ള വിവരങ്ങളില്‍ തിരുത്തല്‍ വരുത്താം. തിരുത്തലുകള്‍ക്കു ശേഷം അപേക്ഷയുടെ പ്രിന്റ്ഔട്ട് സൂക്ഷിക്കേണ്ടതാണ്. ഫോണ്‍ 0494 2407016, 7017.

ബിരുദപ്രവേശനത്തിന് എസ്.സി., എസ്.ടി. വിദ്യാര്‍ഥികള്‍ക്ക് സ്പെഷ്യല്‍ അലോട്ട്മെന്റ് 23 വരെ

കാലിക്കറ്റ് സര്‍വകലാശാലയുടെ 2021-22 അധ്യയനവര്‍ഷത്തെ ബിരുദപ്രവേശനത്തില്‍ എസ്.സി.-എസ്.ടി. സീറ്റൊഴിവുകള്‍ നികത്തുന്നതിനുള്ള സ്പെഷ്യല്‍ അലോട്ട്മെന്റ് രജിസ്‌ട്രേഷന്‍ 23-ന് വൈകീട്ട് നാല് മണിക്ക് അവസാനിക്കും. കോളേജുകളിലെ ഒഴിവുകള്‍ പ്രവേശനവിഭാഗത്തിന്റെ വെബ്സൈറ്റില്‍ (മറാശശൈീി.ൗീര.മര.ശി) ലഭ്യമാണ്. ഇപ്രകാരം റീ ഓപ്ഷന്‍ നല്‍കുന്നവരെയും പുതുതായി രജിസ്റ്റര്‍ ചെയ്തവരെയും മാത്രമേ സ്പെഷ്യല്‍ അലോട്ട്മെന്റിന് പരിഗണിക്കൂ. സ്പെഷ്യല്‍ അലോട്ട്മെന്റ് ലഭിക്കുന്നവര്‍ക്ക് നിലവിലെ അഡ്മിഷന്‍ നഷ്ടമാകും.

എം.ബി.എ. സപ്ലിമെന്ററി റാങ്ക്‌ലിസ്റ്റ്

2021-22 അദ്ധ്യയന വര്‍ഷത്തെ സര്‍വകലാശാലാ പഠനവകുപ്പിലേയും അഫിലിയേറ്റഡ് കോളേജുകള്‍, സ്വാശ്രയ സെന്ററുകള്‍ എന്നിവയിലേയും ഒഴിവുള്ള സീറ്റുകളിലേക്കുള്ള സപ്ലിമെന്ററി റാങ്ക് ലിസ്റ്റ് പ്രവേശന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ അതത് പഠനവകുപ്പ്/കോളേജ്/സെന്ററുമായി ബന്ധപ്പെട്ട് 25-ന് മുമ്പായി പ്രവേശനം നേടേണ്ടതാണ്. കെമാറ്റ്, സിമാറ്റ്, കാറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തില്‍ മാത്രമേ ബിരുദധാരികളെ പരിഗണിക്കുകയുള്ളൂ.

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ

വിദൂരവിദ്യാഭ്യാസ വിഭാഗം സി.സി.എസ്.എസ്.-യു.ജി. 2011 മുതല്‍ 2013 വരെ ബിരുദ പ്രവേശനം നേടിയവര്‍ക്ക് 1, 2, 4 സെമസ്റ്ററുകളിലേക്കുള്ള സപ്തംബര്‍ 2021 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈന്‍ രജിസ്‌ട്രേഷനുള്ള അവസാന തീയതി നവംബര്‍ 30. രജിസ്‌ട്രേഷന്‍ ഫീസ് 500 രൂപ. പരീക്ഷാ ഫീസ് നിരക്ക്, അടയ്‌ക്കേണ്ട തീയതി, പരീക്ഷാ തീയതി എന്നിവ പിന്നീട് അറിയിക്കും. സര്‍വകലാശാലാ കാമ്പസിലാണ് പരീക്ഷാ കേന്ദ്രം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാ അപേക്ഷ

പ്രൈവറ്റ് രജിസ്‌ട്രേഷന്‍ സി.ബി.സി.എസ്.എസ്.-യു.ജി. നവംബര്‍ 2020 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ നവംബര്‍ 6 വരെയും 170 രൂപ പിഴയോടെ 9 വരെയും ഫീസടച്ച് 12 വരെ രജിസ്റ്റര്‍ ചെയ്യാം.

മൂന്നാം സെമസ്റ്റര്‍ എം.ആര്‍ക്ക്. ജനുവരി 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷക്ക് പിഴ കൂടാതെ നവംബര്‍ 2 വരെയും 170 രൂപ പിഴയോടെ 5 വരെയും ഫീസടച്ച് 6 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

പരീക്ഷാ ഫലം

മൂന്നാം സെമസ്റ്റര്‍ എം.എസ് സി. മൈക്രോബയോളജി, ഹോം സയന്‍സ്, കമ്പ്യൂട്ടര്‍ സയന്‍സ്, മാത്തമറ്റിക്‌സ്, എം.എ. മലയാളം നവംബര്‍ 2020 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

നാലാം സെമസ്റ്റര്‍ എം.എ. ഹിന്ദി, ഫംഗ്ഷണല്‍ ഹിന്ദി ആന്റ് ട്രാന്‍സിലേഷന്‍ ഏപ്രില്‍ 2021 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷ

നാലാം സെമസ്റ്റര്‍ എം.എച്ച്.എം. ഏപ്രില്‍ 2020 റഗുലര്‍ പരീക്ഷ നവംബര്‍ 3-ന് തുടങ്ങും.

Kannur University Announcements: കണ്ണൂർ സർവകലാശാല

ലാബ് അസിസ്റ്റന്റ് നിയമനം

കണ്ണൂർ സർവ്വകലാശാല പയ്യന്നൂർ ക്യാമ്പസിൽ പ്രവർത്തിക്കുന്ന കെമിസ്ട്രി ഡിപ്പാർട്ട്മെന്റിൽ ദിവസ വേതനാടിസ്ഥാനത്തിൽ ലാബ് അസിസ്റ്റന്റിനെ നിയമിക്കുന്നു. ബി.എസ്.സി.കെമിസ്ട്രി ആണ് അടിസ്ഥാനയോഗ്യത. എം.എസ്.സി.കെമിസ്ട്രി ഉള്ളവർക്ക് മുൻഗണന ഉണ്ടാവും. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ പ്രമാണങ്ങളും കോപ്പിയും സഹിതം എടാട്ട് സ്വാമി ആനന്ദതീർത്ഥ ക്യാമ്പസിൽ പ്രവർത്തിക്കുന്ന കെമിസ്ട്രി വകുപ്പിൽ 26-10-2021 നു രാവിലെ 11 മണിക്ക് ഇന്റർവ്യൂവിന് ഹാജരാക്കേണ്ടതാണ്.

എം.എസ്.സി അപ്ലൈഡ് സുവോളജി – സീറ്റ് ഒഴിവ്

കണ്ണൂർ സർവകലാശാല മാനന്തവാടി ക്യാമ്പസിലെ സുവോളജി പഠന വകുപ്പിൽ 2021-22 അക്കാദമിക വർഷത്തെ എം.എസ്.സി അപ്ലൈഡ് സുവോളജി പ്രോഗ്രാമിൽ എൻ.ആർ.ഐ. വിഭാഗത്തിൽ രണ്ടും എസ്.ടി വിഭാഗത്തിൽ മൂന്നും സീറ്റുകൾ ഒഴിവുണ്ട്. മേൽ വിഭാഗത്തിൽ പ്രവേശനം ആഗ്രഹിക്കുന്ന അർഹരായ വിദ്യാർത്ഥികൾ യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം 29-10-2021 ന് വകുപ്പ് മേധാവി മുൻപാകെ ഹാജരാകണമെന്ന് അറിയിക്കുന്നു. മൊബൈൽ നമ്പർ : 9847803136.

എം.എസ്.സി മോളിക്യൂലർ ബയോളജി – സീറ്റ് ഒഴിവ്

കണ്ണൂർ സർവ്വകലാശാലയുടെ നീലേശ്വരം പാലാത്തടം ഡോ.പി.കെ.രാജൻ മെമ്മോറിയൽ ക്യാമ്പസിലെ എം.എസ്.സി. മോളിക്യൂലർ ബയോളജി കോഴ്സിലേക്ക് പട്ടികജാതി(SC) വിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ള രണ്ടു സീറ്റുകൾ ഒഴിവുണ്ട്. യോഗ്യരായ വിദ്യാർത്ഥികൾ ഒക്ടോബർ 25 തിങ്കളാഴ്ച ഉച്ചക്ക് 12 മണിക്ക് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഡിപ്പാർട്ട്മെന്റിൽ ഹാജരാക്കേണ്ടതാണ്. ഫോൺ: 9663749475, 04672284256.

എം.എസ്.സി കമ്പ്യൂട്ടർ സയൻസ് , എം.സി.എ – സീറ്റ് ഒഴിവ്

കണ്ണൂർ സർവ്വകലാശാല മാങ്ങാട്ടുപറമ്പ ക്യാമ്പസിലെ ഇൻഫർമേഷൻ ടെക്നോളജി വകുപ്പിലെ എം.എസ്.സി കമ്പ്യൂട്ടർ സയൻസ് , എം.സി.എ എന്നീ കോഴ്സുകളിൽ പട്ടികജാതി (SC) പട്ടിക വർഗ്ഗ (ST) വിഭാഗങ്ങൾക്കായി സംവരണം ചെയ്തിട്ടുള്ള സീറ്റുകൾ ഒഴിവുണ്ട്. യോഗ്യരായ വിദ്യാർത്ഥികൾ ഒക്ടോബർ 25 തിങ്കളാഴ്ച രാവിലെ 10:30 ന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഡിപ്പാർട്ട്മെന്റിൽ ഹാജരാക്കേണ്ടതാണ്.

പി ജി (കോളേജ്) – എസ് .സി /എസ്.ടി ഒഴിവ്

അഫിലിയേറ്റഡ് കോളേജുകളിലെ പി.ജി കോഴ്സുകളിലെ ഒഴിവുള്ള SC/ST സീറ്റുകളിലേക്ക് അപേക്ഷിക്കുന്നതിന് ഇതുവരെ അപേക്ഷിക്കാത്ത SC/ST വിഭാഗക്കാർക്ക് ഓൺലൈനായി 2021 ഒക്ടോബർ 23 നു അപേക്ഷിക്കാം. ഒഴിവുകളുടെ ലിസ്റ്റ് സർവ്വകലാശാല വെബ്‌സൈറ്റിൽ നൽകുന്നതാണ്.

പി ജി (കോളേജ്) – എസ് .സി /എസ്.ടി അലോട്ട്മെന്റ്

അഫിലിയേറ്റഡ് കോളേജുകളിലെ പി.ജി കോഴ്സുകളിലെക്ക് SC/ST വിഭാഗക്കാർക്ക് മാത്രമായി 25.11.2021 ന് അലോട്ട്മെന്റ് നടത്തുന്നതാണ്.

പി ജി (കോളേജ്) – സ്പോട്ട് അഡ്മിഷൻ

ഗവണ്മെന്റ്/എയ്ഡഡ് കോളേജുകളിലെ PG കോഴ്സുകളിലെ SC/ST ഉൾപ്പെടെയുള്ള എല്ലാ ഒഴിവുകളിലേക്കും ഒക്ടോബർ 27,28 തിയ്യതികളിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നതാണ്. പങ്കെടുക്കുന്നവർ 23.10.2021 മുതൽ 26.10.2021, 01:00 PM വരെ അതാത് കോളേജുകളിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. വേക്കൻസി ലിസ്റ്റ് സർവ്വകലാശാല വെബ്‌സൈറ്റിൽ നൽകുന്നതായിരിക്കും. വിവിധ കാരണങ്ങളാൽ അലോട്മെന്റിൽ നിന്ന് പുറത്തായവർക്കും, നിലവിൽ പ്രവേശനം ലഭിച്ചവർക്കും, പ്രവേശനം ലഭിക്കാത്തവർക്കും പങ്കെടുക്കാം.

സെൽഫ് ഫൈനാൻസിങ് കോളേജുകളിലെ SC/ST ഉൾപ്പെടെയുള്ള പി.ജി ഒഴിവുകളിലേക്ക് ഒക്ടോബർ 30, നവംബർ 1 തിയ്യതികളിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നതാണ്. പങ്കെടുക്കുന്നവർ 28.10.2021 മുതൽ 29.10.2021 01:00 PM വരെ അതത് കോളേജുകളിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. വേക്കൻസി ലിസ്റ്റ് സർവ്വകലാശാല വെബ്‌സൈറ്റിൽ നൽകുന്നതായിരിക്കും. വിവിധ കാരണങ്ങളാൽ അലോട്മെന്റിൽ നിന്ന് പുറത്തായവർക്കും, നിലവിൽ പ്രവേശനം ലഭിച്ചവർക്കും, പ്രവേശനം ലഭിക്കാത്തവർക്കും ഇതുവരെ അപേക്ഷിക്കാത്തവർക്കും അവസരമുണ്ട്.പുതിയതായി അപേക്ഷിക്കുന്നവർ അഡ്മിഷൻ വെബ്‌സൈറ്റിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യേണ്ടതാണ്.

സ്പോട്ട് അഡ്മിഷൻ പ്രവേശനത്തിന് അർഹരായവരെ കോളേജ് അധികാരികൾ ഫോൺ വഴി ബന്ധപ്പെടുന്നതായിരിക്കും. ഇതിനകം പ്രവേശനം ലഭിച്ച അപേക്ഷകർ സ്പോട്ട് അഡ്മിഷൻ ലഭിച്ച കോളേജുകളിൽ പ്രവേശനത്തിന് ഹാജരായി പ്രവേശനം ഉറപ്പുവരുത്തിയതിനു ശേഷം മാത്രമേ മുമ്പ് പ്രവേശനം ലഭിച്ച കോളേജിൽ നിന്ന് ടി.സി വാങ്ങേണ്ടതുള്ളൂ.

ഹെല്പ് ലൈൻ നമ്പർ :0497 2715261,7356948230,

ഇ മെയിൽ ഐഡി: pgsws @kannuruniv.ac.in

വെബ്സൈറ്റ് : www. admission.kannuruniversity.ac.in

ബി. എഡ്. പരീക്ഷാസമയം

25.10.2021 മുതൽ നടക്കുന്ന രണ്ടാം സെമസ്റ്റർ ബി. എഡ്. (ഏപ്രിൽ 2021) പരീക്ഷകളുടെ പുതുക്കിയ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. വെള്ളിയാഴ്ച രാവിലെ 10 മണിക്കും മറ്റ് ദിവസങ്ങളിൽ ഉച്ചക്ക് 2 മണിക്കും പരീക്ഷകൾ ആരംഭിക്കും.

ടൈംടേബിൾ

02.11.2021 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ ബിരുദ (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് – 2014 അഡ്മിഷൻ മുതൽ), ഏപ്രിൽ 2021 പരീക്ഷകളുടെ പുതുക്കിയ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. തിങ്കൾ മുതൽ വ്യാഴം വരെ ഉച്ചക്ക് ഒന്നരക്കും വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മണിക്കും പരീക്ഷകൾ ആരംഭിക്കും.

02.11.2021, 03.11.2021 തീയതികളിൽ യഥാക്രമം ആരംഭിക്കുന്ന ഒന്നും ഏഴും സെമസ്റ്റർ ബി. എ. എൽഎൽ. ബി. (റെഗുലർ/ സപ്ലിമെന്ററി– 2011 അഡ്മിഷൻ മുതൽ), നവംബർ 2020 പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 10 മണിക്കും വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മണിക്കും പരീക്ഷകൾ ആരംഭിക്കും.

05.11.2021 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ എം. ബി. എ. (റെഗുലർ/ സപ്ലിമെന്ററി 2014 അഡ്മിഷൻ മുതൽ), ഏപ്രിൽ 2021 പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. . തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 11 മണിക്കും വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മണിക്കും പരീക്ഷകൾ ആരംഭിക്കും.

പ്രായോഗിക പരീക്ഷ

മാറ്റിവച്ച ഏഴാം സെമസ്റ്റർ ബി. ടെക്. (സപ്ലിമെന്ററി – 2007 അഡ്മിഷൻ മുതൽ – പാർട്ട് ടൈം ഉൾപ്പടെ) നവംബർ 2019 മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിഭാഗം പ്രായോഗിക പരീക്ഷകൾ 27.10.2021 ന് വിവിധ പരീക്ഷ കേന്ദ്രങ്ങളിൽ വച്ച് നടക്കും പുതുക്കിയ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

മറ്റു വിദ്യാഭ്യാസ അറിയിപ്പുകൾ

കുസാറ്റ്: എം. ടെക് കമ്പ്യൂട്ടര്‍ സയന്‍സ് സ്പോട്ട് അഡ്മിഷന്‍

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലാ കമ്പ്യൂട്ടര്‍ സയന്‍സ് വകുപ്പില്‍
എം.ടെക് കമ്പ്യൂട്ടര്‍ സയന്‍സ് & എഞ്ചിനീയറിങ്ങ് (സ്‌പെഷ്യലൈസേഷന്‍ ഇന്‍ ഡാറ്റാ സയന്‍സ് & ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്), എം.ടെക് കമ്പ്യൂട്ടര്‍ സയന്‍സ് & എഞ്ചിനീയറിങ്ങ് (സ്‌പെഷ്യലൈസേഷന്‍ ഇന്‍ സോഫ്റ്റവെയര്‍ എഞ്ചിനീയറിങ്ങ്) കോഴ്സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്കായി നടത്തുന്ന സ്പോട്ട് അഡ്മിഷന് ഒക്ടോബര്‍ 25 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

ബി. ടെക്ക് കമ്പ്യൂട്ടര്‍/ഐ.ടി./ ഇലക്ട്രോണിക്സ്/ഇലക്ട്രിക്കല്‍/ബയോമെഡിക്കല്‍/ഇന്‍സ്ട്രുമെന്റേഷന്‍ എഞ്ചിനീയറിംഗ്/എം.സി.എ., മാത്തമാറ്റിക്സ്, ഫിസിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, കംപ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്സ് തുടങ്ങിയ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഗേറ്റ് ഉള്ളവര്‍ക്ക് മുന്‍ഗണന.

രജിസ്ട്രേഷന്‍ ലിങ്ക്: https:// forms.gle/T52wtTh8D1ZE7XvN7 ഫോണ്‍: 0484 -2862301. കൂടുതല്‍ വിവരങ്ങള്‍ സര്‍വ്വകലാശാലയുടെ അഡ്മിഷന്‍ വെബ്സൈറ്റായ https://admissions.cusat.ac.in -ല്‍ ലഭ്യമാണ്.

കേരള കേന്ദ്ര സര്‍വ്വകലാശാല പ്രവേശനം: രജിസ്ട്രേഷന്‍ ആരംഭിച്ചു

പെരിയ: കേരള കേന്ദ്ര സര്‍വ്വകലാശാലാ പ്രവേശനത്തിനുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചു. കേരള കേന്ദ്ര സര്‍വകലാശാലയടക്കം രാജ്യത്തെ പന്ത്രണ്ട് കേന്ദ്ര സര്‍വ്വകലാശാലകളിലെ വിവിധ ഇന്റഗ്രേറ്റഡ്, ബിരുദ, ബിരുദാനന്തര ബിരുദ, എംഫില്‍ കോഴ്സുകളിലേക്ക് നടത്തിയ പൊതു പ്രവേശന പരീക്ഷ (സിയുസിഇടി 2021) യില്‍ പങ്കെടുത്തവരാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ഇതിന്റെ സ്‌കോര്‍ കാര്‍ഡ് കഴിഞ്ഞ ദിവസം നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍ടിഎ) പ്രസിദ്ധീകരിച്ചിരുന്നു. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കേരള കേന്ദ്ര സര്‍വ്വകലാശാലയുടെ ഓണ്‍ലൈന്‍ അഡ്മിഷന്‍ പോര്‍ട്ടല്‍ https:// elp.cukerala.ac.in/ocp_iums/ സന്ദര്‍ശിച്ച് രജിസ്റ്റര്‍ ചെയ്യാം. നവംബര്‍ രണ്ടാണ് അവസാന തീയതി. പ്രവേശനത്തിന് രജിസ്ട്രേഷന്‍ നിര്‍ബന്ധമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് സര്‍വ്വകലാശാല വെബ്സൈറ്റ് www. cukerala.ac.in സന്ദര്‍ശിക്കുക. 04672 309466, 04672 309467, 04672 309491 എന്ന നമ്പറുകളിലോ admissions@ cukerala.ac.in എന്ന ഇ മെയില്‍ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.

Read More: University Announcements 21 October 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: University announcements 22 october 2021

Next Story
Kerala SSLC class X Result 2019: എസ്എസ്എൽസി പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കുംKerala SSLC class X Result,sslc, sslc result, kerala sslc result 2019, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com