scorecardresearch
Latest News

University Announcements 22 November 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 22 November 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

University Announcements 22 November 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 22 November 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.

Kerala University Announcements: കേരള സർവകലാശാല

ബിരുദ, ബിരുദാനന്തരബിരുദ പ്രവേശനം: കോളജ് തല സ്‌പോട്ട് അലോട്ട്‌മെന്റ്

സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്ത ഗവണ്‍മെന്റ്/എയ്ഡഡ്/സ്വാശ്രയ/യു.ഐ.ടി./ഐ.എച്ച്.ആര്‍.ഡി. കോളജുകളിലെ ഒന്നാം വര്‍ഷ ബിരുദ, ബിരുദാനന്തരബിരുദ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് കോളേജ് തലത്തില്‍ സ്‌പോട്ട് അലോട്ട്‌മെന്റ് നവംബര്‍ 23ന് അതത് കോളജുകളില്‍ വച്ച് നടത്തും. രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്തവര്‍ക്കു രജിസ്റ്റര്‍ ചെയ്യാം.

സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുളള ഏതെങ്കിലും കോളജുകളില്‍ നിലവില്‍ അഡ്മിഷനുളള വിദ്യാര്‍ത്ഥികള്‍ക്ക് സ്‌പോട്ട് അലോട്ട്‌മെന്റില്‍ പങ്കെടുക്കാനാവില്ല. മറ്റു വിദ്യാര്‍ത്ഥികളോ അല്ലെങ്കില്‍ അവരുടെ പ്രതിനിധികളോ 23 ന് 12 മണിക്കു മുന്‍പായി അഡ്മിഷന്‍ ആഗ്രഹിക്കുന്ന കോളജുകളില്‍ ഹാജരാകണം. സമയം കഴിഞ്ഞു വരുന്നവരെ പരിഗണിക്കില്ല.

വിദ്യാര്‍ത്ഥികള്‍ അപേക്ഷയുടെ പ്രിന്റൗട്ട്, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ടി.സി. എന്നിവ നിര്‍ബന്ധമായും ഹാജരാക്കണം. ഒന്നിലധികം കോളജുകളില്‍ അഡ്മിഷന്‍ ആഗ്രഹിക്കുന്ന പക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് രക്ഷകര്‍ത്താവ്/പ്രതിനിധിയുടെ സഹായം ഉപയോഗപ്പെടുത്താം. രക്ഷകര്‍ത്താവ്/പ്രതിനിധിയാണ് ഹാജ രാകുന്നതെങ്കില്‍ വിദ്യാര്‍ത്ഥി ഒപ്പിട്ട സമ്മതപത്രം മേല്‍ പറഞ്ഞ രേഖകളുടെ പകര്‍പ്പുകള്‍ എന്നിവ നിര്‍ബന്ധമായും ഹാജരാക്കണം. വിശദവിവരങ്ങള്‍ക്ക് സര്‍വകലാശാല വെബ്‌സൈറ്റ് (http://admissions.keralauniversity.ac.in) സന്ദര്‍ശിക്കുക.

പരീക്ഷാ ഫലം

മാര്‍ച്ചില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.എഡ്. (2018 സ്‌കീം റെഗുലര്‍, സപ്ലിമെന്ററി) ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ഡിസംബര്‍ 5 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ഫെബ്രുവരിയില്‍ നടത്തിയ ഒന്നും രണ്ടും സെമസ്റ്റര്‍ എം.എ.മല യാളം (റെഗുലര്‍ – 2020 അഡ്മിഷന്‍, ഇംപ്രൂവ്‌മെന്റ് – 2019 അഡ്മിഷന്‍, സപ്ലിമെന്ററി – 2017,2018 & 2019 അഡ്മിഷന്‍ – വിദൂരവിദ്യാഭ്യാസം) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പുതുക്കിയ ടൈംടേബിള്‍

വിദൂരവിദ്യാഭ്യാസ പഠനകേന്ദ്രം നവംബര്‍ 28 മുതല്‍ ആരംഭി ക്കാനിരുന്ന മൂന്ന്, നാല് സെമസ്റ്റര്‍ എം.എ./എം.എസ്‌സി./എം.കോം. (എസ്.ഡി.ഇ. – റെഗുലര്‍ -2020 അഡ്മിഷന്‍, സപ്ലിമെന്ററി – 2018 & 2019 അഡ്മിഷന്‍, മേഴ്‌സിചാന്‍സ് – 2017 അഡ്മിഷന്‍), നവംബര്‍ 2022 പരീക്ഷകള്‍ ഡിസംബര്‍ 2 മുതല്‍ ആരംഭിക്കും. പുതുക്കിയ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

ടൈം ടേബിള്‍

വിദൂരവിദ്യാഭ്യാസ പഠനകേന്ദ്രം നടത്തിയ എം.എല്‍.ഐ.എസ്‌സി. (എസ്.ഡി.ഇ. – 2017 അഡ്മിഷന് മുന്‍പ്) സപ്ലിമെന്ററി, മാര്‍ച്ച് 2022 പരീക്ഷയുടെ പ്രാക്ടിക്കല്‍ ഡിസംബര്‍ 2 ന് രാവിലെ 10 മുതല്‍ കാര്യവട്ടം എസ്.ഡി.ഇ.യിലും വൈവാ വോസി പരീക്ഷ ഡിസംബര്‍ 19 ന് രാവിലെ 11 മുതല്‍ പാളയം ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സിലും നടത്തും. ഡിസര്‍ട്ടേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 15.

പരീക്ഷാ ഫീസ്

മൂന്നാം സെമസ്റ്റര്‍ ബി.ടെക്. (2013 സ്‌കീം) പരീക്ഷയുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. പിഴകൂടാതെ നവംബര്‍ 25 വരെയും 150 രൂപ പിഴയോടെ നവംബര്‍ 29 വരെയും 400 രൂപ പിഴയോടെ ഡിസംബര്‍ 1 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ഒന്നാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ്. ബി.എ., ബി.എസ്‌സി., ബി.കോം., മേഴ്‌സിചാന്‍സ് – 2010, 2011, 2012 അഡ്മിഷന്‍ പരീക്ഷയ്ക്ക് പിഴകൂടാതെ ഡിസംബര്‍ 12 വരെയും 150 രൂപ പിഴയോടെ ഡിസംബര്‍ 15 വരെയും 400 രൂപ പിഴയോടെ ഡിസംബര്‍ 17 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

മെറിറ്റ് സ്‌കോളര്‍ഷിപ്പ് സാധ്യതാ ലിസ്റ്റ്

2021 – 2022 വര്‍ഷത്തില്‍ വിവിധ ബിരുദ കോഴ്‌സുകളില്‍ സര്‍വകലാശാല മെറിറ്റ് സ്‌കോളര്‍ഷിപ്പിന് അര്‍ഹരായ വിദ്യാര്‍ത്ഥികളുടെ സാധ്യതാ ലിസ്റ്റ് സര്‍വകലാശാല വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. പരാതിയുളളവര്‍ ഡിസംബര്‍ 31 നകം പ്രിന്‍സിപ്പല്‍ മുഖാന്തിരം സര്‍വകലാശാലയില്‍ അറിയിക്കണം. ഡിസംബര്‍ 31 ന് ശേഷം ലഭിക്കുന്ന പരാ തികള്‍ പരിഗണിക്കുന്നതല്ല. സാധ്യതാ ലിസ്റ്റില്‍ ഉള്‍പ്പെട്ടതുകൊണ്ട് മാത്രം സ്‌കോളര്‍ഷിപ്പിന് അര്‍ഹത ഉണ്ടായിരിക്കുന്നതല്ല.

സ്‌പോട്ട് അഡ്മിഷന്‍

കാര്യവട്ടം യൂണിവേഴ്‌സിറ്റി കോളജ് ഓഫ് എഞ്ചിനീയറിംഗില്‍ ഒന്നാം വര്‍ഷ ബി.ടെക്. കോഴ്‌സുകളിലേക്കും രണ്ടാം വര്‍ഷ ബി.ടെക്. കോഴ്‌സുകളിലേയും രണ്ടാം വര്‍ഷ ബി.ടെക്. ലാറ്ററല്‍ എന്‍ട്രി കോഴ്‌സുകളിലേയും (ഇ.സി., സി.എസ്., ഐ.ടി.) ഒഴിവുളള സീറ്റുകളിലേക്കുളള സ്‌പോട്ട് അഡ്മിഷന്‍ നവംബര്‍ 24 മുതല്‍ കോളജ് ഓഫീസില്‍ നടത്തും. വിശദവിവരങ്ങള്‍ കോളജ് വെബ്‌സൈറ്റില്‍ (www.ucek.in).ഫോണ്‍: 9037119776, 9388011160, 9447125125

പി.ജി. ഡിപ്ലോമ ഇന്‍ പാലിയോഗ്രാഫി ആന്‍ഡ്് കണ്‍സര്‍വേഷന്‍ ഓഫ് മാനുസ്‌ക്രിപ്റ്റ്‌സ്

സര്‍വകലാശാലയുടെ കീഴിലുള്ള ഓറിയന്റല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ആന്‍ഡ്് മാനുസ്‌ക്രിപ്റ്റ്‌സ് ലൈബ്രറിയില്‍ പി.ജി. ഡിപ്ലോമ ഇന്‍ പാലിയോഗ്രാഫി ആന്‍ഡ്്് കണ്‍സര്‍വേഷന്‍ ഓഫ് മാനുസ്‌ക്രിപ്റ്റ്‌സ് കോഴ്‌സിലേക്ക് (റെഗുലര്‍), 2022-23 അഡ്മിഷനുളള അപേക്ഷ ക്ഷണിച്ചു. യോഗ്യത: 50% മാര്‍ക്കോടെ ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം. എസ്.സി./എസ്.ടി. വിഭാഗത്തിലുള്ള അപേക്ഷകര്‍ക്ക് സര്‍വകലാശാല മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള ഇളവ് ഉണ്ടായിരിക്കുന്നതാണ്. പ്രായപരിധിയില്ല. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 15. വിശദവിവരങ്ങള്‍ക്കും അപേക്ഷാഫോമും വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍:0471-2308421/9495700985.

MG University Announcements: എംജി സർവകലാശാല

യോഗ: പി.ജി. ഡിപ്ലോമ

സെന്റര്‍ ഫോര്‍ യോഗ ആന്റ് നാച്യുറോപ്പതി നടത്തുന്ന പി.ജി ഡിപ്ലോമ ഇന്‍ യോഗ കോഴ്‌സില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവരെയാണ് പരിഗണിക്കുക. പ്രായപരിധിയില്ല. ഓണ്‍ലൈന്‍, ഓഫ്ലൈന്‍ ക്ലാസുകള്‍ ഉണ്ടായിരിക്കും. ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ പത്തു മുതല്‍ വൈകുന്നേരം നാലു വരെയാണ് ഓഫ്ലൈന്‍ ക്ലാസ്. മൂന്നു പ്രവൃത്തിദിനങ്ങളില്‍ ഓണ്‍ലൈന്‍ ക്ലാസ് നടക്കും. പ്രവേശനം ആഗ്രഹിക്കുന്നവര്‍ നവംബര്‍ 24ന് രാവിലെ 10.30ന് സര്‍വകലാശാലാ കാമ്പസിലെ കണ്‍വര്‍ജന്‍സ് അക്കാദമിയ കോംപ്ലക്‌സില്‍ എത്തണം. ഫോണ്‍- 9447569925

പരീക്ഷാ അപേക്ഷ

സ്‌കൂള്‍ ഓഫ് ഇന്ത്യന്‍ ലീഗല്‍ തോട്ടിന്റെ ത്രിവത്സര എല്‍.എല്‍.ബി ഒന്നു മുതല്‍ നാലു വരെ സെമസ്റ്റര്‍ (2016 അഡ്മിഷന്‍ സപ്ലിമെന്ററി, 2015 അഡ്മിഷന്‍ ഒന്നാം മെഴ്‌സി ചാന്‍സ്, 2010 മുതല്‍ 2014 വരെ അഡ്മിഷനുകള്‍ രണ്ടാം മെഴ്‌സി ചാന്‍സ്) പരീക്ഷകള്‍ക്ക് ഡിസംബര്‍ 19 വരെ അപേക്ഷ നല്‍കാം. പിഴയോടെ ഡിസംബര്‍ 20 നും സൂപ്പര്‍ഫൈനോടു കൂടി ഡിസംബര്‍ 21 നും അപേക്ഷ സ്വീകരിക്കും. ഒരു പേപ്പറിന് 40 രൂപ (പരമാവധി 240 രൂപ) സി.വി. ക്യാമ്പ് ഫീസ് പരീക്ഷാ ഫീസിനൊപ്പം അടയ്ക്കണം. മെഴ്‌സി ചാന്‍സ് ഫീസ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍.

ഡിസംബര്‍ 14 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റര്‍ ബി.പി.ഇ.എസ്. (നാലു വര്‍ഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാം – 2020 അഡ്മിഷന്‍ റഗുലര്‍, 2019,2018,2017,2016 അഡ്മിഷനുകള്‍ സപ്ലിമെന്ററി) പരീക്ഷകള്‍ക്ക് നവംബര്‍ 30 വരെ അപേക്ഷ നല്‍കാം. പിഴയോടു കൂടി ഡിസംബര്‍ ഒന്നിനും സൂപ്പര്‍ഫൈനോടു കൂടി ഡിസംബര്‍ രണ്ടിനും അപേക്ഷ സ്വീകരിക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാ ഫലം

നാലാം സെമസ്റ്റര്‍ എം.എ. ഇംഗ്ലീഷ് (പ്രൈവറ്റ് – ഓഗസ്റ്റ് 2022) സ്പെഷ്യല്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് സഹിതം ഡിസംബര്‍ മൂന്നിനകം പരീക്ഷാ കണ്‍ട്രോളറുടെ കാര്യാലയത്തില്‍ അപേക്ഷ നല്‍കാം.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

ഹിന്ദി പി.ജി. ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍

സര്‍വകലാശാലാ ഹിന്ദി പഠനവകുപ്പില്‍ പി.ജി. ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ എന്നിവക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷത്തെ പി.ജി. ഡിപ്ലോമ ഇന്‍ ട്രാന്‍സിലേഷന്‍ ആന്റ് സെക്രട്ടേറിയല്‍ പ്രാക്ടീസ് ഇന്‍ ഹിന്ദി പാര്‍ട്ട് ടൈം, ആറു മാസത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ കൊമേര്‍ഷ്യല്‍ ആന്റ് സ്പോക്കണ്‍ ഹിന്ദി എന്നീ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.

115 രൂപയാണ് രജിസ്ട്രേഷന്‍ ഫീസ്. താല്‍പര്യമുള്ളവര്‍ 28-നകം അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ പ്രവേശന വിഭാഗം വെബ്സൈറ്റില്‍. ഫോണ്‍ 0494 2407016, 7252.

Kannur University Announcements: കണ്ണൂർ സർവകലാശാല

പരീക്ഷാ രജിസ്ട്രേഷന്‍: തീയതി നീട്ടി

സര്‍വകലാശാല പഠന വകുപ്പുകളിലെ എം എ/എം എസ് സി / എം.സി.എ./ എം എല്‍. ഐ. എസ്. സി./എല്‍ എല്‍ എം / എം ബി എ (സി ബി സി എസ് എസ് -2029 സിലബസ്) റെഗുലര്‍ / സപ്ലിമെന്ററി നവംബര്‍ 2022 പരീക്ഷയ്ക്ക് പിഴയില്ലാതെ അപേക്ഷിക്കാനുള്ള അവസാന തീയ്യതി നവംബര്‍ 23 വരെ നീട്ടി.

അഫിലിയേറ്റഡ് കോളജുകളിലെ യു.ജി പ്രവേശനം

സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്ത കോളജുകളിലെ യു.ജി പ്രോഗ്രാമുകളിലേക്ക് 2022-23 അധ്യയന വര്‍ഷത്തിലെ പ്രവേശനത്തിനുള്ള അവസാന തീയ്യതി 30 വരെ നീട്ടി. വിശദ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കുക.

സീറ്റ് ഒഴിവ്

സര്‍വകലാശാലയുടെ മഞ്ചേശ്വരം നിയമ പഠന വകുപ്പില്‍ 2022-23 വര്‍ഷത്തിലേക്കുള്ള ത്രിവത്സര എല്‍ എല്‍ ബി പ്രവേശനത്തിന് എസ് സി, എസ് ടി വിഭാഗത്തില്‍ സീറ്റ് ഒഴിവുണ്ട്. താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 21.11.2022 വെള്ളി രാവിലെ 10 മണിക്ക് മഞ്ചേശ്വരം ക്യാമ്പസില്‍ വകുപ്പ് മേധാവിക്ക് മുമ്പാകെ ഹാജരാവേണ്ടതാണ്. ഫോണ്‍: 8943006208

ഹാള്‍ ടിക്കറ്റ്

രണ്ടാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് എം. എസ് സി. റെഗുലര്‍/ സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ്, ഏപ്രില്‍ 2022 പരീക്ഷകളുടെ ഹാള്‍ടിക്കറ്റ് സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്.

പരീക്ഷാ ഫലം

അഫിലിയേറ്റഡ് കോളജുകളിലെയും സെന്ററുകളിലെയും ആറാം സെമസ്റ്റര്‍ എം. സി. എ./ എം. സി. എ. (ലാറ്ററല്‍ എന്‍ട്രി) റെഗുലര്‍/ സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ്, മേയ് 2022 പരീക്ഷാഫലം സര്‍വകലാശാല വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. പുനഃപരിശോധനയ്ക്കും സൂക്ഷ്മപരിശോധനയ്ക്കും പകര്‍പ്പിനും 25.11.2022 വരെ അപേക്ഷിക്കാം. ഗ്രേഡ് കാര്‍ഡും പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റും കോളജ് മുഖാന്തിരം പിന്നീട് വിതരണം ചെയ്യും.

സര്‍വകലാശാല പഠനവകുപ്പിലെ ആറാം സെമസ്റ്റര്‍ എം. സി. എ./ എം. സി. എ. (ലാറ്ററല്‍ എന്‍ട്രി) റെഗുലര്‍/ സപ്ലിമെന്ററി, മെയ് 2022 പരീക്ഷാഫലം സര്‍വകലാശാല വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. പുനഃപരിശോധനയ്ക്കും സൂക്ഷ്മപരിശോധനയ്ക്കും പകര്‍പ്പിനും 29 വരെ അപേക്ഷിക്കാം.

യോഗ്യതാപത്രവും അനുബന്ധ രേഖകളും സമര്‍പ്പിക്കണം

ഒന്നാം സെമസ്റ്റര്‍ പരീക്ഷാ രജിസ്‌ട്രേഷന് മുന്നോടിയായി, 2022 അഡ്മിഷന്‍ ബിരുദ വിദ്യാര്‍ഥികളുടെ പ്രിന്‍സിപ്പാള്‍ സാക്ഷ്യപ്പെടുത്തിയ യോഗ്യതാ പത്രങ്ങളുടെ പകര്‍പ്പും മെട്രിക്കുലേഷന്‍/ റെക്കഗ്‌നിഷന്‍ അപേക്ഷകളും നിര്‍ദിഷ്ട അഡ്മിഷന്‍ ഡാറ്റയുടെ പ്രിന്റൗട്ടിനൊപ്പം 26ന് വൈകുന്നേരം അഞ്ചിനകം പരീക്ഷാവിഭാഗത്തില്‍ സമര്‍പ്പിക്കണം. വിശദമായ സര്‍ക്കുലര്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍.

പ്രായോഗിക പരീക്ഷ

ആറാം സെമസ്റ്റര്‍ ബി. ടെക്. (സപ്ലിമെന്ററി – പാര്‍ട്ട് ടൈം ഉള്‍പ്പടെ), മേയ് 2021 ഇലക്ട്രോണിക്‌സ് & കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ് പ്രായോഗിക പരീക്ഷകള്‍ 21നും സിവില്‍ എന്‍ജിനീയറിങ് പ്രായോഗിക പരീക്ഷകള്‍ ഡിസംബര്‍ രണ്ടിനും വിവിധ പരീക്ഷാകേന്ദ്രങ്ങളില്‍ നടക്കും. വിശദമായ ടൈംടേബിള്‍ സര്‍വകലാശാല വെബ്സൈറ്റില്‍.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 22 november 2022