Latest News

University Announcements 22 November 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 22 November 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university news, education, ie malayalam

University Announcements 22 November 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സര്‍വകലാശാല

കേരളസർവകലാശാലയിൽ പുതിയ കോഴ്സുകൾ

കേരളസർവകലാശാലയ്ക്ക് കീഴിൽ അഫിലിയേറ്റ് ചെയ്തിട്ടുളള 21 കോളേജുകളിൽ 2021- 22 അദ്ധ്യയന വർഷം പുതിയ ഓരോ കോഴ്സുകൾ ആരംഭിക്കുന്നതിന് സർവകലാശാല അംഗീകാരം നൽകി. പുതിയതായി ആരംഭിക്കുന്ന എം.ടി.ടി.എം. ഒഴികെയുളള കോഴ്സുകൾക്ക് ഓൺലൈനായി അഡ്മിഷൻ പോർട്ടൽ വഴി അപേക്ഷിക്കുവാൻ വിദ്യാർത്ഥികൾക്ക് നവംബർ 24 മുതൽ 26 വരെ അവസരം ഉണ്ടായിരിക്കുന്നതാണ്. എം.ടി.ടി.എം. കോഴ്സിന് കോളേജ് തലത്തിൽ നേരിട്ടുളള പ്രവേശനം ആയിരിക്കും. വിശദവിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

ബിരുദാനന്തര ബിരുദ പ്രവേശനം 2021എയ്ഡഡ് കോളേജുകളിലെ കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകളിലേക്ക് അപേക്ഷിക്കാം

കേരളസര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള എയ്ഡഡ് കോളേജുകളിലെ ബിരുദാനന്തര ബിരുദ കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകളിലേക്ക് വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. കേന്ദ്രീകൃത അലോട്ട്‌മെന്റിനായി ഓണ്‍ലൈന്‍ അപേക്ഷ പൂര്‍ത്തിയാക്കിയവര്‍ക്ക് വീണ്ടും ലോഗിന്‍ ചെയ്ത ശേഷം പ്രൊഫൈലിലെ കമ്മ്യൂണിറ്റിക്വാട്ട ലിങ്ക് ഉപയോഗിച്ച് താല്പര്യമുള്ള വിഷയങ്ങള്‍/കോളേജുകള്‍ പ്രത്യേക ഓപ്ഷനായി നല്‍കാവുന്നതാണ്. വിദ്യാര്‍ത്ഥിയുടെ കമ്മ്യൂണിറ്റി അടിസ്ഥാനമാക്കി അവര്‍ക്ക് അപേക്ഷിക്കാന്‍ സാധിക്കുന്ന കോളേജുകള്‍ മാത്രമേ ഇവിടെ ഓപ്ഷനായി കാണിക്കുകയുള്ളൂ. ഓപ്ഷനുകള്‍ നല്‍കിയതിന് ശേഷം സേവ് ചെയ്ത് അതിന്റെ പ്രിന്റൗട്ട് എടുത്ത് തുടര്‍ ആവശ്യങ്ങള്‍ക്കായി സൂക്ഷിക്കുക. പ്രിന്റൗട്ടിന്റെ പകര്‍പ്പ് കോളേജിലേക്കോ സര്‍വകലാശാലയിലേക്കോ അയക്കരുത്. ആയത് അഡ്മിഷന്‍ സമയത്ത് കോളേജില്‍ ഹാജരാക്കേണ്ടതാണ്.

പരീക്ഷാഫലം

കേരളസര്‍വകലാശാല 2021 ജനുവരിയില്‍ നടത്തിയ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്. ഗ്രൂപ്പ് 2 (മ) മൂന്നാം സെമസ്റ്റര്‍ ബി.എസ്‌സി. ഫിസിക്‌സ് ആന്റ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (328) പ്രോഗ്രാമിന്റെ (2019 അഡ്മിഷന്‍ – റെഗുലര്‍, 2018 അഡ്മിഷന്‍ സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ്, 2017, 2016 അഡ്മിഷന്‍ സപ്ലിമെന്ററി, 2013 അഡ്മിഷന്‍ മേഴ്‌സിചാന്‍സ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബര്‍ 30 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാലയുടെ എട്ടാം സെമസ്റ്റര്‍ ബി.ടെക്. സപ്ലിമെന്ററി ഡിസംബര്‍ 2020 (2008 & 2013 സ്‌കീം) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിന് നവംബര്‍ 30 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 ജനുവരിയില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്.എസ്. ബി.എസ്‌സി. ഇലക്‌ട്രോണിക്‌സ് ഡിഗ്രി കോഴ്‌സിന്റെ (340), ബി.എസ്‌സി. ബയോകെമിസ്ട്രി ആന്റ് ഇന്‍ഡസ്ട്രിയല്‍ മൈക്രോബയോളജി, ബി.എസ്‌സി. ബോട്ടണി ആന്റ് ബയോടെക്‌നോളജി & ബി.എസ്‌സി. ബയോടെക്‌നോളജി – മള്‍ട്ടിമേജര്‍ 2 (യ) (2019 അഡ്മിഷന്‍ റെഗുലര്‍, 2018 അഡ്മിഷന്‍ സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ്, 2017, 2016, 2015 അഡ്മിഷന്‍ സപ്ലിമെന്ററി, 2013 അഡ്മിഷന്‍ മേഴ്‌സിചാന്‍സ്) എന്നീ ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബര്‍ 30 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 ജനുവരിയില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ ബി.കോം. കൊമേഴ്‌സ് ആന്റ് ടാക്‌സ് പ്രൊസീജിയര്‍ ആന്റ് പ്രാക്ടീസ് (337) (2019 അഡ്മിഷന്‍ റെഗുലര്‍, 2018 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2017, 2016, 2015 അഡ്മിഷന്‍ സപ്ലിമെന്ററി, 2013 അഡ്മിഷന്‍ മേഴ്‌സിചാന്‍സ്) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബര്‍ 30 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പുതുക്കിയ പരീക്ഷാത്തീയതി

കേരളസര്‍വകലാശാല 2021 നവംബര്‍ 23 മുതല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ഒന്നാം സെമസ്റ്റര്‍ ബിരുദാനന്തര ബിരുദ (ന്യൂ ജനറേഷന്‍ കോഴ്‌സ്) പരീക്ഷകള്‍ ഡിസംബര്‍ 1 മുതല്‍ പുനഃക്രമീകരിച്ചിരിക്കുന്നു. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതാണ്.

പ്രാക്ടിക്കല്‍ – പുതുക്കിയ പരീക്ഷാത്തീയതി

കേരളസര്‍വകലാശാല 2021 മേയില്‍ നടത്തിയ സി.ബി.സി.എസ്.എസ്. സി.ആര്‍. നാലാം സെമസ്റ്റര്‍ ബി.എസ്‌സി. കമ്പ്യൂട്ടര്‍സയന്‍സ് ഡിഗ്രി കോഴ്‌സിന്റെ നവംബര്‍ 15, 16 തീയതികളില്‍ നടത്തേണ്ടിയിരുന്ന പ്രാക്ടിക്കല്‍ പരീക്ഷ നവംബര്‍ 23, 24 തീയതികളില്‍ അതാത് പരീക്ഷാകേന്ദ്രങ്ങളില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ബി.ടെക്. മേഴ്‌സിചാന്‍സ് – വിജ്ഞാപനം പ്രസിദ്ധീകരിച്ചു

കേരളസര്‍വകലാശാലയുടെ മൂന്നാം സെമസ്റ്റര്‍ ബി.ടെക്., മെയ് 2021 (2008 സ്‌കീം) 2008, 2009 അഡ്മിഷന്‍ വിദ്യാര്‍ത്ഥികളുടെ ഫൈനല്‍ മേഴ്‌സിചാന്‍സ് പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

എം.എസ്.ഡബ്ല്യൂ., എം.എസ്.ഡബ്ല്യൂ. (ഡി.എം.) & എം.എ.എച്ച്.ആര്‍.എം. – റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിച്ചു

കേരളസര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുളള ശ്രീകാര്യം ലയോള കോളേജ് ഓഫ് സോഷ്യല്‍ സയന്‍സസിലെ എം.എസ്.ഡബ്ല്യൂ., എം.എസ്.ഡബ്ല്യൂ. (ഡി.എം.) & എം.എ.എച്ച്.ആര്‍.എം. കോഴ്‌സുകളിലേക്കും കൊട്ടിയം ഡോണ്‍ ബോസ്‌കോ കോളേജ്, തിരുവനന്തപുരം വിഗ്യാന്‍ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സസ് എന്നീ കോളേജുകളിലെ എം.എസ്.ഡബ്ല്യൂ. കോഴ്‌സിലേക്കും 2021 – 22 അദ്ധ്യയന വര്‍ഷത്തേക്കുളള അഡ്മിഷനായി പ്രവേശന പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികളുടെ റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

MG University Announcements: എംജി സർവകലാശാല

വാക്ക് – ഇൻ ഇൻറർവ്യൂ 26 ന്

മഹാത്മാഗാന്ധി സർവ്വകലാശാല സ്കൂൾ ഓഫ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ആൻ്റ് റോബോട്ടിക്സ് പoന വകുപ്പിൽ ഗസ്റ്റ് അധ്യാപക നിയമനത്തിനുള്ള വാക്ക്-ഇൻ ഇൻറർവ്യൂ നവമ്പർ 26 ന് രാവിലെ 10.30 ന് സർവ്വകലാശാല അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്കിലെ 21 ) 0 നമ്പർ മുറിയിൽ നടക്കും. ഓ.സി. വിഭാഗത്തിൽ രണ്ടും ഒ. ബി.സി വിഭാഗത്തിൽ ഒരു ഒഴിവുമാണുള്ളത്. യു ജി സി മാനദണ്ഡങ്ങൾക്ക് വിധേയമായി

കമ്പ്യൂട്ടർ സയൻസ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, കമ്പ്യൂട്ടർ എഞ്ചിനിയറിംഗ്, ആർട്ടിഫിഷ്യൽ എഞ്ചിനിയറിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഐ.റ്റി. എന്നിവയിൽ ഏതെങ്കിലും ഒന്നിൽ ബിരുദാനന്തര – ബിരുദമുള്ളവരെ പരിഗണിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് / ഡാറ്റാ സയൻസ്/ റോബോട്ടിക്സ് എന്നിവയിലേതെങ്കിലുമുള്ള വൈദഗ്ധ്യം അഭികാമ്യം.

താത്പര്യമുള്ളവർ വെള്ളക്കടലാസ്സിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ ജാതി / നോൺ ക്രീമീലെയർ സർട്ടിഫിക്കറ്റ്, അധിക യോഗ്യതകൾ എന്തെങ്കിലും ഉണ്ടെങ്കിൽ അവയുടെ സർട്ടിഫിക്കറ്റ് എന്നിവയുടെ അസ്സലും പകർപ്പും ഹാജരാക്കണം. കോവിഡ് – 19 പ്രോട്ടോക്കോൾ പാലിച്ചായിരിക്കും ഇന്റർവ്യൂ നടക്കുക.

പരീക്ഷാ ഫലം

2020 നവമ്പറിൽ നടന്ന രണ്ടാം സെമസ്റ്റർ എം.എസ്‌സി – ബയോ സ്റ്റാറ്റിസ്റ്റിക്സ് (റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് ) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദാംശങ്ങൾ www. mgu.ac.in എന്ന വെബ് സൈറ്റിൽ. പുനർമൂല്യ നിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷകൾ ഓൺലൈനായി ഡിസംബർ മൂന്ന് വരെ സ്വീകരിക്കും. പുനർമൂല്യനിർണയത്തിന് പേപ്പറൊന്നിന് 370 രൂപ നിരക്കിലും സൂക്ഷ്മ പരിശോധനയ്ക്ക് 160 രൂപ നിരക്കിലും ഫീസടയ്ക്കണം.

2021 സെപ്തംബറിൽ നടന്ന നാലാം സെമസ്റ്റർ എം.എസ്‌സി – എൻവയൺമെൻറൽ സയൻസസ് ആന്റ് മാനേജ്മെന്റ് (റഗുലർ),എം. എസ് സി സിഎൻവയൺമെൻറൽ സയൻസ് ആന്റ് ഡിസാസ്റ്റർ മാനേജ്മെന്റ് (റഗുലർ) മൂന്നാം സെമസ്റ്റർ എൻവയൺമെൻറൽ സയൻസ് ആന്റ് ഡിസാസ്റ്റർ മാനേജ്മെന്റ് ( സപ്ലിമെന്ററി) ( എൻവയൺമെൻറൽ ആന്റ് അറ്റമോസ്ഫെറിക് സയൻസസ് ഫാക്കൽറ്റി – സി.എസ്.എസ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു

2021 ജനുവരിയിൽ നടന്ന എം.എസ്‌സി – ബയോ കെമിസ്ട്രി (സി.എസ്.എസ്.) മൂന്നാം സെമസ്റ്റർ (റഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദാംശങ്ങൾ www. mgu.ac.in എന്ന വെബ് സൈറ്റിൽ. പുനർമൂല്യ നിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷകൾ ഓൺലൈനായി ഡിസംബർ ആറ് വരെ സ്വീകരിക്കും. പുനർമൂല്യനിർണയത്തിന് പേപ്പറൊന്നിന് 370 രൂപ നിരക്കിലും സൂക്ഷ്മ പരിശോധനയ്ക്ക് 160 രൂപ നിരക്കിലും ഫീസടയ്ക്കണം.

2021 ജനുവരിയിൽ നടന്ന മൂന്നാം സെമസ്റ്റർ മാസ്റ്റർ ഓഫ് ടൂറിസം ആന്റ് ട്രാവൽ മാനേജ്മെൻറ് (2019 അഡ്മിഷൻ – റഗുലർ, 2015, 2016, 2017, 2018 അഡ്മിഷൻ -സപ്ലിമെന്ററി, 2012, 2013, 2014 അഡ്മിഷൻ മേഴ്സി ചാൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദാംശങ്ങൾ www. mgu.ac.in എന്ന വെബ് സൈറ്റിൽ. പുനർമൂല്യ നിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷകൾ ഓൺലൈനായി ഡിസംബർ ആറ് വരെ സ്വീകരിക്കും. പുനർമൂല്യനിർണയത്തിന് പേപ്പറൊന്നിന് 370 രൂപ നിരക്കിലും സൂക്ഷ്മ പരിശോധനയ്ക്ക് 160 രൂപ നിരക്കിലും ഫീസടയ്ക്കണം.

2021 ഫെബ്രുവരിയിൽ നടന്ന മൂന്നാം വർഷ ബി.എസ് സി നഴ്സിംഗ് – 2012 – 2015 അഡ്മിഷൻ (സപ്ലിമെന്ററി), 2007 – 2009- അഡ്മിഷൻ – മേഴ്സി ചാൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദാംശങ്ങൾ www. mgu.ac.in എന്ന വെബ് സൈറ്റിൽ. പുനർമൂല്യ നിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷകൾ നിശ്ചിത ഫോറത്തിൽ നവംബർ 30 വരെ പരീക്ഷാ കൺട്രോളുടെ ഓഫീസിൽ സ്വീകരിക്കും. അപേക്ഷാ ഫോറം സർവ്വകലാശാല പരീക്ഷാ സ്റ്റോറിൽ ലഭിക്കും. അപേക്ഷയോടൊപ്പം ഹാൾ ടിക്കറ്റിന്റെ/മാർക്ക് ലിസ്റ്റിന്റെ കോപ്പി ഉണ്ടായിരിക്കണം. പുനർമൂല്യ നിർണയത്തിന് പേപ്പറൊന്നിന് 370 രൂപ നിരക്കിലും സൂക്ഷ്മ പരിശോധനയ്ക്ക് 160 രൂപ നിരക്കിലും ഫീസടയ്ക്കണം.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

പി.ജി. രണ്ടാം അലോട്ട്‌മെന്റ്

2021-22 അദ്ധ്യയനവര്‍ഷത്തെ ഏകജാലകം വഴിയുള്ള പി.ജി. പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്‌മെന്റ് പ്രവേശനം വിഭാഗം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. പുതുതായി അലോട്ട്‌മെന്റ ലഭിച്ചവര്‍ 25-ന് വൈകീട്ട് 3 മണിക്കു മുമ്പായി മാന്റേറ്ററി ഫീസടയ്ക്കണം. ഒന്ന്, രണ്ട് അലോട്ട്‌മെന്റ് ലഭിച്ച് മാന്റേറ്ററി ഫീസടച്ചവര്‍ 25-ന് വൈകീട്ട് 3 മണിക്കു മുമ്പായി അഡ്മിറ്റുകാര്‍ഡുമായി കോളേജിലെത്തി സ്ഥിരപ്രവേശനം നേടേണ്ടതാണ്. കോവിഡ്-19 പ്രത്യേക സാഹചര്യത്തില്‍ നേരിട്ട് പ്രവേശനത്തിന് ഹാജരാകാന്‍ സാധിക്കാത്തവര്‍ക്ക് ഓണ്‍ലൈന്‍ സൗകര്യം ഉണ്ടായിരിക്കും. ഹയര്‍ഓപ്ഷന്‍ നിലനിര്‍ത്തിക്കൊണ്ടു തന്നെ സ്ഥിരപ്രവേശനം നേടാം.

കമ്മ്യൂണിറ്റി ക്വാട്ട റാങ്ക്‌ലിസ്റ്റ്

2021-22 അദ്ധ്യയന വര്‍ഷത്തെ ഏകജാലകം വഴിയുള്ള പി.ജി. പ്രവേശനത്തിന് എയ്ഡഡ് കോളേജുകളിലെ കമ്മ്യൂണിറ്റി ക്വാട്ട റാങ്ക്‌ലിസ്റ്റ് പ്രവേശന വിഭാഗം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. സ്റ്റുഡന്റ്‌സ് ലോഗിനില്‍ റാങ്ക് വിവരങ്ങള്‍ ലഭ്യമാകും. റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ മെറിറ്റ് അടിസ്ഥാനത്തില്‍ കോളേജുകളില്‍ നിന്നുള്ള നിര്‍ദ്ദേശാനുസരണം 25-ന് വൈകീട്ട് 3 മണിക്ക് മുമ്പായി പ്രവേശനം നേടേണ്ടതാണ്.

അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം

കാലിക്കറ്റ് സര്‍വകലാശാലാ പൊളിറ്റിക്കല്‍ സയന്‍സ് പഠനവകുപ്പില്‍ മണിക്കൂര്‍ വേതാനാടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനത്തിനുള്ള റാങ്ക്‌ലിസ്റ്റ് പഠനവകുപ്പിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. നിലവിലുള്ള ഒഴിവുകളിലേക്ക് യോഗ്യതാക്രമമനുസരിച്ച് നിയമനഉത്തരവ് അയക്കുന്നതാണ്. ഉത്തരവ് ലഭിക്കുന്നവര്‍ അസ്സല്‍ രേഖകളും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും സഹിതം ഡിസംബര്‍ 1-ന് രാവിലെ 10.30-ന് പഠനവകുപ്പില്‍ ഹാജരാകണമെന്ന് വകുപ്പ് മേധാവി ഡോ. മുഹമ്മദ് മാഹിന്‍ അറിയിച്ചു.

കായിക പഠനവകുപ്പില്‍ അത്‌ലറ്റിക്‌സ്, ഖോ-ഖോ ആന്റ് കബഡി, ജനറല്‍ വിഷയങ്ങളില്‍ ഒഴിവുള്ള അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകളില്‍ കരാര്‍ നിയമനം നടത്തുന്നു. യോഗ്യതയും വിശദവിവരങ്ങളും വെബ്‌സൈറ്റില്‍. യോഗ്യരായവര്‍ 30-ന് മുമ്പായി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. www. uco.ac.in

ബി.ടെക്. സ്‌പോട്ട് അഡ്മിഷന്‍

കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജില്‍ (ഐ.ഇ.ടി.) ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍, ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്, പ്രിന്റിംഗ് ടെക്‌നോളജി വിഷയങ്ങളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. 23 മുതല്‍ 30 വരെ തീയതികളില്‍ രാവിലെ 11 മുതല്‍ വൈകീട്ട് 4 വരെയാണ് പ്രവേശനം. യോഗ്യരായവര്‍ അസ്സല്‍ രേഖകള്‍സഹിതം ഓഫീസില്‍ ഹാജരാകണം. മറ്റ് കോളേജുകളില്‍ പ്രവേശനം നേടിയതിനാല്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കാന്‍ കഴിയാത്തവര്‍ കോളേജില്‍ നിന്നുള്ള നൊ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും ഹാജരാക്കണം. ഫോണ്‍ 0494 2400223, 9539033666 www. cuiet.info

ബി.ടെക്. – എന്‍.ആര്‍.ഐ. പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജില്‍ (ഐ.ഇ.ടി.) വിവിധ ബ്രാഞ്ചുകളില്‍ ഒഴിവുള്ള എന്‍.ആര്‍.ഐ. സീറ്റുകളിലേക്ക് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. വിദ്യാര്‍ത്ഥികള്‍ 26-ന് മുമ്പ് കോളേജ് വെബ്‌സൈറ്റ് (www. cuiet.info) വഴി അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷയുടെ പ്രിന്റ്ഔട്ടും അനുബന്ധ രേഖകളും രജിസ്‌ട്രേഷന്‍ ഫീസായ 1000 രൂപയുടെ പ്രിന്‍സിപ്പാളുടെ പേരില്‍ മാറാവുന്ന ഡിമാന്റ് ഡ്രാഫ്റ്റും സഹിതം 29-ന് മുമ്പ് കോളേജില്‍ സമര്‍പ്പിക്കണം. ഫോണ്‍ 0494 2400223, 9188400223, 9539033666.

എം.എ. വുമണ്‍ സ്റ്റഡീസ് പ്രവേശനം

സര്‍വകലാശാലാ വുമണ്‍ സ്റ്റഡീസ് വിഭാഗത്തില്‍ എം.എ. വുമണ്‍ സ്റ്റഡീസ് പ്രവേശനം റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കുള്ള അഭിമുഖം 23-ന് രാവിലെ 10 മണിക്ക് പഠനവകുപ്പില്‍ നടക്കും. ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കുള്ള മെമ്മോ ഇ-മെയില്‍ ചെയ്തിട്ടുണ്ട്.

സി.ഡി.എം.ആര്‍.പി.-യില്‍ ഒഴിവുകള്‍

കാലിക്കറ്റ് സര്‍വകലാശാലാ സി.ഡി.എം.ആര്‍.പി.യില്‍ ഒഴിവുള്ള കേസ് കോ-ഓഡിനേറ്റര്‍ കം ലെയ്‌സണ്‍ ഓഫീസര്‍, സ്‌പെഷ്യല്‍ എഡ്യുക്കേറ്റര്‍ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. യോഗ്യതയും മറ്റ് വിശദവിവരങ്ങളും സര്‍വകലാശാലാ വെബ്‌സൈറ്റില്‍. യോഗ്യരായവര്‍ 27-ന് മുമ്പായി ഡയറക്ടര്‍, സി.ഡി.എം.ആര്‍.പി., സൈക്കോളജി പഠന വിഭാഗം, കാലിക്കറ്റ് സര്‍വകലാശാല, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പി.ഒ. പിന്‍ 673635 എന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. കേസ് കോ-ഓഡിനേറ്റര്‍ കം ലെയ്‌സണ്‍ ഓഫീസര്‍ തസ്തികയിലേക്ക് മുമ്പ് അപേക്ഷിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല.

ഫാബ്രിക് പെയ്ന്റിംഗ് സൗജന്യ പരിശീലനം

കാലിക്കറ്റ് സര്‍വകലാശാലാ ലൈഫ് ലോംങ് ലേണിംഗ് ആന്റ് എക്സ്റ്റന്‍ഷന്‍ വകുപ്പില്‍ ഫാബ്രിക് പെയ്ന്റിംഗ് ആന്റ് സാരി ഡിസൈനിംഗില്‍ സൗജന്യ പരിശീലനം നല്‍കുന്നു. ഡിസംബര്‍ 6-ന് ആരംഭിക്കുന്ന പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ വകുപ്പില്‍ നേരിട്ട് വന്ന് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. 10 ദിവസത്തെ പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും. പരിശീലനത്തിന് ആവശ്യമായ സാമഗ്രികളുടെ ചെലവ് സ്വയം വഹിക്കമം. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പങ്കെടുക്കാം. ഫോണ്‍ 9846149276, 8547684683.

എം.എ. ഉറുദു, അറബി പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാലാ ഉറുദു, അറബി പഠനവകുപ്പുകളില്‍ എം.എ. പ്രവേശന റാങ്ക്‌ലിസ്റ്റിലുള്‍പ്പെട്ട സംവരണവിഭാഗം വിദ്യാര്‍ത്ഥികള്‍ 24-ന് വൈകീട്ട് 5 മണിക്ക് മുമ്പായി അസ്സല്‍ രേഖകളുമായി അതത് പഠനവകുപ്പുകളില്‍ ഹാജരാകണം.

പ്രാക്ടിക്കല്‍ പരീക്ഷയും വൈവയും

2019 ബാച്ച് മൂന്ന്, നാല് സെമസ്റ്റര്‍ എം.പി.എഡ്. പരീക്ഷകളുടെയും കോവിഡ് സ്‌പെഷ്യല്‍ പരീക്ഷയും പ്രാക്ടിക്കല്‍ പരീക്ഷ ഡിസംബര്‍ 2, 3 തീയതികളില്‍ നടക്കും. നാലാം സെമസ്റ്റര്‍ എം.പി.എഡ്. ഏപ്രില്‍ 2021 പരീക്ഷയുടെ വൈവ ഡിസംബര്‍ 6, 7, 8 തീയതികളിലും നടക്കും.

പരീക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെയും എസ്.ഡി.ഇ., പ്രൈവറ്റ് രജിസ്‌ട്രേഷന്‍ വിഭാഗങ്ങളിലെയും ഒന്നാം സെമസ്റ്റര്‍ ബിരുദ കോഴ്‌സുകളുടെ നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ ഡിസംബര്‍ 13-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റില്‍.

നാലാം സെമസ്റ്റര്‍ ബി.പി.എഡ്. ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളില്‍ നവംബര്‍ 15-ന് നടക്കേണ്ടിയിരുന്ന പേപ്പര്‍ 17, കറക്ടീവ് ഫിസിക്കല്‍ എഡ്യുക്കേഷന്‍ 29-ന് പകല്‍ 1.30 മുതല്‍ 4.30 വരെ നടക്കും.

പുനര്‍മൂല്യനിര്‍ണയ ഫലം

രണ്ടാം സെമസ്റ്റര്‍ എം.എസ് സി ജനറല്‍ ബയോടെക്‌നോളജി ഏപ്രില്‍ 2020 പരീക്ഷയുടെയും മാത്തമറ്റിക്‌സ് നവംബര്‍ 2019 പരീക്ഷയുടെയും രണ്ടാം സെമസ്റ്റര്‍ എം.എസ് സി. സ്റ്റാറ്റിസ്റ്റിക്‌സ് ഏപ്രില്‍ 2020 പരീക്ഷയുടെയും എസ്.ഡി.ഇ. ബി.കോം., ബി.ബി.എ. ഏപ്രില്‍ 2020 പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

പുനര്‍മൂല്യനിര്‍ണയ അപേക്ഷ

മൂന്നാം സെമസ്റ്റര്‍ എം.എ. മ്യൂസിക്, വോക്കല്‍ നവംബര്‍ 2020 പരീക്ഷയുടെയും നാലാം സെമസ്റ്റര്‍ എം.എസ്.ഡബ്ല്യു., എം.എ. അറബിക്, സോഷ്യോളജി, ഹിസ്റ്ററി, എക്കണോമിക്‌സ്, പോസ്റ്റ് അഫ്‌സലുല്‍ ഉലമ, ഇസ്ലാമിക് സ്റ്റഡീസ് ഏപ്രില്‍ 2021 പരീക്ഷകളുടെയും പുനര്‍മൂല്യനിര്‍ണയത്തിന് ഡിസംബര്‍ 31 വരെ അപേക്ഷിക്കാം.

കോവിഡ് സ്‌പെഷ്യല്‍ പരീക്ഷ

ഒന്നാം സെമസ്റ്റര്‍ യു.ജി. കോമണ്‍, കോര്‍, മലയാളം കോംപ്ലിമെന്ററി കോഴ്‌സ് എന്നിവയുടെ നവംബര്‍ 2019 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് കോവിഡ് സ്‌പെഷ്യല്‍ പരീക്ഷക്ക് യോഗ്യരായവരുടെ ലിസ്റ്റ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. പരീക്ഷ ഡിസംബര്‍ 13-ന് തുടങ്ങും.

Kannur University Announcements: കണ്ണൂർ സർവകലാശാല

എം.കോം ഫിനാൻസ് പ്രവേശനം -പുതിയ കോഴ്സിലേക്ക് അപേക്ഷിക്കാം

കണ്ണൂർ സർവകലാശാലയുടെ കീഴിൽ ഉള്ള നീലേശ്വരം, മടികൈ മോഡൽ കോളേജിൽ 2021-22 അധ്യയന വർഷം തുടങ്ങുന്നതിനു അനുമതി ലഭിച്ച എം.കോം ഫിനാൻസ് പ്രോഗ്രാം പ്രവേശനത്തിന് കോളേജിൽ നേരിട്ടു അപേക്ഷ സമർപ്പിക്കാവുന്നതാണ്. 2021-22 അധ്യയന വർഷത്തെ പി ജി പ്രോസ്പെക്ട്സ് അടിസ്ഥാനമാക്കിയാണ് അഡ്മിഷൻ നടത്തുന്നത്. താല്പര്യമുള്ളവർ കോളേജ് നിഷ്കർഷിക്കുന്നത് പ്രകാരം ഓൺലൈൻ ആയോ ഓഫ്‌ലൈൻ ആയോ അപേക്ഷ സമർപ്പിക്കേണ്ടതാണ്. രജിസ്ട്രേഷൻ ഫീ ഇനത്തിൽ ജനറൽ വിഭാഗം 420/- രൂപ (എസ് സി / എസ് ടി വിഭാഗം 100/- രൂപ )SBI collect Kannur university മുഖാന്തരം അടയ്‌ക്കേണ്ടതാണ്. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി 25.11.2021 ആണ്. ഫോൺ:0467 2240911, 9447070714

രണ്ടാം വർഷ പി ജി (വിദൂര വിദ്യാഭ്യാസം ) ഹാൾ ടിക്കറ്റുകൾ

ഡിസംബർ 1 നു അആരംഭിക്കുന്ന രണ്ടാം വർഷ പി ജി (വിദൂര വിദ്യാഭ്യാസം) 2017 ,2018 , 2019 അഡ്മിഷൻ വിദ്യാര്ഥികളുൾടെ ഹാൾ ടിക്കറ്റുകൾ യൂണിവേഴ്സിറ്റി വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ് .ഹാൾ ടിക്കറ്റുകൾ പ്രിന്റ് എടുത്തു ഫോട്ടോ പതിച്ചു അറ്റസ്റ് ചെയ്‌ത്‌, അതിൽ പറഞ്ഞിരിക്കുന്ന . സെന്ററിൽ പരീക്ഷക്ക് ഹാജരാകേണ്ടതാണ് .

2016 അഡ്മിഷനും അതിനു മുമ്പുമുള്ള വിദ്യാർത്ഥികൾ താഴെ പറയുന്ന പരീക്ഷാ കേന്ദ്രങ്ങളിൽ നിന്നും ഹാൾ ടിക്കറ്റുകൾ വാങ്ങി, അവിടെ തന്നെ പരീക്ഷ എഴുതേണ്ടതാണ് . ഹാൾ ടിക്കറ്റുകൾ ഇന്നുമുതൽ ലഭ്യമാണ്.

അപേക്ഷിച്ച പരീക്ഷാ സെന്ററുകളും അനുവദിച്ച സെന്ററുകളും: (അനുവദിച്ച സെന്ററുകൾ ബ്രാക്കറ്റിൽ )

1 . ജി.പി.എം. കോളേജ് , മഞ്ചേശ്വരം, ഗവ. കോളേജ് കാസർഗോഡ് , സെന്റ് പയസ് കോളേജ് രാജപുരം , നെഹ്‌റു കോളേജ് കാഞ്ഞങ്ങാട് (ഗവ.കോളേജ് , കാസർഗോഡ്)

2 . പയ്യന്നൂർ കോളേജ്, സർ സയ്യദ് കോളേജ് തളിപ്പറമ്പ, സി.എ .എസ് . കോളേജ് മാടായി , എസ് .ഇ.എസ് . കോളേജ്, ശ്രീകണ്ഠപുരം ( സർ സയ്യദ് കോളേജ്, തളിപ്പറമ്പ)

3 .ബ്രണ്ണൻ കോളേജ് തലശ്ശേരി, കെ.എം.എം. കോളേജ് പള്ളിക്കുന്ന് , എസ്.എൻ. കോളേജ് തോട്ടട ( എസ്.എൻ. കോളേജ് തോട്ടട)

4 . നിർമ്മലഗിരി കോളേജ് കൂത്തുപറമ്പ , പി.ആർ.എൻ.എസ.എസ. കോളേജ് മട്ടന്നൂർ, എം.ജി.കോളേജ് ഇരിട്ടി (എം.ജി.കോളേജ്, ഇരിട്ടി)

5 . ഗവ. കോളേജ്, മാനന്തവാടി (ഗവ. കോളേജ്, മാനന്തവാടി)

എൽ.എൽ. എം സീറ്റ് ഒഴിവ്

കണ്ണൂർ സർവകലാശാലയുടെ മഞ്ചേശ്വരം നിയമ പഠന വകുപ്പിൽ എൽ.എൽ. എം കോഴ്സിൽ പ്രവേശനത്തിനു താഴേ പറയുന്ന വിഭാഗങ്ങളിൽ സീറ്റ് ഒഴിവുണ്ട്. ST- 1, SC-3, General 6, Muslim 1, ETB 2, OBH 1, OBX / LC : 1 ) താത്പര്യമുള്ള വിദ്യാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം 27.11.2021 ശനിയാഴ്ച്ചന് 11 മണിക്ക് വകുപ്പ് മേധാവിക്ക് മുമ്പാകെ ഹാജരാവേണ്ടതാണ്.വിലാസം :-സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ്, മഞ്ചേശ്വരം ക്യാമ്പസ്, മഞ്ചേശ്വരം ( പി.ഒ ), കാസറഗോഡ് ഫോൺ: 9961936451.

Read More: University Announcements 22 November 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: University announcements 22 november 2021

Next Story
Kerala SSLC class X Result 2019 How to Check: എസ്എസ്എൽസി പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്സൈറ്റുകൾKerala SSLC class X Result,sslc, sslc result, sslc 10th class result, kerala sslc result 2019, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com