scorecardresearch

University Announcements 22 May 2023: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 22 May 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university news, education, ie malayalam
University News

University Announcements 22 May 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.

Kerala University Announcements: കേരള സര്‍വകലാശാല

പരീക്ഷാഫലം

കേരളസര്‍വകലാശാല 2022 മെയില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.എസ്സി.സൈക്കോളജി (റെഗുലര്‍/സപ്ലിമെന്‍ററി/മേഴ്സി ചാന്‍സ്), എം.എ. സൈക്കോളജി (മേഴ്സി ചാന്‍സ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കുള്ള അവസാന തീയതി 2023 മെയ് 30. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍. സൂക്ഷ്മപരിശോധനയ്ക്ക് റെഗുലര്‍ വിദ്യാര്‍ത്ഥികളുംസപ്ലിമെന്‍ററി/ഇംപ്രൂവ്മെന്‍റ്/മേഴ്സി ചാന്‍സ് വിദ്യാര്‍ത്ഥികളും ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ടതാണ്.

റെഗുലര്‍ വിദ്യാര്‍ത്ഥികളുടെ അപേക്ഷാഫീസ് ഓണ്‍ലൈന്‍ പോര്‍ട്ടല്‍ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളു. സര്‍വകലാശാലയുടേതുള്‍പ്പെടെ മറ്റൊരു മാര്‍ഗ്ഗത്തിലൂടെയും അടയ്ക്കുന്ന തുക പരിഗണിക്കുന്നതല്ല.

കേരളസര്‍വകലാശാല 2022 മെയില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.എസ്സി. ഹോം സയന്‍സ്, എം.എസ്സി. ഹോം സയന്‍സ്, എം.എസ്സി. ഹോം സയന്‍സ്, എം.എസ്സി. ഹോം സയന്‍സ്, എം.എസ്സി. ബയോകെമിസ്ട്രി, എം.എസ്സി. സ്റ്റാറ്റിറ്റിക്സ് & എം.എ. സാന്‍സ്ക്രിറ്റ് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍ (റെഗുലര്‍/സ്പ്ലിമെന്‍ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

സൂക്ഷ്മപരിശോധനയ്ക്കുള്ള അവസാന തീയതി 2023 മെയ് 29. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

കേരളസര്‍വകലാശാല 2022 മെയില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.എസ്സി. പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കുള്ള അവസാന തീയതി 2023 മെയ് 30. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍. സൂക്ഷ്മപരിശോധനയ്ക്കായി ഓണ്‍ലൈനായി അപേക്ഷിക്കുക.

കേരളസര്‍വകലാശാല 2022 മെയില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.എ. പി.ജി റെഗുലര്‍/സെമസ്റ്റര്‍ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കുള്ള അപേക്ഷകള്‍ 2023 മെയ് 31 ന് മുന്‍പ് ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷാഫീസ് ഓണ്‍ലൈന്‍ പോര്‍ട്ടല്‍ മുഖേന
മാത്രമേ സ്വീകരിക്കുകയുള്ളു. സര്‍വകലാശാലയുടേതുള്‍പ്പെടെ മറ്റൊരു മാര്‍ഗ്ഗത്തിലൂ
ടെയും അടയ്ക്കുന്ന തുക പരിഗണിക്കുന്നതല്ല.

കേരളസര്‍വകലാശാല 2022 ജൂണില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ ഇന്‍റഗ്രേറ്റഡ് പഞ്ചവത്സര ബി.എ. എല്‍.എല്‍.ബി/ബി.കോം. എല്‍.എല്‍.ബി/ബി.ബി.എ. എല്‍.എല്‍.ബി റഗുലര്‍ (2021 അഡ്മിഷന്‍), സപ്ലിമെന്‍ററി (2012-2020 അഡ്മിഷന്‍), മേഴ്സി ചാന്‍സ് (2011 അഡ്മിഷന്‍) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമായി മെയ് 30 വരെ അപേക്ഷിക്കാവുന്നതാണ്. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

പ്രാക്ടിക്കല്‍

കേരളസര്‍വകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗം 2023 ഏപ്രില്‍, മെയ് മാസങ്ങളില്‍ നടത്തിയ അഞ്ച്, ആറ് സെമസ്റ്റര്‍ ബി.എസ്സി കമ്പ്യൂട്ടര്‍ സയന്‍സ്/ബി.സി.എ. ഡിഗ്രി പരീക്ഷയുടെ (2020 അഡ്മിഷന്‍ റെഗുലര്‍ 2018 & 2019 അഡ്മിഷന്‍ സപ്ലിമെന്‍ററി) പ്രാക്ടിക്കല്‍ പരീക്ഷകള്‍ 2023 മെയ് 29 മുതല്‍ കാര്യവട്ടം വിദൂരവിദ്യാഭ്യാസ കേന്ദ്രത്തില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

പരീക്ഷ

ഒന്നാം സെമസ്റ്റര്‍ ബി.വോക്. ഓര്‍ഗാനിക് ഫാമിങ് സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് നവംബര്‍ 2021 പരീക്ഷകള്‍ 29-ന് തുടങ്ങും.
അഫിലിയേറ്റഡ് കോളേജ് വിദ്യാര്‍ഥികളുടെ നാലാം സെമസ്റ്റര്‍ (സി.യു.സി.ബി.സി.എസ്.എസ്.-യു.ജി.) ബി.ടി.എ., ബി.എ. മള്‍ട്ടിമീഡിയ, ബി.എ. അഫ്‌സല്‍ ഉല്‍ ഉലമ, ബി.എ. വിഷ്വല്‍ കമ്യൂണിക്കേഷന്‍, ബി.എ. ടെലിവിഷന്‍ ആന്‍ഡ് ഫിലിം, ബി.എസ് സി. ഇന്‍ ആള്‍ട്ടര്‍നേറ്റ് പാറ്റേണ്‍, ബി.സി.എ., ബി.എ., ബി.എസ്.ഡബ്ല്യൂ. സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് ഏപ്രില്‍ 2023 പരീക്ഷകള്‍ പുതുക്കിയ ടൈം ടേബിള്‍ പ്രകാരം 31-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റില്‍.  

നാലാം സെമസ്റ്റര്‍ ബി.എ., ബി.എസ് സി. അനുബന്ധവിഷയങ്ങളുടെ (സി.ബി.സി.എസ്.എസ്.-യു.ജി.)
റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് ഏപ്രില്‍ 2023 പരീക്ഷകള്‍ മെയ് 31-ന് തുടങ്ങും.

പരീക്ഷാഫലം

ബി.ബി.എ. എല്‍.എല്‍.ബി. 2016 പ്രവേശനം, എല്‍.എല്‍.ബി. യൂണിറ്ററി (2018 പ്രവേശനം) ജനുവരി 2023 ഇന്റേണല്‍ ഇംപ്രൂവ്‌മെന്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റര്‍ ബി.ടെക്. (പാര്‍ട്ട് ടൈം-2009) സ്‌കീം പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസ് പുനഃപരിശോധന, പകര്‍പ്പ് എന്നിവക്ക് ജൂണ്‍ ഏഴ് വരെ ഓണ്‍ലൈനായി അപേക്ഷിക്കാം

ഹാള്‍ടിക്കറ്റ്

മെയ് 26-ന് തുടങ്ങുന്ന അദീബ് ഇ ഫാസില്‍ ഫൈനല്‍ റഗുലര്‍, സപ്ലിമെന്ററി ഏപ്രില്‍/മെയ് 2023 പരീക്ഷയുടെ ഹാള്‍ടിക്കറ്റ് 23 മുതല്‍ അതത് പരീക്ഷാ കേന്ദ്രങ്ങളില്‍ ലഭ്യമാകും.

പരീക്ഷാ രജിസ്‌ട്രേഷന്‍

എട്ടാം സെമസ്റ്റര്‍ ബി.ആര്‍ക്. (2017 സ്‌കീം, 2019 പ്രവേശനം) മെയ് 2023 റഗുലര്‍ പരീക്ഷക്ക് പിഴയില്ലാതെ 29 വരെയും 170 രൂപ പിഴയോടെ 31 വരെയും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. 

MG University Announcements: എംജി സര്‍വകലാശാല

സ്‌പെഷ്യൽ കോംപ്രിഹെൻസീവ് വൈവാ വോസി

ത്രിവത്സര എൽ.എൽ.ബി(2019 മുതൽ 2022 വരെ ബാച്ച്), പത്താം സെമസ്റ്റർ പഞ്ചവത്സര ഇൻറഗ്രേറ്റഡ് ബി.എ, ബി.ബി.എ, ബി.കോം എൽ.എൽ.ബി(ഓണേഴ്‌സ് – 2017 അഡ്മിഷൻ റഗുലർ, 2017നു മുൻപുള്ള അഡ്മിഷൻ സപ്ലിമെൻററി – ഡിസംബർ 2022)  കോഴ്‌സിൻറെ എക്‌സ്റ്റേണൽ, പ്രാക്ടിക്കൽ ഉൾപ്പെടെ എല്ലാ വിഷയങ്ങളും വിജയിക്കുകയും വൈവ പരീക്ഷ മാത്രം പരാജയപ്പെടുകയും ചെയ്തവർക്കായി സ്‌പെഷ്യൽ കോംപ്രിഹെൻസീവ് വൈവ വോസി പരീക്ഷ നടത്തും.

വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷ ഓൺലൈനിൽ 7500 രൂപ ഫീസ് അടച്ച രസീത് സഹിതം മെയ് 31 വരെ സമർപ്പിക്കാം.

വിശദവിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ

പരീക്ഷയ്ക്ക് അപേക്ഷിക്കാം

ജുൺ 12 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ എം.എസ്.സി മെഡിക്കൽ ഡോക്യുമെൻറേഷൻ(2021 അഡ്മിഷൻ റഗുലർ, 2018 മുതൽ 2020 വരെ അഡ്മിഷനുകൾ സപ്ലിമെൻററി, 2017 അഡ്മിഷൻ ആദ്യ മെഴ്‌സി ചാൻസ്, 2016 അഡ്മിഷൻ സെക്കൻറ് മെഴ്‌സി ചാൻസ്), മാസ്റ്റർ ഓഫ് അപ്ലൈഡ് സയൻസ് ഇൻ മെഡിക്കൽ ഡോക്യുമെൻറേഷൻ(2011 മുതൽ 2015 വരെ അഡ്മിഷനുകൾ രണ്ടാം മെഴ്‌സി ചാൻസ്, 2009,2010 അഡ്മിഷനുകൾ മൂന്നാം മെഴ്‌സി ചാൻസ്) പരീക്ഷകൾക്ക് ജൂൺ ഒന്നു വരെ ഫീസ് അടച്ച് അപേക്ഷ നൽകാം

ജൂൺ രണ്ടിനു ഫൈനോടു കൂടിയും ജൂൺ മൂന്നിനു സൂപ്പർഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും.   കൂടുതൽ വിവരങ്ങൾ സർവകലാശാലാ വെബ്‌സൈറ്റിൽ.

പ്രോജക്ട് ഡിസ്സർട്ടേഷൻ,വൈവ വോസി

ആറാം സെമസ്റ്റർ ബ്രോഡ്കാസ്റ്റിംഗ് ആൻറ് ജേണലിസം(2020 അഡ്മിഷൻ റഗുലർ – മാർച്ച് 2023) പരീക്ഷയുടെ പ്രാക്ടിക്കൽ, പ്രോജക്ട് ഡിസ്സെർട്ടേഷൻ, വൈവ വോസി പരീക്ഷകൾ മെയ് 25,26 തീയതികളിൽ കാലടി ശ്രീ ശങ്കര കോളജിൽ നടത്തും.

ആറാം സെമസ്റ്റർ ഐ.എം.സി.എ(2019 അഡ്മിഷൻ റഗുലർ, 2018,2017 അഡ്മിഷനുകൾ സപ്ലിമെൻററി), ഡി.ഡി.എം.സി.എ(2016,2015 അഡ്മിഷനുകൾ സപ്ലിമെൻററി, 2014 അഡ്മിഷൻ മെഴ്‌സി ചാൻസ് – മാർച്ച് 2023) പരീക്ഷയുടെ പ്രോജക്ട് ഡിസ്സെർട്ടേഷൻ, വൈവ വോസി പരീക്ഷകൾ മെയ് ഒന്നു മുതൽ ഏഴു വരെ അതത് കോളജുകളിൽ നടത്തും.

പ്രാക്ടിക്കൽ

ഒന്നാം സെമസ്റ്റർ എം.എസ്.സി ബയോനാനോടെക്‌നോളജി(സി.എസ്.എസ്.  2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2019 മുതൽ 2021 വരെ അഡ്മിഷൻ സപ്ലിമെൻററി – മാർച്ച് 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ മെയ് 25,26 തീയതികളിൽ അതത് കോളജുകളിൽ നടക്കും.

പരീക്ഷാഫലം

2022 നവംബറിൽ നടന്ന രണ്ടാം സെമസ്റ്റർ എം.എ തമിഴ് പി.ജി.സി.എസ്.എസ് (റഗുലർ, സപ്ലിമെൻററി, ഇംപ്രൂവ്‌മെൻറ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ജൂൺ നാലു വരെ ഓൺലൈനിൽ ഫീസ് അടച്ച് അപേക്ഷിക്കാം.

2023 മാർച്ചിൽ നടത്തിയ ആറാം സെമസ്റ്റർ സി.ബി.സി.എസ് ബി.എ മോഡൽ 1,2,3(2020 അഡ്മിഷൻ റഗുലർ, 2017 മുതൽ 2019 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ജൂൺ നാലു വരെ ഓൺലൈനിൽ ഫീസ് അടച്ച് അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റർ എം.എ പൊളിറ്റിക്കൽ സയൻസ് (പി.ജി.സി.എസ്.എസ് – റഗുലർ,ഇംപ്രൂവ്‌മെൻറ്,സപ്ലിമെൻററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ജൂൺ നാലു വരെ ഓൺലൈനിൽ ഫീസ് അടച്ച് അപേക്ഷിക്കാം.

കഴിഞ്ഞ ഓഗസ്റ്റിൽ നടന്ന നാലാം സെമസ്റ്റർ ബാച്ച്‌ലർ ഓഫ് ഫിസിയോതെറാപ്പി(2008 മുതൽ 2013 വരെ അഡ്മിഷനുകൾ ഫസ്റ്റ് മെഴ്‌സി ചാൻസ്, 2014 മുതൽ 2016 വരെ അഡ്മിഷനുകൾ സപ്ലിമെൻററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷ ജൂൺ നാലു വരെ ഫീസ് അടച്ച് പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ സമർപ്പിക്കാം.

മൂന്നാം സെമസ്റ്റർ എം.എ മലയാളം(പി.ജി.സി.എസ്.എസ് (2012 മുതൽ 2016 വരെ അഡ്മിഷനുകൾ സപ്ലിമെൻററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷ ജൂൺ ഒൻപതു വരെ ഫീസ് അടച്ച് പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ സമർപ്പിക്കാം.

നാലാം സെമസ്റ്റർ എം.എ എക്കണോമിക്‌സ് (പി.ജി.സി.എസ്.എസ് – 2020 അഡ്മിഷൻ റഗുലർ – ഓഗസ്റ്റ് 2022) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ജൂൺ നാലു വരെ ഓൺലൈനിൽ ഫീസ് അടച്ച് അപേക്ഷിക്കാം.

Kannur University Announcements: കണ്ണൂർ സർവകലാശാല

സെനറ്റ് തെരഞ്ഞെടുപ്പ്  

കണ്ണൂർ സർവകലാശാല സെനറ്റ്  തിരഞ്ഞെടുപ്പിനുള്ള നടപടികൾ ആരംഭിച്ചു. വിവിധ മണ്ഡലങ്ങളിലെ വോട്ടർപട്ടികകൾ  2023  ജൂൺ  21,22,23,24 തിയ്യതികളിൽ സർവകലാശാല ഓഫീസിൽ  പ്രസിദ്ധികരിക്കുന്നതാണ്. വിശദവിവരങ്ങൾക്ക് സർവകലാശാല വെബ്‌സൈറ്റ്   സന്ദർശിക്കുക.

ഹാൾ ടിക്കറ്റ് 

മെയ്  24 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ പി .ജി .ഡി . എൽ . ഡി   (റഗുലർ /സപ്ലിമെന്ററി ) നവംബർ 2022  പരീക്ഷയുടെ ഹാൾ ടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഓഫ് ലൈൻ ആയി സപ്ലിമെന്ററി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ പരീക്ഷ കേന്ദ്രത്തിൽ നിന്ന് ഹാൾടിക്കറ്റ് കൈപ്പറ്റേണ്ടതാണ്.

അസൈൻമെന്റ് 

കണ്ണൂർ സർവകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ മൂന്നാം  സെമസ്റ്റർ ബിരുദാനന്തര ബിരുദ  പ്രോഗ്രാമ്മുകളുടെ ഇന്റേണൽ ഇവാലുവേഷൻറെ, (നവംബർ 2022  സെഷൻ) ഭാഗമായുള്ള    അസൈൻമെന്റ് 2023 ജൂൺ 12 ,  4  മണിവരെ വിദൂര വിദ്യാഭ്യാസ വിഭാഗം ഓഫിസിൽ  സമർപ്പിക്കാവുന്നതാണ്. അസൈൻമെന്റ് ചോദ്യങ്ങളും മാർഗനിർദേശങ്ങളും സർവകലാശാല വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്. 

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 22 may 2023