scorecardresearch

University Announcements 22 June 2023: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 22 June 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

University Announcements 22 June 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

author-image
Education Desk
New Update
University Announcements

University Announcements

University Announcements 22 June 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.

Advertisment

Kerala University Announcements: കേരള സര്‍വകലാശാല

പരീക്ഷാഫീസ്

കേരളസര്‍വകലാശാല 2023 ജൂലൈ 21 ന് ആരംഭിക്കുന്ന എട്ടാം സെമസ്റ്റര്‍ ഇന്‍റഗ്രേറ്റഡ് പഞ്ചവത്സര ബി.എ.എല്‍.എല്‍.ബി. മേഴ്സിചാന്‍സ് (2012 അഡ്മിഷന്‍) പരീക്ഷയ്ക്ക് പിഴകൂടാതെ ജൂണ്‍ 24 വരെയും 150 രൂപ പിഴയോടെ ജൂണ്‍ 29 വരെയും 400 രൂപ പിഴയോടെ ജൂലൈ 1 വരെയും ഓഫ്ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

കേരളസര്‍വകലാശാല 2023 ജൂലൈ 21 ന് ആരംഭിക്കുന്ന എട്ടാം സെമസ്റ്റര്‍ ഇന്‍റഗ്രേറ്റഡ് പഞ്ചവത്സര ബി.എ.എല്‍.എല്‍.ബി./ബി.കോം.എല്‍.എല്‍.ബി./ബി.ബി.എ.എല്‍.എല്‍.ബി. (റെഗുലര്‍ - 2019 അഡ്മിഷന്‍, സപ്ലിമെന്‍ററി - 2013 - 2018 അഡ്മിഷന്‍) പരീക്ഷയ്ക്ക് പിഴകൂടാതെ ജൂണ്‍ 24 വരെയും 150 രൂപ പിഴയോടെ ജൂണ്‍ 29 വരെയും 400 രൂപ പിഴയോടെ ജൂലൈ 1 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍. സൂക്ഷ്മപരിശോധന

കേരളസര്‍വകലാശാലയുടെ ആറാം സെമസ്റ്റര്‍ ബി.എസ്സി. സി.ബി.സി.എസ്., ഏപ്രില്‍ 2023 പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള വിദ്യാര്‍ത്ഥികള്‍ ഫോട്ടോ പതിച്ച ഐ.ഡി. കാര്‍ഡും ഹാള്‍ടിക്കറ്റുമായി റീവാല്യുവേഷന്‍ സെക്ഷനില്‍ ഇ.ജെ. - കക (രണ്ട്) ജൂണ്‍ 23 മുതല്‍ ജൂലൈ 01 വരെയുള്ള പ്രവൃത്തി ദിനങ്ങളില്‍ ഹാജരാകേണ്ടതാണ്.

Advertisment

മാസ്റ്റര്‍ ഓഫ് വിഷ്വല്‍ ആര്‍ട്സ് ഇന്‍ പെയിന്‍റിംഗ്,

മാസ്റ്റര്‍ ഓഫ് വിഷ്വല്‍ ആര്‍ട്സ് ഇന്‍ ആര്‍ട്ട് ഹിസ്റ്ററി - അപേക്ഷ ക്ഷണിക്കുന്നു കേരള സര്‍വകലാശാലയുടെ കീഴിലുള്ള രാജാ രവി വര്‍മ്മ സെന്‍റര്‍ ഓഫ് എക്സലന്‍സ് ഫോര്‍ വിഷ്വല്‍ ആര്‍ട്സിലേക്ക് മാസ്റ്റര്‍ ഓഫ് വിഷ്വല്‍ ആര്‍ട്സ് ഇന്‍ പെയിന്‍റിംഗ്, മാസ്റ്റര്‍ ഓഫ് വിഷ്വല്‍ ആര്‍ട്സ് ഇന്‍ ആര്‍ട്ട് ഹിസ്റ്ററി എന്നീ കോഴ്സുകളിലേക്ക് 2023-24 വര്‍ഷത്തേക്കുള്ള അപേക്ഷകള്‍ ക്ഷണിക്കുന്നു.

മേല്‍ സൂചിപ്പിച്ച കോഴ്സുകളിലേക്ക് പ്രവേശനത്തിനായുള്ള തീയതികള്‍ ചുവടെ ചേര്‍ക്കുന്നു. പൂരിപ്പിച്ച അപേക്ഷകള്‍ സമര്‍പ്പിക്കാാനുള്ള അവസാന തീയതി:2023 ജൂലൈ 14., പ്രവേശന പരീക്ഷ: 2023 ആഗസ്റ്റ് 2., അഭിമുഖം: 2023 ആഗസ്റ്റ് 10., ക്ലാസ്സുകള്‍ ആരംഭിക്കുന്ന തീയതി: 2023 ആഗസ്റ്റ് 24.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

ഗോത്രവിദ്യാര്‍ത്ഥികളുടെ ഉന്നതപഠനത്തിന്ജ്ഞാനദീപം പദ്ധതികള്‍

ഗോത്രവിദ്യാര്‍ത്ഥികളുടെ ഉന്നതവിദ്യാഭ്യാസ പുരോഗതിക്കായി കാലിക്കറ്റ് സര്‍വകലാശാലാ യുനസ്‌കോ ചെയര്‍ ഓണ്‍ ഇന്‍ഡിജനസ് കള്‍ച്ചറല്‍ ഹെറിറ്റേജ് ആന്റ് സസ്റ്റൈനബിള്‍ ഡവലപ്‌മെനന്റ് ജ്ഞാനദീപം പദ്ധതികള്‍ നടപ്പിലാക്കുന്നു. ഉന്നതവിദ്യാഭ്യാസത്തിലൂടെ ആദിവാസി യുവതയെ ശക്തിപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. തുടക്കത്തില്‍ വയനാട് ജില്ലയിലെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ ശില്‍പശാലകള്‍ നടത്തും. കരിയര്‍ കൗണ്‍സിലിംഗ്, കോഴ്‌സ് തെരഞ്ഞെടുപ്പ്, സ്‌കോളര്‍ഷിപ്പ് അവസരങ്ങള്‍, സ്ഥാപന തെരഞ്ഞെടുപ്പും അപേക്ഷയും, ടെസ്റ്റുകള്‍ക്കു വേണ്ടിയുള്ള ഒരുക്കം, മെന്റര്‍ഷിപ്പും പിന്തുണയും തുടങ്ങിയവയില്‍ ഉപദേശനിര്‍ദ്ദേശങ്ങള്‍ നല്‍കും. യുനസ്‌കോ ചെയര്‍ ഹോള്‍ഡറും സുവോളജി പഠനവിഭാഗം പ്രൊഫസറുമായ ഡോ. ഇ. പുഷ്പലതയാണ് പദ്ധതികള്‍ക്ക് നേതൃത്വം നല്‍കുന്നത്.

ബിരുദപഠനം തുടരാം

കാലിക്കറ്റ് സര്‍വകലാശാലാ എസ്.ഡി.ഇ. 2021 പ്രവേശനം എം.എ. എക്കണോമിക്‌സ്, സോഷ്യോളജി, ഹിന്ദി, ഫിലോസഫി, സംസ്‌കൃതം, പൊളിറ്റിക്‌സ്, ഹിസ്റ്ററി, അറബിക്, എം.എസ് സി. മാത്തമറ്റിക്‌സ്, എം.കോം. വിദ്യാര്‍ത്ഥികളില്‍ ഒന്നാം സെമസ്റ്റര്‍ പരീക്ഷക്ക് അപേക്ഷിച്ച് പഠനം മുടങ്ങിയവര്‍ക്ക് തുടര്‍പഠനത്തിന് അവസരം. പ്രസ്തുത കോഴ്‌സിന്റെ രണ്ടാം സെമസ്റ്ററില്‍ പുനഃപ്രവേശനത്തിന് 25 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. 2020-ല്‍ പ്രവേശനം നേടിയ പ്രൈവറ്റ് രജിസട്രേഷന്‍ വിദ്യാര്‍ത്ഥികള്‍ അപേക്ഷിക്കേണ്ടതില്ല. വിശദവിവരങ്ങള്‍ എസ്.ഡി.ഇ. വെബ്‌സൈറ്റില്‍. ഫോണ്‍ 0494  2407356, 2407494.  

സി.യു.എസ്.എസ്.പി. സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം

കാലിക്കറ്റ് സര്‍വകലാശാലാ പ്രൈവറ്റ് രജിസ്‌ട്രേഷന്‍ 2020 പ്രവേശനം സി.ബി.സി.എസ്.എസ്.-യു.ജി. വിദ്യാര്‍ത്ഥികള്‍ 6 ദിവസത്തെ സാമൂഹ്യസേവനം നിര്‍വഹിച്ചതിന്റെ സി.യു.എസ്.എസ്.പി. സര്‍ട്ടിഫിക്കറ്റ് സ്റ്റുഡന്റ്‌സ് പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്തിരുന്നു. പ്രസ്തുത സര്‍ട്ടിഫിക്കറ്റുകളില്‍ പരിശോധിച്ച് അപാകത കണ്ടെത്തി തള്ളിയത് പുതുക്കി അപ് ലോഡ് ചെയ്യാത്തവരും അപ്‌ലോഡ് ചെയ്ത സര്‍ട്ടിഫിക്കറ്റുകളുടെ സ്റ്റാറ്റസ് 'നോട്ട് വെരിഫെയ്ഡ്' കാണിക്കുന്നവരും പുതുക്കിയ സര്‍ട്ടിഫിക്കറ്റ് എസ്.ഡി.ഇ. പ്രൈവറ്റ് രജിസ്‌ട്രേഷന്‍ വിഭാഗത്തില്‍ നേരിട്ട് സമര്‍പ്പിക്കണം. ഫോണ്‍ - 04942 400288,04942 407356.

കോഷന്‍ ഡെപ്പോസിറ്റ്

കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജില്‍ 2014-18, 2016-20 ബാച്ചുകളിലെ വിദ്യാര്‍ത്ഥികളില്‍ കോഷന്‍ ഡെപ്പോസിറ്റ് തുക ഇതുവരെയും കൈപ്പറ്റാത്തവര്‍ ജൂലൈ 22-നകം തിരിച്ചറിയല്‍ കാര്‍ഡ് സഹിതം ഓഫീസില്‍ ഹാജരായി തുക കൈപ്പറ്റേണ്ടതാണ്. അല്ലാത്തപക്ഷം, പ്രസ്തുത തുക ഇനിയൊരറിയിപ്പില്ലാതെ സര്‍വകലാശാലാ ഫണ്ടിലേക്ക് തിരിച്ചടയ്ക്കുന്നതാണ്. തുക കൈപ്പറ്റാനുള്ള വിദ്യാര്‍ത്ഥികളുടെ വിശദവിവരങ്ങള്‍ കോളേജ് വെബ്‌സൈറ്റില്‍. ഫോണ്‍ 0494-2400223, 9995999208.

റീഫണ്ട് സേവനനിരക്കില്‍ മാറ്റം

സര്‍വകലാശാലയുടേതല്ലാത്ത തെറ്റ് കൊണ്ട് സംഭവിക്കുന്ന റീഫണ്ട് അപേക്ഷകളുട സേവനനിരക്ക് ജൂലൈ 1 മുതല്‍ 115 രൂപയില്‍ നിന്നും 125 രൂപയാക്കി പുതുക്കി നിശ്ചയിച്ചിരിക്കുന്നു.   പി.ആര്‍. 713/2023

കാലിക്കറ്റ് സര്‍വകലാശാലാ അക്കാദമിക് കൗണ്‍സില്‍ യോഗം

കാലിക്കറ്റ് സര്‍വകലാശാലാ അക്കാദമിക് കൗണ്‍സില്‍ പ്രത്യേക യോഗം ജൂണ്‍ 29-ന് നടത്താനിരുന്നത് ജൂണ്‍ 27-ലേക്ക് മാറ്റി. രാവിലെ 10 മണിക്ക് സെനറ്റ് ഹൗസിലാണ് യോഗം.  

MG University Announcements: എംജി സര്‍വകലാശാല

എം.ജി പി.ജി ഏകജാലകം; സ്പോര്‍ട്സ്, കള്‍ച്ചറല്‍, വികലാംഗ ക്വാട്ടയുടെ അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

മഹാത്മാ ഗാന്ധി സര്‍വകലാശാലയുടെ ബിരുദാനന്തര ബിരുദ ഏകജാലക പ്രവേശനത്തിന്‍റെ സ്പോര്‍ട്സ്, കള്‍ച്ചറല്‍, വികലാംഗ ക്വാട്ടകളിലേക്കുള്ള അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ കോളജുകളുമായി ബന്ധപ്പെട്ട് നാളെ(ജൂണ്‍ 24) വൈകുന്നേരം നാലിനു മുന്‍പ് പ്രവേശനം നേടണം.

ഇതിനു ശേഷം ഈ ക്വാട്ടകളിലേക്ക് പ്രവേശനം അനുവദിക്കില്ല. പ്രവേശന സാധ്യതാ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ കോളജുകള്‍ നിര്‍ദേശിക്കുന്ന സമയത്തുതന്നെ ഹാജരായി പ്രവേശനം നേടണം. അല്ലാത്ത പക്ഷം അവസരം നഷ്ടപ്പെടുന്നതാണ്.

ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്‍റ് കോഴ്സ്

മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ അന്തര്‍സര്‍വകലാശാലാ ഭിന്നശേഷിപഠന കേന്ദ്രം(ഐ.യു.സി.ഡി.എസ്) ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്‍റ്(ജി.ഡി.എ) കോഴ്സ് ആരംഭിക്കുന്നു.

നാട്ടിലും വിദേശത്തും ആശുപത്രികളില്‍ നഴ്സുമാരെയും ഡോക്ടര്‍മാരെയും സഹായിക്കുന്ന അസിസ്റ്റന്‍റ് നഴ്സ് തസ്തികയില്‍ ജോലി ലഭിക്കുവാന്‍ ഉപകരിക്കുന്ന മൂന്നു മാസത്തെ കോഴ്സില്‍ ഒരു മാസത്തെ ആശുപത്രി പരിശീലനവും പ്ലേസ്മെന്‍റ് സഹായവുമുണ്ട്.
സര്‍വകലാശാലയില്‍ വച്ചു നടക്കുന്ന ഓണ്‍ലൈന്‍ ക്ലാസുകളും ഓഫ്ലൈന്‍ ക്ലാസുകളും ജൂലൈ 10ന് ആരംഭിക്കും. ഫോണ്‍: 9946299968, 9744309884. ഇ-മെയില്‍- iucdsmgu@mgu.ac.in.

വൈവ വോസി

നാലാം സെമസ്റ്റര്‍ ബി.വോക് ടൂറിസം ആന്‍റ് ഹോസ്പിറ്റാലിറ്റി, ടൂറിസം ആന്‍റ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്‍റ്, ടൂറിസം അഡ്മിനിസ്ട്രേഷന്‍ ആന്‍റ് ഹോസ്പിറ്റാലിറ്റി - മെയ് 2023 പരീക്ഷയുടെ(2021 അഡ്മിഷന്‍ റഗുലര്‍, 2020 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റ്, 2018,2019,2020 അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ് - പുതിയ സ്കീം) ട്രാവല്‍ ആന്‍റ് ടൂര്‍ ഇന്‍റേണ്‍ഷിപ്പ് വൈവ വോസി പരീക്ഷകള്‍ ജൂണ്‍ 26 മുതല്‍ നടക്കും. ടൈംടേബിള്‍ വെബ്സൈറ്റില്‍.

പ്രാക്ടിക്കല്‍

ഒന്നാം സെമസ്റ്റര്‍ എം.എസ്.സി ബോട്ടണി - മാര്‍ച്ച് 2023 പരീക്ഷയുടെ(2022 അഡ്മിഷന്‍ റഗുലര്‍, 2021 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റ്, 2019,2020,2021 അഡ്മിഷനുകള്‍ സപ്ലിമെന്‍ററി) പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂലൈ 11 മുതല്‍ വിവിധ കേന്ദ്രങ്ങളില്‍ നടക്കും.

Kannur University Announcements: കണ്ണൂര്‍ സര്‍കലാശാല

അസൈൻമെന്റ്

കണ്ണൂർ സർവകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ മൂന്നാം സെമസ്റ്റർ (റഗുലർ - 2021 പ്രവേശനം, സപ്ലിമെന്ററി - 2020 പ്രവേശനം) നവംബർ 2022 സെഷൻ ബിരുദ പ്രോഗ്രാമുകളുടെ ഇന്റേണൽ ഇവാല്വേഷന്റെ ഭാഗമായുള്ള അസൈൻമെന്റ്,  2023 ജൂലൈ 10, തിങ്കളാഴ്ച വൈകിട്ട് 4 മണിക്കു മുൻപായി വിദൂര വിദ്യാഭ്യാസ വിഭാഗത്തിൽ സമർപ്പിക്കണം. അസൈൻമെന്റ് ചോദ്യങ്ങളും മാർഗ നിർദേശങ്ങളും സർവകലാശാല വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.

പരീക്ഷാവിജ്ഞാപനം

19.07.2023 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം എസ് സി കമ്പ്യൂട്ടർ സയൻസ് വിത്ത് ആർട്ടിഫിഷ്യൽ ഇന്റലിജെൻസ് ആൻഡ് മെഷീൻ ലേണിങ് (റെഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് ) ഏപ്രിൽ 2023 പരീക്ഷകൾക്കുള്ള അപേക്ഷകൾ പിഴയില്ലാതെ ജൂൺ 27 മുതൽ ജൂലൈ 03 വരേയും പിഴയോടുകൂടി ജൂലൈ 05 വരേയും ഓൺലൈൻ ആയി സമർപ്പിക്കാം. പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

09.08.2023ന് ആരംഭിക്കുന്ന അഫിലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും രണ്ടാം സെമസ്റ്റർ എം ബി എ (റെഗുലർ / സപ്ലിമെന്ററി) ഏപ്രിൽ 2023 പരീക്ഷകൾ ക്കുള്ള അപേക്ഷകൾ  പിഴയില്ലാതെ ജൂൺ22മുതൽ ജൂൺ 27 വരേയും പിഴയോടുകൂടി ജൂൺ 30 വരേയും ഓൺലൈൻ ആയി സമർപ്പിക്കാം. പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

ഇന്റർ യൂണിവേഴ്‌സിറ്റി നാഷണൽ യൂത്ത് ഫെസ്റ്റിവലിൽ വിജയികളായവർക്ക് അനുമോദനം

കണ്ണൂർ സർവകലാശാലയിലെ എൻ എസ് എസ് പ്രോഗ്രാം ഓഫീസർ മീറ്റും ഇന്റർ യൂണിവേഴ്‌സിറ്റി നാഷണൽ യൂത്ത് ഫെസ്റ്റിവലിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു. കണ്ണൂർ സർവകലാശാലാ ആസ്ഥാനത്തു വച്ചുനടന്ന ചടങ്ങ് വൈസ് ചാൻസലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. വെസ്റ്റേൺ മ്യൂസിക്ക്, വെസ്റ്റേൺ മ്യൂസിക്ക് ഗ്രൂപ്പ്, കർണാടിക് മ്യൂസിക്ക്, ക്ലേ മോഡലിംഗ് എന്നീ ഇനങ്ങളിൽ വിജയികളായ ഡോൺ ബോസ്‌കോ ആർട്സ് ആൻഡ് സയൻസ് കോളേജ് അങ്ങാടിക്കടവ്, കാസർഗോഡ് ഗവണ്മെന്റ് കോളേജ്, സെന്റ് പയസ് ടെൻത്ത് കോളേജ് രാജപുരം, ഗവണ്മെന്റ് ബ്രണ്ണൻ കോളേജ് തലശേരി എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾക്കാണ് അനുമോദനം നൽകിയത്. വിജയികൾക്കുള്ള ഫലകവും ക്യാഷ് അവാർഡും വൈസ് ചാൻസലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ വിതരണം ചെയ്തു. വിദ്യാർത്ഥി ക്ഷേമ വിഭാഗം ഡയറക്ടർ ഡോ. ടി പി നഫീസ ബേബി സ്വാഗതം പറഞ്ഞ ചടങ്ങിൽ സിൻഡിക്കേറ്റംഗം ഡോ. രാഖി രാഘവൻ, ജില്ലാ പഞ്ചായത്ത് മെമ്പർ സി പി ഷിജു എന്നിവർ സംസാരിച്ചു. സർവകലാശാലയിലെ വിവിധ കോളേജുകളിലെ എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാർ പങ്കെടുത്തു.

സെനറ്റ് അംഗങ്ങൾക്ക് യാത്രയയപ്പ് നൽകി

കണ്ണൂർ സർവകലാശാല സെനറ്റിൽ നിന്നും കാലാവധി പൂർത്തിയാക്കിയ അംഗങ്ങൾക്ക് യാത്രയയപ്പ് നൽകി. നാലുവർഷത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട് ജൂണിൽ കാലാവധി പൂർത്തിയാക്കിയ അംഗങ്ങൾക്ക് സർവകലാശാലയുടെ നേതൃത്വത്തിലാണ് യാത്രയയപ്പ് നൽകിയത്. സർവകലാശാല ആസ്ഥാനത്ത് വച്ച് നടന്ന ചടങ്ങിൽ വൈസ് ചാൻസലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ, പ്രോ വൈസ് ചാൻസലർ പ്രൊഫ. സാബു എ, രജിസ്ട്രാർ പ്രൊഫ. ജോബി കെ ജോസ്, സിൻഡിക്കേറ്റ് അംഗം പ്രമോദ് കുമാർ കെ വി, സെനറ്റ് അംഗങ്ങളായ ഡോ. ആർ കെ ബിജു, സാജു പി ജെ, മാധവൻ മണിയറ, ലത ഇ എസ്, ഡോ. വിജയൻ കെ, സതീശൻ പി കെ, എം പി എ റഹീം,  തുടങ്ങിയവർ സംസാരിച്ചു.

Kannur University Kerala University Calicut University Mg University

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: