scorecardresearch
Latest News

University Announcements 22 June 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 22 June 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university news, education, ie malayalam

University Announcements 22 June 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സര്‍വകലാശാല

എം.ബി.എ. (ജനറല്‍), എം.ബി.എ. (ടൂറിസം) – ഗ്രൂപ്പ് ഡിസ്കഷന്‍, പേഴ്സണല്‍ ഇന്‍റര്‍വ്യൂ

കേരളസര്‍വകലാശാലയുടെ കാര്യവട്ടം ക്യാമ്പസില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ് ഇന്‍ കേരളയില്‍ (ഐ.എം.കെ.), സി.എസ്.എസ്. സ്കീമില്‍ എം. ബി.എ. (ജനറല്‍), എം.ബി.എ. (ടൂറിസം) കോഴ്സുകളിലേക്ക് 2022 – 23 അദ്ധ്യയന വര്‍ഷത്തെ പ്രവേശനത്തിനായി അപേക്ഷ സ്വീകരിക്കുന്ന തീയതി ജൂണ്‍ 20 വരെ നീട്ടിയിരുന്നു. അന്നേ ദിവസം വരെ അപേക്ഷ സമര്‍പ്പിച്ച യോഗ്യരായ എല്ലാ പ്രവേശനാര്‍ത്ഥികളും ജൂലൈ 27, 28 എന്നീ തീയതികളിലായി പുനഃക്രമീകരിച്ചിരിക്കുന്ന ഗ്രൂപ്പ് ഡിസ്കഷന്‍, പേഴ്സണല്‍ ഇന്‍റര്‍വ്യൂ എന്നിവയ്ക്ക് ഹാജരാകേണ്ടതാണ്. പുതുക്കിയ വിജ്ഞാപനത്തിന് സര്‍വകലാശാലയുടെ അഡ്മിഷന്‍ പോര്‍ട്ടല്‍ സന്ദര്‍ശിക്കുക.

പ്രാക്ടിക്കല്‍/വൈവ

കേരളസര്‍വകലാശാല ജനുവരിയില്‍ നടത്തിയ നാല്, മൂന്ന്, രണ്ട് വര്‍ഷ ബി.ഫാം. (അഡീഷണല്‍ ചാന്‍സ്) ഡിഗ്രി പരീക്ഷയുടെ പ്രാക്ടിക്കലും വൈവയും യഥാക്രമം ജൂലൈ 1, 4, 6 എന്നീ തീയതികള്‍ മുതല്‍ തിരുവനന്തപുരം ഗവ.മെഡിക്കല്‍ കോളേജിലെ കോളേജ് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സസില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍. കേരളസര്‍വകലാശാല 2022 മാര്‍ച്ചില്‍ നടത്തിയ മൂന്നാംസെമസ്റ്റര്‍ എം.എസ്സി. ബയോടെക്നോളജി പരീക്ഷയുടെ പ്രാക്ടിക്കല്‍ ജൂണ്‍ 23 ന് ആരംഭിക്കുന്നതാണ്. വിശവിവരങ്ങള്‍ വെബ്സൈറ്റില്‍.

MG University Announcements: എംജി സർവകലാശാല

സർട്ടിഫിക്കറ്റ് കോഴ്സ്

മഹാത്മാഗാന്ധി സർവ്വകലാശാല ഇൻ്റർ യൂണിവേഴ്സിറ്റി സെൻ്റർ ഫോർ ഡിസെബിലിറ്റി സ്റ്റഡീസിൻ്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ബേസിക് കൗൺസിലിംഗ് ആൻ്റ് സൈക്കോ തെറാപ്പിയിലുള്ള 10 ദിവസത്തെ സർട്ടിഫിക്കറ്റ് കോഴ്സ് ജൂൺ 27 ന് ആരംഭിക്കും. കോഴ്സ് രജിസ്ട്രേഷൻ ഫീസ് 2500 രൂപയാണ്. കൂടുതൽ വിവരങ്ങൾ 0481 2731580, 9746085144,9074034419 എന്നീ ഫോൺ നമ്പറുകളിൽ ലഭിക്കും. താത്പര്യമുള്ളവർക്ക് iucdsmgu@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ പേര് രജിസ്റ്റർ ചെയ്യാം.

ക്യാറ്റ് പരീക്ഷാ ഫലം

മഹാത്മാഗാന്ധി സർവ്വകലാശാലയിലെ പഠന വകുപ്പുകളും ഇൻറർ സ്കൂൾ സെൻററും നടത്തുന്ന വിവിധ പ്രോഗ്രാമുകളിൽ പ്രവേശനത്തിന് മെയ് 27, 29 തീയതികളിൽ നടത്തിയ പൊതു പ്രവേശന പരീക്ഷയുടെ ( സി.എ.റ്റി ) പരീക്ഷയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. http://www.cat.mgu.ac.in എന്ന വെബ് സൈറ്റിൽ ഫലം പരിശോധിക്കാം. സ്പോർട്സ്, കൾച്ചറൽ ക്വാട്ട റാങ്ക് ലിസ്റ്റുകൾ പിന്നീട്. സെലക്ഷൻ ലിസ്റ്റ് ജൂലൈ അഞ്ചിന് പ്രസിദ്ധീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ – 0481 2733595.

പരീക്ഷാ ഫലം

2021 നവംബറിൽ നടത്തിയ ബി. എ./ ബി.എസ് സി. സ്‌പെഷ്യൽ മേഴ്സി ചാൻസ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷ യഥാക്രമം 370 രൂപ, 160 രൂപ നിരക്കിലുളള ഫീസ് സഹിതം ജൂലൈ ഏഴ് വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ സ്വീകരിക്കും.

പരീക്ഷ മാറ്റി

ജൂലൈ ആറിന് നടത്താനിരുന്ന മൂന്നാം സെമസ്റ്റർ എം.ബി.എ. ( 2020 അഡ്മിഷൻ – റഗുലർ/ 2019 അഡ്മിഷൻ സപ്ലിമെൻ്ററി) ‘ബിഗ് ഡാറ്റാ ആൻ്റ് ബിസ്നസ് അനലറ്റിക്സി’ൻ്റെ പരീക്ഷ ജൂലൈ എട്ടിലേക്ക് മാറ്റിയതായി പരീക്ഷ കൺട്രോളർ അറിയിച്ചു. സമയം – ഉച്ചതിരിഞ്ഞ് രണ്ട് മുതൽ വൈകിട്ട് അഞ്ച് വരെ. പരീക്ഷാ കേന്ദ്രങ്ങൾക്ക് മാറ്റമില്ല.

പരീക്ഷ ജൂലൈ 8 മുതൽ

രണ്ടാം സെമസ്റ്റർ ഐ.എം.സി.എ. (പുതിയ സ്കീം – 2020 അഡ്മിഷൻ – റഗുലർ, 2019, 2018, 2017 അഡ്മിഷനുകൾ – സപ്ലിമെൻററി പരീക്ഷകളും രണ്ടാം സെമസ്റ്റർ ഡി.ഡി.എം. സി. എ (2014 – 2016 അഡ്മിഷനുകൾ – സപ്ലിമെൻ്ററി) പരീക്ഷകൾ ജൂലൈ എട്ടിന് ആരംഭിക്കും. ഇതിലേക്കുള്ള അപേക്ഷകൾ പിഴയില്ലാതെ ജൂൺ 29 വരെയും 525 രൂപ പിഴയോടെ ജൂൺ 30 നും 1050 രൂപ സൂപ്പർ ഫൈനോടെ ജൂലൈ ഒന്നിനും സർവകലാശാല ഓഫീസിൽ സ്വീകരിക്കും. വിശദമായ ടൈംടേബിൾ http://www.mgu.ac.in എന്ന വെബ് സൈറ്റിൽ.

കോഴ്സ് വർക്ക് പരീക്ഷ

മഹാത്മാഗാന്ധി സർവ്വകലാശാല സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസ് നടത്തുന്ന പിഎച്ച്.ഡി കോഴ്സ് വർക്ക് (2020 അഡ്മിഷൻ) പരീക്ഷ ജൂലൈ നാലിന് ആരംഭിക്കും. ടൈം ടേബിളും ഫീസ് സംബന്ധിച്ച വിശദാംശങ്ങളും സർവ്വകലാശാല വെബ് സൈറ്റിൽ.

Kannur University Announcements: കണ്ണൂർ സർവകലാശാല

ബിരുദ പ്രവേശനം 2022-23

കണ്ണൂർ സർവ്വകലാശാലയുടെ അഫിലിയേറ്റഡ് കോളേജുകളിലെ (Govt./Aided/Self Financing) യു.ജി കോഴ്സുകളിലേക്ക് 2022-23 അധ്യയന വർഷത്തെ ഏകജാലക സംവിധാനം വഴിയുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു .

കണ്ണൂർ സർവ്വകലാശാലയുടെ കീഴിൽ പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികളും (General/Reservation/Community/ Management/sports quota ഉൾപ്പെടെയുള്ള) ഏകജാലക സംവിധാനം വഴി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.

ഓണ്‍ലൈ൯ രജിസ്ട്രേഷ൯ 22 ജൂൺ 2022, 5.P.M മുതൽ ആരംഭിക്കുന്നതും 15 ജൂലൈ 2022 5 P.M നു അവസാനിക്കുന്നതുമാണ്. രജിസ്ട്രേഷ൯ സംബന്ധമായ വിവരങ്ങൾ http://www.admission.kannuruniversity.ac.in എന്ന വെബ് സൈറ്റിൽ ലഭ്യമാണ്.

കമ്മ്യൂണിറ്റി, മാനേജ്മെന്‍റ്, സ്പോര്‍ട്സ് എന്നീ ക്വാട്ടകളി‍ല്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ ഓണ്‍ലൈ൯ അപേക്ഷയുടെ പ്രിന്‍റൗട്ടും ആവശ്യമായ രേഖകളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളില്‍ പ്രത്യേകം അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.

സെല്‍ഫ് ഫിനാന്‍സിംഗ് കോളേജുകളുടെ ഫീസ് നിരക്ക് സര്‍ക്കാർ/എയ്‌ഡഡ്‌ കോളേജുകളെ അപേക്ഷിച്ച് കൂടുതലാണ്.

വെയ്റ്റേജ്/ സംവരണാനുകൂല്യം ആവശ്യമുള്ള വിദ്യാർത്ഥികൾ പ്രസ്തുത വിവരങ്ങൾ ഓണ്‍ലൈൻ രജിസ്ട്രേഷനുള്ള അപേക്ഷയിൽ വ്യക്തമായി രേഖപ്പെടുത്തേണ്ടതാണ്. അല്ലാത്ത പക്ഷം അഡ്മിഷൻ സമയത്ത് പ്രസ്തുത രേഖകൾ ഹാജരാക്കിയാലും മേല്പറഞ്ഞ ആനുകൂല്യങ്ങൾ ലഭിക്കുന്നതല്ല.

വിദ്യാർത്ഥികള്‍ക്ക് 20 ഓപ്ഷൻ വരെ സെലക്ട് ചെയ്യാവുന്നതാണ്. കോളേജുകളെ സംബന്ധിക്കുന്ന വിവരങ്ങൾ( ദൂരം, ഹോസ്റ്റല്‍ സൗകര്യം മുതലായവ) അതാത് കോളേജുകളുടെ വെബ് സൈറ്റിൽ ലഭ്യമാണ്. അത് പരിശോധിച്ചതിനുശേഷം മാത്രം കോളേജുകള്‍ തെരഞ്ഞെടുക്കേണ്ടതാണ്.

ഓപ്ഷന്‍ കൊടുത്ത കോളേജുകളിലേക്ക് അലോട്ട്മെന്‍റ് ലഭിക്കുകയാണെങ്കിൽ നിര്‍ബന്ധമായും പ്രവേശനം നേടേണ്ടതാണ്. അല്ലാത്തപക്ഷം തുടര്‍ന്നു വരുന്ന അലോട്ട്മെന്‍റിൽ‍ പരിഗണിക്കുന്നതല്ല. പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളും കോഴ്സുകളും മാത്രം തെരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

ഓണ്‍ലൈ൯ രജിസ്ട്രേഷ൯ ചെയ്തതിനുശേഷം അപേക്ഷയുടെ പ്രിന്‍റൗട്ട് കോളേജുകളിലേക്കോ സര്‍വ്വകലാശാലയിലേക്കോ അയക്കേണ്ടതില്ല. അപേക്ഷയുടെ പ്രിന്‍റൗട്ടും ഫീസടച്ചതിന്‍റെ രസീതും പ്രവേശന സമയത്ത് അതാത് കോളേജുകളിൽ ഹാജരാക്കേണ്ടതാണ്.

ഓണ്‍ലൈ൯ രജിസ്ട്രേഷ൯‍ ഫീസ് 450/- രൂപയാണ്.( SC/ST /PWBD വിഭാഗത്തിന് 270 /-)

അന്വേഷണങ്ങൾ ഫോൺ മുഖാന്തിരം മാത്രം

ഹെല്‍പ്പ് ലൈ൯ നമ്പർ : 0497 – 2715284 ,0497-2715261, 7356948230

Website : http://www.admission.kannuruniversity.ac.in

Email id : ugsws@kannuruniv.ac.in

പ്രവൃത്തി ദിവസങ്ങളില്‍ ഓഫീസ് സമയത്ത് മാത്രം ബന്ധപ്പെടുക

പരീക്ഷ പുനഃക്രമീകരിച്ചു

24.06.2022 (വെള്ളി) ന് നടത്താൻ നിശ്ചയിച്ചിരുന്ന ഒന്നാം സെമസ്റ്റർ എം. എസ് സി. സ്റ്റാറ്റിസ്റ്റിക്സ് പ്രോഗ്രാമിന്റെ STA1C03: Mathematical Methods for Statistics – II (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്‍റ്), നവംബർ 2021 പരീക്ഷ 04.07.2022 (തിങ്കൾ) ന് നടക്കുന്ന രീതിയിൽ പുനഃക്രമീകരിച്ചു. പരീക്ഷാസമയം ഉച്ചക്ക് 1:30 മുതൽ വൈകുന്നേരം 4:30 വരെയാണ്.

പരീക്ഷാഫലം

സർവകലാശാല പഠനവകുപ്പുകളിലെ ഒന്നാം സെമസ്റ്റർ എം. എസ് സി. എൻവയൺമെന്റൽ സയൻസ്/ ക്ലിനിക്കൽ കൌൺസലിങ് സൈക്കോളജി (റെഗുലർ/സപ്ലിമെന്ററി), നവംബർ 2021 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 01.07.2022 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം.

പ്രായോഗിക പരീക്ഷ

മൂന്നാം വർഷ വിദൂരവിദ്യാഭ്യാസ ബി. കോം./ ബി. ബി. എ. (റെഗുലർ/സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), മാർച്ച് 2022 പ്രായോഗിക പരീക്ഷകൾ ജൂൺ അവസാനവാരം കോവിഡ്-19 മാനദണ്ഡപ്രകാരം വിവിധ കേന്ദ്രങ്ങളിൽ ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ രണ്ട് ദിവസത്തിനകം ലഭ്യമാക്കും.

തീയതി നീട്ടി

അഞ്ചാം സെമസ്റ്റർ ബി. എ. എൽഎൽ. ബി. (റെഗുലർ/ സപ്ലിമെന്ററി), നവംബർ 2021 പരീക്ഷകൾക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി 29.06.2022 വരെ നീട്ടി.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

ഭിന്നശേഷിക്കാരുടെ രക്ഷിതാക്കള്‍ക്ക് ക്ലാസ്

സി.ഡി.എം.ആര്‍.പിയുടെ ആഭിമുഖ്യത്തില്‍ ‘ഭിന്നശേഷിക്കാര്‍ക്കുള്ള സാമൂഹിക നീതിവകുപ്പ് പദ്ധതികളും നിയമപരമായ രക്ഷാകര്‍തൃത്വവും’ എന്ന വിഷയത്തില്‍ ബോധവത്കരണ ക്ലാസ് നടത്തുന്നു. 25-ന് രാവിലെ 10 മണിക്ക് കാലിക്കറ്റ് സര്‍വകലാശാലാ സൈക്കോളജി പഠനവകുപ്പിലെ സി.ഡി.എം.ആര്‍.പി. വിഭാഗത്തിലാണ് പരിപാടി. സാമൂഹിക നീതി വകുപ്പില്‍ നിന്നു വിരമിച്ച അസി. ഡയറക്ടര്‍ കെ. കൃഷ്ണമൂര്‍ത്തി ക്ലാസെടുക്കും. പങ്കെടുക്കാന്‍ താത്പര്യമുള്ള രക്ഷിതാക്കള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 9526160222, 8075878445.

സര്‍വകലാശാലാ കാന്റീന്‍ തുറന്നു

രണ്ടു വര്‍ഷത്തെ ഇടവേളക്ക് ശേഷം കാലിക്കറ്റ് സര്‍വകലാശാലാ കാന്റീന്‍ വീണ്ടും തുറന്നു. കുടുംബശ്രീ ജില്ലാ മിഷനാണ് നടത്തിപ്പ് ചുമതല. കോവിഡ് കാരണം അടച്ചിട്ടിരുന്ന കെട്ടിടത്തില്‍ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിച്ചാണ് കൈമാറിയത്. രാവിലെ ഏഴ് മുതല്‍ രാത്രി ഒമ്പത് വരെയാകും പ്രവര്‍ത്തനം. പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍ ഉദ്ഘാടനം ചെയ്തു. രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, കാന്റീന്‍ ഉപദേശക സമിതി അംഗങ്ങള്‍, ജീവനക്കാരുടെ സംഘടനാ നേതാക്കള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

അദ്ധ്യാപക പരിശീലനം

കാലിക്കറ്റ് സര്‍വകലാശാലാ ഹ്യൂമണ്‍ റിസോഴ്‌സ് ഡവലപ്‌മെന്റ് സെന്റര്‍ കോളേജ്/സര്‍വകലാശാലാ അദ്ധ്യാപകര്‍ക്കായി അദ്ധ്യാപക പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഇംഗ്ലീഷ് ഭാഷാ സാഹിത്യത്തില്‍ ജൂലൈ 6 മുതല്‍ 19 വരെ നടക്കുന്ന പരിശീലനത്തിലേക്ക് ജൂണ്‍ 29 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ (ugchrdc.uoc.ac.in), ഫോണ്‍ 0494 2407350, 7351 പി.ആര്‍. 845/2022

അസി. പ്രൊഫസര്‍ നിയമനം

കാലിക്കറ്റ് സര്‍വകലാശാല കായിക പഠനവിഭാഗത്തില്‍ എം.പി.എഡ്. പ്രോഗ്രാമുകള്‍ക്കു വേണ്ടി മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ അസി. പ്രൊഫസര്‍മാരെ നിയമിക്കുന്നു. താല്‍പര്യമുള്ളവര്‍ 27-ന് രാവിലെ 11 മണിക്ക് പഠനവിഭാഗത്തില്‍ നടക്കുന്ന വാക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാവണം. പി.ആര്‍. 846/2022

റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിച്ചു

കാലിക്കറ്റ് സര്‍വകലാശാലാ 2022-23 അദ്ധ്യയന വര്‍ഷത്തെ, ജിയോളജി പഠനവകുപ്പിലെ എം.എസ് സി. അപ്ലൈഡ് ജിയോളജി, ലൈഫ് സയന്‍സ് പഠന വകുപ്പിലെ എം.എസ് സി. ഹ്യൂമന്‍ ഫിസിയോളജി പ്രവേശന പരീക്ഷയുടെ റാങ്ക്‌ലിസ്റ്റ് പ്രവേശനവിഭാഗം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.

പരീക്ഷ

നാലാം സെമസ്റ്റര്‍ പി.ജി. അഫിലിയേറ്റഡ് കോളേജ് വിദ്യാര്‍ത്ഥികളുടെ ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളും എസ്.ഡി.ഇ. 2019 പ്രവേശനം ഏപ്രില്‍ 2021 റഗുലര്‍ പരീക്ഷയും ജൂലൈ 11-ന് തുടങ്ങും.

എം.സി.എ. മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2021 റഗുലര്‍ പരീക്ഷയും ഏപ്രില്‍ 2022 സപ്ലിമെന്ററി പരീക്ഷയും ജൂലൈ 13-നും ഒന്നാം സെമസ്റ്റര്‍ നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളും ഏപ്രില്‍ 2022 സപ്ലിമെന്ററി പരീക്ഷയും ജൂലൈ 12-നും തുടങ്ങും.

പരീക്ഷാ ഫലം

ബി.എ. മള്‍ട്ടിമീഡിയ/ബി.എം.എം.സി. നവംബര്‍ 2021 അഞ്ചാം സെമസ്റ്റര്‍, ഏപ്രില്‍ 2022 ആറാം സെമസ്റ്റര്‍ റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെയും ഏപ്രില്‍ 2020 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ജൂലൈ 4 വരെ അപേക്ഷിക്കാം.

പുനര്‍മൂല്യനിര്‍ണയ ഫലം

രണ്ടാം സെമസ്റ്റര്‍ യു.ജി. ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 22 june 2022