scorecardresearch
Latest News

University Announcements 22 June 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 22 June 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും

university announcements, kannur university announcements, pg allotment list 2020, kannur university pg allotment list 2020, kannur university pg allotment , calicut university announcements, kerala university announcements, mg university announcements, kusat university announcements, sree sankara sanskrit university announcements, college reopening, when will colleges reopen, karnataka news, karnataka college reopen, education news, du.ac.in, JAT scorecard, JAT result 2020, Delhi University, DU JAT score cards, DU JAT results 2020, Education News, university news, education news, University exam results, Indian express malayalam, IE malayalam

University Announcements 22 June 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും.

Kerala University Announcements: കേരള സർവകലാശാല

ടൈംടേബിള്‍

കേരളസര്‍വകലാശാലയുടെ നാലാം സെമസ്റ്റര്‍ എം.എ./എം.എസ്.സി./എം.കോം./എം.എസ്.ഡബ്ല്യൂ./എം.എം.സി.ജെ. മാര്‍ച്ച് 2021 പരീക്ഷകള്‍ (റെഗുലര്‍/സപ്ലിമെന്ററി/മേഴ്‌സിചാന്‍സ്) പരീക്ഷകള്‍ ജൂണ്‍ 29 മുതല്‍ ആരംഭിക്കുന്നതാണ്. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. പരീക്ഷാസമയം എല്ലാ ദിവസവും രാവിലെ 9.30 മുതല്‍ 12.30 വരെ. പ്രോജക്ട്/ഡിസര്‍ട്ടേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 17.

കേരളസര്‍വകലാശാല ഏപ്രില്‍ 19 മുതല്‍ ആരംഭിക്കാനിരുന്ന അഞ്ചാം സെമസ്റ്റര്‍ എം.സി.എ. (2015 സ്‌കീം – റെഗുലര്‍ ആന്റ് സപ്ലിമെന്ററി) പരീക്ഷ ജൂണ്‍ 29 മുതലും ഏപ്രില്‍ 20 ന് ആരംഭിക്കാനിരുന്ന മൂന്നാം സെമസ്റ്റര്‍ എം.സി.എ. (റെഗുലര്‍ ആന്റ് സപ്ലിമെന്ററി – 2015 സ്‌കീം) പരീക്ഷ ജൂലൈ 12 മുതലും ആരംഭിക്കുന്നതാണ്. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

കേരളസര്‍വകലാശാല ജൂണ്‍ 28 മുതല്‍ ആരംഭിക്കുന്ന ഏഴാം സെമസ്റ്റര്‍ ബാച്ചിലര്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്റ് കാറ്ററിംഗ് ടെക്‌നോളജി (2017 അഡ്മിഷന്‍ റെഗുലര്‍, 2014 – 2016 അഡ്മിഷന്‍ സപ്ലിമെന്ററി) പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാഫീസ്

കേരളസര്‍വകലാശാല വിദൂരവിദ്യാഭ്യാസകേന്ദ്രം നടത്തുന്ന അഞ്ചും ആറും സെമസ്റ്റര്‍ (2018 അഡ്മിഷന്‍ റെഗുലര്‍ ആന്റ് 2017 അഡ്മിഷന്‍ സപ്ലിമെന്ററി) ബി.എ. ഡിഗ്രി പരീക്ഷകള്‍ക്ക് പിഴകൂടാതെ ജൂണ്‍ 28 വരെയും 150 രൂപ പിഴയോടെ ജൂലൈ 1 വരെയും 400 രൂപ പിഴയോടെ ജൂലൈ 5 വരെയും അപേക്ഷിക്കാം. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു.

പരീക്ഷാകേന്ദ്രം

കേരളസര്‍വകലാശാല ജൂണ്‍ 28 ന് ആരംഭിക്കുന്ന ആറാം സെമസ്റ്റര്‍ ബി.എ./ബി.എസ്.സി./ബി.കോം. സി.ബി.സി.എസ്.എസ്. ഡിഗ്രി പരീക്ഷകള്‍ക്ക് ഗവ.ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ്, കുളത്തൂര്‍, നെയ്യാറ്റിന്‍കരയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഗവ.ഹൈസ്‌ക്കൂള്‍, കുളത്തൂര്‍ ആയിരിക്കും പരീക്ഷാകേന്ദ്രം.

പരീക്ഷാഫലം

കേരളസര്‍വകലാശാല സെപ്റ്റംബര്‍ 2020 ല്‍ നടത്തിയ മൂന്നാം വര്‍ഷ ബി.എ./അഫ്‌സല്‍-ഉല്‍-ഉലാമ (മെയിന്‍ ആന്റ് സബ്‌സിഡിയറി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓണ്‍ലൈന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ജൂലൈ 2 വരെയും ഓഫ്‌ലൈന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ജൂലൈ 15 വരെയും അപേക്ഷിക്കാം. ഓഫ്‌ലൈന്‍ വിദ്യാര്‍ത്ഥികളുടെ മാര്‍ക്ക്‌ലിസ്റ്റുകള്‍ പരീക്ഷാകേന്ദ്രങ്ങളിലേക്ക് അയയ്ക്കുന്നതാണ്. പരാജിതരായ വിദ്യാര്‍ത്ഥികള്‍ക്ക് ഏപ്രില്‍ 2021 സെഷന്‍ (ആന്വല്‍സ്‌കീം) പരീക്ഷയ്ക്ക് പിഴകൂടാതെ ജൂലൈ 1 വരെയും 150 രൂപ പിഴയോടെ ജൂലൈ 6 വരെയും 400 രൂപ പിഴയോടെ ജൂലൈ 8 വരെയും അപേക്ഷിക്കാം.

വാക്-ഇന്‍-ഇന്റര്‍വ്യൂ

കേരളസര്‍വകലാശാലയിലെ മനോമണിയം സുന്ദരനാര്‍ ഇന്‍ര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ദ്രവീഡിയന്‍ കള്‍ച്ചറല്‍ സ്റ്റഡീസില്‍ “History of Tamil Malayalam Comparative Studies” എന്ന പ്രോജക്ടിലേക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ പ്രോജക്ട് ഫെല്ലോയുടെ ഒരു ഒഴിവിലേക്ക് ജൂണ്‍ 24 ന് രാവിലെ 11 മണിക്ക് വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. വിശദവിവരങ്ങള്‍ക്ക് സര്‍വകലാശാല വെബ്‌സൈറ്റിലെ ജോബ് നോട്ടിഫിക്കേഷന്‍സ് ലിങ്ക് സന്ദര്‍ശിക്കുക.

MG University Announcements: എംജി സർവകലാശാല

സന്ദർശകർക്ക് കർശന നിയന്ത്രണം

പരീക്ഷസംബന്ധമായ അടിയന്തര ജോലികൾ നടക്കുന്നതിനാൽ മഹാത്മാഗാന്ധി സർവകലാശാല പരീക്ഷഭവനിൽ സന്ദർശകർക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയതായി പരീക്ഷ കൺട്രോളർ അറിയിച്ചു. കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് പരിമിത ജീവനക്കാരുമായാണ് പരീക്ഷവിഭാഗം പ്രവർത്തിക്കുന്നത്. ഇവിടേക്കുള്ള എല്ലാ അപേക്ഷകളും ഓൺലൈനായി സമർപ്പിക്കുവാൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. അടിയന്തരഘട്ടങ്ങളിൽ സർവകലാശാലയിൽ നിന്ന് അറിയിപ്പ് ലഭിച്ചവർക്ക് മാത്രമായിരിക്കും ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ പരീക്ഷഭവനിലേക്ക് പ്രവേശനം അനുവദിക്കുക.

അപേക്ഷ തീയതി നീട്ടി

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് മാനേജ്‌മെന്റ് ആന്റ് ബിസിനസ് സ്റ്റഡീസിൽ 2021-22 അധ്യയന വർഷത്തിൽ എം.ബി.എ. പ്രവേശനത്തിന് ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള തീയതി നീട്ടി. http://www.admission.mgu.ac.in എന്ന വെബ് സൈറ്റ് വഴിയും https://epay. mgu.ac.in/MGUMBA/ എന്ന ലിങ്ക് വഴിയും ജൂൺ 30ന് വൈകീട്ട് അഞ്ചുവരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. വിശദവിവരത്തിന് ഫോൺ: 0481-2732288, ഇമെയിൽ: smbsmgu@yahoo.co.in

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

കരിയര്‍ ഗൈഡന്‍സ് വെബിനാര്‍

കാലിക്കറ്റ് സര്‍വകലാശാല എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോ ജൂണ്‍ 30-ന് ഒരു കരിയര്‍ ഗൈഡന്‍സ് വെബിനാര്‍ സംഘടിപ്പിക്കുന്നു. പ്ലസ്ടുവിനു ശേഷമുള്ള ഉപരിപഠന സാധ്യതകളെക്കുറിച്ചും കോവിഡിനു ശേഷം ലോകത്തു മാറുന്ന കരിയര്‍ സങ്കല്‍പ്പങ്ങളെക്കുറിച്ചും വെബിനാര്‍ വിശദമായി പ്രതിപാദിക്കും. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ bureaukkd@gmail.com എന്ന ഇ-മെയിലില്‍ രജിസ്റ്റര്‍ ചെയ്യുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 0494 2405540, 7736264241 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക. പി.ആര്‍. 496/2021

പുനര്‍മൂലനിര്‍ണയ ഫലം

രണ്ടാം സെമസ്റ്റര്‍ ബാച്ചിലര്‍ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ ആന്റ് ബാച്ചിലര്‍ ഓഫ് ലോ (ഹോണര്‍) നവംബര്‍ 2019 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു. പി.ആര്‍. 497/2021

Kannur University Announcements: കണ്ണൂർ സർവകലാശാല

ടൈംടേബിൾ

28.06.2021 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ എൽഎൽ. എം. (റഗുലർ/ സപ്ലിമെന്ററി, മെയ് 2021) പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

പ്രൊജക്റ്റ് മൂല്യനിർണയം, പ്രായോഗിക/ വാചാ പരീക്ഷ

നാലാം സെമസ്റ്റർ എൽഎൽ. എം. (റഗുലർ/ സപ്ലിമെന്ററി, മെയ് 2021) പ്രോജക്ട് മൂല്യനിർണയം/ വാചാ പരീക്ഷ 25.06.2021 ന് ഓൺലൈനായി നടക്കും. രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ പഠനവകുപ്പുമായി ബന്ധപ്പെടുക.

ആറാം സെമസ്റ്റർ ബി. റ്റി. റ്റി. എം. ഡിഗ്രി (സി. ബി. സി. എസ്. എസ്. – റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് – 2014 മുതൽ 2018 വരെയുള്ള അഡ്മിഷൻ) ഏപ്രിൽ 2021 പ്രോജക്ട് മൂല്യനിർണയം 26.06.2021 ന് ഓൺലൈനായി നടക്കും. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ കോളേജുമായി ബന്ധപ്പെടുക.

നാലാം സെമസ്റ്റർ എം. എ./ എം. എസ് സി. ഡിഗ്രി (സി. ബി. എസ്. എസ് – റെഗുലർ/ സപ്ലിമെന്ററി – ഏപ്രിൽ 2021) പ്രോഗ്രാമുകളുടെ പ്രോജക്ട് വൈവ പരീക്ഷകൾ ചുവടെ സൂചിപ്പിച്ച തീയതികളിൽ ഓൺലൈനായി നടക്കും:

  1. എം. എ. ഹിന്ദി – 01.07.2021, 02.07.2021
  2. എം. എസ് സി. കൗൺസിലിംഗ് സൈക്കോളജി – 02.07.2021
  3. എം. എസ് സി. കംപ്യൂട്ടർ സയൻസ് – 05.07.2021

നാലാം സെമസ്റ്റർ എം. എ. മലയാളം ഡിഗ്രി (സി. ബി. എസ്. എസ്. – റഗുലർ/ സപ്ലിമെൻറ്ററി – ഏപ്രിൽ 2021) പ്രോജക്ട് മൂല്യനിർണയം/ വാചാ പരീക്ഷ 01.07.2021 ന് തലശ്ശേരി ഗവ. ബ്രെണ്ണൻ കോളേജിൽ വച്ച് നടക്കും. ടൈം ടേബിൾ സർവ്വകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്. രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ അതാത് കോളേജുമായി ബന്ധപ്പെടുക.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 22 june 2021