scorecardresearch

University Announcements 22 July 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 22 July 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university news, education, ie malayalam

University Announcements 22 July 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സര്‍വകലാശാല

പ്രാക്ടിക്കല്‍ – പുതുക്കിയ പരീക്ഷാത്തീയതി

കേരളസര്‍വകലാശാല 2022 മാര്‍ച്ചില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്.എസ്. ബി.സി.എ. (332) ഡിഗ്രി പരീക്ഷയുടെ പ്രായോഗിക പരീക്ഷകള്‍ ജൂലൈ 20 മുതല്‍ 23 വരെയുളള തീയതികളില്‍ നിന്നും മാറ്റി ജൂലൈ 29 മുതല്‍ ആഗസ്റ്റ് 3 വരെയുളള തീയതികളില്‍ അതാത് കോളേജുകളില്‍ വച്ച് നടത്തുന്നതാണ്. വിശദമായ ടൈംടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്.

MG University Announcements: എംജി സർവകലാശാല

സീറ്റൊഴിവ്

മഹാത്മാഗാന്ധി സർവ്വകലാശാല പഠനവകുപ്പായ സ്‌കൂൾ ഓഫ് ബിഹേവിയറൽ സയൻസസിൽ എം.എസ്.സി. സൈക്കോളജി പ്രോഗ്രാമിൽ 2022-24 ബാച്ചിൽ എസ്.സി. വിഭാഗത്തിൽ സീറ്റൊഴിവുണ്ട്. താൽപര്യമുള്‌ളവർ 0481-2731034, 9496201466, 9495213248 നമ്പറുകളിൽ ബന്ധപ്പെടുക.

മഹാത്മാഗാന്ധി സർവ്വകലാശാല സെന്റർ ഫോർ യോഗ ആന്റ് നാച്യുറോപ്പതി കേന്ദ്രത്തിൽ പി.ജി. ഡിപ്ലോമ ഇൻ യോഗ (2022 അഡ്മിഷൻ) ബാച്ചിലേക്ക് എസ്.സി. വിഭാഗത്തിലും ഇതര വിഭാഗത്തിലും സീറ്റുകൾ ഒഴിവുണ്ട്. അർഹരായ വിദ്യാർത്ഥികൾ അസ്സൽ യോഗ്യത രേഖകളുമായി ആഗസ്റ്റ് മൂന്നിന് വകുപ്പ് ഓഫീസിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9447569925.

ഷോർട്ട് ടേം കോഴ്‌സ്

ഇന്റർ യൂണിവേഴ്‌സിറ്റി സെന്റർ ഫോർ ഡിസെബിലിറ്റി സ്റ്റഡീസ് (ഐ.യു.സി.ഡി.എസ്.) പാലിയേറ്റീവ് കെയർ എന്ന വിഷയത്തിൽ ഷോർട്ട് ടേം സർട്ടിഫിക്കറ്റ് കോഴ്‌സ് ആഗസ്റ്റ് 15 ന് ആരംഭിക്കുന്നു. താൽപര്യമുള്ളവർക്ക് ആഗസ്റ്റ് ആറ് വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് 0481-2731580.

സബ് സെന്റർ

ജൂലൈ 27 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ സി.ബി.സി.എസ്. ബി.എ. / ബി.കോം. (2020 അഡ്മിഷൻ – റെഗുലർ / 2017, 2018, 2019 അഡ്മിഷൻ – റീ-അപ്പിയറൻസ് – പ്രൈവറ്റ് രജിസ്‌ട്രേഷൻ) പരീക്ഷകൾക്കായി തയ്യാറാക്കിയ സബ് സെന്റർ സംബന്ധിച്ച വിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ. 2022 മാർച്ചിൽ നടന്ന ഒന്നാം സെസ്റ്റർ റീ-അപ്പിയറൻസ് പരീക്ഷക്കൊപ്പം ഒന്നും രണ്ടും സെമസ്റ്റർ പരീക്ഷകളുടെ ഹാൾടിക്കറ്റ് രജിസ്റ്റർ ചെയ്ത കോളേജുകളിൽ അയച്ചിട്ടുണ്ട്.

പ്രാക്ടിക്കൽ / പ്രോജക്ട് / വൈവാ വോസി

ആറാം സെമസ്റ്റർ ബി.എസ്.സി. കെമിസ്ട്രി (സി.ബി.സി.എസ്.എസ്. – 2013-2016 അഡ്മിഷൻ – റീ-അപ്പിയറൻസ്) മാർച്ച് 2022 ബിരുദ പരീക്ഷയുടെ പ്രാക്ടിക്കൽ / പ്രോജക്ട് / വൈവാ വോസി പരീക്ഷകൾ ജൂലൈ 26 മുതൽ 29 വരെ തീയതികളിൽ കാലടി ശ്രീ ശങ്കര കോളേജിൽ വച്ച് നടത്തും. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.

പരീക്ഷാ തീയതി

അഫിലിയേറ്റഡ് കോളേജുകളുടെ അഞ്ചാം സെമസ്റ്റർ ത്രിവത്സര യൂണിറ്ററി എൽ.എൽ.ബി. (2019 അഡ്മിഷൻ – റെഗുലർ / 2018 അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷകൾ ജൂലൈ 27 ന് ആരംഭിക്കും. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.

മൂന്നാം സെമസ്റ്റർ എം.എ./എം.എസ്.സി. / എം.കോം. / എം.സി.ജെ. / എം.എസ്.ഡബ്യു. / എം.റ്റി.എ. / എം.എച്ച്.എം. / എം.എം.എച്ച്. / എം.റ്റി.റ്റി.എം. (സി.എസ്.എസ്.) (2018, 2017, 2016 അഡ്മിഷനുകൾ -സപ്ലിമെന്ററി / 2015, 2014, 2013, 2012 അഡ്മിഷനുകൾ – മെഴ്‌സി ചാൻസ്) ജൂലൈ 2022 ബിരുദ പരീക്ഷകൾ ആഗസ്റ്റ് അഞ്ചിന് ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

അഫിലിയേറ്റഡ് കോളേജുകളുടെ ഏഴാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ്് ഡബിൾ ഡിഗ്രി ബി.എ. എൽ.എൽ.ബി./ ബി.കോം. എൽ.എൽ.ബി. / ബി.ബി.എ. എൽ.എൽ.ബി. (ഓണേഴ്‌സ്) പരീക്ഷകൾ ആഗസ്റ്റ് മൂന്നിന് ആരംഭിക്കും. വിശദമായ ടൈം ടേബിൾ സർവ്വകലാശാല വെബ്്‌സൈറ്റിൽ.

പരീക്ഷാ ഫലം

2021 മാർച്ചിൽ നടത്തിയ ഒന്ന്, രണ്ട് സെമസ്റ്റർ എം.എ. സോഷ്യോളജി (പ്രൈവറ്റ്) (2019 അഡ്മിഷൻ – റെഗുലർ) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും നിശ്ചിത ഫീസടച്ച് ആഗസ്റ്റ് അഞ്ച് വരെ ഓൺലൈനായി അപേക്ഷിക്കാം.

2021 ഡിസംബറിൽ നടത്തിയ എം.ബി.എ. രണ്ടാം സെമസ്റ്റർ (2020 അഡ്മിഷൻ – റെഗുലർ, 2019 അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷ നിശ്ചിത ഫീസ് സഹിതം ആഗസ്റ്റ് ആറ്് വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ സ്വീകരിക്കും.

2022 ഏപ്രിൽ മാസത്തിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബി.പി.എഡ്. (2020 അഡ്മിഷൻ – റെഗുലർ / 2017-2019 അഡ്മിഷൻ – സപ്ലിമെന്ററി / 2015-2016 അഡ്മിഷൻ – മെഴ്‌സി ചാൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷ നിശ്ചിത ഫീസ് സഹിതം ആഗസ്റ്റ് അഞ്ച്് വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ സ്വീകരിക്കും.

സ്‌പോട്ട് അഡ്മിഷൻ

മഹാത്മാഗാന്ധി സർവ്വകലാശാല സ്‌കൂൾ ഓഫ് നാനോസയൻസ് ആന്റ് നാനോടെക്‌നോളജി വകുപ്പിൽ എം.ടെക് നാനോസയൻസ് ആന്റ് നാനോടെക്‌നോളജി, എം.എസ്.സി. നാനോസയൻസ് ആന്റ് നാനോടെക്‌നോളജി – ഫിസിക്‌സ്, എം.എസ്.സി. നാനോസയൻസ് ആന്റ് നാനോടെക്‌നോളജി – കെമിസ്ട്രി പ്രോഗ്രാമുകളിൽ എസ്.സി./ എസ്.ടി. വിഭാഗങ്ങളിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. അർഹരായ വിദ്യാർത്ഥികൾ അസ്സൽ യോഗ്യതാ രേഖകളുമായി ജൂലൈ 27 ന് 11 മണിക്ക് വകുപ്പ് ഓഫീസിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് www. mgu.ac.in, ഫോൺ: 9447712540.

മഹാത്മാഗാന്ധി സർവ്വകലാശാല സ്‌കൂൾ ഓഫ് എനർജി മെറ്റീരിയൽസ് വകുപ്പിൽ എം.ടെക്. എനർജി സയൻസ് ആന്റ് ടെക്‌നോളജി പ്രോഗ്രാമിൽ എസ്.സി./ എസ്.ടി. വിഭാഗങ്ങളിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. അർഹരായ വിദ്യാർത്ഥികൾ അസ്സൽ യോഗ്യതാ രേഖകളുമായി ജൂലൈ 26 ന് 11 മണിക്ക് വകുപ്പ് ഓഫീസിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് http://www.mgu.ac.in, ഫോൺ: 8281082083.

മഹാത്മാഗാന്ധി സർവ്വകലാശാല സ്‌കൂൾ ഓഫ് എനർജി മെറ്റീരിയൽസ് വകുപ്പിൽ എം.ടെക്. എനർജി സയൻസ് ആന്റ് ടെക്‌നോളജി പ്രോഗ്രാമിൽ ജനറൽ വിഭാഗത്തിൽ സീറ്റൊഴിവുണ്ട്. അർഹരായ വിദ്യാർത്ഥികൾ അസ്സൽ യോഗ്യതാ രേഖകളുമായി ജൂലൈ 22 മുതൽ 30 വരെ തീയതികളിൽ വകുപ്പ് ഓഫീസിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് www. mgu.ac.in, ഫോൺ: 8281082083.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

പി.എച്ച്.ഡി. പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാല 2022 വര്‍ഷത്തെ പി.എച്ച്.ഡി. പ്രവേശനത്തിന് അപേക്ഷിച്ച എന്‍ട്രന്‍സ് ടെസ്റ്റ് എക്‌സംപ്റ്റഡ് വിഭാഗത്തില്‍പ്പെട്ടവര്‍ ഷോര്‍ട്ട്‌ലിസ്റ്റില്‍ ഉള്‍പ്പെടുന്നതിനായി ആവശ്യമായ വിവരങ്ങള്‍ നല്‍കണം. 27-ന് വൈകീട്ട് 5 മണിക്ക് മുമ്പായി https:// phd.uoc. ac.in എന്ന വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്ത് ആവശ്യമായ വിവരങ്ങള്‍ നല്‍കി പ്രിന്റ്ഔട്ട് എടുത്ത് സൂക്ഷിക്കണം.

എം.എസ് സി. ഫിസിക്‌സ് (നാനോ സയന്‍സ്) പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാലാ നാനോസയന്‍സ് പഠനവകുപ്പില്‍ 2022-23 അദ്ധ്യയന വര്‍ഷത്തെ എം.എസ് സി. ഫിസിക്‌സ് (നാനോസയന്‍സ്) റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഒ.ഇ.സി. വിഭാഗക്കാര്‍ക്ക് ഒഴിവുള്ള സംവരണ സീറ്റിലേക്ക് പ്രവേശനം നല്‍കുന്നു. വിദ്യാര്‍ത്ഥികള്‍ 25-ന് രാവിലെ 10.30-ന് രേഖകള്‍ സഹിതം പഠനവിഭാഗത്തില്‍ ഹാജരാകണം.

പരീക്ഷാ അപേക്ഷ

ആറാം സെമസ്റ്റര്‍ എല്‍.എല്‍.ബി. യൂണിറ്ററി ഡിഗ്രി (3 വര്‍ഷം) ഏപ്രില്‍ 2022 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ 29 വരെയും 170 രൂപ പിഴയോടെ ആഗസ്ത് 1 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റര്‍ എം.എസ് സി. റേഡിയേഷന്‍ ഫിസിക്‌സ് ജൂലൈ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ ആഗസ്ത് 2 വരെയും 170 രൂപ പിഴയോടെ ആഗസ്ത് 4 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റര്‍ എം.ടെക്. നാനോസയന്‍സ് ആന്റ് ടെക്‌നോളജി ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷക്ക് പിഴ കൂടാതെ ആഗസ്ത് 2 വരെയും 170 രൂപ പിഴയോടെ 4 വരെയും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

പുനര്‍മൂല്യനിര്‍ണയ ഫലം

നാലാം സെമസ്റ്റര്‍ ബി.വോക്. ഫുഡ് സയന്‍സ് ഏപ്രില്‍ 2020 പരീക്ഷയുടെയും രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2019 പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

Kannur University Announcements: കണ്ണൂർ സർവകലാശാല

പി. ജി പ്രവേശനം – അപേക്ഷയിലെ തെറ്റ് തിരുത്താം

2022-23 അധ്യയന വർഷത്തിൽ, അഫിലിയേറ്റഡ് കോളേജുകളില പി.ജി പ്രവേശനത്തിന് ഓൺലൈനായി രജിസ്റ്റർ ചെയ്ത അപേക്ഷയിൽ, യോഗ്യതാ പരീക്ഷയുടെ മാർക്ക് തെറ്റായി രേഖപ്പെടുത്തിയവരെ ട്രയൽ അലോട്ട്മെന്റിൽ ഉൾപ്പെടുത്തിയിരുന്നില്ല. അപേക്ഷയിൽ മാർക്ക് തെറ്റായി രേഖപ്പെടുത്തിയ വിദ്യാർത്ഥികൾ തങ്ങളുടെ പ്രൊഫൈൽ ലോഗിൻ ചെയ്ത് 24 ജൂലൈ 2022 ന്, 5:00 മണിക്ക് മുൻപായി മാർക്ക്/ഗ്രേഡിൽ മാറ്റം വരുത്തേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്, സർവകലാശാല വെബ്സൈറ്റ് http://www.admission. kannuruniversity.ac.in സന്ദർശിക്കുക.

പരീക്ഷാഫലം

രണ്ടാം സെമസ്റ്റർ ന്യൂ ജനറേഷൻ എം. റ്റി. റ്റി. എം. (റെഗുലർ), ഏപ്രിൽ 2021 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനഃപരിശോധനക്കും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 02.08.2022 വരെ ഓൺലൈൻ ആയി അപേക്ഷിക്കാം

രണ്ടാം സെമസ്റ്റർ ന്യൂ ജനറേഷൻ എം. എസ് സി. (റെഗുലർ), ഏപ്രിൽ 2021 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനഃപരിശോധനക്കും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 03.08.2022 വരെ ഓൺലൈൻ ആയി അപേക്ഷിക്കാം.

ടൈംടേബിൾ

11.08.2022 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ ബിരുദ (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് – 2016 അഡ്മിഷൻ മുതൽ), ഏപ്രിൽ 2022 പരീക്ഷകളുടെ ടൈംടേബിളുകൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

പരീക്ഷാവിജ്ഞാപനം

അഫീലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ എം. ബി. എ. (റെഗുലർ/ സപ്ലിമെന്ററി – 2018 അഡ്മിഷൻ മുതൽ), ഏപ്രിൽ 2022 പരീക്ഷകൾക്ക് 26.07.2022 മുതൽ 30.07.2022 വരെ പിഴയില്ലാതെയും 01.08.2022 വരെ പിഴയോടെയും അപേക്ഷിക്കാം. അപേക്ഷകളുടെ പ്രിന്റൌട്ട് 04.08.2022 നകം സർവകലാശാലയിൽ സമർപ്പിക്കണം. 2018 അഡ്മിഷൻ വിദ്യാർഥികളുടെ അവസാന അവസരമാണ്.

രണ്ടാം സെമസ്റ്റർ ബി. എഡ്. (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), ഏപ്രിൽ 2022 പരീക്ഷകൾക്ക് 26.07.2022 മുതൽ 30.07.2022 വരെ പിഴയില്ലാതെയും 02.08.2022 വരെ പിഴയോടെയും അപേക്ഷിക്കാം. അപേക്ഷകളുടെ പ്രിന്റൌട്ട് 06.08.2022 നകം സർവകലാശാലയിൽ സമർപ്പിക്കണം. വിശദമായ പരീക്ഷാവിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 22 july 2022