Latest News
രാജ്യത്ത് 44,230 പേർക്ക് കോവിഡ്; 555 മരണം
ഹർഡിൽസിൽ ജാബിർ പുറത്ത്; ബോക്സിങ്ങിൽ മെഡലുറപ്പിച്ച് ലവ്ലിന ബോർഗോഹൈൻ
അമ്പെയ്ത്തിൽ ദീപിക കുമാരി ക്വാർട്ടറിൽ; സ്റ്റീപ്പിൾ ചേസിൽ ദേശിയ റെക്കോഡ് തിരുത്തി അവിനാശ് സാബ്ലെ

University Announcements 22 July 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 22 July 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university announcements, കേരള സർവകലാശാല, kannur university announcements, എംജി സർവകലാശാല, pg allotment list 2021, സർവകലാശാല അറിയിപ്പുകൾ, kannur university pg allotment list 2021, കാലിക്കറ്റ് സർവകലാശാല, kannur university pg allotment , കണ്ണൂർ സർവകലാശാല, calicut university announcements, kerala university announcements, mg university announcements, kusat university announcements, sree sankara sanskrit university announcements, college reopening, when will colleges reopen, karnataka news, karnataka college reopen, education news, du.ac.in, JAT scorecard, JAT result 2021, Delhi University, DU JAT score cards, DU JAT results 2021, Education News, university news, education news, University exam results, Indian express malayalam, IE malayalam, ഐഇ മലയാളം

University Announcements 22 July 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kannur University Announcements: കണ്ണൂർ സർവകലാശാല

പിജിഡിഡിഎസ്എ  2021-22  പ്രവേശനം

പി‌ജി‌ഡി‌ഡി‌എസ്‌എ (പി‌ജി ഡിപ്ലോമ ഇൻ ഡാറ്റാ സയൻസ് ആൻഡ് അനലിറ്റിക്സ്) 2021-22 പ്രവേശന പരീക്ഷ വഴി യോഗ്യത നേടിയവർക്കുള്ള പ്രവേശനം ജൂലൈ 26 ന് രാവിലെ 9.30 ന് കണ്ണൂർ സർവകലാശാല മങ്ങാട്ടുപറമ്പ കാമ്പസിലെ ഇൻഫർമേഷൻ ടെക്നോളജി വകുപ്പിൽ നടത്തുന്നു. റാങ്ക് ലിസ്റ്റിനും വിശദാംശങ്ങൾക്കും സർവകലാശാല വെബ് സൈറ്റ് സന്ദർശിക്കുക.

സംഭരണ സീറ്റുകൾ

പി‌ജി‌ഡി‌ഡി‌എസ്‌എ (പി‌ജി ഡിപ്ലോമ ഇൻ ഡാറ്റാ സയൻസ് ആൻഡ് അനലിറ്റിക്സ്) കോഴ്സിന് എസ്‌സി, എസ്ടി വിഭാഗങ്ങൾക്ക് സംവരണം ചെയ്ത സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു. താൽപര്യമുള്ള വിദ്യാർത്ഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുമായി  ജൂലൈ 26 ന് ഉച്ചയ്ക്ക് 11.00 ന് മങ്ങാട്ടുപറമ്പ കാമ്പസിലെ ഇൻഫർമേഷൻ ടെക്നോളജി വകുപ്പിൽ എത്തിച്ചേരുക


ഇന്റേണൽ മാർക്ക്


അഫീലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ ബിരുദാനന്തര ബിരുദ (ഏപ്രിൽ 2021) പരീക്ഷകളുടെ ഇന്റേണൽ മാർക്കുകൾ ഇതുവരെ സമർപ്പിക്കാത്ത കോളേജുകൾ 27.07.2021 നകം  അപ്ലോഡ് ചെയ്യണം. 


ടൈംടേബിൾ


ഒൻപതാം സെമസ്റ്റർ ബി. എ. എൽഎൽ. ബി. സപ്ലിമെന്ററി (2011-2015 അഡ്മിഷൻ), നവംബർ 2020 പരീക്ഷകളുടെയും 2019 സെഷൻ കോവിഡ് സ്പെഷ്യൽ പരീക്ഷകളുടെയും ടൈംടേബിളുകൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

പരീക്ഷാഫലം


സർവകലാശാല പഠനവകുപ്പുകളിലെ മൂന്നാം സെമസ്റ്റർ എം. എസ് സി. സ്റ്റാറിസ്റ്റിക്സ് (റെഗുലർ/ സപ്ലിമെന്ററി) നവംബർ 2020 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 03.08.2021 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം.

MG University Announcements: എംജി സർവകലാശാല

ബി.എ./ബി.കോം (പ്രൈവറ്റ് രജിസ്‌ട്രേഷൻ) പരീക്ഷകേന്ദ്രം

അഞ്ചാം സെമസ്റ്റർ ബി.എ./ബി.കോം (സി.ബി.സി.എസ്. – 2018 അഡ്മിഷൻ, 2017 – അഡ്മിഷൻ – റീഅപ്പിയറൻസ് പ്രൈവറ്റ് രജിസ്‌ട്രേഷൻ) പരീക്ഷകളുടെ പരീക്ഷാ കേന്ദ്രം സംബന്ധിച്ച വിവരങ്ങൾ സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്. വിദ്യാർഥികൾ അവർക്ക് അനുവദിച്ചിട്ടുള്ള കേന്ദ്രങ്ങളിൽ കൃത്യമായി പരീക്ഷയ്ക്ക് ഹാജരാകണം.

പുതുക്കിയ പരീക്ഷ തീയതി

ജൂലൈ 21ന് നടത്താൻ നിശ്ചയിച്ചിരുന്ന മൂന്നാം സെമസ്റ്റർ ബി.പി.ഇ.എസ്. (നാലുവർഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാം – 2018 അഡ്മിഷൻ – റഗുലർ/2017, 2016 അഡ്മിഷൻ – സപ്ലിമെന്ററി), രണ്ടാം സെമസ്റ്റർ ബി.വോക് (പുതിയ സ്‌കീം – 2019 അഡ്മിഷൻ – റഗുലർ), ഒന്നും രണ്ടും സെമസ്റ്റർ എം.എ./എം.എസ് സി./എം.കോം (2019 അഡ്മിഷൻ – റഗുലർ – പ്രൈവറ്റ് രജിസ്‌ട്രേഷൻ) പരീക്ഷകൾ യഥാക്രമം ജൂലൈ 28, ഓഗസ്റ്റ് നാല്, ഓഗസ്റ്റ് ആറ് തീയതികളിൽ നടക്കും. പരീക്ഷകേന്ദ്രത്തിന് മാറ്റമില്ല.

പരീക്ഷ തീയതി

അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടും നാലും സെമസ്റ്റർ എൽ.എൽ.എം. പരീക്ഷകൾ ഓഗസ്റ്റ് ആറിന് ആരംഭിക്കും. പിഴയില്ലാതെ ജൂലൈ 27 വരെയും 525 രൂപ പിഴയോടെ ജൂലൈ 28 വരെയും 1050 രൂപ സൂപ്പർഫൈനോടെ ജൂലൈ 29 വരെയും അപേക്ഷിക്കാം. വിദ്യാർഥികൾ രജിസ്റ്റർ ചെയ്ത പരീക്ഷകേന്ദ്രത്തിൽത്തന്നെ പരീക്ഷയെഴുതണം.

അഞ്ചാം സെമസ്റ്റർ ബി.വോക് (2018 അഡ്മിഷൻ – റഗുലർ/സപ്ലിമെന്ററി – പഴയ സ്‌കീം) പരീക്ഷകൾ ഓഗസ്റ്റ് മൂന്നിന് ആരംഭിക്കും. പിഴയില്ലാതെ ജൂലൈ 27 വരെയും 525 രൂപ പിഴയോടെ ജൂലൈ 28 വരെയും 1050 രൂപ സൂപ്പർഫൈനോടെ ജൂലൈ 29 വരെയും അപേക്ഷിക്കാം.

അഫിലിയേറ്റഡ് കോളേജുകളിലെ ആറാം സെമസ്റ്റർ ബി.എ. (ക്രിമിനോളജി) എൽ.എൽ.ബി. (ഓണേഴ്‌സ് – 2011 അഡ്മിഷൻ – സപ്ലിമെന്ററി/ബി.എ. എൽ.എൽ.ബി. പഞ്ചവത്സര ഇന്റഗ്രേറ്റഡ് (2012-2014 അഡ്മിഷൻ – സപ്ലിമെന്ററി), ബി.എ. എൽ.എൽ.ബി. പഞ്ചവത്സര ഇന്റഗ്രേറ്റഡ് (2015 അഡ്മിഷൻ – സപ്ലിമെന്ററി), പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.എ. എൽ.എൽ.ബി. (ഓണേഴ്‌സ് – 2017 അഡ്മിഷൻ – റഗുലർ/സപ്ലിമെന്ററി), ആറാം സെമസ്റ്റർ ബി.ബി.എ. എൽ.എൽ.ബി. (ഓണേഴ്‌സ് – 2013, 2014 അഡ്മിഷൻ – സപ്ലിമെന്ററി), ആറാം സെമസ്റ്റർ ബി.ബി.എ. എൽ.എൽ.ബി. (ഓണേഴ്‌സ് 2017 അഡ്മിഷൻ – റഗുലർ/2016, 2015 – അഡ്മിഷൻ സപ്ലിമെന്ററി), ആറാം സെമസ്റ്റർ ബി.കോം. എൽ.എൽ.ബി. (ഓണേഴ്‌സ് – 2013, 2014 അഡ്മിഷൻ – സപ്ലിമെന്ററി), ആറാം സെമസ്റ്റർ ബി.കോം എൽ.എൽ.ബി. (ഓണേഴ്‌സ് – 2017 അഡ്മിഷൻ – റഗുലർ/2016, 2015 അഡ്മിഷൻ – സപ്ലിമെന്ററി) പരിക്ഷകൾ ഓഗസ്റ്റ് നാലിന് ആരംഭിക്കും.

അഫിലിയേറ്റഡ് കോളേജുകളിലെ എട്ടാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.എ. എൽ.എൽ.ബി. (ഓണേഴ്‌സ് – 2016 – അഡ്മിഷൻ റഗുലർ), ബി.എ. എൽ.എൽ.ബി. പഞ്ചവത്സര ഇന്റഗ്രേറ്റഡ് (2015 അഡ്മിഷൻ – സപ്ലിമെന്ററി), ബി.എ. (ക്രിമിനോളജി) എൽ.എൽ.ബി. (ഓണേഴ്‌സ്) 2011 അഡ്മിഷൻ – സപ്ലിമെന്ററി/ബി.എ. എൽ.എൽ.ബി. പഞ്ചവത്സര ഇന്റഗ്രേറ്റഡ് (2014, 2013, 2012 അഡ്മിഷൻ – സപ്ലിമെന്ററി), ബി.ബി.എ. എൽ.എൽ.ബി. പഞ്ചവത്സര ഇന്റഗ്രേറ്റഡ് (2016 അഡ്മിഷൻ – റഗുലർ/2015 അഡ്മിഷൻ – സപ്ലിമെന്ററി), ബി.ബി.എ. എൽ.എൽ.ബി. (ഓണേഴ്‌സ്) 2014, 2013 അഡ്മിഷൻ – സപ്ലിമെന്ററി, ബി.കോം. എൽ.എൽ.ബി. പഞ്ചവത്സര ഇന്റഗ്രേറ്റഡ് (2016 അഡ്മിഷൻ – റഗുലർ/2015 അഡ്മിഷൻ – സപ്ലിമെന്ററി), ബി.കോം. എൽ.എൽ.ബി. (ഓണേഴ്‌സ്) 2014, 2013 അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷകൾ ജൂലൈ 30 ന് ആരംഭിക്കും.

2021 ജൂലൈയിൽ മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിലെ ഒന്നാം സെമസ്റ്റർ എം.എഡ്. (സി.എസ്.എസ്. – 2019-2021 ബാച്ച്) സപ്ലിമെന്ററി എക്‌സ്റ്റേണൽ പരീക്ഷയ്ക്ക് പിഴയില്ലാതെ ജൂലൈ 26 വരെയും പിഴയോടെ ജൂലൈ 27 വരെയും അപേക്ഷിക്കാം. വിദ്യാർഥികൾ പരീക്ഷഫീസായി 315 രൂപയും മാർക്ക് ലിസ്റ്റ് ഫീസായി 105 രൂപയും അപേക്ഷഫീസായി 30 രൂപയും അടയ്ക്കണം. ഇ-പേയ്‌മെന്റ് പോർട്ടൽ വഴിയാണ് ഫീസടയ്‌ക്കേണ്ടത്. എസ്.സി./ എസ്.ടി./ ഒ.ഇ.സി. വിദ്യാർഥികൾ പരീക്ഷാ ഫീസും മാർക്ക് ലിസ്റ്റ് ഫീസും അടയ്‌ക്കേണ്ടതില്ല. വിശദ വിവരത്തിന് ഫോൺ: 0481-2731042.

അപേക്ഷ തീയതി

മൂന്നാം സെമസ്റ്റർ സി.ബി.സി.എസ്. (2019 അഡ്മിഷൻ – റഗുലർ), മൂന്നാം സെമസ്റ്റർ സി.ബി.സി.എസ്. സൈബർ ഫോറൻസിക് (2019 അഡ്മിഷൻ – റഗുലർ) യു.ജി. പരീക്ഷകൾക്ക് പിഴയില്ലാതെ ജൂലൈ 27, 28 തീയതികളിലും 525 രൂപ പിഴയോടെ ജൂലൈ 29 വരെയും 1050 രൂപ സൂപ്പർഫൈനോടെ ജൂലൈ 30 വരെയും അപേക്ഷിക്കാം.

പരീക്ഷ ഫലം

2020 മാർച്ചിൽ നടന്ന രണ്ടാം വർഷ ബി.എസ് സി. മെഡിക്കൽ ലബോറട്ടറി ടെക്‌നോളജി (എം.എൽ.റ്റി.) സപ്ലിമെന്ററി (പുതിയ സ്‌കീം) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓഗസ്റ്റ് നാലുവരെ അപേക്ഷിക്കാം.

2019 നവംബറിൽ നടന്ന ബി.കോം. (ഓഫ് കാമ്പസ്) സപ്ലിമെന്ററി/മേഴ്‌സി ചാൻസ് ആനുവൽ സ്‌കീം പാർട്ട് 1 ഇംഗ്ലീഷ്, പാർട്ട് 2 മോഡേൺ ലാംഗ്വേജ്, പാർട്ട് 3 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓഗസ്റ്റ് നാലുവരെ അപേക്ഷിക്കാം.

സ്‌കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിലെ ആറാം സെമസ്റ്റർ പഞ്ചവത്സര ബി.ബി.എ. എൽ.എൽ.ബി. (ഓണേഴ്‌സ് – റഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓഗസ്റ്റ് നാലുവരെ അപേക്ഷിക്കാം.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

പരീക്ഷാ ടൈംടേബിൾ

രണ്ടാം സെമസ്റ്റർ ബി.വോക്. ഒപ്ടോമെട്രി ആന്റ് ഒഫ്താൽമോളജിക്കൽ ടെക്നിക്ക്സ്, മൂന്നാം സെമസ്റ്റർ എം.ബി.എ. ഹെൽത്ത് കെയർ മാനേജ്മെന്റ്, അഞ്ചാം സെമസ്റ്റർ ത്രിവത്സര എൽ.എൽ.ബി. യൂണിറ്ററി ഡിഗ്രി, ഒമ്പതാം സെമസ്റ്റർ ബി.ബി.എ. എൽ.എൽ.ബി. (ഓണേഴ്സ്), സി.യു.സി.എസ്.എസ്. നാലാം സെമസ്റ്റർ എം.എ., എം.എസ് സി., എം.കോം., എം.എസ്.ഡബ്ല്യു., എം.സി.ജെ., എം.ടി.ടി.എം., എം.ബി.ഇ., എം.ടി.എച്ച്.എം., മൂന്നാം സെമസ്റ്റർ എം.ബി.എ. ഇന്റർനാഷണൽ ഫിനാൻസ്, ഹെൽത്ത് കെയർ മാനേജ്മെന്റ് റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാലാ വെബ്സൈറ്റിൽ.

പരീക്ഷകൾ മാറ്റി

സർവകലാശാല 24-ന് നടത്താൻ നിശ്ചയിച്ച എല്ലാ പരീക്ഷകളും മാറ്റി, പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

പുനർമൂല്യനിർണയ ഫലം

ഒന്നാം സെമസ്റ്റർ എം.എ. മലയാളം, സാൻസ്ക്രിറ്റ് സാഹിത്യ സ്പെഷ്യൽ, സാൻസ്ക്രിറ്റ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചർ ജനറൽ, സോഷ്യോളജി നവംബർ 2019 പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷാ ഫലം

സി.സി.എസ്.എസ്. രണ്ടാം സെമസ്റ്റർ എം.എ. ഫോക്ക്ലോർ സ്റ്റഡീസ് ഏപ്രിൽ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

യു.ജി.സി. – എച്ച്. ആർ.ഡി.സി. പ്രോഗ്രാമുകൾ

സർവകലാശാല യു.ജി.സി.-എച്ച്.ആർ.ഡി.സി. 2021-22 സാമ്പത്തിക വർഷം നടത്തുന്ന ഇൻഡക്ഷൻ പ്രോഗ്രാമുകൾ, റിഫ്രഷർ കോഴ്സുകൾ, ഷോർട് ടേം കോഴ്സുകൾ, വർക്ക് ഷോപ്പുകൾ, മറ്റു പ്രോഗ്രാമുകൾ എന്നിവയുടെ വിശദവിവരങ്ങൾ എച്ച്.ആർ.ഡി.സി. വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം. ഫോൺ 0494 2407 350, 351.

Read More: University Announcements 20 July 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: University announcements 22 july 2021

Next Story
Victers Channel Timetable July 23: വിക്ടേഴ്‌സ് ചാനൽ, ജൂലൈ 23 വെള്ളിയാഴ്ച ക്ലാസുകളുടെ ടൈംടേബിൾvicters, victers timetable, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com