University Announcements 21 February 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും അറിയാം
Kerala University Announcements: കേരള സര്‍വകലാശാല
അപേക്ഷകള്‍ ക്ഷണിച്ചു
കേരളസര്‍വകലാശാലയുടെ കാര്യവട്ടത്തുളള ബോട്ടണി വിഭാഗത്തിലെ പ്രോജക്ടിലേക്ക് റിസര്‍ച്ച് അസോസിയേറ്റിന്റെ ഒരു ഒഴിവുണ്ട്. യോഗ്യത: ബോട്ടണി അല്ലെങ്കില്‍ ബയോകെമിസ്ട്രിയിലുളള പിഎച്ച്.ഡി., വേതനം:35,000/- . അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2023 മാര്‍ച്ച് 6. വൈകിട്ട് 4 മണി വരെ. വിശദവിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് (www.keralauniversity.ac.in/jobs) സന്ദര്‍ശിക്കുക.
പരീക്ഷ രജിസ്‌ട്രേഷന്‍
കേരളസര്‍വകലാശാല 2023 മാര്‍ച്ച് 1 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റര്‍ എം.ഫ്.എ. (പെ
യിന്റിംഗ് ആന്റ് സ്‌കള്‍പ്പ്ച്ചര്‍) പരീക്ഷയ്ക്ക് റെഗുലര്‍, സപ്ലിമെന്ററി, മേഴ്‌സിചാന്‍സ് വിദ്യാര്‍ത്ഥി
കള്‍ക്ക് ഓഫ്‌ലൈനായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
Kannur University Announcements: കണ്ണൂർ സര്‍വകലാശാല
പ്രായോഗിക പരീക്ഷ
മൂന്നാം സെമസ്റ്റര്‍ ബി.കോം, നവംബര്‍ 2022 പ്രായോഗിക പരീക്ഷകള്‍, ഫെബ്രുവരി 23 , 24 തീയതികളില്‍ അതാതു കോളേജുകളില്‍ നടക്കും. നാലാം സെമസ്റ്റര്‍ ബി.എസ്.സി കോസ്റ്റ്യൂം ആന്‍ഡ് ഫാഷന്‍ ഡിസൈനിംഗ് (റഗുലര്‍), ഏപ്രില്‍ 2022 ന്റെ പ്രായോഗിക പരീക്ഷ 2023 ഫെബ്രുവരി 27, 28 എന്നീ തീയതികളിലായി കോളേജ് ഫോര്‍ കോസ്റ്റ്യൂം ആന്‍ഡ് ഫാഷന്‍ ഡിസൈനിംഗ്, തോട്ടടയില്‍ വച്ച് നടത്തുന്നതാണ് . ടൈം ടേബിള്‍ വെബ് സൈറ്റില്‍ ലഭ്യമാണ്. രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികള്‍ കോളേജുമായി ബന്ധപ്പെടുക.
പരീക്ഷാ ഫലം
അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റര്‍ എം.എ ഇംഗ്ലീഷ് (റെഗുലര്‍ / സപ്ലിമെന്ററി / ഇംപ്രൂവ്‌മെന്റ് -2018 അഡ്മിഷന്‍ മുതല്‍) -ഏപ്രില്‍ 2022 പരീക്ഷാ ഫലം സര്‍വകലാശാല വെബ്സൈറ്റില്‍ ലഭ്യമാണ്. പുനര്‍മൂല്യ നിര്‍ണ്ണയം / സൂക്ഷ്മ പരിശോധന / പകര്‍പ്പ് ലഭ്യമാക്കല്‍ എന്നിവയ്ക്കുള്ള അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 04 .03 .2023
Calicut University Announcements: കാലിക്കറ്റ് സര്‍വകലാശാല
അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം
കാലിക്കറ്റ് സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസ വിഭാഗത്തില്‍ മാത്തമറ്റിക്സ് അസിസ്റ്റന്റ് പ്രൊഫസര്‍ കരാര്‍ നിയമനത്തിനുള്ള പാനല്‍ തയ്യാറാക്കുന്നതിന് വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. മാര്‍ച്ച് 2-ന് രാവിലെ 9.30-ന് ഭരണകാര്യാലയത്തിലാണ് ഇന്റര്‍വ്യൂ. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ രേഖകള്‍ സഹിതം ഹാജരാകണം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍. പി.ആര്‍. 219/2023
പരീക്ഷ ഡിക്ലറേഷന്‍ ഫോം
കാലിക്കറ്റ് സര്‍വകലാശാലാ ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷക്ക് അപേക്ഷിക്കുന്നവര്‍ അപേക്ഷയുടെ പകര്‍പ്പിനു അനുബന്ധരേഖകള്‍ക്കുമൊപ്പം ഒരു ഡിക്ലറേഷന്‍ കൂടി സമര്‍പ്പിക്കേണ്ടതാണ്. ഡിക്ലറേഷന്‍ ഫോം സര്‍വകലാശാലാ വെബ്സൈറ്റില്‍ ലഭ്യമാണ്. പി.ആര്‍. 220/2023
റഗുലര്‍ സപ്ലിമെന്ററി പരീക്ഷ
ഒന്നു മുതല്‍ ആറു വരെ സെമസ്റ്റര്‍ എല്‍.എല്‍.ബി. യൂണിറ്ററി സപ്തംബര്‍ 2023 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. 28 മുതല്‍ മാര്‍ച്ച് 31 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
സര്‍വകലാശാലാ ടീച്ചര്‍ എജുക്കേഷന്‍ സെന്ററുകളിലെയും അഫിലിയേറ്റഡ് ട്രെയ്നിംഗ് കോളേജുകളിലെയും ഒന്ന്, രണ്ട്, നാല് സെമസ്റ്റര്‍ ബി.എഡ്. ഏപ്രില്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ മാര്‍ച്ച് 13-ന് തുടങ്ങും. പി.ആര്‍. 221/2023
ടീച്ചിംഗ് പ്രാക്ടീസ് പ്രാക്ടിക്കല്‍
മൂന്നാം സെമസ്റ്റര്‍ ബി.പി.എഡ്. നവംബര്‍ 2022 പരീക്ഷയുടെ ടീച്ചിംഗ് പ്രാക്ടീസ് പ്രാക്ടിക്കല്‍ മാര്‍ച്ച് 6-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റില്‍. പി.ആര്‍. 222/2023
പരീക്ഷാ ഫലം
1, 2 സെമസ്റ്റര്‍ ബി.ആര്‍ക്ക്. ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് മാര്‍ച്ച് 7 വരെ അപേക്ഷിക്കാം.
എസ്.ഡി.ഇ. ഒന്നാം സെമസ്റ്റര്‍ ബി.എസ് സി. കൗണ്‍സലിംഗ് സൈക്കോളജി നവംബര്‍ 2019 സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് മാര്‍ച്ച് 4 വരെ അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റര്‍ ബി.എസ് സി. മാത്തമറ്റിക്സ് നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് മാര്‍ച്ച് 4 വരെ അപേക്ഷിക്കാം. പി.ആര്‍. 223/2023
പുനര്‍മൂല്യനിര്‍ണയ ഫലം
എസ്.ഡി.ഇ. മൂന്നാം സെമസ്റ്റര്‍ ബി.എസ് സി. മാത്തമറ്റിക്സ് നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു. പി.ആര്‍. 224/2023
MG University Announcements: എം ജി സര്‍വകലാശാല
എം.ജിയില്‍ ഇന്റഗ്രേറ്റഡ് പിജി
മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ സയന്‍സ്, സോഷ്യല്‍ സയന്‍സ് സ്ട്രീമുകളില്‍ ഇന്റഗ്രേറ്റഡ് പിജി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 60 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോടെ പ്ലസ് ടു ആണ് അടിസ്ഥാന യോഗ്യത. ഈ വര്‍ഷം പ്ലസ് ടൂ പരീക്ഷയെഴുതുന്നവര്‍ക്കും അപേക്ഷിക്കാം. ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളില്‍ ഇംഗ്ലീഷ്, മലയാളം എന്നിവയ്ക്കു പുറമെ ഫ്രഞ്ച്, അറബിക്, പോര്‍ച്ചുഗീസ് തുടങ്ങിയ ഭാഷകളും പഠിക്കാനാകും.
ഇന്റഗ്രേറ്റഡ് എം.എസ്.സി
സയന്‍സ് സ്ട്രീമില്‍ കെമിസ്ട്രി, ഫിസിക്സ്, ലൈഫ് സയന്‍സ്, കമ്പ്യൂട്ടര്‍ സയന്‍സ്, എന്‍വയോണ്‍മെന്റല്‍ സയന്‍സ് എന്നീ വിഷയങ്ങളില്‍ ആറു സീറ്റുകള്‍ വീതമാണുള്ളത്. പ്ലസ് ടു സയന്‍സ് സ്ട്രീം പഠിച്ചവര്‍ക്ക് അപേക്ഷിക്കാം. ആദ്യ മൂന്നു സെമസ്റ്ററുകളില്‍ മാത്തമാറ്റിക്‌സ് ഉള്‍പ്പടെയുള്ള എല്ലാ സയന്‍സ് വിഷയങ്ങളും അടിസ്ഥാന കോഴ്സുകളായി പഠിക്കുന്നതിനോടൊപ്പം സോഷ്യല്‍ സയന്‍സ്, ഹ്യുമാനിറ്റീസ് എന്നിവ പ്രത്യേകമായി തിരഞ്ഞെടുത്ത് പഠിക്കാനും അവസരമുണ്ട്.
ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്‌സ് ഇന്‍ സോഷ്യല്‍ സയന്‍സസ്
സോഷ്യല്‍ സയന്‍സ് സ്ട്രീമില്‍ ഇക്കണോമിക്സ്, പൊളിറ്റിക്കല്‍ സയന്‍സ്, ഹിസ്റ്ററി എന്നീ വിഷയങ്ങളില്‍ 10 സീറ്റുകള്‍ വീതമാണുള്ളത്. പ്ലസ് ടു സയന്‍സ്, ഹ്യൂമാനിറ്റീസ്, കോമേഴ്‌സ് സ്ട്രീമുകളില്‍ പഠിച്ചവര്‍ക്ക് സോഷ്യല്‍ സയന്‍സ് ഇന്റഗ്രേറ്റഡ് പിജി ക്ക് അപേക്ഷിക്കാം.
മൂന്നു വര്‍ഷത്തിനു ശേഷം ഡിഗ്രി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ആവശ്യമെങ്കില്‍ എക്സിറ്റ് അനുവദിക്കും. മെയിന്‍ വിഷയങ്ങള്‍ക്കു പുറമെ സോഷ്യല്‍ സയന്‍സിലെ വിവിധ ഇന്റര്‍ഡിസിപ്ലിനറി വിഷയങ്ങള്‍ താത്പര്യമനുസരിച്ച് തെരഞ്ഞെടുക്കാനാകും.
സയന്‍സ് വിഷയങ്ങളില്‍ ഓപ്പണ്‍ കോഴ്സുകളും അഭിരുചിക്കനുസരിച്ച് തിരഞ്ഞെടുക്കാം. മൂന്നു വര്‍ഷത്തെ ഡിഗ്രി പഠനത്തിനു ശേഷം ഇക്കണോമിക്സ്, ഹിസ്റ്ററി, ഇന്റര്‍നാഷണല്‍ റിലേഷന്‍സ്, ഡവലപ്മെന്റ് സ്റ്റഡീസ്, ആന്ത്രോപോളജി, ഗാന്ധിയന്‍ സ്റ്റഡീസ്, ഹ്യൂമന്‍ റൈറ്റ്‌സ് തുടങ്ങിയവയില്‍ ഇഷ്ടമുള്ള വിഷയം പിജി പഠനത്തിനായി തെരഞ്ഞെടുക്കാം. മെയ് ആറ്, ഏഴ് തിയതികളില്‍ നടക്കുന്ന പൊതു പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയതി മാര്‍ച്ച് ഒന്ന് ആണ്.
ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനും വിശദ വിവരങ്ങള്‍ക്കും cat.mgu.ac.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക..
അപേക്ഷാതീയതി പുനക്രമീകരിച്ചു
മഹാത്മാ ഗാന്ധി സര്‍വകലാശാലയുടെ യു.ജി, പി.ജി ഓഫ് കാമ്പസ് കോഴ്സുകളുടെ പരീക്ഷകള്‍ക്ക് ഫീസടച്ച് അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി പുനക്രമീകരിച്ചു. പുതുക്കിയ തീയതിയും മറ്റു വിവരങ്ങളും പിന്നീട് പ്രസിദ്ധീകരിക്കും. പുനക്രമീകരണം സംബന്ധിച്ച വിജ്ഞാപനം പ്രസിദ്ധീകരിച്ചതിനു ശേഷം മാത്രം വിദ്യാര്‍ഥികള്‍ ഫീസ് അടച്ച് അപേക്ഷ സമര്‍പ്പിച്ചാല്‍ മതിയാകും.
ജൂനിയര്‍ റിസര്‍ച്ച് ഫെലോ
മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ സ്‌കൂള്‍ ഓഫ് എനര്‍ജി മെറ്റീരിയല്‍സും സിയറ്റ് ടയേഴ്സ് ലിമിറ്റഡും സംയുക്തമായി നടത്തുന്ന പ്രോജക്ടില്‍ ജൂനിയര്‍ റിസര്‍ച്ച് ഫെലോയുടെ ഒരൊഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍ (www.mgu.ac.in). ഫോണ്‍: 8921360960
മാറ്റി വച്ച പരീക്ഷ മാര്‍ച്ച 10ന്
മൂന്ന്, നാല് സെമെസ്റ്റര്‍ പ്രൈവറ്റ് രജിസ്ട്രേഷന്‍ ബി.എ, ബി.കോം (സി.ബി.സി.എസ്.എസ്, 2014-2016 അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2012,2013 അഡ്മിഷനുകള്‍ മെഴ്സി ചാന്‍സ് – ഫെബ്രുവരി 2023) പരീക്ഷയുടെ ഫെബ്രുവരി 21 ലെ മാറ്റി വച്ച പരീക്ഷ മാര്‍ച്ച് 10 ന് നടത്തും.
പരീക്ഷാ തീയതി
ഒന്‍പതാം സെമെസ്റ്റര്‍ ഐ.എം.സി.എ (2018 അഡ്മിഷന്‍ റഗുലര്‍,2017 അഡ്മിഷന്‍ സപ്ലിമെന്ററി), ഡി.ഡി.എം.സി.എ (2016,2015 അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2014 അഡ്മിഷന്‍ മെഴ്സി ചാന്‍സ്) പരീക്ഷകള്‍ മാര്‍ച്ച് 13 ന് തുടങ്ങും. വിശദമായ ടൈം ടേബിള്‍ വെബ്സൈറ്റില്‍.
പ്രാക്ടിക്കല്‍
അഞ്ചാം സെമെസ്റ്റര്‍ ബി.വോക് അഗ്രികള്‍ച്ചറല്‍ ടെക്നോളജി (പുതിയ സ്‌കീം, 2020 അഡ്മിഷന്‍ റഗുലര്‍ – ജനുവരി 2023) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ മാര്‍ച്ച് ഒന്നിനും അഞ്ചാം സെമെസ്റ്റര്‍ ബി.വോക് അഗ്രോ ഫുഡ് പ്രോസസ്സിംഗ് (പുതിയ സ്‌കീം, 2020 അഡ്മിഷന്‍ റഗുലര്‍ – ജനുവരി 2023) പരീക്ഷയുടെ പ്രാക്ടിക്കല്‍ മാര്‍ച്ച് രണ്ടിനും കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജില്‍ നടത്തും. ടൈം ടേബിള്‍ വെബ്സൈറ്റില്‍.