scorecardresearch
Latest News

University Announcements 22 December 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 22 December 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

University Announcements 22 December 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 22 December 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.

Kerala University Announcements: കേരള സർവകലാശാല

MG University Announcements: എംജി സർവകലാശാല

പുനർ മൂല്യനിർണയത്തിന്റെ മാർക്ക് കൂട്ടിച്ചേർക്കണം

യു.ജി. സി.ബി.സി.എസ്.എസ്. ബി.എ, ബി.കോം, ബി.എസ്.സി, ബി.ബി.എ, ബി.സി.എ, ബി.എസ്.ഡബ്ല്യു, ബി.എഫ്.റ്റി, ബി.ബി.എം, ബി.ടി.എസ്, ബി.പി.ഇ(2013, 2014, 2015, 2016 അഡ്മിഷനുകൾ) പരീക്ഷയുടെ പുനർ മൂല്യനിർണയത്തിന് ശേഷം ലഭിച്ച മാർക്ക് കൂട്ടിച്ചേർക്കാത്ത വിദ്യാർഥികൾ 2023 ജനുവരി നാലിനു മുൻപ് അതിന് നടപടി സ്വീകരിക്കണമെന്ന് പരീക്ഷാ കൺട്രോളർ അറിയിച്ചു. അല്ലാത്ത പക്ഷം ഈ മാർക്ക് റാങ്ക്, പൊസിഷൻ ലിസ്റ്റിന് പരിഗണിക്കുന്നതല്ല.

പ്രാക്ടിക്കൽ

രണ്ടാം സെമസ്റ്റർ എം.എസ്.സി. എൻവയോൺമെന്റൽ സയൻസ് ആന്റ് മാനേജ്മെന്റ് (സി.എസ്.എസ്. – 2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2020,2019 അഡ്മിഷൻ സപ്ലിമെന്ററി – ഒക്ടോബർ 2022) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ജനുവരി അഞ്ചു മുതൽ വിവിധ കേന്ദ്രങ്ങളിൽ നടത്തും.

രണ്ടാം സെമസ്റ്റർ ബി.സി.എ, ബി.എസ്.സി. കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (സി.ബി.സി.എസ്., 2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ ഇംപ്രൂവ്മെന്റ്,റീ-അപ്പിയറൻസ്, 2017,2018,2019 അഡ്മിഷനുകൾ റീ-അപ്പിയറൻസ്) പരീക്ഷയുടെ സോഫ്റ്റ്വെയർ ലാബ് 2 പ്രാക്ടിക്കൽ പരീക്ഷ ജനുവരി 9 മുതൽ 11 വരെ നടത്തും. ടൈം ടേബിൾ വെബ്സൈറ്റിൽ.

വൈവ വോസി

നാലാം സെമസ്റ്റർ എം.എഡ് (2018 അഡ്മിഷൻ സപ്ലിമെന്ററി, 2017 അഡ്മിഷൻ ആദ്യ മെഴ്സി ചാൻസ്, 2016 അഡ്മിഷൻ രണ്ടാം മെഴ്സി ചാൻസ്, 2015 അഡ്മിഷൻ മൂന്നാം മെഴ്സി ചാൻസ് – ഒക്ടോബർ) പരീക്ഷയുടെ വൈവ വോസി പരീക്ഷ നാളെ(ഡിസംബർ 23) നടത്തും. ടൈം ടേബിൾ വെബ്സൈറ്റിൽ.

പരീക്ഷാ ഫലം

പത്താം സെമസ്റ്റർ പഞ്ചവത്സര എൽ.എൽ.ബി. (2010 അഡ്മിഷൻ രണ്ടാം മെഴ്സി ചാൻസ്, 2009 അഡ്മിഷൻ മൂന്നാം മെഴ്സി ചാൻസ് – ഒക്ടോബർ 2022) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് സഹിതം ജനുവരി ആറു വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ അപേക്ഷ നൽകാം.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

പ്രാക്ടിക്കല്‍ പരീക്ഷ

മൂന്നാം സെമസ്റ്റര്‍ ബി.വോക്. അഗ്രികള്‍ച്ചര്‍ നവംബര്‍ 2021 പരീക്ഷയുടെ പ്രാക്ടിക്കല്‍ 2023 ജനുവരി 5, 6 തീയതികളില്‍ നടക്കും.

പരീക്ഷാ ഫലം

2, 4, 5 സെമസ്റ്റര്‍ എം.സി.എ. ഏപ്രില്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

ആറാം സെമസ്റ്റര്‍ എല്‍.എല്‍.ബി. യൂണിറ്ററി ഏപ്രില്‍ 2022 റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ജനുവരി 11 വരെ അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റര്‍ എം.എസ് സി അപ്ലൈഡ് സൈക്കോളജി നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

Kannur University Announcements: കണ്ണൂർ സർവകലാശാല

സീറ്റ് ഒഴിവ്

കണ്ണൂർ സർവകലാശാലാ മാങ്ങാട്ടുപറമ്പ ക്യാമ്പസ് കായിക പഠന വകുപ്പിൽ 2022-23 അധ്യയന വർഷത്തിലേക്ക് നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ പ്രോഗ്രാം ഇൻ യോഗ, സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ സ്വിമ്മിങ് & സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ യോഗ എന്നീ പ്രോഗ്രാമുകളിൽ പ്രവേശനത്തിനായി അപേക്ഷിക്കേണ്ട അവസാന തീയ്യതി ഡിസംബർ 31 വരെ നീട്ടി. അപേക്ഷകർക്ക് വെബ്സൈറ്റിലൂടെ ഓൺലൈനായോ അല്ലെങ്കിൽ മാങ്ങാട്ടുപറമ്പ ക്യാമ്പസിലെ പഠനവകുപ്പിൽ നേരിട്ടോ അപേക്ഷ സമർപ്പിക്കാം. യോഗ കോഴ്‌സുകൾ ഓൺലൈനായും ഓഫ്‌ലൈനായും നടത്തുന്നതാണ്. വിശദവിവരങ്ങൾക്ക് വെബ്‌സൈറ്റ് സന്ദർശിക്കുക. ഫോൺ: 09895370282, 09447324422

സപ്ലിമെന്ററി വിദ്യാർത്ഥികൾ എസ്.ബി.ഐ. കലക്റ്റ് മുഖേന പരീക്ഷാ ഫീസ് അടക്കണം

2017-20 കാലയളവിൽ പ്രവേശനം നേടിയ ബി.എസ്.സി.ഓണേഴ്‌സ് വിദ്യാർത്ഥികൾ ഒന്നാം സെമസ്റ്റർ ബിരുദ സപ്ലിമെന്ററി പരീക്ഷകൾക്ക് എസ്.ബി.ഐ. കലക്റ്റ് മുഖേന പരീക്ഷാ ഫീസ് അടക്കേണ്ടതാണ്. അപേക്ഷകളുടെ ഹാർഡ് കോപ്പി, ചലാൻ രസീത് എന്നിവ 10.01.2023 ന് 5 മണിക്കുള്ളിൽ സർവ്വകലാശാലയിൽ സമർപ്പിക്കേണ്ടതാണ്. 2022 വർഷം പ്രവേശനം നേടിയ റെഗുലർ വിദ്യാർത്ഥികൾ എസ്.ബി.ഐ. ഇപേയ്‌മെന്റ് മുഖേനയാണ് ഫീസ് അടക്കേണ്ടത്. പ്രസ്തുത വിദ്യാർത്ഥികൾ അപേക്ഷകളുടെ ഹാർഡ് കോപ്പി, ചലാൻ രസീത് എന്നിവ സർവ്വകലാശാലയിൽ സമർപ്പിക്കേണ്ടതില്ല.

2022 വർഷം പ്രവേശനം നേടിയ ബി.എഡ്. റെഗുലർ ഒന്നാം സെമസ്റ്റർ വിദ്യാർത്ഥികൾ ഒഴികെയുള്ള വിദ്യാർത്ഥികൾ എസ്.ബി.ഐ. കലക്റ്റ് മുഖേന പരീക്ഷാ ഫീസ് അടക്കേണ്ടതാണ്. അപേക്ഷകളുടെ ഹാർഡ് കോപ്പി, ചലാൻ രസീത് എന്നിവ 10.01.2023 ന് 5 മണിക്കുള്ളിൽ സർവ്വകലാശാലയിൽ സമർപ്പിക്കേണ്ടതാണ്.

പുനർമൂല്യനിർണയ ഫലം

ഒന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം.എസ്.സി. ഡിഗ്രി റെഗുലർ ജൂലൈ 2021 (കമ്പ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിങ്) പരീക്ഷകളുടെ പുനർമൂല്യനിർണയഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 22 december 2022