scorecardresearch
Latest News

University Announcements 22 August 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 22 August 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

University Announcements 22 August 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 22 August 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സര്‍വകലാശാല

മേഴ്‌സി ചാന്‍സ്

കേരളസര്‍വകലാശാല രണ്ടാം സെമസ്റ്റര്‍ സി.ബിസി.എസ്.എസ് ബി.എ/ ബി.എസ്.സി/ ബി.കോം (മേഴ്‌സി ചാന്‍സ് 2014, 2015, 2016 അഡ്മിഷന്‍സ് പരീക്ഷകള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. വിശദമായ വിവരം 2022 ആഗസ്റ്റ് 10ാം തീയതിയിലെ വിജ്ഞാപനത്തില്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്.
പരീക്ഷ ഫലം

കേരളസര്‍വകലാശാല 2022 മാര്‍ച്ച് മാസത്തില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ ത്രിവത്സര യൂണിറ്ററി എല്‍.എല്‍.ബി( റഗുലര്‍ – 2020 സ്‌കീം, സപ്ലിമെന്ററി & മേഴ്‌സി ചാന്‍സ്- 2011 സ്‌കീം) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. ഉത്തരകടലാസുകളുടെ പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമായുള്ള അപേക്ഷകള്‍ 2022 സെപ്റ്റംബര്‍ 2നകം ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ടതാണ്. വിശദമായ പരീക്ഷാഫലം വെബ്‌സൈറ്റില്‍.

പരീക്ഷ കേന്ദ്രം

കേരളസര്‍വകലാശാല 2022 ആഗസ്റ്റ് 25 ന് ആരംഭിക്കുന്ന ബി.എസ്.സി ആനുവല്‍ സ്‌കീം പാര്‍ട്ട് ക & കക ഓഗസ്റ്റ് സെഷന്‍ (കംബൈന്‍ഡ് സെഷന്‍ ഓഫ് സെപ്റ്റംബര്‍ 2021 & മെയ് 2022) പരീക്ഷയുടെ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. പരീക്ഷാകേന്ദ്രങ്ങളുടെ മാറ്റം ചുവടെ ചേര്‍ക്കുന്നു.

പന്തളം എന്‍.എസ്.എസ് കോളേജ്, ചേര്‍ത്തല എസ്.എന്‍ കോളേജ്, ആലപ്പുഴ എസ്. ഡി കോളേജ്, കായംകുളം എം.എസ്.എം കോളേജ്, ആലപ്പുഴ സെന്റ് ജോസഫ് കോളേജ് ഫോര്‍ വുമണ്‍ എന്നിവിടങ്ങള്‍ പരീക്ഷ കേന്ദ്രങ്ങളായി അപേക്ഷിച്ചവര്‍, യു.ഐ.റ്റി ആലപ്പുഴയില്‍ നിന്നും ഹാള്‍ടിക്കറ്റ് വാങ്ങി അവിടെത്തന്നെ പരീക്ഷ എഴുതണം.

കൊല്ലം എസ്.എന്‍ കോളേജ്, കൊല്ലം ശ്രീ നാരായണ കോളേജ് ഫോര്‍ വുമണ്‍ , കൊട്ടാരക്കര എസ്.ജി കോളേജ്, കൊല്ലം ഫാത്തിമ മാതാ നാഷണല്‍ കോളേജ് എന്നിവിടങ്ങള്‍ പരീക്ഷ കേന്ദ്രങ്ങളായി അപേക്ഷിച്ചവര്‍, കൊല്ലം ടി.കെ.എം കോളേജ് ഓഫ് ആര്‍ട്‌സ് & സയന്‍സില്‍ നിന്നും ഹാള്‍ടിക്കറ്റ് വാങ്ങി അവിടെത്തന്നെ പരീക്ഷ എഴുതണം.

ആറ്റിങ്ങല്‍ ഗവ.കോളേജ്, നെടുമങ്ങാട് ഗവ.കോളേജ്, ധനുവച്ചപുരം വി.ടി.എം എന്‍.എസ്.എസ് കോളേജ്, തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജ്, തിരുവനന്തപുരം ഗവ. സംസ്‌കൃത കോളേജ്, യൂണിവേഴ്‌സിറ്റി കോളേജ്, വിഴിഞ്ഞം ക്രൈസ്റ്റ് കോളേജ്, തിരുവനന്തപുരം ഗവ. കോളേജ് ഫോര്‍ വുമണ്‍ എന്നിവിടങ്ങള്‍ പരീക്ഷ കേന്ദ്രങ്ങളായി അപേക്ഷിച്ചവര്‍, തിരുവനന്തപുരം എം.ജി കോളേജില്‍ നിന്നും ഹാള്‍ടിക്കറ്റ് വാങ്ങി അവിടെത്തന്നെ പരീക്ഷ എഴുതണം.

MG University Announcements: എംജി സർവകലാശാല

എം.ജി.യിൽ തൊഴിൽ മേള

എം.ജി. സർവ്വകലാശാലയുടെ ആഭിമുഖ്യത്തിൽ യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ, മോഡൽ കരിയർ സെന്റർ, കോട്ടയം, എംപ്ലോയബിലിറ്റി സെന്റർ, കോട്ടയം എന്നിവയുടെ സഹകരണത്തോടെ ‘ബ്രൈറ്റ് മൈൻഡ്‌സ് 2022’ മെഗാ തൊഴിൽ മേള സർവ്വകലാശാല ക്യാമ്പസിൽ ആഗസ്റ്റ് 27 ന് നടക്കും. ബഹു. സഹകരണ രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി ശ്രീ. വി.എൻ. വാസവൻ മേള ഉദ്ഘാടനം ചെയ്യും. ബാങ്കിങ്, ഇൻഷുറൻസ്, മാനേജ്‌മെന്റ്, സയൻസ്, കൊമേഴ്‌സ്, കെ.പി.ഒ., ബി.പി.ഒ., എൻ.ജി.ഒ., എഫ്.എം.സി.ജി., എഡ്യുക്കേഷൻ, ഐ.ടി., മറ്റ് എഞ്ചിനീയറിംഗ് ശാഖകൾ, ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ്, മാർക്കറ്റിംഗ്, സെയിൽസ്, ഓട്ടോമൊബൈൽസ്, ഹോസ്പിറ്റൽസ്, ഫാർമസ്യൂട്ടിക്കൽസ് തുടങ്ങിയ വിവിധ മേഖലകളിലെ കമ്പനികൾ പങ്കെടുക്കുന്നുണ്ട്. ഇനിയും രജിസ്റ്റർ ചെയ്തിട്ടില്ലാത്ത ഉദ്യോഗാർത്ഥികൾ എംപ്ലോയബിലിറ്റി സെന്റർ കോട്ടയം, മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി കേരള, മോഡൽ കരിയർ സെന്റർ കോട്ടയം എന്നീ ഫേസ്ബുക്ക് പേജുകളിലുള്ള ലിങ്ക് മുഖേന രജിസ്റ്റർ ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് 0481-2731025, 0481-2563451 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

സ്പോട്ട് അഡ്മിഷൻ

മഹാത്മാഗാന്ധി സർവ്വകലാശാല സ്‌കൂൾ ഓഫ് കെമിക്കൽ സയൻസസിൽ എം.എസ്.സി പോളിമർ കെമിസ്ട്രി (2022-2024 ബാച്ച്) കോഴ്സിൽ എസ്.സി. / എസ്.റ്റി. വിഭാഗത്തിൽ സീറ്റൊഴിവുണ്ട്. സി.എ.റ്റി പ്രോസ്പെക്ടസ് പ്രകാരം യോഗ്യതയുള്ളവർ യോഗ്യത, ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി ആഗസ്്റ്റ് 24 ന് നടക്കുന്ന സ്പോട്ട് അഡ്മിഷന് വൈകിട്ട് നാല് മണിക്ക് മുൻപ് വകുപ്പ് ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0481-2731036, 9633583004, ഇ-മെയിൽ: office. scs@mgu.ac.in.

അപേക്ഷാ തീയതി

ഒന്ന് മുതൽ ആറ് വരെയുള്ള സെമസ്റ്ററുകൾ ബി.ടെക്ക്. (2015 മുതൽ 2017 വരെയുള്ള അഡ്മിഷനുകൾ – സപ്ലിമെന്ററി – സി.പി.എ.എസ്.) പരീക്ഷകൾക്ക് പിഴയില്ലാതെ ആഗസ്റ്റ് 29 വരെയും പിഴയോടു കൂടി ആഗസ്റ്റ് 30 നും സൂപ്പർഫൈനോടു കൂടി ആഗസ്റ്റ് 31 നും അപേക്ഷിക്കാം. വിശദവിവരങ്ങൾ സർവ്വകലാശാല വെബ്്‌സൈറ്റിൽ.

സ്‌കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിന്റെ ഒമ്പതാം സെമസ്റ്റർ പഞ്ചവത്സര ബി.ബി.എ. എൽ.എൽ.ബി. (ഓണേഴ്‌സ്) (2017 അഡ്മിഷൻ – റെഗുലർ / 2016 അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷകൾക്ക് പിഴയില്ലാതെ ആഗസ്റ്റ് 30 വരെയും പിഴയോടു കൂടി ആഗസ്റ്റ് 31 നും സൂപ്പർഫൈനോടു കൂടി സെപ്റ്റംബർ ഒന്നിനും അപേക്ഷിക്കാം. വിശദവിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

പ്രാക്ടിക്കൽ പരീക്ഷ

2022 ജൂലൈയിൽ നടന്ന ഒന്നാം സെമസ്റ്റർ എം.എസ്.സി. കമ്പ്യൂട്ടർ സയൻസ് (ഡാറ്റ് അനലിറ്റിക്‌സ്) (2021 അഡ്മിഷൻ – റഗുലർ / 2020 അഡ്മിഷൻ – ഇംപ്രൂവ്‌മെന്റ് / റീ-അപ്പിയറൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ പീര്കഷകൾ ആഗസ്റ്റ് 29, 30 തീയതികളിൽ നടത്തും. വിശദമായ ടൈംടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

പരീക്ഷാ ഫീസ്

സെപ്റ്റംബർ 14 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ബി.വോക്. (2020 അഡ്മിഷൻ – റെഗുലർ / 2019, 2018 അഡ്മിഷൻ (പുതിയ സ്‌കീം) – റീ-അപ്പിയറൻസ്/ ഇംപ്രൂവ്‌മെന്റ്) പരീക്ഷകൾക്ക് പിഴയില്ലാതെ ആഗസ്റ്റ് 29 വരെയും പിഴയോടു കൂടി ആഗസ്റ്റ് 30 നും സൂപ്പർഫൈനോടു കൂടി ആഗസ്റ്റ് 31 നും അപേക്ഷിക്കാം. വിശദവിവരങ്ങൾ സർവ്വകലാശാല വെബ്്‌സൈറ്റിൽ.

സെപ്റ്റംബർ 19 ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ ബി.ആർക്ക് (2019 അഡ്മിഷൻ – റെഗുലർ) പരീക്ഷകൾക്ക് പിഴയില്ലാതെ ആഗസ്റ്റ് 29 വരെയും പിഴയോടു കൂടി ആഗസ്റ്റ് 30 നും സൂപ്പർഫൈനോടു കൂടി ആഗസ്റ്റ് 31 നും അപേക്ഷിക്കാം. വിശദവിവരങ്ങൾ സർവ്വകലാശാല വെബ്സൈറ്റിൽ.

പരീക്ഷാ ഫലം

2022 മാർച്ചിൽ നടത്തിയ രണ്ടാം വർഷ ബി.എസ്.സി. മെഡിക്കൽ മൈക്രോബയോളജി (2008-2014 അഡ്മിഷൻ – മെഴ്‌സി ചാൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷ നിശ്ചിത ഫീസ് സഹിതം സെപ്റ്റംബർ അഞ്ച് വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ സ്വീകരിക്കും.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

കമ്പ്യൂട്ടര്‍ സയന്‍സ് / ആപ്ലിക്കേഷന്‍ റിഫ്രഷര്‍ കോഴ്‌സ്

കാലിക്കറ്റ് സര്‍വകലാശാലാ ഹ്യൂമന്‍ റിസോഴ്‌സ് സെന്റര്‍ കോളേജ്, സര്‍വകലാശാലാ അദ്ധ്യാപകര്‍ക്കായി സംഘടിപ്പിക്കുന്ന കമ്പ്യൂട്ടര്‍ സയന്‍സ് / ആപ്ലിക്കേഷന്‍ റിഫ്രഷര്‍ കോഴ്‌സിലേക്ക് സപ്തംബര്‍ 12 വരെ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാം. പ്രസ്തുത വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന അദ്ധ്യാപകര്‍ക്ക് പങ്കെടുക്കാം. ഫോണ്‍ – 0494 2407350, 7351. (ugchrdc. uoc.ac.in)

പ്രൊഫസര്‍ നിയമനം

കാലിക്കറ്റ് സര്‍വകലാശാലാ എക്കണോമിക്‌സ് പഠനവിഭാഗത്തില്‍ ഒഴിവുള്ള പ്രൊഫസര്‍ തസ്തികയില്‍ ഡപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനം നടത്തുന്നു. സര്‍വകലാശാലകളിലെയും ഗവണ്‍മെന്റ്, എയ്ഡഡ് കോളേജുകളിലെയും യു.ജി.സി. റഗുലേഷന്‍ പ്രകാരം യോഗ്യതകളുള്ള അദ്ധ്യാപകര്‍ക്ക് അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പി.ജി. കമ്മ്യൂണിറ്റി ക്വാട്ട പ്രവേശനം

എയ്ഡഡ് കോളേജുകളിലെ 2022-23 അദ്ധ്യയന വര്‍ഷത്തെ പി.ജി. പ്രവേശനത്തിന് കമ്മ്യൂണിറ്റി ക്വാട്ടയില്‍ അപേക്ഷിച്ചവര്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുന്നതിന് 24-ന് വൈകീട്ട് 3 മണിക്കുള്ളില്‍ സ്റ്റുഡന്റ്‌സ് ലോഗിന്‍ വഴി ഓണ്‍ലൈനായി റിപ്പോര്‍ട്ട് ചെയ്യണം. റിപ്പോര്‍ട്ട് ചെയ്യാത്തവരെ കമ്മ്യൂണിറ്റി ക്വാട്ട റാങ്കിലിസ്റ്റിലേക്ക് പരിഗണിക്കുന്നതല്ല. വിശദവിവരങ്ങള്‍ പ്രവേശന വിഭാഗം വെബ്‌സൈറ്റില്‍.

ഇംഗ്ലീഷ് പി.ജി. – പ്രവേശന പരീക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ 2022-23 അദ്ധ്യയന വര്‍ഷത്തെ ഇംഗ്ലീഷ് പി.ജി. പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിച്ചവരില്‍ ഇംഗ്ലീഷ് കോര്‍ വിഷയമായി പഠിച്ചിട്ടില്ലാത്തവര്‍ പ്രവേശന പരീക്ഷക്ക് ഹാജരാകുന്നതിനുള്ള സമ്മതം 24-ന് 3 മണിക്കുള്ളില്‍ സമര്‍പ്പിക്കണം. വെബ്‌സൈറ്റില്‍ ലഭ്യമാക്കിയിട്ടുള്ള ലിങ്ക് വഴി സമ്മതം അറിയിക്കാത്തവരെ പ്രവേശന പരീക്ഷക്ക് പരിഗണിക്കുന്നതല്ല. പരീക്ഷയുടെ വിശദാംശങ്ങള്‍ പിന്നീട് അറിയിക്കും.

ഇന്റഗ്രേറ്റഡ് പി.ജി. – ട്രയല്‍ അലോട്ട്‌മെന്റ്

കാലിക്കറ്റ് സര്‍വകലാശാലാ ഗവണ്‍മെന്റ് / എയ്ഡഡ് കോളേജുകളിലെ 5 വര്‍ഷ ഇന്റഗ്രേറ്റഡ് പി.ജി. പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. പ്രവേശനവിഭാഗം വെബ്‌സൈറ്റില്‍ അലോട്ട്‌മെന്റ് പരിശോധിക്കാവുന്നതാണ്. ആദ്യ അലോട്ട്‌മെന്റ് 24-ന് പ്രസിദ്ധീകരിക്കും. ഫോണ്‍ 0494 2407016, 2660600.

പരീക്ഷാ ഫലം

മൂന്നാം സെമസ്റ്റര്‍ എം.എ. എക്കണോമിക്‌സ്, ഫിനാന്‍ഷ്യല്‍ എക്കണോമിക്‌സ് എം.എസ് സി. ബയോകെമിസ്ട്രി, അപ്ലൈഡ് കെമിസ്ട്രി നവംബര്‍ 2021 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

മൂന്നാം സെമസ്റ്റര്‍ എം.എ. മ്യൂസിക് നവംബര്‍ 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് സപ്തംബര്‍ 2 വരെ അപേക്ഷിക്കാം.

മാര്‍ക്ക് ലിസ്റ്റ് വിതരണം

എസ്.ഡി.ഇ. ഒന്നാം വര്‍ഷ എം.എ. ഹിസ്റ്ററി മെയ് 2020 പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റുകള്‍ മെയിന്‍ സെന്ററുകളില്‍ നിന്നും 26 മുതല്‍ വിതരണം ചെയ്യും. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മെയിന്‍ സെന്ററായിട്ടുള്ളവര്‍ കൊണ്ടോട്ടി ഇ.എം.ഇ.എ. കോളേജില്‍ നിന്നും മാര്‍ക്ക് ലിസ്റ്റ് കൈപ്പറ്റണം.

Kannur University Announcements: കണ്ണൂർ സർവകലാശാല

എം.സി.എ- സീറ്റ് ഒഴിവ്

കണ്ണൂർ യൂണിവേഴ്സിറ്റി പാലയാട് ക്യാമ്പസ് ഐ.ടി എജുക്കേഷൻ സെൻററിലെ എം.സി.എ പ്രോഗാമിൽ എസ്.സി, എസ്.ടി വിഭാഗക്കാർക്കായി സംവരണം ചെയ്ത സീറ്റുകൾ ഒഴിവുണ്ട്. യോഗ്യതയുള്ളവർ മങ്ങാട്ടുപറമ്പ് ക്യാമ്പസിലെ ഇൻഫർമേഷൻ ടെക്നോളജി പഠന വകുപ്പിൽ ആഗസ്ത് 23ന് രാവിലെ 10 മണിക്ക് യോഗ്യത സർട്ടിഫിക്കറ്റുകളുമായ് എത്തണം.

എം.എസ്.സി ബയോടെക്നോളജി – സീറ്റ് ഒഴിവ്

കണ്ണൂർ സർവ്വകലാശാലയുടെ പാലയാട് ഡോ.ജാനകി അമ്മാൾ കാമ്പസിൽ എം.എസ്.സി ബയോടെക്നോളജി പ്രോഗ്രാമിൽ എസ്.ടി വിഭാഗത്തിൽ ഒരു സീറ്റ് ഒഴിവുണ്ട്. 50% മാർക്കിൽ കുറയാത്ത ബി.എസ്.സി. ബയോടെക്നോളജി/ മൈക്രോബയോളജി/ ബയോകെമിസ്ട്രി/ കെമിസ്ട്രി/ സുവോളജി/ ബോട്ടണി/ പ്ലാന്റ്സയൻസ്/ ലൈഫ് സയൻസ് അല്ലെങ്കിൽ മൈക്രോബയോളജി /ബയോടെക്നോളജി ഒരുവിഷയമായിപഠിച്ച മറ്റ് ഏതെങ്കിലും വിഷയത്തിൽ ബിരുദം ഉള്ളവർ അസ്സൽ പ്രമാണങ്ങൾ സഹിതം ബയോടെക്നോളജി &മൈക്രോബയോളജി വകുപ്പിൽ ആഗസ്ത് 25ന് രാവിലെ 11 മണിക്ക് മുൻപായി ഹാജരാകണം ഫോൺ: 8968654186.

പി. ജി സ്പോട്ട് അഡ്മിഷൻ

ഗവൺമെന്റ്/എയ്ഡഡ് കോളേജുകളിലെ പി. ജി പ്രോഗ്രാമുകളിൽ എസ്.സി, എസ്. ടി ഉൾപ്പെടെ എല്ലാ ഒഴിവുകളിലേക്കും സ്പോട്ട് അഡ്മിഷൻ ആഗസ്ത് 27 മുതൽ 29 വരെ നടത്തുന്നതാണ്. യോഗ്യതയുള്ളവർ ആഗസ്ത് 24 നും 26 നും ഇടയിലായി അതത് കോളേജുകളിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.

സെൽഫ് ഫിനാൻസിങ് കോളേജുകളിലെ എസ്.സി, എസ്.ടി ഉൾപ്പെടെയുള്ള പി.ജി പ്രോഗ്രാമുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ ആഗസ്ത് 31 ന് നടത്തുന്നതാണ്. പങ്കെടുക്കുന്നവർ ആഗസ്ത് 30 നുതന്നെ അതത് കോളേജുകളിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.

വേക്കൻസി ലിസ്റ്റ് സർവ്വകലാശാല വെബ്‌സൈറ്റിൽ നൽകുന്നതായിരിക്കും. (സംവരണ വിഭാഗത്തിൽ പെട്ടവർ ഇൻഡക്സ് മാർക്കിൻറെ അടിസ്ഥാനത്തിൽ ജനറൽ കാറ്റഗറിയിൽ ഉൾപ്പെടാൻ സാധ്യതയുള്ളതിനാൽ ജനറൽ കാറ്റഗറിയിൽ ഉള്ള ഒഴിവുകളുടെ എണ്ണത്തിൽ കുറവ് വരാൻ സാധ്യതയുണ്ട്). വിവിധ കാരണങ്ങളാൽ അലോട്ട്മെന്റിൽ നിന്ന് പുറത്തായവർക്കും, നിലവിൽ പ്രവേശനം ലഭിച്ചവർക്കും, പ്രവേശനം ലഭിക്കാത്തവർക്കും ഇതുവരെ അപേക്ഷിക്കാത്തവർക്കും സ്പോട്ട് അഡ്മിഷന് അപേക്ഷിക്കാം. പുതിയതായി അപേക്ഷിക്കുന്നവർ അഡ്മിഷൻ വെബ്‌സൈറ്റിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യേണ്ടതാണ്.

സ്പോട്ട് അഡ്മിഷൻ പ്രവേശനത്തിന് അർഹരായവരെ കോളേജ് അധികാരികൾ ഫോൺ മുഖേന ബന്ധപ്പെടുന്നതായിരിക്കും. ഇതിനകം പ്രവേശനം ലഭിച്ച അപേക്ഷകർ, സ്പോട്ട് അഡ്മിഷൻ ലഭിച്ച കോളേജുകളിൽ പ്രവേശനത്തിന് ഹാജരായി പ്രവേശനം ഉറപ്പുവരുത്തിയതിന് ശേഷം മാത്രമേ മുൻപ് പ്രവേശനം ലഭിച്ച കോളേജിൽ നിന്ന് ടി.സി വാങ്ങേണ്ടതുള്ളൂ.

ഹെൽപ്പ് ലൈൻ നമ്പർ: 0497 2715261, 0497 2715284, 7356948230

ഇ-മെയിൽ ഐഡി : pgsws@ kannuruniv.ac.in

വെബ്സൈറ്റ് : www. admission.kannuruniversity.ac.in

വിദൂര വിദ്യാഭ്യാസം – മൂന്നാം വർഷ ഗ്രേഡ് കാർഡ് വിതരണം

കണ്ണൂർ സർവ്വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗത്തിന്റെ കീഴിൽ പയ്യന്നൂർ കോളജ്- പയ്യന്നൂർ, സർ സയ്യിദ് കോളജ്- തളിപ്പറമ്പ, സി.എ.എസ് കോളജ്- മാടായി എന്നീ പരീക്ഷാ കേന്ദ്രങ്ങളിൽ മൂന്നാം വർഷ ബി.എ/ബി.കോം/ബി.ബി.എ ഡിഗ്രി (എസ്ഡിഇ – റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് – 2011 അഡ്മിഷൻ) മാർച്ച് 2022 പരീക്ഷ എഴുതിയ വിദ്യാർഥികളുടെ ഗ്രേഡ് കാർഡുകൾ (2017, 2018 അഡ്മിഷൻ വിദ്യാർഥികളുടേത് ഒഴികെ) താഴെ പറയുന്ന തീയ്യതികളിൽ വിദൂര വിദ്യാഭ്യാസ വിഭാഗം പഠന കേന്ദ്രമായ പിലാത്തറ സെന്റ് ജോസഫ്സ് കോളേജിൽ വച്ച് രാവിലെ 10.30 മുതൽ 2.30 വരെ വിതരണം ചെയ്യുന്നതായിരിക്കും.

ആഗസ്ത് 25 – ബി.കോം, ബി.എ അഫ്സൽ – ഉൽ – ഉലമ, ബിബിഎ, ബി.എ പൊളിറ്റിക്കൽ സയൻസ്

ആഗസ്ത് 26 – വെള്ളി – ബി.എ ഇംഗ്ലിഷ്, ബി.എ മലയാളം, ബി.എ ഹിസ്റ്ററി, ബി.എ. ഇക്കണോമിക്സ്

പരീക്ഷാവിജ്ഞാപനം

13.09.2022 ന് ആരംഭിക്കുന്ന ഒന്നാം വർഷ അഫ്സൽ-ഉൽ-ഉലമ (പ്രിലിമിനറി) റെഗുലർ/ സപ്ലിമെന്ററി (പ്രൈവറ്റ് രജിസ്ട്രേഷൻ/ വിദൂരവിദ്യാഭ്യാസം ഉൾപ്പെടെ), ഏപ്രിൽ 2022 പരീക്ഷകൾക്ക് 24.08.2022 മുതൽ 27.08.2022 വരെ പിഴയില്ലാതെയും 29.08.2022 വരെ പിഴയോടെയും അപേക്ഷിക്കാം. അപേക്ഷകളുടെ പ്രിന്റൌട്ടും ചലാനും 30.08.2022 നകം സർവകലാശാലയിൽ സമർപ്പിക്കണം.

26.09.2022 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ എം. എ. (റെഗുലർ- 2020 അഡ്മിഷൻ), ഏപ്രിൽ 2022 പരീക്ഷകൾക്ക് 30.08.2022 മുതൽ 03.09.2022 വരെ പിഴയില്ലാതെയും 06.09.2022 വരെ പിഴയോടെയും അപേക്ഷിക്കാം.

നാലാം സെമസ്റ്റർ ബി. എ. എൽഎൽ. ബി. (റെഗുലർ/സപ്ലിമെന്ററി – 2012 അഡ്മിഷൻ മുതൽ), മെയ് 2022 പരീക്ഷകൾക്ക് 24.08.2022 മുതൽ 29.08.2022 വരെ പിഴയില്ലാതെയും 31.08.2022 വരെ പിഴയോടെയും അപേക്ഷിക്കാം. 2017 വരെയുള്ള വിദ്യാർഥികൾ ഓഫ്ലൈനായും 2018 മുതലുള്ള വിദ്യാർഥികൾ ഓൺലൈനായും അപേക്ഷിക്കണം.

രണ്ടാം സെമസ്റ്റർ ബി. എ. എൽഎൽ. ബി. (റെഗുലർ/സപ്ലിമെന്ററി – 2012 അഡ്മിഷൻ മുതൽ), മെയ് 2022 പരീക്ഷകൾക്ക് 25.08.2022 മുതൽ 30.08.2022 വരെ പിഴയില്ലാതെയും 01.09.2022 വരെ പിഴയോടെയും അപേക്ഷിക്കാം. 2017 വരെയുള്ള വിദ്യാർഥികൾ ഓഫ്ലൈനായും 2018 മുതലുള്ള വിദ്യാർഥികൾ ഓൺലൈനായും അപേക്ഷിക്കണം.

വിശദമായ പരീക്ഷാവിജ്ഞാപനങ്ങൾ സർവകലാശാല വെബ്സൈറ്റിൽ.

ടൈംടേബിൾ

30.09.2022 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ബി. പി. എഡ്./ എം പി. എഡ്. (സപ്ലിമെന്ററി – 2020 സിലബസ്), നവംബർ 2021 പരീക്ഷാടൈടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

12.09.2022 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ എം. എസ് സി. പ്ലാന്റ് സയൻസ് വിത്ത് ബയോഇൻഫമാറ്റിക്സ് (റെഗുലർ), ഏപ്രിൽ 2022 പരീക്ഷയുടെ പുതുക്കിയ ടൈടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

പ്രായോഗിക പരീക്ഷ

രണ്ടാം സെമസ്റ്റർ എം. എസ് സി. കംപ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷന്‍ ഇൻ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ആന്‍റ് മെഷീന്‍ ലേണിങ് (റഗുലർ), ജനുവരി 2022 പ്രായോഗിക പരീക്ഷ 26.08.2022 ന് കാഞ്ഞങ്ങാട് നെഹ്റു ആട്സ് & സയന്‍സ് കോളേജിൽ വച്ച് നടക്കും. ടൈം ടേബിൾ വെബ് സൈറ്റിൽ ലഭ്യമാണ്. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ കോളേജുമായി ബന്ധപ്പെടുക.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 22 august 2022

Best of Express