University Announcements 22 April 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.
Cochin University: കൊച്ചിന്‍ സര്‍വകലാശാല
കുസാറ്റ് ക്യാറ്റ് മെയ് 3മുതൽ 6 വരെ
കൊച്ചി: കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയുടെ വിവിധ കോഴ്സുകളിലേക്കുള്ള പ്രവേശനപരീക്ഷ (CAT 2023) കേരളത്തിനകത്തും പുറത്തുമായി 69 കേന്ദ്രങ്ങളിൽ മെയ് 3 ,4 , 5, 6 തീയതികളിലായി നടക്കും. പരീക്ഷക്കുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായിട്ടുണ്ട്. അപേക്ഷകർക്ക് അവരവരുടെ പ്രൊഫൈലിൽ നിന്നും ഇപ്പോൾ അഡ്മിറ്റ് കാർഡുകൾ ഡൌൺലോഡ് ചെയ്യാവുന്നതാണ്. വിശദവിവരങ്ങൾക്കു സർവകലാശാലയുടെ അഡ്മിഷൻ വെബ് സൈറ്റ് https://admissions.cusat.ac.in സന്ദർശിക്കുക. ഫോൺ: 0484-2577100 .