scorecardresearch

University Announcements 22 April 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 22 April 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university news, education, ie malayalam

University Announcements 22 April 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സര്‍വകലാശാല

ഐ.എം.കെ. – എം.ബി.എ. അപേക്ഷ ക്ഷണിച്ചു

കേരളസര്‍വകലാശാലയ്ക്ക് കീഴില്‍ കാര്യവട്ടം ക്യാമ്പസില്‍ പ്രവര്‍ത്തിക്കുന്നതും, സര്‍ക്കാര്‍ തലത്തിലെ ഏറ്റവും മികച്ച ബിസിനസ് സ്‌കൂളുകളില്‍ ഒന്നുമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ കേരളയില്‍ (ഐ.എം.കെ.), സി.എസ്.എസ്. സ്ട്രീമില്‍, എം.ബി.എ. (ജനറല്‍), എം.ബി.എ. (ടൂറിസം) കോഴ്‌സുകളിലേക്ക് (2022-24 ബാച്ച്) പ്രവേശനത്തിനായി ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിക്കുന്നു.

അപേക്ഷാര്‍ത്ഥിക്ക് 2022 ല്‍ കരസ്ഥമാക്കിയ സാധുവായ ഗങഅഠ/ഇഅഠ/ഇങഅഠ സ്‌കോര്‍ കാര്‍ഡ് ഉണ്ടായിരിക്കേണ്ടതാണ്. www. admissions.keralauniversity.ac.in എന്ന സര്‍വകലാശാല പോര്‍ട്ടല്‍ വഴി 2022 മെയ് 20 ന് രാത്രി 10.00 മണി വരെ ആദ്യഘട്ട അപേക്ഷകള്‍ സ്വീകരിക്കുന്നതാണ്. പ്രസ്തുത തീയതിക്ക് മുന്‍പായി അപേക്ഷ സമര്‍പ്പിക്കുന്ന മുഴുവന്‍ അപേക്ഷാര്‍ത്ഥികളേയും മെയ് 24, 25 എന്നീ തീയതികളില്‍ നിശ്ചയിച്ചിരിക്കുന്ന ഗ്രൂപ്പ് ഡിസ്‌കഷന്‍, പേഴ്‌സണല്‍ ഇന്റര്‍വ്യൂ എന്നിവയ്ക്കായി ക്ഷണിക്കുന്നതും, പ്രവേശന പരീക്ഷ (80%), ഗ്രൂപ്പ് ഡിസ്‌കഷന്‍ (10%), പേഴ്‌സണല്‍ ഇന്റര്‍വ്യൂ (10%) എന്നിവയുടെ അടിസ്ഥാനത്തില്‍ റാങ്ക്‌ലിസ്റ്റ് തയ്യാറാക്കി മെയ് 27 ന് പ്രസിദ്ധീകരിക്കുന്നതുമാണ്. തുടര്‍ന്ന് ജൂണ്‍ 2 ന് ഐ.എം.കെ.യുടെ കാര്യവട്ടം ക്യാമ്പസില്‍ വച്ച് കൗണ്‍സിലിംഗ് നടത്തുന്നതും അതിന്‍പ്രകാരം ക്ലാസുകള്‍ ആരംഭിക്കുന്നതുമാണ്. സായാഹ്ന എം.ബി.എ. (റെഗുലര്‍-സി.എസ്.എസ്.) കോഴ്‌സിന്റെ 2022- 24 ബാച്ചിലേക്കുളള പ്രവേശനത്തിനായി ജൂലൈ 30, രാത്രി 10.00 മണി വരെ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.

രജിസ്‌ട്രേഷന്‍ ഫീസ് ജനറല്‍ വിഭാഗത്തിന് 600 രൂപയും, എസ്.സി./എസ്.ടി. വിഭാഗത്തിന് 300 രൂപയുമാണ്. പ്രോസ്‌പെക്ടസ്, അപേക്ഷാഫോം എന്നിവയുടെ വിശദാംശങ്ങള്‍ക്കായി സര്‍വകലാശാല പോര്‍ട്ടല്‍ സന്ദര്‍ശിക്കുക.

പരീക്ഷാഫലം

കേരളസര്‍വകലാശാല 2022 ഫെബ്രുവരിയില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.എ./എം.എസ്‌സി./എം.കോം./എം.എസ്.ഡബ്ല്യു., ആഗസ്റ്റ് 2021 സ്‌പെഷ്യല്‍ പരീക്ഷയുടെ എം.എ.ഇംഗ്ലീഷ്, ഇക്കണോമിക്‌സ്, എം.എസ്‌സി. സൈക്കോളജി, മൈക്രോബയോളജി എന്നീ കോഴ്‌സുകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് മെയ് 2 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പുതുക്കിയ പരീക്ഷാത്തീയതി

കേരളസര്‍വകലാശാല 2022 ഏപ്രില്‍ 28 ന് നടത്താനിരുന്ന പത്താം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് (പഞ്ചവത്സരം) ബി.എ./ബി.കോം./ബി.ബി.എ. എല്‍.എല്‍.ബി. പരീക്ഷകളുടെ പേപ്പര്‍ ക – ‘ട്രേഡ് ഇന്‍ ഇന്‍ഡലക്ച്വല്‍ പ്രോപ്പര്‍ട്ടി’ പരീക്ഷ ഏപ്രില്‍ 30 ലേക്ക് പുനഃക്രമീകരിച്ചിരിക്കുന്നു. മറ്റ് പരീക്ഷകള്‍ക്ക് മാറ്റമില്ല.

സമ്പര്‍ക്ക ക്ലാസ്

കേരളസര്‍വകലാശാല വിദൂരവിദ്യാഭ്യാസവിഭാഗത്തിന്റെ ഒന്നാം സെമസ്റ്റര്‍ പി.ജി. (2021 അഡ്മിഷന്‍) സമ്പര്‍ക്ക ക്ലാസുകള്‍ ഏപ്രില്‍ 23 മുതല്‍ ആരംഭിക്കുന്നതാണ്. വിശദവിവരങ്ങള്‍ക്ക് www. ideku.net എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

സര്‍ട്ടിഫിക്കറ്റ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് – അപേക്ഷ ക്ഷണിക്കുന്നു

കേരളസര്‍വകലാശാല തുടര്‍വിദ്യാഭ്യാസവകുപ്പ് ആറ്റിങ്ങല്‍ ഗവണ്‍മെന്റ് കോളേജില്‍ നടത്തുന്ന തൊഴിലധിഷ്ഠിത കോഴ്‌സായ ‘സര്‍ട്ടിഫിക്കറ്റ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്’ കോഴ്‌സിന് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. കോഴ്‌സ് കാലാവധി: 6 മാസം, യോഗ്യത: പ്ലസ്ടു, ക്ലാസുകള്‍: ശനി, ഞായര്‍ ദിവസങ്ങളില്‍. കോഴ്‌സിന് ചേരാന്‍ ആഗ്രഹിക്കുന്നവര്‍ ആറ്റിങ്ങല്‍ ഗവണ്‍മെന്റ് കോളേജിലെ സി.എ.സി.ഇ.ഇ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക്: 8129418236, 9495476495

കേരളസര്‍വകലാശാല തുടര്‍വിദ്യാഭ്യാസവകുപ്പ് ഗവ.കെ.എന്‍.എം.ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ ആരംഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് (സി.എല്‍.ഐ.എസ്‌സി.) കോഴ്‌സിന് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. താല്‍പ്പര്യമുളളവര്‍ ഏപ്രില്‍ 29 ന് രാവിലെ 10.30 ന് എസ്.എസ്.എല്‍.സി., പ്ലസ്ടു സര്‍ട്ടിഫിക്കറ്റുകളുമായി കോളേജില്‍ നേരിട്ട് ഹാജരാകേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക്: 9656500596, 9495746946

വാക്-ഇന്‍-ഇന്റര്‍വ്യൂ റദ്ദാക്കി

കേരളസര്‍വകലാശാലയ്ക്ക് കീഴിലുളള ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ജിയോ-സ്‌പേഷ്യല്‍ ഇന്‍ഫര്‍മേഷന്‍ സയന്‍സ് ആന്റ് ടെക്‌നോളജിയിലും ഇന്റര്‍നാഷണല്‍ ആന്റ് ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ നാച്ചുറല്‍ റിസോഴ്‌സസ് മാനേജ്‌മെന്റിലും താല്‍ക്കാലികാടിസ്ഥാനത്തില്‍ ചില പ്രോജക്ടുകളിലെ ഒഴിവുകളിലേക്ക് 2022 ഏപ്രില്‍ 26 ന് നടത്താനിരുന്ന വാക്-ഇന്‍-ഇന്റര്‍വ്യൂ റദ്ദാക്കിയിരിക്കുന്നു.

MG University Announcements: എംജി സർവകലാശാല

വെബിനാർ 27 ന്

മഹാത്മാഗാന്ധി സർവ്വകലാശാല സ്‌കൂൾ ഓഫ് ബയോ സയൻസസ്, സ്‌കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസ്, ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെൽ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘ഉന്നത വിദ്യാഭ്യാസ മേഖല നേരിടുന്ന പുതിയ വെല്ലുവിളികൾ’ എന്ന വിഷയത്തെ അധികരിച്ചുള്ള വെബിനാർ ഏപ്രിൽ 27 ന് രാവിലെ 10.30 ന് വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ് ഉദ്ഘാടനം ചെയ്യും. യു.ജി.സി. മുൻ സെക്രട്ടറിയും ഹരിയാനയിലെ ഗുരു ജംബാശ്വര്ഡ സർവ്വകലാശാല ഉൾപ്പെടെ വിവിധ സർവ്വകലാശാലകളുടെ വൈസ് ചാൻസലറുമായിരുന്ന പ്രൊഫ. ആർ.കെ. ചൗഹാൻ പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തും.

പ്രോ വൈസ് ചാൻസലർ പ്രൊഫ. സി.റ്റി. അരവിന്ദകുമാർ ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെൽ ഡയറക്ടർ ഡോ. റോബിനറ്റ് ജേക്കബ്, സ്‌കൂൾ ഓഫ് ബയോസയൻസസ് ഡയറക്ടർ പ്രൊഫ. ജിഷ എം.എസ്., പ്രൊഫ. ജെ.വി. ആശ തുടങ്ങിയവർ പങ്കെടുക്കും. കൂടുതൽ വിവരങ്ങൾ 9497664697, 9447943489 എന്നീ ഫോൺ നമ്പറുകളിലും webinarsbsmgu@gmail.com എന്ന ഇ-മെയിൽ വിലാസത്തിലും ലഭിക്കും.

താത്ക്കാലിക നിയമനം

മഹാത്മാഗാന്ധി സർവ്വകലശാല സ്‌കൂൾ ഓഫ് ഇന്റർനാഷണൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്‌സിൽ ഇന്ത്യൻ കൗൺസിൽ ഓഫ് സോഷ്യൽ സയൻസസ് റിസർച്ചിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന ഒരു ഗവേഷണ പദ്ധതിയുമായി ബന്ധപ്പെട്ട് റിസർച്ച് അസോസിയേറ്റിന്റെ ഒരു താത്ക്കാലിക ഒഴിവുണ്ട്. സോഷ്യൽ സയൻസ് വിഷയത്തിൽ കുറഞ്ഞത് 55 ശതമാനം മാർക്കോടെയുള്ള ബിരുദാനന്തര ബിരുദവും നെറ്റ് / എം.ഫിൽ / പി.എച്ച്.ഡി. യോഗ്യതയുമുള്ളവരെയാണ് പരിഗണിക്കുക. ഉൾനാടൻ മത്സ്യമേഖലയിൽ ഗവേഷണ പിരചയമുള്ളവർക്ക് മുൻഗണനയുണ്ടായിരിക്കും. ഇതോടനുബന്ധിച്ചുള്ള റിസർച്ച് അസിസ്റ്റന്റിന്റെ ഒരൊഴിവിലേക്ക് സോഷ്യൽ സയൻസ് വിഷയത്തിൽ 55 ശതമാനം മാർക്കോടെയുള്ള ബിരുദാനന്തര ബിരുദവും നെറ്റ് / എം.ഫിൽ / പി.എച്ച്.ഡി. ‘ യോഗ്യതയുമുള്ളവർക്ക് അപേക്ഷിക്കാം. ഉൾനാടൻ മത്സ്യമേഖലയിൽ സ്ഥിരതാമസമുള്ളവർക്കും, സാമൂഹിക ശാസ്ത്ര ഗവേഷണങ്ങളിൽ ഫീൽഡ് വർക്ക് പരിചയമുള്ളവർക്കും മുൻഗണനയുണ്ടായിരിക്കും. താത്പര്യമുള്ളവർ ബയോഡാറ്റയും പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റും സഹിതമുള്ള അപേക്ഷ ഡോ. എം.വി. ബിജുലാൽ, അസിസ്റ്റൻ്റ് പ്രൊഫസർ, സ്കൂൾ ഓഫ് ഇൻ്റർനാഷണൽ റിലേഷൻസ് ആൻ്റ് പൊളിറ്റിക്സ്, മഹാത്മാഗാന്ധി സർവ്വകലാശാല, പ്രിയദർശിനി ഹിൽസ്, കോട്ടയം – 686 560 എന്ന വിലാസത്തിൽ ഏപ്രിൽ 29നകം ലഭിക്കത്തക്കവിധം അയയ്ക്കണം. കൂടുതൽ വിവരങ്ങൾ http://www.mgu.ac.in എന്ന വെബ്‌സൈറ്റിലും 9400233357 എന്ന ഫോൺ നമ്പറിലും bijulaal @gmail.com എന്ന ഇ-മെയിൽ വിലാസത്തിലും ലഭിക്കും.

വൈവാ വോസി

എം.എ. സോഷ്യോളജി (പ്രൈവറ്റ് രജിസ്‌ട്രേഷൻ – 2018 അഡ്മിഷൻ – റെഗുലർ) സ്‌പെഷ്യൽ സപ്ലിമെന്ററി വൈവാ വോസി പരീക്ഷകൾ ഏപ്രിൽ 29 ന് നടക്കും. വിശദവിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

നീന്തല്‍ പരിശീലനം – സമ്മര്‍കോച്ചിംഗ് ക്യാമ്പ്

കാലിക്കറ്റ് സര്‍വകലാശാലാ അക്വാറ്റിക് കോംപ്ലക്‌സ് – സ്വിമ്മിംഗ് പൂളില്‍ നടത്തുന്ന നീന്തല്‍ പരിശീലനം – സമ്മര്‍ കോച്ചിംഗ് ക്യാമ്പിന്റെ മെയ് മാസത്തെ ബാച്ചിലേക്കുള്ള പ്രവേശനം ആരംഭിച്ചു. മൂന്നര അടി ഉയരവും 17 വയസു വരെ പ്രായവുമുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പങ്കെടുക്കാം. പുരുഷ വനിതാ ട്രെയ്‌നര്‍മാരുടെ നേതൃത്വത്തിലാണ് പരിശീലനം. വിജയകരമായി പൂര്‍ത്തീകരിക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതാണ്. ഫോണ്‍ – 9961690270.

അധ്യാപക പരിശീലനത്തിന് അപേക്ഷിക്കാം

കാലിക്കറ്റ് സര്‍വകലാശാലാ യു.ജി.സി. – ഹ്യൂമണ്‍ റിസോഴ്‌സ് ഡവലപ്‌മെന്റ് സെന്റര്‍ 2022-23 അദ്ധ്യയനവര്‍ഷത്തില്‍ നടത്തുന്ന അധ്യാപക പരിശീലനത്തിന് ഓണ്‍ലൈനായി അപേക്ഷിക്കാം. ഫാക്കല്‍റ്റി ഇന്റക്ഷന്‍ പ്രോഗ്രാമുകള്‍, റിഫ്രഷര്‍ കോഴ്‌സുകള്‍, ഷോര്‍ട്ട് ടേം കോഴ്‌സുകള്‍, വര്‍ക്ക് ഷോപ്പുകള്‍, മറ്റു പ്രോഗ്രാമുകള്‍ തുടങ്ങിയവയുടെ വിശദവിവരങ്ങള്‍ എച്ച്.ആര്‍.ഡി.സി. വെബ്‌സൈറ്റില്‍ (ugchrdc.uoc.ac.in) ലഭ്യമാണ്. ഫോണ്‍ – 0494 2407350, 51

പരീക്ഷകള്‍ റദ്ദാക്കി

2022 മാര്‍ച്ച് 18, 21 തീയതികളില്‍ നടത്തിയ എസ്.ഡി.ഇ., പ്രൈവറ്റ് രജിസ്‌ട്രേഷന്‍ 3, 4 സെമസ്റ്റര്‍ എം.എ. മലയാളത്തിന്റെ സംസ്‌കൃതം 1, 2 പേപ്പര്‍ ഏപ്രില്‍/മെയ് 2021 പരീക്ഷകള്‍ റദ്ദാക്കി. പുനഃപരീക്ഷാ തീയതി പിന്നീട് പ്രസിദ്ധീകരിക്കും.

പരീക്ഷാ അപേക്ഷ

ഒമ്പതാം സെമസ്റ്റര്‍ ബി.ആര്‍ക്ക്. നവംബര്‍ 2021 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ 29 വരെയും 170 രൂപ പിഴയോടെ മെയ് 4 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.

സ്ട്രീം ചെയ്ഞ്ച് വഴി പ്രവേശനം നേടിയ സി.ബി.സി.എസ്.എസ്.-യു.ജി. മൂന്നാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥികള്‍ക്ക് നവംബര്‍ 2021 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ 27 വരെയും 170 രൂപ പിഴയോടെ 29 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.

ഒന്നാം വര്‍ഷ അഫ്‌സലുല്‍ ഉലമ പ്രിലിമിനറി മെയ് 2022 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ മെയ് 12 വരെയും 170 രൂപ പിഴയോടെ 16 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.

മറ്റു വിദ്യാഭ്യാസ അറിയിപ്പുകൾ

സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനം

സെന്റര്‍ ഫോര്‍ കണ്ടിന്യൂയിങ് എഡ്യൂക്കേഷന്‍ കേരളയുടെ കീഴില്‍ തിരുവനന്തപുരം മണ്ണന്തലയില്‍ പ്രവര്‍ത്തിക്കുന്ന കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമിയുടെ മുഖ്യ കേന്ദ്രത്തിലും പാലക്കാട്, പൊന്നാനി, കോഴിക്കോട്, കല്യാശേരി(കണ്ണൂര്‍), മൂവാറ്റുപുഴ, കൊല്ലം(ടി.കെ.എം. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ്) എന്നീ ഉപകേന്ദ്രങ്ങളിലും ജൂണില്‍ ആരംഭിക്കുന്ന സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. എന്‍ട്രന്‍സ് പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. താത്പര്യമുള്ളവര്‍ ഏപ്രില്‍ 22 ന് വൈകീട്ട് അഞ്ചിനകം https:// kscsa.org ല്‍ ഓണ്‍ലൈനായി അപേക്ഷിക്കണം. പ്രവേശന പരീക്ഷ ഏപ്രില്‍ 24 ന് രാവിലെ 11 മുതല്‍ നടക്കും. ഫോണ്‍: തിരുവനന്തപുരം- 0471 2313065, 2311654, 8281098863, പാലക്കാട് – 0491 2576100, 8281098869, കൊല്ലം – 9446772334, മൂവാറ്റുപുഴ – 8281098873, പൊന്നാനി – 0494 2665489, കോഴിക്കോട് – 0495 2386400, 8281098870, കല്യാശേരി- 8281098875

തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷിക്കാം

കെല്‍ട്രോണിന്റെ തൊഴിലധിഷ്ഠിത കോഴ്സുകളായ കംപ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്റ് നെറ്റ്വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്നോളജീസ്, വെബ് ഡിസൈന്‍ ആന്റ് ഡവലപ്മെന്റ്, പ്രോഗ്രാമിംഗ് ഇന്‍ ജാവ, ഡോട്ട് നെറ്റ്, പൈത്തണ്‍, സോഫ്റ്റ് വെയര്‍ ടെസ്റ്റിംഗ് എന്നിവയിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് സ്പെന്‍സര്‍ ജംഗ്ഷനിലെ കെല്‍ട്രോണ്‍ നോളജ് സെന്ററുമായി ബന്ധപ്പെടണമെന്ന് സ്ഥാപന മേധാവി അറിയിച്ചു. ഫോണ്‍- 0471 2337450, 954499114.

കിക്മയില്‍ സൗജന്യ കെ-മാറ്റ് പരിശീലനം

മേയ് ഏഴിന് നടക്കുന്ന കെ-മാറ്റ് എം.ബി.എ പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റ് അഞ്ച് ലൈവ് മോക്ക് ടെസ്റ്റുകള്‍ നടത്തുന്നു. സൗജന്യമായാണ് ട്രയല്‍ ടെസ്റ്റ് സീരീസ് സംഘടിപ്പിക്കുന്നത്. സ്‌കോര്‍ കാര്‍ഡ്, ശരി ഉത്തരങ്ങളുടെ വിശകലനം, യൂ ട്യൂബ് വീഡിയോ ക്ലാസ് എന്നിവയാണ് പരിശീലനത്തില്‍ ഉള്‍പ്പെടുന്നത്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 300 വിദ്യാര്‍ത്ഥികള്‍ക്കാണ് അവസരം. http:// bit.ly/ kmatmock എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 8548618290.

Read More: University Announcements 21 April 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 22 april 2022