Latest News

University Announcements 22 April 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 22 April 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും

university announcements, kannur university announcements, pg allotment list 2020, kannur university pg allotment list 2020, kannur university pg allotment , calicut university announcements, kerala university announcements, mg university announcements, kusat university announcements, sree sankara sanskrit university announcements, college reopening, when will colleges reopen, karnataka news, karnataka college reopen, education news, du.ac.in, JAT scorecard, JAT result 2020, Delhi University, DU JAT score cards, DU JAT results 2020, Education News, university news, education news, University exam results, Indian express malayalam, IE malayalam

University Announcements 22 April 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും.

Kerala University Announcements: കേരള സര്‍വകലാശാല

സൂക്ഷ്മപരിശോധന മാറ്റി

കേരളസര്‍വകലാശാല നടത്തുന്ന നാലാം സെമസ്റ്റര്‍ ബി.കോം. (സി.ബി.സി.എസ്.എസ്.) റെഗുലര്‍ – 2018 അഡ്മിഷന്‍, ഇംപ്രൂവ്‌മെന്റ് – 2017 അഡ്മിഷന്‍, സപ്ലിമെന്ററി – 2016, 2015 & 2014 അഡ്മിഷന്‍ (മാര്‍ച്ച് 2020) പരീക്ഷയുടെ ഏപ്രില്‍ 24 ന് നടത്താനിരുന്ന സൂക്ഷ്മപരിശോധന ഏപ്രില്‍ 26 ലേക്ക് മാറ്റിയിരിക്കുന്നു.

പരീക്ഷാഫീസ്

കേരളസര്‍വകലാശാല നടത്തുന്ന കരിയര്‍ റിലേറ്റഡ് ബി.എ./ബി.എസ്.സി./ബി.കോം./ബി.പി.എ./ബി.ബി.എ./ബി.സി.എ./ബി.എസ്.ഡബ്ല്യൂ. എന്നീ സി.ബി.സി.എസ്.എസ്. (സി.ആര്‍.) കോഴ്‌സുകള്‍ക്ക് 2012, 2011, 2010 അഡ്മിഷന്‍ മേഴ്‌സിചാന്‍സ് പരീക്ഷകള്‍ക്കുളള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. പിഴകൂടാതെ ഏപ്രില്‍ 28 വരെയും 150 രൂപ പിഴയോടെ മെയ് 3 വരെയും 400 രൂപ പിഴയോടെ മെയ് 5 വരെയും രജിസ്റ്റര്‍ ചെയ്യാം. പരീക്ഷാഫീസുകള്‍ക്കു പുറമേ നിര്‍ദ്ദിഷ്ട മേഴ്‌സിചാന്‍സ് ഫീസ് കൂടി അടച്ചു വേണം രജിസ്‌ട്രേഷന്‍ ചെയ്യേണ്ടത്. ടൈംടേബിള്‍ പിന്നീട് പ്രസിദ്ധീകരിക്കുന്നതാണ്.

കേരളസര്‍വകലാശാല 2021 ജനുവരിയില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എ./എം.എസ്.സി./എം.കോം. സ്‌പെഷ്യല്‍ പരീക്ഷയില്‍ വിജയിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് 2021 മെയില്‍ നടക്കുന്ന നാലാം സെമസ്റ്റര്‍ പരീക്ഷയ്ക്ക് പിഴകൂടാതെ മെയ് 1 വരെയും പിഴയോടെ മെയ് 4 വരെയും സൂപ്പര്‍ഫൈനോടെ മെയ് 6 വരെയും നേരിട്ട് അപേക്ഷിക്കാം. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സൗകര്യം ഉണ്ടായിരിക്കുന്നതല്ല.

എസ്.ഡി.സി. ഹിയറിംഗ് മാറ്റി

കേരളസര്‍വകലാശാല പരീക്ഷാക്രമക്കേടുമായി ബന്ധപ്പെട്ട് ഏപ്രില്‍ 23 ന് സര്‍വകലാശാല സെനറ്റ് ഹാളില്‍ വച്ച് നടത്താന്‍ നിശ്ചയിച്ചിരുന്ന വിദ്യാര്‍ത്ഥികളുടെ പേഴ്‌സണല്‍ ഹിയറിംഗ്, കോവിഡ് 19 വ്യാപനം കാരണം മാറ്റിവച്ചിരിക്കുന്നു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്.

MG University Announcements: എംജി സർവകലാശാല

പരീക്ഷ മാറ്റി

സ്‌കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിൽ ഏപ്രിൽ 23 മുതൽ നടത്താനിരുന്ന എം.ഫിൽ (2019-20) ബാച്ചിന്റെ ഒന്നാം സെമസ്റ്റർ പരീക്ഷകൾ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ മാറ്റിവച്ചു.

സീറ്റൊഴിവ്

മഹാത്മാഗാന്ധി സർവകലാശാലയിൽ 2021-23 അധ്യയനവർഷം എം.ടെക് ഇൻ എനർജി സയൻസ് പ്രോഗ്രാമിൽ ഓപ്പൺ ക്വാട്ടയിൽ മൂന്നും, എം.ടെക് ഇൻ നാനോസയൻസ് ആന്റ് നാനോ ടെക്‌നോളജി പ്രോഗ്രാമിലേക്ക് ഓപ്പൺ ക്വാട്ടയിൽ അഞ്ചും സീറ്റൊഴിവുണ്ട്. യോഗ്യരായവർ സാക്ഷ്യപത്രങ്ങളുമായി ഏപ്രിൽ 30ന് വൈകീട്ട് നാലിനകം സർവകലാശാല അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിൽ പ്രവർത്തിക്കുന്ന എ.ഡി. എ11 സെക്ഷനിൽ എത്തണം. വിശദവിവരത്തിന് ഫോൺ: 0481-2731001.

സീറ്റൊഴിവ്

മഹാത്മാഗാന്ധി സർവകലാശാലയിൽ 2021-2023 അധ്യയനവർഷം എം.എസ് സി. നാനോസയൻസ് ആന്റ് ടെക്‌നോളജി (കെമിസ്ട്രി) പ്രോഗ്രാമിൽ എസ്.ടി. വിഭാഗത്തിൽ ഒരു സീറ്റൊഴിവുണ്ട്. യോഗ്യരായവർ സാക്ഷ്യപത്രങ്ങളുമായി ഏപ്രിൽ 30ന് രാവിലെ 11ന് സർവകലാശാല അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിലെ എഡി. എ11 സെക്ഷനിൽ എത്തണം. വിശദവിവരത്തിന് ഫോൺ: 0481-2731001.

പരീക്ഷഫലം

2020 നവംബറിൽ സ്‌കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിൽ നടന്ന എട്ടാം സെമസ്റ്റർ ബി.ബി.എ. എൽ.എൽ.ബി. (ഓണേഴ്‌സ്/പഞ്ചവത്സരം) റഗുലർ, സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മെയ് ആറുവരെ അപേക്ഷിക്കാം.

2019 നവംബറിൽ നടന്ന ഒന്നാം സെമസ്റ്റർ പി.ജി.സി.എസ്.എസ്. (റഗുലർ) എം.എസ് സി. ബയോഇൻഫർമാറ്റിക്‌സ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മെയ് നാലുവരെ ഓൺലൈനായി അപേക്ഷിക്കാം.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

പരീക്ഷ അപേക്ഷ

കാലിക്കറ്റ് സര്‍വകലാശാല 2020 പ്രവേശനം ഒന്നാം സെമസ്റ്റര്‍ ബി.ബി.എ. എല്‍.എല്‍.ബി. ഓണേഴ്‌സ്, മൂന്നു വര്‍ഷ എല്‍.എല്‍.ബി. യൂണിറ്ററി ഡിഗ്രി നവംബര്‍ 2020 റഗുലര്‍ പരീക്ഷകള്‍ക്ക് പിഴ കൂടാതെ മെയ് 3 വരേയും 170 രൂപ പിഴയോടെ 6 വരേയും ഫീസടച്ച് 7 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

പരീക്ഷ ഫലം

കാലിക്കറ്റ് സര്‍വകലാശാല 2019 പ്രവേശനം ഒന്നാം സെമസ്റ്റര്‍ എം.ഫില്‍. ഇംഗ്ലീഷ് നവംബര്‍ 2019 പരീക്ഷയുടേയും രണ്ടാം സെമസ്റ്റര്‍ എം.ഫില്‍. ബോട്ടണി മെയ് 2020 പരീക്ഷയുടേയും ഫലം പ്രസിദ്ധീകരിച്ചു.

നാലാം സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് ലോ മാര്‍ച്ച് 2020 റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യ നിര്‍ണയത്തിന് മെയ് 5 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. പി.ആര്‍. 419/2021

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: University announcements 22 april 2021

Next Story
University Announcements 21 April 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾuniversity announcements, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com