scorecardresearch
Latest News

University Announcements 21 October 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 21 October 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

University Announcements 21 October 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

MG University Announcements: എം ജി സര്‍വകലാശാല

പുനര്‍ മൂല്യനിര്‍ണയം: തീയതി നീട്ടി

പി.ജി. പ്രൈവറ്റ് രജിസ്‌ട്രേഷന്‍ 2019 അഡ്മിഷന്‍ ഒന്ന്, രണ്ട് സെമസ്റ്റര്‍ മാര്‍ച്ച് (2021) പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയത്തിന് ഒക്ടോബര്‍ 21 മുതല്‍ നവംബര്‍ മൂന്നു വരെ പരീക്ഷാ കണ്‍ട്രോളറുടെ കാര്യാലയത്തില്‍ അപേക്ഷ നല്‍കാം.

സബ് സെന്റര്‍ മാറ്റി

ഒക്ടോബര്‍ 26 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റര്‍ സി.ബി.സി.എസ് ബി.എ./ബി.കോം. (2021 അഡ്മിഷന്‍ – പ്രൈവറ്റ് രജിസ്‌ട്രേഷന്‍) പരീക്ഷകള്‍ക്ക് തൊടുപുഴ ന്യൂമാന്‍ കോളേജ് പരീക്ഷാ കേന്ദ്രമായി അപേക്ഷിച്ച് തൊടുപുഴ ഗുരു നാരായണ കോളേജ് ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് സബ് സെന്ററാിയി അനുവദിക്കപ്പെട്ട ബി.എ. (ഹിസ്റ്ററി, ഇംഗ്ലീഷ്, മലയാളം) വിദ്യാര്‍ഥികള്‍ മൂവാറ്റുപുഴ, രണ്ടാര്‍ക്കര, എച്ച്.എം. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ പരീക്ഷയ്ക്ക് ഹാജരാകണം. മറ്റു വിദ്യാര്‍ഥികളുടെ പരീക്ഷാ കേന്ദ്രത്തില്‍ മാറ്റമില്ല. കൂടുതല്‍ വിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷ നവംബര്‍ 25 മുതല്‍

പ്രൈവറ്റ് രജിസ്‌ട്രേഷന്‍ സി.ബി.സി.എസ്. മൂന്നാം സെമസ്റ്റര്‍ ബി.എ, ബി.കോം. (2019, 2018, 2017 അഡ്മിഷന്‍ റീ-അപ്പിയറന്‍സ് നവംബര്‍ 2022) പരീക്ഷകള്‍ നവംബര്‍ 25 ന് ആരംഭിക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

പരീക്ഷയ്ക്ക് അപേക്ഷിക്കാം

നവംബര്‍ 11 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റര്‍ എം.എഡ് (2021 അഡ്മിഷന്‍ റഗുലര്‍ / 2019, 2020 അഡ്മിഷന്‍ സപ്ലിമെന്ററി) ബിരുദ പരീക്ഷകള്‍ക്കു പിഴയില്ലാതെ നവംബര്‍ ഒന്നു വരെയും പിഴയോടു കൂടി നവംബര്‍ രണ്ടിനും സൂപ്പര്‍ഫൈനോടു കൂടി നവംബര്‍ മൂന്നിനും അപേക്ഷ നല്‍കാം. റഗുലര്‍ വിദ്യാര്‍ഥികള്‍ 300 രൂപയും വീണ്ടും എഴുതുന്നവര്‍ പേപ്പറൊന്നിന് 60 രൂപ നിരക്കിലും (പരമാവധി 300 രൂപ) സി.വി. ക്യാമ്പ് ഫീസ് പരീക്ഷാഫീസിന് പുറമേ അടയ്ക്കണം. ടൈം ടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍.

പ്രാക്ടിക്കല്‍

ജൂലൈയിലെ നടന്ന രണ്ടാം സെമസ്റ്റര്‍ ബി.വോക് ബ്രോഡ്കാസ്റ്റിങ് ആന്‍ഡ് ജേണലിസം (പുതിയ സ്‌കീം – 2021 അഡ്മിഷന്‍ റഗുലര്‍) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഒക്ടോബര്‍ 28 ന് നടക്കും. ടൈം ടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍.

രണ്ടാം സെമസ്റ്റര്‍ ബി.വോക്. സോഫ്‌റ്റ്വെയര്‍ ഡെവലപ്‌മെന്റ് ആന്‍ഡ് സിസ്റ്റം അഡ്മിനിസ്‌ട്രേഷന്‍ (2021 അഡ്മിഷന്‍ റഗുലര്‍, പുതിയ സ്‌കീം ഓഗസ്റ്റ് 2022) ബിരുദ പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഒക്ടോബര്‍ 25 മുതല്‍ 28 വരെ മാറമ്പള്ളി എം ഇ എസ് കോളേജില്‍ നടക്കും. ടൈം ടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍.

വൈവ വോസി

നാലാം സെമസ്റ്റര്‍ എം.എ. മലയാളം പ്രൈവറ്റ് രജിസ്‌ട്രേഷന്‍ (2016 മുതല്‍ 2018 വരെ അഡ്മിഷന്‍ സപ്ലിമെന്ററി, 2014, 2015 അഡ്മിഷന്‍ മേഴ്‌സി ചാന്‍സ് ഓഗസ്റ്റ് 2022) പരീക്ഷയുടെ വൈവ വോസി പരീക്ഷ ഒക്ടോബര്‍ 25 മുതല്‍ പാലാ സെന്റ് തോമസ് കോളജില്‍ നടക്കും. ടൈം ടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍.

പരീക്ഷാ ഫലം

എം.എ. ഹിസ്റ്ററി ഒന്ന്, രണ്ട് സെമസ്റ്റര്‍ (പ്രൈവറ്റ് – സപ്ലിമെന്ററി, മെഴ്‌സി ചാന്‍സ്, രണ്ടാം സെമസ്റ്റര്‍ റഗുലര്‍ – മെഴ്‌സി ചാന്‍സ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. 2015 അഡ്മിഷന്‍ മുതലുള്ളവര്‍ പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷമപരിശോധനക്കും നിശ്ചിത ഫീസ് അടച്ച് നവംബര്‍ നാല് വരെ ഓണ്‍ലൈനില്‍ അപേക്ഷ നല്‍കാം.

2015 അഡമിഷനു മുന്‍പുള്ളവര്‍ പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷമപരിശോധനക്കും നിശ്ചിത ഫീസ് സഹിതം നവംബര്‍ നാലിനകം പരീക്ഷാ കണ്‍ട്രോളറുടെ കാര്യാലയത്തില്‍ അപേക്ഷ നല്‍കാം. വിശദവിവരങ്ങള്‍ സര്‍വകലാശാല വെബ്സൈറ്റില്‍.

Kannur University Announcements: കണ്ണൂർ സര്‍വകലാശാല

സ്‌പോട്ട് അഡ്മിഷന്‍

മാങ്ങാട്ടുപറമ്പ ക്യാമ്പസ്സിലെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി പഠന വകുപ്പില്‍ പി ജി ഡി ഡി എസ് എ (പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ഡേറ്റ സയന്‍സ് ആന്‍ഡ് അനലിറ്റിക്സ് ) പ്രോഗ്രാമില്‍ എസ് സി, എസ് ടി വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്ത ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. യോഗ്യതയുള്ളവര്‍ ഒക്ടോബര്‍ 25നു രാവിലെ 10.30 ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പഠന വകുപ്പ് മേധാവിയുടെ മുന്‍പില്‍ ഹാജരാകണം.

പരീക്ഷാ വിജ്ഞാപനം

നാലാം സെമസ്റ്റര്‍ പ്രൈവറ്റ് രജിസ്‌ട്രേഷന്‍ ബിരുദ (റെഗുലര്‍), ഏപ്രില്‍ 2022 പരീക്ഷകള്‍ക്ക് നവംബര്‍ ഒന്നു മുതല്‍ ഏഴു വരെ പിഴയില്ലാതെയും ഒന്‍പതു വരെ പിഴയോടെയും അപേക്ഷിക്കാം. എസ് ബി ഐ ഇ-പേ മുഖാന്തിരം ഫീസടച്ചാല്‍ മാത്രമേ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാകൂ. വിശദമായ പരീക്ഷാവിജ്ഞാപനം സര്‍വകലാശാല വെബ്‌സൈറ്റില്‍.

ടൈംടേബിള്‍

നവംബര്‍ 23ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റര്‍ ബിരുദ (2019 സിലബസ് – റെഗുലര്‍/ സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ്) നവംബര്‍ 2022 പരീക്ഷാ ടൈംടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.

പരീക്ഷാ ഫലം

ഒന്ന് മുതല്‍ ആറ് വരെ സെമസ്റ്ററുകളുടെ ബിരുദ (മേഴ്‌സി ചാന്‍സ് 2009 മുതല്‍ 2013 അഡ്മിഷന്‍ വരെ) പരീക്ഷാഫലം സര്‍വകലാശാല വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. പുനഃപരിശോധനക്കും സൂക്ഷ്മപരിശോധനക്കും പകര്‍പ്പിനും സര്‍വകലാശാല വൈബ്‌സൈറ്റില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്ത അപേക്ഷാഫോമില്‍ നവംബര്‍ 15 വരെ അപേക്ഷിക്കാം.

പ്രായോഗിക പരീക്ഷ

രണ്ടാം സെമസ്റ്റര്‍ ബി.എ. മ്യൂസിക് (റെഗുലര്‍/ സപ്ലിമെന്ററി) ഏപ്രില്‍ 2022 പ്രായോഗിക പരീക്ഷകള്‍ ഒക്‌ടോബര്‍ 26നു പിലാത്തറ ലാസ്യ കോളജ് ഓഫ് ഫൈന്‍ ആട്‌സില്‍ നടക്കും. വിശദമായ പരീക്ഷാ വിജ്ഞാപനം സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്. രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികള്‍ പരീക്ഷാകേന്ദ്രവുമായി ബന്ധപ്പെടുക.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 21 october 2022