Latest News

University Announcements 21 October 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 21 October 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university news, education, ie malayalam

University Announcements 21 October 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സര്‍വകലാശാല

ഒന്നാം വര്‍ഷ ബിരുദാനന്തര ബിരുദ പ്രവേശനം – 2021ഓണ്‍ലൈന്‍ അപേക്ഷ അവസാന തീയതി ഒക്‌ടോബര്‍ 22

കേരളസര്‍വകലാശാലയുടെ ഒന്നാം വര്‍ഷ ബിരുദാനന്തരബിരുദ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഒക്‌ടോബര്‍ 22 ന് അവസാനിക്കുന്നതാണ്. പ്രവേശന നടപടികളില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ള വിവിധ വിഭാഗത്തില്‍പ്പെട്ട എല്ലാ വിദ്യാര്‍ത്ഥികളും ഒക്‌ടോബര്‍ 22 ന് തന്നെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കേണ്ടതാണ്. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്താത്ത വിദ്യാര്‍ത്ഥികളെ ഒരു കാരണവശാലും അലോട്ട്‌മെന്റിന് പരിഗണിക്കുന്നതല്ല. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയവര്‍ അപേക്ഷയുടെ ഏറ്റവും പുതിയ പ്രിന്റൗട്ട് തുടര്‍ ആവശ്യത്തിനായി സൂക്ഷിക്കണം.

സ്‌പോര്‍ട്‌സ്‌ക്വാട്ട പ്രവേശനത്തിന് താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ സ്‌പോര്‍ട്‌സ് സര്‍ട്ടിഫിക്കറ്റുകള്‍ സ്‌കാന്‍ ചെയ്ത് അപ്‌ലോഡ് ചെയ്ത ശേഷം പ്രൊഫൈലില്‍ ലഭ്യമാകുന്ന പ്രോഫോമ തങ്ങള്‍ ഓപ്ഷന്‍ നല്‍കിയിട്ടുള്ള കോളേജുകളില്‍ (സ്‌പോര്‍ട്ട്‌സ്‌ക്വാട്ട പ്രവേശനത്തിന് താല്‍പര്യമുള്ള കോളേജുകളില്‍ മാത്രം) നേരിട്ടോ ഇ-മെയില്‍ മുഖാന്തിരമോ ഒക്‌ടോബര്‍ 22 ന് വൈകിട്ട് 3 മണിക്ക് മുന്‍പായി സമര്‍പ്പിക്കേണ്ടതാണ്. കോളേജുകളുടെ ഇ-മെയില്‍ ഐ.ഡി. അഡ്മിഷന്‍ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്.

ഓണ്‍ലൈന്‍ അപേക്ഷ പ്രിന്റൗട്ടിന്റെ പകര്‍പ്പുകള്‍ ഒന്നും തന്നെ കോളേജിലേക്കോ സര്‍വകലാശാലയിലേക്കോ അയക്കേണ്ടതില്ല. ആയത് അഡ്മിഷന്‍ സമയത്ത് കോളേജില്‍ ഹാജരാക്കേണ്ടതാണ്. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സംബന്ധിച്ച വിശദവിവരങ്ങള്‍ക്ക് 8281883052, 82281883053 എന്നീ ഫോണ്‍ നമ്പറുകളിലോ onlineadmission @keralauniversity.ac.in എന്ന ഇ-മെയില്‍ ഐ.ഡി. യിലോ സര്‍വകലാശാലയുമായി ബന്ധപ്പെടുക.

സ്‌പോര്‍ട്‌സ് (Supplementary list) പ്രവേശനം

കേരളസര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകളിലെ ബിരുദ കോഴ്‌സുകളിലേക്കുള്ള സ്‌പോര്‍ട്‌സ് ക്വാട്ട (Supplementary list) പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്‌ടോബര്‍ 23 ആണ്. വിദ്യാര്‍ത്ഥികള്‍ അവരുടെ പ്രൊഫൈല്‍ വഴി അപേക്ഷ സമര്‍പ്പിച്ചതിനു ശേഷം പ്രോഫോമ ഒക്‌ടോബര്‍ 23, 3.00 മണിക്ക് മുന്‍പായി നേരിട്ടോ ഇ-മെയില്‍ മുഖേനയോ കോളേജുകളില്‍ സമര്‍പ്പിക്കേണ്ടതാണ്. സ്‌പോര്‍ട്ട്‌സ്‌ക്വാട്ട പ്രവേശനം സംബന്ധിച്ച മറ്റ് വിശദ വിവരങ്ങള്‍ക്ക് http:// admissions.keralauniversity.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

കമ്മ്യൂണിറ്റിക്വാട്ട (Supplementary list) പ്രവേശനം

കേരളസര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകളിലെ ബിരുദ കോഴ്‌സുകളിലേക്കുള്ള കമ്മ്യൂണിറ്റിക്വാട്ട (Supplementary list) പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്‌ടോബര്‍ 23 ആണ്. കമ്മ്യൂണിറ്റിക്വാട്ട പ്രവേശനം സംബന്ധിച്ച മറ്റ് വിശദവിവരങ്ങള്‍ക്ക് http:// admissions.keralauniversity.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

പരീക്ഷാഫലം

കേരളസര്‍വകലാശാല 2021 ഫെബ്രുവരിയില്‍ നടത്തിയ ഒന്നും രണ്ടും വര്‍ഷ എം.എ.സോഷ്യോളജി (വിദൂരവിദ്യാഭ്യാസം) സപ്ലിമെന്ററി, മേഴ്‌സിചാന്‍സ് (1984 അഡ്മിഷന്‍) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. കേരളസര്‍വകലാശാല 2021 മാര്‍ച്ചില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എസ്‌സി. മാത്തമാറ്റിക്‌സ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് നവംബര്‍ 1 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

സ്‌പെഷ്യല്‍ പരീക്ഷ

കേരളസര്‍വകലാശാല 2021 ഏപ്രിലില്‍ നടത്തിയ പത്താം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ.എല്‍.എല്‍.ബി./ബി.കോം.എല്‍.എല്‍.ബി./ബി.ബി.എ.എല്‍.എല്‍.ബി. പരീക്ഷകള്‍ക്ക് കോവിഡ് പശ്ചാത്തലത്തില്‍ എഴുതാന്‍ സാധിക്കാത്തവര്‍ക്കുളള പ്രത്യേക പരീക്ഷ ഒക്‌ടോബര്‍ 26 മുതല്‍ നടത്തുന്നതാണ്. ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

പ്രോജക്ട് മൂല്യനിര്‍ണ്ണയം, വൈവ

കേരളസര്‍വകലാശാലയുടെ എട്ടാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.കോം.എല്‍.എല്‍.ബി./ബി.ബി.എ.എല്‍.എല്‍.ബി., സെപ്റ്റംബര്‍ 2021 പരീക്ഷയുടെ പ്രോജക്ട് മൂല്യനിര്‍ണ്ണയവും വൈവയും 2021 നവംബര്‍ 5 മുതല്‍ ആരംഭിക്കുന്നതാണ്. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

സൂക്ഷ്മപരിശോധന

കേരളസര്‍വകലാശാല 2020 നവംബറില്‍ നടത്തിയ ആറാം സെമസ്റ്റര്‍ ബി.കോം. (ഹിയറിംഗ് ഇംപയേര്‍ഡ്) ഡിഗ്രി പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുളള വിദ്യാര്‍ത്ഥികള്‍ ഫോട്ടോ പതിച്ച ഐ.ഡി.കാര്‍ഡ്/ഹാള്‍ടിക്കറ്റുമായി (ഇ.ജെ.കകക – മൂന്ന്) സെക്ഷനില്‍ ഒക്‌ടോബര്‍ 23 മുതല്‍ 30 വരെയുളള പ്രവൃത്തി ദിനങ്ങളില്‍ ഹാജരാകേണ്ടതാണ്.

കേരളസര്‍വകലാശാല 2020 മേയില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ ബി.എ./ബി.എസ്‌സി./ബി.കോം./ബി.ബി.എ./ബി.സി.എ./ബി.പി.എ./ബി.എം.എസ്./ബി.വോക്./ബി.എസ്.ഡബ്ല്യൂ. കരിയര്‍ റിലേറ്റഡ് ഡിഗ്രി പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുളള വിദ്യാര്‍ത്ഥികള്‍ ഫോട്ടോ പതിച്ച ഐ.ഡി. കാര്‍ഡ്/ഹാള്‍ടിക്കറ്റുമായി (ഇ.ജെ.കകക – മൂന്ന്) സെക്ഷനില്‍ ഒക്‌ടോബര്‍ 23 മുതല്‍ 30 വരെയുളള പ്രവൃത്തി ദിനങ്ങളില്‍ ഹാജരാകേണ്ടതാണ്.

പരീക്ഷാഫീസ്

കേരളസര്‍വകലാശാല 2021 നവംബറില്‍ നടത്തുന്ന രണ്ടാം സെമസ്റ്റര്‍ എം.എ./എം.എസ്‌സി./എം.കോം./എം.പി.എ./എം.എം.സി.ജെ. (റെഗുലര്‍, സപ്ലിമെന്ററി, മേഴ്‌സിചാന്‍സ്) പരീക്ഷകളുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. പിഴകൂടാതെ ഒക്‌ടോബര്‍ 26 വരെയും 150 രൂപ പിഴയോടെ ഒക്‌ടോബര്‍ 29 വരെയും 400 രൂപ പിഴയോടെ നവംബര്‍ 1 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. പുതുതായി ആരംഭിച്ച പി.ജി. കോഴ്‌സുകളുടെ രജിസ്‌ട്രേഷന്‍ തീയതി പിന്നീട് അറിയിക്കുന്നതാണ്.

MG University Announcements: എംജി സർവകലാശാല

സപ്ലിമെന്ററി അലോട്‌മെന്റ് പ്രവേശനം നാളെ (ഒക്‌ടോബർ 23) വൈകീട്ട് നാലുവരെ

മഹാത്മാഗാന്ധി സർവകലാശാല ബിരുദ പ്രവേശനത്തിനുള്ള ഒന്നാം സപ്ലിമെന്ററി അലോട്‌മെന്റിൽ സീറ്റ് ലഭിച്ച അപേക്ഷകർ സർവകലാശാല ഫീസ് ഓൺലൈനായി അടച്ച് ഒക്‌ടോബർ 23ന് വൈകീട്ട് നാലിന് മുൻപായി അലോട്‌മെന്റ് ലഭിച്ച കോളേജിൽ പ്രവേശനം നേടണം. നിശ്ചിതസമയത്തിനകം ഫീസടയ്ക്കാത്തവരുടെയും ഫീസടച്ചശേഷം കോളേജിൽ പ്രവേശനം നേടാത്തവരുടെയും അലോട്‌മെന്റ് റദ്ദാകും. നിലവിൽ മുൻ അലോട്‌മെന്റുകളിലോ മറ്റ് ക്വാട്ടകളിലോ പ്രവേശനം നേടിയിട്ടുള്ളവർ സപ്ലിമെന്ററി അലോട്‌മെന്റിൽ അപേക്ഷിക്കുകയും അലോട്‌മെന്റ് ലഭിക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ ഇത്തരക്കാരുടെ നിലവിലെ പ്രവേശനം റദ്ദായിട്ടുള്ളതായതുകൊണ്ട് ഇവർ നിർബന്ധമായും സപ്ലിമെന്ററി അലോട്‌മെന്റിൽ അലോട് ചെയ്ത കോളേജിൽ പ്രവേശനമെടുക്കണം. പ്രിൻസിപ്പൽമാർ ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതും വിദ്യാർഥികൾക്ക് അറിയിപ്പ് നൽകുകയും വേണം.

അപേക്ഷ തീയതി നീട്ടി

നാലാം സെമസ്റ്റർ സി.ബി.സി.എസ്. സൈബർ ഫോറൻസിക് (2019 അഡ്മിഷൻ റഗുലർ) ബിരുദ പരീക്ഷകൾക്ക് പിഴയില്ലാതെ ഒക്‌ടോബർ 27 വരെയും 525 രൂപ പിഴയോടെ ഒക്‌ടോബർ 28 നും 1050 രൂപ സൂപ്പർഫൈനോടെ ഒക്‌ടോബർ 29 നും അപേക്ഷിക്കാം.

അപേക്ഷ തീയതി

നാലാം സെമസ്റ്റർ എം.എ. (പ്രിന്റ് ആന്റ് ഇലക്‌ട്രോണിക്‌സ് ജേർണലിസം – 2019 അഡ്മിഷൻ – റഗുലർ) പരീക്ഷയുടെ പ്രാക്ടിക്കൽ, പ്രൊജക്ട് മൂല്യനിർണയം, വൈവാവോസി പരീക്ഷയ്ക്ക് പിഴയില്ലാതെ ഒക്‌ടോബർ 27 വരെയും 525 രൂപ പിഴയോടെ ഒക്‌ടോബർ 28 നും 1050 രൂപ സൂപ്പർഫൈനോടെ ഒക്‌ടോബർ 29 നും അപേക്ഷിക്കാം.

അഞ്ചാം സെമസ്റ്റർ എം.സി.എ. പരീക്ഷ (2018 അഡ്മിഷൻ – റഗുലർ, 2017 അഡ്മിഷൻ – സപ്ലിമെന്ററി, ലാറ്ററൽ എൻട്രി 2019 അഡ്മിഷൻ – റഗുലർ/ 2017 അഡ്മിഷൻ – സ്‌പെഷൽ ബാച്ച്/ 2018 അഡ്മിഷൻ – സപ്ലിമെന്ററി), അഞ്ചാം സെമസ്റ്റർ എം.സി.എ. സപ്ലിമെന്ററി 2015 അഡ്മിഷൻ (അഫിലിയേറ്റഡ് കോളേജുകൾ, സി.പി.എ.എസ്), 2016 അഡ്മിഷൻ – അഫിലിയേറ്റഡ് കോളേജുകൾ, 2014 അഡ്മിഷൻ – മേഴ്‌സി ചാൻസ്, ഒഴിവുള്ള സീറ്റുകളിലേക്കുള്ള ലാറ്ററൽ എൻട്രി സപ്ലിമെന്ററി – 2017 അഡ്മിഷൻ, 2016 അഡ്മിഷൻ (അഫിലിയേറ്റഡ് കോളേജുകൾ, സി.പി.എ.എസ്.), 2015 അഡ്മിഷൻ മേഴ്‌സി ചാൻസ് പരീക്ഷകൾക്കുള്ള അപേക്ഷകൾ പിഴകൂടാതെ ഒക്‌ടോബർ 27 വരെയും 525 രൂപ പിഴയോടെ ഒക്‌ടോബർ 28നും 1050 രൂപ സൂപ്പർഫൈനോടെ ഒക്‌ടോബർ 29 നും അപേക്ഷിക്കാം. റഗുലർ വിദ്യാർഥികൾ 210 രൂപയും മറ്റുള്ളവർ പേപ്പറൊന്നിന് 45 രൂപ വീതവും (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി അടയ്ക്കണം. മേഴ്‌സി ചാൻസ് പരീക്ഷയെഴുതുന്നവർ 5250 രൂപ സ്‌പെഷൽ ഫീസും അടയ്ക്കണം.

സീറ്റൊഴിവ്

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ബിഹേവിയറൽ സയൻസസ് റിഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരത്തോടെ നടത്തുന്ന എം.എ. സോഷ്യൽ വർക് ഇൻ ഡിസെബിലിറ്റി സ്റ്റഡീസ് ആന്റ് ആക്ഷൻ എന്ന കോഴ്‌സിൽ എസ്.സി. വിഭാഗക്കാർക്കായി സംവരണം ചെയ്തിട്ടുള്ള സീറ്റിൽ ഒരു ഒഴിവുണ്ട്. താല്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ഒക്ടോബർ 22, 25 തീയതികളിൽ രാവിലെ 11.30ന് പഠനവകുപ്പിൽ ഹാജരാകണം. മഹാത്മാഗാന്ധി സർവകലാശാല അംഗീകരിച്ച ബിരുദമാണ് പ്രവേശനത്തിനുള്ള അടിസ്ഥാന യോഗ്യത. വിശദവിവരം 0481-2731034 എന്ന ഫോൺ നമ്പറുകളിലും www. sobs.mgu.ac.in എന്ന വെബ് സൈറ്റിലും ലഭിക്കും.

എക്‌സ്റ്റേണൽ പരീക്ഷ

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിലെ നാലാം സെമസ്റ്റർ എം.എഡ്. (സി.എസ്.എസ്.) 2019-21 എക്‌സ്റ്റേണൽ പരീക്ഷകൾ ഒക്‌ടോബർ 29 മുതൽ ആരംഭിക്കും. പിഴയില്ലാതെ ഒക്‌ടോബർ 27 വരെയും 525 രൂപ പിഴയോടെ ഒക്‌ടോബർ 28 നും അപേക്ഷിക്കാം. വിശദവിവരം സർവകലാശാല വെബ് സൈറ്റിൽ.

സ്‌പോട് അഡ്മിഷൻ

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ഗാന്ധിയൻ തോട്ട് ആന്റ് ഡെവലപ്‌മെന്റ് സ്റ്റഡീസിൽ 2021-22 അധ്യയന വർഷത്തിലെ ഗാന്ധിയൻ സ്റ്റഡീസ്, ഡെവലപ്‌മെന്റ് സ്റ്റഡീസ് എന്നീ വിഷയങ്ങളിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് ഒക്‌ടോബർ 26ന് സ്‌പോട് അഡ്മിഷൻ നടത്തുന്നു. ക്യാറ്റ് പ്രോസ്‌പെക്ടസ് പ്രകാരം യോഗ്യരായ വിദ്യാർഥികൾ യോഗ്യത സർട്ടിഫിക്കറ്റുകളുമായി വൈകീട്ട് നാലിനകം പഠനവകുപ്പ് ഓഫീസിൽ എത്തണം. വിശദവിവരത്തിന് ഫോൺ: 0481-2731039, 9447588931.

പരീക്ഷഫലം

2020 മാർച്ചിൽ നടന്ന ഒന്നാം സെമസ്റ്റർ എം.എസ് സി. എൻവയൺമെന്റ് സയൻസ് ആന്റ് മാനേജ്‌മെന്റ് (സി.എസ്.എസ്.) സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ അഞ്ചുവരെ ഓൺലൈനായി അപേക്ഷിക്കാം.

2020 നവംബറിൽ നടന്ന രണ്ടാം സെമസ്റ്റർ എം.എസ് സി. എൻവയൺമെന്റൽ സയൻസ് ആന്റ് മാനേജ്‌മെന്റ് (സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ അഞ്ചുവരെ ഓൺലൈനായി അപേക്ഷിക്കാം.

2021 മാർച്ചിൽ നടന്ന രണ്ടാം വർഷ മാസ്റ്റർ ഓഫ് സയൻസ് മെഡിക്കൽ മൈക്രോബയോളജി (നോൺ സി.എസ്.എസ്.) റഗുലർ/സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് നവംബർ രണ്ടുവരെ അപേക്ഷിക്കാം.

Calicut University Announcements: കാലിക്കറ്റ് സര്‍വകലാശാല

കാലിക്കറ്റിലെ വിദൂര വിഭാഗം കോഴ്സുകള്‍ക്ക് യു.ജി.സി. അംഗീകാരം

കാലിക്കറ്റ് സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസ വിഭാഗത്തിലെ 14 ബിരുദ പ്രോഗ്രാമുകളും 12 പി.ജി. പ്രോഗ്രാമുകളും ഉള്‍പ്പെടെ 24 പ്രോഗ്രാമുകള്‍ക്ക് യു.ജി.സി. അംഗീകാരം. വിദൂര വിദ്യാഭ്യാസ വിഭാത്തിലെ ബിരുദ-പി.ജി. കോഴ്സുകളിലേക്ക് വൈകാതെ പ്രവേശനവിജ്ഞാപനം പുറത്തിറക്കുമെന്ന് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് അറിയിച്ചു.

സ്ഥിരം അധ്യാപകരും ഡയറക്ടറുമില്ലെന്ന കാരണത്താല്‍ കഴിഞ്ഞ വര്‍ഷം യു.ജി.സി. അംഗീകാരം നല്‍കിയിരുന്നില്ല. പ്രൈവറ്റായാണ് വിദ്യാര്‍ഥികള്‍ക്ക് രജിസ്ട്രേഷന്‍ നല്‍കിയത്.

യു.ജി.സി. ചൂണ്ടിക്കാട്ടിയ ന്യൂനതകള്‍ പരിഹരിച്ച് വീണ്ടും അപേക്ഷ സമര്‍പ്പിക്കുകയായിരുന്നു. ബി.എ. പ്രോഗ്രാമുകളായ ഹിസ്റ്ററി, ഇക്കണോമിക്സ്, സോഷ്യോളജി, പൊളിറ്റിക്കല്‍ സയന്‍സ്, ഫിലോസഫി, ഇംഗ്ലീഷ്, മലയാളം, ഹിന്ദി, അറബി, സംസ്‌കൃതം, അഫ്സല്‍ ഉല്‍ ഉലമ, ബി.ബി.എ., ബി.കോം. എം.എ. പ്രോഗ്രാമുകളായ ഇക്കണോമിക്സ്, സോഷ്യോളജി, പൊളിറ്റിക്സ്, ഫിലോസഫി, ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ഹിസ്റ്ററി, അറബിക്, സംസ്‌കൃതം, എം.കോം. എന്നിവയ്ക്കാണ് അംഗീകാരം.

ബി.എസ്സി., എം.എസ്സി. മാത്സ് കോഴ്സുകള്‍ക്കാണ് ഇനി അംഗീകാരം ലഭിക്കാനുള്ളത്. സയന്‍സ് കോഴ്സുകള്‍ നടത്തുന്ന കോളേജുകള്‍ പഠനകേന്ദ്രങ്ങളായുണ്ടെന്ന് യു.ജി.സിയെ ബോധ്യപ്പെടുത്തി ഇവക്ക് കൂടി വൈകാതെ അംഗീകാരം നേടുമെന്ന് സിന്‍ഡിക്കേറ്റിന്റെ വിദൂരവിദ്യാഭ്യാസ വിഭാഗം സ്ഥിരംസമിതി കണ്‍വീനര്‍ യൂജിന്‍ മൊറേലി പറഞ്ഞു.

എം.എഡ്. റാങ്ക്‌ലിസ്റ്റ്

കാലിക്കറ്റ് സര്‍വകലാശാലാ 2021 അദ്ധ്യയന വര്‍ഷത്തെ എം.എഡ്. പ്രവേശനത്തിന്റെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റ് അഡ്മിഷന്‍ വെബ്‌സൈറ്റില്‍ (https:// admission.uoc.ac.in) ലഭ്യമാണ്. ജനറല്‍ മെറിറ്റിലേക്ക് 28-നും സംവരണ വിഭാഗത്തിലേക്ക് 29-നും മാനേജ്‌മെന്റ് സീറ്റുകള്‍, എയ്ഡഡ് കോളേജുകളിലെ കമ്മ്യൂണിറ്റി സീറ്റുകള്‍ എന്നിവയിലേക്ക് നവംബര്‍ 1-നും പ്രവേശനം നടക്കും. അപേക്ഷകരോ അവരുടെ പ്രതിനിധികളോ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം അതതു ദിവസങ്ങളില്‍ കാലത്ത് 11 മണിക്കു മുമ്പായി ഹാജരായി പ്രവേശനം നേടേണ്ടതാണ്. വൈകി വരുന്നവര്‍ക്ക് പ്രവേശനം നഷ്ടപ്പെടും. ഫോണ്‍ – 0494 2407016, 7017

അസിസ്റ്റന്റ് എഞ്ചിനീയര്‍ നിയമനം

കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ (സിവില്‍) തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ curecdocs@uoc.ac.in എന്ന ഇ-മെയില്‍ വിലാസത്തില്‍ 12-ന് മുമ്പായി സമര്‍പ്പിക്കണം. യോഗ്യരായവരുടെ പേരുവിവരങ്ങളും അവര്‍ക്കുള്ള നിര്‍ദ്ദേശങ്ങലും വെബ്‌സൈറ്റില്‍.

അറബിക്-ഇംഗ്ലീഷ് ട്രാന്‍സിലേഷന്‍ കോഴ്‌സ്

കാലിക്കറ്റ് സര്‍വകലാശാലാ ഇസ്ലാമിക് ചെയര്‍ നടത്തുന്ന അറബിക്-ഇംഗ്ലീഷ് ട്രാന്‍സിലേഷന്‍ കോഴ്‌സിന്റെ അടുത്ത ബാച്ച് ഒക്‌ടോബര്‍ 30-ന് ആരംഭിക്കും. കോഴ്‌സ് കാലാവധി മൂന്ന് മാസം. താല്‍പര്യമുള്ളവര്‍ 9847729601, 9746904678 എന്നീ നമ്പറുകളില്‍ പേര് രജിസ്റ്റര്‍ ചെയ്യുക.

പി.എച്ച്.ഡി. എന്‍ട്രന്‍സ്

2021-ലെ പി.എച്ച്.ഡി. പ്രവേശനത്തിനുള്ള എന്‍ട്രന്‍സ് പരീക്ഷ നവംബര്‍ 10-ന് തുടങ്ങും. വിശദമായ ടൈംടേബിള്‍ പിന്നീട് പ്രസിദ്ധീകരിക്കും.

പരീക്ഷാ ഫലം

സി.ബി.സി.എസ്.എസ്. മൂന്നാം സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് ബിസിനസ് എക്കണോമിക്‌സ്, എം.എ. ഫിലോസഫി നവംബര്‍ 2020 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് നവംബര്‍ 2 വരെ അപേക്ഷിക്കാം.

സി.ബി.സി.എസ്.എസ്. മൂന്നാം സെമസ്റ്റര്‍ എം.എസ് സി. സൈക്കോളജി നവംബര്‍ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

സി.സി.എസ്.എസ്. എം.എസ് സി. അപ്ലൈഡ് പ്ലാന്റ് സയന്‍സ് നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2021 മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2020, എം.എ. ഹിന്ദി, ഫംഗ്ഷണല്‍ ഹിന്ദി ആന്റ് ട്രാന്‍സിലേഷന്‍ മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2020 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

സി.ബി.സി.എസ്.എസ്. മൂന്നാം സെമസ്റ്റര്‍ എം.എ. മലയാളം വിത് ജേണലിസം, എം.എസ് സി. പോളിമര്‍ കെമിസ്ട്രി, ബയോകെമിസ്ട്രി, അപ്ലൈഡ് സൈക്കോളജി നവംബര്‍ 2020 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷ

മാറ്റി വെച്ച നാലാം സെമസ്റ്റര്‍ എം.ടി.എച്ച്.എം. ഏപ്രില്‍ 2021 റഗുലര്‍ പരീക്ഷ നവംബര്‍ 3-ന് തുടങ്ങും.

മാറ്റി വെച്ച അഞ്ചാം സെമസ്റ്റര്‍ ബി.വോക്. നവംബര്‍ 2019 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ 27-ന് തുടങ്ങും.

പുനര്‍മൂല്യനിര്‍ണയ ഫലം

ഒന്നാം സെമസ്റ്റര്‍ എം.എസ് സി. ക്ലിനിക്കല്‍ സൈക്കോളജി നവംബര്‍ 2019 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

Kannur University Announcements: കണ്ണൂർ സർവകലാശാല

എം.എസ്.സി ഫിസിക്സ് സീറ്റ് ഒഴിവ്

കണ്ണൂർ സർവ്വകലാശാല പയ്യന്നുർ ക്യാമ്പസിലെ ഭൗതിക ശാസ്ത്ര പഠനവകുപ്പിൽ എം.എസ്.സി ഫിസിക്സ് (അഡ്വാൻസ്ഡ് മെറ്റീരിയൽസ്) 2021-23 പ്രോഗ്രാമിലേക്ക് സംവരണ സീറ്റുകൾ എസ്‌.സി വിഭാഗത്തിന് മൂന്നും എസ്.ടി വിഭാഗത്തിന് ഒന്നും ഒഴിവുണ്ട്. യോഗ്യരായ വിദ്യാർഥികൾ അസ്സൽ രേഖകൾ, ആവശ്യത്തിനുള്ള കോപ്പികൾ സഹിതം 23/10/2021 ശനിയാഴ്ച രാവിലെ 10-30 നു പഠനവകുപ്പിൽ നേരിട്ട് ഹാജരാകണം. ഫോൺ : 0497 2806401, 9447458499.

എം.എസ്.സി മോളിക്യൂലർ ബയോളജി സീറ്റൊഴിവ്

കണ്ണൂർ സർവ്വകലാശാലയുടെ നീലേശ്വരം പാലാത്തടം ഡോ.പി.കെ.രാജൻ മെമ്മോറിയൽ ക്യാമ്പസിലെ എം.എസ്.സി. മോളിക്യൂലർ ബയോളജി കോഴ്സിലേക്ക് പട്ടികജാതി(SC) വിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ള രണ്ടു സീറ്റുകൾ ഒഴിവുണ്ട്. യോഗ്യരായ വിദ്യാർത്ഥികൾ ഒക്ടോബർ 22 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഡിപ്പാർട്ട്മെന്റിൽ ഹാജരാക്കേണ്ടതാണ്. ഫോൺ: 9663749475, 04672284256.

എം.കോം ഫിനാൻസ് പ്രവേശനം -പുതിയ കോഴ്സിലേക്ക് അപേക്ഷിക്കാം

കണ്ണൂർ സർവകലാശാലയുടെ കീഴിൽ ഉള്ള ഇരിട്ടി കോളേജ് ഓഫ് അപ്ളൈഡ് സയൻസിൽ 2021-22 അധ്യയന വർഷം തുടങ്ങുന്നതിനു അനുമതി ലഭിച്ച എം.കോം ഫിനാൻസ് പ്രോഗ്രാം പ്രവേശനത്തിന് കോളേജിൽ നേരിട്ട് അപേക്ഷ സമർപ്പിക്കാവുന്നതാണ്. 2021-22 അധ്യയനവർഷത്തെ പി.ജി പ്രോസ്പെക്ട്സ് അടിസ്ഥാനമാക്കിയാണ് അഡ്മിഷൻ നടത്തുന്നത്. താല്പര്യമുള്ളവർ കോളേജ് നിഷ്കർഷിക്കുന്ന പ്രകാരം ഓൺലൈൻ ആയോ ഓഫ്‌ലൈൻ ആയോ അപേക്ഷ സമർപ്പിക്കേണ്ടതാണ്. രജിസ്ട്രേഷൻ ഫീ ഇനത്തിൽ ജനറൽ വിഭാഗം 420/- രൂപ (എസ്.സി/എസ്.ടി വിഭാഗം 100/- രൂപ ) SBI collect Kannur University മുഖാന്തരം അടയ്‌ക്കേണ്ടതാണ്. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി 26.10.2021 ആണ്. കോളേജ് അഡ്മിഷൻ 01-11-2021 മുതൽ 03-11-2021 വരെ ആണ്. ഫോൺ:8547003404, 0490 2423044 email: casiritty @ihrd.ac.in

പുതുക്കിയ പരീക്ഷാതീയതികൾ

18.10.2021, 20.10.2021, 22.10.2021 തീയതികളിൾ നടത്താൻ നിശ്ചയിച്ചിരുന്ന രണ്ടാം വർഷ വിദൂര വിദ്യാഭ്യാസ ബിരുദ പരീക്ഷകൾ യഥാക്രമം 25.10.2021, 27.10.2021, 29.10.2021 തീയതികളിൽ നടക്കുന്ന രീതിയിൽ പുനഃക്രമീകരിച്ചു. 26.10.2021 മുതലുള്ള മറ്റു പരീക്ഷകൾ മുൻനിശ്ചയിച്ച ടൈംടേബിൾ പ്രകാരം നടക്കും.

21.10.2021 ന് നടത്താനിരുന്ന രണ്ടാം സെമസ്റ്റർ ബി. എഡ്. (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), ഏപ്രിൽ 2021 പരീക്ഷകൾ 02.11.2021 ന് നടക്കുന്ന രീതിയിൽ പുനഃക്രമീകരിച്ചു. 25.10.2021 മുതലുള്ള പരീക്ഷകൾ ടൈംടേബിൾ പ്രകാരം നടക്കും.

ബി എഡ് പ്രവേശനം

B.Ed പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് 21.10.2021 നു വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. റാങ്ക് ലിസ്റ്റ് സംബന്ധിച്ചു എന്തെങ്കിലും ബോധിപ്പിക്കാനുണ്ടെങ്കിൽ 23.10.2021 5.00 P.M നു മുൻപായി bedsws@ kannuruniv.ac.in എന്ന ഇമെയിൽ ഐഡിയിലേക്കു ഇമെയിൽ അയക്കേണ്ടതാണ്. ബി. എഡ് അപേക്ഷയിലെ തെറ്റുകൾ തിരുത്തുന്നതിനായി, 2021 ഒക്ടോബർ 23 നകം candidate login ചെയ്തു 200/- രൂപ കറക്ഷൻ ഫീ ഇനത്തിൽ അടച്ചതിനു ശേഷം ബന്ധപ്പെട്ട രേഖകളുടെ പകർപ്പോടുകൂടി bedsws@ kannuruniv.ac.in എന്ന ഇമെയിൽ ഐഡിയിലേക്കു ഇമെയിൽ ചെയ്യാവുന്നതാണ്. പ്രൊവിഷണൽ റാങ്ക് ലിസ്റ്റിൽ അപേക്ഷകർ ഉൾപ്പെട്ടിട്ടില്ല എങ്കിൽ candidate login ചെയ്ത് പ്രൊഫൈലിൽ നൽകിയിട്ടുള്ള നിർദേശത്തിന് അനുസൃതമായി അപേക്ഷയിലെ തെറ്റുകൾ തിരുത്തേണ്ടതാണ്.
Helpline number : 0497-2715261,7356948230 email id :bedsws @kannuruniv.ac.in Website :www. admission.kannuruniversity.ac.in

Read More: University Announcements 20 October 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: University announcements 21 october 2021

Next Story
Kerala SSLC Class X Result 2019 – How to check on mobile: എസ്എസ്എൽസി പരീക്ഷാ ഫലം മൊബൈൽ ആപ് വഴിയും അറിയാംKerala SSLC class X Result, sslc, kerala sslc result, saphalam app, sslc result, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com