scorecardresearch
Latest News

University Announcements 21 May 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 21 May 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

University Announcements 21 May 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 21 May 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സര്‍വകലാശാല

പരീക്ഷാഫലം

കേരളസര്‍വകലാശാലയുടെ ആറാം സെമസ്റ്റര്‍ ബി.എ.ഇംഗ്ലീഷ് ആന്റ് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് (133) (റെഗുലര്‍ – 2019 അഡ്മിഷന്‍, സപ്ലിമെന്ററി – 2018 & 2017 അഡ്മിഷന്‍, മേഴ്‌സിചാന്‍സ് – 2014 അഡ്മിഷന്‍), ഏപ്രില്‍ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണ്ണയത്തിനും ഓണ്‍ലൈനായി ജൂണ്‍ 4 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 സെപ്റ്റംബറില്‍ നടത്തിയ ഒന്ന് (2018 സ്‌കീം – റെഗുലര്‍/ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി, 2014 സ്‌കീം – സപ്ലിമെന്ററി), മൂന്ന് (2018 സ്‌കീം – റെഗുലര്‍/ ഇംപ്രൂവ്‌മെന്റ്, 2014 സ്‌കീം – സപ്ലിമെന്ററി) സെമസ്റ്റര്‍ ബാച്ചിലര്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്റ് കാറ്ററിംഗ് ടെക്‌നോളജി (ബി.എച്ച്.എം./ബി.എച്ച്.എം.സി.റ്റി.) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓണ്‍ലൈനായി ജൂണ്‍ 4 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2022 ഏപ്രിലില്‍ നടത്തിയ ആറാം സെമസ്റ്റര്‍ ബി.എ. കമ്മ്യൂണിക്കേറ്റീവ് അറബിക് (സപ്ലിമെന്ററി – 2017 – 2018 അഡ്മിഷന്‍, മേഴ്സിചാന്‍സ് – 2014 അഡ്മിഷന്‍) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂണ്‍ 4 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2022 ഏപ്രിലില്‍ നടത്തിയ ആറാം സെമസ്റ്റര്‍ ബി.എ. ജേര്‍ണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍ (128), ബി.എ. ജേര്‍ണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍ ആന്റ് വീഡിയോ പ്രൊഡക്ഷന്‍ (129), ബി.എ. മലയാളം ആന്റ മാസ് കമ്മ്യൂണിക്കേഷന്‍ (116) (റെഗുലര്‍ – 2019 അഡ്മിഷന്‍, സപ്ലിമെന്ററി – 2017 -2018 അഡ്മിഷന്‍, മേഴ്‌സിചാന്‍സ് – 2014 അഡ്മിഷന്‍) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓണ്‍ലൈനായി ജൂണ്‍ 4 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പ്രാക്ടിക്കല്‍

കേരളസര്‍വകലാശാല 2021 ഡിസംബറില്‍ നടത്തിയ അഞ്ചാം സെമസ്റ്റര്‍ ബി.എസ്‌സി. ബയോകെമിസ്ട്രി ആന്റ് ഇന്‍ഡസ്ട്രിയല്‍ മൈക്രോബയോളജി (248) കോഴ്‌സിന്റെ കോര്‍ ബയോകെമിസ്ട്രി സ്‌പെഷ്യല്‍ പ്രാക്ടിക്കല്‍ പരീക്ഷകള്‍ മെയ് 24 ന് അമ്പലത്തറ നാഷണല്‍ കോളേജിലും മെയ് 25 ന് തിരുവനന്തപുരം ഗവ. വിമന്‍സ് കോളേജിലും വച്ച് നടത്തുന്നതാണ്. ഈ കോഴ്‌സിന്റെ വൊക്കേഷണല്‍ മൈക്രോബയോളജി സ്‌പെഷ്യല്‍ പ്രാക്ടിക്കല്‍ പരീക്ഷകള്‍ മെയ് 25, 26 തീയതികളില്‍ തോന്നയ്ക്കല്‍ എ.ജെ.കോളേജില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പുതുക്കിയ ടൈംടേബിള്‍

കേരളസര്‍വകലാശാല 2022 ജൂണ്‍ 1 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന ഒന്നാം സെമസ്റ്റര്‍ എം.ബി.എ. റെഗുലര്‍ & സപ്ലിമെന്ററി (2020 സ്‌കീം – ഫുള്‍ടൈം (യു.ഐ.എം. ഉള്‍പ്പെടെ)/ട്രാവല്‍ & ടൂറിസം), സപ്ലിമെന്ററി (2018 സ്‌കീം – ഫുള്‍ടൈം (യു.ഐ.എം.ഉള്‍പ്പെടെ)/ട്രാവല്‍ & ടൂറിസം/ഈവനിംഗ്-റെഗുലര്‍) പരീക്ഷകള്‍ ജൂണ്‍ 10 ലേക്ക് മാറ്റിയിരിക്കുന്നു. പരീക്ഷാകേന്ദ്രത്തിനും സമയത്തിനും മാറ്റമില്ല.

MG University Announcements: എംജി സർവകലാശാല

കരാർ നിയമനം

മഹാത്മാഗാന്ധി സർവ്വകലാശാല നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്റ് സയൻസ് ടെക്‌നോളജി (എൻ.ഐ.പി.എസ്.ടി.), ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റഗ്രേറ്റഡ് പ്രോഗ്രാംസ് ആൻഡ് റിസർച്ച് ഇൻ ബേസിക് സയൻസ് (ഐ.ഐ.ആർ.ബി.എസ്.) എന്നീ അന്തർ സ്‌കൂൾ പഠനകേന്ദ്രങ്ങളിലേക്ക് വിവിധ വിഷയങ്ങളിൽ താത്ക്കാലിക /കരാറടിസ്ഥാനത്തിൽ ഫാക്കൽറ്റി നിയമനം നടത്തുന്നു. നിയമന കാലാവധി 2022, ജൂൺ 15 മുതൽ 2023, ഏപ്രിൽ 15 വരെ ആയിരിക്കും. യോഗ്യത – ബന്ധപ്പെട്ട വിഷയങ്ങളിൽ കുറഞ്ഞത് 55 ശതമാനം മാർക്കോടെയുള്ള ബിരുദാനന്തര ബിരുദവും (എസ്.സി./ എസ്.റ്റി. വിഭാഗത്തിന് 50 ശതമാനം), യു.ജി.സി. / സി.എസ്.ഐ.ആർ. -എൻ.ഇ.റ്റി. യോഗ്യതയും. ജെ.ആർ.എഫ്. / പി.എച്ച്.ഡി. പേപ്പർ പബ്ലിക്കേഷൻ/ പ്രസന്റേഷൻ/ അദ്ധ്യാപനം എന്നിവയിൽ പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണനയുണ്ടായിരിക്കും. നിർദ്ദിഷ്ഠ യു.ജി.സി. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് പ്രതിദിനം 1750 രൂപ നിരക്കിൽ (പരമാവധി പ്രതിമാസ തുക 43750 രൂപ) വേതനം ലഭിക്കും. പ്രായം ജനുവരി ഒന്നിന് 45 വയസ് കവിയരുത്. എൻ.ഐ.പി.എസ്.ടി. യിലെ ബോട്ടണി വിഭാഗത്തിൽ നിലവിലുള്ള തസ്തികയിലേക്ക് സർവ്വകലാശാല / കോളേജിൽ നിന്ന് വിരമിച്ച പ്രൊഫസർമാർക്കും അപേക്ഷിക്കാം. താൽപര്യമുള്ളവർ പ്രായം, ജാതി, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് സഹിതമുള്ള നിശ്ചിത ഫോറത്തിലുള്ള അപേക്ഷ മെയ് 31 ന് വൈകിട്ട് 5 മണിക്ക് മുൻപായി ada7@mgu.ac.in എന്ന ഇ-മെയിൽ വിലാസത്തിൽ ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾ www. mgu.ac.in എന്ന വെബ്‌സൈറ്റിൽ.

മാനേജർ – കരാർ നിയമനം

മഹാത്മാഗാന്ധി സർവ്വകലാശാല ബിസിനസ് ഇന്നൊവേഷൻ ആന്റ് ഇൻക്യുബേഷൻ സെന്ററിൽ (ബി.ഐ.ഐ.സി.) ടെക്‌നോളജി ബിസിനസ്സ് ഇൻക്യുബേറ്റർ (ടി.ബി.ഐ.) മാനേജർ തസ്തികയിൽ ഒരു വർഷത്തേക്ക് താൽകാലിക / കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പൊതു വിഭാഗത്തിൽപെട്ടവർക്ക് അപേക്ഷിക്കാം. ലൈഫ് സയൻസിൻ്റെ ഏതെങ്കിലും ശാഖയിൽ പി.എച്ച്.ഡി.യും അന്തർദേശീയ ജേർണലുകളിൽ കുറഞ്ഞത് മൂന്ന് പ്രസിദ്ധീകരണങ്ങളും ഇൻ കുബേഷൻ, സംരംഭകത്വം എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്നതിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കിൽ വിദേശത്ത് കുറഞ്ഞത് രണ്ട് വർഷത്തെ പോസ്റ്റ് ഡോക്ടറൽ പരിചയം, പ്രോജക്ട് / ഡി.പി.ആർ തയ്യാറാക്കുന്നതിലുള്ള പരിചയം എന്നിവയാണ് യോഗ്യത. പ്രായം 2022 ജനുവരി ഒന്നിന് 42 വയസ് കവിയരുത്. തെരഞ്ഞെടുക്കപ്പെടുന്നയാൾക്ക് സഞ്ചിതനിരക്കിൽ പ്രതിമാസം 35,000 രൂപ പ്രതിഫലം ലഭിക്കും. താൽപര്യമുള്ളവർ നിശ്ചിത ഫോറത്തിലുള്ള അപേക്ഷയോടൊപ്പം പ്രായം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം biicmgu2016@ gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ മെയ് 31 വൈകിട്ട് അഞ്ച് മണിക്ക് മുൻപായി അപേക്ഷിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് സർവ്വകലാശാല വെബ്‌സൈറ്റ് സന്ദർശിക്കുക.

പി.എച്ച്.ഡി. പ്രവേശനം: അപേക്ഷ ക്ഷണിച്ചു

മഹാത്മാഗാന്ധി സർവ്വകലാശാലയുടെ 2022 വർഷത്തിലെ പി.എച്ച്.ഡി. പ്രവേശന പരീക്ഷയ്ക്കുള്ള അപേക്ഷ ക്ഷണിച്ചു. മെയ് 25 മുതൽ ജൂൺ 10 വരെ https:// phd.mgu.ac.in എന്ന പോർട്ടൽ മുഖേന ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷകർ അപേക്ഷയുടെയും സമർപ്പിച്ച രേഖകളുടെയും പ്രിന്റ് ഔട്ട് എടുത്ത് സൂക്ഷിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് സർവ്വകലാശാലയുടെ www. mgu.ac.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

കാലിക്കറ്റ് സര്‍വകലാശാലാ സോഷ്യല്‍ സര്‍വീസ് പ്രോഗ്രാം സര്‍ട്ടിഫിക്കറ്റ്

കാലിക്കറ്റ് സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസ വിഭാഗം സി.ബി.സി.എസ്.എസ്. 2019 പ്രവേശനം ബി.എ., ബി.എസ് സി., ബി.കോം., ബി.ബി.എ. വിദ്യാര്‍ത്ഥികള്‍ കോഴ്‌സ് പൂര്‍ത്തീകരിക്കുന്നതിന് സമര്‍പ്പിക്കേണ്ട സോഷ്യല്‍ സര്‍വീസ് പ്രോഗ്രാം സര്‍ട്ടിഫിക്കറ്റ് സ്റ്റുഡന്റ്‌സ് പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യേണ്ട അവസാന തീയതി 30 വരെ നീട്ടി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ഹോസ്പിറ്റല്‍, ഓള്‍ഡ് ഏജ് ഹോം, പെയിന്‍ ആന്റ് പാലിയേറ്റീവ് സെന്റര്‍, ഇവയിലെവിടെയെങ്കിലും 6 ദിവസത്തെ സാമൂഹികസേവനം നിര്‍വഹിച്ചതിന്റെ സര്‍ട്ടിഫിക്കറ്റാണ് സ്റ്റുഡന്റ്‌സ് പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യേണ്ടത്. വിശദവിവരങ്ങള്‍ക്ക് 0494 2400288, 2407356

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ

എസ്.ഡി.ഇ. പ്രീവിയസ് ഇയര്‍/ഒന്ന്, രണ്ട് സെമസ്റ്റര്‍ എം.എ., എം.എസ് സി., എം.കോം. ഏപ്രില്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ 30-ന് തുടങ്ങും.

പരീക്ഷാ ഫലം

രണ്ടാം സെമസ്റ്റര്‍ ബി.എഡ്. ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ജൂണ്‍ 1 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

പുനര്‍മൂല്യനിര്‍ണയ ഫലം

ഒന്നാം സെമസ്റ്റര്‍ എം.എസ് സി. ഫിസിക്‌സ് നവംബര്‍ 2020 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

Kannur University Announcements: കണ്ണൂർ സർവകലാശാല

പബ്ലിക് റിലേഷൻസ് ഓഫീസർ – അപേക്ഷ ക്ഷണിച്ചു

കണ്ണൂർ സർവകലാശാലയിൽ പബ്ലിക് റിലേഷൻസ് ഓഫീസർ തസ്തികയിലേക്ക് കരാർ / ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ജേർണലിസം / മാസ് കമ്മ്യൂണിക്കേഷൻ ബിരുദാനന്തര ബിരുദമോ ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദവും ജേർണലിസം /മാസ് കമ്മ്യൂണിക്കേഷൻ/ പബ്ലിക് റിലേഷൻസ് ഡിപ്ലോമയും ആണ് വിദ്യാഭ്യാസ യോഗ്യത. മൂന്ന് വർഷത്തെ മാധ്യമ / പി.ആർ. പ്രവൃത്തി പരിചയവും കരാർ നിയമനത്തിന് അടിസ്ഥാന യോഗ്യതയാണ് . അപേക്ഷ ഓഫ് ലൈനായി O3-06-2022 വൈകീട്ട് 5 മണിക്ക് മുമ്പ് സർവകലാശാലയിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾ സർവകലാശാലാ വെബ്സൈറ്റിൽ.

മറ്റു വിദ്യാഭ്യാസ അറിയിപ്പുകൾ

എം.ബി.എ. ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ

സഹകരണ വകുപ്പിനു കീഴിലുള്ള കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ 2022-24 വര്‍ഷത്തിലേക്കുള്ള മുഴുവന്‍ സമയ എം.ബി.എ ബാച്ചിലേക്ക് മെയ് 23 തിങ്കളാഴ്ച രാവിലെ 10 മുതല്‍ 12 വരെ ഓണ്‍ലൈന്‍ അഭിമുഖ പരീക്ഷ നടത്തുന്നു.

ബിരുദതലത്തില്‍ 50 ശതമാനം മാര്‍ക്കും സി – മാറ്റ് പരീക്ഷ എഴുതിയവര്‍ക്കും ഇതില്‍ പങ്കെടുക്കാം. സഹകരണ ജീവനക്കാരുടെ ആശ്രിതര്‍ക്ക് 20 ശതമാനം സീറ്റുകള്‍ സംവരണം ചെയ്തിട്ടുണ്ട്. പട്ടിക ജാതി – പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ യൂണിവേഴ്സിറ്റി നിബന്ധനകള്‍ക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭ്യമാകും. ഡിഗ്രി അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കും നിബന്ധനകള്‍ക്ക് വിധേയമായി ഈ അഭിമുഖത്തില്‍ പങ്കെടുക്കാമെന്ന് കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റ് ഡയറക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് : 847618290, www. kicmakerala.nic.in.

പാരാമെഡിക്കല്‍ കോഴ്സുകളില്‍ എസ്.സി, എസ്.ടി സ്പെഷ്യല്‍ അലോട്ട്മെന്റ്

പ്രൊഫഷണല്‍ ഡിപ്ലോമാ ഇന്‍ ഫാര്‍മസി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ തുടങ്ങിയ പാരാമെഡിക്കല്‍ കോഴ്സുകളില്‍ പട്ടികജാതി- പട്ടിക വര്‍ഗ വിഭാഗക്കാരുടെ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിന് ഓണ്‍ലൈന്‍ രജിസ്ട്രേഷനും പ്രത്യേക അലോട്ട്മെന്റും നടത്തുന്നു. താത്പര്യമുള്ള റാങ്ക്ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗത്തിലുള്ള അപേക്ഷകര്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യേണ്ടതും പുതുതായി കോളേജ് / കോഴ്സ് ഓപ്ഷനുകള്‍ www. lbscentre.kerala.gov.in എന്ന വെബ്സൈറ്റില്‍ കൂടി മെയ് 22,23 തീയതികളില്‍ സമര്‍പ്പിക്കേണ്ടതുമാണ്. മുന്‍ അലോട്ട്മെന്റുകള്‍ വഴി സ്വാശ്രയ കോളേജുകളില്‍ പ്രവേശനം ലഭിച്ചവര്‍ നിര്‍ബന്ധമായും നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ സമയത്ത് അപ് ലോഡ് ചെയ്യണം. ഓപ്ഷനുകള്‍ പരിഗണിച്ചുകൊണ്ടുള്ള അലോട്ട്മെന്റ് വെബ്സൈറ്റില്‍ മെയ് 24ന് പ്രസിദ്ധീകരിക്കുന്നതാണെന്ന് എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി ഡയറക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2560363, 0471-2560364.

സിവില്‍ സര്‍വീസ് പ്രിലിംസ്- മെയിന്‍സ് കോഴ്സിന് അപേക്ഷിക്കാം

കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമി പാലക്കാട് ഉപകേന്ദ്രത്തില്‍ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കി വരുന്ന ടാലെന്റ് ഡെവലപ്‌മെന്റ്, സിവില്‍ സര്‍വീസ് ഫൌണ്ടേഷന്‍, ദ്വിവത്സര പ്രിലിംസ് കം മെയിന്‍ എന്നീ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് രജിസ്ട്രേഷന്‍ ആരംഭിച്ചു.ജൂണ്‍ 15 വരെ www. ccek.org, www. kscsa.org ല്‍ ജൂണ്‍ 15 വരെ അപേക്ഷിക്കാം.ജൂണ്‍ 19ന് ക്ലാസുകള്‍ ആരംഭിക്കും.ഫോണ്‍ – 8281098869, 0491 2576100

അസാപ് ഓണ്‍ലൈന്‍ കോഴ്‌സ് പ്രവേശനം

അസാപിന്റെ ഐ.ടി & മീഡിയ ക്ലാസ്റ്ററുകളുടെ ഓണ്‍ലൈന്‍ തൊഴിലധിഷ്ഠിത കോഴ്‌സുകളായ സൈബര്‍ സെക്യൂരിറ്റി, ബിസിനസ് അനലിറ്റിക്‌സ്, ഫുള്‍ സ്റ്റേക്ക്, കംപ്ലീറ്റ് പൈത്തണ്‍ കോഴ്‌സ്,ക്‌ളൗഡ് കമ്പ്യൂട്ടിങ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് & മെഷീന്‍ ലേര്‍ണിംഗ് , അഡ്വെര്‍ടൈസിങ് ആന്‍ഡ് വെബ് ഡിസൈന്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, ഗ്രാഫിക് ഡിസൈനര്‍, ഗെയിം ഡെവലപ്പേര്‍ മുതലായ ഇരുപതിലധികം കോഴ്‌സുകള്‍ സ്‌കോളര്‍ഷിപ്പോടെ സൗജന്യമായി പഠിക്കാന്‍ അവസരം.കൂടുതല്‍ വിവരങ്ങള്‍ www. asapkerala.com ല്‍ ലഭ്യമാണ്.ഫോണ്‍: 94999703, 9495999730

ഓൺലൈൻ രജിസ്‌ട്രേഷനും സ്‌പെഷ്യൽ അലോട്ട്‌മെന്റും

പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ മറ്റ് പാരാമെഡിക്കൽ കോഴ്‌സുകൾക്ക് എസ്.സി/എസ്.റ്റി വിഭാഗക്കാരുടെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് ഓൺലൈൻ രജിസ്‌ട്രേഷനും അലോട്ട്‌മെന്റും നടത്തും. റാങ്ക്‌ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള എസ്.സി/എസ്.റ്റി വിഭാഗത്തിലുള്ള അപേക്ഷകർ ഓൺലൈനായി രജിസ്റ്റർ ചെയ്യണം. പുതിയതായി കോളേജ്/കോഴ്‌സ് ഓപ്ഷനുകൾ www. lbscentre.kerala.gov.in ലൂടെ മേയ് 22, 23 തീയതികളിൽ സമർപ്പിക്കണം. മുൻ അലോട്ട്‌മെന്റുകൾ വഴി സ്വാശ്രയ കോളേജുകളിൽ പ്രവേശനം ലഭിച്ചവർ നിർബന്ധമായും എൻ.ഒ.സി ഓൺലൈൻ രജിസ്‌ട്രേഷൻ സമയത്ത് അപ്‌ലോഡ് ചെയ്യണം. ഓപ്ഷനുകൾ പരിഗണിച്ചുകൊണ്ടുള്ള അലോട്ട്‌മെന്റ് വെബ്‌സൈറ്റിൽ മേയ് 24ന് പ്രസിദ്ധീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471-2560363, 364.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 21 may 2022