scorecardresearch
Latest News

University Announcements 21 March 2023: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 21 March 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university news, education, ie malayalam
University Announcements

University Announcements 21 March 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സര്‍വകലാശാല

പരീക്ഷാഫലം

കേരളസര്‍വകലാശാല നാലാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്.എസ് ബി.സി.എ (332)
(2020 അഡ്മിഷന്‍ റെഗുലര്‍, 2019 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്/ സപ്ലിമെന്ററി, 2016 മുതല്‍ 2018
അഡ്മിഷന്‍ സപ്ലിമെന്ററി, 2013 മുതല്‍ 2015 അഡ്മിഷന്‍സ് മേഴ്‌സി ചാന്‍സ്) ഓഗസ്റ്റ് 2002
പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധിക്കും ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 2023 മാര്‍ച്ച് 31. വിശദവിവരം വെബ്‌സൈറ്റില്‍.

2022 ജൂണ്‍ മാസം നടത്തിയ മൂന്നാം സെമസ്റ്റര്‍ എം.എസ്.സി സുവോളജി പ്രോഗ്രാം വിത്ത് സ്‌പെഷ്യലൈസേഷന്‍ ഇന്‍ ബയോസിസ്റ്റമാറ്റിക്‌സ് ആന്‍ഡ് ബയോഡൈവേഴ്‌സിറ്റി
പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്‌സൈറ്റില്‍ ലഭ്യമാണ്. സൂക്ഷ്മ പരിശോധക്കുള്ള അപേക്ഷകള്‍ എസ്.എസ്.എല്‍.സി.എം പോര്‍ട്ടല്‍ മുഖേന (www.slcm.keralauniversity.ac.in) ഓണ്‍ലൈനായി 2023 മാര്‍ച്ച് 31 വരെ സമര്‍പ്പിക്കാം. അപേക്ഷ ഫീസ് എസ്.എസ്.എല്‍.സി.എം ഓണ്‍ലൈന്‍ പോര്‍ട്ടല്‍ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളൂ. സര്‍വകലാശാലയുടെതുള്‍പ്പടെയുള്ള മറ്റൊരു മാര്‍ഗത്തിലൂടെയും അടയ്ക്കുന്ന തുകയും പരിഗണിക്കുന്നതല്ല.

നാലാം സെമസ്റ്റര്‍ ബി.കോം കൊമേഴ്‌സ് &മാു; ടാക്‌സ് പ്രൊസീജിയര്‍ &മാു;
പ്രാക്ടീസ്, ബി.കോം കൊമേഴ്‌സ് ആന്റ് ഹോട്ടല്‍ മാനേജ്‌മെന്റ് &മാു; കാറ്ററിംഗ് (റഗുലര്‍ 2020,
ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി 2019, സപ്ലിമെന്ററി 2018, 2017 & 2016, മെഴ്‌സി ചാന്‍സ്
2013-2015 പ്രവേശനം) ആഗസ്റ്റ് 2022 ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 2023 മാര്‍ച്ച് 31 ഓണ്‍ലൈനായി അപേക്ഷ
സമര്‍പ്പിക്കാവുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

നാലാം സെമസ്റ്റര്‍ ബി .എ കമ്മ്യൂണിക്കേറ്റീവ് അറബിക് ഓഗസ്റ്റ് 2022 ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 2023 മാര്‍ച്ച് 31 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരം വെബ്‌സൈറ്റില്‍.

പരീക്ഷകള്‍ പുന:ക്രമീകരിച്ചിരിക്കുന്നു

കേരളസര്‍വകലാശാല 2023 മാര്‍ച്ച് 23, 24, 27, 28 തീയതികളില്‍ നടത്താനിരുന്ന പി.എച്ച്ഡി
കോഴ്‌സ് വര്‍ക്ക് പരീക്ഷകള്‍ യഥാക്രമം ഏപ്രില്‍ 11, 12, 13, 18 തീയതികളിലേക്ക് പുനക്രമീകരിച്ചിരിക്കുന്നു. പരീക്ഷാ സമയത്തിന് മാറ്റമില്ല.

കേരള സര്‍വകലാശാല മാര്‍ച്ച് 22 ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റര്‍ ( ത്രിവത്സരം) ഒമ്പതാം സെമസ്റ്റര്‍
(പഞ്ചവത്സരം )എല്‍എല്‍ബി മേഴ്‌സി ചാന്‍സ് 2011 അഡ്മിഷന്‍ മുന്‍പ് പരീക്ഷ മാറ്റി വച്ചിരിക്കുന്നു പുതുക്കിയ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്.

പരീക്ഷ രജിസ്‌ട്രേഷന്‍

മൂന്നാം സെമസ്റ്റര്‍ എം.സി.എ ഡിഗ്രി (റഗുലര്‍ 2021 അഡ്മിഷന്‍, സപ്ലിമെന്ററി 2020 അഡ്മിഷന്‍, 2020 സ്‌കീം) പരീക്ഷയുടെ രജിസ്‌ട്രേഷന്‍ 2023 മാര്‍ച്ച് 23ന് ആരംഭിക്കുന്നതാണ്. പിഴയില്ലാതെ 2023 മാര്‍ച്ച് 30 വരെയും 150 രൂപ പിഴയോടുകൂടി 2023 ഏപ്രില്‍ 3 വരെയും 400 രൂപ പിഴയോടുകൂടി 2023 ഏപ്രില്‍ 5 വരെയും അപേക്ഷിക്കാവുന്നതാണ്. വിശദ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

2023 ഏപ്രില്‍ 17 ആരംഭിക്കുന്ന നാലാം വര്‍ഷം ബിഎഫ്‌ഐ പെയിന്റിംഗ്, സ്‌ക്ള്‍പ ്ച്ചര്‍ ആന്‍ഡ് അപ്ലൈഡ് ആര്‍ട്ട് 2019 അഡ്മിഷന്‍ റെഗുലര്‍ പരീക്ഷകള്‍ക്ക് പിഴ കൂടാതെ മാര്‍ച്ച്
29 വരെയും 150 രൂപ കൂടി ഏപ്രില്‍ ഒന്ന് വരെയും 400 രൂപ പിഴയോടുകൂടി ഏപ്രില്‍ 4
വരെയും അപേക്ഷിക്കാവുന്നതാണ്.

ടൈംടേബിള്‍

കേരളസര്‍വകലാശാല 2023 മാര്‍ച്ച് 24 മുതല്‍ ആരംഭിക്കുന്ന മൂന്നാം എം.എഡ് സെമസ്റ്റര്‍ ഡിഗ്രി
പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു വിശദവിവരം വെബ്‌സൈറ്റില്‍ ആക്ഷന്‍ റിസര്‍ച്ചില്‍ പിഎച്ച്ഡി വിദ്യാര്‍ത്ഥികള്‍ക്ക് ഇന്റേണ്‍ഷിപ്പ്

കേരള സര്‍വ്വകലാശാല ആറ് മാസത്തെ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം ഇന്‍ ആക്ഷന്‍ റിസര്‍ച്ച് ലേക്കുള്ള അപേക്ഷകള്‍ ക്ഷണിക്കുന്നു. ഒന്നാം വര്‍ഷ പിഎച്ച്ഡി വിദ്യാര്‍ത്ഥികള്‍ക്ക് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഇന്റേണ്‍ഷിപ്പ് കാലാവധിയില്‍ പ്രതിമാസം 10,000 രൂപ സ്‌റ്റൈപ്പന്റിന് അര്‍ഹതയുണ്ടായിരിക്കുന്നതാണ്. വിശദവിവരങ്ങള്‍ക്ക് കേരള സര്‍വകലാശാല വെബ്‌സൈറ്റ് (https://www.keralauniversity.ac.in/) സന്ദര്‍ശിക്കുക. Contact Number :8281989169

MG University Announcements: എംജി സർവകലാശാല

പ്രാക്ടിക്കല്‍

ഒന്നാം സെമസ്റ്റര്‍ ബി.വോക് ഇന്‍ഡസ്ട്രിയല്‍ ഇന്‍സ്ട്രുമെന്‍റേഷന്‍ ആന്‍റ് ഓട്ടോമേഷന്‍(ന്യൂ സ്കീം 2022 അഡ്മിഷന്‍ റെഗുലര്‍, 2020 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റും റീ അപ്പിയറന്‍സും, 2019, 2018 അഡ്മിഷന്‍ റീ അപ്പിയറന്‍സ് – മാര്‍ച്ച് 2023) പരീക്ഷയുടെ ്പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാര്‍ച്ച് 27 മുതല്‍ കോളജുകളില്‍ നടക്കും.വിശദമായ ടൈം ടേബിള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.

ഒന്നാം സെമസ്റ്റര്‍ ബി. വോക് പ്രിന്‍റിംഗ് ടെക്നോളജി(2022 അഡ്മിഷന്‍ റെഗുലര്‍, 2020 അഡ്മിഷന്‍ റീ അപ്പിയറന്‍സും ഇംപ്രൂവ്മെന്‍റും, 2019, 2018 അഡ്മിഷന്‍ റീ അപ്പിയറന്‍സ് – മാര്‍ച്ച് 2023) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാര്‍ച്ച് 23ന് ആരംഭിക്കും. വിശദമായ ടൈം ടേബിള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.

അഞ്ചാം സെമസ്റ്റര്‍ ബി.വോക് പ്രിന്‍റിംഗ് ടെക്നോളജി(2020 അഡ്മിഷന്‍ റെഗുലര്‍ – ഫെബ്രുവരി 2023) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാര്‍ച്ച് 24ന് ആരംഭിക്കും. വിശദമായ ടൈം ടേബിള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.

2023 ജനുവരിയില്‍ വിജ്ഞാപനം പുറപ്പെടുവിച്ച മൂന്നാം സെമസ്റ്റര്‍ ബി.എസ്.സി മാത്തമാറ്റിക്സ് മോഡല്‍ 2 കമ്പ്യൂട്ടര്‍ സയന്‍സ്(സി.ബി.സി.എസ്, 2021 അഡ്മിഷന്‍ റെഗുലര്‍, 2020 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റും റീ അപ്പിയറന്‍സും, 2017, 2018, 2019 അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്) പരീക്ഷയുടെ Software Lab III using SQL  എന്ന പ്രാക്ടിക്കല്‍ പരീക്ഷ മാര്‍ച്ച് 27 മുതല്‍ നടക്കും. വിശദമായ ടൈം ടേബിള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.

2023 ജനുവരിയില്‍ വിജ്ഞാപനം പുറപ്പെടുവിച്ച മൂന്നാം സെമസ്റ്റര്‍ ബി.എഫ്.ടി, ബി.എസ്.സി അപ്പാരല്‍ ആന്‍റ് ഫാഷന്‍ ഡിസൈന്‍(സി.ബി.സി.എസ് 2021 അഡ്മിഷന്‍ റെഗുലര്‍, 2020 അഡ്മിന്‍ ഇംപ്രൂവ്മെന്‍റും റീ അപ്പിയറന്‍സും, 2017, 2018, 2019 അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ മാര്‍ച്ച് 27ന് ആരംഭിക്കും. വിശദമായ ടൈം ടേബിള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.
(പി.ആര്‍.ഒ/39/325/2023)

പരീക്ഷാ ഫലം
ഒന്നാം സെമസ്റ്റര്‍ എം.എ ഇക്കണോമിക്സ് (സി.എസ്.എസ് 2021 അഡ്മിഷന്‍ റെഗുലര്‍, 2020, 2019 അഡ്മിഷനുകള്‍ സപ്ലിമെന്‍ററി, ജൂലൈ 2022) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനര്‍ മൂല്യ നിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഏപ്രില്‍ നാലു വരെ ഓണ്‍ലൈനില്‍ അപേക്ഷ നല്‍കാം. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.

ഒന്നാം സെമസ്റ്റര്‍ എം.എസ്.സി ഹോം സയന്‍സ് ബ്രാഞ്ച് 10(എ) ചൈല്‍ഡ് ഡവലപ്മെന്‍റ്, ബ്രാഞ്ച് 10(ഡി) ഫാമിലി ആന്‍റ് കമ്യൂണിറ്റി സയന്‍സ്(2021 അഡ്മിഷന്‍ റെഗുലര്‍, 2020 അഡ്മിഷന്‍ സപ്ലിമെന്‍ററി ജൂലൈ 2022) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധയ്ക്കും നിശ്ചിത ഫീസ് അടച്ച്  ഏപ്രില്‍ രണ്ടുവരെ ഓണ്‍ലൈനില്‍ അപേക്ഷ നല്‍കാം. വിശദ വിവരങ്ങള്‍ സര്‍വകലശാലാ വെബ്സൈറ്റില്‍.
ഒന്നാം സെമസ്റ്റര്‍ എം.എസ്.സി ഫിസിക്സ്(2021 അഡ്മിഷന്‍ റെഗുലര്‍, 2020 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റും സപ്ലിമെന്‍ററിയും, 2019 അഡ്മിഷന്‍ സപ്ലിമെന്‍ററി ജൂലൈ 2022) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധയ്ക്കും നിശ്ചിത ഫീസ് അടച്ച്  ഏപ്രില്‍ രണ്ടുവരെ ഓണ്‍ലൈനില്‍ അപേക്ഷ നല്‍കാം. വിശദ വിവരങ്ങള്‍ സര്‍വകലശാലാ വെബ്സൈറ്റില്‍.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

മുടങ്ങിയ പി.ജി. പഠനം തുടരാം

കാലിക്കറ്റ് സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസ വിഭാഗത്തിനു കീഴില്‍ 2019 പ്രവേശനം പി.ജി. വിദ്യാര്‍ത്ഥികളില്‍ ഒന്ന്, രണ്ട്, സെമസ്റ്റര്‍ പരീക്ഷകള്‍ക്ക് അപേക്ഷിച്ച ശേഷം പഠനം തുടരാന്‍ സാധിക്കാത്തവര്‍ക്ക് മൂന്നാം സെമസ്റ്ററില്‍ പുനഃപ്രവേശനം നേടി പഠനം തുടരാനവസരം. പുനഃപ്രവേശനത്തിന് പിഴ കൂടാതെ 31 വരെയും 100 രൂപ പിഴയോടെ ഏപ്രില്‍ 15 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ എസ്.ഡി.ഇ. വെബ്‌സൈറ്റില്‍. ഫോണ്‍ 0494 2407356, 7494.    പി.ആര്‍. 361/2023

പരീക്ഷ

നാലാം വര്‍ഷ ബി.എച്ച്.എം. ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ ഏപ്രില്‍ 3-ന് തുടങ്ങും.  

പരീക്ഷാ അപേക്ഷ

ആറാം സെമസ്റ്റര്‍ ബി.വോക്. ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ ഏപ്രില്‍ 10 വരെയും 170 രൂപ പിഴയോടെ 17 വരെയും മാര്‍ച്ച് 24 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം.    

പരീക്ഷാ ഫലം

രണ്ടാം സെമസ്റ്റര്‍ ബി.വോക്. ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഏപ്രില്‍ 1 വരെ അപേക്ഷിക്കാം.  

പരീക്ഷ മാറ്റി

മാര്‍ച്ച് 21-ന് തുടങ്ങാനിരുന്ന സര്‍വകലാശാലാ പഠനവിഭാഗത്തിലെ ഒന്നാം സെമസ്റ്റര്‍ എം.എല്‍.ഐ.എസ് സി. നവംബര്‍ 2022 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ മാറ്റി. പുതുക്കിയ സമയക്രമം പിന്നീട് അറിയിക്കും.  

Kannur University Announcements: കണ്ണൂർ സർവകലാശാല

വാചാ പരീക്ഷ
രണ്ടാം വര്‍ഷ എം.എ. ഹിസ്റ്ററി ഡിഗ്രി (വിദൂര വിദ്യാഭ്യാസം- സപ്ലിമെന്‍ററി /ഇംപ്രൂവ്മെന്‍റ്) , ജൂണ്‍ 2022 ന്‍റെ വാചാ പരീക്ഷ 24.03.2023 ന് സര്‍വകലാശാലാ താവക്കര കാമ്പസിലെ ഹ്യൂമൺ റിസോഴ്സ് ഡവലപ്പ്മെന്‍റ് സെന്‍ററിൽ വച്ചു നടത്തുന്നതാണ്. ടൈം ടേബിള്‍ വെബ് സൈറ്റിൽ‍ ലഭ്യമാണ്.

പരീക്ഷാ ഫലം

ഒന്നാം  സെമസ്റ്റർ പി. ജി. ഡി .സി  പി (റെഗുലർ / സപ്ലിമെന്‍ററി) – നവംബർ 2021   പരീക്ഷാഫലം സർവകലാശാല  വെബ്‌സൈറ്റിൽ ലഭ്യമാണ്. പുനഃ മൂല്യനിർണയം / സൂക്ഷ്മ പരിശോധന / ഫോട്ടോകോപ്പി എന്നിവയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയ്യതി     29/ 03 /2023 ന് വൈകുന്നേരം 5 മണി.  .  

ഹാൾ ടിക്കറ്റ് 

സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് ഡിപ്പാർട്ട്മെന്റിലെ നാലാം സെമസ്റ്റർ ബി എ എൽ എൽ ബി (മെയ് 2023 ) പരീക്ഷകളുടെ ഹാൾ ടിക്കറ്റ്  സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ് .ഓഫ്‌ലൈൻ ആയി  അപേക്ഷിച്ച വിദ്യാർത്ഥികളുടെ ഹാൾ ടിക്കറ്റ് പരീക്ഷാ കേന്ദ്രത്തിൽ നിന്നും കൈപ്പറ്റേണ്ടതാണ്. ഹാൾ ടിക്കറ്റ് ലഭിക്കാത്തവർ  സർവകലാശാലയുമായി ബന്ധപ്പെടേണ്ടതാണ്.

 ടൈം ടേബിൾ

12.04.2023 നു ആരംഭിക്കുന്ന, അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ ബിരുദ (ഏപ്രിൽ 2023) പരീക്ഷകളുടെ ടൈം ടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.

പ്രോജക്ട് മൂല്യനിർണ്ണയം

കണ്ണൂർ സർവകലാശാലയുടെ നാലാം സെമസ്റ്റർ എം.എ മ്യൂസിക് (സി.  സി .എസ് .എസ്- 2015  സിലബസ് -സപ്ലിമെന്ററി- മേഴ്‌സി ചാൻസ് ഉൾപ്പെടെ) മെയ്  2022  പരീക്ഷകളുടെ ഡിസ്സെർറ്റേഷൻ/പ്രോജക്ട് മൂല്യനിർണ്ണയം മാർച്ച് 27ന് പഠനവകുപ്പിൽ വച്ച് നടക്കും. രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ പരീക്ഷാകേന്ദ്രവുമായി ബന്ധപ്പെടുക.

മൂന്നാം വർഷ ബിരുദം- പ്രൊജക്റ്റ്

കണ്ണൂർ സർവകലാശാല വിദൂര വിദ്യാഭ്യാസം മൂന്നാം വർഷ ബിരുദം (സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് – 2011 പ്രവേശനം മുതൽ) മാർച്ച് 2023 പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത വിദ്യാർഥികളിൽ പ്രൊജക്റ്റ് റിപ്പോർട്ട് സമർപ്പിക്കാൻ അർഹതയുള്ളവർ, 10.04.2023, തിങ്കളാഴ്ച, വൈകിട്ട് നാലു മണിക്കുള്ളിൽ വിദൂര വിദ്യാഭ്യാസ വിഭാഗത്തിൽ എത്തിക്കേണ്ടതാണ്.

ഹാൾടിക്കറ്റ് 

സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിലെ ഒന്നാം സെമസ്റ്റർ എം എഡ് റെഗുലർ നവംബർ 2022, സ്കൂൾ ഓഫ് കെമിക്കൽ സയൻസസിലെ നാലാം സെമസ്റ്റർ എം എസ് സി നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി മെയ് 2022 എന്നീ പരീക്ഷകളുടെ ഹാൾടിക്കറ്റ് വെബ്സൈറ്റിൽ ലഭ്യമാണ്.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 21 march 2023