/indian-express-malayalam/media/media_files/uploads/2023/06/UNIVERSITY-ANNOUNCEMENT-2.jpg)
University Announcements
University Announcements 21 June 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.
Kerala University Announcements: കേരള സര്‍വകലാശാല
പി.ജി. പ്രവേശന പരീക്ഷയുടെ പ്രൊവിഷണല്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
കേരളസര്‍വകലാശാലയുടെ വിവിധ പഠനവകുപ്പുകളിലേക്ക് 202324 വര്‍ഷത്തെ പി.ജി. പ്രവേശന പരീക്ഷയുടെ പ്രൊവിഷണല്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.
പരീക്ഷാഫലം
കേരളസര്‍വകലാശാല 2022 ജൂലൈയില്‍ നടത്തിയ ഒന്ന്, മൂന്ന് സെമസ്റ്റര്‍ ബാച്ചിലര്‍ ഓഫ് ഹോട്ടല്‍ മാനേജ്മെന്‍റ് ആന്‍റ് കാറ്ററിംഗ് ടെക്നോളജി (ബി.എച്ച്.എം/ബി.എച്ച്.എം.സി.റ്റി.) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓണ്‍ലൈനായി 2023 ജൂലൈ 3 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
പരീക്ഷത്തീയതി മാറ്റി
കേരളസര്‍വകലാശാല 2023 ജൂണ്‍ 23 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന ഒന്നാം സെമസ്റ്റര്‍ എം.എ./എം.എസ്സി./എം.കോം./എം.എസ്.ഡബ്ല്യൂ./എം.എ.എച്ച്.ആര്‍.എം./എം.എം.സി.ജെ./എം.റ്റി.റ്റി.എം. പരീക്ഷകള്‍ ജൂലൈ 3 ലേക്കും, രണ്ടാം വര്‍ഷ ആന്വല്‍ പ്രൈവറ്റ് രജിസ്ട്രേഷന്‍ ബി.എ. പരീക്ഷകള്‍ ജൂലൈ 18 ലേക്കും, രണ്ടാം വര്‍ഷ ആന്വല്‍ പ്രൈവറ്റ് രജിസ്ട്രേഷന്‍ ബി.കോം. പരീക്ഷകള്‍ ജൂലൈ 10 ലേക്കും മാറ്റിയിരിക്കുന്നു. പരീക്ഷാ കേന്ദ്രത്തിനോ സമയത്തിനോ മാറ്റമില്ല.
ടൈംടേബിള്‍
കേരളസര്‍വകലാശാല കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആറാം സെമസ്റ്റര്‍ (ഇംപ്രൂവ്മെന്‍റ്/സപ്ലിമെന്‍ററി - 2018 സ്കീം) ജൂണ്‍ 2023 പരീക്ഷാടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. പരീക്ഷകള്‍ 2023 ജൂണ്‍ 26 മുതല്‍ ആരംഭിക്കുന്നതാണ്. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
സൂക്ഷ്മപരിശോധന
കേരളസര്‍വകലാശാല 2023 ഏപ്രിലില്‍ നടത്തിയ ആറാം സെമസ്റ്റര്‍ ബി.ബി.എ/ബി.സി.എ./ബി.എ./ബി.എസ്സി./ബി.കോം./ബി.പി.എ./ബി.എസ്.ഡബ്ല്യൂ./ബി.വോക്./ബി.എം.എസ്. കരിയര്‍ റിലേറ്റഡ് ഡിഗ്രി പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള വിദ്യാര്‍ത്ഥികള്‍ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡും ഹാള്‍ടിക്കറ്റുമായി 2023 ജൂണ്‍ 22 മുതല്‍ ജൂലെ 1 വരെയുള്ള പ്രവൃത്തി ദിനങ്ങളില്‍ ഋഖ കകക (മൂന്ന്) സെക്ഷനില്‍ ഹാജരാകേണ്ടതാണ്.
സൂക്ഷ്മപരിശോധന - തീയതി പുനഃക്രമീകരിച്ചു
കേരളസര്‍വകലാശാല 2023 ജൂണ്‍ 5 ന് പരീക്ഷാഫലം പ്രസിദ്ധീകരിച്ച ഒന്നാം സെമസ്റ്റര്‍ യൂണിറ്ററി (ത്രിവത്സര) എല്‍.എല്‍.ബി, ജൂണ്‍ 2022 പരീക്ഷയുടെ ഉത്തരക്കടലാസ്സുകളുടെ പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനുള്ള തീയതി 2023 ജൂണ്‍ 24 ലേക്ക് പുനഃക്രമീകരിച്ചിരിക്കുന്നു.
പരീക്ഷാഫീസ്
കേരളസര്‍വകലാശാലയുടെ മൂന്നാം സെമസ്റ്റര്‍ ബി.എ./ബി.എസ്സി./ബി.കോം. (ന്യൂജനറേഷന്‍ ഡബിള്‍ മെയിന്‍ ഡിഗ്രി പ്രോഗ്രാം) (റെഗുലര്‍ - 2021 അഡ്മിഷന്‍, ഇംപ്രൂവ്മെന്‍റ്/സപ്ലിമെന്‍ററി - 2020 അഡ്മിഷന്‍), ജൂലൈ 2023 പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പിഴകൂടാതെ ജൂണ്‍ 26 വരെയും 150 രൂപ പിഴയോടെ ജൂണ്‍ 30 വരെയും 400 രൂപപിഴയോടെ ജൂലൈ 3 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
വാക് -ഇന്‍ - ഇന്‍റര്‍വ്യൂ
കേരളസര്‍വകലാശാല കാര്യവട്ടത്തെ യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീറിംഗില്‍ കമ്പ്യൂട്ടര്‍ സയന്‍സ് & എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപകനിയമനത്തിനായി 2023 ജൂണ്‍ 26 ന് 10.30 അങ മുതല്‍ കോളേജില്‍ വച്ച് വാക് -ഇന്‍ - ഇന്‍റര്‍വ്യൂ നടത്തുന്നു. കമ്പ്യൂട്ടര്‍ സയന്‍സില്‍ 60% മാര്‍ക്കോടെ ങഋ/ങഠലരവ യോഗ്യത ഉള്ളവര്‍ക്ക് പങ്കെടുക്കാം.
Calicut University Announcements: കാലിക്കറ്റ് സർവകലാശാല
എം.എ. സോഷ്യോളജി വൈവ
എസ്.ഡി.ഇ. അവസാനവര്‍ഷ / നാലാം സെമസ്റ്റര്‍ എം.എ. സോഷ്യോളജി ഏപ്രില്‍ 2022 പരീക്ഷയുടെ വൈവ 26, 27 തീയതികളില്‍ നടക്കും. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.
പരീക്ഷ
സര്‍വകലാശാലാ പഠനവിഭാഗങ്ങളിലെ രണ്ടാം സെമസ്റ്റര്‍ പി.ജി. ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ ജൂലൈ 31-ന് തുടങ്ങും. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.
എട്ടാം സെമസ്റ്റര്‍ ബി.ടെക്. നവംബര്‍ 2021, 2022, ഏപ്രില്‍ 2021, 2022 സപ്ലിമെന്ററി പരീക്ഷകള്‍ ജൂലൈ 3-ന് തുടങ്ങും.
പരീക്ഷാ ഫലം
മൂന്നാം സെമസ്റ്റര്‍ എം.എ. ഉറുദു നവംബര്‍ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
ഒന്നാം സെമസ്റ്റര്‍ എം.വോക്. അപ്ലൈഡ് ബയോടെക്‌നോളജി നവംബര്‍ 2020, 2021 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ജൂലൈ 3 വരെ അപേക്ഷിക്കാം.
ബി.വോക്. അഗ്രികള്‍ച്ചര്‍ നവംബര്‍ 2022 അഞ്ചാം സെമസ്റ്റര്‍ പരീക്ഷയുടെയും ഏപ്രില്‍ 2023 പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ജൂലൈ 5 വരെ അപേക്ഷിക്കാം.
MG University Announcements: എംജി സര്‍വകലാശാല
എം.ജി പി.ജി ഏകജാലകം; ട്രയൽ അലോട്‌മെൻറ് പ്രസിദ്ധീകരിച്ചു.
മഹാത്മാ ഗാന്ധി സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത കോളജുകളിലെ ബിരുദാനന്തര ബിരുദ കോഴ്‌സുകളിൽ ഏകജാലക പ്രവേശനത്തിനുള്ള ട്രയൽ അലോട്‌മെൻറ് പ്രസിദ്ധീകരിച്ചു. അപേക്ഷ സമർപ്പിച്ചവർക്ക് ഓപ്ഷനുകൾ കൂട്ടിച്ചേർക്കുന്നതിനും ഒഴിവാക്കുന്നതിനും പുനഃക്രമീകരിക്കുന്നതിനും തിരുത്തലുകൾ വരുത്തുന്നതിനും ജൂൺ 26 വരെ സൗകര്യമുണ്ടാകും.
പേര്, ആധാർ നമ്പർ, മൊബൈൽ നമ്പർ, ഇ മെയിൽ വിലാസം, പരീക്ഷാ ബോർഡ്, രജിസ്റ്റർ നന്പർ, സംവരണ വിഭാഗം എന്നിവ ഒഴികെയുള്ള വിവരങ്ങളാണ് തിരുത്താൻ കഴിയുക.
ഇതുവരെ അപേക്ഷിക്കാൻ സാധിക്കാതിരുന്നവർക്കും ഫീസ് അടച്ചശേഷം അപേക്ഷ സമർപ്പിക്കാൻ കഴിയാത്തവർക്കും 26 വരെ അപേക്ഷ നൽകാം.
കമ്മ്യൂണിറ്റി മെറിറ്റ് ക്വാട്ടയിലേക്ക് അപേക്ഷിച്ചവർക്കും ഈ സമയപരിധിക്കുള്ളിൽ ഓപ്ഷനുകളിൽ മാറ്റം വരുത്തുന്നതിനും പുതിയതായി അപേക്ഷിക്കുന്നതിനും സാധിക്കും. ഇതിന് കമ്യൂണിറ്റി മെരിറ്റ് ക്വാട്ട ലോഗിൻ ഓപ്ഷനാണ് തിരഞ്ഞെടുക്കേണ്ടത്.
എം.ജി ബിരുദ ഏകജാലകം; പ്രവേശനം ഉറപ്പാക്കണം
എം ജി സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത ആർട്‌സ് ആൻഡ് സയൻസ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ ബിരുദ കോഴ്‌സുകളിലേക്ക് ഒന്നാം അലോട്‌മെൻറ് ലഭിച്ചവർ നിശ്ചിത സർവകലാശാലാ ഫീസ് ഓൺലൈനിൽ അടച്ച് ഇന്ന്(ജൂൺ 22) വൈകുന്നേരം നാലിനു മുൻപ് പ്രവേശനം ഉറപ്പാക്കണം.
സ്ഥിര പ്രവേശനം നേടുന്നവർ കോളേജുകളിൽ നേരിട്ട് ഹാജരായി നിശ്ചിത ട്യൂഷൻ ഫീസ് അടയ്ക്കണം. താത്കാലിക പ്രവേശനത്തിന് കോളജുകളിൽ നേരിട്ട് ഹാജരാകേണ്ടതില്ല. ഓൺലൈനിൽ ഫീസ് അടച്ച് താത്കാലിക പ്രവേശനം തെരഞ്ഞെടുക്കുന്‌പോൾ ലഭിക്കുന്ന അലോട്‌മെൻറ് മെമ്മോ കോളജിലേക്ക് ഇമെയിലിൽ നൽകി ഇന്നുതന്നെ താത്കാലിക പ്രവേശനം ഉറപ്പാക്കണം.
പ്രവേശനം ഉറപ്പായതിൻറെ തെളിവായി കൺഫർമേഷൻ സ്ലിപ് ഡൌൺലോഡ് ചെയ്യാം. പ്രവേശനവുമായി ബന്ധപ്പെട്ട് പരാതികൾ സർവകലാശാലയ്ക്ക് നൽകുന്നതിന് കൺഫർമേഷൻ സ്ലിപ്പ് കൈവശം ഉണ്ടായിരിക്കണം.
ഒന്നാം ഓപ്ഷൻ അലോട്ട് ചെയ്യപ്പെട്ടവർ സ്ഥിര പ്രവേശനം എടുക്കണം. ഇവർക്ക് താത്കാലിക പ്രവേശനം എടുക്കാൻ കഴിയില്ല. ഇന്നു വൈകുന്നേരം നാലിനു മുൻപ് ഫീസ് അടക്കാത്തവരുടെയും ഫീസ് അടച്ച ശേഷം പ്രവേശനം ഉറപ്പാക്കാത്തവരുടെയും അലോട്‌മെൻറ് റദ്ദാക്കപ്പെടും.
ഹ്രസ്വകാല റെഗുലർ കോഴ്‌സുകൾ; ജുൺ 30 വരെ അപേക്ഷിക്കാം
മഹാത്മാ ഗാന്ധി സർവകലാശാല നടത്തുന്ന ഹ്രസ്വകാല റെഗുലർ ഫുൾ ടൈം പ്രോഗ്രാമുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് ജൂൺ 30 വരെ അപേക്ഷ നൽകാം.
ഡയറക്ടറേറ്റ് ഫോർ അപ്ലൈഡ് ഷോർട് ടേം പ്രോഗ്രാംസ് (ഡി.എ.എസ്.പി) നടത്തുന്ന ഡിപ്ലോമ ഇൻ ലോജിസ്റ്റിക്‌സ്-സപ്ലൈ ചെയിൻ ആൻറ് പോർട്ട് മാനേജ്‌മെൻറ്, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്‌സുകളായ ഫുഡ് പ്രോസ്സസിംഗ് ആൻറ് ക്വാളിറ്റി അഷ്വറൻസ്, ഡാറ്റ ആൻറ് ബിസിനസ് അനലിറ്റിക്‌സ് എന്നിവയാണ് കോഴ്‌സുകൾ.
ഡിപ്ലോമ കോഴ്‌സിന് പ്ലസ് ടു വിജയിച്ചവർക്കും പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്‌സുകൾക്ക് ബിരുദമുള്ളവർക്കും അപേക്ഷിക്കാം.
വിശദവിവരങ്ങൾക്ക് വെബ്‌സൈറ്റിൽ(www.dasp.mgu.ac.in). ഫോൺ- 8078786798.ഇ-മെയിൽ- dasp@mgu.ac.in.
എൻ.എസ്.എസ് വാർഷികയോഗം ഇന്ന്
മഹാത്മാ ഗാന്ധി സർവകലാശാലയിലെ നാഷണൽ സർവീസ് സ്‌കീം പ്രോഗ്രാം ഓഫീസർമാരുടെ വാർഷിക യോഗം ഇന്ന്(ജൂൺ 22) അമലഗിരി, ബി.കെ. കോളജിൽ നടക്കും.  വൈസ് ചാൻസലർ ഡോ. സി.ടി അരവിന്ദകുമാർ ഉദ്ഘാടനം ചെയ്യും.
രജിസ്ട്രാർ ഡോ. ബി. പ്രകാശ് കുമാർ അധ്യക്ഷത വഹിക്കും. എൻ.എസ്.എസ് പ്രോഗ്രാം കോ-ഒർഡിനേറ്റർ ഡോ. ഇ.എൻ. ശിവദാസൻ പ്രവർത്തന മാർഗരേഖ അവതരിപ്പിക്കും.
സർവകലാശാലയുടെ കീഴിലുള്ള 282 എൻ.എസ്.എസ് യൂണിറ്റുകളുടെ പ്രോഗ്രാം ഓഫീസർമാരാണ് യോഗത്തിൽ പങ്കെടുക്കുന്നത്. 2023-24 വർഷത്തെ ആക്ഷൻ പ്ലാൻ, സർവകലാശാലാ തല പദ്ധതികൾ എന്നിവയെക്കുറിച്ച് ചർച്ച ചെയ്യും.
പരീക്ഷയ്ക്ക് അപേക്ഷിക്കാം
ജൂലൈ മൂന്നിന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ ബി.ആർക്ക്(2020 അഡ്മിഷൻ റഗുലർ) പരീക്ഷകൾക്ക് ജൂൺ 28 വരെ ഫീസ് അടച്ച് അപേക്ഷ നൽകാം.
ജൂൺ 29ന് പിഴയോടു കൂടിയും ജൂൺ 30ന് സൂപ്പർ ഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും.
പരീക്ഷാ ഫീസിനൊപ്പം ഒരു പേപ്പറിന് 65 രൂപ നിരക്കിൽ (പരമാവധി 270 രൂപ) സി.വി ക്യാമ്പ് ഫീസ് അടയ്ക്കണം.
വൈവ വോസി
നാലാം സെമസ്റ്റർ എം.എ ഫിലോസഫി പ്രൈവറ്റ് രജിസ്‌ട്രേഷൻ(2020 അഡ്മിഷൻ റഗുലർ, 2019 അഡ്മിഷൻ സപ്ലിമെൻററി) പരീക്ഷയുടെ വൈവ വോസി പരീക്ഷ ജൂൺ 26ന് എറണാകുളം മഹാരാജാസ് കോളജിൽ നടക്കും.  ടൈംടേബിൾ വെബ്‌സൈറ്റിൽ.
പ്രാക്ടിക്കൽ
ഒന്നാം സെമസ്റ്റർ എം.എസ്.സി മെഡിക്കൽ ബയോകെമിസ്ട്രി - ജൂൺ 2023 പരീക്ഷകളുടെ(2022 അഡ്മിഷൻ റഗുലർ, 2016-2021 അഡ്മിഷനുകൾ സപ്ലിമെൻററി) പ്രാക്ടിക്കൽ പരീക്ഷകൾ ജൂലൈ 10 മുതൽ നടത്തും.  ടൈം ടേബിൾ വെബ്‌സൈറ്റിൽ.
ഒന്നാം സെമസ്റ്റർ എം.എസ്.സി ജിയോളജി - മാർച്ച് 2023 പരീക്ഷയുടെ(സി.എസ്.എസ് - 2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2019-2021 അഡ്മിഷനുകൾ സപ്ലിമെൻററി) പ്രാക്ടിക്കൽ പരീക്ഷകൾ ജൂൺ 27 മുതൽ വിവിധ കേന്ദ്രങ്ങളിൽ നടക്കും. ടൈംടേബിൾ വെബ്‌സൈറ്റിൽ.
പരീക്ഷാ ഫലം
2022 നവംബറിൽ നടന്ന നാലാം സെമസ്റ്റർ പഞ്ചവത്സര ഇൻറഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.ബി.എ എൽ.എൽ.ബി (ഓണേഴ്‌സ് - 2013-2014, 2015-2017 അഡ്മിഷനുകൾ സപ്ലിമെൻററി), ബി.എ(ക്രിമിനോളജി) എൽ.എൽ.ബി (ഓണേഴ്‌സ് - 2011 അഡ്മിഷൻ), പഞ്ചവത്സര ഇൻറഗ്രേറ്റഡ് ബി.എ എൽ.എൽ.ബി(20122014, 2015 അഡ്മിഷനുകൾ സപ്ലിമെൻററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷ നിശ്ചിത ഫീസ് സഹിതം ജൂലൈ ആറു വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ സമർപ്പിക്കാം.
2022 ജൂലൈയിൽ നടന്ന ഏഴാം സെമസ്റ്റർ ഐ.എം.സി.എ (2018 അഡ്മിഷൻ റഗുലർ, 2017 അഡ്മിഷൻ സപ്ലിമെൻററി), ഡി.ഡി.എം.സി.എ(20142016 അഡ്മിഷനുകൾ സപ്ലിമെൻററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷ നിശ്ചിത ഫീസ് സഹിതം ജൂലൈ രണ്ടു വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ സമർപ്പിക്കാം.
Kannur University Announcements: കണ്ണൂര്‍ സര്‍കലാശാല
പരീക്ഷാ വിജ്ഞാപനം
മൂന്നാം പ്രൊഫഷണൽ ബി.എ.എം.എസ്. സപ്ലിമെന്ററി (ഡിസംബർ 2020) പരീക്ഷകൾക്കായുള്ള പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പ്രസ്തുത പരീക്ഷകൾക്കുള്ള അപേക്ഷകൾ പിഴയില്ലാതെ ജൂൺ 30 വരേയും പിഴയോട് കൂടി ജൂലൈ 04 വരേയും സമർപ്പിക്കാം. അപേക്ഷയും ചലാൻ രശീതിയും ജൂലൈ 10 ന് വൈകുന്നേരം 5 മണിക്ക് മുമ്പായി സർവകലാശാലയിൽ ലഭ്യമാക്കേണ്ടതാണ്.
അഭിരുചി പരീക്ഷ
കണ്ണൂർ സർവകലാശാല സംഗീതപഠന വിഭാഗത്തിലെ 2023-24 വർഷത്തെ എം എ പ്രവേശനത്തിൻ്റെ ഭാഗമായുള്ള അഭിരുചി പരീക്ഷ ജൂൺ 24 ന് രാവിലെ 10:30 ന് പഠനവകുപ്പിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക് പഠനവകുപ്പുമായി ബന്ധപ്പെടണം.
ഇന്റഗ്രേറ്റഡ് പി ജി പ്രവേശന പരീക്ഷ
കണ്ണൂർ സർവകലാശാലയും മഹാത്മാഗാന്ധി സർവകലാശാലയും സംയുക്തമായി നടത്തുന്ന എം എസ് സി കെമിസ്ട്രി (നാനോസയൻസ് ആൻ്റ് നാനോ ടെക്നോളജി), എം എസ് സി ഫിസിക്സ് (നാനോസയൻസ് ആൻ്റ് നാനോ ടെക്നോളജി) എന്നീ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷ യഥാക്രമം ജൂലൈ 3, 4 തീയതികളിൽ പയ്യന്നൂർ സ്വാമി ആനന്ദ തീർത്ഥ ക്യാമ്പസിൽ വച്ച് നടക്കും. പരീക്ഷാ സമയം രാവിലെ 10:30 മുതൽ 12:30 വരെ. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.
പി ജി പ്രവേശന പരീക്ഷകൾ 24 ,25 തീയതികളിൽ
2023-24 അധ്യയന വർഷത്തിൽ സർവകലാശാല പഠന വകുപ്പുകളിലെ / സെന്ററുകളിലെ വിവിധ യു.ജി/ പി.ജി പ്രോഗ്രാമുകളുടെ പ്രവേശനത്തിനുള്ള പ്രവേശന പരീക്ഷ 24/06/2023, 25/06/2023 തീയതികളിൽ നടത്തുന്നതാണ്. പ്രവേശന പരീക്ഷയുടെ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.
ഇന്റഗ്രേറ്റഡ് എം.പി.ഇ.എസ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു
കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള സ്കൂൾ ഓഫ് ഫിസിക്കൽ എഡ്‌ജുക്കേഷൻ ആന്റ് സ്പോർട്സ് സയൻസസ് പഠന വകുപ്പിൽ 2023-24 അധ്യയന വർഷത്തിൽ പുതുതായി ആരംഭിക്കുന്ന ഇന്റഗ്രേറ്റഡ് എം.പി.ഇ.എസ് പ്രോഗ്രാമിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഹയർ സെക്കന്ററി വിജയകരമായി പൂർത്തിയായവർക്ക്, അല്ലെങ്കിൽ സർവകലാശാല അംഗീകരിച്ച തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. എഴുത്ത് പരീക്ഷയുടെയും ഗെയിം പ്രൊഫിഷ്യൻസിയുടെയും കായിക ക്ഷമത പരിശോധനയുടെയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവർക്ക് ജൂലൈ 11 ന് വൈകുന്നേരം 5 മണിവരെ ഓൺലൈനായി അപേക്ഷിക്കാം.
കണ്ണൂർ സർവകലാശാല സംഗീത പഠനവിഭാഗത്തിൽ ലോക സംഗീത ദിനാചരണം നടത്തി
ജൂൺ 21 ലോക സംഗീതദിനത്തോടനുബന്ധിച്ച് കണ്ണൂർ സർവകലാശാല സംഗീത പഠനവിഭാഗവും ഇന്ദിരാ ഗാന്ധി നാഷണൽ സെന്റർ ഫോർ ദി ആർട്സ് സെന്റർ ഫോർ ദി ആർട്സും (ഐ ജി എൻ സി എ ) ചേർന്ന് കണ്ണൂർ സർവകലാശാല പയ്യന്നുർ സ്വാമി ആനന്ദതീർത്ഥ ക്യാമ്പസ്സിലുള്ള സംഗീത പഠന വിഭാഗത്തിൽ വച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. കേരള ഫോൾക്‌ലോർ അക്കാദമി മുൻ സെക്രട്ടറി ശ്രീ. എ കെ നമ്പ്യാർ ഉദഘാടനം ചെയ്ത ചടങ്ങിൽ പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞൻ ശ്രീ ഉസ്താദ് റഫീഖ് ഖാൻ, കർണാടിക് സംഗീതജ്ഞരായ ഡോ. ഇ.എൻ സജിത്, ശ്രീമതി ഗീത ശ്യാം പ്രകാശ്, ശ്രീമതി ജയന്തി ശ്രീധരൻ എന്നിവർ പ്രഭാഷണവും കച്ചേരികളും അവതരിപ്പിച്ചു.
സർവകലാശാലയിൽ സിസ്റ്റം മാനേജർ, സീനിയർ പ്രോഗ്രാമർ, ജൂനിയർ പ്രോഗ്രാമർ
കണ്ണൂർ സർവകലാശാല ഐ ടി സെന്ററിൽ സിസ്റ്റം മാനേജർ, സീനിയർ പ്രോഗ്രാമർ, ജൂനിയർ പ്രോഗ്രാമർ എന്നീ തസ്തികയിലേക്ക് പരമാവധി ഒരുവർഷത്തേക്ക് കരാറടിസ്ഥാനത്തിൽ താത്കാലികമായി നിയമനം നടത്തുന്നതിനായി യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. മേൽ തസ്തികകളിലേക്കുള്ള അഭിമുഖത്തിന് മുന്നോടിയായുള്ള സ്കിൽ ടെസ്റ്റ് സർവകലാശാലാ മങ്ങാട്ടുപറമ്പ ക്യാമ്പസിലെ ഐ ടി പഠനവകുപ്പിൽ വെച്ച് 05 / 07 /2023 ബുധനാഴ്ച രാവിലെ 9 മണിക്ക് നടക്കും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ സർവകലാശാലാ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന നിശ്ചിതമാതൃകയിൽ അപേക്ഷകൾ 29 / 06 / 2023 ന് വൈകുന്നേരം 5 മണിക്ക് മുമ്പായി സർവകലാശാലാ രജിസ്ട്രാർ മുമ്പാകെ നേരിട്ടോ തപാൽവഴിയോ സമർപ്പിക്കേണ്ടതാണ്. ഒന്നിലധികം തസ്തികകളിലേക്ക് അപേക്ഷിക്കുന്നവർ വെവ്വേറെ ഫോറം ഉപയോഗിക്കേണ്ടതാണ്. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us
 Follow Us