scorecardresearch
Latest News

University Announcements 21 June 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 21 June 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university news, education, ie malayalam

University Announcements 21 June 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സര്‍വകലാശാല

എം.ബി.എ. (ഫുള്‍ടൈം) – പുതുക്കിയ വിജ്ഞാപനം

കേരളസര്‍വകലാശാലയുടെ വിവിധ മാനേജ്‌മെന്റ് പഠനകേന്ദ്രങ്ങളില്‍ (ഡകങട) എം.ബി.എ. (ഫുള്‍ടൈം) കോഴ്‌സിലേക്കുള്ള 2022-23 വര്‍ഷത്തെ പ്രവേശനത്തിനുള്ള വിജ്ഞാപനത്തില്‍ വരുത്തിയ മാറ്റങ്ങളുടെ വിശദവിവരങ്ങള്‍ക്ക് സര്‍വകലാശാല (www. admissions.keralauniversity.ac.in) സന്ദര്‍ശിക്കുക.

പ്രാക്ടിക്കല്‍

കേരളസര്‍വകലാശാലയുടെ രണ്ടാം സെമസ്റ്റര്‍ എം.സി.എ. (റെഗുലര്‍ – 2020 സ്‌കീം – 2020 അഡ്മിഷന്‍) പ്രാക്ടിക്കല്‍ പരീക്ഷ 2022 ജൂലൈ 4, 5, 6 തീയതികളില്‍ നടത്തുന്നതാണ്. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

കേരളസര്‍വകലാശാല 2022 ജൂണില്‍ നടത്തിയ ഏഴാം സെമസ്റ്റര്‍ ബാച്ചിലര്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്റ് കാറ്ററിംഗ് ടെക്‌നോളജി (ബി.എച്ച്.എം./ബി.എച്ച്.എം.സി.റ്റി.) പരീക്ഷയുടെ പ്രാക്ടിക്കല്‍ ജൂണ്‍ 27, 28, 29 തീയതികളില്‍ നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 ഡിസംബറില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ ബി.പി.എ. (വോക്കല്‍) പരീക്ഷയുടെ പ്രാക്ടിക്കല്‍ ജൂണ്‍ 24 മുതല്‍ തിരുവനന്തപുരം ശ്രീ സ്വാതി തിരുനാള്‍ സംഗീത കോളേജില്‍ വച്ച് രാവിലെ 10 മണി മുതല്‍ നടത്തുന്നതാണ്. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

അഞ്ചാം സെമസ്റ്റര്‍ സ്‌പെഷ്യല്‍ പരീക്ഷ – മാര്‍ക്ക്‌ലിസ്റ്റ്

കേരളസര്‍വകലാശാല 2022 ഏപ്രിലില്‍ നടത്തിയ അഞ്ചാം സെമസ്റ്റര്‍ സി.ബി.സി.എസ്. ബി.എ., ഡിസംബര്‍ 2021 സ്‌പെഷ്യല്‍ പരീക്ഷയുടെ കരട് മാര്‍ക്ക്‌ലിസ്റ്റ് വിദ്യാര്‍ത്ഥികളുടെ പ്രൊഫൈലില്‍ ലഭ്യമാണ്. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂലൈ 4 വരെ ഓഫ്‌ലൈനായി അപേക്ഷിക്കാം.

പരീക്ഷാഫീസ്

കേരളസര്‍വകലാശാല 2022 ആഗസ്റ്റ് 5 ന് ആരംഭിക്കുന്ന എട്ടാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ./ബി.കോം./ബി.ബി.എ. എല്‍.എല്‍.ബി. പരീക്ഷയ്ക്ക് പിഴകൂടാതെ ജൂണ്‍ 28 വരെയും 150 രൂപ പിഴയോടെ ജൂലൈ 1 വരെയും 400 രൂപ പിഴയോടെ ജൂലൈ 4 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

സൂക്ഷ്മപരിശോധന

കേരളസര്‍വകലാശാല 2022 ഏപ്രിലില്‍ നടത്തിയ ആറാം സെമസ്റ്റര്‍ ബി.ബി.എ./ബി.സി.എ./ബി.എസ്‌സി./ബി.എ./ബി.കോം./ബി.എസ്.ഡബ്ല്യൂ./ബി.എം.എസ്./ബി.പി.എ./ബി.വോക്. സി.ബി.സി.എസ്.എസ്. കരിയര്‍ റിലേറ്റഡ് ഡിഗ്രി പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുളള വിദ്യാര്‍ത്ഥികള്‍ ഫോട്ടോ പതിച്ച ഐ.ഡി.കാര്‍ഡ്/ഹാള്‍ടിക്കറ്റുമായി III (മൂന്ന്) സെക്ഷനില്‍ ജൂണ്‍ 22 മുതല്‍ 29 വരെയുളള പ്രവൃത്തി ദിനങ്ങളില്‍ ഹാജരാകേണ്ടതാണ്.

MG University Announcements: എംജി സർവകലാശാല

പരീക്ഷാ ഫലം

2021 നവംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ പി.ജി.സി.എസ്.എസ്. എം.എസ് സി – ജിയോളജി (റെഗുലർ / സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും നിശ്ചിത ഫീസടച്ച് ജൂലൈ നാല് വരെ ഓൺലൈനായി അപേക്ഷിക്കാം.

സ്‌കൂൾ ഓഫ് മാനേജ്‌മെന്റ് ആന്റ് ബിസിനസ് സ്റ്റഡീസ് 2021 ഓക്ടോബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.ബി.എ. (മാനേജ്‌മെന്റ് സയൻസസ് ഫാക്കൽറ്റി – സി.എസ്.എസ്., 2020-22 ബാച്ച്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

ഡോ. കെ.എൻ.രാജ് സെന്റർ ഫോർ പ്ലാനിംഗ് ആൻഡ് സെന്റർ – സ്റ്റേറ്റ് ഫിനാൻഷ്യൽ റിലേഷൻസ് 2022 ഏപ്രിലിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.എ. ഇക്ക്‌ണോമിക്‌സ് (സപ്ലിമെന്ററി – സോഷ്യൽ സയൻസസ് ഫാക്കൽറ്റി, സി.എസ്.എസ്. – 2020-22 ബാച്ച്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

മൂന്ന്, നാല്, ഒൻപത് സെമസ്റ്റർ പഞ്ചവത്സര ബി.എ. എൽ.എൽ.ബി. (ഓണേഴ്‌സ്) സ്‌പെഷ്യൽ മേഴ്‌സി ചാൻസ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷ യഥാക്രമം 370 രൂപ, 160 രൂപ നിരക്കിലുള്ള ഫീസ് സഹിതം ജൂലൈ അഞ്ച് വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ സ്വീകരിക്കും.

ജനുവരിയിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബി.എച്ച്.എം. (2020 അഡ്മിഷൻ – റെഗുലർ / 2013-2019 അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷ യഥാക്രമം 370 രൂപ, 160 രൂപ നിരക്കിലുള്ള ഫീസ് സഹിതം ജൂലൈ അഞ്ച് വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ സ്വീകരിക്കും.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

താല്‍ക്കാലിക സീറ്റ് വര്‍ദ്ധനവിന് അപേക്ഷിക്കാം

കാലിക്കറ്റ് സര്‍വകലാശാലക്കു കീഴിലുള്ള ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകള്‍, അറബിക് / ഓറിയന്റല്‍ ടൈറ്റില്‍ കോളേജുകള്‍ എന്നിവയില്‍ 2020-21 അദ്ധ്യയന വര്‍ഷത്തിലോ അതിനു മുമ്പോ അദ്ധ്യയനം തുടങ്ങിയ വിവിധ കോഴ്‌സുകള്‍ക്ക് 2022-23 അദ്ധ്യയന വര്‍ഷത്തേക്ക് മാത്രമായി താല്‍ക്കാലിക സീറ്റ് വര്‍ദ്ധനവിന് അപേക്ഷിക്കാം. നിശ്ചിത മാതൃകയില്‍ പൂരിപ്പിച്ച അപേക്ഷകള്‍ ചലാന്‍ രശീത് സഹിതം cumarginalincrease @uoc.ac.in എന്ന ഇ-മെയിലില്‍ 24-നകം സമര്‍പ്പിക്കണം. ഒരു സ്വാശ്രയ കോഴ്‌സിന് 4000 രൂപയാണ് അപേക്ഷാ ഫീസ്. അപേക്ഷയുടെ മാതൃകയും മറ്റ് വിശദാംശങ്ങളും വെബ്‌സൈറ്റില്‍.

കോച്ച് നിയമനം – വാക് ഇന്‍ ഇന്റര്‍വ്യൂ

സര്‍വകലാശാലാ കായിക പഠനവിഭാഗത്തില്‍ അത്‌ലറ്റിക്‌സ്, ഫുട്‌ബോള്‍, ക്രിക്കറ്റ്, നീന്തല്‍ തുടങ്ങി വിവിധ ഇനങ്ങളില്‍ കോച്ചുമാരെ നിയമിക്കുന്നതിനായി ജൂണ്‍ 6-ന് നടത്താന്‍ നിശ്ചയിച്ച് മാറ്റി വെച്ച വാക് ഇന്‍ ഇന്റര്‍വ്യൂ ജൂലൈ 6-ന് നടക്കും. രാവിലെ 10 മണിക്ക് സര്‍വകലാശാലാ ഭരണ വിഭാഗത്തിലെ റിക്രൂട്ട്‌മെന്റ് സെക്ഷനിലാണ് അഭിമുഖം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

സിസ്റ്റം മാനേജര്‍ നിയമനം

കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജില്‍ സിസ്റ്റം മാനേജരുടെ താല്‍ക്കാലിക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി 28-ന് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ (www. cuiet.info)

പരീക്ഷ

നാലാം സെമസ്റ്റര്‍ ബി.എ., ബി.എസ് സി. ഏപ്രില്‍ 2022 റഗുലര്‍ പരീക്ഷകള്‍ ജൂലൈ 7-ന് തുടങ്ങും.

പ്രാക്ടിക്കല്‍ പരീക്ഷ

സര്‍വകലാശാലാ പഠനവിഭാഗത്തിലെ ഒന്നാം സെമസ്റ്റര്‍ എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍ നവംബര്‍ 2021 പരീക്ഷയുടെ പ്രാക്ടിക്കല്‍ ജൂലൈ 1-ന് ജേണലിസം പഠനവിഭാഗത്തില്‍ നടക്കും.

പരീക്ഷാ ഫലം

കാലിക്കറ്റ് സര്‍വകലാശാലാ നിയമപഠന വിഭാഗം രണ്ടാം സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് ലോ ഏപ്രില്‍ 2021 റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

Kannur University Announcements: കണ്ണൂർ സർവകലാശാല

പരീക്ഷാഫലം

സർവകലാശാല പഠനവകുപ്പുകളിലെ ഒന്നാം സെമസ്റ്റർ എം. എ. ജേണലിസം & മാസ് കമ്യൂണിക്കേഷൻ, എം. എസ് സി. വുഡ് സയൻസ് & ടെക്നോളജി (ഇൻഡസ്ട്രി ലിങ്ക്ഡ്) (റെഗുലർ/സപ്ലിമെന്ററി), നവംബർ 2021 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 01.07.2022 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം.

ആറാം സെമസ്റ്റർ ബി. എ. ഇക്കണോമിക്സ്, ഡിവെലപ്മെന്റൽ ഇക്കണോമിക്സ്, മ്യൂസിക് റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്‍റ്, ഏപ്രിൽ 2022 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 02.07.2022 ന് വൈകുന്നേരം 5 മണി വരെ ഓൺലൈനായി അപേക്ഷിക്കാം.

മറ്റു വിദ്യാഭ്യാസ അറിയിപ്പുകൾ

സൗജന്യ വിദ്യാഭ്യാസ കിറ്റിനുളള അപേക്ഷ ക്ഷണിച്ചു

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമപദ്ധതി പദ്ധതി / കേരള ആട്ടോമൊബൈല്‍വര്‍ക്ക്‌ഷോപ്പ് തൊഴിലാളി ക്ഷേമപദ്ധതി എന്നിവയില്‍ സജീവാംഗങ്ങളായ തൊഴിലാളികളുടെ 1 മുതല്‍ 5-ാം ക്ലാസ്സ് വരെ പഠിക്കുന്ന മക്കള്‍ക്ക് ബാഗ്, കുട, വാട്ടര്‍ബോട്ടില്‍, നോട്ട്ബുക്കുകള്‍ എന്നിവയടങ്ങിയ സൗജന്യ വിദ്യാഭ്യാസ കിറ്റിനുളള അപേക്ഷ ക്ഷണിച്ചു. അപേക്ഷഫോമിനും വിശദവിവരങ്ങള്‍ക്കുമായി അതാത് ജില്ലാ ആഫീസുമായി ബന്ധപ്പെടണം. പൂരിപ്പിച്ച അപേക്ഷ idk.kmtwwfb @kerala.gov.in എന്ന ഇമെയില്‍ മുഖേന ഓണ്‍ലൈന്‍ ആയി സമര്‍പ്പിക്കാം. അപേക്ഷ കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും http:// kmtwwfb.org/ ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷയോടൊപ്പം ഫോണ്‍ നമ്പര്‍ രേഖപ്പെടുത്തണം. അപേക്ഷകള്‍ ജൂണ്‍ 25 ന് 04.00 മണിയ്ക്ക് മുമ്പായി അതാത് ജില്ലാ ആഫീസുകളില്‍ സമര്‍പ്പിക്കണമെന്ന് ചെയര്‍മാന്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 04862 220308.

പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് 2021 സെപ്റ്റംബറിൽ നടത്തിയ ഡിഫാം പാർട്ട് 2, 2022 മാർച്ചിൽ നടത്തിയ ഡിഫാം പാർട്ട് 1 പുനർമൂല്യനിർണയ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ www. dme.kerala.gov.in ൽ ലഭിക്കും.

സീറ്റൊഴിവ്

ഗവ. വിക്ടോറിയ കോളേജില്‍ ബി.കോം ഫിനാന്‍സ് വകുപ്പില്‍ ബിരുദ മൂന്നാം വര്‍ഷ ഇ.ടി.ബി. വിഭാഗത്തില്‍ ഒരൊഴിവിലേക്ക് നിയമനം നടത്തുന്നു. നിശ്ചിത യോഗ്യതയുള്ള വിദ്യാര്‍ത്ഥികള്‍ ജൂണ്‍ 23 ന് രാവിലെ 10:30 ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍ 0491 2576773

പട്ടിക വര്‍ഗ/ജാതി കുട്ടികള്‍ക്ക് സ്‌കൂള്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

ആണ്‍കുട്ടികള്‍ക്കായുളള വടശ്ശേരിക്കര മോഡല്‍ റെസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 2022-23 അധ്യയന വര്‍ഷം 5 മുതല്‍ 10 വരെയുളള ക്ലാസുകളില്‍ പ്രവേശനം നേടുന്നതിന് കുടുംബ വാര്‍ഷിക വരുമാനം രണ്ട് ലക്ഷം രൂപയില്‍ കുറവുളളവരില്‍ നിന്നു മാത്രം അപേക്ഷ ക്ഷണിച്ചു. മൊത്തം സീറ്റില്‍ 70 ശതമാനം പട്ടികവര്‍ഗക്കാര്‍ക്കും 20 ശതമാനം പട്ടികജാതിക്കാര്‍ക്കും 10 ശതമാനം മറ്റ് പൊതു വിഭാഗത്തിനുമായി സംവരണം ചെയ്തിട്ടുണ്ട്. പട്ടിക ജാതി / മറ്റ് പൊതു വിഭാഗത്തിലുളള അപേക്ഷകരുടെ അഭാവത്തില്‍ ഈ സീറ്റുകള്‍ പട്ടിക വര്‍ഗവിഭാഗക്കാര്‍ക്ക് മാറ്റി നല്‍കും. പ്രവേശനം ലഭിക്കുന്ന കുട്ടികള്‍ക്ക് പഠനത്തോടൊപ്പം ഹോസ്റ്റല്‍ സൗകര്യം, യൂണിഫോം തുടങ്ങിയവ സൗജന്യമായിരിക്കും. ഫോണ്‍ : 04735 251153.

എയര്‍പോര്‍ട്ട് മാനേജ്മെന്റ് ഡിപ്ലോമ: അപേക്ഷ ക്ഷണിച്ചു

സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിലുള്ള എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് 2022 ജൂലൈ സെഷനില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ എയര്‍പോര്‍ട്ട് മാനേജ്മെന്റെ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. നാഷണല്‍ സ്‌കില്‍ ഡവലപ്മെന്റ് കോര്‍പ്പറേഷന്‍ അംഗീകാരമുള്ള പ്രോഗ്രാമിന് ബിരുദമോ തത്തുല്യ യോഗ്യതയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. അംഗീകൃത പഠനകേന്ദ്രങ്ങളുടെ സഹായത്തോടെ നടത്തപ്പെടുന്ന പ്രോഗ്രാമിന്റെ കാലാവധി ഒരുവര്‍ഷമാണ്. പ്രോഗ്രാമില്‍ മികവ് പുലര്‍ത്തുന്നവര്‍ക്ക് തൊഴില്‍ ഉറപ്പുവരുത്തുന്നതിനുള്ള സേവനങ്ങളും എയര്‍പോര്‍ട്ട് മാനേജ്മെന്റെ് രംഗത്തുള്ള ഏജന്‍സികളുടെ സഹകരണത്തോടെ നടത്തും. അപേക്ഷയും വിശദവിവരങ്ങളും അടങ്ങിയ പ്രോസ്പെക്ടസ് എസ്.ആര്‍.സി ഓഫീസില്‍ നിന്നും അംഗീകൃത പഠനകേന്ദ്രങ്ങളില്‍ നിന്നും ലഭ്യമാണ്. കോഴ്സ് സംബന്ധിച്ച വിശദാംശങ്ങള്‍ www. srccc.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 30. ബന്ധപ്പെടേണ്ട വിലാസം: ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍, നന്ദാവനം, വികാസ്ഭവന്‍. പി.ഒ, തിരുവനന്തപുരം-695 033 ഫോണ്‍: 0471 2325101, ഇ-മെയില്‍: keralasrc @gmail.com. അംഗീകൃത പഠനകേന്ദ്രം: തിരുവനന്തപുരം-9846 033 001.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 21 june 2022