Latest News
വിദ്യാര്‍ഥിനി വെടിയേറ്റ് മരിച്ച സംഭവം: രാഖിലിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം

University Announcements 21 June 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 21 June 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും

university announcements, ie malayalam

University Announcements 21 June 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും.

Kerala University Announcements: കേരള സര്‍വകലാശാല

ടൈംടേബിള്‍

കേരളസര്‍വകലാശാലയുടെ നാലാം സെമസ്റ്റര്‍ എം.എ./എം.എസ്.സി./എം.കോം./എം.എസ്.ഡബ്ല്യൂ./എം.എം.സി.ജെ. മാര്‍ച്ച് 2021 പരീക്ഷകള്‍ (റെഗുലര്‍/സപ്ലിമെന്ററി) പരീക്ഷകള്‍ ജൂണ്‍ 29 മുതല്‍ ആരംഭിക്കുന്നതാണ്. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. പരീക്ഷാസമയം എല്ലാ ദിവസവും രാവിലെ 9.30 മുതല്‍ 12.30 വരെ. പ്രോജക്ട്/ഡിസര്‍ട്ടേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 17.

പുതുക്കിയ പരീക്ഷാസമയം

കേരളസര്‍വകലാശാല ജൂണ്‍ 28 ന് ആരംഭിക്കുന്ന ആറാം സെമസ്റ്റര്‍ (സി.ബി.സി.എസ്.എസ്./സി.ആര്‍.) ബി.എ. ബിരുദകോഴ്‌സുകളുടെ പരീക്ഷകള്‍ രാവിലെയും ഉച്ചയ്ക്ക് ശേഷവും ക്രമീകരിച്ചിരിക്കുന്നതിനാല്‍ രാവിലെയും ഉച്ചയ്ക്കും ക്ലാസ് റൂമുകള്‍ സാനിറ്റൈസ് ചെയ്യേണ്ടതിനാലും ഉച്ചയ്ക്കു ശേഷമുളള പരീക്ഷകള്‍ മുന്‍ക്രമീകരിച്ചിരിക്കുന്ന ഉച്ചയ്ക്ക് 1.30 മുതല്‍ 4.30 വരെ എന്നുളളത് 2.00 മണി മുതല്‍ 5 മണി വരെ പുനഃക്രമീകരിച്ചിരിക്കുന്നു.

MG University Announcements: എംജി സർവകലാശാല

സിവിൽ സർവ്വീസ് കോച്ചിംഗ്: സീറ്റൊഴിവ്

മഹാത്മാഗാന്ധി സർവ്വകലാശാല സിവിൽ സർവ്വീസ് ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന പ്രിലിംസ് കം മെയിൻസ് കോച്ചിംഗ് പ്രോഗ്രാം – റഗുലർ , ഈവനിംഗ്, ഫൗണ്ടേഷൻ ബാച്ചുകളിൽ ഒഴിവുള്ള സീറ്റുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ജൂൺ 26 വരെ സ്വീകരിക്കും. കോഴ്സ് കാലാവധി, റഗുലർ ബാച്ചിന് ഒരു വർഷവും ഈവനിംഗ് ബാച്ചിന് ഒന്നര വർഷവും ഫൗണ്ടേഷൻ ബാച്ചിന് രണ്ട് വർഷവുമായിരിക്കും. കോഴ്സ് ഫീ പട്ടിക ജാതി, പട്ടികവർഗ്ഗ വിഭാഗങ്ങളിൽ പെട്ടവർക്ക് 15000 രൂപ. പൊതു വിഭാഗത്തിന് 30,000 രൂപ. വിശദ വിവരങ്ങൾക്കും രജിസ്ട്രേഷനും ഫോൺ – 9188374553.

പുതുക്കിയ പരീക്ഷ തീയതി

ജൂൺ 16ന് അഫിലിയേറ്റഡ് കോളേജുകളിലും സീപാസിലും നടത്താൻ നിശ്ചയിച്ചിരുന്നതും മാറ്റിവച്ചതുമായ നാലാം സെമസ്റ്റർ ബി.എഡ്. (ക്രെഡിറ്റ് ആന്റ് സെമസ്റ്റർ – 2019 അഡ്മിഷൻ റഗുലർ/2019ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി – ദ്വിവത്സരം) പരീക്ഷകൾ ജൂൺ 23 ന് ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ.

ആറാം സെമസ്റ്റർ സി.ബി.സി.എസ്. (2018 അഡ്മിഷൻ റഗുലർ/2017 അഡ്മിഷൻ റീഅപ്പിയറൻസ് ബിരുദ പരീക്ഷകൾ ജൂൺ 28 ന് ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ.

ആറാം സെമസ്റ്റർ (2013-2016 അഡ്മിഷൻ സപ്ലിമെന്ററി), ബി.എസ് സി. സൈബർ ഫോറൻസിക് (2018 അഡ്മിഷൻ റഗുലർ, 2017 അഡ്മിഷൻ റീഅപ്പിയറൻസ്, 2014-2016 അഡ്മിഷൻ സപ്ലിമെന്ററി) സി.ബി.സി.എസ്.എസ്. ബിരുദ പരീക്ഷകൾ ജൂൺ 28 ന് ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ.

പരീക്ഷഫലം

2019 ഒക്ടോബർ, 2020 ഒക്ടോബർ മാസങ്ങളിൽ സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസസിൽ നടന്ന ഒന്നാം സെമസ്റ്റർ എം.ഫിൽ റീഹാബിലിറ്റേഷൻ സൈക്കോളജി, ബിഹേവിയറൽ മെഡിസിൻ ആന്റ് റീഹാബിലിറ്റേഷൻ, ബിഹേവിയറൽ സയൻസ് ആന്റ് റീഹാബിലിറ്റേഷൻ നഴ്സിംഗ്, സ്പെഷ്യൽ എജ്യൂക്കേഷൻ ആന്റ് റീഹാബിലിറ്റേഷൻ സയൻസസ്, ബിഹേവിയറൽ മെഡിസിൻ ആന്റ് റീഹാബിലിറ്റേഷൻ (പാർട്ട്-ടൈം) 2019 അഡ്മിഷൻ (സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

ജൂനിയർ ക്ലാർക്ക് നിയമനം; സൗജന്യ പരിശീലനം

കേരളത്തിലെ വിവിധ സഹകരണ ബാങ്കുകളിലെ ജൂനിയർ ക്ലാർക്ക് നിയമനത്തിനായി സഹകരണ സർവീസ് എക്സാമിനേഷൻ ബോർഡ് നടത്തുന്ന പരീക്ഷയ്ക്കുള്ള സൗജന്യ ഓൺലൈൻ പരിശീലന പരിപാടി മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ബ്യൂറോയുടെ ആഭിമുഖ്യത്തിൽ ഉടൻ ആരംഭിക്കും. പങ്കെടുക്കുവാൻ താല്പര്യമുള്ളവർ 9605674818 എന്ന ഫോൺ നമ്പരിലേക്ക് പേര്, വിലാസം, ഫോൺ നമ്പർ, വിദ്യാഭ്യാസ യോഗ്യത എന്നിവ ജൂൺ 25 ന് മുമ്പ് വാട്സ് ആപ്പ് ചെയ്യണം.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

പുനര്‍മൂല്യനിര്‍ണയ ഫലം

ആറാം സെമസ്റ്റര്‍ ബാച്ചിലര്‍ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷന്‍, ബാച്ചിലര്‍ ഓഫ് ലോ ഒന്നാം സെമസ്റ്റര്‍ എം.എ. മള്‍ട്ടി മീഡിയ, എക്കണോമിക്സ് എന്നീ കോഴ്സുകളുടെ നവംബര്‍ 2019 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

പി.എച്ച്.ഡി. പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാല 2021 അദ്ധ്യയന വര്‍ഷത്തെ പി.എച്ച്.ഡി. പ്രവേശനവുമായി ബന്ധപ്പെട്ട് പുതുക്കിയ വിജ്ഞാപനം പുറപ്പെടുവിച്ചു. മുന്‍വിജ്ഞാപനത്തിനു പുറമെ മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍റ് ജേണലിസം, ജ്യോഗ്രഫി, തമിഴ്, കമ്പ്യൂട്ടര്‍ സയന്‍സ്, സോഷ്യല്‍ വര്‍ക്ക്, ഇസ്ലാമിക് ഹിസ്റ്ററി എന്നീ വിഷയങ്ങളിലും അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. പി.ജി., എം.ഫില്‍. ഫലം കാത്തിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ 30-ന് മുമ്പായി സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ക്ക് സര്‍വകലാശാല വെബ് സൈറ്റ് സന്ദര്‍ശിക്കുക.

Kannur University Announcements: കണ്ണൂർ സർവകലാശാല

ടൈംടേബിൾ

ചുവടെ നൽകിയ പരീക്ഷാ ടൈംടേബിളുകൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു:
30.06.2021 ന് ആരംഭിക്കുന്ന ഒന്ന് മുതൽ നാല് വരെ സെമസ്റ്ററുകളിലെ ബിരുദാനന്തര ബിരുദ (മേഴ്സി ചാൻസ് – 2013 ഉം അതിന് മുൻപുമുള്ള അഡ്മിഷൻ), ഒക്റ്റോബർ/ ഏപ്രിൽ 2019 പരീക്ഷകൾ

06.07.2021 ന് ആരംഭിക്കുന്ന അഫീലിയേറ്റഡ് കോളേജുകളിലെ ആറാം സെമസ്റ്റർ എം. സി. എ. (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് -–2014 അഡ്മിഷൻ മുതൽ), മെയ് 2021 പരീക്ഷകൾ
07.07.2021 ന് ആരംഭിക്കുന്ന ബി. കോം. അഡീഷണൽ കോ-ഓപറേഷൻ (സപ്ലിമെന്ററി), മാർച്ച് 2021 പരീക്ഷകൾ
14.07.2021 ന് ആരംഭിക്കുന്ന അഫീലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ ബിരുദാനന്തര ബിരുദ (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് -–2014 അഡ്മിഷൻ മുതൽ) ഏപ്രിൽ 2021 പരീക്ഷകൾ

പ്രോജക്ട് മൂല്യനിർണയം/ വാചാ പരീക്ഷ

ആറാം സെമസ്റ്റർ ബി. ബി. എ. എ. എച്ച്., ബി. ബി. എ. ടി. ടി. എം. (സി. ബി. സി. എസ്. എസ്. – റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് – 2014 മുതൽ 2018 വരെയുള്ള അഡ്മിഷൻ) ഏപ്രിൽ 2021 പ്രോജക്ട് മൂല്യനിർണയം/ വാചാ പരീക്ഷ 24.06.2021 ന് ഓൺലൈനായി നടക്കും. റജിസ്റ്റർ ചെയ്ത വിദ്യാർഥികൾ അതത് കോളജുകളുമായി ബന്ധപ്പെടുക. ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ.

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: University announcements 21 june 2021

Next Story
Victers Channel Timetable June 22: വിക്ടേഴ്‌സ് ചാനൽ, ജൂൺ 22 ചൊവ്വാഴ്ച ക്ലാസുകളുടെ ടൈംടേബിൾVicters channel, വിക്ടേഴ്സ് ചാനൽ, Victers channel online class,ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com