scorecardresearch

University Announcements 21 July 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 21 July 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university news, education, ie malayalam

University Announcements 21 July 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സര്‍വകലാശാല

പരീക്ഷാഫലം

കേരളസര്‍വകലാശാല 2021 നവംബറില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എ.മ്യൂസിക്, വീണ, വയലിന്‍, മൃദംഗം & ഡാന്‍സ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ജൂലൈ 30 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 മെയ് മാസം നടത്തിയ അഞ്ചാം സെമസ്റ്റര്‍ ബി.ഡെസ്സ് (B.Des) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും അപേക്ഷിക്കുവാനുള്ള അവസാന തീയതി 2002 ആഗസ്റ്റ് 05. വിശദവിവരം വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2022 മാര്‍ച്ചില്‍ നടത്തിയ എം.ഫില്‍ മാത്തമാറ്റിക്‌സ്, ഫിസിക്‌സ് ( 2020 21ബാച്ച്) തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്‌സൈറ്റില്‍.

പ്രാക്ടിക്കല്‍

കേരളസര്‍വകലാശാല 2022 മാര്‍ച്ചില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ ബി.വോക്. സോഫ്റ്റ്‌വെയര്‍ ഡെവലപ്പ്‌മെന്റ് (351) കോഴ്‌സിന്റെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂലൈ 26 മുതല്‍ ആരംഭിക്കുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ടൈംടേബിള്‍

കേരളസര്‍വകലാശാല 2022 ആഗസ്റ്റ് 3 ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റര്‍ സി.ബി.സി.എസ്. ബി.എ., ബി.എസ്‌സി., ബി.കോം. (മേഴ്‌സിചാന്‍സ് – 2010, 2011, 2012 അഡ്മിഷന്‍) പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല ജൂലൈ 20 ന് നടത്താനിരുന്ന എട്ടാം സെമസ്റ്റര്‍ ബാച്ചിലര്‍ ഓഫ് ഡിസൈന്‍ (ബി.ഡെസ്.)പരീക്ഷകള്‍ ആഗസ്റ്റ് 16 ലേക്ക് പുനഃക്രമീകരിച്ചിരിക്കുന്നു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2022 ആഗസ്റ്റ് 2 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റര്‍ ബി.എഡ്. സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍ (റെഗുലര്‍/സപ്ലിമെന്ററി) പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല ആഗസ്റ്റില്‍ നടത്തുന്ന നാലാം സെമസ്റ്റര്‍ യൂണിറ്ററി എല്‍.എല്‍.ബി. റെഗുലര്‍/സപ്ലിമെന്ററി/മേഴ്‌സിചാന്‍സ് പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാഫീസ്

കേരളസര്‍വകലാശാല ആഗസ്റ്റില്‍ നടത്തുന്ന നാലാം സെമസ്റ്റര്‍ യൂണിറ്ററി (ത്രിവത്സരം) എല്‍.എല്‍.ബി. മേഴ്‌സിചാന്‍സ് (2011 അഡ്മിഷന്‍ മുതല്‍ 2015 അസഡ്മിഷന്‍ വരെ) പരീക്ഷകള്‍ക്ക് പിഴകൂടാതെ ജൂലൈ 27 വരെയും 150 രൂപ പിഴയോടെ ജൂലൈ 30 വരെയും 400 രൂപ പിഴയോടെ ആഗസ്റ്റ് 2 വരെയും അപേക്ഷിക്കാം.

പരീക്ഷ രജിസ്‌ട്രേഷന്‍

കേരളസര്‍വകലാശാല 2022 ആഗസ്റ്റ് മാസം നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന പ്രൈവറ്റ് സ്റ്റഡി (ആന്വല്‍ സ്‌കീം) ബി.എ/ബി.എ അഫ്‌സല്‍ – ഉല്‍ – ഉലാമ/ബി.കോം ഒന്നും രണ്ടും വര്‍ഷ പരീക്ഷകളുടേയും പാര്‍ട്ട് ക, കക (സപ്ലിമെന്ററി പ്രൈവറ്റ്/എസ്.ഡി.ഇ), പാര്‍ട്ട് കകക (സപ്ലിമെന്ററി പ്രൈവറ്റ്/എസ്.ഡി.ഇ), ബി.കോം അഡിഷണല്‍ ഇലക്ടീവ് പരീക്ഷകളുടേയും രജിസ്‌ട്രേഷന്‍ 2022 ജൂലൈ 22 മുതല്‍ ആരംഭിക്കുന്നു. 2016 അഡ്മിഷന്‍കാര്‍ അപേക്ഷിക്കേണ്ടതില്ല. പാര്‍ട്ട് ക, കക (സപ്ലിമെന്ററി) പരീക്ഷകള്‍ക്ക് ബി.എസ്.സി (ആന്വല്‍ സ്‌കീം) വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാവുന്നതാണ്. വിശദ വിവരങ്ങള്‍ വെബ്‌സൈറ്റില്‍.

MG University Announcements: എംജി സർവകലാശാല

എം.ജി. യിൽ പുതിയ പി.ജി. കോഴ്‌സുകൾ

ദേശീയ വിദ്യാഭ്യാസനയത്തിന്റെ ഭാഗമായി മഹാത്മാഗാന്ധി സർവ്വകലാശാലയിൽ പുതിയ അക്കാദമിക പ്രോഗ്രാമുകൾ ആരംഭിക്കുന്നു. എം.എസ്.സി നാനോ ഫിസിക്‌സ്, എം.എസ്.സി. നാനോ കെമിസ്ട്രി, എം.ടെക്ക് എനർജി സയൻസ് ആന്റ് ടെക്‌നോളജി, എം.ടെക്ക് നാനോ സയൻസ് ആന്റ് നാനോ ടെക്‌നോളജി എന്നീ പ്രോഗ്രാമുകളിൽ രണ്ട് വർഷ കോഴ്‌സ് (നാല് സെമസ്റ്ററുകൾ) ആണ് ആരംഭിക്കുന്നത്. ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖ വ്യവസായ ഗ്രൂപ്പുകളും വിവിധ സർവ്വകലാശാലകളുമായി സംയോജിച്ചുള്ള വിവിധ പ്രോഗ്രാമുകളും ഈ കോഴ്‌സിന്റെ ഭാഗമായി നടത്തുന്നു. ഒരു വർഷത്തേക്കുള്ള ഫെല്ലോഷിപ്പോടു കൂടി അന്താരാഷ്ട്രാ പ്രോജക്ടിന് വിദ്യാർത്ഥികൾക്ക് അവസരമുണ്ട്. സർവ്വകലാശാലയിലെ പ്ലേസ്‌മെന്റ് സെൽ മുഖേന ഇന്ത്യയിലും വിദേശത്തും അവസരങ്ങൾ ലഭ്യമാക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് 8281082083, ‘materials@ mgu.ac.in’ .

സീറ്റൊഴിവ്

മഹാത്മാഗാന്ധി സർവ്വകലാശാല സ്‌കൂൾ ഓഫ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആന്റ് റോബോട്ടിക്‌സ് വകുപ്പിൽ എം.എസ്.സി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആന്റ് മെഷീൻ ലേണിംഗ് (2022 അഡ്മിഷൻ) ബാച്ചിലേക്ക് എസ്.സി. വിഭാഗത്തിലും ഇതര വിഭാഗങ്ങളിലും സീറ്റുകൾ ഒഴിവുണ്ട്. അർഹരായ വിദ്യാർത്ഥികൾ അസ്സൽ യോഗ്യത രേഖകളുമായി ജൂലൈ 25, 26 തീയതികളിൽ സർവ്വകലാശാല കൺവെർജെൻസ് അക്കാഡമിയ കോംപ്ലക്‌സിലുള്ള വകുപ്പ് ഓഫീസിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 9446459644 എന്ന നമ്പറിൽ ബന്ധപ്പെടുക.

പ്രാക്ടിക്കൽ പരീക്ഷ

നാല്, അഞ്ച് സെമസ്റ്റർ ബി.വോക് റിന്യുവബിൾ എനർജി, റിന്യുവബിൾ എനർജി മാനേജ്‌മെന്റ് (2015-2018 അഡ്മിഷൻ – സപ്ലിമെന്ററി / 2014 അഡ്മിഷൻ – മെഴ്‌സി ചാൻസ് – പഴയ സ്‌കീം) ഏപ്രിൽ 2022 പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ ജൂലൈ 25, 26 തീയതികളിൽ കാലടി ശ്രീ ശങ്കര കോളേജിൽ വച്ച് നടത്തും. വിശദമായ ടൈം ടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ്.

വൈവാ വോസി

ആറാം സെമസ്റ്റർ ബി.എസ്.സി. കളിനറി ആർട്ട്‌സ് ആൻഡ് കാറ്ററിംഗ് ടെക്‌നോളജി സി.ബി.സി.എസ്.എസ്. (2013-2016 അഡ്മിഷൻ – റീ-അപ്പിയറൻസ്) ജൂൺ 2022 പരീക്ഷയുടെ വൈവാ വോസി പരീക്ഷ ജൂലൈ 29 ന് സൂര്യനെല്ലി മൗണ്ട് റോയൽ കോളേജിൽ വച്ച് നടത്തും. വിശദമായ ടൈം ടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ്.

സ്‌പോട്ട് അഡ്മിഷൻ

മഹാത്മാഗാന്ധി സർവ്വകലാശാല സിവിൽ സർവ്വീസ് ഇൻസ്റ്റിറ്റ്യൂട്ട് 2022-23 പ്രിലിംസ് കം മെയിൻസ് കോച്ചിംഗ് പ്രോഗ്രാമിലേക്ക് ഒഴിവുള്ള സീറ്റുകളിൽ ഈ മാസം 25 മുതൽ സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. എസ്.എസ്.എൽ.സി. മുതൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് 20000, മറ്റുള്ളവർക്ക് 40000 ആണ് ഫീസ് നിരക്ക്. നിലിവിൽ മറ്റ് കോഴ്‌സുകൾ ചെയ്യുന്നവർക്കും ജോലിയുള്ളവർക്കുമായി ഓൺലൈൻ ബാച്ച് ഉണ്ടായിരിക്കും. താൽപര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ഇൻസ്റ്റിറ്റ്യൂട്ടിൽ നേരിട്ട് ഹാജരാകുക. കൂടുതൽ വിവരങ്ങൾക്ക് 9188374553, 9846802869 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

ബിരുദ പ്രവേശനം ഓണ്‍ലൈന്‍ അപേക്ഷ നീട്ടി

കാലിക്കറ്റ് സര്‍വകലാശാലാ 2022-23 അദ്ധ്യയന വര്‍ഷത്തെ ബിരുദ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ 29-ന് വൈകീട്ട് 5 മണി വരെ നീട്ടി. എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് 175 രൂപയും മറ്റുള്ളവര്‍ക്ക് 450 രൂപയുമാണ് അപേക്ഷാ ഫീസ്. വിശദവിവരങ്ങള്‍ പ്രവേശന വിഭാഗം വെബ്‌സൈറ്റില്‍.

യൂണിവേഴ്‌സിറ്റി പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പിന് ജൂലൈ 30 വരെ അപേക്ഷിക്കാം

കാലിക്കറ്റ് സര്‍വകലാശാല പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോഷിപ്പുകള്‍ക്കായി അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയതി ജൂലൈ 30 വരെക്ക് നീട്ടി. സര്‍വകലാശാലയിലെ വിവിധ പഠനവകുപ്പുകളിലാണ് പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോഷിപ്പോടെയുള്ള ഗവേഷണത്തിന് അവസരം. സയന്‍സ്, ഹ്യൂമാനിറ്റീസ് ( ലാംഗ്വേജ് & ലിറ്ററേച്ചര്‍, സോഷ്യല്‍ സയന്‍സ് എന്നീ ഫാക്കല്‍റ്റികളിലായി 10 പേരെയാണ് പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പിനായി തിരഞ്ഞെടുക്കുക. രണ്ടുവര്‍ഷമാണ് കാലാവധി. ആദ്യവര്‍ഷം പ്രതിമാസം 32000 രൂപയും അടുത്തവര്‍ഷം പ്രതിമാസം 35000 രൂപയും ലഭിക്കും. അപേക്ഷകര്‍ മൂന്നു വര്‍ഷത്തിനിടെ പി.എച്ച്.ഡി. നേടിയവരും മികച്ച ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ളവരുമാകണം. ജനറല്‍ വിഭാഗത്തിന് 35 വയസ്സും സംവരണ വിഭാഗത്തിന് 40 വയസ്സുമാണ് പ്രായപരിധി. അപേക്ഷയുടെ മാതൃകയും അനുബന്ധ വിവരങ്ങളും സര്‍വകലാശാലാ വെബ്സൈറ്റില്‍ ലഭ്യമാണ്. നിശ്ചിത മാതൃകയിലുള്ള അപേക്ഷ ജൂലായ് 30-ന് വൈകീട്ട് അഞ്ച് മണിക്കകം സര്‍വകലാശാലാ ഗവേഷണ ഡയറക്ടര്‍ക്കാണ് ലഭിക്കേണ്ടത്. വിലാസം: ഡയറക്ടര്‍, ഡയറക്ടറേറ്റ് ഓഫ് റിസര്‍ച്ച്, കാലിക്കറ്റ് യൂണിവേഴ്സിറ്റി പി.ഒ. 673635.

കോണ്‍ടാക്ട് ക്ലാസ്

എസ്.ഡി.ഇ. 2021 പ്രവേശനം രണ്ടാം സെമസ്റ്റര്‍ എം.എ., എം.എസ് സി., എം.കോം. കോണ്‍ടാക്ട് ക്ലാസ്സുകള്‍ ആഗസ്ത് 6 മുതല്‍ സപ്തംബര്‍ 9 വരെ നടക്കും. വിദ്യാര്‍ത്ഥികള്‍ തിരിച്ചറിയല്‍ കാര്‍ഡ് സഹിതം ക്ലാസിന് ഹാജരാകണം. കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്‌സ് കോളേജ് സെന്ററായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ ഫാറൂഖ് കോളേജ് ഫറൂക്കിലാണ് ക്ലാസിന് ഹാജരാകേണ്ടത്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. ഫോണ്‍ 0494 2400288, 2407356.

പരീക്ഷാ അപേക്ഷ

നാലാം സെമസ്റ്റര്‍ എം.എസ് സി. റേഡിയേഷന്‍ ഫിസിക്‌സ് ജൂലൈ 2022 റഗുലര്‍ സപ്ലിമെന്റി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ ആഗസ്ത് 1 വരെയും 170 രൂപ പിഴയോടെ 3 വരെയും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

നാലാം സെമസ്റ്റര്‍ എം.ടെക്. നാനോ സയന്‍സ് ആന്റ് ടെക്‌നോളജി മാര്‍ച്ച് 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ ആഗസ്ത് 1 വരെയും 170 രൂപ പിഴയോടെ 3 വരെയും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

പരീക്ഷാ ഫലം

മൂന്നാം സെമസ്റ്റര്‍ ബി.വോക്. ഒപ്‌റ്റോമെട്രി ആന്റ് ഒഫ്താല്‍മോളജിക്കല്‍ ടെക്‌നിക്ക്‌സ് നവംബര്‍ 2020 റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ആഗസ്ത് 4 വരെ അപേക്ഷിക്കാം.

മൂന്നാം സെമസ്റ്റര്‍ എം.എ. ഫിലോസഫി, പൊളിറ്റിക്കല്‍ സയന്‍സ്, മള്‍ട്ടി മീഡിയ, എക്കണോമിക്‌സ്, ഇസ്ലാമിക് ഹിസ്റ്ററി, മാസ്റ്റര്‍ ഓഫ് ബിസിനസ് എക്കണോമിക്‌സ്, എം.എസ് സി. ജ്യോഗ്രഫി, ഫാഷന്‍ ആന്റ് ടെക്‌സ്റ്റൈല്‍ ഡിസൈനിംഗ് നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ആഗസ്ത് 2 വരെ അപേക്ഷിക്കാം.

മൂന്നാം സെമസ്റ്റര്‍ എം.എസ് സി. അക്വാകള്‍ച്ചര്‍ ആന്റ് ഫിഷറി മൈക്രോബയോളജി നവംബര്‍ 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ആഗസ്ത് 2 വരെ അപേക്ഷിക്കാം.

പുനര്‍മൂല്യനിര്‍ണയ ഫലം

നാലാം സെമസ്റ്റര്‍ ബി.എ., ബി.എസ്.ഡബ്ല്യു., ബി.വി.സി., ബി.ടി.എഫ്.പി., ബി.എ. എ.എഫ്.യു., ഏപ്രില്‍ 2021 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

Kannur University Announcements: കണ്ണൂർ സർവകലാശാല

പരീക്ഷാവിജ്ഞാപനം

പത്തും എട്ടും സെമസ്റ്റർ ബി. എ. എൽഎൽ. ബി.(റെഗുലർ/ സപ്ലിമെന്ററി– 2012 അഡ്മിഷൻ മുതൽ), മെയ് 2022 പരീക്ഷകൾക്ക് 29.07.2022 വരെ പിഴയില്ലാതെയും 01.08.2022 വരെ പിഴയോടെയും അപേക്ഷിക്കാം. വിശദമായ പരീക്ഷാവിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ.

ഹാൾടിക്കറ്റ്

26.07.2022 ന് ആരംഭിക്കുന്ന അഫീലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും ആറാം സെമസ്റ്റർ എം. സി. എ. / എം. സി. എ ലാറ്ററൽ എൻട്രി (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), നവംബർ 2021 പരീക്ഷളുടെ ഹാൾടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

പരീക്ഷാഫലം

നാലാം സെമസ്റ്റർ എം. എസ് സി. കൌൺലിങ്ങ് സൈക്കോളജി (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), ഏപ്രിൽ 2021 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനഃപരിശോധനക്കും സൂക്ഷ്മപരിശോധന പകർപ്പിനും 01.08.2022 ന് വൈകുന്നേരം 5 മണി വരെ ഓൺലൈൻ ആയി അപേക്ഷിക്കാം.

പ്രായോഗിക പരീക്ഷ

ഒന്നാം സെമസ്റ്റർ എം. എസ് സി. കംപ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (റഗുലർ/ സപ്ലിമെന്‍ററി), ഒക്ടോബര്‍ 2021 പ്രായോഗിക പരീക്ഷ 26.07.2022 ന് ഗവ. കോളേജ്, തലശ്ശേരിയിൽ വച്ച് നടക്കും. ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ കോളേജുമായി ബന്ധപ്പെടുക.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 21 july 2022