scorecardresearch
Latest News

University Announcements 21 January 2023: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 21 January 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

University Announcements 21 January 2023: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 21 January 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.

Kerala University Announcements: കേരള സര്‍വകലാശാല

ടൈം ടേബിള്‍

ജനുവരി 23 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റര്‍ ബി.എഡ്. സ്‌പെഷല്‍ എഡ്യൂക്കേഷന്‍ (ഐ.ഡി.) ഡിഗ്രി പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ജനുവരി 30 ന് ആരംഭിക്കുന്ന ബി.പി.എഡ്. (2022 സ്‌കീം -നാലുവര്‍ഷ ഇന്നൊവേറ്റീവ് കോഴ്‌സ്) പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ജനുവരി 30 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റര്‍ എം.പി.ഇ.എസ് (2020 സ്‌കീം – 2022 അഡ്മിഷന്‍) പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പ്രാക്ടിക്കല്‍: പുതുക്കിയ പരീക്ഷാ തീയതി

ആലപ്പുഴ എസ്.ഡി.കോളജ്, ആലപ്പുഴ സെന്റ്.ജോസഫ്‌സ് വിമന്‍സ് കോളജ് എന്നിവിടങ്ങളില്‍ വച്ച് നടത്താന്‍ നിശ്ചയിച്ചിരുന്ന അഞ്ചാം സെമസ്റ്റര്‍ ബി.എസ്‌സി. ബോട്ടണി, ഡിസംബര്‍ 2022 (റെഗുലര്‍ – 2020 അഡ്മിഷന്‍, സപ്ലിമെന്ററി – 2018 &മാു; 2019 അഡ്മിഷന്‍, മേഴ്‌സി ചാന്‍സ് – 2013 – 2016 അഡമിഷന്‍) പ്രാക്ടിക്കല്‍ പരീക്ഷാത്തീയതികള്‍ പുനഃക്രമീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പി.ജി. ഡിപ്ലോമ ഇന്‍ മോളിക്യുലര്‍ ഡയഗ്നോസ്റ്റിക്‌സ്

സര്‍വകലാശാല ബയോടെക്‌നോളജി വകുപ്പിനു കീഴിലുള്ള ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ജീനോമിക്‌സ് ആന്‍ഡ് ജീന്‍ ടെക്‌നോളജിയില്‍ പി.ജി. ഡിപ്ലോമ ഇന്‍ മോളിക്യുലര്‍ ഡയഗ്നോസ്റ്റിക്‌സ്, 2023 അഡ്മിഷന് വേണ്ടിയുള്ള അപേക്ഷ ക്ഷണിച്ചു. യോഗ്യത: അപ്ലൈഡ് സയന്‍സസ് അല്ലെങ്കില്‍ ലൈഫ് സയന്‍സസില്‍ ഒന്നാം ക്ലാസ്സ് ബിരുദാനന്തര ബിരുദം, എം.എല്‍.ടി. അല്ലെങ്കില്‍ അപ്ലൈഡ് സയന്‍സസില്‍ എം.ടെക്. അല്ലെങ്കില്‍ നഴ്‌സിങ് ഉള്‍പ്പെടെയുള്ള ലൈഫ് സയന്‍സസിലെ മറ്റേതെ ങ്കിലും വിഷയങ്ങള്‍. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 28. ഫോണ്‍: 9495819218. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

MG University Announcements: എം ജി സര്‍വകലാശാല

പരീക്ഷ മാറ്റി

ജനുവരി 23നു തുടങ്ങാനിരുന്ന മൂന്നാം സെമസ്റ്റര്‍ എം.എ.എച്ച്.ആര്‍.എം, എം.എച്ച്.ആര്‍.എം (പുതിയ സ്‌കീം – 2021 അഡ്മിഷന്‍ റഗുലര്‍, 2020 അഡ്മിഷന്‍ ഇംപ്രൂവ്മെന്റും സപ്ലിമെന്ററിയും, 2019,2018 അഡ്മിഷനുകള്‍ സപ്ലിമെന്ററി) പരീക്ഷകള്‍ മാറ്റിവച്ചതായി പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.

പുന:പരീക്ഷ ഫെബ്രുവരി രണ്ടിന്

നാലാം സെമസ്റ്റര്‍ എം.ബി.എ (2020 അഡ്മിഷന്‍ റഗുലര്‍, 2019 അഡ്മിഷന്‍ സപ്ലിമെന്ററി) കോഴ്സിന്റെ ഡിസംബര്‍ രണ്ടിലെ റദ്ദാക്കിയ ഇന്റര്‍നാഷണല്‍ കണ്‍സ്യൂമര്‍ ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ ബയര്‍ ബിഹേവിയര്‍ എന്ന പേപ്പറിന്റെ പരീക്ഷ ഫെബ്രുവരി രണ്ടിനു ഉച്ചകഴിഞ്ഞ് 1.30 മുതല്‍ 4.30 വരെ നടത്തും. പരീക്ഷാ കേന്ദ്രങ്ങള്‍ക്കു മാറ്റമില്ല.

പരീക്ഷാ തീയതി

ബി.ടെക് (2015 അഡ്മിഷന്‍ മുതല്‍ സപ്ലിമെന്ററി – സീപാസ്) കോഴ്സുകളുടെ മൂന്നാം സെമസ്റ്റര്‍ പരീക്ഷകള്‍ ഫെബ്രുവരി ഒന്നിനും നാലാം സെമസ്റ്റര്‍ പരീക്ഷകള്‍ ഫെബ്രുവരി മൂന്നിനും ആരംഭിക്കും. വിശദമായ ടൈം ടേബിള്‍ വെബ്സൈറ്റില്‍.

പരീക്ഷാ അപേക്ഷ

ഒന്നാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് എം.എസ്.സി, എം.എ (പുതിയ സ്‌കീം – 2021 അഡ്മിഷന്‍ റഗുലര്‍) പ്രോഗ്രാമുകളുടെ പരീക്ഷകള്‍ക്കു ഫെബ്രുവരി ഏഴു മുതല്‍ 14 വരെ അപേക്ഷ നല്‍കാം. പിഴയോടെ ഫെബ്രുവരി 15 നും സൂപ്പര്‍ഫൈനോടെ പതിനാറിനും അപേക്ഷ സ്വീകരിക്കും. അപേക്ഷിക്കേണ്ട രീതി, ഫീസ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ സര്‍വകലാശാല വെബ്സൈറ്റില്‍.

അഞ്ചാം സെമസ്റ്റര്‍ ബി.വോക് (പുതിയ സ്‌കീം – 2020 അഡ്മിഷന്‍ റഗുലര്‍) പരീക്ഷകള്‍ ഫെബ്രുവരി 15 ന് ആരംഭിക്കും. പിഴയില്ലാതെ ജനുവരി 31 വരെയും പിഴയോടെ ഫെബ്രുവരി ഒന്നിനും സൂപ്പര്‍ഫൈനോടെ രണ്ടിനും അപേക്ഷ നല്‍കാം.

ഒന്നാം സെമസ്റ്റര്‍ M.Lib.I.Sc. (2022 അഡ്മിഷന്‍ റഗുലര്‍, 2021,2020 അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2019 അഡ്മിഷന്‍ മെഴ്സി ചാന്‍സ്), M.L.I.Sc. (2018 അഡ്മിഷന്‍ മെഴ്സി ചാന്‍സ്) പരീക്ഷകള്‍ക്ക് ഫെബ്രുവരി ഒന്നു വരെ അപേക്ഷ നല്‍കാം. പിഴയോടെ ഫെബ്രുവരി രണ്ടിനും സൂപ്പര്‍ഫൈനോടെ മൂന്നിനും അപേക്ഷ സ്വീകരിക്കും. മെഴ്സി ചാന്‍സിനുള്ള ഫീസ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ സര്‍വകലാശാല വെബ്സൈറ്റില്‍.

പ്രാക്ടിക്കല്‍

നാലാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ് ബി.കോം (2014,2015,2016 അഡ്മിഷനുകള്‍ റീ-അപ്പിയറന്‍സ്, 2013 അഡ്മിഷന്‍ മെഴ്സി ചാന്‍സ് – മെയ് 2022) പരീക്ഷയുടെ പ്രായോഗിക പരീക്ഷയായ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഫോര്‍ ഓഫീസ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഫോര്‍ ബിസിനസ് അതത് കേന്ദ്രങ്ങളില്‍ ജനുവരി 24 നു നടത്തും. ടൈം ടേബിള്‍ വെബ്സൈറ്റില്‍.

മൂന്നാം സെമസ്റ്റര്‍ ബി.വോക് ഫൂഡ് പ്രോസസിങ് ടെക്നോളജി (പുതിയ സ്‌കീം – 2021 അഡ്മിഷന്‍ റഗുലര്‍ – ജനുവരി 2023) പരീക്ഷയുടെ പ്രാക്ടിക്കല്‍ (എ.ഒ.സി.) പരീക്ഷകള്‍ ജനുവരി 30 മുതല്‍ പാലാ, സെന്റ് തോമസ് കോളജില്‍ നടത്തും. ടൈം ടേബിള്‍ വെബ്സൈറ്റില്‍.

പരീക്ഷാ ഫലം

സെപ്റ്റംബറില്‍ നടന്ന നാലാം സെമസ്റ്റര്‍ എം.എഡ് (ദ്വിവത്സരം – 2020 അഡ്മിഷന്‍ റഗുലര്‍, 2019 അഡ്മിഷന്‍ സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നിശ്ചിത ഫീസ് സഹിതം ഫെബ്രുവരി മൂന്നു വരെ പരീക്ഷാ കണ്‍ട്രോളറുടെ കാര്യാലയത്തില്‍ അപേക്ഷ നല്‍കാം.

നാലാം സെമസ്റ്റര്‍ എം.എ കഥകളി വേഷം, മോഹിനിയാട്ടം, ഭരതനാട്യം, മൃദംഗം, മ്യൂസിക് വയലിന്‍, മ്യൂസിക് വീണ, മ്യൂസിക് വോക്കല്‍, കഥകളി സംഗീതം (റഗുലര്‍ – ആഗസ്റ്റ് 2022) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഫെബ്രുവരി ആറു വരെ ഓണ്‍ലൈനില്‍ അപേക്ഷ നല്‍കാം.

ഓഗസ്റ്റില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എ ഇംഗ്ലീഷ് (സി.എസ്.എസ് – റഗുലര്‍,സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഫെബ്രുവരി ആറു വരെ ഓണ്‍ലൈനില്‍ അപേക്ഷ നല്‍കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

Calicut University Announcements: കാലിക്കറ്റ് സര്‍വകലാശാല

പരീക്ഷാ അപേക്ഷ

അഫിലിയേറ്റഡ് കോളജുകളിലെ ഒന്നാം സെമസ്റ്റര്‍ എം.എ. ജേണലിസം ആന്‍ഡ് മാസ് കമ്യൂണിക്കേഷന്‍ നവംബര്‍ 2022 സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ ഫെബ്രുവരി ആറു വരെയും 170 രൂപ പിഴയോടെ എട്ടു വരെയും അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റര്‍ ബി.വോക്. നവംബര്‍ 2021 റഗുലര്‍ പരീക്ഷയ്ക്കു പിഴ കൂടാതെ ഫെബ്രുവരി മൂന്നു വരെയും 170 രൂപ പിഴയോടെ ആറു വരെയും അപേക്ഷിക്കാം.

പരീക്ഷ

സര്‍വകലാശാലാ പഠനവിഭാഗങ്ങളിലെ 23-നു നടത്താന്‍ തീരുമാനിച്ച് മാറ്റിവച്ച ഒന്നാം സെമസ്റ്റര്‍ എം.എസ്‌സി. അപ്ലൈഡ് കെമിസ്ട്രി നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ പുതുക്കിയ സമയക്രമമനുസരിച്ച് 30-നു തുടങ്ങും.

പ്രാക്ടിക്കല്‍ പരീക്ഷ

നാലാം സെമസ്റ്റര്‍ ബി.വോക്. സോഫ്റ്റ് വെയര്‍ ഡവലപ്മെന്റ് ഏപ്രില്‍ 2022 പരീക്ഷയുടെ പ്രാക്ടിക്കല്‍ 23, 24 തീയതികളില്‍ നടക്കും.

പരീക്ഷാ ഫലം

ഒന്ന്, മൂന്ന് സെമസ്റ്റര്‍ എം.സി.എ. ഏപ്രില്‍ 2022 ഒറ്റത്തവണ റഗുലര്‍, സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

നാലാം സെമസ്റ്റര്‍ ബി.എ. മള്‍ട്ടി മീഡിയ, ബി.എം.എം.സി. ഏപ്രില്‍ 2020, 2021, 2022 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഫെബ്രുവരി മൂന്നു വരെ അപേക്ഷിക്കാം.

Kannur University Announcements: കണ്ണൂർ സര്‍വകലാശാല

സേവനങ്ങള്‍ ലഭ്യമാകില്ല

ഇലക്ട്രിക്കല്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ 22നു കണ്ണൂര്‍ സര്‍വകലാശാലയുടെ ഓണ്‍ലൈന്‍ സേവനങ്ങള്‍ ലഭ്യമാകില്ല.

ടൈം ടേബിള്‍

ര്‍വകലാശാല ബോട്ടണി പഠനവകുപ്പിലെ രണ്ടാം സെമസ്റ്റര്‍ എം എസ്‌സി പ്ലാന്റ് സയന്‍സ് വിത്ത് സ്‌പെഷലൈസേഷന്‍ ഇന്‍ എത്നോ ബോട്ടണി പ്രോഗ്രാം (2021 അഡ്മിഷന്‍) മേയ് 2022, മൂന്നാം സെമസ്റ്റര്‍ എം എസ്‌സി പ്ലാന്റ് സയന്‍സ് വിത്ത് സ്‌പെഷലൈസേഷന്‍ ഇന്‍ എത്നോ ബോട്ടണി പ്രോഗ്രാം (2020 അഡ്മിഷന്‍ – റെഗുലര്‍ ) നവംബര്‍ 2021 എന്നീ പരീക്ഷകളുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 21 january 2023