scorecardresearch

University Announcements 21 January 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 21 January 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university news, education, ie malayalam

University Announcements 21 January 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സര്‍വകലാശാല

പരീക്ഷാഫലം

കേരളസര്‍വകലാശാല 2021 ജൂലൈയില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.എഡ്. (2018 സ്‌കീം – റെഗുലര്‍ ആന്റ് സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ജനുവരി 31 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 നവംബറില്‍ നടത്തിയ എട്ടാം സെമസ്റ്റര്‍ ബി.കോം. ഹിയറിംഗ് ഇംപയേര്‍ഡ് (2013 സ്‌കീം) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജനുവരി 31 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 സെപ്റ്റംബറില്‍ നടത്തിയ എട്ടാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ.എല്‍.എല്‍.ബി./ബി.കോം.എല്‍.എല്‍.ബി./ബി.ബി.എ.എല്‍.എല്‍.ബി. പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി 1 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പ്രാക്ടിക്കല്‍

കേരളസര്‍വകലാശാല 2021 ഡിസംബറില്‍ നടത്തിയ അഞ്ചാം സെമസ്റ്റര്‍ ബി.പി.എ. (ഡാന്‍സ്) പരീക്ഷയുടെ പ്രാക്ടിക്കല്‍ ജനുവരി 27 മുതല്‍ ശ്രീ സ്വാതി തിരുനാള്‍ സംഗീത കോളേജില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 ഡിസംബറില്‍ നടത്തിയ അഞ്ചാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്. ബി.എസ്.ഡബ്ല്യൂ. പ്രോഗ്രാമിന്റെ മണക്കാട് നാഷണല്‍ കോളേജില്‍ വച്ച് ജനുവരി 17, 18 തീയതികളില്‍ നടത്താനിരുന്ന പ്രാക്ടിക്കല്‍ പരീക്ഷ ഫെബ്രുവരി 3, 5 തീയതികളില്‍ നടത്തുന്നതാണ്.

കേരളസര്‍വകലാശാല 2021 ഡിസംബറില്‍ നടത്തിയ അഞ്ചാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്.എസ്. ബി.എസ്‌സി. ഇലക്‌ട്രോണിക്‌സ് ഡിഗ്രി കോഴ്‌സിന്റെ പ്രായോഗിക പരീക്ഷ ജനുവരി 27, 28, 31, ഫെബ്രുവരി 1,2 തീയതികളില്‍ അതാത് കോളേജുകളില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പുതുക്കിയ പരീക്ഷാത്തീയതി

കേരളസര്‍വകലാശാല 2022 ജനുവരി 22 ന് തിരുവനന്തപുരം സര്‍ക്കാര്‍ വനിതാ കോളേജില്‍ വച്ച് നടത്താനിരുന്ന വെളളിയമ്പലവന മുനിവര്‍ മെമ്മോറിയല്‍ പ്രൈസ്, തിരുവള്ളുവര്‍ മെമ്മോറിയല്‍ പ്രൈസ്, എച്ച്.എച്ച്.മഹാരാജ ഓഫ് ട്രാവന്‍കൂര്‍ പ്രൈസ് എന്നിവയുടെ പരീക്ഷ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റിവച്ചിരിക്കുന്നു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്.

പരീക്ഷാ രജിസ്‌ട്രേഷന്‍

കേരളസര്‍വകലാശാല 2022 ഫെബ്രുവരി 25 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റര്‍ എം.ബി.എ. റെഗുലര്‍ 2020 സ്‌കീം – ഫുള്‍ടൈം (യു.ഐ.എം.ഉള്‍പ്പെടെ/ട്രാവല്‍ ആന്റ് ടൂറിസം), സപ്ലിമെന്ററി (2014 സ്‌കീം – 2017 അഡ്മിഷന്‍, 2018 സ്‌കീം – 2018, 2019 അഡ്മിഷന്‍) – ഫുള്‍ടൈം (യു.ഐ.എം.ഉള്‍പ്പെടെ)/ട്രാവല്‍ ആന്റ് ടൂറിസം/റെഗുലര്‍ (ഈവനിംഗ്)/ഈവനിംഗ് (റെഗുലര്‍) പരീക്ഷകളുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

MG University Announcements: എംജി സർവകലാശാല

പരീക്ഷാ തീയതി

ആറാം സെമസ്റ്റർ ബി.ടെക്ക് (2015, 2016 അഡ്മിഷൻ – സപ്ലിമെന്ററി/ 2017 അഡ്മിഷൻ – സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ്) പരീക്ഷകൾ ജനുവരി 28 ന് തുടങ്ങും. വിശദമായ ടൈം ടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

പരീക്ഷാ ഫലം

2021 സെപ്റ്റംബറിൽ നടന്ന നാലാം സെമസ്റ്റർ എം.എച്ച്.ആർ.എം. (പുതിയ സ്‌കീം – 2019 അഡ്മിഷൻ – റെഗുലർ/ 2018 അഡ്മിഷൻ – സപ്ലിമെന്ററി), (പഴയ സ്‌കീം – 2016, 2017 അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുന:പരിശോധനയ്ക്കും സൂക്ഷ്മപരിശോധനയ്ക്കും യഥാക്രമം 370 രൂപ, 160 രൂപ വീതം ഫീസടച്ച് ജനുവരി നാല് വരെ ഓൺലൈനായി അപേക്ഷിക്കാം.

2021 ഡിസംബറിൽ സ്‌കൂൾ ഓഫ് പ്യുവർ ആന്റ് അപ്ലൈഡ് സയൻസസ് നടത്തിയ രണ്ടാം സെമസ്റ്റർ എം.ഫിൽ – ഫിസിക്‌സ് (സയൻസ് ഫാക്കൽറ്റി, 2019 അഡ്മിഷൻ – സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

2021 ഏപ്രിലിൽ സ്‌കൂൾ ഓഫ് മാനേജ്‌മെന്റ് ആന്റ് ബിസിനസ് സ്റ്റഡീസ് നടത്തിയ ഒന്നാം സെമസ്റ്റർ എം.ബി.എ. (മാനേജ്‌മെന്റ് സയൻസസ് ഫാക്കൽറ്റി, 2020 അഡ്മിഷൻ – സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസദ്ധീകരിച്ചു.

Kannur University Announcements: കണ്ണൂർ സർവകലാശാല

സമ്പർക്ക ക്ലാസിൽ മാറ്റം

വിദൂര വിദ്യാഭ്യാസ വിഭാഗത്തിൽ 23.01.2022 നു (ഞായറാഴ്ച ) നിശ്ചയിച്ചിട്ടുള്ള സമ്പർക്ക ക്ലാസുകൾ ലോക്ക്ഡൗൺ സമാനമായ നിയന്ത്രണങ്ങൾ ഉള്ളതിനാൽ, ഒഴിവാക്കിയിരിക്കുന്നു.

പരീക്ഷാവിജ്ഞാപനം

2020 അഡ്മിഷൻ വിദ്യാർഥികളുടെ ഒന്നാം വർഷ പ്രൈവറ്റ് രജിസ്ട്രേഷൻ അഫ്സൽ ഉൽ ഉലമ (പ്രിലിമിനറി) റെഗുലർ (ഏപ്രിൽ 2021) പരീക്ഷകൾക്ക് 22.01.2022 മുതൽ 27.01.2022 വരെ പിഴയില്ലാതെയും 29.01.2022 വരെ പിഴയോടുകൂടെയും ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷകളുടെ പകർപ്പും ചലാനും 02.02.2022 നകം സർവകലാശാലയിൽ സമർപ്പിക്കണം. വിശദമായ പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ.

മറ്റു വിദ്യാഭ്യാസ അറിയിപ്പുകൾ

എലിമെന്ററി എജ്യുക്കേഷൻ ഡിപ്ലോമ

ആലപ്പുഴ: ഭാരത് ഹിന്ദി പ്രചാര കേന്ദ്രത്തിന്റെ ലാംഗ്വേജ് ടീച്ചർ എജ്യുക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ട് പി.എസ്.സി അംഗീകാരമുള്ള ഹിന്ദി ഡിപ്ലോമ ഇൻ എലിമെന്ററി എജ്യുക്കേഷൻ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.

അന്‍പതു ശതമാനം മാർക്കോടെ ഹിന്ദി രണ്ടാം ഭാഷയായി പഠിച്ച് പ്ലസ് ടു യോഗ്യത നേടിയവർക്ക് അപേക്ഷിക്കാം. ഹിന്ദി ബി.എ, എം.എ യോഗ്യതകളുള്ളവരെയും പരിഗണിക്കും. പ്രായപരിധി 17 നും 35നും ഇടയിൽ.

ഉയർന്ന പ്രായപരിധിയിൽ പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളിൽ പെട്ടവർക്ക് അഞ്ചു വർഷവും മറ്റു പിന്നാക്ക വിഭാഗക്കാർക്ക് മൂന്നു വർഷവും ഇളവ് അനുവദിക്കും. ഇ-ഗ്രാന്റ്സ് മുഖേന പട്ടികജാതി, മറ്റ് അർഹവിഭാഗങ്ങൾക്ക് ഫീസ് സൗജന്യം ലഭിക്കും. അപേക്ഷ നൽകേണ്ട അവസാന തീയതി- ജനുവരി 28. ഫോൺ: 04734 296496, 8547126028.

കെൽട്രോണിൽ ടെലിവിഷൻ ജേണലിസം പഠനം

വാർത്താ ചാനലിൽ നേരിട്ട് പരിശീലനം നൽകികൊണ്ടുള്ള പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ടെലിവിഷൻ ജേണലിസം കോഴ്സിലേക്ക്‌ കേരളസർക്കാർ പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ അപേക്ഷ ക്ഷണിച്ചു. മാധ്യമ സ്ഥാപനങ്ങളിൽ ഇന്‍റേൺഷിപ്പ്, പ്ലേസ്മെന്റ് സഹായം എന്നിവയും നിബന്ധനകൾക്ക് വിധേയമായി ലഭിക്കും. പ്രിന്‍റ് മീഡിയ ജേണലിസം, സോഷ്യൽ മീഡിയ ജേണലിസം, മൊബൈൽ ജേണലിസം, ആങ്കറിങ് എന്നിവയിലും പരിശീലനം ലഭിക്കും. കോഴ്‌സിനുവേണ്ടി ഏതെങ്കിലും ബിരുദം നേടിയവർക്കോ, അവസാന വർഷ ബിരുദ ഫലം കാത്തിരിക്കുന്നവർക്കോ അപേക്ഷിക്കാം. കോഴിക്കോട് കേന്ദ്രത്തിൽ അപേക്ഷകൾ ലഭിക്കുവാനുള്ള അവസാന തിയതി ജനുവരി 31.അപേക്ഷാ ഫോമിനും വിശദവിവരങ്ങൾക്കും ഫോണ്‍ 954495 8182, 813796 9292 വിലാസം : കെൽട്രോൺ നോളേജ് സെന്‍റർ, മൂന്നാം നില, അംബേദ്ക്കർ ബിൽഡിങ്, റെയിൽവേസ്റ്റേഷൻ ലിങ്ക് റോഡ്, കോഴിക്കോട്. 673 002.

Read More: University Announcements 21 January 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 21 january 2022