scorecardresearch
Latest News

University Announcements 21 February 2023: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 21 February 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university news, education, ie malayalam
University News

University Announcements 21 February 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും അറിയാം

Kerala University Announcements: കേരള സര്‍വകലാശാല

പരീക്ഷ മാറ്റി

വിദൂരവിദ്യാഭ്യാസകേന്ദ്രം ഫെബ്രുവരി 22നു നടത്താനിരുന്ന ഒന്നാം സെമസ്റ്റര്‍ എം.എ./എം.എസ്‌സി./എം.കോം. (റെഗുലര്‍ – 2021 അഡ്മിഷന്‍, ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി – 2020 അഡ്മിഷന്, സപ്ലിമെന്ററി – 2018 & 2019 അഡ്മിഷന്‍, മേഴ്‌സി ചാന്‍സ് – 2017 അഡ്മിഷന്‍) പരീക്ഷ മാര്‍ച്ച് 16 ലേക്കു മാറ്റിവച്ചു. പരീക്ഷാ സമയത്തിനും പരീക്ഷാകേന്ദ്രത്തിനും മാറ്റമില്ല.

പരീക്ഷാ ഫലം

2022 ഏപ്രിലില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.കോം. (ഇന്റര്‍നാഷണല്‍ ട്രേഡ്) ന്യൂജനറേഷന്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. സൂക്ഷ്മപരിശോധനയ്ക്കുളള അപേക്ഷ http://www.slcm.keralauniversity.ac.in മുഖേന ഓണ്‍ലൈനായി അപേക്ഷി
ക്കേണ്ട അവസാന തീയതി മാര്‍ച്ച് മൂന്ന്. അപേക്ഷാഫീസ് SLCM online portal മുഖേന മാത്രം അടയ്ക്കണം. മറ്റൊരു മാര്‍ഗ്ഗത്തിലൂടെയും അടയ്ക്കുന്ന തുക സൂക്ഷ്മപരിശോധനയ്ക്ക് പരിഗണിക്കുന്നതല്ല.

പ്രാക്ടിക്കല്‍

2022 സെപ്റ്റംബറില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എ. മ്യൂസിക്/വീണ/വയലിന്‍/മൃദംഗം/ഡാന്‍സ് (കേരളനടനം) പരീക്ഷകളുടെ പ്രാക്ടിക്കല്‍ ഫെബ്രുവരി 27 മുതല്‍ നടത്തും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

MG University Announcements: എം ജി സര്‍വകലാശാല

പരീക്ഷാ അപേക്ഷ

ഒന്നാം സെമസ്റ്റര്‍ എം.ബി.എ (2017,2018 അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2016 അഡ്മിഷന്‍ ആദ്യ മെഴ്സി ചാന്‍സ്, 2015 അഡ്മിഷന്‍ രണ്ടാം മെഴ്സി ചാന്‍സ്) പരീക്ഷകള്‍ക്കു പിഴ കൂടാതെ മാര്‍ച്ച് ആറു വരെ അപേക്ഷിക്കാം. പിഴയോടെ ഏഴിനും സൂപ്പര്‍ ഫൈനോടെ എട്ടിനും അപേക്ഷ സ്വീകരിക്കും. പരീക്ഷാ ഫീസിനോടൊപ്പം പേപ്പറൊന്നിന് 50 രൂപ (പരമാവധി 300 രൂപ) സി.വി. ക്യാമ്പ് ഫീസ് അടയ്ക്കണം. ആദ്യ മെഴ്സി ചാന്‍സ് (2016 അഡ്മിഷന്‍) വിദ്യര്‍ഥികള്‍ 5515 രൂപയും രണ്ടാം മെഴ്സി ചാന്‍സ് (2015 അഡ്മിഷന്‍) വിദ്യര്‍ഥികള്‍ 7720 രൂപയും പരീക്ഷാഫീസിനും സി.വി ക്യാമ്പ് ഫീസിനുമൊപ്പം സ്പെഷല്‍ ഫീസ് ഇനത്തില്‍ അടയ്ക്കണം.

ഒന്നാം സെമസ്റ്റര്‍ ബി.വോക് (പുതിയ സ്‌കീം – 2022 അഡ്മിഷന്‍ റഗുലര്‍, 2020 അഡ്മിഷന്‍ ഇംപ്രൂവ്മെന്റും റീ-അപ്പിയറന്‍സും 2019, 2018 അഡ്മിഷനുകള്‍ റീ-അപ്പിയറന്‍സ്)പരീക്ഷയ്ക്കു പിഴയോടെ ഫെബ്രുവരി 22 വരെ അപേക്ഷ നല്‍കാം. 23നു സൂപ്പര്‍ ഫൈനോടെ അപേക്ഷ സ്വീകരിക്കും.

പ്രാക്ടിക്കല്‍

അഞ്ചാം സെമസ്റ്റര്‍ ബി.എ മദ്ദളം കഥകളി വേഷം (സി.ബി.സി.എസ് – 2020 അഡ്മിഷന്‍ റഗുലര്‍,2017,2018,2019 അഡ്മിഷനുകള്‍ റീ-അപ്പിയറന്‍സ് – ഡിസംബര്‍ 2022) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ ഫെബ്രുവരി 23 മുതല്‍ തൃപ്പൂണിത്തുറ, ആര്‍.എല്‍.വി കോളജ് ഓഫ് മ്യൂസിക് ആന്‍ഡ് ഫൈന്‍ ആര്‍ട്സില്‍ നടത്തും. ടൈം ടേബിള്‍ വെബ്സൈറ്റില്‍.

2022 നവംബറില്‍ വിജ്ഞാപനം പുറപ്പെടുവിച്ച അഞ്ചാം സെമസ്റ്റര്‍ ബി.എ മള്‍ട്ടിമീഡിയ, ബി.എ വിഷ്വല്‍ കമ്യൂണിക്കേഷന്‍, ബി.എ ഓഡിയോഗ്രാഫി ആന്‍ഡ് ഡിജിറ്റല്‍ എഡിറ്റിങ് (സി.ബി.സി.എസ് – 2020 അഡ്മിഷന്‍ റഗുലര്‍, 2017,2018,2019 അഡ്മിഷനുകള്‍ റീ-അപ്പിയറന്‍സ്) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ ഫെബ്രുവരി 27 മുതല്‍ ആരംഭിക്കും. ടൈം ടേബിള്‍ വെബ്സൈറ്റില്‍.

Calicut University Announcements: കാലിക്കറ്റ് സര്‍വകലാശാല

പരീക്ഷ

ഒന്നാം സെമസ്റ്റര്‍ ബി.എ., ബി.എസ് സി. നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ മാര്‍ച്ച് 14-നു തുടങ്ങും.

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ

ഒന്നാം സെമസ്റ്റര്‍ എം.എസ്‌സി. മെഡിക്കല്‍ മൈക്രോബയോളജി സപ്തംബര്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ മാര്‍ച്ച് ഒന്‍പതിനു നടക്കും.

പുനര്‍മൂല്യനിര്‍ണയ ഫലം

മൂന്നാം സെമസ്റ്റര്‍ ബി.എ., ബി.എ. അഫ്സലുല്‍ ഉലമ, ബി.എസ്.ഡബ്ല്യു., ബി.വി.സി., ബി.ടി.എഫ്.പി. നവംബര്‍ 2019, 2021 സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

Kannur University Announcements: കണ്ണൂർ സര്‍വകലാശാല

പ്രായോഗിക പരീക്ഷ

നാലാം സെമസ്റ്റര്‍ ബി.കോം (പ്രൈവറ്റ് രജിസ്‌ട്രേഷന്‍) ഏപ്രില്‍ 2022 പ്രായോഗിക പരീക്ഷകള്‍ 2023 ഫെബ്രുവരി 27, 28 തീയതികളിലായി വിവിധകേന്ദ്രങ്ങളില്‍ നടക്കും. വിശദമായ ടൈം ടേബിള്‍ സര്‍വകലാശാല വെബ്സൈറ്റില്‍ ലഭ്യമാണ്.

ടൈം ടേബിള്‍

മാര്‍ച്ച് 14ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റര്‍ ന്യൂജനറേഷന്‍ ബിരുദ (നവംബര്‍ 2022) പരീക്ഷകളുടെ ടൈംടേബിള്‍ സര്‍വകലാശാല വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 21 february