scorecardresearch
Latest News

University Announcements 21 December 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 21 December 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

University Announcements 21 December 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 21 December 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.

Kerala University Announcements: കേരള സർവകലാശാല

പരീക്ഷാ ഫലം

ഫെബ്രുവരിയില്‍ നടത്തിയ ഒന്നും രണ്ടും സെമസ്റ്റര്‍ എം.എ സോഷ്യോളജി (റെഗുലര്‍ 2020 അഡ്മിഷന്‍, ഇംപ്രൂവ്‌മെന്റ് 2019 അഡ്മിഷന്‍, സപ്ലിമെന്ററി 2017, 2018, 2019 അഡ്മിഷന്‍ വിദൂര വിദ്യാഭ്യാസം) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്‌സൈറ്റില്‍.

ഓഗസ്റ്റില്‍ നടത്തിയ എട്ടാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ.എല്‍.എല്‍.ബി /ബി.കോം.എല്‍.എല്‍.ബി /ബി..ബി..എ.എല്‍.എല്‍.ബി.പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓണ്‍ലൈനായി ഡിസംബര്‍ 30 വരെ അപേക്ഷിക്കാം. വിശദവിവരം വെബ്‌സൈറ്റില്‍.

സെപ്റ്റംബറില്‍ നടത്തിയ എം.എസ്.സി മാത്തമാറ്റിക്‌സ് 2020-2022 ബാച്ച് (സി.എസ്.എസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ഒന്ന് രണ്ട് സെമസ്റ്റര്‍ പി..ജി..ഡി..സി..എ. (വിദൂരവിദ്യാഭ്യാസം -2017 അഡ്മിഷന് മുന്‍പ്), മാര്‍ച്ച് 2022 സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കു ഡിസംബര്‍ 31 വരെ നേരിട്ട് അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പുതുക്കിയ പരീക്ഷാ തീയതി

ഡിസംബര്‍ 23ന് നടത്താന്‍ നിശ്ചയിച്ചിരുന്ന ആറാം സെമസ്റ്റര്‍ ബി.എച്ച്.എം.സി.ടി ഡിഗ്രി പരീക്ഷയും അഞ്ചാം സെമസ്റ്റര്‍ ബി.എ /ബി. എസ്.സി /ബി.കോം/ബി.പി.എ./ബി.ബി.എ./ബി.സി.എ./ബി.എം.എസ്/ബി.എസ്.ഡബ്ല്യൂ./ ബി.വോ.ക്.സി.ബി.സി.എസ്.എസ്
/സി..ആര്‍ സി.ബി.സി.എസ.്എസ്. ഡിഗ്രി പരീക്ഷകള്‍ ജനുവരി ഒന്‍പതിലേക്കു മാറ്റി. പരീക്ഷാ കേന്ദ്രത്തിനോ സമയത്തിനോ മാറ്റമില്ല.

വിദൂരവിദ്യാഭ്യാസ വിഭാഗം ജനുവരി നാലു മുതല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ഒന്നും രണ്ടും സെമസ്റ്റര്‍ ബി.എല്‍.ഐ.എസ്.സി (2021 അഡ്മിഷന്‍ റെഗുലര്‍, 2020 & 2019 അഡ്മിഷന്‍ സപ്ലിമെന്ററി) പരീക്ഷകള്‍ ജനുവരി അഞ്ചു മുതല്‍ പുന:ക്രമീകരിച്ചു. പരീക്ഷാകേന്ദ്രത്തിനോ
സമയത്തിനോ മാറ്റമില്ല. വിശദവിവരം വെബ്‌സൈറ്റില്‍.

ടൈം ടേബിള്‍

ജനുവരി 23ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റര്‍ എം.എഫ്.എ (പെയിന്റിങ് & സ്‌കള്‍പ്ചര്‍ ) പരീക്ഷകളുടെ വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.

ത്രിവത്സര പഞ്ചവത്സര എല്‍.എല്‍.ബി ഡിഗ്രി പരീക്ഷ മേയ് 2020 ( 1998 നുമുമ്പുള്ള), ആറാം സെമസ്റ്റര്‍ (ത്രിവത്സരം) എല്‍.എല്‍.ബി ഡിഗ്രി പരീക്ഷ ഡിസംബര്‍ 2021 മേഴ്‌സി ചാന്‍സ് പരീക്ഷകളുടെ വൈവ പരീക്ഷ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാ ഫീസ്

ഒന്നും രണ്ടും മൂന്നും നാലും വര്‍ഷ ബി.എസ്‌സി. നഴ്‌സിങ് (മേഴ്‌സിചാന്‍സ് – 2006 – 2009 അഡ്മിഷന്‍) പരീക്ഷയ്ക്കു പിഴകൂടാതെ ജനുവരി അഞ്ചു വരെയും 150 രൂപ പിഴയോടെ ഒന്‍പതു വരെയും 400 രൂപ പിഴയോടെ 11 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാ ഫലം

സെപ്റ്റംബറില്‍ നടത്തിയ എം.എ. ആര്‍ക്കിയോളജി 2020-2022 ബാച്ച് (സി.എസ്.എസ്) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.

MG University Announcements: എംജി സർവകലാശാല

പരീക്ഷാ ഫലം

ആറാം സെമസ്റ്റര്‍ ത്രിവത്സര യൂണിറ്ററി എല്‍.എല്‍.ബി (2019 അഡ്മിഷന്‍ റഗുലര്‍, 2018 അഡ്മിഷന്‍ സപ്ലിമെന്ററി), ത്രിവത്സര എല്‍.എല്‍.ബി. (2016, 2017 അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2015 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്, 2014 അഡ്മിഷന്‍ രണ്ടാം മെഴ്‌സി ചാന്‍സ്, 2013 അഡ്മിഷന്‍ മൂന്നാം മെഴ്‌സി ചാന്‍സ് – സെപ്റ്റംബര്‍ 2022) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് സഹിതം ജനുവരി നാലു വരെ പരീക്ഷാ കണ്‍ട്രോളറുടെ കാര്യാലയത്തില്‍ അപേക്ഷ നല്‍കാം.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

പരീക്ഷാ അപേക്ഷ

നാലാം സെമസ്റ്റര്‍ ബി.ടെക്., പാര്‍ട് ടൈം ബി.ടെക്. ഏപ്രില്‍ 2022 സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്കു പിഴ കൂടാതെ ജനുവരി നാലു വരെയും 170 രൂപ പിഴയോടെ ആറു വരെയും അപേക്ഷിക്കാം.

സര്‍വകലാശാലാ എന്‍ജിനീയറിങ് കോളജിലെ നാലാം സെമസ്റ്റര്‍ ബി.ടെക്. ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്കു പിഴ കൂടാതെ ജനുവരി ആറു വരെയും 170 രൂപ പിഴയോടെ ഒന്‍പതു വരെയും അപേക്ഷിക്കാം.

എസ്.ഡി.ഇ. മൂന്നാം സെമസ്റ്റര്‍ യു.ജി. നവംബര്‍ 2022 സപ്ലിമെന്ററി ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 24 വരെയും 170 രൂപ പിഴയോടെ 26 വരെയും അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റര്‍ എം.സി.എ. നവംബര്‍ 2022 റഗുലര്‍ പരീക്ഷയ്ക്കു പിഴ കൂടാതെ ജനുവരി 10 വരെയും 170 രൂപ പിഴയോടെ 12 വരെയും അപേക്ഷിക്കാം.

പരീക്ഷ

നാലാം സെമസ്റ്റര്‍ ബാച്ചിലര്‍ ഒഫ് ഇന്റീരിയര്‍ ഡിസൈന്‍ ഏപ്രില്‍ 2018 സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ ജനുവരി 18-ന് തുടങ്ങും.

നാലാം സെമസ്റ്റര്‍ എല്‍.എല്‍.ബി. യൂണിറ്ററി ഡിഗ്രി ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളും നവംബര്‍ 2022 സപ്ലിമെന്ററി പരീക്ഷകളും ജനുവരി ഒന്‍പതിനു തുടങ്ങും.

പരീക്ഷാ ഫലം

നാലാം സെമസ്റ്റര്‍ എം.എസ് സി. മൈക്രോബയോളജി ഏപ്രില്‍ 2022 റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

രണ്ടാം സെമസ്റ്റര്‍ എം.എഡ്. ജൂലൈ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 31 വരെ അപേക്ഷിക്കാം.

ഡിസര്‍ട്ടേഷന്‍ ഇവാല്വേഷന്‍

എസ്.ഡി.ഇ. ഒന്നാം വര്‍ഷ എം.എ. മലയാളം മൈയ് 2021 സപ്ലിമെന്ററി പരീക്ഷയുടെ ഡിസര്‍ട്ടേഷന്‍ ഇവാല്വേഷന്‍ ജനുവരി നാലിനു കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളജില്‍ നടക്കും. വിശദമായ സമയക്രമം വെബ്സൈറ്റില്‍.

മാര്‍ക്ക് ലിസ്റ്റ്

അദീബി ഫാസില്‍ ഫൈനല്‍ ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റുകള്‍ 22 മുതല്‍ പരീക്ഷാ കേന്ദ്രങ്ങളില്‍നിന്ന് കൈപ്പറ്റാം. പുനര്‍മൂല്യനിര്‍ണയത്തിനു ജനുവരി 11 വരെ അപേക്ഷിക്കാം.

പൊസിഷന്‍ ലിസ്റ്റ്

ബി.എച്ച്.എ., ബി.ടി.എച്ച്.എം., ബി.കോം. ഓണേഴ്സ്, ബി.കോം. പ്രൊഫഷണല്‍ ഏപ്രില്‍ 2021 പരീക്ഷയുടെ പൊസിഷന്‍ ലിസ്റ്റ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ നിശ്ചിത ഫീസടച്ച ചലാന്‍ രശീതി സഹിതം ബി.കോം. വിഭാഗത്തില്‍ അപേക്ഷിക്കണം. തപാലില്‍ ലഭിക്കേണ്ടവര്‍ തപാല്‍ ചാര്‍ജ് സഹിതമാണ് അപേക്ഷിക്കേണ്ടത്.

പുനര്‍മൂല്യനിര്‍ണയ ഫലം

രണ്ടാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ. ഏപ്രില്‍ 2020, 2021 സപ്ലിമെന്ററി ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

Kannur University Announcements: കണ്ണൂർ സർവകലാശാല

ഹാള്‍ ടിക്കറ്റ്

ഡിസംബര്‍ 26 ന് ആരംഭിക്കുന്ന വിദൂര വിദ്യാഭ്യാസ വിഭാഗം ഒന്നാം വര്‍ഷ ബിരുദ (സപ്ലിമെന്ററി -2011 മുതല്‍ 2019 വരെ അഡ്മിഷന്‍), ഏപ്രില്‍ 2022 പരീക്ഷകളുടെ ഹാള്‍ടിക്കറ്റ് സര്‍വകലാശാല വെബ്സൈറ്റില്‍ ലഭ്യമാണ്. ഹാള്‍ ടിക്കറ്റ് പ്രിന്റെടുത്ത ശേഷം ഫൊട്ടോ പതിച്ച് അറ്റസ്റ്റ് ചെയ്ത്, ഹാള്‍ ടിക്കറ്റില്‍ പറഞ്ഞ പരീക്ഷാ കേന്ദ്രങ്ങളില്‍ ഹാജരാകണം. ഫൊട്ടോ സ്വയം സാക്ഷ്യപ്പെടുത്തുന്ന വിദ്യാര്‍ത്ഥികള്‍ ഫൊട്ടോ പതിച്ച ഏതെങ്കിലും സര്‍ക്കാര്‍ അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡിന്റെ അസ്സല്‍ കൊണ്ടുവരണം.

പി ജി അസൈന്‍മെന്റ്

പ്രൈവറ്റ് രജിസ്‌ട്രേഷന്‍ രണ്ടാം സെമസ്റ്റര്‍ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളുടെ അസൈന്‍മെന്റ് ജനുവരി 10നു വൈകീട്ടു നാലു വരെ വിദൂര വിദ്യാഭ്യാസ വിഭാഗം ഡയറക്ടര്‍ക്കു സമര്‍പ്പിക്കാം. വിശദവിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍ ലഭ്യമാണ്.

മൂല്യനിര്‍ണയ ക്യാമ്പില്‍ ഹാജരാകണം

മൂന്നാം സെമസ്റ്റര്‍ ബിരുദ പരീക്ഷകള്‍ അവസാനിച്ച സാഹചര്യത്തില്‍, അഞ്ചാം സെമസ്റ്റര്‍ ബിരുദ കോഴ്‌സുകളുടെ മൂല്യനിര്‍ണയ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട അധ്യാപകര്‍ നിര്‍ബന്ധമായും അതതു മൂല്യനിര്‍ണയ ക്യാമ്പുകളില്‍ ഹാജരാകെണം. 23 വരെ നിര്‍ബന്ധമായും മൂല്യനിര്‍ണയഡ്യൂട്ടി നിര്‍വഹിക്കേണ്ടതാണെന്നും പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു.

സംസ്‌കൃത സര്‍വകലാശാല

പരീക്ഷ

ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയുടെ നാലാം സെമസ്റ്റര്‍ എം. എ. (മ്യൂസിയോളജി) പരീക്ഷകളുടെ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു. പരീക്ഷകള്‍ ജനുവരി നാലിന് ആരംഭിച്ച് 11ന് അവസാനിക്കും.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 21 december 2022