University Announcements 21 December 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ
Kerala University Announcements: കേരള സര്‍വകലാശാല
ഒന്നാം വര്‍ഷ ബി.എഡ് പ്രവേശനം – 2021ഡിസംബര്‍ 22 ന് കൊല്ലം എസ്.എന്‍ കോളേജില്‍ സ്‌പോട്ട് അഡ്മിഷന്‍
കേരള സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിരിക്കുന്ന എയ്ഡഡ്/ സ്വാശ്രയ/ കെ.യു.സി.ടി.ഇ കോളേജുകളില്‍ ഒന്നാം വര്‍ഷ ബി.എഡ് കോഴ്‌സിലേക്ക് ഒഴിവുള്ള സീറ്റുകളിലേക്ക് 22.12.2021-ല്‍ കൊല്ലം എസ്.എന്‍ കോളേജില്‍ വച്ച് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. നിലവില്‍ ഏതെങ്കിലും കോളേജില്‍ അഡ്മിഷന്‍ ലഭിച്ച വിദ്യാര്‍ത്ഥികളെ ടി അഡ്മിഷനു പരിഗണിക്കുന്നതല്ല.
താല്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ ഓപ്ഷന്‍ സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ടും, അഡ്മിഷനു ആവശ്യമായ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റും (including TC, Consolidated Marklist, eligibility certificate, EWS certificate if applicable, വാര്‍ഷിക ഫീസ്) സഹിതം മേല്‍ പറഞ്ഞ സെന്ററില്‍ രാവിലെ 10 മണിക്ക് മുമ്പായി റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. ടി സമയം കഴിഞ്ഞു വരുന്നവരെയും മതിയായ രേഖകള്‍ ഇല്ലാതെ വരുന്നവരെയും അഡ്മിഷനു പരിഗണിക്കുന്നതല്ല.
അഡ്മിഷന്‍ ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ യൂണിവേഴ്‌സിറ്റി അഡ്മിഷന്‍ ഫീസിനത്തില്‍ (SC/ST – 230 രൂപ മറ്റു വിഭാഗകാര്‍ക്ക് 1130 രൂപ ) അടയ്‌ക്കേണ്ടതാണ്. കൂടാതെ അഡ്മിഷന്‍ ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ ട്യൂഷന്‍ ഫീസ് (ഫീസിന്റെ വിവരങ്ങള്‍ക്ക് കോളേജുമായി ബന്ധപ്പെടുക) കൈയില്‍ കരുത്തേണ്ടതാണ്. മറ്റു സര്‍വകലാശാലയില്‍ ബിരുദം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ എലിജിബിലിറ്റി സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും ഹാജരാക്കേണ്ടതാണ്. ഒഴിവുള്ള സീറ്റുകളുടെ വിവരം സര്‍വകലാശാല വെബ്‌സൈറ്റില്‍ (http:// admissions.keralauniversity.ac.in) പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഒന്നാം വര്‍ഷ ബിരുദ പ്രവേശനം – 2021ഡിസംബര്‍ 22 ന് സ്വാശ്രയ/ യു.ഐ.റ്റി./ ഐ.എച്ച്.ആര്‍.ഡി. കോളേജുകളില്‍ കോളേജ് തലത്തില്‍ സ്‌പോട്ട് അലോട്ട്‌മെന്റ്
കേരള സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള സ്വാശ്രയ/ യു.ഐ.റ്റി./ ഐ.എച്ച്.ആര്‍.ഡി. കോളേജുകളില്‍ ഒന്നാം വര്‍ഷ ബിരുദ കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിലേയ്ക്ക് കോളേജ് തലത്തില്‍ സ്‌പോട്ട് അലോട്ട്‌മെന്റ് ഡിസംബര്‍ 22 ന് അതാത് കോളേജുകളില്‍ നടത്തുന്നു.
വിദ്യാര്‍ത്ഥികള്‍ ഓപ്ഷന്‍ സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റൗട്ട് സഹിതം താല്പര്യമുള്ള കോളേജുകളില്‍ രാവിലെ 10 മണിക്ക് മുന്‍പാ?? ഹാജരാകേണ്ടതാണ്. ടി സമയം കഴിഞ്ഞു വരുന്നവരെ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല.
നിലവില്‍ കോളേജുകളില്‍ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ സ്‌പോട്ട് അലോട്ട്‌മെന്റില്‍ പ്രവേശനം ഉറപ്പായാല്‍ മാത്രമേ ടി.സി.വാങ്ങുവാന്‍ പാടുള്ളൂ. സ്‌പോട്ട് അലോട്ട്‌മെന്റില്‍ പങ്കെടുക്കാന്‍ വരുന്ന വിദ്യാര്‍ത്ഥികളുടെ കൈവശം യോഗ്യതയും ജാതിയും (ചീിരൃലമാ്യ ഘമ്യലൃ, ടഇടഠ, ഋണട) തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ ?കര്‍പ്പുകള്‍ ഉണ്ടായിരിക്കണം. കോളേജും കോഴ്‌സും അലോട്ട് ചെയ്തു കഴിഞ്ഞാല്‍ യാതൊരു കാരണവശാലും മാറ്റം അനുവദിക്കുകയില്ല. ഇത് വരെ അഡ്മിഷന്‍ ലഭിക്കാത്ത വിദ്യാര്‍ഥികള്‍ക്ക് സ്‌പോട്ട് അലോട്ട്‌മെന്റില്‍ അഡ്മിഷന്‍ ലഭിക്കുകയാണെങ്കില്‍ യൂണിവേഴ്‌സിറ്റി അഡ്മിഷന്‍ ഫീസിനത്തില്‍ (എസ്.ടി/എസ്.സി വിഭാഗങ്ങള്‍ക്ക് 930 രൂപ, ജനറല്‍/ മറ്റ് സംവരണ വിഭാഗങ്ങള്‍ക്ക് 1850 രൂപ) അടയ്ക്കേണ്ടതാണ്. ഇതിനായി പ്രത്യേക സമയം അനുവദിക്കുന്നതല്ല. മുമ്പ് യൂണിവേഴ്‌സിറ്റി അഡ്മിഷന്‍ ഫീസ് അടച്ചവര്‍ പേയ്മെന്റ് രസീതിന്റെ കോപ്പി കൈയില്‍ കരുതണം. ഒഴിവുള്ള സീറ്റുകളുടെ വിവരം സര്‍വകലാശാല വെബ്‌സൈറ്റില്‍ (http:// admissions.keralauniversity.ac.in) പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഒന്നാം വര്‍ഷ ബിരുദ പ്രവേശനം – 2021ഡിസംബര്‍ 23 ന് ഗവണ്മെന്റ് /എയ്ഡഡ് /സ്വാശ്രയ/ യു.ഐ.റ്റി./ ഐ.എച്ച്.ആര്‍.ഡി. കോളേജുകളില്‍ കോളേജ് തലത്തില്‍ സ്‌പോര്‍ട്‌സ് ക്വാട്ട അലോട്ട്‌മെന്റ്
കേരള സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവണ്മെന്റ് /എയ്ഡഡ് /സ്വാശ്രയ/ യു.ഐ.റ്റി./ ഐ.എച്ച്.ആര്‍.ഡി. കോളേജുകളില്‍ ഒന്നാം വര്‍ഷ ബിരുദ കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിലേയ്ക്ക് കോളേജ് തലത്തില്‍ സ്‌പോര്‍ട്‌സ് ക്വാട്ട അലോട്ട്‌മെന്റ് ഡിസംബര്‍ 23 ന് അതാത് കോളേജുകളില്‍ നടത്തുന്നു. വിദ്യാര്‍ത്ഥികള്‍ ഓപ്ഷന്‍ സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റൗട്ട് സഹിതം താല്പര്യമുള്ള കോളേജുകളില്‍ രാവിലെ 10 മണിക്ക് മുന്‍പാ?? ഹാജരാകേണ്ടതാണ്. ടി സമയം കഴിഞ്ഞു വരുന്നവരെ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല.
നിലവില്‍ കോളേജുകളില്‍ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ സ്‌പോട്ട് അലോട്ട്‌മെന്റില്‍ പ്രവേശനം ഉറപ്പായാല്‍ മാത്രമേ ടി.സി.വാങ്ങുവാന്‍ പാടുള്ളൂ. സ്‌പോട്ട് അലോട്ട്‌മെന്റില്‍ പങ്കെടുക്കാന്‍ വരുന്ന വിദ്യാര്‍ത്ഥികളുടെ കൈവശം സ്‌പോര്‍ട്‌സ് യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ രേഖകള്‍ ഉണ്ടായിരിക്കണം. കോളേജും കോഴ്‌സും അലോട്ട് ചെയ്തു കഴിഞ്ഞാല്‍ യാതൊരു കാരണവശാലും മാറ്റം അനുവദിക്കുകയില്ല. ഇത് വരെ അഡ്മിഷന്‍ ലഭിക്കാത്ത വിദ്യാര്‍ഥികള്‍ക്ക് സ്‌പോട്ട് അലോട്ട്‌മെന്റില്‍ അഡ്മിഷന്‍ ലഭിക്കുകയാണെങ്കില്‍ യൂണിവേഴ്‌സിറ്റി അഡ്മിഷന്‍ ഫീസിനത്തില്‍ (എസ്.ടി/എസ്.സി വിഭാഗങ്ങള്‍ക്ക് 930 രൂപ, ജനറല്‍/ മറ്റ് സംവരണ വിഭാഗങ്ങള്‍ക്ക് 1850 രൂപ) അടയ്ക്കേണ്ടതാണ്. ഇതിനായി പ്രത്യേക സമയം അനുവദിക്കുന്നതല്ല. മുമ്പ് യൂണിവേഴ്‌സിറ്റി അഡ്മിഷന്‍ ഫീസ് അടച്ചവര്‍ പേയ്മെന്റ് രസീതിന്റെ കോപ്പി കൈയില്‍ കരുതണം. ഒഴിവുള്ള സീറ്റുകളുടെ വിവരം സര്‍വകലാശാല വെബ്‌സൈറ്റില്‍ (http:// admissions.keralauniversity.ac.in) പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പരീക്ഷ ഫലം
2021 ജനുവരിയില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.എ പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍, എം.കോം (മേഴ്സി ചാന്‍സ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്‌സൈറ്റില്‍.
MG University Announcements: എംജി സർവകലാശാല
പരീക്ഷാ തീയതി
മഹാത്മാഗാന്ധി സർവ്വകലാശാല സ്‌കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ട് നടത്തുന്ന ഏഴാം സെമസ്റ്റർ പഞ്ചവത്സര ബി.ബി.എ. – എൽ.എൽ.ബി. (ഓണേഴ്‌സ്) – 2017 അഡ്മിഷൻ – റെഗുലർ/ 2016 അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷകൾ 2022 ജനുവരി നാലിന് ആരംഭിക്കും. പിഴയില്ലാതെ ഡിസംബർ 22 വരെയും 525 രൂപ പിഴയോടു കൂടി ഡിസംബർ 23 നും 1050 രൂപ സൂപ്പർ ഫൈനോടു കൂടി ഡിസംബർ 24 നും അപേക്ഷിക്കാം. റെഗുലർ വിദ്യാർത്ഥികൾ 210 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 35 രൂപ വീതവും (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷാഫീസിന് പുറമേ അടയ്ക്കണം.
കരാർ നിയമനം
മഹാത്മാഗാന്ധി സർവ്വകലാശാലയിൽ കമ്പ്യൂട്ടർ ലാബ്-ഇൻ-ചാർജ് തസ്തികയിലെ രണ്ട് ഒഴിവുകളിലേയ്ക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യത, അപേക്ഷിക്കേണ്ട രീതി മുതലായ വിവരങ്ങൾ സർവ്വകലാശാലാ വെബ്‌സൈറ്റിൽ (www.mgu.ac.in) ലഭ്യമാണ്.
പരീക്ഷാഫലം
2021 ജൂലൈയിൽ നടന്ന നാലാം സെമസ്റ്റർ എം.എ. സംസ്‌കൃതം (സ്‌പെഷ്യൽ സാഹിത്യ) പി.ജി.സി.എസ്.എസ്. റെഗുലർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും യഥാക്രമം 370 രൂപ, 160 രൂപ ഫീസടച്ച് ജനുവരി നാല് വരെ ഓൺലൈനായി അപേക്ഷിക്കാം.
2021 ജൂലൈയിൽ നടന്ന നാലാം സെമസ്റ്റർ എം.എസ്.സി. സ്റ്റാറ്റിസ്റ്റിക്‌സ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജനുവരി ഒന്ന് വരെ ഓൺലൈനായി അപേക്ഷിക്കാം. പുനർ മൂല്യനിർണ്ണയത്തിന് 370 രൂപയും, സൂക്ഷ്മ പരിശോധനയ്ക്ക് 160 രൂപയും ഫീസടക്കണം.
2021 ജൂലൈയിൽ നടന്ന നാലാം സെമസ്റ്റർ എം.എസ്.സി. ബയോകെമിസ്ട്രി (സി.എസ്.എസ് – റെഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും യഥാക്രമം 370 രൂപ, 160 രൂപ ഫസടച്ച് ജനുവരി അഞ്ച് വരെ ഓൺലൈനായി അപേക്ഷിക്കാം.
Calicut University Announcements: കാലിക്കറ്റ് സർവകലാശാല
കോവിഡ് സ്‌പെഷ്യല്‍ പരീക്ഷാ ലിസ്റ്റ്
രണ്ടാം സെമസ്റ്റര്‍ ബിരുദാനന്തര ബിരുദ കോഴ്‌സുകളുടെ ഏപ്രില്‍ 2020 റഗുലര്‍ പരീക്ഷയുടെ കോവിഡ്-19 സ്‌പെഷ്യല്‍ പരീക്ഷക്ക് യോഗ്യരായവരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പരീക്ഷ ജനുവരി 5-ന് തുടങ്ങും. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.
കോവിഡ് സ്‌പെഷ്യല്‍ പരീക്ഷ
സര്‍വകലാശാലാ പഠന വിഭാഗത്തിലെ രണ്ടാം സെമസ്റ്റര്‍ എം.എ. ഫിലോസഫി ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ കോവിഡ്-19 സ്‌പെഷ്യല്‍ പരീക്ഷ ജനുവരി 5-ന് തുടങ്ങും.
പരീക്ഷാ അപേക്ഷ
അഫിലിയേറ്റഡ് കോളേജുകളിലെ അഞ്ചാം സെമസ്റ്റര്‍ യു.ജി. നവംബര്‍ 2021 പരീക്ഷകള്‍ക്ക് പിഴ കൂടാതെ 22 വരെയും 170 രൂപ പിഴയോടെ 24 വരെയും ഫീസടച്ച് 27 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
പരീക്ഷ
മറ്റു സംസ്ഥാനങ്ങളിലും വിദേശത്തുമുള്ള സെന്ററുകളിലെ എസ്.ഡി.ഇ. രണ്ടാം സെമസ്റ്റര്‍ എം.ബി.എ. ജൂലൈ 2017 സപ്ലിമെന്ററി പരീക്ഷകള്‍ 21-നും ജനുവരി 2018 സപ്ലിമെന്ററി പരീക്ഷകള്‍ 22-നും തുടങ്ങും. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.
പരീക്ഷാ ഫലം
സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജിലെ എട്ടാം സെമസ്റ്റര്‍ ബി.ടെക്. ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, പ്രിന്റിംഗ് ടെക്‌നോളജി ഏപ്രില്‍ 2021 റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ജനുവരി 11 വരെ അപേക്ഷിക്കാം.
Kannur University Announcements: കണ്ണൂർ സർവകലാശാല
മൂന്നാം സെമസ്റ്റർ പരീക്ഷകൾ
12.01.2022 മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റർ പി. ജി. (നവംബർ 2021) പരീക്ഷകൾ ഫെബ്രുവരി ആദ്യവാരം ആരംഭിക്കും. വിശദമായ ടൈംടൈബിൾ പിന്നീട് പ്രസിദ്ധീകരിക്കും.
മാറ്റിവെച്ച പരീക്ഷ ജനുവരി മൂന്നിന്
16.12.2021 ന് നടത്താൻ നിശ്ചയിച്ച് പിന്നീട് മാറ്റിവെച്ച രണ്ടാം സെമസ്റ്റർ ബിരുദ കോമൺ കോഴ്സ് (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് – ഏപ്രിൽ 2021) പരീക്ഷകൾ 03.01.2022 (തിങ്കൾ) ന് നടക്കും.
പരീക്ഷാഫലം
സർവകലാശാല പഠനവകുപ്പിലെ ഒന്നാം സെമസ്റ്റർ എം. എസ്. സി. സ്റ്റാറ്റിസ്റ്റിക്സ്, നവംബർ 2020 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധനക്കും പകർപ്പിനും സൂക്ഷമപരിശോധനക്കും 04.01.2022 വരെ അപേക്ഷിക്കാം.
പരീക്ഷാ സമയമാറ്റം
22.12.2021 ബുധനാഴ്ച രാവിലെ 9.30 മുതൽ 12.30 വരെ നടത്താൻ നിശ്ചയിച്ചിരുന്ന ഒന്നാം സെമസ്റ്റർ എം.എ, എം.എസ് സി, എം.ടി.ടി.എം.(നവംബർ 2020), ഐ. എം. എസ് സി (ജൂലൈ 2021) പരീക്ഷകളുടെ സമയം ഉച്ചയക്ക് 1.30 മുതൽ 4.30 വരെയായി മാറ്റി നിശ്ചയിച്ചിരിക്കുന്നു. മറ്റ് ദിവസങ്ങളിലെ പരീക്ഷകൾ മുൻ നിശ്ചയിച്ച പ്രകാരം രാവിലെ തന്നെ നടക്കും
സ്പോട്ട് അഡ്മിഷൻ
കണ്ണൂര്‍ സര്‍വകലാശാല മാങ്ങാട്ടുപറമ്പ് കാമ്പസിലെ സ്‌കൂള്‍ ഓഫ് ബിഹേവിയര്‍ സയന്‍സസ് പഠനവകുപ്പില്‍ എം. എസ്.സി.ക്ലിനിക്കല്‍ ആൻഡ് കൗണ്‍സിലിംഗ് സൈക്കോളജി കോഴ്‌സില്‍ 2021 അഡ്മിഷന് പട്ടികജാതി/ പട്ടിക വര്‍ഗ വിഭാഗത്തിനായി സംവരണം ചെയ്തിരിക്കുന്ന സീറ്റില്‍ ഒരൊഴിവ് ഉണ്ട്.
താത്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 23 -ാം തീയതി 11 മണിക്ക് പഠന വകുപ്പില്‍ നേരിട്ട് ഹാജരാകേണ്ടതാണ് കൂടുതല്‍ വിവരങ്ങള്‍ക്ക് 0497-2782441 എന്ന നമ്പറില്‍ ബന്ധപ്പെടുക.