scorecardresearch

Latest News

University Announcements 21 April 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 21 April 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university news, education, ie malayalam

University Announcements 21 April 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സര്‍വകലാശാല

എം.ബി.എ. (ഫുള്‍ടൈം) അഡ്മിഷന്‍ – അപേക്ഷ ക്ഷണിച്ചു

കേരളസര്‍വകലാശാലയുടെ വിവിധ മാനേജ്‌മെന്റ് പഠനകേന്ദ്രങ്ങളില്‍ എം.ബി.എ. (ഫുള്‍ടൈം) കോഴ്‌സിലേക്കുളള 2022-24 വര്‍ഷത്തെ പ്രവേശനത്തിനുളള ഓണ്‍ലൈന്‍ അപേക്ഷകള്‍ ക്ഷണിക്കുന്നു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2022 മെയ് 20 രാത്രി 10 മണി. വിശദവിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് (www. admissions. keralauniversity.ac.in) സന്ദര്‍ശിക്കുക.

പരീക്ഷാഫലം

കേരളസര്‍വകലാശാല 2022 ഫെബ്രുവരിയില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.എ./എം.എസ്‌സി./എം.കോം./എം.എസ്.ഡബ്ല്യു., ആഗസ്റ്റ് 2021 സ്‌പെഷ്യല്‍ പരീക്ഷയുടെ എം.എ. ഹിന്ദി, സംസ്‌കൃതം, ഫിലോസഫി, മലയാളം, എം.എസ്‌സി. ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, സുവോളജി, കമ്പ്യൂട്ടര്‍ സയന്‍സ്, എം.കോം. എന്നീ കോഴ്‌സുകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ഏപ്രില്‍ 30 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പുതുക്കിയ പരീക്ഷാത്തീയതി

കേരളസര്‍വകലാശാല 2022 ഏപ്രില്‍ 25, 27 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന മൂന്നാം സെമസ്റ്റര്‍ എം.ബി.എ. റെഗുലര്‍ 2020 സ്‌കീം – ഫുള്‍ടൈം ((യു.ഐ.എം. ഉള്‍പ്പെടെ)/ട്രാവല്‍ ആന്റ് ടൂറിസം) പരീക്ഷകള്‍ യഥാക്രമം മെയ് 4, 6 തീയതികളിലേക്ക് മാറ്റിയിരിക്കുന്നു. പരീക്ഷാകേന്ദ്രത്തിനോ സമയക്രമത്തിനോ മാറ്റമില്ല.

പ്രാക്ടിക്കല്‍

കേരളസര്‍വകലാശാലയുടെ മൂന്നാം സെമസ്റ്റര്‍ ബി.ടെക്., ഒക്‌ടോബര്‍ 2021 (2013 സ്‌കീം), ബി.ടെക്., മെയ് 2021 (2008 സ്‌കീം) എന്നീ പരീക്ഷകളുടെ കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനീയറിംഗ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എന്നീ ബ്രാഞ്ചുകളുടെ ഇലക്‌ട്രോണിക് സര്‍ക്യൂട്ട്‌സ് ലാബ്, പ്രോഗ്രാമിംഗ് ലാബ് എന്നീ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 2022 ഏപ്രില്‍ 27, 28 തീയതികളില്‍ കാര്യവട്ടം യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ വച്ച് നടക്കുന്നതാണ് . വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

മേഴ്‌സിചാന്‍സിന് അപേക്ഷിക്കാം

കേരളസര്‍വകലാശാലയുടെ മൂന്നാം സെമസ്റ്റര്‍ സി.ബി.സി.എസ്. ബി.എ., ബി.എസ്‌സി., ബി.കോം. (മേഴ്‌സിചാന്‍സ് – 2015, 2016 അഡ്മിഷന്‍സ്) പരീക്ഷക്ക് പിഴകൂടാതെ ഏപ്രില്‍ 27 വരെയും 150 രൂപ പിഴയോടെ ഏപ്രില്‍ 29 വരെയും 400 രൂപ പിഴയോടെ ഏപ്രില്‍ 30 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാഫീസ്

കേരളസര്‍വകലാശാല 2022 മെയ് 3 മുതല്‍ നടത്തുന്ന രണ്ടാം സെമസ്റ്റര്‍ ബി.വോക്. ഫുഡ് പ്രോസസിംഗ് (359), ബി.വോക്. ഫുഡ് പ്രോസസിംഗ് ആന്റ് മാനേജ്‌മെന്റ് (356) (റെഗുലര്‍ – 2020 അഡ്മിഷന്‍) പരീക്ഷകളുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. പിഴകൂടാതെ ഏപ്രില്‍ 25 വരെയും 150 രൂപ പിഴയോടെ ഏപ്രില്‍ 27 വരെയും 400 രൂപ പിഴയോടെ ഏപ്രില്‍ 28 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ജര്‍മ്മന്‍ A1(Deutsch A1), ജര്‍മ്മന്‍ A2(Deutsch A2) – അപേക്ഷാത്തീയതി നീട്ടി

കേരളസര്‍വകലാശാല ജര്‍മ്മന്‍ പഠനവിഭാഗം നടത്തുന്ന ജര്‍മ്മന്‍ A1(Deutsch A1) കോഴ്‌സിനും ജര്‍മ്മന്‍ A2(Deutsch A2) എന്നീ ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ജര്‍മ്മന്‍ A1(Deutsch A1) കോഴ്‌സ്: യോഗ്യത: പ്ലസ്ടു/തത്തുല്യ യോഗ്യത, കോഴ്‌സ്ഫീസ്: 8000/-, കാലയളവ്: 80 മണിക്കൂര്‍ (2 മുതല്‍ 3 മാസം), സമയം: വൈകിട്ട് 5:30 മുതല്‍ 7:00 വരെ (തിങ്കള്‍ മുതല്‍ വ്യാഴം വരെ), ആകെ സീറ്റ്: 30

ജര്‍മ്മന്‍ A2(Deutsch A2) കോഴ്‌സ്: യോഗ്യത: പ്ലസ്ടു/തത്തുല്യ യോഗ്യത & ജര്‍മ്മന്‍ Level/X തത്തുല്യ യോഗ്യത, കോഴ്‌സ്ഫീസ്: 9000/-, കാലയളവ്: 80 മണിക്കൂര്‍ (2 മുതല്‍ 3 മാസം), സമയം: രാവിലെ 7:30 മുതല്‍ 9:00 വരെ (ചൊവ്വ മുതല്‍ വെളളി വരെ), ആകെ സീറ്റ്: 30

അപേക്ഷാഫീസ് 105 രൂപയും രജിസ്‌ട്രേഷന്‍ ഫീസ് 105 രൂപയുമാണ്. (സര്‍വകലാശാല ക്യാഷ് കൗണ്ടറിലോ ഓണ്‍ലൈനായോ ഫീസ് അടയ്ക്കാവുന്നതാണ്). അപേക്ഷാഫോം സര്‍വകലാശാല ജര്‍മ്മന്‍ പഠനവിഭാഗത്തില്‍ നിന്നോ ഓണ്‍ലൈനായോ (https: //www. keralauniversity.ac.in/ dept/dept-home) ലഭ്യമാകുന്നതാണ്. അപേക്ഷകള്‍ 2022 ഏപ്രില്‍ 30 ന് വൈകിട്ട് 4:30 വരെ പാളയം സെനറ്റ്ഹൗസ് ക്യാമ്പസിലെ ജര്‍മ്മന്‍ പഠനവിഭാഗത്തില്‍ സ്വീകരിക്കുന്നതാണ്.

MG University Announcements: എംജി സർവകലാശാല

പരീക്ഷ മെയ് 9 മുതൽ

ആറാം സെമസ്റ്റർ ബി.വോക് (2019 അഡ്മിഷൻ – റെഗുലർ) പരീക്ഷകൾ മെയ് ഒൻപതിന് ആരംഭിക്കും. പിഴയില്ലാതെ ഏപ്രിൽ 26 വരെയും 525 രൂപ പിഴയോടു കൂടി ഏപ്രിൽ 27 നും 1050 രൂപ സൂപ്പർഫൈനോടു കൂടി ഏപ്രിൽ 28 നും അപേക്ഷിക്കാം. വിശദ വിവരo സർവ്വകലാശാല വെബ് സൈറ്റിൽ.

അദാലത്ത് സ്‌പെഷ്യൽ മേഴ്‌സി ചാൻസ് പരീക്ഷ

ത്രിവത്സര/ പഞ്ചവത്സര – എൽ.എൽ.ബി. (1998-1999 സ്‌കീം) അദാലത്ത് സ്‌പെഷ്യൽ – മേഴ്‌സി ചാൻസ് പരീക്ഷ മെയ് 19 ന് ആരംഭിക്കും.

പഞ്ചവത്സര / ത്രിവത്സര എൽ.എൽ.ബി. (1993 വരെയുള്ള അഡ്മിഷൻ / 1993-1997 അഡ്മിഷൻ – ആന്വൽ സ്‌കീം) അദാലത്ത് സ്‌പെഷ്യൽ മേഴ്‌സി ചാൻസ് പരീക്ഷകൾ മെയ് 19 ന് ആരംഭിക്കും.

പഞ്ചവത്സര എൽ.എൽ.ബി. (1996 സ്‌കീം) അദാലത്ത് – സ്‌പെഷ്യൽ മേഴ്‌സി ചാൻസ് പരീക്ഷകൾ ജൂൺ 14 ന് ആരംഭിക്കും.

പരീക്ഷാ ഫലം

2021 ഒക്ടോബറിൽ സ്‌കൂൾ ഓഫ് സോഷ്യൽ സയൻസസ് നടത്തിയ നാലാം സെമസ്റ്റർ എം.എ. ഹിസ്റ്ററി / ആന്ത്രോപോളജി (സോഷ്യൽ സയൻസസ് ഫാക്കൽറ്റി, സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു.

2021 ജനുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ എം.എ. സംസ്‌കൃതം സ്‌പെഷ്യൽ ന്യായ (പി.ജി.സി.എസ്.എസ്. – റെഗുലർ) പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും യഥാക്രമം 370 രൂപ, 160 രൂപ നിരക്കിൽ ഫീസടച്ച് മെയ് അഞ്ച് വരെ ഓൺലൈനായി അപേക്ഷിക്കാം.

2021 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ എം.എ. സംസ്‌കൃതം സ്‌പെഷ്യൽ ന്യായ (പി.ജി.സി.എസ്.എസ്. – റെഗുലർ) പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും യഥാക്രമം 370 രൂപ, 160 രൂപ നിരക്കിൽ ഫീസടച്ച് മെയ് അഞ്ച് വരെ ഓൺലൈനായി അപേക്ഷിക്കാം.

2021 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ എം.എസ്.സി. മോളിക്യുലാർ ബയോളജി ആൻഡ് ജനറ്റിക് എഞ്ചിനീയറിംഗ് (സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും യഥാക്രമം 370 രൂപ, 160 രൂപ നിരക്കിൽ ഫീസടച്ച് മെയ് അഞ്ച് വരെ ഓൺലൈനായി അപേക്ഷിക്കാം.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

എം.ടി.എ., എം.എ. മ്യൂസിക് കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം

കാലിക്കറ്റ് സര്‍വകലാശാലക്കു കീഴില്‍ തൃശൂര്‍ ജോണ്‍ മത്തായി സെന്ററിലുള്ള സ്‌കൂള്‍ ഓഫ് ഡ്രാമ ആന്റ് ഫൈന്‍ ആര്‍ട്‌സില്‍ മാസ്റ്റര്‍ ഓഫ് തിയേറ്റര്‍ ആര്‍ട്‌സ് (എം.ടി.എ.), എം.എ. മ്യൂസിക് കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ 26-നകം ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കണം. പ്രവേശന പരീക്ഷയുടെയും അഭിമുഖത്തിന്റേയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. കൂടുതല്‍ വിവരങ്ങള്‍ക്കും പ്രോസ്‌പെക്ടസിനും പ്രവേശനവിഭാഗം വെബ്‌സൈറ്റ് (admission. uoc.ac.in) സന്ദര്‍ശിക്കുക. ഫോണ്‍ 0487 2385352.

എസ്.ഡി.ഇ. – പി.ജി. : പഠനക്കുറിപ്പു വിതരണം

എസ്.ഡി.ഇ. 2019 പ്രവേശനം, പി.ജി. വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനക്കുറിപ്പുകളുടെ വിതരണം 23-ന് തുടങ്ങും. ട്യൂഷന്‍ ഫീസടച്ചവര്‍ ഐ.ഡി. കാര്‍ഡ് പകര്‍പ്പ് സഹിതം അതത് കോണ്‍ടാക്ട് ക്ലാസ് സെന്ററുകളില്‍ നിന്ന് പഠനക്കുറിപ്പുകള്‍ കൈപ്പറ്റേണ്ടതാണ്. കോഴിക്കോട് ദേവഗിരി കോളേജ് സെന്ററിലുള്ളവര്‍ സര്‍വകലാശാലാ കാമ്പസിലുള്ള വിദൂരവിദ്യാഭ്യാസ കേന്ദ്രത്തിലും, തൃശൂര്‍ സെന്റ് തോമസ് കോളേജ് സെന്ററിലുള്ളവര്‍ (എം.കോം. ഒഴികെ) തൃശൂര്‍ ശ്രീ കേരളവര്‍മ കോളേജിലുമാണ് ഹാജരാകേണ്ടത്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍, ഫോണ്‍ – 0494 2407354

പരീക്ഷാ അപേക്ഷ

ഒന്നാം സെമസ്റ്റര്‍ എം.എസ് സി. ബയോടെക്‌നോളജി (നാഷണല്‍ സ്ട്രീം) ഡിസംബര്‍ 2021 പരീക്ഷക്ക് പിഴ കൂടാതെ മെയ് 4 വരെയും 170 രൂപ പിഴയോടെ മെയ് 6 വരെയും നേരിട്ടപേക്ഷിക്കാം.

പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ റിഹാബിലിറ്റേഷന്‍ സൈക്കോളജി ഏപ്രില്‍ 2021 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ മെയ് 6 വരെയും 170 രൂപ പിഴയോടെ മെയ് 10 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.

Kannur University Announcements: കണ്ണൂർ സർവകലാശാല

അസൈൻമെൻറ് ഫൈനോടുകൂടി സമർപ്പിക്കാം

കണ്ണൂർ സർവകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ ഒന്നാം സെമസ്റ്റർ ബിരുദം / ഒന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദം (നവംബർ 2020 സെഷൻ) അസൈൻമെൻറുകൾ, 100 രൂപ ഫൈനോടുകൂടി 2022 ഏപ്രിൽ 30 വൈകീട്ട് അഞ്ച് മണി വരെ വിദൂര വിദ്യാഭ്യാസം ഡയറക്ടർക്ക് സമർപ്പിക്കാവുന്നതാണ്. അവസാന തീയതിക്കു ശേഷം ലഭിക്കുന്ന അസൈൻമെന്റുകൾ സ്വീകരിക്കുന്നതല്ല.

ഔദ്യോഗിക ഫേസ്ബുക്ക് പേജ്

കണ്ണൂർ സർവകലാശാലയുടെ അറിയിപ്പുകൾ ഔദ്യോഗിക ഫേസ്ബുക്ക് പേജ് വഴിയും ലഭ്യം. പരീക്ഷാ- പരീക്ഷേതര അറിയിപ്പുകൾക്കു പുറമെ സർവകലാശാലയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന പ്രധാന പരിപാടികളും ഫേസ്ബുക്ക് പേജിലൂടെ അറിയിക്കും. ഫേസ്ബുക്കിൽ @ kannuruniversityofficial എന്ന വിലാസത്തിൽ ഔദ്യോഗിക പേജ് ലഭ്യമാണ്.

Read More: University Announcements 20 April 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 21 april 2022