Latest News
കോവിഡ് പ്രവര്‍ത്തനങ്ങളില്‍ അലംഭാവം, അടിയന്തരമായി തിരുത്തണം: മുഖ്യമന്ത്രി
പൊലീസ് പാസിനുള്ള ഓണ്‍ലൈന്‍ സംവിധാനം ഇന്ന് മുതല്‍
ചൈനീസ് വാക്സിന്‍ സിനൊഫാമിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം
യൂറോപ്പ ലീഗ്: റോമയെ തകര്‍ത്ത് യുണൈറ്റഡ് ഫൈനലില്‍, എതിരാളികള്‍ വിയ്യാറയല്‍

University Announcements 21 April 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 21 April 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും

university announcements, ie malayalam

University Announcements 21 April 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും

Kerala University Announcements: കേരള സര്‍വകലാശാല

സ്‌പെഷ്യല്‍ എക്‌സാമിനേഷന്‍ ഫലം പ്രസിദ്ധീകരിച്ചു

കേരളസര്‍വകലാശാല 2021 ഫെബ്രുവരിയില്‍ നടന്ന നാലാം സെമസ്റ്റര്‍ ബിരുദാനന്തര ബിരുദ റെഗുലര്‍ കോഴ്‌സുകളുടെ സ്‌പെഷ്യല്‍ എക്‌സാമിനേഷന്റെ ഫലം സ്റ്റുഡന്റ് പ്രൊഫൈലില്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിക്കാനുളള അവസാന തീയതി ഏപ്രില്‍ 30.

MG University Announcements: എംജി സർവകലാശാല

സീറ്റൊഴിവ്

മഹാത്മാഗാന്ധി സർവകലാശാലയിൽ 2021-2023 അധ്യയനവർഷം എം.എസ് സി. നാനോസയൻസ് ആന്റ് ടെക്‌നോളജി (ഫിസിക്‌സ്) പ്രോഗ്രാമിൽ എസ്.ടി. വിഭാഗത്തിൽ ഒരു സീറ്റൊഴിവുണ്ട്. യോഗ്യരായവർ സാക്ഷ്യപത്രങ്ങളുമായി ഏപ്രിൽ 26ന് രാവിലെ 11ന് സർവകലാശാല അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിലെ എഡി. എ11 സെക്ഷനിൽ എത്തണം. വിശദവിവരത്തിന് ഫോൺ: 0481-2731001.

പരീക്ഷഫലം

2019 നവംബറിൽ നടന്ന ഒന്നാം സെമസ്റ്റർ എം.എ. ഇക്കണോമിക്‌സ് (സി.എസ്.എസ്.) റഗുലർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മെയ് ആറുവരെ ഓൺലൈനായി അപേക്ഷിക്കാം.

2019 നവംബറിൽ നടന്ന ഒന്നാം സെമസ്റ്റർ എം.എ. മ്യൂസിക് വീണ, വയലിൻ, ഭരതനാട്യം, മോഹിനിയാട്ടം, മദ്ദളം, മൃദംഗം, കഥകളി വേഷം (റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 2015 അഡ്മിഷൻ മുതലുള്ള വിദ്യാർഥികൾ ഉത്തരക്കടലാസ് പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മെയ് അഞ്ചിന് മുമ്പ് ഓൺലൈനായായി അപേക്ഷിക്കണം.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

കാലിക്കറ്റ് സർവകലാശാല വിദൂര വിദ്യാഭ്യാസം വിഭാഗം ആറാം സെമസ്റ്റർ ബികോം/ബികോം അഡീഷണൽ സ്പെഷ്യലൈസേഷൻ/ബിബിഎ (സിയുസിബിസിഎസ്എസ്) ഏപ്രിൽ 2020 പരീക്ഷകളുടെ പുനർമൂല്യ നിർണയം പ്രസിദ്ധീകരിച്ചു.

കാലിക്കറ്റ് സർവകലാശാല എംഎസ്‌സി ഫുഡ് സയൻസ് ആൻഡ് ടെക്നോളജി ഒന്നാം സെമസ്റ്റർ (സിയുസിഎസ്എസ്) ഡിസംബർ 2019 പരീക്ഷയുടെ പുനർമൂല്യ നിർണയ ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷ ഫലം
ഒന്നാം സെമസ്റ്റർ എംഎസ്സി മാത്സ് (സിബിസിഎസ്എസ്) നവംബർ 2019 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യ നിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും മേയ് മൂന്നുവരെ അപേക്ഷിക്കാം.

Kannur University Announcements: കണ്ണൂർ സർവകലാശാല

സെൽഫ് അറ്റസ്റ്റേഷൻ മതിയാകും

കണ്ണൂർ സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം മൂന്നാം വർഷ പരീക്ഷയ്ക്ക് ഓൺലൈനായി രജിസ്റ്റർ ചെയ്തതിൻറെ പ്രിൻറൌട്ട് സർവകലാശാലയിൽ സമർപ്പിക്കുന്നതിന് സെൽഫ് അറ്റസ്റ്റേഷൻ മതിയാകുമെന്ന് സർവകലാശാലാ അധികൃതർ അറിയിച്ചു. പ്രിൻറൌട്ട് നേരിട്ട് സമർപ്പിക്കുന്നതിന് പകരം പോസ്റ്റലായി അയച്ചു നൽകാം. കൊറോണ വ്യാപന പശ്ചാത്തലത്തിൽ താൽകാലികമായാണ് തീരുമാനം. പരീക്ഷയ്ക്ക് ഹജരാകുമ്പോൾ വിദ്യാർത്ഥികൾ ഹാൾടിക്കറ്റിനോടൊപ്പം ഫോട്ടോ പതിപ്പിച്ച അസ്സൽ തിരിച്ചറിയൽ രേഖ നിർബന്ധമായും കൊണ്ടുവരണം.

പരീക്ഷാവിജ്ഞാപനം

അഫീലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദ (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് – 2014 അഡ്മിഷൻ മുതൽ), ഒക്റ്റോബർ 2020 പരീക്ഷൾക്ക് 05.05.2021 മുതൽ 10.05.2021 വരെ പിഴയില്ലാതെയും 12.05.2021 വരെ പിഴയോടുകൂടെയും ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷകളുടെ പകർപ്പ് 17.05.2021 നകം സർവകലാശാലയിൽ സമർപ്പിക്കണം. പരീക്ഷാവിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

തീയതി നീട്ടി

ഒന്നാം സെമസ്റ്റർ ബിരുദ (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് – 2014 അഡ്മിഷൻ മുതൽ), നവംബർ 2020 പരീക്ഷൾക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി പിഴയില്ലാതെ 04.05.2021 വരെയും പിഴയോടുകൂടെ 10.05.2021 വരെയും നീട്ടി.

മൂന്നാം വർഷ വിദൂരവിദ്യാഭ്യാസ ബിരുദ (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് – 2014 അഡ്മിഷൻ മുതൽ), നവംബർ 2020 പരീക്ഷൾക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി പിഴയില്ലാതെ 24.04.2021 വരെയും പിഴയോടുകൂടെ 26.04.2021 വരെയും നീട്ടി. അപേക്ഷകളുടെ പകർപ്പ് 30.04.2021 നകം സർവകലാശാലയിൽ സമർപ്പിക്കണം.

ടൈംടേബിൾ

11.05.2021 ന് ആരംഭിക്കുന്ന അഫീലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ ബിരുദാനന്തര ബിരുദ (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് – 2014 അഡ്മിഷൻ മുതൽ), ഏപ്രിൽ 2021 പരീക്ഷാ ടൈടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

പരീക്ഷാഫലം

രണ്ടാം വർഷ വിദൂരവിദ്യാഭ്യാസ ബി. എ./ ബി. എസ് സി./ ബി. ബി. എ./ ബി. സി. എ. (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് – ഏപ്രിൽ 2020) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 07.05.2021 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം. 2011-2016 അഡ്മിഷൻ വിദ്യാർഥികളുടെ ഗ്രേഡ് കാർഡ് വിതരണം ചെയ്യുന്ന തീയതി പിന്നീട് അറിയിക്കുന്നതാണ്. മറ്റ് വിദ്യാർഥികൾ ഒരു മാസത്തിനകം പരീക്ഷാഫലത്തിന്റെ പ്രിന്റൌട്ട് എടുത്ത് സൂക്ഷിക്കേണ്ടതാണ്.

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: University announcements 21 april 2021

Next Story
Victers Channel Timetable April 22: വിക്ടേഴ്‌സ് ചാനൽ; ഏപ്രിൽ 22 വ്യാഴാഴ്ച ക്ലാസുകളുടെ ടൈംടേബിൾVicters Channel Timetable April 14, വിക്ടേഴ്‌സ് ചാനൽ; ഏപ്രിൽ 13 ചൊവ്വാഴ്ച ക്ലാസുകളുടെ ടൈംടേബിൾ Victers Channel Timetable April 13: സംസ്ഥാനത്തെ സ്കൂൾ വിദ്യാർഥികൾക്കായി വിക്ടേഴ്സ് ചാനൽ വഴി സംപ്രേഷണം ചെയ്യുന്ന ഓൺലൈൻ ക്ലാസിന്റെ ഏപ്രിൽ 13 ചൊവ്വാഴ്ചയിലെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. 'ഫസ്റ്റ്ബെൽ' എന്ന പേരിൽ വിദ്യാഭ്യാസ വകുപ്പാണ് കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ ക്ലാസ് സംഘടിപ്പിക്കുന്നത്. പൊതുവിദ്യാലയങ്ങളിലെ 45 ലക്ഷത്തിലേറെ വിദ്യാർഥികളാണ്‌ കൈറ്റ്‌ വിക്ടേഴ്‌സ്‌ ചാനലിലൂടെ 'ഫസ്റ്റ്‌ബെൽ' ക്ലാസിൽ പങ്കെടുക്കുന്നത്‌. ഓരോ വിഷയത്തിനും അരമണിക്കൂർ ദൈർഘ്യമുള്ള ക്ലാസുകളാണ് സംപ്രേഷണം ചെയ്യുന്നത്. രാവിലെ എട്ടു മുതലാണ് ക്ലാസുകൾ ആരംഭിക്കുന്നത്. Read More: Victers Channel Timetable April 12: വിക്ടേഴ്‌സ് ചാനൽ; ഏപ്രിൽ 12 തിങ്കളാഴ്ച ക്ലാസുകളുടെ ടൈംടേബിൾ ക്ലാസുകൾ പതിനൊന്നാം ക്ലാസ് 08.00ന്- പൊളിറ്റിക്കൽ സയൻസ് (പുനഃസംപ്രേഷണം രാത്രി 8.00ന്) 08.30ന്- സോഷ്യോളജി (പുനഃസംപ്രേഷണം രാത്രി 8.30 ന്) 09.00ന്- ഫിസിക്സ് (പുനഃസംപ്രേഷണം രാത്രി 9.00ന്) 09.30ന്- മാത്തമാറ്റിക്സ് (പുനഃസംപ്രേഷണം രാത്രി 9.30ന്) ഒൻപതാം ക്ലാസ് 10.00 ന്- ഊർജതന്ത്രം (പുനഃസംപ്രേഷണം രാത്രി 10.00ന്) 10.30ന്-ജീവശാസ്ത്രം (പുനഃസംപ്രേഷണം രാത്രി 10.30ന്) പ്രീ പ്രൈമറി 11.00 ന്- കിളിക്കൊഞ്ചൽ (പുനഃസംപ്രേഷണം വൈകിട്ട് 6.00ന്) ഒന്നാം ക്ലാസ്സ് 11.30 ന്- ഇംഗ്ലീഷ് (പുനഃസംപ്രേഷണം വൈകിട്ട് 6.30ന്) 12.00ന്- മലയാളം (പുനഃസംപ്രേഷണം ചൊവ്വാഴ്ച രാവിലെ 07.00ന്) രണ്ടാം ക്ലാസ്സ് 12.30 ന്- ഇംഗ്ലീഷ് (പുനഃസംപ്രേഷണം ചൊവ്വാഴ്ച രാവിലെ 07.30ന്) മൂന്നാം ക്ലാസ്സ് 1.00 ന്- പരിസരപഠനം 1.30 ന്- ഗണിതം നാലാം ക്ലാസ്സ് 2.00 ന്- ഗണിതം അഞ്ചാം ക്ലാസ്സ് 2.30 ന്- കേരളപാഠാവലി (പുനഃസംപ്രേഷണം ബുധനാഴ്ച രാവിലെ 07.00ന്) 3.00 ന്- ഹിന്ദി (പുനഃസംപ്രേഷണം ബുധനാഴ്ച രാവിലെ 07.30ന്) ആറാം ക്ലാസ്സ് 3.30 ന്- ഗണിതം (പുനഃസംപ്രേഷണം ബുധനാഴ്ച രാവിലെ 6.00ന്) ഏഴാം ക്ലാസ്സ് 4.00ന്- ഹിന്ദി (പുനഃസംപ്രേഷണം ബുധനാഴ്ച രാവിലെ 6.30ന്) 4.30 ന്- കേരള പാഠാവലി എട്ടാം ക്ലാസ്സ് 5.00 ന്- അടിസ്ഥാനപാഠാവലി (പുനഃസംപ്രേഷണം ബുധനാഴ്ച രാവിലെ 05.00ന്) 5.30ന്- ഗണിതം (പുനഃസംപ്രേഷണം ബുധനാഴ്ച രാവിലെ 05.30ന്) വിക്ടേഴ്സ് ചാനലിലാണ് ഓൺലൈൻ ക്ലാസുകൾ സംപ്രേഷണം ചെയ്യുന്നത്. കൈറ്റ് വിക്ടേഴ്സ് ചാനല്‍ കേബിള്‍ ശൃംഖലകളില്‍ ലഭ്യമാണ്. www.victers.kite.kerala.gov.in പോര്‍ട്ടല്‍ വഴിയും ഫെയ്സ്ബുക്കില്‍ facebook.com/Victers educhannel വഴിയും തത്സമയവും യുട്യൂബ് ചാനലില്‍ youtube.com/ itsvictersല്‍ സംപ്രേഷണത്തിന് ശേഷവും ക്ലാസുകള്‍ ലഭ്യമാണ്. ഏഷ്യാനെറ്റ് ഡിജിറ്റൽ ചാനൽ നമ്പർ 411, ഡെൻ നെറ്റ്‌വർക്ക് ചാനൽ നമ്പർ 639, കേരള വിഷൻ ചാനൽ നമ്പർ 42, ഡിജി മീഡിയ 149, സിറ്റി ചാനൽ ചാനൽ നമ്പർ 116, ഡിഷ് ടിവി 624, വീഡിയോകോൺ ഡി2എച്ച് 642, സൺ ഡയറക്ട് 240 എന്നിങ്ങനെ ചാനൽ ലഭ്യമാകും. For More News on Education, Follow this link Victers channel, വിക്ടേഴ്സ് ചാനൽ, Victers channel online class, വിക്ടേഴ്സ് ചാനൽ ഓൺലൈൻ ക്ലാസ്, Victers channel online class time table, വിക്ടേഴ്സ് ചാനൽ ടൈംടേബിൾ, Victers channel time table, online class time table, education news, ie malayalam, ഐഇ മലയാളം,Victers channel time table, Victers channel live, Victers channel online classes live, Victers channel 9th class, Victers channel online classes, Victers channel class 6, Victers channel 10th class today, Victers channel 7th class today, Victers channel class 1, Victers channel time table today, Victers channel time table tomorrow, Victers channel time table 2020, Indian express malayalam, ഇന്ത്യൻ എക്‌സ്പ്രസ് മലയാളം, IE malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com