scorecardresearch

University Announcements 20 September 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 20 September 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university news, education, ie malayalam

University Announcements 20 September 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സര്‍വകലാശാല

കേരളസര്‍വകലാശാല ഒന്നാം വര്‍ഷ ബി.എഡ് പ്രവേശനം 2022

കേരളസര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവണ്‍മെന്റ്, എയ്ഡഡ്, കെ.യു.സി.റ്റി.ഇ, സ്വാശ്രയ കോളേജുകള്‍ എന്നിവയിലേക്കുള്ള ഒന്നാം വര്‍ഷ ബി.എഡ്. കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ജനറല്‍/എസ്.സി./എസ്.ടി./മറ്റു സംവരണവിഭാഗങ്ങള്‍, കെ.യു.സി.റ്റി.ഇ. മാനേജ്‌മെന്റ് ക്വാട്ട സ്‌പോട്ട് അലോട്ട്‌മെന്റ് സെപ്റ്റംബര്‍ 22, 23, 24 തീയതികളില്‍ കൊല്ലം, എസ്.എന്‍ കോളേജില്‍ വച്ച് നടത്തുന്നു.അലോട്ട്‌മെന്റ് ഷെഡ്യൂള്‍ ചുവടെ ചേര്‍ക്കുന്നു.

Subjects
English,Malayalam,Arabic,Sanskrit,Tamil,Commerce
22.09.2022
Physical science, Natural science,Mathematics
23.09.2022
ocial Science,Geography,Hindi
24.09.2022

രജിസ്‌ട്രേഷന്‍ സമയം രാവിലെ 8 മണി മുതല്‍ 10 മണി വരെ, സ്‌പോട്ട് അലോട്ട്‌മെന്റില്‍ പങ്കെടുക്കുന്ന എല്ലാ വിദ്യാര്‍ത്ഥികളും ഓണ്‍ലൈന്‍ അപേക്ഷയുടെ ഏറ്റവും പുതിയ പ്രിന്റൗട്ട് സഹിതം രാവിലെ 10 മണിക്ക് മുന്‍പായി റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. പ്രസ്തുത സമയം കഴിഞ്ഞു വരുന്നവരെ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല. അലോട്ട്‌മെന്റ് സെന്ററുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളു. ഏതെങ്കിലും കാരണത്താല്‍ ഹാജാരാകാന്‍ സാധിക്കാത്ത വിദ്യാര്‍ത്ഥികള്‍ സാക്ഷ്യ പത്രം (authorization letter) നല്‍കി രക്ഷകര്‍ത്താവിനെ അയക്കാവുന്നതാണ്.

നിലവില്‍ കോളജില്‍ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ സ്‌പോട്ട് അലോട്ട്‌മെന്റില്‍ പ്രവേശനം ഉറപ്പായാല്‍ മാത്രമേ ടി.സി. വാങ്ങാന്‍ പാടുള്ളൂ. സ്‌പോട്ട് അലോട്ട്‌മെന്റില്‍ പങ്കെടുക്കുവാന്‍ വരുന്ന വിദ്യാര്‍ത്ഥികള്‍ അസല്‍ മാര്‍ക്‌ലിസ്റ്റുകളും യോഗ്യതയുംജാതിയും (നോണ്‍ക്രീമിലെയര്‍, കമ്മ്യൂണിറ്റി, ഇ.ഡബ്ല്യു.എസ്, വരുമാനം, ഭിന്നശേഷി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്: more than 40%) തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പുകള്‍ കൈവശം കരുതണം. ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിച്ച സമയത്ത് രേഖപ്പെടുത്തിയ യോഗ്യതകള്‍ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സ്‌പോട്ട് അലോട്ട്‌മെന്റ് സമയത്ത് സമര്‍പ്പിക്കാന്‍ സാധിക്കാത്ത പക്ഷം ടി വിദ്യാര്‍ത്ഥികള്‍ അലോട്ട്‌മെന്റ് പ്രക്രിയയില്‍ നിന്ന് പുറത്താകുന്നതാണ്. അതാത് വിഭാഗങ്ങളുടെ അഭാവത്തില്‍ ഒഴിവുള്ള സീറ്റുകള്‍ പ്രോസ്‌പെക്ടസില്‍ വ്യക്തമാക്കിയിട്ടുള്ള സീറ്റ് കണ്‍വെര്‍ഷന്‍ മാനദണ്ഡമാക്കി പരിവര്‍ത്തനം നടത്തി അലോട്ട്‌മെന്റ് പ്രക്രിയ പൂര്‍ത്തിയാക്കുന്നതാണ്.

കേരളസര്‍വകലാശാല ഒന്നാം വര്‍ഷ ബി.എഡ് പ്രവേശനം 2022

എല്ലാ ബി.എഡ് പ്രോഗ്രാമുകളിലേക്കുമുള്ള ഡിഫന്‍സ് ക്വാട്ട, സ്‌പോര്‍ട്‌സ് ക്വാട്ട വിഭാഗങ്ങള്‍ക്ക് സ്‌പോട്ട് അലോട്ട്‌മെന്റ് സെപ്റ്റംബര്‍ 22 ന് കൊല്ലം എസ്.എന്‍ കോളേജില്‍ വച്ച്

കേരളസര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവണ്‍മെന്റ്, എയ്ഡഡ്, കെ.യു.സി.റ്റി.ഇ. കോളേജുകളിലെ ഒന്നാം വര്‍ഷ ബി.എഡ.് കോഴ്‌സുകളിലേക്കുള്ള ഡിഫന്‍സ് ക്വാട്ട, സ്‌പോര്‍ട്‌സ് ക്വാട്ട വിഭാഗങ്ങള്‍ക്കായുള്ള സ്‌പോട്ട് അലോട്ട്‌മെന്റ് 2022 സെപ്റ്റംബര്‍ 22-ാം തീയതി കൊല്ലം എസ്.എന്‍. കോളേജില്‍ വച്ച് നടത്തുന്നതാണ്.

ഡിഫന്‍സ് ക്വാട്ടയില്‍ ഓണ്‍ലൈന്‍ മുഖേന അപേക്ഷിച്ച വിദ്യാര്‍ഥികളുടെ റാങ്ക് ലിസ്റ്റ് അഡ്മിഷന്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതാണ്. ഈ ലിസ്റ്റ് പ്രകാരമാണ് സ്‌പോട്ട് അലോട്ട്‌മെന്റ് നടത്തുന്നത്. പ്രസ്തുത ക്വാട്ടയിലേക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള വിദ്യാര്‍ത്ഥികള്‍ പ്രോസ്‌പെക്ടസില്‍ വ്യക്തമാക്കിയിട്ടുള്ള ജില്ലാ സൈനിക വെല്‍ഫെയര്‍ ഓഫീസര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റും അസ്സല്‍ മാര്‍ക്ക്‌ലിസ്റ്റുകളും യോഗ്യത തെളിയിക്കുന്ന മറ്റ് സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും സഹിതം സെപ്റ്റംബര്‍ 22 ന് രാവിലെ 10 മണിക്കു മുന്‍പായി കൊല്ലം ശ്രീനാരായണ കോളേജില്‍ ഹാജരാക്കേണ്ടതാണ്.

സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗീകരിച്ച ലിസ്റ്റ് പ്രകാരമുള്ള സ്‌പോര്‍ട്‌സ് ക്വാട്ടയിലേക്കുള്ള അലോട്ട്‌മെന്റും അന്നേ ദിവസം തന്നെ മേല്‍പ്പറഞ്ഞ വേദിയില്‍ വച്ച് നടത്തുന്നതാണ്. അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ മതിയായ രേഖകളുമായി അന്നേദിവസം 10 മണിക്ക് മുന്‍പായി ഹാജരാകേണ്ടതാണ്. ഓണ്‍ലൈനില്‍ അപേക്ഷിച്ച സമയത്ത് രേഖപ്പെടുത്തിയ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ഇല്ലാത്തപക്ഷം വിദ്യാര്‍ത്ഥികള്‍ അലോട്ട്‌മെന്റ് പ്രക്രിയയില്‍ നിന്ന് പുറത്താകുന്നതാണ്.

രജിസ്‌ട്രേഷന്‍ സമയം രാവിലെ 8 മണി മുതല്‍ 10 മണി വരെ. സ്‌പോട്ട് അലോട്ട്‌മെന്റില്‍ പങ്കെടുക്കുന്ന എല്ലാ വിദ്യാര്‍ത്ഥികളും ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റ്ൗട്ട് സഹിതം രാവിലെ 10 മണിക്ക് മുന്‍പായി റിപ്പോര്‍ട്ട് ചെയ്യണം. ടി സമയം കഴിഞ്ഞു വരുന്നവരെ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല.അലോട്ട്‌മെന്റ് സെന്ററില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ. ഏതെങ്കിലും കാരണത്താല്‍ വിദ്യാര്‍ത്ഥികള്‍ ഹാജരാകാന്‍ സാധിക്കാത്ത പക്ഷം വിദ്യാര്‍ത്ഥികള്‍ നല്‍കുന്ന സാക്ഷ്യപത്രവുമായി രക്ഷകര്‍ത്താവിന് ഹാജരാകാവുന്നതാണ്.

നിലവില്‍ കോളേജുകളില്‍ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ സ്‌പോട്ട് അലോട്ട്‌മെന്റ് പ്രവേശനം ഉറപ്പായാല്‍ മാത്രമേ ടി.സി വാങ്ങാന്‍ പാടുള്ളൂ.

എല്ലാ ബി.എഡ്. പ്രോഗ്രാമുകളിലേക്കുമുള്ള ഡിഫന്‍സ്, സ്‌പോര്‍ട്‌സ് ക്വാട്ട വിഭാഗത്തിലുള്ള സ്‌പോട്ട് അലോട്ട്‌മെന്റ് 2022 സെപ്റ്റംബര്‍ 22 ല്‍ മാത്രമാകും നടത്തുക. അന്നേദിവസം ഹാജരാകാത്ത അപേക്ഷകരെ പ്രസ്തുത ക്വാട്ടയിലേക്ക് പിന്നീട് പരിഗണിക്കുന്നതല്ല.

സ്‌പോര്‍ട്‌സ് ക്വാട്ട, ഡിഫന്‍സ് ക്വാട്ട എന്നിവയില്‍ ഒഴിവുവരുന്ന സീറ്റുകള്‍ ജനറല്‍ മെറിറ്റ് സീറ്റുകളിലേക്ക് പരിവര്‍ത്തനം നടത്തി അലോട്ട്‌മെന്റ് പ്രക്രിയ പൂര്‍ത്തിയാക്കുന്നതാണ്.

പരീക്ഷാഫലം

കേരളസര്‍വകലാശാല 2022 ജനുവരിയില്‍ നടത്തിയ ഒന്നും മൂന്നും സെമസ്റ്റര്‍ ബി.ടെക്. പാര്‍ട്ട്‌ടൈം റീസ്ട്രക്‌ച്ചേര്‍ഡ് (2008 സ്‌കീം) സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പ്രാക്ടിക്കല്‍, വൈവ

കേരളസര്‍വകലാശാല 2022 ജൂണില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എസ്‌സി. ജ്യോഗ്രഫി പരീക്ഷയുടെ പ്രാക്ടിക്കല്‍, കോംപ്രിഹെന്‍സീവ് വൈവ എന്നിവ സെപ്റ്റംബര്‍ 22 മുതല്‍ 26 വരെ അതാതു കോളേജുകളില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2022 ജൂണില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എസ്‌സി. ഫിസിക്‌സ് പരീക്ഷയുടെ പ്രാക്ടിക്കല്‍, വൈവ എന്നിവ സെപ്റ്റംബര്‍ 22 മുതല്‍ ഒക്‌ടോബര്‍ 7 വരെ നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2022 ജൂണില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എസ്.ഡബ്ല്യൂ. പരീക്ഷയുടെ വൈവ വോസി പരീക്ഷകള്‍ അതാത് കേന്ദ്രത്തില്‍ നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2022 ജൂണില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എസ്‌സി. ജിയോളജി പരീക്ഷയുടെ പ്രാക്ടിക്കല്‍ വൈവവോസി പരീക്ഷകള്‍ 2022 സെപ്റ്റംബര്‍ 29 മുതല്‍ അതാത് കേന്ദ്രങ്ങളില്‍ ആരംഭിക്കുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2022 ജൂണില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എ. പൊളിറ്റിക്കല്‍ സയന്‍സ് പരീക്ഷയുടെ വൈവവോസി 2022 സെപ്റ്റംബര്‍ 22, 27 തീയതികളില്‍ അതാത് കേന്ദ്രത്തില്‍ നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

എം.ബി.എ. – ഫുള്‍ടൈം – പുതുക്കിയ വിജ്ഞാപനം

കേരളസര്‍വകലാശാലയുടെ വിവിധ മാനേജ്‌മെന്റ് പഠനകേന്ദ്രങ്ങളില്‍ (ഡകങ)െ എം.ബി.എ. (ഫുള്‍ടൈം) കോഴ്‌സിലേക്കുളള 2022 – 24 വര്‍ഷത്തെ പ്രവേശനത്തിനുളള വിജ്ഞാപനത്തില്‍ വരുത്തിയ മാറ്റങ്ങളുടെ വിശദവിവരങ്ങള്‍ക്ക് സര്‍വകലാശാല വെബ്‌സൈറ്റ് (www.admissions.keralauniversity.ac.in) സന്ദര്‍ശിക്കുക.

യു.ഐ.എം. – എം.ബി.എ. – ഓണ്‍ലൈന്‍ പ്രവേശനം – ഗ്രൂപ്പ് ഡിസ്‌കഷന്‍, അഭിമുഖം

കേരളസര്‍വകലാശാലയുടെ കീഴിലുളള യു.ഐ.എം. – കളില്‍ എം.ബി.എ. ഗ്രൂപ്പ് ചര്‍ച്ചയും അഭിമുഖവും 2022 സെപ്റ്റംബര്‍ 22 ന് ഐ.സി.എം. പൂജപ്പുര, യു.ഐ.എം. കൊല്ലം, അടൂര്‍, ആലപ്പുഴ എന്നിവിടങ്ങളില്‍ നടക്കും. ഇനിയും അപേക്ഷിക്കാനിരിക്കുന്നവര്‍ക്ക് രേഖകളുമായി ബന്ധപ്പെട്ട പ്രിന്‍സിപ്പാളിനെ കാണാവുന്നതാണ്. കൗണ്‍സിലിംഗ് തീയതികള്‍: ഐ.സി.എം. പൂജപ്പുര (യു.ഐ.എം. വര്‍ക്കലയും ഉള്‍പ്പെടുന്നു): 26/9, യു.ഐ.എം. കൊല്ലം 27/9, യു.ഐ.എം. കുണ്ടറ 28/9, യു.ഐ.എം. പുനലൂര്‍ 29/9, യു.ഐ.എം. അടൂര്‍ 30/9, യു.ഐ.എം. ആലപ്പുഴ 1/10. ഓരോ കേന്ദ്രത്തിലും രാവിലെ 10 മണി മുതലാണ് പ്രവേശനം.

സൂക്ഷ്മപരിശോധന

കേരളസര്‍വകലാശാല 2022 മാര്‍ച്ചില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ യൂണിറ്ററി എല്‍.എല്‍.ബി. പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുളള വിദ്യാര്‍ത്ഥികള്‍ ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ കാര്‍ഡും പ്രസ്തുത പരീക്ഷയുടെ ഹാള്‍ടിക്കറ്റുമായി 2022 സെപ്റ്റംബര്‍ 22, 23, 24 തീയതികളില്‍ റീവാല്യുവേഷന്‍ സെക്ഷനില്‍ – ഇ.ജെ. – ത (പത്ത്) എത്തിച്ചേരേണ്ടതാണ്.

പിഎച്ച്.ഡി. എന്‍ട്രന്‍സ് – അപേക്ഷ ക്ഷണിക്കുന്നു

കേരളസര്‍വകലാശാല 2022 നവംബര്‍ 13 ന് നടത്താന്‍ തീരുമാനിച്ചിരുന്ന 2022 വര്‍ഷത്തെ പിഎച്ച്.ഡി. എന്‍ട്രന്‍സ് പരീക്ഷയ്ക്കുള്ള അപേക്ഷകള്‍ ക്ഷണിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് 2022 സെപ്റ്റംബര്‍ 19 മുതല്‍ ഒക്‌ടോബര്‍ 17 വരെ ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. ഓഫ് ലൈന്‍ അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ യോഗ്യത അനുസരിച്ചുള്ള വിഷയം ഓണ്‍ലൈന്‍ റിസര്‍ച്ച് പോര്‍ട്ടലില്‍ നിന്നും തെരഞ്ഞെടുക്കാവുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

അഡ്വാന്‍സ്ഡ് പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ഇംഗ്ലീഷ് ഫോര്‍ കമ്മ്യണിക്കേഷന്‍ – സീറ്റ് ഒഴിവ്

കേരളസര്‍വകലാശാല ഇംഗ്ലീഷ് പഠനവിഭാഗം നടത്തുന്ന അഡ്വാന്‍സ്ഡ് പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ഇംഗ്ലീഷ് ഫോര്‍ കമ്മ്യണിക്കേഷന്‍ (APGDEC) എന്ന പാര്‍ട്ട്‌ടൈം സായാഹ്ന കോഴ്‌സില്‍ എസ്.സി., എസ്.ടി., വിഭാഗങ്ങളില്‍ സീറ്റുകള്‍ ഒഴിവുണ്ട്. ആയതിലേക്കായി സ്‌പോട്ട് അഡ്മിഷന്‍ സെപ്റ്റംബര്‍ 26 ാം തീയതി രാവിലെ 10 മണിക്ക് കേരളസര്‍വകലാശാലയുടെ പാളയം ക്യാമ്പസിലുളള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷില്‍ വച്ച് നടത്തുന്നതാണ്. താല്‍പ്പര്യമുളളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എത്തിച്ചേരേണ്ടതാണ്. യോഗ്യത: അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ഏതെങ്കിലും വിഷയത്തിലുളള ബിരുദം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9809538287 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

ബി.എഡ്. പ്രവേശനം അപേക്ഷയില്‍ തിരുത്തലിന് അവസരം

കാലിക്കറ്റ് സര്‍വകലാശാലാ 2022-23 അദ്ധ്യയനവര്‍ഷത്തെ ബി. എഡ്. പ്രവേശനത്തിന് കൊമേഴ്‌സ് ഒഴികെയുള്ള വിഷയങ്ങളില്‍ അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് അപേക്ഷയില്‍ ആവശ്യമായ തിരുത്തലുകള്‍ വരുത്തുന്നതിന് 22-ന് വൈകീട്ട് 5 മണിവരെ അവസരം. ഒന്നാം അലോട്ട്‌മെന്റ് ലഭിച്ച് ഇന്റക്‌സ് മാര്‍ക്ക്, വെയിറ്റേജ് മാര്‍ക്ക്, റിസര്‍വേഷന്‍ കാറ്റഗറി തുടങ്ങിയവയിലെ തെറ്റുകള്‍ കാരണം പ്രവേശനം നേടാന്‍ സാധിക്കാത്തവര്‍ക്ക് ഈ സൗകര്യം ഉപയോഗിക്കാം. അവരെ രണ്ടാം അലോട്ട്‌മെന്റിന് പരിഗണിക്കുന്നതാണ്. പുതുക്കിയ അപേക്ഷയുടെ പ്രിന്റ്ഔട്ട് നിര്‍ബന്ധമായും എടുത്ത് സൂക്ഷിക്കണം. ഫോണ്‍ 0494 2407016, 2660600.

എം.എ. മലയാളം സീറ്റൊഴിവ്

കാലിക്കറ്റ് സര്‍വകലാശാലാ മലയാളം പഠനവിഭാഗത്തില്‍ 2022-23 അദ്ധ്യയന വര്‍ഷത്തെ എം.എ. മലയാളത്തിന് ജനറല്‍ വിഭാഗത്തില്‍ ഒരു സീറ്റൊഴിവുണ്ട്. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും അനുബന്ധ രേഖകളുമായി 22-ന് രാവിലെ 10.30-ന് മുമ്പായി പഠനവിഭാഗത്തില്‍ ഹാജരാകണം. 3575 രൂപയാണ് പ്രവേശന സമയത്ത് അടക്കേണ്ട ഫീസ്.

പരീക്ഷാ ഫലം

നാലാം സെമസ്റ്റര്‍ എം.എ. ഹിസ്റ്ററി ഏപ്രില്‍ 2022 പരീക്ഷയുടെയും രണ്ടാം വര്‍ഷ ബി.എച്ച്.എം. ഏപ്രില്‍ 2021 സപ്ലിമെന്ററി പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു.

നാലാം സെമസ്റ്റര്‍ ബി.ആര്‍ക്ക്. ഏപ്രില്‍ 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഒക്‌ടോബര്‍ 6 വരെ അപേക്ഷിക്കാം.

Kannur University Announcements: കണ്ണൂർ സർവകലാശാല

പുനർമൂല്യനിർണയഫലം

മൂന്നാം സെമസ്റ്റർ എം. കോം. (ഒക്റ്റോബർ 2021) പരീക്ഷയുടെ പുനർമൂല്യനിർണയഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

പരീക്ഷാഫലം

സർവകലാശാല പഠനവകുപ്പിലെ രണ്ടാം സെമസ്റ്റർ എം. ബി. എ. (സപ്ലിമെന്ററി – 2015 സിലബസ്) മെയ് 2021 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനഃപരിശോധനക്കും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 01.10.2022 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം.

പരീക്ഷ തീയ്യതിയിൽ മാറ്റമില്ല

കണ്ണൂർ സർവകലാശാല ഈ മാസം 22 ,23 തീയതികളിൽ നടത്താനിരുന്ന എല്ലാ പരീക്ഷകളും നിശ്ചയിച്ച തീയ്യതിക്ക് തന്നെ നടക്കുന്നതായിരിക്കും.

എം.പി.ഇ.എസ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു

കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള സ്കൂൾ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ ആൻഡ് സ്പോർട്സ് സയൻസസ് പഠന വകുപ്പിൽ 2022-23 അദ്ധ്യയന വർഷത്തിൽ പുതുതായി ആരംഭിച്ചിട്ടുള്ള M.P.E.S (മാസ്റ്റർ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ ആൻഡ് സ്പോർട്സ് ) പ്രോഗ്രാമിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ ഓണ്‍ലൈൻ ആയി രജിസ്റ്റർ ചേയ്യേണ്ടതാണ്.കൂടുതല്‍ വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഫോൺ: 0497-2715284, 0497-2715261, 7356948230. ഇ-മെയിൽ: deptsws@kannuruniv.ac.in

അസിസ്റ്റന്റ് പ്രൊഫസർ – താത്കാലിക നിയമനം

കണ്ണൂർ സർവകലാശാലയുടെ പാലയാട് ഡോ. ജാനകി അമ്മാൾ കാമ്പസിൽ പ്രവർത്തിക്കുന്ന ബയോടെക്നോളജി & മൈക്രോബയോളജി വകുപ്പിൽ രണ്ട് അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. യോഗ്യത: ബയോഇൻഫ്രോമാറ്റിക്സ് / കംപ്യൂട്ടേഷണൽ ബയോളജി / കമ്പ്യൂട്ടർ സയൻസ് / ഇൻഫർമേഷൻ ടെക്നോളജി / ഡാറ്റാ സയൻസ് എന്നിവയിൽ ബിരുദാനന്തര ബിരുദം; ബിരുദം, ബിരുദാനന്തര ബിരുദം എന്നിവയിൽ കുറഞ്ഞത് 55% മാർക്ക്; ബിരുദാനന്തര ബിരുദത്തിന് പുറമെ, നെറ്റ്/പി എച്ച് ഡി ഉള്ളവർക്കും അനുബന്ധ വിഷയ മേഖലയിൽ ദൃശ്യമായ ഗവേഷണ പ്രസിദ്ധികരണങ്ങൾ ഉള്ളവർക്കും മുൻഗണന. യോഗ്യരായ ഉദ്യോഗാർത്ഥികൾ അഭിമുഖ പരീക്ഷയ്ക്കായി അസ്സൽ പ്രമാണങ്ങൾ സഹിതം കണ്ണൂർ സർവകലാശാല ഡോ. ജാനകി അമ്മാൾ ക്യാമ്പസിൽ പ്രവർത്തിക്കുന്ന ബയോടെക്നോളജി & മൈക്രോബയോളജി വകുപ്പിൽ സെപ്തംബർ 26 ന് രാവിലെ 10:30 മണിക്ക് മുന്നേ ഹാജരാകണം.

അസിസ്റ്റന്റ് പ്രൊഫസർ – നിയമനം

കണ്ണൂർ സർവകലാശാലയുടെ പാലയാട് ഐ ടി എഡ്യൂക്കേഷൻ സെന്ററിൽ എം.സി.എ പ്രോഗ്രാമിലേക്ക് മണിക്കൂർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസറെ നിയമിക്കുന്നതിനായുള്ള വാക്ക് ഇൻ ഇന്റർവ്യൂ സെപ്റ്റംബർ 23 ന് രാവിലെ 10 മണിക്ക് കണ്ണൂർ യൂണിവേഴ്സിറ്റി തലശ്ശേരി ക്യാമ്പസിൽ നടക്കുന്നതാണ്. യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായ് എത്തേണ്ടതാണ് .യൂജിസി യോഗ്യത ഉള്ളവരുടെ അഭാവത്തിൽ ഇല്ലാത്തവരെയും പരിഗണിക്കും.

ജർമൻ ഹ്രസ്വകാല കോഴ്‌സുകൾ ആരംഭിച്ചു

കണ്ണൂർ സർവകലാശാല പഠനവകുപ്പുകളിലെ വിദ്യാർഥികൾ, ഗവേഷക വിദ്യാർത്ഥികൾ, അധ്യാപകർ എന്നിവർക്കായി ജർമൻ ഭാഷ ഹ്രസ്വകാല കോഴ്‌സുകൾ ആരംഭിച്ചു. ജർമനിയിലെ യൂണിവേഴ്സിറ്റി ഓഫ് ഇർഫർട് വിദ്യാർത്ഥികളായ ലെന മരിയ മാർമൻ, പെട്രീഷ്യ സീഗേർട്ട് എന്നിവരാണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 20 september 2022