University Announcements 20 September 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 20 September 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university announcements, കേരള സർവകലാശാല, kannur university announcements, എംജി സർവകലാശാല, pg allotment list 2021, സർവകലാശാല അറിയിപ്പുകൾ, kannur university pg allotment list 2021, കാലിക്കറ്റ് സർവകലാശാല, kannur university pg allotment , കണ്ണൂർ സർവകലാശാല, calicut university announcements, kerala university announcements, mg university announcements, kusat university announcements, sree sankara sanskrit university announcements, college reopening, when will colleges reopen, karnataka news, karnataka college reopen, education news, du.ac.in, JAT scorecard, JAT result 2021, Delhi University, DU JAT score cards, DU JAT results 2021, Education News, university news, education news, University exam results, Indian express malayalam, IE malayalam, ഐഇ മലയാളം

University Announcements 20 September 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സര്‍വകലാശാല

പരീക്ഷാഫലം

കേരളസര്‍വകലാശാല 2021 മാര്‍ച്ചില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ ബി.എഡ്. ഡിഗ്രി (2015 സ്‌കീം – സപ്ലിമെന്ററി/മേഴ്‌സിചാന്‍സ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും സെപ്റ്റംബര്‍ 29 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല വിദൂരവിദ്യാഭ്യാസകേന്ദ്രം 2021 ജൂലൈയില്‍ നടത്തിയ അഞ്ച്, ആറ് സെമസ്റ്റര്‍ ബി.എസ്‌സി. മാത്തമാറ്റിക്‌സ് (2018 അഡ്മിഷന്‍ – റെഗുലര്‍, 2017 അഡ്മിഷന്‍ – സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും സെപ്റ്റംബര്‍ 30 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല വിദൂരവിദ്യാഭ്യാസകേന്ദ്രം 2021 ല്‍ നടത്തിയ മൂന്നും നാലും സെമസ്റ്റര്‍ ബി.എസ്‌സി. മാത്തമാറ്റിക്‌സ് (2018 അഡ്മിഷന്‍ – റെഗുലര്‍, 2017 അഡ്മിഷന്‍ – ഇംപ്രൂവ്‌മെന്റ് ആന്റ് സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും സെപ്റ്റംബര്‍ 30 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2020 ഒക്‌ടോബറില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ എം.എ. ഇക്കണോമിക്‌സ്, ബിസിനസ് ഇക്കണോമിക്‌സ്, സംസ്‌കൃതം സ്‌പെഷ്യല്‍ (വേദാന്ത, ന്യായ, വ്യാകരണ, സാഹിത്യ, ജ്യോതിഷ) എന്നീ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധയ്ക്ക് ഒക്‌ടോബര്‍ 4 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 മേയില്‍ നടത്തിയ ആറാം സെമസ്റ്റര്‍ ത്രിവത്സര എല്‍.എല്‍.ബി. പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണ്ണയത്തിനും ഒക്‌ടോബര്‍ 4 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2020 സെപ്റ്റംബറില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.ബി.എല്‍. പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ഒക്‌ടോബര്‍ 20 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 ഏപ്രിലില്‍ നടത്തിയ പത്താം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ.എല്‍.എല്‍.ബി./ബി.കോം.എല്‍.എല്‍.ബി./ബി.ബി.എ.എല്‍.എല്‍.ബി. പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണ്ണയത്തിനും ഒക്‌ടോബര്‍ 4 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ടൈംടേബിള്‍

കേരളസര്‍വകലാശാലയുടെ നാലാം സെമസ്റ്റര്‍ എം.എഫ്.എ. (പെയിന്റിംഗ് ആന്റ് സ്‌കള്‍പ്പ്ച്ചര്‍) പരീക്ഷകള്‍ 2021 ഒക്‌ടോബര്‍ 20 ന് ആരംഭിക്കുന്നതാണ്. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

കേരളസര്‍വകലാശാലയുടെ രണ്ട്, നാല് സെമസ്റ്റര്‍ (പഞ്ചവത്സരം) (2011 – 12 അഡ്മിഷന് മുന്‍പുളളത്) (ഫൈനല്‍ മേഴ്‌സിചാന്‍സ്/സപ്ലിമെന്ററി) എല്‍.എല്‍.ബി. പരീക്ഷകള്‍ യഥാക്രമം ഒക്‌ടോബര്‍ 6, 20 തീയതികളില്‍ ആരംഭിക്കുന്നതാണ്. പ്രസ്തുത പരീക്ഷകള്‍ക്ക് ഗവ.ലോ കോളേജ് മാത്രമാണ് പരീക്ഷാകേന്ദ്രം

സൂക്ഷ്മപരിശോധന

കേരളസര്‍വകലാശാലയുടെ ആറാം സെമസ്റ്റര്‍ ബി.എസ്‌സി. (സി.ബി.സി.എസ്.എസ്.) മാര്‍ച്ച് 2021 പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുളള വിദ്യാര്‍ത്ഥികള്‍ ഫോട്ടോ പതിച്ച ഐ.ഡി. കാര്‍ഡും ഹാള്‍ടിക്കറ്റുമായി റീവാല്യുവേഷന്‍ സെക്ഷനില്‍ (ഇ.ജെ.കക – രണ്ട്) സെപ്റ്റംബര്‍ 22 മുതല്‍ 27 വരെയുളള പ്രവൃത്തി ദിനങ്ങളില്‍ ഹാജരാകേണ്ടതാണ്.

പുതിയ കോഴ്‌സ് അനുവദിച്ചു

കേരളസര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുളള നെയ്യാറ്റിന്‍കര കുളത്തൂര്‍ ഗവ.ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ പുതുതായി ആരംഭിക്കുന്ന (2021 – 22) എം.എ. (ഇംഗ്ലീഷ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍) കോഴ്‌സ് അഡ്മിഷന്‍ പേജില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രവേശനം ആഗ്രഹിക്കുന്നവര്‍ക്ക് ഇത് ഓപ്ഷന്‍ ലിസ്റ്റില്‍ ചേര്‍ക്കാവുന്നതാണ്.

പരീക്ഷാകേന്ദ്രം

കേരളസര്‍വകലാശാലയുടെ ബി.എ. ഇംഗ്ലീഷ് (ഏപ്രില്‍ സെഷന്‍) 2021 വൈവാ വോസി പരീക്ഷയ്ക്ക് തിരുവനന്തപുരം ഗവ.ആര്‍ട്‌സ് കോളേജ് രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികള്‍ സെപ്റ്റംബര്‍ 23, 24 തീയതികളില്‍ കേരളസര്‍വകലാശാല സെനറ്റ് ഹാളിലും ചേര്‍ത്തല സെന്റ്.മൈക്കിള്‍സ് കോളേജ് രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികള്‍ സെപ്റ്റംബര്‍ 24 ന് കൊല്ലം എഫ്.എം.എന്‍. കോളേജിലും പരീക്ഷയ്ക്ക് ഹാജരാകേണ്ടതാണ്. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

കേരളസര്‍വകലാശാലയുടെ ഒന്നാം വര്‍ഷ ബി.കോം. (ആന്വല്‍) വിദ്യാര്‍ത്ഥികളില്‍ സെന്റ്.സേവ്യേഴ്‌സ് കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചിരുന്ന രജിസ്റ്റര്‍ നം. 3032012164 മുതല്‍ 3032012200 വരെയുളള വിദ്യാര്‍ത്ഥികള്‍ തിരുവനന്തപുരം ഗവ.ആര്‍ട്‌സ് കോളേജില്‍ ഒന്നാം വര്‍ഷ പരീക്ഷകള്‍ എഴുതേണ്ടതാണ്. പരീക്ഷാസമയം ഉച്ചയ്ക്ക് 1.30 മുതല്‍ 4.30 വരെ.

MG University Announcements: എംജി സർവകലാശാല

പരീക്ഷ മാറ്റി

സെപ്തംബർ 22, 24 തീയതികളിൽ നടത്താനിരുന്ന മൂന്നാം സെമസ്റ്റർ ബി.എ./ബി.കോം (സി.ബി.സി.എസ്.എസ്. 2017 അഡ്മിഷന് മുൻപുള്ളവർ – സപ്ലിമെന്ററി/2012-13 അഡ്മിഷൻ – മേഴ്‌സി ചാൻസ് – പ്രൈവറ്റ് രജിസ്‌ട്രേഷൻ) പരീക്ഷകൾ യഥാക്രമം ഒക്‌ടോബർ 22, 25 തീയതികളിലേക്ക് മാറ്റി. പുതുക്കിയ ടൈംടേബിൾ വെബ് സൈറ്റിൽ.

അഫിലിയേറ്റഡ് കോളേജുകളിലും സീപാസിലും സെപ്തംബർ 22 മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന ഒന്നാം സെമസ്റ്റർ ബി.എഡ്. (ക്രെഡിറ്റ് ആന്റ് സെമസ്റ്റർ – 2020 അഡ്മിഷൻ റഗുലർ/സപ്ലിമെന്ററി – ദ്വിവത്സരം) പരീക്ഷകൾ മാറ്റി. പുതുക്കിയ തീയതി പിന്നീട്.

എം.ജി. ബിരുദ പ്രവേശനം; നാലാം അലോട്‌മെന്റ് പ്രസിദ്ധീകരിച്ചു

എം.ജി. സർവകലാശാലയോട് അഫിലിയേറ്റ് ചെയ്ത ആർട്‌സ് ആന്റ് സയൻസ് കോളേജുകളിൽ ബിരുദപ്രവേശനത്തിനുള്ള നാലാം അലോട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്‌മെന്റ് ലഭിച്ചവർ സർവകലാശാല ഫീസ് ഓൺലൈനായി ഒടുക്കി പ്രവേശനം ഉറപ്പാക്കേണ്ടതും അതത് കോളേജുമായി ബന്ധപ്പെട്ട് കോളേജ് ഫീസ് ഒടുക്കി പ്രവേശനം സ്ഥിരപ്പെടുത്തേണ്ടതുമാണ്. സെപ്തംബർ 25ന് വൈകീട്ട് നാലിനകം ഫീസ് ഒടുക്കി പ്രവേശനം ഉറപ്പാക്കാത്തവരുടെ അലോട്‌മെന്റ് റദ്ദാകും. പ്രവേശനം ഉറപ്പാക്കി കൺഫർമേഷൻ സ്ലിപ് ഡൗൺലോഡ് ചെയ്ത് വിദ്യാർഥികൾ സൂക്ഷിക്കണം. കൺഫർമേഷൻ സ്ലിപ്പിന്റെ അഭാവത്തിൽ ഇതുസംബന്ധിച്ച പരാതികൾ പരിഗണിക്കില്ല. നേരത്തെയുള്ള അലോട്‌മെന്റുകളിൽ താത്ക്കാലിക പ്രവേശനം നേടിയിട്ടുള്ളവരും സെപ്തംബർ 25ന് വൈകീട്ട് നാലിനകം സ്ഥിരപ്രവേശനം ഉറപ്പാക്കണം. നാലാം അലോട്‌മെന്റിന്‌ശേഷം പട്ടിക വിഭാഗങ്ങളിൽപ്പെട്ട അപേക്ഷകർക്ക് മാത്രമേ താൽക്കാലിക അലോട്‌മെന്റ് അനുവദിക്കുകയുള്ളൂ. ഒന്നാം സെമസ്റ്റർ ബിരുദ ക്ലാസുകൾ സെപ്തംബർ 27ന് തുടങ്ങാനാണ് സർവകലാശാല ഉദ്ദേശിക്കുന്നത്.

സപ്ലിമെന്ററി അലോട്‌മെന്റ് ഒക്‌ടോബർ 12 മുതൽ

മഹാത്മാഗാന്ധി സർവകലാശാല ഒന്നാം സെമസ്റ്റർ ബിരുദപ്രവേശനത്തിനുള്ള സപ്ലിമെന്ററി അലോട്‌മെന്റ് പ്രകാരമുള്ള ഓപ്ഷൻ രജിസ്‌ട്രേഷന് ഒക്‌ടോബർ 12 മുതൽ 18 വരെ അവസരം. നിലവിൽ അപേക്ഷ സമർപ്പിക്കാത്തവർക്കും മുൻ അലോട്‌മെന്റുകളിൽ പ്രവേശനം ലഭിച്ചവർക്കും സപ്ലിമെന്ററി അലോട്‌മെന്റിനായി രജിസ്റ്റർ ചെയ്യാം. നിലവിൽ പ്രവേശനം ലഭിച്ചവർക്ക് സപ്ലിമെന്ററി അലോട്‌മെന്റ് ലഭിച്ചാൽ അവരുടെ നിലവിലെ പ്രവേശനം റദ്ദാകുന്നതും പുതുതായി ലഭിക്കുന്ന അലോട്‌മെന്റിൽ അവർ പ്രവേശനം നേടേണ്ടതുമാണ്. ഓൺലൈൻ അപേക്ഷയിലെ തെറ്റ്മൂലം അലോട്‌മെന്റിന് പരിഗണിക്കപ്പെടാത്തവർക്കും നേരത്തെ ലഭിച്ച അലോട്‌മെന്റ് ഏതെങ്കിലും കാരണവശാൽ റദ്ദാക്കപ്പെട്ടവർക്കും സപ്ലിമെന്ററി അലോട്‌മെന്റിന് രജിസ്റ്റർ ചെയ്യാം. പ്രത്യേകമായി ഫീസ് അടയ്ക്കാതെതന്നെ ഇവർക്ക് cap.mgu.ac.in എന്ന വെബ്‌സൈറ്റ് മുഖേന പുതുതായി ഓപ്ഷൻ നൽകാം. നേരത്തെ നൽകിയിട്ടുള്ള ഓപ്ഷനുകളിൽ തിരുത്തൽ വരുത്താനും സപ്ലിമെന്ററി ഓപ്ഷൻ രജിസ്‌ട്രേഷനിൽ അവസരമുണ്ടായിരിക്കും. സപ്ലിമെന്ററി അലോട്‌മെന്റിൽ പങ്കെടുക്കുന്ന എല്ലാവരും പുതുതായി ഓപ്ഷൻ നൽകണം. വിവിധ കോളേജുകളിൽ ഒഴിവുള്ള സീറ്റുകളുടെ വിവരം സർവ്വകലാശാല പ്രസിദ്ധീകരിക്കും. ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ cap.mgu.ac.in എന്ന വെബ് സൈറ്റിൽ ലഭിക്കും.

അപേക്ഷ തീയതി

ഒന്നാം സെമസ്റ്റർ എം.എഡ്. 2020 അഡ്മിഷൻ – റഗുലർ/2020ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി (ദ്വിവത്സരം) പരീക്ഷയ്ക്ക് പിഴയില്ലാതെ ഒക്‌ടോബർ ഏഴുവരെയും 525 രൂപ പിഴയോടെ ഒക്‌ടോബർ എട്ടുവരെയും 1050 രൂപ സൂപ്പർഫൈനോടെ ഒക്‌ടോബർ 11 വരെയും അപേക്ഷിക്കാം. റഗുലർ വിദ്യാർഥികൾ 210 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 55 രൂപ വീതവും (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടയ്ക്കണം.

പരീക്ഷ തീയതി

മൂന്നാം സെമസ്റ്റർ എം.എഡ് (2019 അഡ്മിഷൻ – റഗുലർ – ദ്വിവത്സരം) പരീക്ഷകൾ സെപ്തംബർ 30 ന് ആരംഭിക്കും. പിഴയില്ലാതെ സെപ്തംബർ 23 വരെയും 525 രൂപ പിഴയോടെ സെപ്തംബർ 24 നും 1050 രൂപ സൂപ്പർഫൈനോടെ സെപ്തംബർ 25 നും അപേക്ഷിക്കാം. റഗുലർ വിദ്യാർഥികൾ 210 രൂപ സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടയ്ക്കണം.

ആറാം സെമസ്റ്റർ ബി.ടെക് (പുതിയ സ്‌കീം – 2010 അഡ്മിഷൻ മുതൽ സപ്ലിമെന്ററി/മേഴ്‌സി ചാൻസ്) പുതുക്കിയ പരീക്ഷ സെപ്തംബർ 29 മുതൽ നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ.

പരീക്ഷഫലം

2021 ഫെബ്രുവരിയിൽ നടന്ന നാലാം വർഷ ബി.എസ് സി. നഴ്‌സിംഗ് ബിരുദ സപ്ലിമെന്ററി/മേഴ്‌സി ചാൻസ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും സെപ്തംബർ 29 വരെ അപേക്ഷിക്കാം.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

ഹിന്ദി അസിസ്റ്റന്റ് പ്രൊഫസര്‍ അഭിമുഖം

കാലിക്കറ്റ് സര്‍വകലാശാലക്കു കീഴിലുള്ള വടകര ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്ററില്‍ ഹിന്ദി അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനത്തിന് അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ക്കുള്ള അഭിമുഖം 28-ന് രാവിലെ 9.45-ന് സര്‍വകലാശാലാ ഭരണ കാര്യാലയത്തില്‍ നടക്കും. യോഗ്യരായവരുടെ പേരും മറ്റും വിവരങ്ങളും വെബ്‌സൈറ്റില്‍ (www. uoc.ac.in)

എം.എഡ്. റാങ്ക്‌ലിസ്റ്റ്

കാലിക്കറ്റ് സര്‍വകലാശാല 2021 അദ്ധ്യയന വര്‍ഷത്തെ എം.എഡ്. പ്രവേശനത്തിന് അപേക്ഷിച്ചവരുടെ റാങ്ക്‌ലിസ്റ്റ് 22-ന് പ്രസിദ്ധീകരിക്കും. ജനറല്‍ മെറിറ്റിലേക്ക് 27-നും സംവരണ വിഭാഗത്തിലേക്ക് 28-നും മാനേജ്‌മെന്റ് എയ്ഡഡ് കോളേജുകളിലെ കമ്മ്യൂണിറ്റി സീറ്റുകളിലേക്ക് 29-നും പ്രവേശനം നടത്തും. അപേക്ഷകരോ അവരുടെ പ്രതിനിധികളോ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം അന്നേ ദിവസം 11 മണിക്കു മുമ്പായി സര്‍വകലാശാലാ വിഭാഗങ്ങളില്‍/കോളേജുകളില്‍ ഹാജരാകണം. റാങ്ക് ലിസ്റ്റ് വഴിയുള്ള പ്രവേശനമായതിനാല്‍ വൈകി വരുന്നവര്‍ക്ക് പ്രവേശനം നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. ലിസ്റ്റ് പ്രവേശന വെബ്‌സൈറ്റില്‍ ലഭ്യമാകും. (https://admission. uoc.ac.in), ഫോണ്‍ : 0494 2407016, 017

രീക്ഷ

സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. നാലാം സെമസ്റ്റര്‍ ബി.എസ് സി., ബി.എസ് സി. ആള്‍ട്ടര്‍നേറ്റ് പാറ്റേണ്‍ കോംപ്ലിമെന്ററി കോഴ്‌സിന്റെ ഏപ്രില്‍ 2021 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളും ഏപ്രില്‍ 2020 കോവിഡ് സ്‌പെഷ്യല്‍ സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളും 30-ന് നടക്കും.

സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. നാലാം സെമസ്റ്റര്‍ ബി.എച്ച്.എ. 2016 മുതല്‍ 2018 വരെ പ്രവേശനം ഏപ്രില്‍ 2021 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളും 2015 മുതല്‍ 2018 വരെ പ്രവേശനം ഏപ്രില്‍ 2020 കോവിഡ് സ്‌പെഷ്യല്‍ റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളും പുതുക്കിയ ടൈംടേബിള്‍ പ്രകാരം 23-ന് തുടങ്ങും.

കോവിഡ് സ്‌പെഷ്യല്‍ പരീക്ഷ ലിസ്റ്റ്

അഫിലിയേറ്റഡ് കോളേജുകള്‍, എസ്.ഡി.ഇ., പ്രൈവറ്റ് രജിസട്രേഷന്‍ വിദ്യാര്‍ത്ഥികളില്‍ സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. അഞ്ചാം സെമസ്റ്റര്‍ നവംബര്‍ 2020, ആറാം സെമസ്റ്റര്‍ ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് കോവിഡ് സ്‌പെഷ്യല്‍ പരീക്ഷക്ക് യോഗ്യരായവരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍

സ്‌പെഷ്യല്‍ പരീക്ഷ

സ്‌പോര്‍ട്‌സ്, എന്‍.സി.സി. ക്യാമ്പുകള്‍ കാരണം സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. മൂന്നാം സെമസ്റ്റര്‍ ബി.എ., ബി.എസ് സി., ബി.കോം. നവംബര്‍ 2019 റഗുലര്‍ പരീക്ഷക്ക് ഹാജരാകാന്‍ സാധിക്കാത്തവര്‍ക്കുള്ള സ്‌പെഷ്യല്‍ പരീക്ഷ ഒക്‌ടോബര്‍ 5 മുതല്‍ നടക്കും.

Kannur University Announcements: കണ്ണൂർ സർവകലാശാല

യു. ജി മൂന്നാം ഘട്ട അലോട്ട്മെന്‍റ് നിർദ്ദേശങ്ങൾ

2021 – 22 അധ്യയന വർഷത്തെ ബിരുദ പ്രവേശനത്തിനുള്ള മൂന്നാം ഘട്ട അലോട്ട്മെന്‍റ് http://www. admission. kannuruniversity.ac.in/ എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. അപേക്ഷകർ ആപ്ലിക്കേഷൻ നമ്പറും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് തങ്ങളുടെ അലോട്ട്മെന്‍റ് പരിശോധിക്കേണ്ടതും മൂന്നാം അലോട്ട്മെന്‍റിൽ ആദ്യമായി (First time) അലോട്ട്മെന്‍റ് ലഭിച്ചവർ സെപ്റ്റംബർ 22 ന് അകം SBI e-pay വഴി അഡ്മിഷന്‍ ഫീസ് നിർബന്ധമായും അടക്കേണ്ടതാണ്. മറ്റു രീതികളില്‍ ഫീസ് അടച്ചാല്‍ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല. ഫീസ് അടക്കാത്തവർക്ക്, ലഭിച്ച അലോട്ട്മെന്‍റ് നഷ്ടമാകുകയും തുടർന്നുള്ള അലോട്ട്മെന്‍റ് പ്രക്രിയയിൽ നിന്ന് പുറത്താവുകയും ചെയ്യും. അഡ്മിഷൻ ഫീസ് ജനറൽ വിഭാഗത്തിന് 830/- രൂപയും SC/ST വിഭാഗത്തിന് 770/- രൂപയുമാണ്. ഒന്ന്,രണ്ട് അലോട്ട്മെന്‍റുകളിൽ അലോട്ട്മെന്‍റ് ലഭിച്ച്, ഫീസ് അടച്ച വിദ്യാർത്ഥികൾ വീണ്ടും ഹയർ ഓപ്ഷൻ ലഭിച്ചാൽ ഫീസ് അടക്കേണ്ടതില്ല.അലോട്ട്മെന്‍റ് ലഭിച്ചവർ Pay Fees ബട്ടണില്‍ ക്ലിക്ക് ചെയ്താണ് ഫീസടയ്ക്കേണ്ടത്. ഫീസടച്ചവർ ലോഗിന്‍ ചെയ്ത് അഡ്മിഷന്‍ ഫീസ് വിവരങ്ങള്‍ അവരുടെ പ്രൊഫൈലില്‍ വന്നിട്ടുണ്ടോ എന്ന് ഉറപ്പു വരുത്തേണ്ടതാണ്. അഡ്മിഷൻ ഫീസ് E PAY വഴി ഒടുക്കാത്ത അപേക്ഷകരുടെ അലോട്ട്മെന്‍റ് റദ്ദാക്കുന്നതാണ്. ഇപ്രകാരം അലോട്മെന്റിൽ നിന്നും പുറത്താകുന്നവരെ യാതൊരുകാരണവശാലും അടുത്ത അലോട്ട്മെന്‍റിൽ പരിഗണിക്കുന്നതല്ല. അലോട്ട്മെന്‍റ് ലഭിച്ചവർ തങ്ങൾക്കു ലഭിച്ച സീറ്റിൽ സംതൃപ്തരല്ലെങ്കിലും തുടർന്നുള്ള അലോട്ട്മെന്‍റുകളിൽ പരിഗണിക്കപ്പെടണമെന്നുണ്ടെങ്കിൽ അതിനായി അഡ്മിഷൻ ഫീസ് യഥാസമയം അടക്കേണ്ടതാണ്.

അലോട്ട്മെന്‍റ് ലഭിച്ച അപേക്ഷകർ തങ്ങൾക്ക് ലഭിച്ച സീറ്റിൽ സംതൃപ്തരാണെങ്കിൽ അഡ്മിഷൻ ഫീസ് ഒടുക്കിയ ശേഷം അവരുടെ ഹയർ ഓപ്‌ഷനുകൾ 22.09.2021 ന് 5 മണിക്കുള്ളിൽ നീക്കം ചെയ്യേണ്ടതാണ്. ഇപ്രകാരം സ്വന്തം ഇഷ്ടത്തിനനുസരിച്ച് റദ്ദ് ചെയ്ത ഹയർ ഓപ്‌ഷനുകൾ ഒരു കാരണവശാലും പുനഃസ്ഥാപിച്ചു കൊടുക്കുന്നതല്ല. ഹയർ ഓപ്‌ഷനുകൾ നിലനിർത്തുന്ന അപേക്ഷകരെ അടുത്ത അലോട്ട്മെന്‍റിൽ ആ ഓപ്‌ഷനുകളിലേക്ക് പരിഗണിക്കുന്നതും അവർ പുതിയ അലോട്ട്മെന്‍റ് നിർബന്ധമായും സ്വീകരിക്കേണ്ടതുമാണ് .

നാലാം അലോട്ട്മെന്‍റ് : 23.09.2021കോളേജ് പ്രവേശനം

മൂന്നാം അലോട്ട്മെന്‍റിനു ശേഷം ഒഴിവു വരുന്ന സീറ്റുകളിലേക്ക് നാലാം ഘട്ട അലോട്ട്മെന്‍റ് നടത്തുന്നതാണ്. ഒന്ന്, രണ്ട്, മൂന്ന്,നാല് അലോട്ട്മെന്‍റുകളിൽ അലോട്ട്മെന്‍റ് ലഭിക്കുന്ന വിദ്യാർത്ഥികൾ നാലാം അലോട്ട്മെന്‍റിനു ശേഷം മാത്രം അതാത് കോളേജുകളിൽ അഡ്‌മിഷന് വേണ്ടി ഹാജരാകേണ്ടതാണ് (അഡ്മിഷൻ ഷെഡ്യൂൾ വെബ്‌സൈറ്റിൽ നൽകിയിട്ടുണ്ട്). അഡ്മിഷൻ ലഭിക്കുന്നതിനായി ഹാജരാക്കുന്നതിനുള്ള അലോട്ട്മെന്‍റ് മെമ്മോ നാലാം അലോട്ട്മെന്‍റിന് ശേഷം മാത്രം വെബ്‌സൈറ്റിൽ നിന്നും ലഭ്യമാകുന്നതാണ്. അലോട്ട്മെന്‍റ് മെമ്മൊയോടൊപ്പം താഴെക്കൊടുത്തിരിക്കുന്ന രേഖകളും പ്രവേശന സമയത്ത് അതാത് കോളേജുകളിൽ ഹാജരാക്കേണ്ടതാണ്.
1 . ഓൺലൈൻ അപേക്ഷയുടെ പ്രിന്‍റ് ഔട്ട്, അലോട്മെന്റ് മെമ്മോ
2.രജിസ്‌ട്രേഷൻ ഫീസ്, സർവകലാശാല അഡ്മിഷൻ ഫീസ് എന്നിവ ഓൺലൈനായി അടച്ച രസീതിന്‍റെ പ്രിന്‍റ് ഔട്ട്

  1. യോഗ്യതാ പരീക്ഷയുടെ അസൽ മാർക്ക് ലിസ്റ്റ്
  2. ജനനതീയതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്
  3. വിടുതൽ സർട്ടിഫിക്കറ്റ്
  4. കോഴ്സ് & കോണ്ടക്ട് സർട്ടിഫിക്കറ്റ്
  5. അസ്സൽ കമ്മ്യുണിറ്റി/Caste സർട്ടിഫിക്കറ്റ് (SC/ST വിഭാഗങ്ങൾക്ക്), EWS വിഭാഗമാണെങ്കിൽ തെളിയിക്കുന്ന സർട്ടിഫിക്കറ്റ്
  6. അസ്സൽ നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് (SEBC വിഭാഗങ്ങൾക്ക്)
  7. ഗ്രേസ് മാർക്ക് ലഭിക്കുന്നതിനാവശ്യമായ അസ്സൽ സർട്ടിഫിക്കേറ്റ്
  8. HSE,VHSE,THSE,CBSC,CISCE,NIOS,കേരള പ്ലസ് ടു തുല്യത പരീക്ഷ എന്നിവ ഒഴികെ മറ്റു ബോർഡുകളിൽ നിന്നും യോഗ്യത പരീക്ഷ പാസായവർ കണ്ണൂർ സർവകലാശാലയുടെ Recognition Certificate ഹാജരാക്കേണ്ടതാണ്
    11.നേറ്റിവിറ്റി തെളിയിക്കുന്നതിനാവശ്യമായ ഏതെങ്കിലും രേഖ.
    12.അപേക്ഷയിൽ കൊടുത്തിരിക്കുന്ന മറ്റ് ആനുകൂല്യങ്ങൾ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്‌

ഫീസടച്ച വിവരങ്ങൾ അടങ്ങിയ പ്രിന്‍റ് ഔട്ട് ഓൺലൈൻ രജിസ്റ്റർ ചെയ്ത എല്ലാ വിദ്യാർത്ഥികളും ഫീസടച്ചതിന്‍റെ വിവരങ്ങൾ അടങ്ങിയ പ്രിന്‍റ് ഔട്ട് കൈവശം സൂക്ഷിക്കേണ്ടതും അഡ്മിഷൻ സമയത്ത് നിർബന്ധമായും കോളേജിൽ ഹാജരാക്കേണ്ടതുമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് www. admission.kannuruniversity.ac.in എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക.
ഹെൽപ്പ് ലൈൻ നമ്പറുകൾ: 0497-2715261, 7356948230. e-mail id: ugsws@kannuruniv.ac.in

Read More: University Announcements 18 September 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: University announcements 20 september 2021

Next Story
Victers Channel: വിക്ടേഴ്‌സ് ചാനൽ, സെപ്റ്റംബർ 21 ചൊവ്വാഴ്ച വിക്ടേഴ്സ് ക്ലാസുകൾക്ക് അവധിVicters channel, വിക്ടേഴ്സ് ചാനൽ, Victers channel online class, April 16, വിക്ടേഴ്സ് ചാനൽ ഓൺലൈൻ ക്ലാസ്, Victers channel online class time table, വിക്ടേഴ്സ് ചാനൽ ടൈംടേബിൾ, Victers channel time table, online class time table, education news, ie malayalam, ഐഇ മലയാളം,Victers channel time table, Victers channel live, Victers channel online classes live, Victers channel 9th class, Victers channel online classes, Victers channel class 6, Victers channel 10th class today, Victers channel 7th class today, Victers channel class 1, Victers channel time table today, Victers channel time table tomorrow, Victers channel time table 2020, Indian express malayalam, ഇന്ത്യൻ എക്‌സ്പ്രസ് മലയാളം, IE malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com