scorecardresearch
Latest News

University Announcements 20 October 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 20 October 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

University Announcements 20 October 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 20 October 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.

Kerala University Announcements: കേരള സര്‍വകലാശാല

പുതുക്കിയ പരീക്ഷാ തീയതി

ഒക്‌ടോബര്‍ 26 മുതല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ഒന്നാം സെമസ്റ്റര്‍ എം.എ/എംകോം./എം.എസ്.ഡബ്ല്യൂ./എം.എം.സി.ജെ. മേഴ്‌സി ചാന്‍സ് പരീക്ഷകള്‍ മാറ്റിവച്ചു. പരീക്ഷകള്‍ നവംബര്‍ രണ്ടു മുതല്‍ നടത്തും. വിശദവിവരങ്ങള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍.

ടൈംടേബിള്‍

ഒക്‌ടോബറില്‍ ആരംഭിക്കുന്ന രണ്ടാം സെമസ്റ്റര്‍ എം.എഡ്(2018 സ്‌കീം റഗുലര്‍/സപ്ലിമെന്ററി) ഡിഗ്രി പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍.

MG University Announcements: എം ജി സര്‍വകലാശാല

പരീക്ഷാ ഫലം

സ്‌കൂള്‍ ഓഫ് ഇന്ത്യന്‍ ലീഗല്‍ തോട്ടിന്റെ ആറാം സെമസ്റ്റര്‍ ത്രിവത്സര എല്‍.എല്‍.ബി. സപ്ലിമെന്ററി, മെഴ്സി ചാന്‍സ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നിശ്ചിത ഫീസ് സഹിതം നവംബര്‍ മൂന്നിനകം പരീക്ഷാ കണ്‍ട്രോളറുടെ കാര്യാലയത്തില്‍ അപേക്ഷ നല്‍കാം.

ജനുവരിയില്‍ നടന്ന രണ്ടാം സെമസ്റ്റര്‍ എം.കോം, എം.കോം ആന്റ് മാനേജ്‌മെന്റ് (സി.എസ്.എസ് 2020 അഡ്മിഷന്‍ റഗുലര്‍, 2019 അഡ്മിഷന്‍ സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനക്കും നിശ്ചിത ഫീസ് അടച്ച് നവംബര്‍ മൂന്നു വരെ ഓണ്‍ലൈനില്‍ അപേക്ഷ നല്‍കാം.

ജൂണില്‍ നടന്ന ഒന്നാം സെമസ്റ്റര്‍ എം.എഡ്. സ്‌പെഷല്‍ എജുക്കേഷന്‍ – ഇന്റലക്ച്വല്‍ ഡിസെബിലിറ്റി റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നിശ്ചിത ഫീസ് സഹിതം നവംബര്‍ രണ്ടിനകം പരീക്ഷാ കണ്‍ട്രോളറുടെ കാര്യാലയത്തില്‍ അപേക്ഷ നല്‍കാം.

ജനുവരിയില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എച്ച്.എം. (2019 അഡ്മിഷന്‍ സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനക്കും നിശ്ചിത ഫീസ് അടച്ച് നവംബര്‍ രണ്ടു വരെ ഓണ്‍ലൈനില്‍ അപേക്ഷ നല്‍കാം. വിശദവിവരങ്ങള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍.

പ്രാക്ടിക്കല്‍

മേയ് മുതല്‍ ഓഗസ്റ്റ് വരെ നടന്ന ഒന്നു മുതല്‍ ഏഴു വരെ സെമസ്റ്റര്‍ ബി.ടെക്. ഇലക്ട്രോണിക് ആന്‍ഡ് ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ് (പഴയ സ്‌കീം – 1997 മുതല്‍ 2009 വരെ അഡ്മിഷന്‍ മെഴ്സി ചന്‍സ്) പരീക്ഷകളുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഒക്ടോബര്‍ 26 മുതല്‍ തൊടുപുഴ മുട്ടം യു.സി.ഇ. കോളേജില്‍ നടക്കും. വിശദമായ ടൈം ടേബിള്‍ സര്‍വകലാശാല വെബ്സൈറ്റില്‍.

സബ് സെന്റര്‍

ഒക്ടോബര്‍ 26 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റര്‍ സി.ബി.സി.എസ്. ബി.എ. / ബി.കോം. (2021 അഡ്മിഷന്‍, പ്രൈവറ്റ് രജിസ്ട്രേഷന്‍) പരീക്ഷകള്‍ക്ക് സബ് സെന്റര്‍ അനുവദിച്ചു. വിശദ വിവരങ്ങള്‍ സര്‍വകലാശാല വെബ്സൈറ്റില്‍.

പ്രാക്ടിക്കല്‍

ഒന്നു മുതല്‍ നാലു വരെ വര്‍ഷങ്ങളിലെ ബി.ഫാം (2014, 2015 അഡ്മിഷന്‍ സപ്ലിമെന്ററി, 2011 മുതല്‍ 2013 വരെ അഡ്മിഷന്‍ ഒന്നാം മെഴ്സി ചാന്‍സ് , 2003 മുതല്‍ 2010 വരെ അഡ്മിഷന്‍ രണ്ടാം മെഴ്സി ചാന്‍സ്, 2016 അഡ്മിഷന്‍ സപ്ലിമെന്ററി -ജൂലൈ 2022) ബിരുദ പരീക്ഷകളുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഒക്ടോബര്‍ 25 മുതല്‍ നവംബര്‍ 19 വരെ നടക്കും. ഡി.പി.എസ് സി.പി.എ.എസ്. പുതുപ്പള്ളി, ഡി.പി.എസ് സി.പി.എ.എസ്. ചെറുവാണ്ടൂര്‍ കോട്ടയം എന്നിയവാണ് കേന്ദ്രങ്ങള്‍. വിശദമായ ടൈം ടേബിള്‍ വെബ്സൈറ്റില്‍.

വൈവ വോസി

മൂന്ന്, നാല് സെമസ്റ്റര്‍ എം.കോം. (2018, 2017, 2016 അഡ്മിഷന്‍ സപ്ലിമെന്ററി / 2015, 2014 അഡ്മിഷന്‍ മെഴ്‌സി ചാന്‍സ് പ്രൈവറ്റ് ഡിഗ്രി ഓഗസ്റ്റ്/ സെപ്റ്റംബര്‍ 2022 )പരീക്ഷയുടെ വൈവ വോസി പരീക്ഷ ഒക്ടോബര്‍ 27 ന് സര്‍വകലാശാലയുടെ കീഴില്‍ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. വിശദമായ ടൈം ടേബിള്‍ സര്‍വകലാശാല വെബ് സൈറ്റില്‍.

Calicut University Announcements: കാലിക്കറ്റ് സര്‍വകലാശാല

കെമിസ്ട്രി പിഎച്ച് ഡി അഭിമുഖം

കെമിസ്ട്രി പിഎച്ച് ഡി ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട് പഠനവിഭാഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തവര്‍ക്കുള്ള അഭിമുഖം 27-ന് രാവിലെ 10നു പഠനവിഭാഗത്തില്‍ നടക്കും. ഫോണ്‍: 0494 2407413.

എം ബി എ സീറ്റൊഴിവ്

സര്‍വകലാശാലയ്ക്കു കീഴിലുള്ള കോഴിക്കോട് സ്‌കൂള്‍ ഓഫ് മാനേജ്മെന്റ് സ്റ്റഡീസില്‍ എം.ബി.എ. റഗുലര്‍ കോഴ്സിന് സംവരണ വിഭാഗങ്ങളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. കെമാറ്റ് യോഗ്യത ഇല്ലാത്തവരെയും പരിഗണിക്കും. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം രക്ഷിതാക്കള്‍ക്കൊപ്പം 22-ന് വൈകീട്ട് നാലിനു മുമ്പായി കോളജില്‍ ഹാജരാകണം.

ബി എഡ്, എം എഡ് പ്രവേശനം നീട്ടി

ബി.എഡ്., ബി.എഡ്. സ്പെഷ്യല്‍ എഡ്യുക്കേഷന്‍, എം.എഡ്. പ്രവേശനത്തിനുള്ള അവസാനതീയതി 26 വരെ നീട്ടി. വിശദവിവരങ്ങള്‍ പ്രവേശന വിഭാഗം വെബ്സൈറ്റില്‍. ഫോണ്‍: 0494 2407016, 2660600.

പുനര്‍മൂല്യനിര്‍ണയ ഫലം

ആറാം സെമസ്റ്റര്‍ ബി.എ. മള്‍ട്ടിമീഡിയ ഏപ്രില്‍ 2022 പരീക്ഷയുടെയും ഒന്നാം വര്‍ഷ ബി.എഫ്.എ. ഏപ്രില്‍ 2021 പരീക്ഷയുടെയും അഞ്ചാം സെമസ്റ്റര്‍ ബി.എ. മള്‍ട്ടിമീഡിയ നവംബര്‍ 2021 പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

മീഡിയ സ്റ്റഡീസ് റിഫ്രഷര്‍ കോഴ്സ്

കോളേജ്, സര്‍വകലാശാലാ അധ്യാപകര്‍ക്കായി ഹ്യൂമന്‍ റിസോഴ്സ് ഡവലപ്മെന്റ് സെന്റര്‍ മീഡിയ സ്റ്റഡീസ് റിഫ്രഷര്‍ കോഴ്സ് സംഘടിപ്പിക്കുന്നു. നവംബര്‍ നാലു മുതല്‍ 17 വരെ നടക്കുന്ന കോഴ്സിലേക്ക് 28 വരെ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാം. ഏതു വിഷയങ്ങള്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ക്കും കോഴ്സില്‍ പങ്കെടുക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍ (ugchrdc.uoc.ac.in). ഫോണ്‍: 0494 2407350, 7351.

Kannur University Announcements: കണ്ണൂർ സര്‍വകലാശാല

പരീക്ഷാവിജ്ഞാപനം

മൂന്നാം സെമസ്റ്റര്‍ ബിരുദ (റെഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ്) നവംബര്‍ 2022 പരീക്ഷയുടെ പുതുക്കിയ വിജ്ഞാപനം സര്‍വകലാശാല വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. പരീക്ഷാ രജിസ്‌ട്രേഷനുള്ള ലിങ്ക് 2022 നവംബര്‍ ഏഴു വരെ ലഭ്യമാകും.

പ്രായോഗിക/വാചാ പരീക്ഷകള്‍

രണ്ടാം വര്‍ഷ പ്രൊഫഷണല്‍ ബി.എ.എം.എസ് (സപ്ലിമെന്ററി) ഡിസംബര്‍ 2020 – പ്രായോഗിക/ വാചാ പരീക്ഷകള്‍ 2022 നവംബര്‍ രണ്ടിനു ഗവ. ആയുര്‍വേദ കോളജ് പരിയാരത്ത് വച്ച് നടത്തും. വിശദമായ ടൈംടേബിള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്.

അസൈന്‍മെന്റ്: തീയതി നീട്ടി

പ്രൈവറ്റ് രജിസ്‌ട്രേഷന്‍ ഒന്നാം സെമസ്റ്റര്‍ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളുടെ (നവംബര്‍ 2021 സെഷന്‍ – 2020, 2021 അഡ്മിഷന്‍) ഇന്റേണല്‍ ഇവാല്വേഷന്റെ ഭാഗമായുള്ള അസൈന്‍മെന്റ് ഒക്ടോബര്‍ 29നു വൈകിട്ട് അഞ്ചു വരെ വിദൂര വിദ്യാഭ്യാസം ഡയറക്ടര്‍ക്ക് സമര്‍പ്പിക്കാം. അവസാന തീയതിക്കു ശേഷം ലഭിക്കുന്നവ സ്വീകരിക്കില്ല.

സംസ്‌കൃത സര്‍വകലാശാല

പുതുക്കിയ പരീക്ഷ തീയതികള്‍

ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയുടെ അഞ്ചാം സെമസ്റ്റര്‍ ബി. എ., ഒന്നാം സെമസ്റ്റര്‍ എം. എസ്. ഡബ്ല്യു. പരീക്ഷകളുടെ പുതുക്കിയ പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.ssus.ac.in സന്ദര്‍ശിക്കുക.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 20 october 2022

Best of Express