Latest News

University Announcements 20 October 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 20 October 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university news, education, ie malayalam

University Announcements 20 October 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സര്‍വകലാശാല

പ്രാക്ടിക്കല്‍ – പുതുക്കിയ പരീക്ഷാത്തീയതി

കേരളസര്‍വകലാശാല 2021 ഒക്‌ടോബര്‍ 23 ന് തിരുവനന്തപുരം ഗവ.വിമന്‍സ് കോളേജില്‍ വച്ച് നടത്താനിരുന്ന നാലാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ്. ബി.എസ്‌സി. (എഫ്.ഡി.പി.) (റെഗുലര്‍ – 2019 അഡ്മിഷന്‍, ഇംപ്രൂവ്‌മെന്റ് – 2018 അഡ്മിഷന്‍, സപ്ലിമെന്ററി – 2015, 2016 & 2017 അഡ്മിഷന്‍, മേഴ്‌സിചാന്‍സ് – 2013 അഡ്മിഷന്‍) ഫിസിക്‌സ് പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ ഒക്‌ടോബര്‍ 25 ലേക്ക് മാറ്റിവച്ചിരിക്കുന്നു.

MG University Announcements: എംജി സർവകലാശാല

സീറ്റൊഴിവ്

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ടൂറിസം സ്റ്റഡീസിൽ മാസ്റ്റർ ഓഫ് ടൂറിസം ആന്റ് ട്രാവൽ മാനേജ്മെന്റ് (എം.ടി.ടി.എം) പ്രോഗ്രാമിൽ 2021-22 ബാച്ചിൽ എസ്.സി., എസ്.ടി. വിഭാഗങ്ങൾക്കായുള്ള ഒന്ന് വീതം സീറ്റുകളിൽ ഒഴിവുണ്ട്. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് യോഗ്യത. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ഒക്‌ടോബർ 25ന് രാവിലെ 11 ന് പഠനവകുപ്പിൽ എത്തണം. വിശദവിവരത്തിന് ഫോൺ: 0481-2732922, 9847700527.

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ബിഹേവിയറൽ സയൻസസ് റിഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരത്തോടെ നടത്തുന്ന എം.എ. സോഷ്യൽ വർക് ഇൻ ഡിസെബിലിറ്റി സ്റ്റഡീസ് ആന്റ് ആക്ഷൻ എന്ന കോഴ്‌സിൽ എസ്.ടി. വിഭാഗക്കാർക്കായി സംവരണം ചെയ്തിട്ടുള്ള സീറ്റിൽ ഒരു ഒഴിവുണ്ട്. താല്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ഒക്‌ടോബർ 22ന് രാവിലെ 11.30ന് പഠനവകുപ്പിൽ ഹാജരാകണം. മഹാത്മാഗാന്ധി സർവകലാശാല അംഗീകരിച്ച ബിരുദമാണ് പ്രവേശനത്തിനുള്ള അടിസ്ഥാന യോഗ്യത. വിശദവിവരം 0481-2731034 എന്ന ഫോൺ നമ്പറുകളിലും www. sobs.mgu.ac.in എന്ന വെബ് സൈറ്റിലും ലഭിക്കും.

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് പ്യുവർ ആന്റ് അപ്ലൈഡ് ഫിസിക്‌സിലെ എം.എസ് സി. ഫിസിക്‌സ് (2021 അഡ്മിഷൻ) ബാച്ചിൽ എസ്.ടി. വിഭാഗത്തിൽ ഒരു സീറ്റൊഴിവുണ്ട്. സർവകലാശാല പി.ജി. പ്രവേശനത്തിന് 2021 പ്രോസ്‌പെക്ടസ് പ്രകാരം യോഗ്യരായ വിദ്യാർഥികൾ അസൽ യോഗ്യത രേഖകളുമായി ഒക്‌ടോബർ 22ന് വൈകീട്ട് മൂന്നിന് പഠനവകുപ്പിൽ നേരിട്ട് എത്തണം. ഫോൺ: 0481-2731043.

പരീക്ഷഫലം

2021 ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ നടത്തിയ രണ്ടാം സെമസ്റ്റർ മാസ്റ്റർ ഓഫ് ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ് (റഗുലർ – 2019 അഡ്മിഷൻ/ 2016 അഡ്മിഷൻ മാത്രം സപ്ലിമെന്ററി (മേഴ്‌സി ചാൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് നവംബർ രണ്ടുവരെ അപേക്ഷിക്കാം.

2020 മാർച്ചിൽ നടന്ന ഒന്നാം സെമസ്റ്റർ എം.എസ് സി. ഓപ്പറേഷൻസ് റിസർച്ച് ആന്റ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ രണ്ടുവരെ ഓൺലൈനായി അപേക്ഷിക്കാം.

2021 സെപ്തംബറിൽ സ്‌കൂൾ ഓഫ് കമ്പ്യൂട്ടർ സയൻസസ് നടത്തിയ രണ്ടും മൂന്നും സെമസ്റ്റർ റീ-അപ്പിയറൻസ് ആന്റ് നാലാം സെമസ്റ്റർ റഗുലർ എം.എസ് സി. കമ്പ്യൂട്ടർ സയൻസ് (2019 -21 ബാച്ച്, സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

സിവിൽ സർവീസ് പരിശീലനം; അപേക്ഷ ക്ഷണിച്ചു

മഹാത്മാഗാന്ധി സർവകലാശാലയ്ക്ക് കീഴിലുള്ള സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന സിവിൽ സർവീസ് പ്രിലിംസ് – കം മെയിൻസ് – കോച്ചിംഗ് പ്രോഗ്രാമിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. റഗുലർ, ഈവനിംഗ് ബാച്ചുകൾക്ക് പുറമെ ഫൗണ്ടേഷൻ ക്ലാസുകൾക്കും പ്രവേശനം നേടാം. റഗുലർ ബാച്ചുകാർക്ക് ആഴ്ചയിൽ അഞ്ചു ദിവസം ക്ലാസ്സ് ഉണ്ടായിരിക്കും. ഈവനിംഗ് ബാച്ചിന് ക്ലാസുകൾ ഓൺലൈനായിരിക്കും. ഫൗണ്ടേഷൻ ക്ലാസുകൾ എല്ലാ ഞായറാഴ്ചകളിലും മതപരമല്ലാത്ത പൊതു അവധി ദിവസങ്ങളിലുമായാണ് നടക്കുക.

പ്രായം 2022 ജനുവരി ഒന്നിന് 15നും 30നും ഇടയിലായിരിക്കണം. അർഹരായ വിഭാഗങ്ങളിൽപ്പെട്ടവർക്ക് നിയമാനുസൃതമായ വയസിളവ് അനുവദിക്കും. പ്രവേശന പരീക്ഷയുടേയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിലായിരിക്കും പരിശീലനാർഥികളെ തെരഞ്ഞെടുക്കുക. ഇതിലേക്കുള്ള അപേക്ഷകൾ നവംബർ 24 വരെ സമർപ്പിക്കാം. ജനറൽ വിഭാഗത്തിൽപ്പെടുന്നവർക്ക് 30000 രൂപയും പട്ടികവിഭാഗങ്ങളിൽപ്പെടുന്നവർക്ക് 15000 രൂപയുമാണ് കോഴ്‌സ് ഫീസ്. റഗുലർ വിഭാഗക്കാർക്ക് ഒരു വർഷവും ഈവനിംഗ് ബാങ്കുകാർക്ക് ഒന്നര വർഷവും ഫൗണ്ടേഷൻ കോഴ്സിന് ചേരുന്നവർക്ക് രണ്ട് വർഷവുമായിരിക്കും പരിശീലനത്തിൻ്റെ കാലാവധി. അപേക്ഷാ ഫോറവും യോഗ്യത സംബന്ധിച്ച വിവരങ്ങളും www. mgu.ac.in എന്ന വെബ് സൈറ്റിൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ – 9188374553, ഇ-മെയിൽ -civilserviceinstitute @mgu.ac.in

മോട്ടിവേഷണൽ സീരീസ്

മഹാത്മാഗാന്ധി സർവകലാശാല ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മോട്ടിവേഷണൽ സീരീസിന്റെ നാലാമത്തെ പരിപാടി ഒക്‌ടോബർ 22ന് വൈകീട്ട് 7.30ന് ഓൺലൈനായി നടക്കും. റിട്ട. ഡി.ജി.പി. ഋഷിരാജ് സിംഗ് ‘കുട്ടികളിലെ മൊബൈൽ ഫോൺ ദുരുപയോഗം, സൈബർ കുറ്റകൃത്യങ്ങളും പ്രതിവിധികളും’ എന്ന വിഷയത്തിൽ സംസാരിക്കും. സൂം ഓൺലൈൻ പ്ലാറ്റ്ഫോം ലിങ്കിലൂടെയും സർവകലാശാല ലൈബ്രറി ഫേസ്ബുക്ക് പേജിലൂടെയും പരിപാടിയിൽ പങ്കെടുക്കാം. വിശദവിവരത്തിന് ഫോൺ: 9846496323, 9446238800.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

പരീക്ഷാ ഫലം

സി.സി.എസ്.എസ്. മൂന്ന്, നാല് സെമസ്റ്റര്‍ എം.കോം. ഏപ്രില്‍ 2021 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

രണ്ടാം വര്‍ഷ ബി.എസ് സി. മെഡിക്കല്‍ മൈക്രോബയോളജി, മെഡിക്കല്‍ ബയോകെമിസ്ട്രി, മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി നവംബര്‍ 2019 സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

എം.എസ് സി. ഫിസിക്‌സ് മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2020 നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2020 പരീക്ഷകളുടെയും മൂന്നാം സെമസ്റ്റര്‍ എം.എസ് സി. സുവോളജി, എം.എ. എക്കണോമിക്‌സ്, എം.എ. ഫിനാന്‍ഷ്യല്‍ എക്കണോമിക്‌സ് നവംബര്‍ 2020 പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു.

മൂന്നാം സെമസ്റ്റര്‍ ബി.ആര്‍ക്ക് നവംബര്‍ 2019 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷ

ഒക്‌ടോബര്‍ 20, 22 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ഒന്നാം സെമസ്റ്റര്‍ എം.വോക്. സോഫ്റ്റ് വെയര്‍ ഡവലപ്‌മെന്റ് നവംബര്‍ 2020 പരീക്ഷകള്‍ പുതുക്കിയ ടൈംടേബിള്‍പ്രകാരം യഥാക്രമം നവംബര്‍ 1, 3 തീയതികളില്‍ നടക്കും.

ആറാം സെമസ്റ്റര്‍ ബി.ടെക്., കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് ആന്റ് ഓപ്പറേഷന്‍സ് റിസര്‍ച്ച് പേപ്പറിന്റെ മാറ്റി വെച്ച ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ 25-ന് നടക്കും. പരീക്ഷാ കേന്ദ്രത്തില്‍ മാറ്റമില്ല.

മാറ്റി വെച്ച ഒന്ന്, രണ്ട് സെമസ്റ്റര്‍ ബി.ടെക്., പാര്‍ട്ട് ടൈം ബി.ടെക്. ഏപ്രില്‍ 2020 സപ്ലിമെന്ററി പരീക്ഷകള്‍ പുതുക്കിയ ടൈംടേബിള്‍ പ്രകാരം 27-ന് തുടങ്ങും.

മാറ്റിവെച്ച മൂന്നാം സെമസ്റ്റര്‍ എം.ടെക്. നാനോ സയന്‍സ് ആന്റ് ടെക്‌നോളജി നവംബര്‍ 2020 റഗുലര്‍ സപ്ലിമെന്ററി പരീക്ഷകള്‍ 29, നവംബര്‍ 1 തീയതികളില്‍ നടക്കും.

Kannur University Announcements: കണ്ണൂർ സർവകലാശാല

ബിരുദ/ ബിരുദാനന്തര ബിരുദ ക്ലാസുകൾ

കണ്ണൂർ സർവകലാശാല അഫിലിയേറ്റഡ് കോളേജുകൾ/ പഠന വകുപ്പുകൾ / സെന്ററുകളിലെ 2021-22 അധ്യയന വർഷത്തെ ബിരുദ/ ബിരുദാനന്തര ബിരുദ ക്ലാസുകൾ പൂർണമായും ഓഫ് ലൈൻ രീതിയിൽ (ക്ലാസ്സ് റൂം പഠനം) കോവിഡ് പ്രോടോക്കോൾ പാലിച്ചുകൊണ്ട് 2021 ഒക്ടോബർ 25 ന് ആരംഭിക്കുന്നതായിരിക്കും. ഇതിനകം ക്ലാസ്സുകൾ ആരംഭിച്ച അവസാന വർഷ ബിരുദ/ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്ക് ഒക്ടോബർ 20 മുതൽ 23 വരെ ക്ലാസ്സുകൾ ഉണ്ടായിരിക്കുന്നതല്ല.

എം.എസ്.സി. സ്റ്റാറ്റിസ്റ്റിക്‌സ് – സീറ്റുകൾ

കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ ക്യാമ്പസ്സിലുള്ള സ്റ്റാറ്റിസ്റ്റിക്കൽ സയൻസസ് പഠന വകുപ്പിലെ ഒന്നാം സെമസ്റ്റർ എം.എസ്.സി. സ്റ്റാറ്റിസ്റ്റിക്‌സ് കോഴ്സിലേക്ക് എസ്.സി. (2 ഒഴിവുകൾ), എസ്.ടി. (1 ഒഴിവ്) വിഭാഗത്തിലെ വിദ്യാർത്ഥികൾക്കായി സംവരണം ചെയ്തിട്ടുള്ള സീറ്റുകൾ ഒഴിവുണ്ട്. യോഗ്യരായ വിദ്യാർഥികൾ ബന്ധപ്പെട്ട രേഖകൾ സഹിതം 25.10.2021 ന് രാവിലെ 10.30ന് മാങ്ങാട്ടുപറമ്പ ക്യാമ്പസ്സിലുള്ള സ്റ്റാറ്റിസ്റ്റിക്കൽ സയൻസസ് പഠന വകുപ്പിൽ ഹാജരാകേണ്ടതാണ്.

യു. ജി അഞ്ചാം ഘട്ട അലോട്ട്മെന്‍റ് നിർദ്ദേശങ്ങൾ

2021 – 22 അധ്യയന വർഷത്തെ ബിരുദ പ്രവേശനത്തിനുള്ള അഞ്ചാം ഘട്ട അലോട്ട്മെന്‍റ് http://www. admission.kannuruniversity.ac.in/ എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. അപേക്ഷകർ ആപ്ലിക്കേഷൻ നമ്പറും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് തങ്ങളുടെ അലോട്ട്മെന്‍റ് പരിശോധിക്കേണ്ടതും അഞ്ചാം അലോട്ട്മെന്‍റിൽ ആദ്യമായി (First time) അലോട്ട്മെന്‍റ് ലഭിച്ചവർ 2021 ഒക്ടോബർ 21 ന് അകം SBI e-pay വഴി അഡ്മിഷന്‍ ഫീസ് നിർബന്ധമായും അടക്കേണ്ടതുമാണ്. മറ്റു രീതികളില്‍ ഫീസ് അടച്ചാല്‍ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല. ഫീസ് അടക്കാത്തവർക്ക്, ലഭിച്ച അലോട്ട്മെന്‍റ് നഷ്ടമാകുകയും തുടർന്നുള്ള അലോട്ട്മെന്‍റ് പ്രക്രിയയിൽ നിന്ന് പുറത്താവുകയും ചെയ്യും. അഡ്മിഷൻ ഫീസ് ജനറൽ വിഭാഗത്തിന് 830/- രൂപയും SC/ST വിഭാഗത്തിന് 770/- രൂപയുമാണ്. ഒന്ന്,രണ്ട്,മൂന്ന്,നാല് അലോട്ട്മെന്‍റുകളിൽ അലോട്ട്മെന്‍റ് ലഭിച്ച്, ഫീസ് അടച്ച വിദ്യാർത്ഥികൾ വീണ്ടും ഹയർ ഓപ്ഷൻ ലഭിച്ചാൽ ഫീസ് അടക്കേണ്ടതില്ല. അലോട്ട്മെന്‍റ് ലഭിച്ചവർ Pay Fees ബട്ടണില്‍ ക്ലിക്ക് ചെയ്താണ് ഫീസടയ്ക്കേണ്ടത്. ഫീസടച്ചവർ ലോഗിന്‍ ചെയ്ത് അഡ്മിഷന്‍ ഫീസ് വിവരങ്ങള്‍ അവരുടെ പ്രൊഫൈലില്‍ വന്നിട്ടുണ്ടോ എന്ന് ഉറപ്പു വരുത്തേണ്ടതാണ്. അഡ്മിഷൻ ഫീസ് E PAY വഴി ഒടുക്കാത്ത അപേക്ഷകരുടെ അലോട്ട്മെന്‍റ് റദ്ദാക്കുന്നതാണ്.

കോളേജ് പ്രവേശനം

ഒന്ന്,രണ്ട്,മൂന്ന്, നാല് അലോട്ട്മെന്‍റുകളിൽ താത്കാലിക പ്രവേശനം നേടിയവര്‍ അഞ്ചാം അലോട്ട്മെന്‍റിൽ ഹയര്‍ ഓപ്ഷന്‍ ലഭിച്ചാല്‍ നിലവില്‍ അഡ്മിഷന്‍ ലഭിച്ച കോളേജില്‍ നിന്നും സര്‍ട്ടിഫിക്കറ്റുകള്‍ തിരിച്ചു വാങ്ങി പുതുതായി അലോട്ട്മെന്‍റ് ലഭിച്ച കോളേജില്‍ മുഴുവന്‍ ഫീസുകളും അടച്ച് പ്രവേശനം നേടേണ്ടതാണ്. അഞ്ചാം അലോട്ട്മെന്‍റിൽ അലോട്ട്മെന്‍റ് ലഭിച്ച വിദ്യാർത്ഥികൾ 2021 ഒക്ടോബർ 22,23,25 തീയതികളിലായി അലോട്ട്മെന്‍റ് ലഭിച്ച കോളേജുകളിൽ പ്രവേശനത്തിന് ഹാജരാകേണ്ടതാണ്. അഞ്ചാം അലോട്ട്മെന്റുമുതൽ പ്രവേശനം നേടുന്നവർ സ്ഥിര പ്രവേശനമാണ് നേടേണ്ടത്. ഇതു വരെ താത്കാലിക പ്രവേശനം നേടിയ എല്ലാ വിദ്യാര്‍ത്ഥികളും ഹയര്‍ ഓപ്ഷന്‍ ലഭിച്ചില്ലെങ്കില്‍ മുഴുവന്‍ ഫീസുകളും അടച്ച് അതാതു കോളേജുകളിൽ സ്ഥിര പ്രവേശനം നേടേണ്ടതാണ്. സ്ഥിര പ്രവേശനം നേടിയവര്‍ ആവശ്യമില്ലെങ്കില്‍ ഹയര്‍ ഓപ്ഷന്‍സ് കാന്‍സല്‍ ചെയ്യേണ്ടതാണ്.ഏതെങ്കിലും കാരണത്താൽ നിശ്ചിത തീയതിയിൽ അഡ്മിഷൻ എടുക്കാൻ സാധിക്കാത്തവർ, അതാത് കോളേജ് പ്രിൻസിപ്പാളുമായി ബന്ധപ്പെടേണ്ടതാണ് . അഡ്മിഷൻ ലഭിക്കുന്നതിനായി ഹാജരാക്കുന്നതിനുള്ള അലോട്ട്മെന്‍റ് മെമ്മോ വെബ്‌സൈറ്റിൽ നിന്നും ലഭ്യമാകുന്നതാണ്. അലോട്ട്മെന്‍റ് മെമ്മൊയോടൊപ്പം താഴെക്കൊടുത്തിരിക്കുന്ന രേഖകളും പ്രവേശന സമയത്ത് അതാത് കോളേജുകളിൽ ഹാജരാക്കേണ്ടതാണ്.

1 . ഓൺലൈൻ അപേക്ഷയുടെ പ്രിന്‍റ് ഔട്ട്, അലോട്മെന്‍റ് മെമ്മോ
2.രജിസ്‌ട്രേഷൻ ഫീസ്, സർവകലാശാല അഡ്മിഷൻ ഫീസ് എന്നിവ ഓൺലൈനായി അടച്ച രസീതിന്‍റെ പ്രിന്‍റ് ഔട്ട്

 1. യോഗ്യതാ പരീക്ഷയുടെ അസൽ മാർക്ക് ലിസ്റ്റ്
 2. ജനനതീയതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്
 3. വിടുതൽ സർട്ടിഫിക്കറ്റ്
 4. കോഴ്സ് & കോണ്ടക്ട് സർട്ടിഫിക്കറ്റ്
 5. അസ്സൽ കമ്മ്യുണിറ്റി/Caste സർട്ടിഫിക്കറ്റ് (SC/ST വിഭാഗങ്ങൾക്ക്), EWS വിഭാഗമാണെങ്കിൽ തെളിയിക്കുന്ന സർട്ടിഫിക്കറ്റ്
 6. അസ്സൽ നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് (SEBC വിഭാഗങ്ങൾക്ക്)
 7. ഗ്രേസ് മാർക്ക് ലഭിക്കുന്നതിനാവശ്യമായ അസ്സൽ സർട്ടിഫിക്കേറ്റ്
 8. HSE,VHSE,THSE,CBSC,CISCE,NIOS,കേരള പ്ലസ് ടു തുല്യത പരീക്ഷ എന്നിവ ഒഴികെ മറ്റു ബോർഡുകളിൽ നിന്നും യോഗ്യത പരീക്ഷ പാസായവർ കണ്ണൂർ സർവകലാശാലയുടെ Recognition Certificate ഹാജരാക്കേണ്ടതാണ്
  11.നേറ്റിവിറ്റി തെളിയിക്കുന്നതിനാവശ്യമായ ഏതെങ്കിലും രേഖ.
  12.അപേക്ഷയിൽ കൊടുത്തിരിക്കുന്ന മറ്റ് ആനുകൂല്യങ്ങൾ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്‌

ഓൺലൈൻ രജിസ്റ്റർ ചെയ്ത എല്ലാ വിദ്യാർത്ഥികളും ഫീസടച്ചതിന്‍റെ വിവരങ്ങൾ അടങ്ങിയ പ്രിന്‍റ് ഔട്ട് കൈവശം സൂക്ഷിക്കേണ്ടതും അഡ്മിഷൻ സമയത്ത് നിർബന്ധമായും കോളേജിൽ ഹാജരാക്കേണ്ടതുമാണ്.

കമ്മ്യൂണിറ്റി ക്വാട്ടാ റാങ്ക് ലിസ്റ്റ്

UG കമ്മ്യൂണിറ്റി ക്വാട്ടയിലേക്ക് അപേക്ഷിച്ചവരുടെ റാങ്ക് ലിസ്റ്റ് 21.10.2021 ന് കോളേജുകളില്‍ പ്രസിദ്ധീകരിക്കുന്നതാണ്. അപേക്ഷകർക്ക് അതാതു കോളേജുമായി ബന്ധപ്പെടാവുന്നതാണ്

കൂടുതല്‍ വിവരങ്ങള്‍ക്ക് www. admission.kannuruniversity.ac.in എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക.
ഹെൽപ്പ് ലൈൻ നമ്പറുകൾ : 0497-2715261, 7356948230. e-mail id: ugsws@kannuruniv.ac.in

LLM കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു

സർവകലാശാല മഞ്ചേശ്വരം ക്യാമ്പസ്, നിയമ പഠന വിഭാഗത്തിൽ 2021-22 വർഷം ആരംഭിക്കുന്ന LLM Course with specialization in Criminal Law & Criminal Justice കോഴ്സിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറം സർവകലാശാല വെബ്‌സൈറ്റിൽ ലഭിക്കും. ഡൗൺലോഡ് ചെയ്ത അപേക്ഷകൾ പൂരിപ്പിച്ചു ആവിശ്യമായ രേഖകൾ സഹിതം തലശ്ശേരി, പാലയാട് , സ്‌കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് ,നിയമ പഠന വകുപ്പ് മേധാവിക്കു മുമ്പാകെ 2021 ഒക്‌ടോബർ 28 തീയതി വരെ സമർപ്പിക്കാവുന്നതാണ്. ഇതു സംബന്ധിച്ച വിശദ വിവരങ്ങൾ സർവകലാശാലയുടെ വെബ് സൈറ്റിൽ ലഭ്യമാണ് .(www .kannuruniversity .ac .in ) Ph -0490 -2345210

നാലാം സെമസ്റ്റർ ബിരുദ പരീക്ഷ- ടൈം ടേബിൾ

02.11.2021 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ ബിരുദ പരീക്ഷകളുടെ (ഏപ്രിൽ 2021 )ടൈം ടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

Read More: University Announcements 19 October 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: University announcements 20 october 2021

Next Story
Kerala SSLC class X Result 2019 How to Check: എസ്എസ്എൽസി പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്സൈറ്റുകൾKerala SSLC class X Result,sslc, sslc result, sslc 10th class result, kerala sslc result 2019, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com