University Announcements 20 November 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 20 November 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university news, education, ie malayalam

University Announcements 20 November 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സര്‍വകലാശാല

പരീക്ഷാഫലം

കേരളസര്‍വകലാശാല 2020 സെപ്റ്റംബറില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ എം.ബി.എല്‍. പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് നവംബര്‍ 29 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പുതുക്കിയ പരീക്ഷാത്തീയതി

കേരളസര്‍വകലാശാല 2021 നവംബര്‍ 15, 16 തീയതികളില്‍ നടത്താനിരുന്നതും മാറ്റിവച്ചതുമായ പരീക്ഷകള്‍ പുനഃക്രമീകരിച്ചിരിക്കുന്നു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

മാര്‍ക്ക്‌ലിസ്റ്റ് കൈപ്പറ്റാം

കേരളസര്‍വകലാശാല വിദൂരവിദ്യാഭ്യാസപഠനകേന്ദ്രം 2021 ഫെബ്രുവരിയില്‍ നടത്തിയ എം.എ.ഇംഗ്ലീഷ് (പ്രീവിയസ് ആന്റ് ഫൈനല്‍) ആന്വല്‍ സ്‌കീം സപ്ലിമെന്ററി പരീക്ഷയുടെ മാര്‍ക്ക്‌ലിസ്റ്റുകള്‍ പാളയം ഓഫീസിലെ (ഇ.ജി.കഢ – നാല്) സെക്ഷനില്‍ നിന്നും കൈപ്പറ്റേണ്ടതാണ്.

പരീക്ഷാഫീസ്

കേരളസര്‍വകലാശാല 2021 ഡിസംബര്‍ 17 ന് ആരംഭിക്കുന്ന ആറാം സെമസ്റ്റര്‍ (ത്രിവത്സരം) & പത്താം സെമസ്റ്റര്‍ (പഞ്ചവത്സരം) (2011 – 12 അഡ്മിഷന് മുന്‍പുളളത്) (ഫൈനല്‍ മേഴ്‌സി & സപ്ലിമെന്ററി) എല്‍.എല്‍.ബി. പരീക്ഷകള്‍ക്ക് പിഴകൂടാതെ നവംബര്‍ 24 വരെയും 150 രൂപ പിഴയോടെ നവംബര്‍ 27 വരെയും 400 രൂപ പിഴയോടെ നവംബര്‍ 30 വരെയും അപേക്ഷിക്കാം. പ്രസ്തുത പരീക്ഷകള്‍ക്ക് ഗവ.ലോ കോളേജ് മാത്രമാണ് പരീക്ഷാകേന്ദ്രമായിട്ടുളളത്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

യു.ഐ.എം. – എം.ബി.എ.സ്‌പോട്ട് അഡ്മിഷന്‍

കേരളസര്‍വകലാശാലയുടെ കീഴിലുളള യൂണിവേഴ്‌സിറ്റി ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റുകളില്‍ ഒഴിവുളള സീറ്റുകളിലേക്കുളള സ്‌പോട്ട് അഡ്മിഷന്‍ നവംബര്‍ 22 മുതല്‍ നടക്കുന്നതാണ്. ഒഴിവുകളും ബന്ധപ്പെടാനുളള നമ്പറും: ഐ.സി.എം., പൂജപ്പുര – 1 ഒഴിവ് (എസ്.സി.) (9400333004), യു.ഐ.എം., വര്‍ക്കല – 5 ഒഴിവ് (9446476187), യു.ഐ.എം., കുണ്ടറ – 22 ഒഴിവ് (9747097793), യു.ഐ.എം., പുനലൂര്‍ – 21 ഒഴിവ് (8943298156), യു.ഐ.എം., അടൂര്‍ – 41 ഒഴിവ് (9400300217), യു.ഐ.എം., ആലപ്പുഴ – 29 ഒഴിവ് (9447252591)

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

ബി.എഡ്. വെയ്റ്റിംഗ് ലിസ്റ്റ്

2021-22 അദ്ധ്യയന വര്‍ഷത്തെ ബി.എഡ്. പ്രവേശനത്തില്‍ ഒഴിവുള്ള സീറ്റുകളില്‍ പ്രവേശനം നടത്തുന്നതിനായി അതത് ഓപ്ഷനുകളിലേക്ക് അപേക്ഷിച്ചവരുടെ വെയ്റ്റിംഗ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. സ്റ്റുഡന്റ്‌സ് ലോഗിനില്‍ റാങ്ക്‌നില പരിശോധിക്കാവുന്നതാണ്. മെറിറ്റടിസ്ഥാനത്തില്‍ കോളേജില്‍ നിന്നുള്ള നിര്‍ദ്ദേശാനുസരണം 21 മുതല്‍ പ്രവേശനം നേടാവുന്നതാണ്. ഇതുവരെ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് ഡിസംബര്‍ 2 വരെ ലെയ്റ്റ് രജിസ്‌ട്രേഷനുള്ള സൗകര്യം പ്രവേശനവിഭാഗത്തിന്റെ വെബ്‌സൈറ്റില്‍ (admission. uoc.ac.in) ലഭ്യമാണ്. ഫോണ്‍ 0494 2407016, 7017

മലയാളം ആന്റ് കേരള സ്റ്റഡീസ് റിഫ്രഷര്‍ കോഴ്‌സ്

നരവംശശാസ്ത്രം, ചരിത്രം, മലയാളം, സാമൂഹ്യശാസ്ത്രം വിഷയങ്ങളില്‍ കോളേജ്, യൂണിവേഴ്‌സിറ്റി അദ്ധ്യാപകര്‍ക്കായി ഹ്യൂമണ്‍ റിസോഴ്‌സ് ഡവലപ്‌മെന്റ് സെന്റര്‍ ഡിസംബര്‍ 2 മുതല്‍ 15 വരെ നടത്തുന്ന മലയാളം ആന്റ് കേരള സ്റ്റഡീസ് റിഫ്രഷര്‍ കോഴ്‌സിലേക്ക് നവംബര്‍ 25 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഫോണ്‍ 0494 2407350, 7351, ugchrdc. uoc.ac.in

ഹാള്‍ടിക്കറ്റ്

നാലാം സെമസ്റ്റര്‍ ബിരുദകോഴ്‌സുകളുടെ, നവംബര്‍ 29-ന് ആരംഭിക്കുന്ന ഏപ്രില്‍ 2021 റഗുലര്‍ പരീക്ഷയുടെ ഹാള്‍ടിക്കറ്റ് സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

പരീക്ഷ

നാലാം സെമസ്റ്റര്‍ ബി.വോക് ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളും രണ്ടാം സെമസ്റ്റര്‍ ബി.എഡ്. (രണ്ട് വര്‍ഷം) ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളും ഏപ്രില്‍ 2020 കോവിഡ് പ്രത്യേക പരീക്ഷയും ഡിസംബര്‍ 6-ന് തുടങ്ങും.

നവംബര്‍ 15, 17 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ച് മാറ്റി വെച്ച ഒന്നാം സെമസ്റ്റര്‍ പി.ജി. പരീക്ഷകള്‍ പുതുക്കിയ ടൈംടേബിള്‍ പ്രകാരം 22-ന് തുടങ്ങും വിശദമായ സമയക്രമം വെബ്‌സൈറ്റില്‍.

പരീക്ഷാ ഫലം

നാലാം സെമസ്റ്റര്‍ എം.എ. ഹിസ്റ്ററി, എം.എസ് സി. അപ്ലൈഡ് ജിയോളജി ഏപ്രില്‍ 2021 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

Kannur University Announcements: കണ്ണൂർ സർവകലാശാല

കോഴ്സ് പുനഃക്രമീകരിച്ചു

കണ്ണൂർ സർവകലാശാല യു ജി സി – എച് ആർ ഡി സി ക്കു 2021-22 വർഷത്തിൽ യു ജി സി അനുവദിച്ച കോഴ്സുകളിൽ 2021 നവംബർ 5 മുതൽ നടത്താൻ നിശ്ചയിച്ചിരുന്നതും മാറ്റിവച്ചതുമായ സർവകലാശാല/ കോളേജ് അധ്യാപകർക്കുള്ള ഓൺലൈൻ റിഫ്രഷർ കോഴ്സ് ഇൻ ബയോളജിക്കൽ സയൻസ് 09-12-2021 നു തുടങ്ങി 22-12-2021നു അവസാനിക്കുന്ന വിധത്തിൽ പുനഃക്രമീകരിച്ചു. ഈ കോഴ്സിനുള്ള അപേക്ഷകൾ 02-12-2021 വൈകുന്നേരം അഞ്ചു മണി വരെ സ്വീകരിക്കു ന്നതാണ്.ഓൺലൈൻ ലൈവ് സെഷൻ മുഖാന്തിരമാണ് ക്ലാസ് നടത്തുന്നത്. വിശദവിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ (www. hrdc.kannuruniversity.ac.in) ലഭ്യമാണ്.തിരഞ്ഞെടുക്കപ്പെടുന്നവർക്കു അപേക്ഷാ ഫോമിൽ നൽകിയിരിക്കുന്ന ഇ-മെയിലിൽ അറിയിപ്പ് ലഭിച്ചതിനു ശേഷം മാത്രം റെജിസ്ട്രേഷൻ ഫീ അടച്ചാൽ മതി. ഒരിക്കൽ നൽകിയ ഫീ ഒരു കാരണവശാലും തിരികെ നൽകുന്നതല്ല.

ഹോൾടിക്കറ്റ്

രണ്ടാം സെമസ്റ്റർ എം. എം. (ഇംഗ്ലിഷ് ഒഴികെ) / എം. എസ് സി/ എം. എസ്. ഡബ്ല്യു. (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്- 2014 അഡ്മിഷൻ മുതൽ), ഏപ്രിൽ 2021 പരീക്ഷകളുടെ ഹോൾടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

24.11.2021 ന് ആരംഭിക്കുന്ന ആറാം സെമസ്റ്റർ ബിരുദ (2009 – 2013 അഡ്മിഷനുകൾ) മേഴ്സി ചാൻസ് പരീക്ഷകളുടെ ഹോൾടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പരീക്ഷാകേന്ദ്രം കണ്ണൂർ സർവകലാശാല ആസ്ഥാനമാണ്.

ഇന്റേണൽ മാർക്ക്

ഒന്നാം സെമസ്റ്റർ എം. എസ് സി. മോളിക്യുലാർ ബയോളജി (നവംബർ 2020) പരീക്ഷകളുടെ ഇന്റേണൽ മാർക്ക് 23.11.2021, 24.11.2021 തീയതികളിൽ ഓൺലൈനായി സമർപ്പിക്കാം.

Read More: University Announcements 20 November 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: University announcements 20 november 2021

Next Story
Victers Channel Timetable November 21: നവംബർ 21 ഞായറാഴ്ച ഫസ്റ്റ്ബെൽ ക്ലാസുകൾക്ക് അവധിvicters, victers timetable, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com