scorecardresearch
Latest News

University Announcements 20 May 2023: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 20 May 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

University News
University Announcements 30 May 2023

University Announcements 20 May 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.

Kerala University Announcements: കേരള സര്‍വകലാശാല

പരീക്ഷാഫലം

കേരളസര്‍വകലാശാല 2022 മെയില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.എ. തമിഴ് ലാംഗ്വേജ് & ലിറ്ററേച്ചര്‍, എം.എ. ഇസ്ലാമിക് ഹിസ്റ്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കുള്ള അവസാന തീയതി 2023 മെയ് 29. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍. സൂക്ഷ്മപരിശോധന്ക്കുള്ള അപേക്ഷകള്‍ 2023 മെയ് 29 ന് മുന്‍പ് ഓണ്‍ലൈനായിസമര്‍പ്പിക്കേണ്ടതാണ്.

അപേക്ഷാഫീസ് ഓണ്‍ലൈന്‍ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളു. സര്‍വകലാശാലയുടേതുള്‍പ്പെടെ മറ്റൊരു മാര്‍ഗ്ഗത്തിലൂടെയും അടയ്ക്കുന്ന തുക പരിഗണിക്കുന്നതല്ല. കേരളസര്‍വകലാശാല 2022 ആഗസ്റ്റില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എ. ബിഹേവിയറല്‍ ഇക്കണോമിക്സ് & ഡാറ്റാ സയന്‍സ്, എം.എസ്സി ബോട്ടണി എം.എസ്.ഡബ്ലിയു ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് പരീക്ഷാകളുടെ ഫലം പ്രസിദ്ധീകരിച്ചു.

സൂക്ഷ്മപരിശോധനയ്ക്കുള്ള അവസാന തീയതി 2023 മെയ് 29. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍. സൂക്ഷ്മപരിശോധന്ക്കുള്ള അപേക്ഷ 2023 മെയ് 29 ന് മുന്‍പ് ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷാഫീസ് ഓണ്‍ലൈന്‍ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളു. സര്‍വകലാശാലയുടേതുള്‍പ്പെടെ മറ്റൊരു മാര്‍ഗ്ഗത്തിലൂടെയും അടയ്ക്കുന്ന തുക പരിഗണിക്കുന്നതല്ല.

കേരളസര്‍വകലാശാല 2022 ആഗസ്റ്റില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ കെമിസ്ട്രി/അനലിറ്റിക്കല്‍ കെമിസ്ട്രി/അപ്ലൈഡ് കെമിസ്ട്രി/പോളിമര്‍ കെമിസ്ട്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കുള്ള അവസാന തീയതി 2023 മെയ് 30. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍. സൂക്ഷ്മപരിശോധന്ക്കുള്ള അപേക്ഷ 2023 മെയ് 30 ന് മുന്‍പ് റെഗുലര്‍ വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈന്‍ മുഖേനയും സപ്ലിമെന്‍ററി/ മേഴ്സി ചാന്‍സ് വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈനായും സമര്‍പ്പിക്കേണ്ടതാണ്. റെഗുലര്‍ വിദ്യാര്‍ത്ഥികളുടെ അപേക്ഷാഫീസ് പോര്‍ട്ടല്‍ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളു. സര്‍വകലാശാലയുടേതുള്‍പ്പെടെ മറ്റൊരു മാര്‍ഗ്ഗത്തിലൂടെയും അടയ്ക്കുന്ന തുക പരിഗണിക്കുന്നതല്ല.

ടൈംടേബിള്‍

കേരളസര്‍വകലാശാല 2023 ജൂണ്‍ 5 ന് ആരംഭിക്കുന്ന ഒന്ന്, രണ്ട് സെമസ്റ്റര്‍ പരീക്ഷയുടെയും 2023 ജൂണ്‍ 22 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റര്‍ പരീക്ഷയുടെയും ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

കേരളസര്‍വകലാശാല 2023 ജൂലൈ 3 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റര്‍ എം.എഫ്.എ (പെയിന്‍റിംഗ് & സ്കള്‍പ്പ്ച്ചര്‍) പരീക്ഷകളുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍. കേരളസര്‍വകലാശാല 2023 മെയ് 29 ന് ആരംഭിക്കുന്ന ജര്‍മ്മന്‍ പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

പ്രാക്ടിക്കല്‍

കേരളസര്‍വകലാശാല മൂന്നാം സെമസ്റ്റര്‍ എം.എസ്സി മാത്തമാറ്റിക്സ് ജനുവരി 2023 പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ 2023 മെയ് 24 ലേക്ക് മാറ്റിവച്ചു. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

എം.ബി.എ പ്രവേശനം – ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍

കേരളസര്‍വകലാശാല കാര്യവട്ടം ക്യമ്പസിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ് ഇന്‍ കേരള (ഐ.എം.കെ) യില്‍ നടത്തുന്ന എം.ബി.എ. (ജനറല്‍), എം.ബി.എ (ട്രാവല്‍ & ടൂറിസം), എം.ബി.എ. (ഷിപ്പിംഗ്, ലോജിസ്റ്റിക്സ്) പ്രോഗ്രാമുകളിലേക്കുള്ള (20232025) ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ 2023 മെയ് 22 ന് അവസാനിക്കും. 50% മാര്‍ക്കോടെയുള്ള ബിരുദം/ബിരുദാന്തരബിരുദവും, ക്യാറ്റ്/സി-മാറ്റ്/കെ-മാറ്റ് സ്കോറുമാണ് പ്രവേശനത്തിനുള്ള അടിസ്ഥാന യോഗ്യത. ഗ്രൂപ്പ് ഡിസ്കഷനും ഇന്‍റര്‍വ്യൂവിനും ശേഷമാകും പ്രവേശനം നടത്തുക. അപേക്ഷ സമര്‍പ്പിക്കുന്നതിനും മറ്റു വിവരങ്ങള്‍ക്കും വെബ്സൈറ്റ് സന്ദര്‍ശിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 04712301145.

സൂക്ഷ്മപരിശോധന

കേരളസര്‍വകലാശാല നടത്തിയ ഒന്നാം സെമസ്റ്റര്‍ ബി.എസ്സി. ഇലക്ട്രോണിക്സ് (340) ഗ്രൂപ്പ് 2 (യ), മേഴ്സി ചാന്‍സ് – 2010, 2011 & 2012 അഡ്മിഷന്‍, നവംബര്‍ 2022 പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്കുവേണ്ടി അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള വിദ്യാര്‍ത്ഥികള്‍ ഫോട്ടോ പതിച്ച ഐ.ഡി. കാര്‍ഡ്/ഹാള്‍ടിക്കറ്റുമായി 2023 മെയ് 23 മുതല്‍ 30 വരെയുള്ള പ്രവൃത്തി ദിനങ്ങളില്‍ സെക്ഷനില്‍ ഹാജരാകേണ്ടതാണ്.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

പുനര്‍മൂല്യനിര്‍ണ്ണയ ഫലം

ഒന്ന് മൂന്ന് സെമസറ്റര്‍ എം ബി എ (അഡീഷണല്‍ സ്പ്ലിമെന്ററി) ഏപ്രില്‍ 2023 (2020 പ്രവേശനം) പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണ്ണയ ഫലം പ്രസിദ്ധീകരിച്ചു. വിശദ വിവരങ്ങള്‍ വെബ്‌സൈറ്റില്‍.

രണ്ടാം സെമസ്റ്റര്‍ എം.എസ്.സി ജനറല്‍ ബയോടെക്‌നോളജി ഏപ്രില്‍ 2022, രണ്ടാം സെമസ്റ്റര്‍ എം.എസ്.സി അപ്ലൈഡ് ജിയോളജി ഏപ്രില്‍ 2022, ഒന്നാം സെമസ്റ്റര്‍ എം.എസ്.സി ഫോറന്‍സിക് സയന്‍സ് നവംബര്‍ 2021 എന്നിവയുടെ പുനര്‍മൂല്യനിര്‍ണ്ണയ ഫലം പ്രസിദ്ധീകരിച്ചു. വിശദ വിവരങ്ങള്‍ വെബ്‌സൈറ്റില്‍.

വിദൂര വിഭാഗം ഒന്നാം വര്‍ഷ എം.എസ്.സി മാതമാറ്റിക്‌സ്, ഒന്നാം വര്‍ഷ എം.എ ഇംഗ്ലീഷ്, ഒന്നാം വര്‍ഷ എം.എ മലയാളം, ഒന്ന്, രണ്ട് സെമസ്റ്റര്‍ എം.കോം, (മെയ് 2021), ഒന്നാം സെമസ്റ്റര്‍ എം.എ ഇക്കണോമിക്‌സ് , എം.എ പൊളിറ്റിക്കല്‍ സയന്‍സ്, ഒന്നാം സെമസ്റ്റര്‍ എം.കോം, എം.എ മലയാളം (നവംബര്‍ 2020 പ്രവേശനം), ഒന്നാം സെമസ്റ്റര്‍ എം.എ ഇംഗ്ലീഷ് (നവംബര്‍ 2020 പ്രവേശനം), അവസാന വര്‍ഷ എം.എ ഹിസ്റ്ററി (ഏപ്രില്‍ 2021), എന്നിവയുടെ പുനര്‍മൂല്യനിര്‍ണ്ണയ ഫലം പ്രസിദ്ധീകരിച്ചു. വിശദ വിവരങ്ങള്‍ വെബ്‌സൈറ്റില്‍.
രണ്ടാം സെമസ്റ്റര്‍ എം.എസ്.സി ബോട്ടണി (ഏപ്രില്‍ 2022) പുനര്‍മൂല്യനിര്‍ണ്ണയ ഫലം പ്രസിദ്ധീകരിച്ചു. വിശദ വിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ഡിസര്‍ട്ടേഷന്‍

നാലാം സെമസ്റ്റര്‍ എല്‍.എല്‍.എം (ഏപ്രില്‍ 2022 പരീക്ഷ) ഡിസര്‍ട്ടേഷന്‍, വൈവ വോസി (എല്‍.എല്‍.എം 402) 26.05.2023 ന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലോ യില്‍ വച്ചു നടക്കും.

ഹാള്‍ ടിക്കറ്റ്

2023 മെയ് 26 ന് ആരംഭിക്കുന്ന രണ്ടാം വര്‍ഷ അദീബ് ഇ ഫാസില്‍ പ്രിലിമനറി (ഏപ്രില്‍, മെയ് 2023) (റഗുലര്‍, ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി) ഹാള്‍ ടിക്കറ്റുകള്‍ സര്‍വ്വകലാശാല വെബസൈറ്റില്‍ മെയ് 22 മുതല്‍ ലഭ്യമാകും.

പരീക്ഷാഫലം

മൂന്നാം സെമസ്റ്റര്‍ ബി.ടെക് (2014 സ്‌കീം), മൂന്നാം സെമസ്റ്റര്‍ ബി.ടെക് (2019 സ്‌കീം സി.യു.ഇ.ടി മാത്രം) നവംബര്‍ 2021 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദ വിവരങ്ങള്‍ വെബ്‌സൈറ്റില്‍.

MG University Announcements: എംജി സര്‍വകലാശാല

യൂണിവേഴ്‌സിറ്റി ഓഫ് ദ തേഡ് ഏജ് ഇനി എല്ലാ ജില്ലകളിലും

മുതിർന്ന പൗരന്മാർക്ക് ജീവിതത്തിൻറെ സന്തോഷകരമായ മൂന്നാം ഘട്ടമൊരുക്കുന്നതിന് ലക്ഷ്യമിട്ട് മഹാത്മാഗാന്ധി സർവകലാശാല തുടക്കം കുറിച്ച യൂണിവേഴ്‌സിറ്റി ഓഫ് ദ തേഡ് ഏജിൻറെ(യു3എ) പ്രവർത്തനം ഇനി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും. മാർച്ച് 11ന് സർവകലാശാലയിൽ പ്രവർത്തനമാരംഭിച്ച യു3എയ്ക്ക് ഉദ്ഘാടനച്ചടങ്ങുമുതൽ വൻ സ്വീകാര്യതയാണ് ലഭിച്ചത്.

ഇതേത്തുടർന്നാണ് രണ്ടു മാസത്തിനുള്ളിൽ എല്ലാ ജില്ലകളിലും യൂണിറ്റുകൾ ആരംഭിച്ച് കോ-ഓർഡിനേറ്റർമാരെ നിയോഗിച്ചത്. ഇന്നലെ(മെയ് 20) സർവകലാശാലയിലെ സ്‌കൂൾ ഓഫ് ബിഹേവിയറൽ സയൻസസ് ഓഡിറ്റോറിയത്തിൽ നടന്ന സംസ്ഥാനതല നേതൃ സംഗമത്തിൽ മുന്നൂറോളം പേർ പങ്കെടുത്തു.

55 വയസ്സ് കഴിഞ്ഞവർക്ക് ഒത്തുചേരുന്നതിനും വിനോദങ്ങളിൽ ഏർപ്പെടുന്നതിനും ഊർജ്ജസ്വലമായി തുടരുന്നതിനുള്ള വേദിയാണ് യു3എ ഒരുക്കുന്നത്. ഇവരുടെ അറിവുകളും അനുഭവസമ്പത്തും നൈപുണ്യവും സമൂഹത്തിന് പ്രയോജനകരമായി പങ്കുവയ്ക്കാനും പുതിയ അറിവുകൾ സ്വന്തമാക്കാനും അവസരം ഉണ്ടാക്കുകയാണ് ഈ പരിപാടിയുടെ ലക്ഷ്യം.

1973ൽ ഫ്രാൻസിൽ തുടക്കം കുറിച്ച് ഇപ്പോൾ ഇരുപതോളം രാജ്യങ്ങളിൽ സജീവമായ യു3എ ഒരു സർവകലാശാല കേന്ദ്രീകരിച്ച് തുടങ്ങുന്നതും അതിനു കീഴിൽ യൂണിറ്റുകൾ ആരംഭിക്കുന്നതും ഇന്ത്യയിൽ ഇതാദ്യമാണ്.

യു3എ സംഗമം മഹാത്മാഗാന്ധി സർവ്വകലാശാല വൈസ് ചാൻസലർ പ്രൊഫ. ഡോ. സാബു തോമസ് ഉദ്ഘാടനം ചെയ്തു, ഇൻറർ യൂണിവേഴ്‌സിറ്റി സെൻറർ ഫോർ ഡിസെബിലിറ്റി സ്റ്റഡീസ് ഡയറക്ടർ ഡോ. പി ടി ബാബുരാജ് അധ്യക്ഷനായിരുന്നു.

യൂ3എ ടുഡേ എന്ന ന്യസ് ലെറ്റർ അഡ്വാൻസ്ഡ് സെൻറർ ഫോർ എൻവയോൺമെൻറൽ സ്റ്റഡീസ് ഡയറക്ടർ പ്രഫ. ഡോ. എ.പി. തോമസ് പ്രകാശനം ചെയ്തു. യു3എ യുടെ യൂണിറ്റുകൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ഇൻറേണൽ ക്വാളിറ്റി അഷ്വറൻസ് സെൽ ഡയറക്ടർ ഡോ. റോബിനറ്റ് ജേക്കബ് നിർവഹിച്ചു. കേരള സിനർജി മെൻറ്റർ ഡോ. തോമസ് എബ്രഹാം സ്‌കൂൾ ഓഫ് ടൂറിസം ഡയറക്ടർ ഡോ. ടോണി കെ. തോമസ് എന്നിവർ സംസാരിച്ചു.

യു3എയുടെ തുടർ പ്രവർത്തനങ്ങൾ സംബന്ധിച്ച ക്ലാസുകളും ചർച്ചകളും അംഗങ്ങളുടെ കലാപരിപാടികളും പരിപാടിയുടെ ഭാഗമായി നടന്നു.

എം.ജി.സർവകലാശാലാ സിയറ്റ് പ്രോജക്ടിൽ റിസർച്ച് ഫെലോ

മഹാത്മാ ഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് എനർജി മെറ്റീരിയൽസും സിയറ്റ് ടയേഴ്‌സ് ലിമിറ്റഡും സംയുക്തമായി നടത്തുന്ന പ്രോജക്ടിൽ ജൂണിയർ റിസർച്ച് ഫെലോയുടെ ഒരൊഴിവിലേക്ക് ജൂൺ മൂന്നുവരെ അപേക്ഷിക്കാം.

റബറുമായി ബന്ധപ്പെട്ട വിഷയത്തിൽ സ്‌പെഷ്യലൈസേഷനോടുകൂടി പോളിമെർ ടെക്നോളജിയിൽ ബിരുദാനന്തര ബിരുദമുള്ളവരെയാണ് പരിഗണിക്കുന്നത്. എം.ടെക് അഭികാമ്യം. നാനോമെറ്റീരിയൽസ് അല്ലെങ്കിൽ നാനോകമ്പോസിറ്റ് മേഖലയിൽ പ്രവൃത്തിപരിചയമോ അറിവോ ഉണ്ടായിരിക്കണം. ശമ്പളം 27000 രൂപയും എച്ച്.ആർ.എയും.

വിശദമായ ബയോ ഡേറ്റയും മാർക്ക് ഷീറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം sem@mgu.ac.in എന്ന ഇ-മെയിൽ വിലാസത്തിലേക്കാണ് അപേക്ഷ അയയ്ക്കേണ്ടത്. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് നടത്തുക.

എൽ.എൽ.ബി സ്‌പെഷ്യൽ കോംപ്രിഹെൻസീവ് വൈവാ വോസി

പഞ്ചവത്സര ഇൻറഗ്രേറ്റഡ് ബി.എ, ബി.ബി.എ, ബി.കോം എൽ.എൽ.ബി(ഓണേഴ്‌സ്) കോഴ്‌സിൻറെ എക്‌സ്റ്റേണൽ, പ്രാക്ടിക്കൽ ഉൾപ്പെടെ എല്ലാ വിഷയങ്ങൾക്കും വിജയിച്ച് ഡിസംബർ 2022 പരീക്ഷയുടെ പത്താം സെമസ്റ്റർ കോംപ്രിഹെൻസീവ് വെവ വോസിയിൽ മാത്രം പരാജയപ്പെട്ട 2017 അഡ്മിഷൻ വിദ്യാർഥികൾക്കായി സ്‌പെഷ്യൽ കോംപ്രിഹെൻസീവ് വൈവ വോസി പരീക്ഷ നടത്തും.

എൽ.എൽ.ബി കോഴ്‌സിൻറെ പ്രാക്ടിക്കൽ, എക്‌സ്റ്റേണൽ പരീക്ഷകൾ ഉൾപ്പെടെ എല്ലാ പേപ്പറുകളും വിജയിച്ചവർക്ക് പരീക്ഷയിൽ പങ്കെടുക്കാം.

വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷ ഓൺലൈനിൽ 7500 രൂപ ഫീസ് അടച്ച രസീതും സഹിതം മെയ് 26 വരെ സമർപ്പിക്കാം.

എം.ബി.എ; സ്‌പെഷ്യൽ റീവാല്യുവേഷൻ

എം.ബി.എ 2019-2021 ബാച്ചിൽ ഒന്നും രണ്ടും സെമസ്റ്ററുകളിലെ എല്ലാ കോഴ്‌സുകളും സപ്ലിമെൻററി പരീക്ഷയിൽ വിജയിച്ച് സെമസ്റ്റർ വിജയിക്കുവാൻ വേണ്ട മിനിമം എസ്.ജി.പി.എ(SGPA – 5) നേടാൻ കഴിയാതിരുന്നവർക്ക് നിശ്ചിത ഫീസടച്ച് ഒന്നും രണ്ടും സെമസ്റ്റർ(നംബർ 2019, ജനുവരി 2021) റെഗുലർ പരീക്ഷകളുടെ സ്‌പെഷ്യൽ പുനർ മൂല്യനിർണയത്തിന് അപേക്ഷ നൽകാം.

ഒരു പേപ്പറിന് 830 രൂപ നിരക്കിൽ ഫീസ് അടച്ച ഇ-രസീതും മാർക്ക് ഷീറ്റ് അല്ലെങ്കിൽ ഹാൾ ടിക്കറ്റിൻറെ പകർപ്പം ജൂൺ മൂന്ന് വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ സമർപ്പിക്കാം.

കൂടുതൽ വിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ.

പരീക്ഷയ്ക്ക് അപേക്ഷിക്കാം

ജൂൺ 12 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ എം.എസ്.സി മെഡിക്കൽ ഡോക്യുമെൻറേഷൻ (2021 അഡ്മിഷൻ റഗുലർ, 2018,2019 അഡ്മിഷനുകൾ സപ്ലിമെൻററി, 2017 അഡ്മിഷൻ ആദ്യ മെഴ്‌സി ചാൻസ്, 2016 അഡ്മിഷൻ സെക്കൻറ് മെഴ്‌സി ചാൻസ്), മാസ്റ്റർ ഓഫ് അപ്ലൈഡ് സയൻസ് ഇൻ മെഡിക്കൽ ഡോക്യുമെൻറേഷൻ (2011 മുതൽ 2015 വരെ അഡ്മിഷനുകൾ രണ്ടാം മെഴ്‌സി ചാൻസ്, 2009,2010 അഡമിഷനുകൾ മൂന്നാം മെഴ്‌സി ചാൻസ്) പരീക്ഷകൾക്ക് ജൂൺ ഒന്നു വരെ ഫീസടച്ച് അപേക്ഷ നൽകാം. ജൂൺ രണ്ടിനു ഫൈനോടു കൂടിയും ജൂൺ മൂന്നിന് സൂപ്പർഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും. വിശദവിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ.

പ്രാക്ടിക്കൽ

2023 ഏപ്രിലിൽ വിജ്ഞാപനം പുറപ്പെടുവിച്ച അഞ്ചാം സെമസ്റ്റർ ബി.എഫ്.ടി, ബി.എസ്.സി അപ്പാരൽ ആൻറ് ഫാഷൻ ഡിസൈൻ മോഡൽ 3 (സ്‌പെഷ്യൽ സപ്ലിമെൻററി – 2020 അഡ്മിഷൻ പരാജയപ്പെട്ട വിദ്യാർഥികൾക്കുള്ളത് – ഏപ്രിൽ 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ മെയ് 25 മുതൽ ആരംഭിക്കും.

വൈവ വോസി

മൂന്നാം സെമസ്റ്റർ എം.എസ്.സി ഡാറ്റ അനലിറ്റിക്‌സ്(2021 അഡ്മിഷൻ റഗുലർ, 2020,2019 അഡ്മിഷനുകൾ സപ്ലിമെൻററി – ഫെബ്രുവരി 2023) പരീക്ഷയുടെ ഇൻറേൺഷിപ്പ് വൈവ വോസി പരീക്ഷ മെയ് 25, 26 തീയതികളിൽ അതത് കോളജുകളിൽ നടത്തും.

പരീക്ഷാ ഫലം

രണ്ടാം സെമസ്റ്റർ പഞ്ചവത്സര ഇൻറഗ്രേറ്റഡ് ബി.എ എൽ.എൽ.ബി(ഓണേഴ്‌സ് – 2020 അഡ്മിഷൻ റഗുലർ – ജൂൺ 2022) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷ ജൂൺ മൂന്നു വരെ ഫീസടച്ച് പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ സമർപ്പിക്കാം.

രണ്ടാം സെമസ്റ്റർ എം.എ ഹിന്ദി (പി.ജി.സി.എസ്.എസ് – റഗുലർ, ഇംപ്രൂവ്‌മെൻറ്, സപ്ലിമെൻററി – നവംബർ 2022) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ജൂൺ മൂന്നു വരെ ഓൺലൈനിൽ ഫീസടച്ച് അപേക്ഷിക്കാം.

2022 നവംബറിൽ നടന്ന രണ്ടാം സെമസ്റ്റർ ഫുഡ് ആൻറ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി(പി.ജി.സി.എസ്.എസ് – റഗുലർ, സപ്ലിമെൻററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ജൂൺ മൂന്നു വരെ ഓൺലൈനിൽ ഫീസടച്ച് അപേക്ഷിക്കാം.

2022 സെപ്റ്റംബറിൽ നടന്ന ബി.ടെക് ഒന്നു മുതൽ എട്ടു വരെ സെമസ്റ്ററുകൾ(2010 വരെയുള്ള അഡ്മിഷനുകൾ സപ്ലിമെൻററി,മെഴ്‌സി ചാൻസ് – സെപ്റ്റംബർ 2020) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷ ജൂൺ ഏഴു വരെ ഫീസടച്ച് പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ സമർപ്പിക്കാം.

മൂന്നാം വർഷ ബാച്ച്‌ലർ ഓഫ് ഫിസിയോതെറാപ്പി(2008 മുതൽ 2013 വരെ അഡ്മിഷനുകൾ ആദ്യ മെഴ്‌സി ചാൻസ്, 2014 മുതൽ 2016 വരെ അഡ്മിഷനുകൾ സപ്ലിമെൻററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷ ജുൺ മൂന്ന് വരെ ഫീസ് അടച്ച് പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ സമർപ്പിക്കാം.

2022 നവംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.എ ഇംഗ്ലീഷ് (പി.ജി.സി.എസ്.എസ് – 2021 അഡ്മിഷൻ റഗുലർ, 2019,2020 അഡ്മിഷൻ സപ്ലിമെൻററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ജൂൺ മൂന്നു വരെ ഓൺലൈനിൽ ഫീസടച്ച് അപേക്ഷിക്കാം.

Kannur University Announcements: കണ്ണൂർ സർവകലാശാല

ഹാൾ ടിക്കറ്റ് 

മെയ് 24 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ എം.എ ഡിഗ്രി (പ്രൈവറ്റ് രജിസ്ട്രേഷൻ ) നവംബർ 2022 പരീക്ഷകളുടെ ഹാൾ ടിക്കറ്റ് സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ് .ഹാൾടിക്കറ്റ് ഡൌൺലോഡ് ചെയ്ത്  ഫോട്ടോ പതിച്ച്  സാക്ഷ്യപ്പെടുത്തിയ ശേഷം ഹാൾ ടിക്കറ്റിൽ നിർദ്ദേശിച്ച സെന്ററുകളിൽ ഹാജരാക്കേണ്ടതാണ് .ഹാൾ ടിക്കറ്റുകൾ സ്വയം സാക്ഷ്യപ്പെടുത്തുന്നവർ ഗവണ്മെന്റ് അംഗീകരിച്ച ഏതെങ്കിലും ഒരു തിരിച്ചറിയൽ കാർഡ് പരീക്ഷ സമയം കൈവശം കരുതേണ്ടതാണ്‌.

പുനർമൂല്യ നിർണ്ണയഫലം

അഞ്ചാം സെമസ്റ്റർ ബിരുദ പരീക്ഷകളുടെ (നവംബർ 2022) പുനർമൂല്യനിർണയ ഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പുനർമൂല്യനിർണയം പൂർത്തിയായ ഫലങ്ങളാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചിട്ടുളളത്. പൂർണ ഫലപ്രഖ്യാപനം മൂല്യനിർണയം പൂർത്തിയാകുന്ന മുറയ്ക്ക്നടത്തുന്നതാണ്.

റഗുലർ  വിദ്യാർത്ഥികൾ അവരുടെ പുതിയ  മാർക്കുകൾ ചേർത്ത് ലഭിക്കുന്നതിനായി പ്രത്യേക അപേക്ഷ സമർപ്പിക്കേണ്ടതില്ല. എന്നാൽ ഈ ഫലം ലഭിച്ചതോടെ ബിരുദം വിജയകരമായി പൂർത്തിയാക്കിയ വിദ്യാർത്ഥികൾ   അവർക്ക് ലഭിച്ചിട്ടുള്ള ഫൈനൽ ഗ്രേഡ്/മാർക്ക് കാർഡും, റിസൽട്ട് മെമ്മോയുടെ ഡൌൺലോഡ് ചെയ്ത പകർപ്പും  സഹിതം, മാർക്ക് ലിസ്റ്റ് പുതുക്കി ലഭിക്കുന്നതിനുളള അപേക്ഷ  ബന്ധപ്പെട്ട ടാബുലേഷൻ സെക്ഷനിൽ സമർപ്പിക്കേണ്ടതാണ്.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 20 may 2023