scorecardresearch

Latest News

University Announcements 20 May 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 20 May 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university news, education, ie malayalam

University Announcements 20 May 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സര്‍വകലാശാല

ടൈംടേബിള്‍

കേരളസര്‍വകലാശാല 2022 മെയില്‍ നടത്തുന്ന ഒന്നാം സെമസ്റ്റര്‍ എം.എ./എം.എസ്‌സി./എം.കോം./എം.എസ്.ഡബ്ല്യൂ. (റെഗുലര്‍ – 2021 അഡ്മിഷന്‍, ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി – 2020 അഡ്മിഷന്‍, സപ്ലിമെന്ററി – 2018 അഡ്മിഷന്‍ മുതല്‍ 2019 അഡ്മിഷന്‍ വരെ) (ന്യൂ ജനറേഷന്‍ കോഴ്‌സുകള്‍ ഒഴികെ) പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാഫീസ്

കേരളസര്‍വകലാശാലയുടെ ഒന്നാം സെമസ്റ്റര്‍ യൂണിറ്ററി (ത്രിവത്സരം) എല്‍.എല്‍.ബി., മെയ് 2022 (മേഴ്‌സിചാന്‍സ് – 2011 സ്‌കീം – 2011 അഡ്മിഷന്‍ മുതല്‍ 2015 അഡ്മിഷന്‍ വരെ) പരീക്ഷയ്ക്ക് ഓഫ്‌ലൈനായി പിഴകൂടാതെ ജൂണ്‍ 7 വരെയും 150 രൂപ പിഴയോടെ ജൂണ്‍ 10 വരെയും 400 രൂപ പിഴയോടെ ജൂണ്‍ 14 വരെയും അപേക്ഷിക്കാം.

MG University Announcements: എംജി സർവകലാശാല

ഗസ്റ്റ് അധ്യാപക ഇന്റർവ്യു: ഉദ്യോഗാർത്ഥികൾ നേരത്തെ റിപ്പോർട്ട് ചെയ്യണം

മഹാത്മാഗാന്ധി സർവ്വകലാശാലയിലെ 18 പഠന വകുപ്പുകളിൽ ഒഴിവുള്ള 80 ഗസ്റ്റ് അധ്യാപക ഒഴിവുകളിൽ കരാർ നിയമനത്തിനായി മെയ് 23 മുതൽ 27 വരെ നടക്കുന്ന അഭിമുഖത്തിനെത്തുന്ന ഉദ്യോഗാർത്ഥികൾ നിശ്ചിത സമയത്തിനും ഒരു മണിക്കൂർ നേരത്തെ സർവ്വകലാശാല ആസ്ഥാനത്തെ വൈസ് ചാൻസലറുടെ കോൺഫറൻസ് ഹാളിൽ റിപ്പോർട്ട് ചെയ്യണമെന്ന് രജിസ്ട്രാർ അറിയിച്ചു. ഓരോ പഠന വകുപ്പുകളിലേക്കുമുള്ള ഇൻറർവ്യൂ നടക്കുന്ന തീയതിയും സമയക്രമവും www. mgu.ac.in എന്ന വെബ് സൈറ്റിൽ ലഭിക്കും. നിശ്ചിത സമയത്ത് റിപ്പോർട്ട് ചെയ്യാത്തവരെ ഇൻറർവ്യൂവിന് പരിഗണിക്കില്ല

റിസർച്ച് അസ്സോസിയേറ്റ് – കരാർ നിയമനം

മഹാത്മാഗാന്ധി സർവ്വകലാശാല സ്‌കൂൾ ഓഫ് എനർജി മെറ്റീരിയൽസിൽ റിസർച്ച് അസ്സോസിയേറ്റ് തസ്തികയിൽ താത്കാലിക കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഓപ്പൺ വിഭാഗത്തിനായുള്ള ഒഴിവിലേക്ക് കെമിസ്ട്രിയിലൊ പോളിമർ കെമിസ്ട്രിയിലൊ ഉള്ള ബിരുദാനന്തര ബിരുദവും പോളിമർ സയൻസ്, നാനോടെക്‌നോളജി, എനർജി മെറ്റീരിയൽസ് എന്നിവയിലേതിലെങ്കിലുമൊന്നിലുള്ള പി.എച്ച്.ഡി. യോഗ്യതയും ഉണ്ടായിരിക്കണം. കൂടാതെ, ഉയർന്ന നിലവാരമുള്ള പ്രസിദ്ധീകൃതമായ പ്രബന്ധങ്ങളും ഉണ്ടായിരിക്കണം. അന്തർദ്ദേശീയ നിലവാരമുള്ള ലാബുകളിൽ പോസ്റ്റ് ഡോക്ടറൽ എക്‌സ്പീരിയൻസുള്ളവർക്ക് മുൻഗണനയുണ്ടാതിരിക്കും.

പ്രായം 50 വയസ് കവിയരുത്. തിരഞ്ഞെടുക്കുന്നയാൾക്ക് സഞ്ചിത നിരക്കിൽ പ്രതിമാസം 60,000 രൂപ പ്രതിഫലം ലഭിക്കും. നേരിട്ടുള്ള അഭിമുഖത്തിലൂടെയായിരിക്കും തെരഞ്ഞെടുക്കുക. ആവശ്യമായ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതമുള്ള അപേക്ഷ ഡെപ്യൂട്ടി രജ്‌സ്ട്രാർ II (അഡ്മിൻ), മഹാത്മാഗാന്ധി സർവ്വകലാശാല, പ്രിയദർശിനി ഹിൽസ് പി.ഒ., അതിരമ്പുഴ, കോട്ടയം, പിൻ – 686560 എന്ന വിലാസത്തിൽ ജൂൺ 3 വൈകിട്ട് അഞ്ച് വരെ തപാൽ മുഖേനയോ നേരിട്ടോ സ്വീകരിക്കും. നിയമന കാലാവധി ഒരു വർഷമായിരിക്കും. എന്നാൽ പ്രവർത്തന മികവിൻ്റെ അടിസ്ഥാനത്തിൽ അത് മൂന്ന് വർഷം വരെ നീട്ടി നൽകാവുന്നതുമാണ്. കൂടുതൽ വിവരങ്ങൾ www. mgu.ac.in എന്ന വെബ്സൈറ്റിൽ.

അപേക്ഷാ തീയതി നീട്ടി

മൂന്നാം സെമസ്റ്റർ എം.ബി.എ. (2020 അഡ്മിഷൻ – റെഗുലർ / 2019 അഡ്മിഷൻ -സപ്ലിമെന്ററി പരീക്ഷകൾക്കുള്ള അപേക്ഷാ തീയതി നീട്ടി. 525 രൂപ പിഴയോടു കൂടി ഇന്നും (മെയ് 21) 1050 രൂപ സൂപ്പർഫൈനോടു കൂടി നാളെയും (മെയ് 22) അപേക്ഷിക്കാം.

പരീക്ഷാ ഫീസ്

ഒന്നാം സെമസ്റ്റർ ബി.എഡ്. സ്‌പെഷ്യൽ എഡ്യുക്കേഷൻ (ലേണിംഗ് ഡിസെബിലിറ്റി / ഇന്റലക്ച്വൽ ഡിസെബിലിറ്റി – 2021 അഡ്മിഷൻ – റെഗുലർ / 2018-2020 അഡ്മിഷൻ – സപ്ലിമെന്ററി / 2017 അഡ്മിഷൻ – ഫസ്റ്റ് മേഴ്‌സി ചാൻസ് / 2016 അഡ്മിഷൻ – സെക്കന്റ് മേഴ്‌സി ചാൻസ് / 2015 അഡ്മിഷൻ -തേർഡ് മേഴ്‌സി ചാൻസ്) (ക്രെഡിറ്റ് & സെമസ്റ്റർ) പരീക്ഷകൾ ജൂൺ മൂന്നിന് ആരംഭിക്കും. പിഴയില്ലാതെ മെയ് 25 വരെയും 525 രൂപ ഫൈനോടു കൂടി മെയ് 26 നും 1050 രൂപ സൂപ്പർഫൈനോടു കൂടി മെയ് 27 നും അപേക്ഷിക്കാം. ടൈം ടേബിളും, പരീക്ഷാ ഫീസ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

ഒന്നാം സെമസ്റ്റർ എം.എഡ്. (സ്‌പെഷ്യൽ എഡ്യുക്കേഷൻ – ഇന്റലക്ച്വൽ ഡിസെബിലിറ്റി – ദ്വിവത്സരം – 2021 അഡ്മിഷൻ – റെഗുലർ) പരീക്ഷകൾ ജൂൺ മൂന്നിന് ആരംഭിക്കും. പിഴയില്ലാതെ മെയ് 23 വരെയും 525 രൂപ ഫൈനോടു കൂടി മെയ് 24 നും 1050 രൂപ സൂപ്പർഫൈനോടു കൂടി മെയ് 25 നും അപേക്ഷിക്കാം. റെഗുലർ വിദ്യാർത്ഥികൾ 210 രൂപ സി.വി. ക്യാമ്പ് ഫീസായി പരീക്ഷാഫീസിന് പുറമെ അടക്കണം. വിശദമായ ടൈം ടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

University Announcements: കാലിക്കറ്റ് സർവകലാശാല

പി.ജി. പ്രവേശന പരീക്ഷ

2022-23 അദ്ധ്യയന വര്‍ഷത്തെ സര്‍വകലാശാലാ പഠന വകുപ്പുകളിലെ പി.ജി., ഇന്റഗ്രേറ്റഡ് പി.ജി. സര്‍വകലാശാലാ സെന്ററുകളിലെ എം.സി.എ., എം.എസ്.ഡബ്ല്യു., ബി.പി.എഡ്. ഇന്റഗ്രേറ്റഡ് ബി.പി.എഡ്. അഫിലിയേറ്റഡ് കോളേജുകളിലെ എം.പി.എഡ്., ബി.പി.എഡ്., ഇന്റഗ്രേറ്റഡ് ബി.പി.എഡ്., എം.എസ്.ഡബ്ല്യു., എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍, എം.എസ് സി. ഹെല്‍ത്ത് ആന്റ് യോഗ തെറാപ്പി, ഫോറന്‍സിക് സയന്‍സ് എന്നിവയിലേക്കുള്ള പ്രവേശന പരീക്ഷ മെയ് 25, 26 തീയതികളില്‍ നടക്കും. വിശദവിവരങ്ങള്‍ പ്രവേശന വിഭാഗം വെബ്‌സൈറ്റില്‍.

ഗസ്റ്റ് അദ്ധ്യാപക നിയമനം

കാലിക്കറ്റ് സര്‍വകലാശാലാ നിയമപഠനവകുപ്പില്‍ അദ്ധ്യാപകരുടെ 3 ഒഴിവുകളിലേക്ക് മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. നിയമത്തില്‍ ബിരുദാനന്തര ബിരുദവും നെറ്റ്, പി.എച്ച്.ഡി. യോഗ്യതയുമുള്ളവര്‍ക്ക് അപേക്ഷിക്കാം. വിശദമായ ബയോഡാറ്റ 27-ന് മുമ്പായി culaw@uoc.ac.in എന്ന ഇ-മെയിലില്‍ അയക്കുക. നെറ്റ്, പി.എച്ച്.ഡി. യോഗ്യതയുള്ളവരുടെ അഭാവത്തില്‍ അദ്ധ്യാപനത്തില്‍ പ്രവൃത്തിപരിചയമുള്ളവരെയും പരിഗണിക്കും. അഭിമുഖത്തിന്റെ തീയതി ഇ-മെയിലില്‍ പിന്നീട് അറിയിക്കും.

പരീക്ഷാ ഫലം

രണ്ടാം സെമസ്റ്റര്‍ എം.എസ് സി. മൈക്രോ ബയോളജി ഏപ്രില്‍ 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

അഞ്ചാം സെമസ്റ്റര്‍ ബി.ടെക്., പാര്‍ട്ട് ടൈം ബി.ടെക്. നവംബര്‍ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ജൂണ്‍ 6 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

പ്രാക്ടിക്കല്‍ പരീക്ഷ

നാല്, അഞ്ച് സെമസ്റ്റര്‍ ബി.വോക്. ബ്രോഡ്കാസ്റ്റിംഗ് ജേണലിസം ഏപ്രില്‍ 2021, നവംബര്‍ 2021 പരീക്ഷകളുടെയും അഞ്ചാം സെമസ്റ്റര്‍ ബി.വോക്. ഡിജിറ്റല്‍ ഫിലിം പ്രൊഡക്ഷന്‍/മള്‍ട്ടിമീഡിയ നവംബര്‍ 2021 പരീക്ഷയുടെയും പ്രാക്ടിക്കല്‍ 26-ന് തുടങ്ങും. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.

രണ്ടാം വര്‍ഷ എം.ബി.ബി.എസ്. നവംബര്‍ 2018 സപ്ലിമെന്ററി പരീക്ഷയുടെയും ഏപ്രില്‍ 2019 അഡീഷണല്‍ സ്‌പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷയുടെയും പ്രാക്ടിക്കല്‍ ജൂണ്‍ 1-ന് തുടങ്ങും. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.

Kannur University Announcements: കണ്ണൂർ സർവകലാശാല

പി ജി ഡിപ്ലോമ ഇൻ ഡാറ്റ സയൻസസ് ആൻഡ് അനലിറ്റിക്സ്

കണ്ണൂർ സർവകലാശാലയുടെ മങ്ങാട്ടുപറമ്പ,നീലേശ്വരം കാമ്പസുകളിൽ നടത്തുന്ന പി ജി ഡിപ്ലോമ ഇൻ ഡാറ്റ സയൻസസ് ആൻഡ് അനലിറ്റിക്സ് കോഴ്സിലേക്കുള്ള 2022 -23 വർഷത്തെ പ്രവേശനത്തിലേക്കു അപേക്ഷ ക്ഷണിച്ചു ഓൺലൈൻ മുഖേന അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2022 മെയ് 31. വിശദാംശങ്ങൾ സർവകലാശാല വെബ് സൈറ്റിൽ.

മറ്റു വിദ്യാഭ്യാസ അറിയിപ്പുകൾ

ഫോട്ടോ ജേര്‍ണലിസം കോഴ്‌സ്

ആലപ്പുഴ: സംസ്ഥാന സര്‍ക്കാരിന്‍റെ സ്വയംഭരണ സ്ഥാപനമായ കേരള മീഡിയ അക്കാദമി കൊച്ചി, തിരുവനന്തപുരം കേന്ദ്രങ്ങളില്‍ നടത്തുന്ന ഫോട്ടോ ജേര്‍ണലിസം കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ മൂന്നു മാസമാണ് കോഴ്‌സിന്‍റെ കാലാവധി. ശനി, ഞായര്‍ ദിവസങ്ങളിലാണ് ക്ലാസുകള്‍. ഓരോ സെന്‍ററിലും 25 സീറ്റാണുള്ളത്. സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്‌സിന് 25000 രൂപയാണ് ഫീസ്. പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.

അപേക്ഷാഫോറം അക്കാദമി വെബ്‌സൈറ്റായ www. keralamediaacademy.orgല്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷ അയയ്‌ക്കേണ്ട വിലാസം: സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി – 30/ കേരള മീഡിയ അക്കാദമി സബ്‌സെന്‍റര്‍, ശാസ്തമംഗലം, ഐ.സി.ഐ.സി.ഐ ബാങ്കിന് എതിര്‍വശം, തിരുവനന്തപുരം – 10. അപേക്ഷയോടൊപ്പം സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും വയ്ക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2022 മെയ് 31. ഫോണ്‍: 0484 2422275, 2422068, 0471 2726275

പ്രീമെട്രിക് സ്‌കോളർഷിപ്പ്: ബാങ്ക് അക്കൗണ്ട് വിവരങ്ങളിലെ ന്യൂനത പരിഹരിക്കാൻ അവസരം

2014-15ലെ ന്യൂനപക്ഷ പ്രീമെട്രിക് സ്‌കോളർഷിപ്പ് ലഭിക്കുന്നതിനുള്ള അപേക്ഷയ്ക്കൊപ്പം സമർപ്പിച്ച് ബാങ്ക് അക്കൗണ്ട് വിവരങ്ങളിലെ പിശകുമൂലം തുക ലഭിക്കാത്തവർക്കു ന്യൂനത പരിഹരിച്ചു തുക നൽകുന്നതിനു മേയ് 30 വരെ സമയപരിധി അനുവദിച്ചു. അപേക്ഷ സമർപ്പിക്കാനുള്ള വിദ്യാർഥികളുടെ വിവരങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ www. education.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും. ഇതുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച അദാലത്ത് മുഖേന 55,590 കുട്ടികൾക്കു സ്‌കോളർഷിപ്പ് നൽകുന്നതിന് 5.6 കോടി രൂപ അനുവദിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലാ വിദ്യാഭ്യാസ ഓഫിസർമാർ തുക അനുവദിക്കുന്നുണ്ട്. ന്യൂനതകൾ ഇനിയും പരിഹരിച്ചു രേഖകൾ സമർപ്പിക്കാനുള്ളവരുടെ വിവരങ്ങളാണ് ഇപ്പോൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവേശനം

മലമ്പുഴ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍(ആശ്രമം സ്‌കൂള്‍) 2022-23 അധ്യയന വര്‍ഷം ഒന്നാം ക്ലാസിലേക്കും രണ്ട് മുതല്‍ ഏഴ് വരെ ക്ലാസുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കും പ്രവേശനത്തിന് പട്ടികവര്‍ഗ വിഭാഗത്തിലെ(പി.വി.ടി.ജി) കാടര്‍, കുറുമ്പര്‍, കാട്ടുനായ്ക്കര്‍ എന്നീ വിഭാഗത്തില്‍പ്പെടുന്നവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ പാലക്കാട് ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസ്, മലമ്പുഴ ആശ്രമം സ്‌കൂള്‍, അട്ടപ്പാടി ഐ.ടി.ഡി.പി എന്നിവിടങ്ങളില്‍ ലഭിക്കും. അപേക്ഷ ആധാര്‍ കാര്‍ഡിന്റെ കോപ്പി, ജാതി സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി എന്നിവ സഹിതം മെയ് 31 ന് മലമ്പുഴ ആശ്രമം സ്‌കൂളില്‍ നല്‍കണമെന്ന് സീനിയര്‍ സൂപ്രണ്ട് അറിയിച്ചു. പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തോടൊപ്പം ഹോസ്റ്റല്‍ സൗകര്യം, ഭക്ഷണം, യൂണിഫോം, നൈറ്റ് ഡ്രസ്സ്, ചെരുപ്പ്, കുട, ബാഗ് എന്നിവ സൗജന്യമായി ലഭിക്കും. ഫോണ്‍: 0491 2815894

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 20 may 2022