scorecardresearch
Latest News

University Announcements 20 March 2023: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 20 March 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university news, education, ie malayalam
University News

University Announcements 20 March 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സര്‍വകലാശാല

പരീക്ഷാഫലം

കേരളസര്‍വകലാശാല 2022 ആഗസ്റ്റ് മാസം നടത്തിയ സി.ബി.സി.എസ്.എസ്. ബി.എസ്‌സി. നാലാം സെമസ്റ്റര്‍ (റെഗുലര്‍ – 2020 അഡ്മിഷന്‍, ഇംപ്രൂവ്‌മെന്റ് – 2019 അഡ്മിഷന്‍, സപ്ലിമെന്ററി – 2016 മുതല്‍ 2018 അഡ്മിഷന്‍, മേഴ്‌സിചാന്‍സ് – 2013, 2014, 2015 അഡ്മിഷന്‍) പരീക്ഷയുടെയും 2023 ജനുവരിയില്‍ നടത്തിയ സി.ബി.സി.എസ്.എസ്. ബി.എസ്‌സി., ആഗസ്റ്റ് 2022 നാലാം സെമസ്റ്റര്‍ സ്‌പെഷ്യല്‍ പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനക്കും ഓണ്‍ലൈനായി 2023 മാര്‍ച്ച് 31 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാലയുടെ നാലാം സെമസ്റ്റര്‍ ബി.എ. ഇംഗ്ലീഷ് ആന്റ് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് (133), ബി.എസ്‌സി. ഫിസിക്‌സ് ആന്റ് കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍സ് (328) (റെഗുലര്‍ – 2020 അഡ്മിഷന്‍, ഇപ്രൂവ്‌മെന്റ്/സപ്ലിമെന്ററി – 2019 അഡ്മിഷന്‍, സപ്ലിമെന്ററി – 2018, 2017 & 2016 അഡ്മിഷന്‍, മേഴ്‌സിചാന്‍സ് – 2013 മുതല്‍ 2015 അഡ്മിഷന്‍), ആഗസ്റ്റ് 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനക്കും പുനര്‍മൂല്യനിര്‍ണ്ണയത്തിനും 2023 മാര്‍ച്ച് 31 വരെ ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല നടത്തിയ ഒന്നും രണ്ടും മൂന്നും സെമസ്റ്റര്‍ എം.എസ്‌സി. കമ്പ്യൂട്ടര്‍ സയന്‍സ് 2003 സ്‌കീം (എസ്.ഡി.ഇ.) സപ്ലിമെന്ററി, മാര്‍ച്ച് 2022 പരീക്ഷയുടെ ഫലം വെബ്‌സൈറ്റില്‍ ലഭ്യമാണ.് സൂക്ഷ്മപരിശോധനയ്ക്ക് 2023 മാര്‍ച്ച് 31 വരെ നേരിട്ട് അപേക്ഷിക്കാം.

കേരളസര്‍വകലാശാലയുടെ നാലാം സെമസ്റ്റര്‍ ബി.ബി.എ. (195) (റെഗുലര്‍ – 2020 അഡ്മിഷന്‍, ഇംപ്രൂവ്‌മെന്റ് – 2019 അഡ്മിഷന്‍, സപ്ലിമെന്ററി – 2016 മുതല്‍ 2018 അഡ്മിഷന്‍, മേഴ്സിചാന്‍സ് – 2013 – 2015 അഡ്മിഷന്‍) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 2023 മാര്‍ച്ച് 31 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2022 ആഗസ്റ്റില്‍ നടത്തിയ നാലാം സെമസ്റ്റര്‍ ബി.കോം. ട്രാവല്‍ ആന്റ് ടൂറിസം മാനേജ്മെന്റ് (338) (റെഗുലര്‍ – 2020 അഡ്മിഷന്‍, ഇംപ്രൂവ്‌മെന്റ് & സപ്ലിമെന്ററി – 2019 അഡ്മിഷന്‍, സപ്ലിമെന്ററി – 2016 – 2018 അഡ്മിഷന്‍, മേഴ്സിചാന്‍സ് – 2013 – 2015 അഡ്മിഷന്‍) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനക്കും പുനര്‍മൂല്യനിര്‍ണ്ണയത്തിനും ഓണ്‍ലൈനായി 2023 മാര്‍ച്ച് 31 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

കേരളസര്‍വകലാശാലയുടെ നാലാം സെമസ്റ്റര്‍ ബി.എസ്‌സി. കെമിസ്ട്രി ആന്റ് ഇന്‍ഡസ്ട്രിയല്‍ കെമിസ്ട്രി (241) (റെഗുലര്‍ – 2020 അഡ്മിഷന്‍, ഇപ്രൂവ്മെന്റ്/സപ്ലിമെന്ററി – 2019 അഡ്മിഷന്‍, സപ്ലിമെന്ററി – 2018, 2017 & 2016 അഡ്മിഷന്‍, മേഴ്സിചാന്‍സ് – 2013 – 2015 അഡ്മിഷന്‍), ആഗസ്റ്റ് 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനക്കും പുനര്‍മൂല്യനിര്‍ണ്ണയത്തിനും 2023 മാര്‍ച്ച് 31 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

കേരളസര്‍വകലാശാലയുടെ നാലാം സെമസ്റ്റര്‍ ബാച്ചിലര്‍ ഓഫ് സോഷ്യല്‍ വര്‍ക്ക് (315) (റെഗുലര്‍ – 2020 അഡ്മിഷന്‍, ഇപ്രൂവ്മെന്റ്/സപ്ലിമെന്ററി – 2019 അഡ്മിഷന്‍, സപ്ലിമെന്ററി – 2018, 2017 & 2016 അഡ്മിഷന്‍, മേഴ്സിചാന്‍സ് – 2014 – 2015 അഡ്മിഷന്‍), ആഗസ്റ്റ് 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനക്കും 2023 മാര്‍ച്ച് 31 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

കേരളസര്‍വകലാശാലയുടെ നാലാം സെമസ്റ്റര്‍ ബി.എസ്‌സി. എന്‍വിറോണ്‍മെന്റല്‍ സയന്‍സസ് (216) (റെഗുലര്‍ – 2020 അഡ്മിഷന്‍, ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി – 2019 അഡ്മിഷന്‍, സപ്ലിമെന്ററി – 2018, 2017 & 2016 അഡ്മിഷന്‍, മേഴ്സിചാന്‍സ് – 2013 – 2015 അഡ്മിഷന്‍), ആഗസ്റ്റ് 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനക്കും പുനര്‍മൂല്യനിര്‍ണ്ണയത്തിനും 2023 മാര്‍ച്ച് 31 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

കേരളസര്‍വകലാശാല 2022 ആഗസ്റ്റില്‍ നടത്തിയ സി.ആര്‍.സി.ബി.സി.എസ്. ബി.കോം. കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (റെഗുലര്‍ – 2020 അഡ്മിഷന്‍, ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി – 2019 അഡ്മിഷന്‍, സപ്ലിമെന്ററി – 2018, 2017 & 2016 അഡ്മിഷന്‍, മേഴ്‌സിചാന്‍സ് – 2015, 2014 & 2013 അഡ്മിഷന്‍) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനക്കും 2023 മാര്‍ച്ച് 31 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

കേരളസര്‍വകലാശാല നടത്തിയ നാലാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്.എസ്. ബി.എസ്‌സി. ഇലക്‌ട്രോണിക്‌സ് (340) (റെഗുലര്‍ – 2020 അഡ്മിഷന്‍, ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി – 2019 അഡ്മിഷന്‍, സപ്ലിമെന്ററി – 2016 – 2018 അഡ്മിഷന്‍, മേഴ്‌സിചാന്‍സ് – 2013 – 2015 അഡ്മിഷന്‍), ആഗസ്റ്റ് 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനക്കും 2023 മാര്‍ച്ച് 31 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

പുതുക്കിയ പരീക്ഷാത്തീയതി

കേരളസര്‍വകലാശാല 2023 ഫെബ്രുവരി 27 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന മൂന്നാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ.് ബി.എ. ഇംഗ്ലീഷ് ലാംഗ്വേജ് & ലിറ്ററേച്ചര്‍ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്.എസ്. ബി.എ. ഇംഗ്ലീഷ് ആന്റ് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് (ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി, മേഴ്‌സിചാന്‍സ്) കോംപ്ലിമെന്ററി പേപ്പറുകളായ ‘ഒശേെീൃ്യ ീള ഋിഴഹശവെ ഘശലേൃമൗേൃല 2’/ ‘ചമൃൃമശേ്‌ല െീള ഞലശൈേെമിരല’ എന്നീ പരീക്ഷകള്‍ ഏപ്രില്‍ 10 ലേക്ക് പുനഃക്രമീകരിച്ചിരിക്കുന്നു പരീക്ഷാസമയത്തിനോ കേന്ദ്രത്തിനോ മാറ്റമില്ല.

ടൈംടേബിള്‍

കേരളസര്‍വകലാശാല കാര്യവട്ടം യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ് 2018 സ്‌കീം ഒന്നും രണ്ടും സെമസ്റ്റര്‍ സപ്ലിമെന്ററി (മാര്‍ച്ച് 2023) പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധികരിച്ചു. പരീക്ഷകള്‍ മാര്‍ച്ച് 27 മുതല്‍ നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പ്രാക്ടിക്കല്‍

കേരളസര്‍വകലാശാല 2023 ജനുവരിയില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ എം.എസ്‌സി. ഇലട്രോണിക്സ് പരീക്ഷയുടെ പ്രാക്ടിക്കല്‍ മാര്‍ച്ച് 21, 23 എന്നീ തീയതികളില്‍ നടത്തുന്നതാണ് വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

MG University Announcements: എംജി സർവകലാശാല

എം.ജി സർവകലാശാലയിൽ ആർട്ടിഫിഷ്യൽ ഇൻറലിജൻസിൽ എം.എസ്.സി

മഹാത്മാ ഗാന്ധി സർവകലാശാലയിലെ സ്‌കൂൾ ഓഫ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ആൻറ് റോബോട്ടിക്‌സ് നടത്തുന്ന ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ആൻറ് മെഷീൻ ലേണിംഗ് എം.എസ്.സി കോഴ്‌സിൽ പ്രവേശനത്തിന് ഏപ്രിൽ ഓന്നുവരെ അപേക്ഷിക്കാം.

വിഷ്വൽ ഇൻറലിജൻസ്, സ്പീച്ച് ആൻറ് ലാംഗ്വേജ് പ്രോസസ്സിംഗ്, ബിഗി ഡാറ്റ് അനലിറ്റിക്‌സ് ആൻറ് റോബോട്ടിക്‌സ് എന്നീ വിഷയങ്ങളിൽ ഏറ്റവും നൂതനമായ കമ്പ്യൂട്ടിംഗ് സൗകര്യത്തോടു കൂടിയ പ്രത്യേക ലാബുകളും വർക്ക് സ്റ്റേഷനുകളും ഇവിടെയുണ്ട്.

കമ്പ്യൂട്ടർ സയൻസ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, ഐ.ടി, സൈബർ ഫോറൻസിക്‌സ്, ഇലക്ട്രോണിക്‌സ് എന്നീ വിഷയങ്ങളിൽ ബിരുദമുള്ളവർക്കും അല്ലെങ്കിൽ ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, മെഷീൻ ലേണിംഗ്, കമ്പ്യൂട്ടർ സയൻസ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് എന്നിവ പ്രധാന വിഷയങ്ങളായോ ഉപവിഷയങ്ങളായോ 50 ശതമാനത്തിൽ കുറയാത്ത മാർക്കുള്ള (പാർട്ട് 3) ബിരുദ വിദ്യാർഥികൾക്കും അപേക്ഷിക്കാം. വെബ്‌സൈറ്റ് https://cat.mgu.ac.in ഫോൺ:0481 2733595, ഇ-മെയിൽ:cat@mgu.ac.in.

പരീക്ഷാ തീയതി

ആറാം സെമസ്റ്റർ സി.ബി.സി.എസ് (2020 അഡ്മിഷൻ റഗുലർ, 2019,2018,2017 അഡ്മിഷനുകൾ സപ്ലിമെൻററി), ആറാം സെമസ്റ്റർ സൈബർ ഫോറൻസിക്(2020 അഡ്മിഷൻ റഗുലർ, 2019 അഡ്മിഷൻ സപ്ലിമെൻററി-മാർച്ച് 2023) ബിരുദ പരീക്ഷകൾ ഏപ്രിൽ നാലിന് തുടങ്ങും. വിശദമായ ടൈം ടേബിൾ സർവകലാശാലാ വെബ്‌സൈറ്റിൽ.

ആറാം സെമസ്റ്റർ (പ്രൈവറ്റ് രജിസ്‌ട്രേഷൻ – സി.ബി.സി.എസ്, 2020 അഡ്മിഷൻ റഗുലർ, 2019,2018,2017 അഡ്മിഷനുകൾ റീ-അപ്പിയറൻസ്), ആറാം സെമസ്റ്റർ സൈബർ ഫോറെൻസിക്(2020 അഡ്മിഷൻ റഗുലർ, 2019 അഡ്മിഷൻ സപ്ലിമെന്ററി-മാർച്ച് 2023) ബിരുദ പരീക്ഷകൾ ഏപ്രിൽ നാലിന് തുടങ്ങും. വിശദമായ ടൈം ടേബിൾ സർവകലാശാലാ വെബ്‌സൈറ്റിൽ.

പ്രാക്ടിക്കൽ

അഞ്ചാം സെമസ്റ്റർ ബി.വോക് ബ്രോഡ്കാസ്റ്റിംഗ് ആൻറ് ജേണലിസം(2020 അഡ്മിഷൻ റഗുലർ – ന്യു സ്‌കീം – ജനുവരി 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ മാർച്ച് 27 ന് കാലടി, ശ്രീ ശങ്കര കോളജിൽ നടത്തും.

പരീക്ഷാ ഫലം

ഒന്നാം സെമസ്റ്റർ എം.എസ്.സി സ്റ്റാറ്റിസ്റ്റിക്‌സ് (പി.ജി.സി.എസ്.എസ് – 2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ ഇംപ്രൂവ്‌മെൻറും സപ്ലിമെൻററിയും – ജൂലൈ 2022) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഏപ്രിൽ രണ്ടു വരെ ഓൺലൈനിൽ അപേക്ഷ നൽകാം.

2022 ജൂലൈയിൽ നടന്ന ഒന്നാം സെമസ്റ്റർ എം.എ മലയാളം, എം.എ ഇക്കണോമിക്‌സ് (പി.ജി.സി.എസ്.എസ് – റഗുലർ, സപ്ലിമെൻററി, ബെറ്റെർമെൻറ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഏപ്രിൽ രണ്ടു വരെ ഓൺലൈനിൽ അപേക്ഷ നൽകാം.

ഒന്നാം സെമസ്റ്റർ എം.എസ്.സി ഫസിക്‌സ് (പി.ജി.സി.എസ്.എസ് – 2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ ഇംപ്രൂവ്‌മെൻറും സപ്ലിമെൻററിയും, 2019 അഡ്മിഷൻ സപ്ലിമെൻററി – ജൂലൈ 2022) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഏപ്രിൽ രണ്ടു വരെ ഓൺലൈനിൽ അപേക്ഷ നൽകാം.

2022 ജൂലൈയിൽ നടന്ന ഒന്നാം സെമസ്റ്റർ എം.എ ആനിമേഷൻ, എം.എ മൾട്ടിമീഡിയ, എം.എ ഗ്രാഫിക് ഡിസൈൻ, എം.എ സിനിമ ആൻറ് ടെലിവിഷൻ, എം.എ പ്രിൻറ് ആൻറ് ഇലക്ട്രോണിക് ജേണലിസം (റഗുലർ, സപ്ലിമെൻററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഏപ്രിൽ രണ്ടു വരെ ഓൺലൈനിൽ അപേക്ഷ നൽകാം.

2022 ജൂലൈയിൽ നടന്ന ഒന്നാം സെമസ്റ്റർ എം.എസ്.സി ബയോടെക്‌നോളജി, എം.എസ്.സി ബയോകെമിസ്ട്രി(പി.ജി.സി.എസ്.എസ് – റഗുലർ, സപ്ലിമെൻററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഏപ്രിൽ രണ്ടു വരെ ഓൺലൈനിൽ അപേക്ഷ നൽകാം.

2022 ജൂലൈയിൽ നടന്ന ഒന്നാം സെമസ്റ്റർ എം.എസ്.സി എൻവയോൺമെൻറൽ സയൻസ് ആൻറ് മാനേജ്‌മെൻറ്, എം.എസ്.സി ആക്ചൂരിയൽ സയൻസ്(പി.ജി.സി.എസ്.എസ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഏപ്രിൽ രണ്ടു വരെ ഓൺലൈനിൽ അപേക്ഷ നൽകാം.

2022 ജൂലൈയിൽ നടന്ന ഒന്നാം സെമസ്റ്റർ എം.എ ഇംഗ്ലീഷ്(പി.ജി.സി.എസ്.എസ് – 2021 അഡ്മിഷൻ റഗുലർ, 2019,2020 അഡ്മിഷനുകൾ സപ്ലിമെൻററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഏപ്രിൽ രണ്ടു വരെ ഓൺലൈനിൽ അപേക്ഷ നൽകാം.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

എല്‍.എല്‍.ബി. വൈവ

എട്ടാം സെമസ്റ്റര്‍ ബി.ബി.എ.-എല്‍.എല്‍.ബി. നവംബര്‍ 2022 റഗുലര്‍ പരീക്ഷയുടെ മാനേജ്‌മെന്റ് പ്രൊജക്ടും വൈവയും കുറ്റിപ്പുറം കെ.എം.സി.ടി. ലോ കോളേജില്‍ 30, 31 തീയതികളില്‍ നടക്കും.

ഹാള്‍ടിക്കറ്റ്

മാര്‍ച്ച് 27-ന് തുടങ്ങുന്ന ഒന്നാം സെമസ്റ്റര്‍ ബി.കോം., ബി.കോം. അനുബന്ധ വിഷയങ്ങളുടെ നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഹാള്‍ടിക്കറ്റ് സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

പരീക്ഷ

മൂന്നാം സെമസ്റ്റര്‍ എം.ബി.എ. ജനുവരി 2023 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ 27-ന് തുടങ്ങും.

പരീക്ഷാ ഫലം

ഒന്ന്, രണ്ട് സെമസ്റ്റര്‍ ബി.ടെക്., പാര്‍ട് ടൈം ബി.ടെക്. സപ്തംബര്‍ 2021 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

Kannur University Announcements: കണ്ണൂർ സർവകലാശാല

പരീക്ഷാ തീയ്യതിയിൽ മാറ്റം

കണ്ണൂർ ശ്രീ നാരായണ കോളേജിൽ 2023 മാർച്ച് 21, 22 തീയ്യതികളിലായി നടത്താൻ നിശ്ചയിക്കപ്പെട്ട ആറാം സെമസ്റ്റർ ബി. എ. മലയാളം ഡിഗ്രി (റെഗുലർ / സപ്ലിമെന്ററി) ഏപ്രിൽ 2023 പ്രൊജക്റ്റ് മൂല്യ നിർണ്ണയം /വാചാ പരീക്ഷകൾ 2023 ഏപ്രിൽ 11, 12 തീയ്യതികളിലേക്ക് മാറ്റിയതായി അറിയിക്കുന്നു. പരീക്ഷാ സമയത്തിൽ മാറ്റമില്ല. മറ്റു കോളേജുകളിലെ പരീക്ഷാ തീയതികളിൽ മാറ്റമില്ല.

ടൈം ടേബിൾ

കണ്ണൂർ സർവകലാശാല പഠന വകുപ്പിലെ ഒന്നാം സെമസ്റ്റർ എം കോം (ഇൻ്റഗ്രേറ്റഡ്) സി ബി സി എസ് എസ് – റഗുലർ നവംബർ 2022 പരീക്ഷയുടെ ടൈം ടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 20 march 2023